P K Anwar Naha
Respect Values
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ,ഉരുൾപൊട്ടൽ ഉൽഭവ സ്ഥലമായ പുഞ്ചിരിമട്ടം, ഏറ്റവും അധികം നാശ നഷ്ടങ്ങൾ നേരിട്ട മുണ്ടക്കൈ, ചൂരൽ മല, വെള്ളാർമല സ്കൂൾ റോഡ്, തുടങ്ങിയ സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. .
അർദ്ധ രാത്രിയിൽ ഭയാനകമായ ശബ്ദത്തോടെ പാറക്കൂട്ടങ്ങളും, കടപുഴക്കിയ വൻ മരങ്ങളുമായി ഉരുൾ പൊട്ടി കുത്തിയൊലിച്ചു വന്ന മലവെള്ളം കടന്നു പോയ വഴികൾ വിവരിക്കാനാകാത്ത വിധം ഭീകരമായിരുന്നു. ദൃശ്യങ്ങൾ ദാരുണമായിരുന്നു.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു ആയുഷ്ക്കാലത്തെ മുഴുവൻ സമ്പാദ്യവും, വീടും, ഉറ്റവരും ഉടയവരും കുടുംബവുമെല്ലാം നഷ്ടപ്പെട്ട പ്രദേശവാസികൾ. അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച ഉപ സമിതി നേതാക്കളെയും പ്രവർത്തകരെയും കണ്ടു. കാര്യങ്ങൾ വിലയിരുത്തി.
പുനരധിവാസത്തിന്, കെ .എം .സി സി .യുടെ പരിപൂർണ പിന്തുണ ഉറപ്പു നൽകി.
അതിൻ്റെആദ്യ ഘട്ടമായി സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ നിർദേശ അനുസരണം ദുരന്തം ബാധിച്ച കുടുംബങ്ങളിൽ നിന്നുമുള്ള യുവതി -യുവാക്കൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാൻ ജി .സി . സി രാജ്യങ്ങളിൽ ജോലി നൽകുന്നതിനായി ആഗസ്ത് 18 ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് വയനാട്ടിൽ വെച്ച് പ്രത്യേക പ്ലാസ്‌മെന്റ്മീറ്റ് നടത്താനും തീരുമാനിച്ചു.
കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മേൽനോട്ടത്തിൽ ഉപസമിതി കൺവീനർ പി കെ ബഷീർ എം ൽ എ മീറ്റ് ന് നേതൃത്വം നൽകും
മാനവസംസ്ക്കാരത്തിൻ്റെ ഈറ്റില്ലമായ ഈജിപ്റ്റിലായിരുന്നു കുറച്ചു ദിവസം.
മധ്യ പൂർവദേശത്തിൻ്റെ ചരിത്രത്തേയും സംസ്ക്കാരത്തേയും നിയന്ത്രിച്ച സാക്ഷാൽ നൈൽ നദിയുടെ സാമീപ്യം . അതൊക്കെ എന്നിലെ ചരിത്രകാരനെ തൊട്ടുണർത്തി. വ്യാപാരാർത്ഥമായിരുന്നു യാത്ര.
റമദാൻ മാസം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അവിടെ കെ.എം.സി.സി ഘടകം നിലവിൽ വന്നത്.
റമദാനിൽ അവിടെ പ്രയാസം അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനം നടപ്പിൽവരുത്തി. ഇഫ്ത്താറും സംഘടിപ്പിക്കപ്പെട്ടു.
ഇന്ത്യൻ വംശജർ ധാരാളമായി ഈജിപ്റ്റിലുണ്ട്. ലോക പ്രശ്സ്തമായ അൽ-അസ്ഹർ സർവകലാശാല, പ്രമുഖ മെഡിക്കൽ കോളേജുകളടക്കം വിവിധ കലാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കെ.എം.സി.സിയുടെ സാന്നിധ്യവും സേവനവും പകർന്ന പ്രതീക്ഷയും ആത്മവിശ്വാസവും ഒട്ടും ചെറുതല്ല.
വിദ്യാർത്ഥി സമൂഹത്തിൻ്റെ പിന്തുണയും സാന്നിധ്യവും ഭാവി പ്രവർത്തനത്തിന് ഉത്തേജനം പകരും എന്നതിൽ സംശയമില്ല.
സംഘടനയുടെ പ്രസിഡൻ്റ് സയ്യിദ് ഹുസയിഫ തങ്ങളെ സന്ദർശിക്കുകയും ചരിത്ര ബന്ധിയും വർത്തമാനകാല പരവുമായ വിഷയങ്ങളെ കുറിച്ച് ആശയവിനിമയവും നടത്തിയത് അവസ്മരണീയമായി.
പി.കെ.അൻവർ നഹ
ഈ ദൈവിക ദൗത്യം
പ്രചോദനകരം
തമിഴ് നാട്ടിൽ നിന്ന് ദുബായിലെത്തി ജീവിതം കരുപ്പിടിപ്പിച്ചു സഹോദരങ്ങളുടെ ഔദോഗിക സംഘടന ആണ് "ഈമാൻ |" .
1980 കളിൽ ഏതാണ്ട് 500 ൽ പരം ആളുകൾക്ക് ദേരായിലെ മസ്ജിദിൽ റമദാൻ നോമ്പിനോടനുബന്ധിച്ച് തുടക്കം കുറിച്ച പ്രത്യേകം തയ്യാറാക്കുന്ന നോമ്പ് കഞ്ചി അടങ്ങിയ (fasting porridge ) വിഭവങ്ങൾ അടങ്ങുന്ന ഇഫ്താർ സംഗമം 2024 ആയപ്പോഴേക്കും രണ്ട് ഭാഗങ്ങളിലായി ഏകദേശം 5000 പേർക്ക് ലഭ്യമാകും വിധം വളർന്നിരിക്കുന്നു . iman (ഈമാൻ) പ്രവർത്തകരായ സഹോദരങ്ങളുടെ ആത്മാർത്ഥതയോടെയുള്ള ദീനി പരിശ്രമവും ഭിന്നതകൾ മറന്നുള്ള മനുഷ്യത്വപരമായ നിലപാടുകളുമാണ് അത് സാധ്യമാക്കിയത്. സംഘടനയുടെ ഇതര സേവന നിലപാടും പ്രശംസനീയം തന്നെ. ഇറമദാനിലെ നാലാം ദിവസത്തെ
എന്റെ നോമ്പ് തുറ ഇവർ ക്കൊപ്പമായിരുന്നു .
