Shereef Tpmshereef

Shereef Tpmshereef

നല്ല മെസ്സേജുകളും വാർത്തകളും നിങ്ങൾ?

19/02/2024

പ്രാർത്ഥനകൾക്ക് ഫലം ഉണ്ട് ചില കാര്യങ്ങൾ അല്ലാഹു നമ്മെ നേരിൽ കാണിച്ചുതരും അത് തന്നെയായിരുന്നു കഴിഞ്ഞദിവസം എൻറെ ചെറിയ മകൻ ഒരു കർട്ടൻ ഹുക്ക് വായിലിട്ട് കളിക്കുമ്പോൾ, വയറ്റിലേക്ക് ഇറങ്ങിപ്പോയി കൂടെ കളിക്കുന്ന കുട്ടികൾ അത് കാണുകയും കുട്ടികളുടെ വെപ്രാളം കണ്ട് വീട്ടുകാർ ഓടിച്ചെന്നു ചോദിച്ചപ്പോൾ (അല്ലു കുളത്ത് വായിലിട്ട് കളിക്കുന്നത് കണ്ടിരുന്നു) എന്ന് പറയുകയും ചെയ്തു അപ്പോൾ തന്നെ വളാഞ്ചേരിയിലെ നിസാർ ഹോസ്പിറ്റലിൽ പോവുകയും എക്സറേ എടുത്ത് നോക്കുകയും ചെയ്തു,, എക്സ്-റേ കണ്ടു ഡോക്ടർ , അവിടുത്തെ മറ്റ് സ്റ്റാഫുകളും പറഞ്ഞു പ്രയാസമുള്ള ഭാഗത്തുനിന്നും അത് താഴോട്ട് ഇറങ്ങിയിട്ടുണ്ട് ഒരു ദിവസം വെയിറ്റ് ചെയ്യുക വയറിളക്കാൻ മരുന്ന് നൽകാം അത് മലത്തിലൂടെ. പോരും എന്ന് പറഞ്ഞു പ്രാർത്ഥനയോടെ ആ ഒരു ദിവസം കാത്തിരുന്നു, മകന് കാര്യമായ അസ്വസ്ഥതകളോ മറ്റു പ്രയാസങ്ങളോ ഒന്നുമുണ്ടായിരുന്നില്ല അവൻ സാധാരണ മാതിരി ആക്ടീവ് ആയിരുന്നു അതുകൊണ്ട് ഞങ്ങൾക്കും പേടിയൊന്നും തോന്നിയില്ല രാത്രിയിൽ തന്നെ വയറിളക്കാൻ മരുന്നു നൽകി, അന്ന് രണ്ട് തവണ വയറിൽ നിന്ന് പോവുകയും ചെയ്തു യാതൊരു അടയാളവും മറ്റും ഒന്നും കണ്ടില്ല ഡോക്ടർ പറഞ്ഞിരുന്നു വേദനയോ മറ്റു മലതിന് കളർ വ്യത്യാസമോ ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തണമെന്ന്,, ഒരു ദിവസം അങ്ങനെ കാത്തിരുന്നു ഇന്ന് കാലത്ത് 10 മണിക്ക് ഹോസ്പിറ്റലിൽ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു,,, പോകുന്നതിനു മുമ്പ് ഒരു തവണ കൂടി ബാത്റൂമിൽ ഇരുത്തി അപ്പോൾ അൽഹംദുലില്ലാഹ് പ്രാർത്ഥനയുടെ ഫലം എന്ന് പറയാം മലത്തിലൂടെ ഹുക്ക് പുറത്തേക്ക് വീണു.…. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
✍️Shareef tp

