Hfhssk

Holy Family Higher Secondary School Kattoor

13/03/2024
07/03/2024

ഓരോ ജീവനും വിലപ്പെട്ടതാണ്...
മാക്സിമം ഷെയർ ചെയ്യുക...

05/10/2021

പ്രിയ ടീച്ചർ യാത്രയായി..
ഒരമ്മയെ പോലെ ഞങ്ങളെ സ്നേഹിച്ച പ്രിയ ടീച്ചർക്ക് പ്രണാമം...

18/02/2021

കാട്ടൂർ ഹോളി ഫാമിലി സ്ക്കൂളിൻ്റെ എല്ലാം എല്ലാം ആയിരുന്ന പ്രിയപ്പെട്ട ഹംസ കുമാരി ടീച്ചർക്ക് പ്രണാമം

Photos from Health & Wealth's post 25/11/2020
16/11/2020

14 -ാം വയസില്‍ വിവാഹം, രണ്ടുകുട്ടികളുടെ അമ്മ, പത്താംക്ലാസ് പോലും പൂര്‍ത്തിയാക്കാത്ത ഒരു സ്ത്രീ ഐപിഎസ് നേടിയെടുത്ത് മുംബൈയിലെ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ആയി മാറിയ കഥയാണിത് ... ❤️❤️❤️

മുംബൈയുടെ ലേഡി സിങ്കം എന്നറിയപ്പെടുന്ന എൻ. അംബിക. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു. അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും.

അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. പതിനെട്ടാം വയസ്സില്‍, ഐഗന്‍, നിഹാരിക എന്നീ രണ്ട് പെണ്‍മക്കളുടെ അമ്മയായി അവള്‍.

അംബികയുടെ ഭര്‍ത്താവ് തമിഴ് നാട് സര്‍ക്കാരിലെ പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. ഒരു വീട്ടമ്മയായി അവള്‍ ജീവിതം തള്ളിനീക്കുമ്പോഴും, ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഭർത്താവ് ഒരു പരേഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവളെയും കൂടെക്കൂട്ടി അതില്‍ അവിടത്തെ ഐ.ജിയും ഡിജിയും വിശിഷ്ടാതിഥികളായിരുന്നു.

ഡി.ജിക്കും ഐ.ജിക്കും ലഭിച്ച ആദരവും, ബഹുമാനവും അംബികയില്‍ മതിപ്പുളവാക്കി. വീട്ടില്‍ തിരിച്ചെത്തിയശേഷം അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു ''ആരാണ് ഈ ഉദ്യോഗസ്ഥര്‍, അവര്‍ക്ക് എന്തിനാണ് ഈ വിഐപി പരിഗണന നല്‍കുന്നത്?'' ഇതുകേട്ട് ചിരിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു, ''അവര്‍ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ്.''

അപ്പോള്‍ മുതല്‍ അവള്‍ക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നുള്ള ആഗ്രഹം വളര്‍ന്നു. എന്നാല്‍, ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ കാരണം അവള്‍ക്ക് എസ്എസ്എല്‍സി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍, അവളുടെ ഭര്‍ത്താവ് അവൾക്ക് പിന്തുണ നൽകി.

എസ്എസ്എല്‍സിയും, പിന്നീട് വിദൂര പി.യു.സിയും ബിരുദവും പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച് അവള്‍ അത് പഠിച്ചെടുത്തു. കുട്ടികളുടെയും, ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അവള്‍ പഠനവും മുന്നോട്ട് കൊണ്ടുപോയി.

അടുത്ത കടമ്പ സിവില്‍ സര്‍വീസ് പരീക്ഷയായിരുന്നു. അതിനായി ഏറ്റവും അടുത്ത കോച്ചിംഗ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു. അത് ചെന്നൈയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്ക് അവിടെ താമസസൗകര്യം ഒരുക്കുകയും, അവളുടെ ഐപിഎസ് കോച്ചിംഗിനായുള്ള മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയില്‍ താമസിച്ച അവര്‍ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അത് നേടിയെടുക്കാനായില്ല. മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍, ഭര്‍ത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴും പിന്മാറാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. അംബിക ക്ഷമയോടെ പറഞ്ഞു, ''എനിക്ക് ഒരു വര്‍ഷം കൂടി തരൂ. ഞാന്‍ വീണ്ടും ശ്രമിക്കും, വിജയിച്ചില്ലെങ്കില്‍, ഞാന്‍ തിരിച്ചുവന്ന് ഏതെങ്കിലും സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യാം.'' അവളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന ഭര്‍ത്താവ് അവളുടെ ഈ ആഗ്രഹത്തിനും സമ്മതം മൂളി. അവള്‍ അതികഠിനമായി പരിശ്രമിച്ചു. 2008 -ല്‍ ഐപിഎസ് ക്ലിയര്‍ ചെയ്ത ശേഷം അംബിക പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനത്തിനിടയില്‍, അവളുടെ ബാച്ച്‌മേറ്റ്‌സ് അവളുടെ ശ്രദ്ധയെ മാത്രമല്ല, അവളുടെ ധൈര്യത്തെയും പ്രശംസിച്ചു. അംബിക ഇപ്പോള്‍ നോർത്ത് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നു.