സേവന സന്നദ്ധരായ
ഈമാൻ നേതാക്കൾക്കും വിശിഷ്യ അതിൻ്റെ വോളന്റീർസിനും ജനറൽ സെക്രട്ടറി യാസീൻ തുടങ്ങിയവർക്കും അല്ലാഹു അവരുടെ സദ് പ്രവർത്തനം സ്വീകരിച്ചു നന്മയും വിജയവും പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.
ആമീൻ
പി.കെ.അൻവർ നഹ
പിടിച്ചതിനേക്കാൾ വലുത് അളയിലുണ്ട്.
ഇലക്ട്രൽ ബോണ്ട് വിവരങ്ങളുടെ വാലറ്റം മാത്രമേ പുറത്തുവന്നിട്ടുള്ളു.
അഞ്ചു കൊല്ലത്തെ കണക്ക് വന്നപ്പോൾ
ജനാധിപത്യം പണാധിപത്യത്തിന് പൂർണമായും കീഴ്പ്പെട്ടു എന്ന് മനസിലായി.
75 % തുകയും ബി.ജെ.പിയ്ക്കാണ് ലഭിച്ചിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ ചങ്കായ സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി വ്യാപാരി 1368 കോടിയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളത്തിലെ രണ്ട് മുത്തൂറ്റ് ഫിനാൻസുകളും ലിസ്റ്റിലിണ്ട്.
ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ നമ്മുടേത് പോലുള്ള പാർട്ടികൾ മാത്രം.
അൻവർ നഹ
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുക്കഷ്ണം തിന്നണം!
ഈ ചൊല്ല് അന്വർത്ഥമാകുയാണ്.
ടെക്‌നോളജി അഥവാ സാങ്കേതികവിദ്യയുടെ വേലിയേറ്റം തൊഴിലിടങ്ങളിലും ബിസിനസിലുമൊക്കെ വലിയ മാറ്റമുണ്ടാക്കുകയാണ്. നമ്മുടെ ഊഹങ്ങൾക്കും അപ്പുറത്താണ് അതിൻ്റെ വളർച്ച.
ആശങ്കയോടെയും ആകാംഷയോടെയുമാണ് പലരും ഇതിനെ സമീപിക്കുന്നത്. തൻ്റെ ഭാവിയെ നിയന്ത്രിക്കുന്നതിലും നിലനിർത്തുന്നതിലും ഈ വളർച്ച എപ്രകാരം സ്വാധീനിക്കുന്നു എന്നുള്ളതാണ് ഇതിനു കാരണം.
പുതുമക്കൊത്ത് മുന്നേറുക മാത്രമാണ് പോംവഴി എന്ന് തിരിച്ചറിയുന്നവർ എന്നാൽ ഈ സങ്കീർണ സാഹചര്യങ്ങൾക്കിടയിലും പുതിയ സംരംഭങ്ങളും മറ്റുമൊക്കെയായി നല്ലരീതിയിൽ ജീവിതം നയിക്കുന്നുണ്ട്.
മാറ്റത്തെ ചെറുത്ത് ഊർജ്ജം പാഴിക്കുന്നവരാകാതെ മാറ്റങ്ങളുടെ അമരത്ത് പുതിയ സമൂഹ നിർമിതാക്കളായി നമ്മളുണ്ടാകണം. പുതിയ ടെക്നൊളജികൾ നമ്മുടെ ജോലിയും ബിസിനസുമൊന്നും നഷ്ടപ്പെടുത്തില്ല.മറിച്ച് അത്തരം ടെക്‌നോളജികളെ വരുതിയിലാക്കിയാൽ വിജയം സുനിശ്ചിതമാക്കാം . ഇവിടെ നമ്മുടെ വീക്ഷണവും കര്മോത്സുകതയുമാണ് വിജയത്തിന് അടിസ്ഥാനമാവുക.
കഴിഞ്ഞ തവണ നാട്ടിൽ പോയ അവസരത്തിൽ പ്രിയ സുഹൃത്ത് ഉമർ നേതൃത്വം നൽകുന്ന Edapt learning ടെക്നോളജീസിന്റെ ഓഫീസിൽ പോയിരുന്നു. അവിടെ വെച്ച് virtual reality ടെക്നോളജി soft skill training നൽകാൻ ഉപയോഗിക്കുന്ന പദ്ധതി ഞാൻ ഉത്‌ഘാടനം ചെയ്തു. അത് മുകളിൽ പറഞ്ഞ സാധ്യതയെ മുഴുവൻ ഉപയോഗപ്പെടുത്തും വിധമുള്ളതാണ്.
കാലത്തിൻ്റെ മാറ്റം നമ്മിലൂടെയാകാം
നവീനസാങ്കേതിക വിദ്യകളോട് നമ്മൾ ക്രിയാത്മകമായി പ്രതികരിക്കണം. ഉമറിനും ഇഡാപ്റ്റിനും എല്ലാ വിധ ആശംസകളും.
പികെ അൻവർ നഹ
എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇ സ്വാദിഖലി, സമാനമായ ചിന്താഗതികൾ കൊണ്ടും താല്പര്യങ്ങൾ കൊണ്ടും തന്നെ വളരെ അടുത്ത ആത്മബന്ധം അദ്ദേഹത്തോടുണ്ടായിരുന്നു.
ഒരു സാധാരണക്കാരനായി ജനങ്ങൾക്കിടയിൽ ഇടപഴകുന്ന ഒരു വ്യക്തി, മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയുമൊക്കെ ഉന്നതരായ നേതാക്കളുമായി വളരെ അടുപ്പമുള്ള ഒരാളായിട്ട് കൂടി സദസ്സുകളിലെന്നും ഒരു സാധാരണക്കാരന്റെ സ്ഥാനമാണ് സ്വാദിഖലി തിരഞ്ഞെടുത്തിരുന്നത്.