14/02/2024

ദുബായ് ,അബുദാബി ,റാസൽഖൈമ, ഏരിയയിൽ
സോഫ്റ്റ് ഡ്രിങ്ക് , സെയിൽ ചെയ്യാൻ
സെയിൽസ്മാനെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ള ആളുകൾ ബന്ധപ്പെടുക ഒരു സ്റ്റോർ കീപ്പറേയും ആവശ്യമുണ്ട്,,,
3500 ദിർഹംസ് സാലറിയും + കമ്മീഷനും
NB യുഎഇ ഡ്രൈവിംഗ് ലൈസൻസും സെയിൽസിൽ എക്സ്പീരിയൻസ് ഉള്ളവരും മാത്രം ബന്ധപ്പെടുക
054 740 3583
വാട്സാപ്പിൽ മാത്രം CV മെസ്സേജ് ചെയ്യുക

പോസ്റ്റ് ഡേറ്റ് 14.2.2024
🇦🇪 സമയം11.15am

Photos from Shereef Tpmshereef's post 01/12/2023

നമ്മുടെ സ്വപ്ന പദ്ധതിയായിരുന്ന തങ്ങളകത്ത് മുഹമ്മദലിക്കും കുടുംബത്തിനും ഉള്ള വീടിന്റെ കുറ്റിയടിക്കൽ കർമ്മം രാവിലെ മഹല്ല് ഖത്തീബ് എടിഎം സാലിം ഫൈസിയുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെട്ടവിവരം.... സന്തോഷപൂർവ്വം അറിയിക്കുന്നു.. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ഭാരവാഹികളും , നാട്ടുകാരും , കുടുംബാംഗങ്ങളും പങ്കെടുത്തു….

21/07/2023
23/12/2022

ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ നിദാ ഫാത്തിമ എന്ന 10 വയസ്സുകാരി കുട്ടി മരണപ്പെട്ടത് അത്യന്തം ദുഃഖകരമായ വാർത്തയാണ്.

രണ്ടുദിവസമായി ഭക്ഷണവും താമസ സൗകര്യങ്ങളും ലഭിക്കാതെ കേരള സംഘം കഴിയേണ്ടി വന്നത് മത്സരത്തിന്റെ സംഘാടകരുടെയും ഒപ്പം നമ്മുടെ കായിക വകുപ്പിന്റെയും കായിക മന്ത്രിയുടെയും ഗുരുതരമായ കൃത്യവിലോപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നമ്മുടെ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സുരക്ഷിത സാഹചര്യം ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്? എന്തിനാണ് ഇങ്ങനെ ഒരു മന്ത്രി?

കോടതിയിൽ നിന്നുള്ള ഉത്തരവുമായാണ് നമ്മുടെ കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. അതിൻറെ പേരിൽ ആയിരിക്കാം ഫെഡറേഷൻ അവരോട് കടുത്ത അവഗണന കാട്ടിയത്. എന്നാൽ സാഹചര്യം മനസ്സിലാക്കി അടിയന്തരമായി ഇടപെടേണ്ട കടമ സംസ്ഥാന സർക്കാരിനും കായിക വകുപ്പിനും ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ വീഴ്ച കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കായികതാരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ബന്ധപ്പെട്ട അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു.

12/12/2022

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും, മുസ്‌ലിംകളാദി പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ, സാമൂഹിക പ്രാതിനിധ്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിംലീഗ്. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് കാലമായി സ്വതന്ത്ര ഇന്ത്യയിൽ ഈ ചെറുസംഘം സ്വന്തമായ അസ്തിത്വം ഉയർത്തിപ്പിടിച്ച് ഈ രാഷ്ട്രീയ പ്രസക്തിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. മതേതര ഇന്ത്യയും വിശിഷ്യാ കേരളവും മുസ്‌ലിംലീഗിന് നൽകിയ അംഗീകാരങ്ങൾ ഈ പാർട്ടിയുടെ ചരിത്രത്തിലെ പൊൻതൂവലുകളാണ്.