നിരവധി സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് അംബിക. അംബികയുടെ ധൈര്യം മാത്രമല്ല, അവളുടെ ഭര്‍ത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്ത് പറയേണ്ടതാണ്. ജീവിതത്തില്‍ തളരാതെ മുന്നോട്ടുപോയ അംബികയും, ഒരു ഭാര്യയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ
പിന്തുണയും നല്‍കിയ അംബികയുടെ
ഭര്‍ത്താവും എല്ലാവര്‍ക്കുമൊരു
പ്രചോദനമാണ് ... ❤️❤️❤️❤️❤️

ഏതൊരു വ്യക്തിയുടെയും വിജയത്തിന് പിന്നിൽ അവരുടെ പങ്കാളിയുടെ വലിയൊരു പങ്ക് ഉണ്ടായിരിക്കും..

ഷെയർ 👇👇

വീട്ടിൽ ഇരുന്ന് വരുമാനം നേടുവാൻ ഒരവസരം 07/11/2020

വീട്ടിൽ ഇരുന്ന് വരുമാനം നേടുവാൻ ഒരവസരം കോവിഡ് കാലത്ത് ഭൂരിഭാഗം തൊഴിൽമേഖലയും നിലച്ച് ഒരു ജോലിക്കും പോവാനാവാതെ ആളുകൾ ദുരിതമനുഭവിക്കുമ്പോൾ വീട്ടിൽ ഇര....

25/10/2020

Shortcut Keys System!!

CTRL+A. . . . . . . . . . . . . . . . . Select All
CTRL+C. . . . . . . . . . . . . . . . . Copy
CTRL+X. . . . . . . . . . . . . . . . . Cut
CTRL+V. . . . . . . . . . . . . . . . . Paste
CTRL+Z. . . . . . . . . . . . . . . . . Undo
CTRL+B. . . . . . . . . . . . . . . . . Bold
CTRL+U. . . . . . . . . . . . . . . . . Underline
CTRL+I . . . . . . . . . . . . . . . . . Italic
F1 . . . . . . . . . . . . . . . . . . . . . . Help
F2 . . . . . . . . . . . . . . . . . . . . . Rename selected object
F3 . . . . . . . . . . . . . . . . . . . . . Find all files
F4 . . . . . . . . . . . . . . . . . . . . . Opens file list drop-down in dialogs
F5 . . . . . . . . . . . . . . . . . . . . . Refresh current window
F6 . . . . . . . . . . . . . . . . . . . . . Shifts focus in Windows Explorer
F10 . . . . . . . . . . . . . . . . . . . . Activates menu bar options
ALT+TAB . . . . . . . . . . . . . . . . Cycles between open applications
ALT+F4 . . . . . . . . . . . . . . . . . Quit program, close current window
ALT+F6 . . . . . . . . . . . . . . . . . Switch between current program windows
ALT+ENTER. . . . . . . . . . . . . . Opens properties dialog
ALT+SPACE . . . . . . . . . . . . . . System menu for current window
ALT+¢ . . . . . . . . . . . . . . . . . . opens drop-down lists in dialog boxes
BACKSPACE . . . . . . . . . . . . . Switch to parent folder
CTRL+ESC . . . . . . . . . . . . . . Opens Start menu
CTRL+ALT+DEL . . . . . . . . . . Opens task manager, reboots the computer
CTRL+TAB . . . . . . . . . . . . . . Move through property tabs
CTRL+SHIFT+DRAG . . . . . . . Create shortcut (also right-click, drag)
CTRL+DRAG . . . . . . . . . . . . . Copy File
ESC . . . . . . . . . . . . . . . . . . . Cancel last function
SHIFT . . . . . . . . . . . . . . . . . . Press/hold SHIFT, insert CD-ROM to bypass auto-play
SHIFT+DRAG . . . . . . . . . . . . Move file
SHIFT+F10. . . . . . . . . . . . . . . Opens context menu (same as right-click)
SHIFT+DELETE . . . . . . . . . .

CORONA - COVID 19 - "PREVENTION" by THOMAS ARACKAL 25/07/2020

Please Visit, Subscribe & Share
CORONA - COVID 19 - "PREVENTION" by THOMAS ARACKAL
https://youtu.be/gVjDSeL0AtE

CORONA - COVID 19 - "PREVENTION" by THOMAS ARACKAL CORONA - COVID 19 - "PREVENTION" by THOMAS ARACKAL

24/05/2020

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക !

മുൻപ് ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ സാധാരണ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

*എന്താണ് ഡെങ്കിപ്പനി?*

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

*ഡെങ്കിപ്പനി പകരുന്നതെങ്ങനെ?*

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകള്‍ ഉള്ളതുകാരണമാണ് ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ഈ രോഗം വരുന്നത്.

*രോഗലക്ഷണങ്ങള്‍*

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.