മുസ്ലിം ലീഗും യൂത്ത് ലീഗും എം.എസ്.എഫുമൊക്കെ നടത്തിയിരുന്ന ബൃഹത്തായ ജനകീയ പരിപാടികളുടെ പിന്നിലെന്നും അദ്ദേഹം ഉണ്ടായിരുന്നു.
സഞ്ചരിക്കുന്ന ഗ്രന്ഥാലയം എന്നാണ് സ്വാദിഖലിയെ കുറിച്ച് പലപ്പോഴും തോന്നിയിട്ടുള്ളത്. ചരിത്രാന്യോഷിയും ഗ്രന്ഥകാരനും മുസ്ലിം ലീഗിന്റെയും മുസ്ലിം സമൂഹത്തിന്റെയും മലബാറിന്റേയും ചരിത്രത്തെ കുറിച്ചും അതിന്റെ ഹെറിറ്റേജിനെ കുറിച്ചും ഇത്രമേൽ മനസ്സിലാക്കിയ ഒരു പണ്ഡിതനെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വം.
നാഥൻ അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
പികെ അൻവർ നഹ
റിപ്പബ്ലിക്കിൻ്റെ
പ്രസക്തി
ജനാധിപത്യ വഴിയിലെ ഒരു നാഴികകല്ലാണ് ജനുവരി 26.
ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസമാണ്. 1949 നവംബർ 26 ന് ഒപ്പുവയ്ക്കപ്പെട്ട ഭരണഘടന അന്നാണ് പ്രാബല്യത്തിൽ വന്നത്.
രണ്ട് നൂറ്റാണ്ടിലധികം നീണ്ട സ്വാതന്ത്ര്യ സമരത്തിൻ്റെ വിജയകരമായ പരിസമാപ്തി കൂടിയായിരുന്നു അത്. 1950 ജനുവരി 25 നാണ് ആദ്യത്തെ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. നീതിപൂർവമായ തെരെഞ്ഞെടുപ്പും തുല്യതയും ഉറപ്പുവരുത്തുക ലക്ഷ്യത്തിൽപ്പെടുന്നു.
ഇത്രയും ആമുഖം കുറിച്ചത് ജനാധിപത്യ വ്യവസ്ഥിതിയും, നീതിപൂർവമായ തെരെഞ്ഞെടുപ്പും ഭീഷണിയെ നേരിടുന്നു എന്നതിനാലാണ്. മതാതിധിഷ്ഠിതവും ആധുനിക സമൂഹത്തിന് ചേരാത്തതുമായ രാഷ്ട്ര നിർമാണമാണ് ദൗർഭാഗ്യവശാൽ നടന്നു വരുന്നത്. അനീതിയുടെ തേർവാഴ്ചക്കാലത്ത് ഉത്തമപൗരൻമാരായി, എല്ലാ വിഭാഗത്തേയും ഒരുപോലെ പരിഗണിക്കുന്ന, മതേതരത്വം പുലർത്തുന്ന രാഷ്ട്രത്തിനായി നമുക്ക് യത്നിക്കാം പൂർവസൂരികൾ പകർന്ന സ്നേഹവും രാജ്യ സ്നേഹവും നമുക്കും തുടരാം.
റിപ്പബ്ലിക് ദിന സന്ദേശമായി ഇത് ഓർമിപ്പിക്കുന്നു.
ജയ്ഹിന്ദ്
പി.കെ.അൻവർ നഹ
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
കോൺഗ്രസ്സിൻ്റെ തല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫാ സാഹിബ് (82)രാവിലെ 5.40 ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നിര്യാതനായി.
എന്റെ അഭിവന്ദ്യ പിതാവ് അവുക്കാദർ കുട്ടി നഹയുടെ സുഹൃത്തും സമകാലികനുമായിരുന്നു. അതിനാൽ തന്നെ അദ്ദേഹവുമായി ചെറുപ്പം മുതലേ പരിചയം പുലർത്താൻ കഴിഞ്ഞിരുന്നു.
കബറടക്കം രാത്രി 8 ന് മാറമ്പള്ളി ജമാഅത്തിൽ .
അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ.
നിർണായക ഘട്ടങ്ങളിൽ കോൺഗ്രസിന് ധൈഷണിക ശക്തി പകർന്ന ഇദ്ദേഹം ജനകീയനായ നേതാവായിരുന്നു.
സുദീർഘമായ രാഷ്ട്രീയ പ്രവർത്തനം ജനോപകാരപ്രദമാക്കാൻ എന്നും അദ്ദേഹം യത്നിച്ചു. അധികാരം അതിനായി വിനിയോഗിച്ചു.
സാഹിബിന്റെ മരണം വ്യക്തിപരമായും രാഷ്ട്രീയപരമായും ദുഃഖമുണ്ടാക്കുന്നു.
അല്ലാഹു അദ്ദേഹത്തിന്റെ പരലോകം വിശാലമാക്കട്ടെ.
പി.കെ. അൻവർ നഹ
പരപ്പനങ്ങാടിയിലെ ക്ലബുകളിലൊന്നാണ്
അഞ്ചപ്പുര A B C ബാഡ്മിൻ്റൺ ക്ലബ്
നഹാ സൺസ് ബിഎൽഡിങ്ങിലെ ഓപ്പൺ
എയർ കോർട്ടിൽ അൽഭുതങ്ങൾ വിരിയിച്ച് പ്രഭാതങ്ങളെ
സമ്പന്നമാക്കിയിരുന്ന ബാഡ്മിൻ്റൺ
മത്സരങ്ങൾക്ക് ഇന്നും തുടർച്ചയുണ്ട്. അത് കാണുമ്പോഴും ആസ്വദിക്കുമ്പോഴും എന്റെ ഉള്ളിൽ പഴയ ഓർമയുണരും. ഇതൊന്നും അന്യംനിന്നു പോകരുതേ എന്നു പ്രാർത്ഥിക്കും.