ചരിത്രവും ചിത്രവും പകൽപോലെ വ്യക്തമായിരിക്കെ, മുസ്‌ലിംലീഗിന് മേൽ പഴകിപ്പുളിച്ച വർഗീയ ആരോപണവുമായി ആര് വന്നാലും പോയി പണി നോക്ക് എന്നേ പറയാനുള്ളൂ. നിങ്ങളേക്കാൾ വലിയ കൊലകൊമ്പന്മാർ ലീഗിനെതിരെ വാളെടുത്തിരുന്ന കാലത്തും ഈ ഹരിതപതാക നെഞ്ചോട് ചേർത്ത ഖാഇദെ മില്ലത്തിന്റെ പാതയിൽ ഞങ്ങൾ പ്രയാണം തുടരുക തന്നെ ചെയ്യും.

അഭിമാനമാണ് ഈ പ്രസ്ഥാനം.
അതിന്റെ ചരിത്രത്തിലും വർത്തമാനത്തിലും ഞങ്ങൾ ആവേശഭരിതരാണ്.
-കെ.പി.എ മജീദ്

06/03/2022

#സ്നേഹ_നിലാവ്_മാഞ്ഞു

27/01/2022

💚🌹🌹

20/01/2022

💚💚

31/12/2021

2022

Photos from Shereef Tpmshereef's post 03/12/2021

നാടും വീടും വിട്ട് രാജ്യസേവനം എന്ന മഹത്തായ കർമ്മ വീഥിയിൽ 20 വർഷം പൂർത്തീകരിച്ച്. പിച്ച വച്ചു വളർന്ന നാട്ടിലേക്ക്, കുടുംബത്തോടൊപ്പം ചേരാൻ. ,, നമ്മുടെ സ്വന്തം.
ഫൈസൽ ബാബുവിന്. പൗരസ്വീകരണം ഒരുക്കി.
MAS സാംസ്കാരിക സമിതി: മൂന്നാക്കൽ,

Photos from Shereef Tpmshereef's post 03/12/2021

നാടും വീടും വിട്ട് രാജ്യസേവനം എന്ന മഹത്തായ കർമ്മ വീഥിയിൽ* 20 വർഷം പൂർത്തീകരിച്ച്. പിച്ച വച്ചു വളർന്ന നാട്ടിലേക്ക്, കുടുംബത്തോടൊപ്പം ചേരാൻ. ,, നമ്മുടെ സ്വന്തം.
*ഫൈസൽ ബാബുവിന്*. പൗരസ്വീകരണം ഒരുക്കി.
MAS സാംസ്കാരിക സമിതി: മൂന്നാക്കൽ,

10/08/2021

പണം സമ്പാദിക്കാൻ ഏതു മാർഗ്ഗവും നിങ്ങൾ സ്വീകരിക്കും
പക്ഷേ രാജ്യത്തിൻറെ നിയമം അനുസരിച്ചേ പറ്റൂ,,,, ഇവിടെ ഒരു നിയമമുണ്ട്,,,,, അത് നിങ്ങൾക്കും എനിക്കും എല്ലാവർക്കും ബാധകമാണ്,,, ഒരാൾ പറയുന്ന ശരി,,,, 100 ആൾ തെറ്റ് എന്നുപറഞ്ഞാൽ ശരി ശരി അല്ലാതെ ഇരിക്കില്ല,,,,,,,,,

പണമുണ്ടെങ്കിൽ വാഹനം നിങ്ങൾക്ക് പറ്റുന്ന രീതിയിൽ അലങ്കരിചോ,,, എന്നിട്ട് വീട്ടിൽ നിർത്തി ആസ്വദിക്കുകയും ചെയ്തോ,,,,,,,,
റോഡിലേക്ക് ഇറക്കി ഓടിക്കണം എങ്കിൽ അതിന് നിയമം പാലിച്ചേ പറ്റൂ,,,,,,,,,,,,,

09/07/2021

വളാഞ്ചേരി വട്ടപ്പാറ അപകടം നേർകാഴ്ച

ഇനിയും കണ്ണു തുറക്കാത്ത ഭരണകൂടമോ?