ABC എന്ന കളി സംഘത്തെ സംഘടിപ്പിക്കാനും ക്ലബ് രൂപീകരിക്കാനും മുമ്പിൽ നിന്ന് പ്രവർത്തിച്ചത്
പ്രിയപ്പെട്ട ഇ.പി.അബ്ദുസ്സമദ് സാഹിബായിരുന്നു. ഏറെക്കാലം ABC യുടെ
പ്രസിഡൻ്റ് സ്ഥാനത്തിരുന്ന അദ്ദേഹം സ്തുത്യർഹമായ നിരവധി ദൗത്യങ്ങൾ നിർവഹിച്ച ശേഷ
2022 ജനുവരിയിലാണ് അല്ലാഹുവിലേക്ക് യാത്രയായത്. അതൊരു നോവായി ഇന്നും മനസ്സിലുണ്ട്.
അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഓളം വെട്ടുന്ന
ABC യുടെ കളിക്കളത്തിൽ ഇത് രണ്ടാം തവണയാണ് സമദ് സ്മാരക ബാഡ്മിന്റൺടൂർണമെന്റ് നടക്കുന്നത്.
വിജയികൾക്കും റണ്ണർസിനുമുള്ള ട്രോഫികൾ സമ്മാനിച്ചു
വളർന്നു വരുന്ന കായിക താരങ്ങളെ
കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും , അവരെ നാടിന്റെ അഭിമാന താരങ്ങളാക്കാനും
പ്രാദേശികമായ ഇത്തരം കായിക
കൂട്ടായ്മകൾക്ക് സാധിക്കും എന്ന് ഉറപ്പാണ്.
പിന്തുണയ്ക്കുന്നവരെ അഭിനന്ദിക്കുന്നു.
ഏവർക്കും എന്റെ ഹൃദ്യമായ വിജയാശംസകൾ
പി കെ അൻവർ നഹ
അന്തരിച്ച പ്രിയപ്പെട്ട പി.എ.ഇബ്രാഹിം ഹാജിയുടെ മകൻ ആദിൽ ഇബ്രാഹിമിന്റെ വിവാഹം.
നവ ദമ്പതികൾക്കായി പ്രാർത്ഥിക്കുന്നു. അല്ലാഹു സർവ ഐശ്വര്യവും അനുഗ്രഹവും ഇവർക്ക് നൽകട്ടെ
ജീവകാരുണ്യ സാമൂഹ്യസേവ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉദാത്ത മാതൃകയായിരുന്നു ജമാൽ സാഹിബ്. വെല്ലുവിളികളെ സാധ്യതകളായി കണ്ടുകൊണ്ട് തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതം സന്തോഷപ്രദമാക്കുവാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. മറ്റുള്ളവരുടെ സന്തോഷത്തിൽ സ്വന്തം സന്തോഷം കണ്ടെത്തിയ അദ്ദേഹത്തിന് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ...
പി കെ അൻവർ നഹ
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ
യൂത്ത് ലീഗ് നടത്തിവരുന്ന യൂത്ത് മാർച്ച്
ഇന്ന് ആവേശത്തോടെ ചരിത്രമുറങ്ങുന്ന തിരൂരങ്ങാടി മണ്ഡലത്തിൽ ....
കേന്ദ്ര ഭരണത്തിന്റെ വിദ്വേഷ നയങ്ങളെ ചെറുക്കും എന്നു പ്രഖ്യാപിച്ചും ഇടത് ദുർഭരണം ജനജീവിതം താറുമാറാക്കി എന്നു ബോധ്യപ്പെടുത്തിയും ആയിരങ്ങളാണ് പ്രക്ഷോഭത്തിൽ അണിചേർന്നു വരുന്നത്.
മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂരിനെ ഹാരാർപ്പണം ചെയ്ത് പ്രക്ഷോഭകരെ അഭ്യവാദ്യം ചെയ്യാൻ കഴിഞ്ഞത് ധന്യമായ ഒരു അനുഭവമായി.
വൈകുന്നേരം ഏഴുമണിക്ക് പരപ്പനങ്ങാടി നഹാ സാഹിബ് നഗറിലാണ് സമാപനം.
പി.കെ. അൻവർ നഹ
ബംഗ്ലൂരു കെ.എം.സി.സി ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ ഈ വർഷം പങ്കെടുത്തു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാൻ പ്രയാസപ്പെട്ടിരുന്ന 81 ജോഡി യുവതീ യുവാക്കൾക്കാണവിടെ കുടുംബജീവിത്തിലേക്ക് വഴിയൊരുക്കിയിരുന്നത്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജാതി മത ഭേദമന്യേ ആയിരങ്ങളെ സാക്ഷിയാക്കി സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. പികെ കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള പ്രമുഖർ നവ ദമ്പതികളെ ആശീർവദിക്കാൻ ബംഗളുരുവിലെത്തിയിരുന്നു.
സംഘാടനശേഷി കൊണ്ടും അച്ചടക്ക-പ്രവർത്തന മികവ് കൊണ്ടും പരിപാടി വിജയിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയ ഭാരവാഹികളെയും ആത്മാർത്ഥമായ സേവനത്തിന് മുന്നിട്ടിറങ്ങിയ കർമ്മോൽസുകാരായ ജീവകാരുണ്യ സാമൂഹ്യസന്നദ്ധ സേവകരെയും അഭിനന്ദിക്കുന്നു.ഈ സൽക്കർമ്മത്തിന് സഹായസഹകരണങ്ങൾ നൽകിയവർക്ക് അതിനുള്ള പ്രതിഫലത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പി.കെ അൻവർ നഹ
ഫലസ്തീൻ ജനതയ്ക്ക് നിഷേധിക്കപ്പെടുന്ന നീതി ആധുനികലോകത്ത് മാനവരാശിയുടെ തീരാകളങ്കമാണ്. പരിഹാരം പ്രയാസമായിട്ടല്ല, പച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി ഒരു ജനതയെ ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുകയാണ് ഫാഷിസം.
മുസ്ലിം ലീഗിന്റെ മനുഷ്യാവകാശ റാലിയോട് ഐക്യപ്പെടുന്നു.
പി കെ അൻവർ നഹ
ഷാർജ കെഎംസിസിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കോഴിക്കോട് നാദാപുരം തുണേരി സ്വദേശി പ്രിയപ്പെട്ട കെ.ടി.കെ മൂസ്സ സാഹിബ് ഷാർജയിൽ വെച്ച് മരണപ്പെട്ടു.
നാദാപുരം മണ്ഡലം പ്രസിഡന്റ് ആയി പ്രവർത്തനത്തിന് തുടക്കം കുറിച്ച അദ്ദേഹം നിരവധി സൽക്കർമ്മങ്ങൾക്ക് നേതൃത്യപരമായ പങ്ക് വഹിച്ചിരുന്നു നിലവിലെ ഷാർജ കെഎംസിസി ഓഫീസ് കണ്ടെത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.
അല്ലാഹു സ്വർഗപ്രവേശനം നൽകി അനുഗ്രഹിക്കട്ടെ-ആമീൻ
ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി
സുബൈർ തിരുവങ്ങൂർ അല്ലാഹുവിലേക്ക് യാത്രയായി .
ഇന്ന് പുലർച്ചെ ഷാർജയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങവേ അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്
ഹൃദ്യമായ പെരുമാറ്റത്താലും നിറഞ്ഞ പുഞ്ചിരിയാലും ആരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു നിസ്വാർത്ഥ സേവകനായിരുന്നു അദ്ദേഹം.
പ്രസ്ഥാനത്തോട് കൂറുപുലർത്തി , നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമായിരുന്നു ഈ നേതാവിന്.
ശരിയായി കാര്യങ്ങളെ മനസ്സിലാക്കി തന്റെ ആശയങ്ങളും കണ്ടെത്തുലുകളും തുറന്ന് അവതരിപ്പിക്കുകയും വിശാലമായി തന്നെ കാര്യങ്ങളെ ഉൾക്കൊള്ളുകയും ചെയ്തു വന്ന ആളായിരുന്നു സുബൈർ തിരുവങ്ങൂർ .
ഈ സഹോദരൻ ചെയ്തു വന്ന സേവനങ്ങളെ അനുസ്മരിക്കുന്നു.
ഈ മരണം ഒരു നഷ്ടം തന്നെയാണ്. വേർപാടിന്റെ വേദന സഹിക്കാൻ ഉറ്റവർക്കും ബന്ധുമിത്രാദികൾക്കും അല്ലാഹു കരുത്തു നൽകട്ടെ.
അദ്ദേഹത്തിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ.
പി.കെ. അൻവർ നഹ
സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായസിൽ പറക്കാൻ സൗഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ.
രണ്ട് നൂറ്റാണ്ടോളം വിദേശിയരുടെ ആധിപത്യത്തിന് കീഴിൽ ഞെരിഞ്ഞ് ജീവിച്ച നമ്മൾ പൊരുതി നേടിയതാണ് സ്വാതന്ത്ര്യം. അനേകം പേരുടെ ജീവത്യാഗവും പോരാട്ടവീര്യവുമാണ് വിജയം കണ്ടത്. ജാതി മത ഭേദമെന്യേ, രാഷ്ട്രീയ വൈജാത്യങ്ങളെ മാറ്റി വെച്ച് പൊരുതി നേടിയ സ്വാതന്ത്ര്യം ഇന്ന് ഭീഷണിയിലാണ്.
നാനാത്വത്തിൽ ഏകത്വവും , ജനാധിപത്യവും, സാമൂഹിക നീതിയും നിഷേധിക്കുന്ന രീതിയിൽ ഇന്ത്യ എത്തപ്പെട്ടിരിക്കുന്നു.
മതപരമായി വിഭജിച്ച് ഭരണം നിലനിർത്തുവാനും ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനും നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് , ഏവർക്കും അഭിവാദ്യങ്ങൾ
ജയ്ഹിന്ദ്
പി.കെ. അൻവർ നഹ
പിതാവ് നൽകിയ അനശ്വര പാഠം
എന്റെ അഭിവന്ദ്യപിതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ .അവുക്കാദർ കുട്ടി നഹ നിര്യാതനായിട്ട് 35 വർഷം പിന്നിടുന്നു.
ഇന്നും നാട്ടുകാർ അദ്ദേഹത്തിന് നൽകി വരുന്ന ആദരവും ബഹുമാനവും സ്നേഹവും നന്ദിയോടെ സ്മരിക്കുന്നു.
"ശുണ്ഠിയില്ലാത്ത, ഒതുക്കമുള്ള , നാടൻ മനുഷ്യനെ "ന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
എല്ലാ പൊതുകാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്ന, കാര്യപ്രാപ്തിയുള്ള ശുദ്ധൻ...
തീരെ അഹങ്കാരമില്ലാത്ത,നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരൻ...
എപ്പോഴും ചിരിച്ചുകൊണ്ട് സൗമ്യ ഭാവത്തോടെ എല്ലാവരേയും എതിരേൽക്കുന്ന നേതാവ്...
നഹയെപ്പറ്റി നാട്ടുകാരായ പ്രായമുള്ളവരോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരമാണ് ഉദ്ധരിച്ചത്. ഈ അഭിപ്രായം എന്നിലുളവാക്കുന്ന സന്തോഷത്തിന് അതിരുകളില്ല.
ശാന്തനായ ഭരണാധികാരിയെന്നും വിചാരശക്തിയുള്ള രാഷ്ട്രീയ നേതാവെന്നും നേതൃനിരയിൽ പക്വത വന്ന കാരണവരെന്നും കൂടെ നടന്നവർ വിളിച്ചുപറയുമ്പോൾ മകനെന്ന നിലക്ക് അഭിമാനിക്കാനേറെ.
അഴിമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്താമെന്ന് തെളിയിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. ഞങ്ങൾക്ക് ജീവിത സ്വത്തായി പകർന്ന് നൽകുകയും ചെയ്തു.