14/06/2021

കരേക്കാട് എടയൂർ റോഡ്

06/03/2021

BHSS MAVANDIYUR

22/02/2021

കാണുന്നവർ Share ചെയ്താൽ മതി നിങ്ങളുടെ Share ഈ കലാകാരിക്ക് നല്കുന്ന അംഗീകാരം

#സംസ്ഥാനതല_പ്രതിഭോത്സവം
#ഒന്നാം_സ്ഥാനം_നേടിയ
#മോണോ_ആക്ട്
#ജിയ_ജയരാജ്

10/02/2021

🌹🌹🌹👉🌹

Photos from Shereef Tpmshereef's post 11/12/2020

Sayyid Haidar Ali Shihab Thangal:

ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് മലയാളികൾ. കോവിഡ്-19 പകർച്ചവ്യാധി പടരുമ്പോൾ മലയാളികളിൽ വലിയൊരു വിഭാഗം അന്യനാടുകളിൽ ഉപജീവന ശ്രമങ്ങളിലായിരുന്നു. തൊഴിലിടങ്ങൾ നിശ്ചലമാവുകയും രാജ്യാന്തര ഗതാഗതം നിലക്കുകയും ചെയ്തതോടെ, പ്രവാസികളായ ഈ സമൂഹവും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ ആഴമറിഞ്ഞു. നാട്ടിലേക്കുവരാനുള്ള വഴിയടഞ്ഞു. ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലായി. ഈ ഘട്ടത്തിലാണ്, അതിജീവനമെന്ന ഒറ്റ ലക്ഷ്യവുമായി കെ.എം.സി.സി പ്രസ്ഥാനം കോവിഡ് പ്രതിരോധയത്നങ്ങൾക്ക് തുടക്കം കുറിച്ചത്.

GCC രാഷ്ട്രങ്ങളിലും, കിഴക്കേഷ്യയിൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലും യുറോപ്പിൽ തുർക്കി, ബ്രിട്ടൻ EU സ്റ്റേറ്റുകളിലും, USലും കാനഡയിലും കെ.എം.സി.സി സേവനപ്രവർത്ഥനങ്ങൾക്ക് തുടക്കം കുറിച്ചു. രോഗബാധിതർക്കും രോഗഭീതി മൂലം ഒറ്റപ്പെട്ടവർക്കും അപ്രതീക്ഷിതമായി ലോക്ഡൗണിൽ കുടുങ്ങിയവർക്കും ഭക്ഷണമെത്തിക്കുക, വീട്ടാവശ്യങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റുകൾ ആവശ്യക്കാർക്കു ലഭ്യമാക്കുക, അസുഖബാധിതരെ ആശുപത്രികളിലെത്തിക്കാൻ സൗകര്യമൊരുക്കുക, രോഗികൾക്ക് മരുന്നെത്തിക്കുക, ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ തയ്യാറാക്കുക, നാട്ടിലേക്ക് സാമ്പത്തിക സഹായമയക്കുക തുടങ്ങിയ സ്തുത്യർഹമായ ദൗത്യങ്ങളാണ് കെഎംസിസി യൂണിറ്റുകൾ നിർവഹിച്ചിട്ടുള്ളത്.