പരപ്പനങ്ങാടിയിലെ മുഹമ്മദ് സ്മാരക വായനശാലയുടെ പ്രവർത്തനത്തിൽ ഒരവിഭാജ്യ ഘടകവും വായനപ്രിയനുമായിരുന്ന ബാപ്പ , മലയാളത്തിലിറങ്ങുന്ന പ്രധാന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വാങ്ങി വായിക്കുകയും ഞങ്ങളെ വായിക്കാൻ ശീലിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തെ സന്ദർശിക്കാൻ വരുന്നവരെ ഒരിക്കലും തടയരുതെന്ന് നെക്കുന്നത്ത് വീട്ടിലെ ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ഞങ്ങൾക്ക് നിർദ്ദേശം നൽകി.
വിവാദങ്ങൾക്കിട നൽകാത്ത ജീവിതത്തിലൂടെ നീതിപൂർവ്വവും നിഷ്പക്ഷവുമായ നിലയിൽ ഭരണം നടത്താമെന്ന് ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ തെളിയിച്ച കേരള രാഷ്ട്രീയത്തിലെ അതികായനും പ്രഗത്ഭനുമായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു നഹാ സാഹിബെന്ന് അദ്ദേഹത്തെ സംബന്ധിച്ച എല്ലാ അഭിപ്രായപ്രകടനത്തിൽ നിന്നും മനസിലാക്കിയിട്ടുണ്ട്.
താൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് വേണ്ടി അർഹമായ നേട്ടങ്ങൾ ന്യായമായ മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുന്നതിൽ ശ്രദ്ധാലുവായിരുന്ന നഹാ സാഹിബ് ഒരു അനീതിയ്ക്കും വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല.
രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും സകലരുടെയും സമ്മതിയും സ്നേഹവുമാർജ്ജിക്കുവാൻ കഴിഞ്ഞെന്ന് ഇതര കക്ഷി നേതാക്കന്മാരും പറയുമ്പോൾ അതിൽ അനൽപമായ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.
അല്ലാഹുവിലേക്ക് യാത്രയായിട്ട് മൂന്നര പതിറ്റാണ്ടായിട്ടുo ആ ഓർമകളുടെ തിളക്കം നഷ്ടപ്പെടുന്നില്ല.
എന്നെ സംബന്ധിച്ച് ഇളയ മകൻ എന്ന നിലയിൽ കൂടുതൽ വാൽസല്യം ഏറ്റുവാങ്ങി എങ്കിലും അത് അധിക നാൾ തുടരാനായില്ല എന്നത് ഇന്നും ദുഃഖം പകരുന്നു.
അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.
പി.കെ. അൻവർ നഹ
ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചുള്ള എന്റെ ദീപ്തമായ ഓർമ്മകൾ, വളർന്ന് വരുന്ന പൊതുപ്രവർത്തകർക്ക് പകരം വെക്കാനില്ലാത്ത പാഠശാലയാണ് അദ്ദേഹം, നാടിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു...
പി.കെ അൻവർ നഹ
ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലിപെരുന്നാൾ വന്നെത്തിയിരിക്കുന്നു. വ്യക്തിതാല്പര്യങ്ങൾക്ക് മുകളിൽ നാഥനെ പ്രതിഷ്ഠിച്ച ഇബ്രാഹീം നബിയുടെ ഈമാൻ പുതിയ കാലത്തിൽ വ്യക്തി താല്പര്യങ്ങൾക്ക് മുകളിൽ സമൂഹത്തിന്റെ നന്മയെ മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾ വഴിയും നമുക്ക് ആർജ്ജിക്കാൻ കഴിയും, ബലി നൽകുക എന്നതിന് നിരവധി മാനങ്ങളുണ്ട്, മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ഐക്യവും അവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളുമെല്ലാം ഈ മാനങ്ങളിൽപെടും. സഹജീവികളോട് നന്നായി പെരുമാറുകയെന്നതാണ് പ്രധാനം. ഏവർക്കും എന്റെ ബലി പെരുന്നാൾ ആശംസകൾ!
പി.കെ അൻവർ നഹ
കർണാടക വിജയം നൽകുന്ന പ്രതീക്ഷയും പ്രത്യാശയും ചെറുതല്ല.
കോൺഗ്രസിന്റെ ഈ രാഷ്ട്രീയ നേട്ടം സംഘ പരിവാരത്തിന്റെ വിധ്വംസക - വിദ്വേഷ രാഷ്ട്രീയത്തിനു മേലുള്ള വിജയമാണ്.
തെരെഞ്ഞെടുപ്പിൽ വിജയിക്കുവാൻ ജനാധിപത്യ വിരുദ്ധമായി ബി.ജെ.പി. നടത്തി വരുന്ന വിളയാട്ടത്തിനുള്ള താക്കീതു കൂടിയാണിത്.
ഒന്നിച്ചു നിന്നാൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ കഴിയുമെന്നതിന്റെ ചൂണ്ടുപലക.
കോൺഗ്രസ് മുന്നണി തിരിച്ചു വരട്ടെ.
വിജയം ആവർത്തിക്കട്ടെ .
വർഗീയതയ്ക്കും വിഭാഗീയതയ്ക്കും ഇന്ത്യൻ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കാം.
പി.കെ. അൻവർ നഹ
പ്രിയപ്പെട്ട മാമുക്കോയയും യാത്രയായി .
നടനും സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
ഹാസ്യ സംജ്ഞയ്ക്ക് പുതിയ മാനങ്ങളും അനുഭൂതി വിശേഷങ്ങളും അദ്ദേഹം സമ്മാനിച്ചു.
അദ്ദേഹത്തിന്റെ മാനറിസങ്ങളും വടക്കൻ ശൈലിയിലുള്ള സംഭാഷണ ശകലങ്ങളും നാലു പതിറ്റാണ്ടായി മലയാളിയുടെ ആസ്വാദ മണ്ഡലത്തിലുണ്ട്.
പതിപ്പിച്ച മുദ്രകൾ കാലാതിവർത്തിയാണ്.
മഹാനായ ആ കലാകാരന് വിട .
ചിത്രം : ഞാൻ ദുബൈ കെ എം.സി.സി പ്രസിഡന്റായിരിക്കെ, 2017ലെ യു എ ഇ ദേശീയ ആഘോഷത്തോടനുബന്ധിച്ചു നടത്തിയ യോഗത്തിൽ അതിഥിയായെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം
പ്രിയ സുഹൃത്ത് നസീർ എക്കോതിന്റെ പുതിയ സംരംഭമായ അൽ ഇഹ്‌ലാസ് ബിൽഡിംഗ് മെറ്റീരിയൽസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം കരാമയിൽ ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു .
പുത്തൂർ റഹ്മാൻ സാഹിബ് ,ഇബ്രാഹീം മുറിച്ചാണ്ടി, മുസ്തഫ തിരൂർ ,പൊട്ടങ്കണ്ടി ഇസ്മായിൽ , ചക്കിനത് അബ്ദുൽ ഖാദർ ,റസാഖ് മറായി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.
യു.എ.ഇ ൽ ട്രാവൽ & ടൂറിസം രംഗത്ത് ശ്രദ്ധേയനാണ് നസീർ .
പുതിയ സംരംഭം പ്രതീക്ഷയ്ക്കൊത്ത് വളരാനും , ഈ മേഖലയ്ക്ക് കൂടുതൽ സംഭാവനകൾ അർപ്പിക്കുവാനും അല്ലാഹു അനുഗ്രഹവും ഐശ്വര്യവും പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ!
നമ്മുടെ പ്രിയപ്പെട്ടവരുമായി പങ്കുവെച്ച നല്ല നിമിഷങ്ങളെ ഈ വേളയിൽ നമുക്കോർക്കാം. ഏകാന്തത അനുഭവിക്കുന്നവരോ ബുദ്ധിമുട്ടുന്നവരോ ആയവരിലേക്ക് എത്തിച്ചേരുക, ഈ ഈദ് എല്ലാവർക്കും അവിസ്മരണീയമാക്കാം.
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ സ്നേഹം, സമാധാനം, സമൃദ്ധി എന്നിവയാൽ നിറയ്ക്കട്ടെ.
പി.കെ അൻവർ നഹ
GDRFA A homeland for all
initiativeനു ഇന്ന് തുടക്കം
deira city സെന്ററിൽ രാവിലെ 10 മണി മുതൽ രാത്രി 10വരെ അധികൃതരുമായി നേരിട്ട് വിസ സംബന്ധിച്ച സകല പ്രശ്നങ്ങളും പരിഹരിക്കാം
പി.കെ അൻവർ നഹ
RISE(Research Institute for Social Empowerment)
അബുദാബിയില്‍ മലയാളികൾക്കിടയില്‍ സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് RISE - Research Institute for Social Empowerment.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ വിദ്യാഭ്യാസ സമിതിയുമായി ചേർന്ന് കൊണ്ട് "Social Empowerment through Personal Development" എന്ന mission ഏറ്റെടുത്ത് കൊണ്ട് അത് പ്രവർത്തിക്കുന്നു.
വ്യക്തികള്‍, കുടുംബം, സംഘടനകള്‍ അങ്ങനെ സമൂഹത്തിലെ വിവിധ ഘടകങ്ങളെ ശാക്തീകരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയത് നടപ്പിൽ വരുത്തുന്നുണ്ട്.
പന്ത്രണ്ടില്‍ ഏറെ വര്‍ഷങ്ങളായി സേവനം ലഭിക്കുന്നുണ്ട്.
ഈ സംഘടന കഴിഞ്ഞ ദിവസം RiseUp with Rise" എന്ന ശീർഷകത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപിച്ച MEGA EVENT ൽ ഞാൻ പങ്കെടുത്തു.
വ്യക്തിയുടെ സാമൂഹിക പ്രതിബദ്ധത എന്ന വിഷയമായിരുന്നു സംഘാടകർ എന്റെ ക്ലാസിന് നൽകിയിരുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതനസാങ്കേതികവിദ്യകൾ ലോകം കീഴടക്കുമ്പോൾ നമ്മുടെ സാമൂഹിക ക്രമം തനതായ മൂല്യങ്ങളിൽ അടിയുറച്ച് സംരക്ഷിക്കാൻ കാലത്തോടൊപ്പം സഞ്ചരിക്കുക എന്നതാണ് ഏറ്റവും വലിയ ദൗത്യം എന്ന സന്ദേശമാണ് ഞാൻ പ്രധാനമായും പങ്കു വെച്ചത്. കാലികമായ മാറ്റങ്ങളെ പഠിക്കാൻ തയ്യാറാവുന്ന നേതൃത്വത്തിന് മാത്രമേ യുവസമൂഹത്തേയും അവരുടെ മാനസികവ്യാപാരങ്ങളേയും ഉൾക്കൊള്ളാനാവൂ! സാർവത്രിക ഡിജിറ്റൽ വത്കരണം മുൻപെങ്ങുമില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്, എന്നാൽ പരിഹാരം അകൽച്ചയല്ല, അടുപ്പമാണ്. പുതിയകാലത്തിന്റെ സ്വരമുൾചെർത്ത് തന്നെ സമൂഹത്തോട് നമ്മുടെ സന്ദേശങ്ങൾ പങ്കുവെക്കപ്പെടണം. നേതൃത്വത്തിനാണ് ഈ വിഷയത്തിൽ ദീര്ഘവീക്ഷണത്തോട് കൂടിയ നിലപാടുകൾ കൈക്കൊള്ളാനാവുക, അതിനാൽ തന്നെ ഇതുപോലുള്ള നേതൃശില്പശാലകൾ ഇത്തരം പുതിയ പ്രതിസന്ധികളെ ചർച്ച ചെയ്യാനുള്ള വേദികളാക്കണം എന്ന അഭിപ്രായവും ഞാൻ പങ്കുവെച്ചു.
ഇതര വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് നയിച്ചു.
സംഘടന അതിന്റെ ഉദ്യേശ ലക്ഷ്യങ്ങളായ ശാക്തീകരണം, പരിശീലനം, സാമ്പത്തിക ബോധവൽക്കരണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രോൽസാഹനജനകമാണ്.