ഫലത്തിൽ തദ്ദേശ ഭരണകൂടങ്ങൾക്ക് വരെ പിൻബലമാവുന്ന വിധത്തിൽ ദേശഭേദമില്ലാതെ പ്രവാസികളുടെയൊന്നടങ്കം ക്ഷേമമുറപ്പുവരുത്താൻ നടത്തിയ നിസ്വാർഥ പരിശ്രമങ്ങളാണ് കെ.എം.സി.സിയെ മഹത്തരമാക്കുന്നത്. അതുല്യമായ ഈ പ്രവർത്തന മാതൃക ക്രോഡീകരിക്കപ്പെടുകയെന്നത് സംഘടനക്ക് പ്രചോദനവും അഭിമാനവും വളന്റിയർമാർക്ക് ആദരവുമാകുമെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കെ പി എ മജീദ് സാഹിബിന്റെ മേൽനോട്ടത്തിൽ
കെ എം ഷാജി എം എൽ എ കെഎംസിസി ഘടകങ്ങളെ ഏകോപിപ്പിച്ച് വിവരശേഖരണ പ്രൊജക്റ്റ്‌ തയ്യാറാക്കി. ഓരോ യൂണിറ്റുകളും പ്രത്യേകം രൂപകല്പന ചെയ്ത വെബ്സൈറ്റ് വഴി കണക്കു വിവരങ്ങൾ സബ്മിറ്റ് ചെയ്യുകയും തെരഞ്ഞെടുക്കപ്പെട്ട ഡാറ്റ-വളണ്ടിയർമാർ മുഖേന വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തു.

ഈ ഡാറ്റ പ്രസിദ്ധീകരണത്തിന് പുറമെ, പ്രവർത്തകരുടെ ഓർമ്മകുറിപ്പുകളും പ്രവാസികളുടെ അനുഭവ ചിത്രങ്ങളും സമാഹരിച്ചു കൊണ്ട് സമഗ്രമായ ഒരു ഓർമ്മപ്പതിപ്പ് പ്രസിദ്ധീകരിക്കാനും, മുസ്‌ലിം ലീഗ് പ്രചരണ സംവിധാനങ്ങളുപയോഗിച്ച് വീഡിയോ ഡോക്യുമെന്റ് ചെയ്യാനും കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട്ര വേദികളിലും ഗവേഷകർക്കും റഫറൻസായി ഉപയോഗിക്കാനുതകുന്ന റിപ്പോർട്ടും അണിയറയിൽ തയാറാക്കുന്നുണ്ട്.

നിലവിൽ പബ്ലിഷ് ചെയ്യുന്ന ഡാറ്റയുടെ സംക്ഷിപ്ത രൂപം സേവനങ്ങൾ, എണ്ണം, ചെലവഴിച്ച തുക എന്ന ക്രമത്തിൽ താഴെ പറയും പ്രകാരമാണ്.

1. ഭക്ഷണ കിറ്റുകൾ

എണ്ണം- 12,45,106, തുക- 23.08 കോടി

2. ഗ്രോസറി കിറ്റുകൾ:

എണ്ണം- 186089 തുക- 28.53 കോടി

3. മെഡിക്കൽ സേവനങ്ങൾ:

തുക-5.61 കോടി

4. ഹെൽപ്‌ഡെസ്‌ക് സർവീസ്:

ഗുണഭോക്താക്കൾ: 711155, തുക-2.58 കോടി

5. ക്വാറന്റൈൻ സഹായം:

ഗുണഭോക്താക്കൾ-63730, തുക: 3.90 കോടി

6. കോവിഡ് ബാധയുള്ള മൃതദേഹങ്ങളുടെ പരിചരണം:

എണ്ണം: 446, തുക: 31.21 ലക്ഷം

7. വന്ദേ ഭാരത് ഫ്ലൈറ്റ് സഹായം:

ഗുണഭോക്താക്കൾ- 11559, തുക- 2.37 കോടി

8. കെഎംസിസി ഫ്ലൈറ്റ് സഹായം:

ഗുണഭോക്താക്കൾ- 63257, തുക- 32.2 കോടി

9. ഇതര സാമ്പത്തിക സഹായം:

ഗുണഭോക്താക്കൾ: 30537, തുക- 4.45 കോടി

ഈ പ്രവർത്തനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത ഒട്ടനവധി പേരുണ്ട്. അവരുടെ നിസ്വാർത്ഥമായ സേവനങ്ങളാണ് മുസ്ലീംലീഗ് പാർട്ടിയുടെ മൂലധനം.

അള്ളാഹു അവർക്ക് അർഹമായ പ്രതിഫലം ഇരു ലോകങ്ങളിലും നൽകട്ടെ...

ആമീൻ യാറബ്ബൽ ആലമീൻ...

https://m.facebook.com/story.php?story_fbid=3461722090611635&id=1298678923582640

17/10/2020

#തിരു_നബി_മുഹമ്മദ് (സ) 1495 #ജന്മദിനത്തിന്_സ്വാഗതം,

Photos from Shereef Tpmshereef's post 24/09/2020

ോട്ടോയിൽ_മൂന്ന്_യാത്രയ്ക്ക് #ഉപയോഗിക്കാവുന്ന_മാർഗ്ഗങ്ങളാണ് #കാണിച്ചിട്ടുള്ളത്
ഏറ്റവും യാത്ര ആസ്വദിക്കാൻ പറ്റുന്നത് ഏതിൽ ആണെന്ന് പറയാമോ?

്ലൈറ്റ്,
്രെയിൻ.


ചോദ്യം കൃത്യമായി വായിക്കണം ഉത്തരം കമൻറ് ബോക്സിൽ എഴുതുക

നിങ്ങൾ തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട് യാത്ര ആസ്വാദനം ആകുന്നു എന്നും കൂടി എഴുതിയാൽ നന്ന്

19/09/2020

😎😎😎

16/08/2020

കൃഷി രീതിയിൽ നമ്മൾ മാറ്റം വരുത്തേണ്ടത് അനിവാര്യം കൃഷി ലാഭകരമല്ല എന്ന് പറയുന്നവർ നമ്മുടെ പരമ്പരാഗത രീതി തുടരുമ്പോൾ ഇന്ന് വലിയ ചിലവേറിയതാണ്, എന്നാൽ ഈ രീതിയിലേക്ക് ഇനിയും മാറാത്തവർ മാറുക 4500 രൂപ മാത്രം ഒരു ഏക്കറിന്

15/08/2020

#ഇന്ന്_വീട്ടിൽ_കുട്ടികൾക്ക്_വേണ്ടി #ഒരുക്കിയ_പരിപാടി

14/08/2020

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

14/08/2020

Photos from Shereef Tpmshereef's post 12/08/2020

ജാഗ്രത പറയാനുള്ളതല്ല ചെയ്യാനുള്ളതാണ്

Want your public figure to be the top-listed Public Figure in Al Ajman?
Click here to claim your Sponsored Listing.

Videos (show all)

#സ്നേഹ_നിലാവ്_മാഞ്ഞു
💚💚
വളാഞ്ചേരി വട്ടപ്പാറ അപകടം നേർകാഴ്ചഇനിയും കണ്ണു തുറക്കാത്ത ഭരണകൂടമോ?
🌹🌹🌹👉🌹
കൃഷി രീതിയിൽ നമ്മൾ മാറ്റം വരുത്തേണ്ടത് അനിവാര്യം കൃഷി ലാഭകരമല്ല എന്ന് പറയുന്നവർ നമ്മുടെ പരമ്പരാഗത രീതി തുടരുമ്പോൾ ഇന്ന് ...
#KMCC
#അവസാനമായി_കുടുംബങ്ങൾക്ക്_ഒന്ന് #കാണാൻ_അനുവദിക്കൂ#ഷറഫ്_താമരശ്ശേരി_യുടെ_വാക്കുകൾ #കേൾക്കുകപ്രവാസികളുടെ  മയ്യിത്ത് നാട്ടില...
#ആ_ദിനവും_കടന്നു_പോകും
#ദേശ_രക്ഷാ_സംഗമം#ഫെബ്രു20_വളാഞ്ചേരി#UDF_Kottakkal#Reject_CAA#RejectNRC

Category

Telephone

Website

Address

Ajman Uae
Al Ajman