ആധുനിക കാലത്ത് വ്യക്തികൾ നടത്തേണ്ട സാമൂഹികദൗത്യം വലുതാണ്.
മഹാത്മാഗാന്ധിയുടെ ചരിത്ര പ്രസിദ്ധമായ ദണ്ഡി യാത്രയ്ക്കു ശേഷം നടന്ന മറ്റൊരു യാത്രയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് സമാപിച്ചത്.
ജവഹർലാൽ നെഹ്റുവിനു ശേഷം രാഹുലും ഇന്ത്യയെ കണ്ടെത്തിയിരിക്കുന്നു.
സംഘ പരിവാർ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ മനസുകളെ ജോഡി പ്പിക്കാൻ നടത്തിയ സുദീർഘമായ ഈ കാൽ നടയാത്ര വലിയ വിജയം തന്നെയാണ്.
പരിഹാസത്തിന്റെ മുള്ളുകളെ , സാഹസികതയുടെ ധീരമായ നിലപാടുകൾ കൊണ്ടു നിഷ്പ്രഭമാക്കിയ രാഹുലിന് തുല്യം മറ്റൊരു നേതാവ് ഇന്ത്യയിലില്ലെന്ന് തെളിയിച്ചിരിക്കുന്നു.
ഹിന്ദു വർഗീയ ഭ്രാന്തനായ നാഥുറാം ഗോഡ്സെ മഹാത്മജിയെ വധിച്ച ദിവസം കൂടിയാണ് ഇന്ന്.
യാത്ര സമാപിക്കുന്നില്ല.
അതു തുടരുകയാണ്.
നമുക്കും ഈ ദേശീയ ദൗത്യത്തിൽ തുടർന്നും പങ്കു വഹിക്കാനുണ്ട്
പി.കെ. അൻവർ നഹ
സ്വതന്ത്രപരമാധികാര രാജ്യമാണ് നമ്മുടെ ഇന്ത്യ.
എഴുതപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ടവർ രാജ്യം ഭരിക്കുന്നു.
ജനാധിപത്യം, മതേതരത്വം, ചേരിചേരായ്മ എന്നിവയിലധിഷ്ഠിതമായി സമാധാന പക്ഷത്തിൽ ഇന്ത്യ നില കൊള്ളുന്നു.
അവകാശങ്ങളും കടമകളും അതിപ്രധാനമാണ്.
വിശ്വാസ സ്വാതന്ത്ര്യം രാജ്യത്തിന്റെ സത്തയും.
വൈവിധ്യങ്ങൾക്കിടയിലെ ഒരുമയാണ് ഇന്ത്യയുടെ സവിശേഷത.
രണ്ട് നൂറ്റാണ്ടോളം നീണ്ട രൂക്ഷമായ പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യവും രാജ്യ സത്തയും നിലനിർത്തുമെന്ന് നമുക്ക് ഈ അവസരത്തിൽ പ്രതിജ്ഞയെടുക്കാം.
എന്റെ ഊഷ്മളമായ
റിപ്പബ്ളിക് ദിന ആശംസകൾ
പി.കെ. അൻവർ നഹ
അഭിനന്ദനങ്ങൾ
പ്രവാസി കുടുംബങ്ങളുടെ അടിയന്തിര ശ്രദ്ധയിൽ ഈ ബോധവൽക്കരണം ഉണ്ടാവണം.
18വയസ്സിൽ ഇപ്പോൾ നാട്ടിൽ വാഹന ലൈസൻസ് എടുക്കാൻ കഴിയും.
ഈ സൗകര്യം നിലനിൽക്കെ ആരും തന്നെ ലൈസൻസ് എടുക്കാതെയും മതിയായ രേഖകൾ ഇല്ലാതെയും , സുരക്ഷാ ക്രമങ്ങൾ പാലിക്കാതെയും വാഹനം ഉപയോഗിക്കരുത് .
നമ്മുടെ കുട്ടികളെ റോഡിലേക്ക് വണ്ടിയും വാങ്ങിക്കൊടുത്തു ഇറക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല അവൻ /അവൾ റോഡ് സുരക്ഷ നിയമങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അവ പാലിക്കുന്നു എന്നും നമ്മൾ ഉറപ്പ് വരുത്തണം
ഇത്തരം ബോധവൽക്കരണത്തിന് നേതൃത്വം നൽകിയ തിരൂരങ്ങാടി ജോയ്ന്റ് RTO അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന റോഡ് സുരക്ഷ, ജീവൻ സുരക്ഷ എന്ന ബോധവൽക്കരണ പരിപാടി അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു.
പി .കെ .അൻവർ നഹ
ഏവർക്കും എന്റെ ഹൃദ്യമായ നവവൽസരം നേരുന്നു
നേരിന്റെ മാർഗത്തിൽ ചരിക്കാനും , സത്യവിശ്വാസത്തോടെ ഈശ്വര സവിധത്തിൽ അണയാനും നമുക്ക് കഴിയണം
ചിന്തകളും പ്രവൃത്തികളും ആ വഴിക്കാകട്ടെ
പ്രതീക്ഷകൾ സഫലമാകട്ടെ
ആശംസകൾ
പി .കെ .അൻവർ നഹ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Dubai, DUBÁI
Daniel Oporto couture founded by the celebrity designer Icon renowned not only because his excellence
Dubai
Multi-awarded Beauty Queen, Miss European Tourism 2015, Most Influential Tourism Star 2016, TV presenter, Model, Brand Ambassador, Travel blogger, Actress
Dubai
Dubai, 299992
Dumbopuffs we are one of the leading v**e companies and we have been a fan favorite within the va**ng community store we are proud to offer the best e juice , kits , mods , coils, ...
Dubai
Juan Saturria (Mr Tolentino Dj) DJ\Instructor\Choreographer from Dominican Republic
Dubai
The Kris Fade show live across The Middle East. Winner of Best Personality in DUBAI 4 years in a row. Virgin Radio. FOR BOOKINGS [email protected]
Dubai
Fashion Model. Bookings and Inquiries, contact: U.A.E: +971-50-8825822, Email: [email protected] xx