*കൗണ്ട് കുറയുന്നത് പ്രധാന കാരണം*

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

കടുത്ത രോഗമുള്ളവരില്‍ (ഡെങ്കുഷോക് സിന്‍ഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വരുന്ന കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവര്‍). ഈ രണ്ട് പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

*വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക*

ക്യത്യമായ ചികിത്സയില്ലാത്ത ഒരു രോഗമാണ് ഡെങ്കിപ്പനി. അതിനാല്‍ തന്നെ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ് കൊതുകിന്റെ പ്രജനനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയും.

*കൊതുകിനെ തുരത്താം ജീവന്‍ രക്ഷിക്കാം*

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

*കൊതുകുകടിയില്‍ നിന്നും രക്ഷനേടാന്‍*

കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

*ധാരാളം വെള്ളം കുടിക്കുക*

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.

01/03/2020

ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു,
“കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?”
അമ്മയായ കൂട്ടുകാരി പറഞ്ഞു,
“ഒന്നും തന്നിട്ടില്ല..”
അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു,
“എന്ത് മനുഷ്യനാ അയാൾ
അയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌
വിലയുമില്ലേ!?
കൂട്ടുകാരി പോയിക്കഴിഞ്ഞപ്പോൾ
അമ്മയായ കൂട്ടുകാരി ആ കൂട്ടുകാരി പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഇരുന്നു.
ഭർത്താവ് വന്നപ്പോൾ സമ്മാന കാര്യം
പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിൽ
വഴക്കായി
അവസാനം അവരുടെ വിവാഹ മോചനത്തിലെത്തിച്ചു ആ വഴക്ക്!!
….…...........................….....................
അബ്ദുല്ലയോട് വർഷങ്ങൾക്ക് ശേഷം
കണ്ടുമുട്ടിയ സ്നേഹിതൻ ചോദിച്ചു,
“നീ എവിടെ ജോലി ചെയ്യുന്നു?
അബ്ദുല്ല താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞു
സ്നേഹിതൻ ചോദിച്ചു,
“എത്രയാ നിന്റെ ശമ്പളം?”
അബ്ദുല്ല പറഞ്ഞു, “9000”
സ്നേഹിതൻ ചോദിച്ചു,
“വെറും 9000 രൂപയോ!?
എങ്ങിനെ ജീവിക്കുന്നു നീ ഈ ശമ്പളത്തോട്?!”
അബ്ദുല്ല പറഞ്ഞു,
“എന്ത് ചെയ്യാനാ
അത്രയേ കിട്ടുന്നുള്ളൂ..”
സംസാരം കഴിഞ്ഞു.
അതിനു ശേഷം അബ്ദുല്ല ജോലിയിൽ ശ്രദ്ധക്കുറവ് കാണിച്ചു തുടങ്ങി.
മുതലാളിയോട് ശമ്പളം വർദ്ധിപ്പിച്ചു തരണമെന്ന് അവശ്യപ്പെട്ടു,
പക്ഷെ മുതലാളി അതിന് തയ്യാറായില്ല,
അബ്ദുല്ല ആ ജോലി ഒഴിവാക്കി
ഇപ്പോൾ ജോലിയില്ലാതെ നടക്കുന്നു!!
…..............................................................
തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധനായ പിതാവിനോട് ഒരാൾ ചോദിച്ചു,
“നിങ്ങളുടെ മകൻ നിങ്ങളെ കാണാൻ വരാറില്ലെ?"
പിതാവ് പറഞ്ഞു,“ഉവ്വ് മാസത്തിൽ ഒരിക്കൽ വരും,എനിക്ക് ആവശ്യമുള്ളത് എല്ലാം കൊണ്ട് വരും, എനിക്കാവശ്യമുള്ള കാശും, ജോലിക്കാർക്കുള്ള ശമ്പളവും എല്ലാം തന്നിട്ട് പോകും”
ആ ആൾ ചോദിച്ചു,
“എന്തൊരു മകനാ നിങ്ങളുടേത്?
മാസത്തിലൊരിക്കൽ വരുമെന്നോ!
അവന് നിങ്ങളോട് ഇത്ര സ്നേഹമേ ഉള്ളൂ?!”
പിതാവ് പറഞ്ഞു,“അവന്റെ ജോലിയിൽ
അങ്ങിനെ ഇടക്കിടക്ക് ലീവൊന്നും കിട്ടാറില്ല,
അതുമല്ല അവന്റെ ഭാര്യയും,കുട്ടികളും അവിടെ ഉണ്ട്, അവരുടെ കാര്യവും ശ്രദ്ധിക്കണമല്ലൊ അവന്..”
ആ വ്യക്തി പറഞ്ഞു,
“നല്ല കാര്യമായി,നിങ്ങൾ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു,
ഇപ്പോൾ അവൻ ഇങ്ങിനെയാ ചെയ്യേണ്ടത്?!”
വ്യക്തി പോയതിന് ശേഷം ആ പിതാവ് വ്യക്തി പറഞ്ഞതാലോചിച്ച് വളരെ വിഷമിച്ചു,
എപ്പോഴും വെറുതെ ചിന്തിച്ചു കൊണ്ടിരിക്കൽ‌ പതിവായി..
അവസാനം ആ പാവം പിതാവ് മാനസീക രോഗിയായി മാറി.
…............................................................
ഓർക്കുക,നമ്മുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ മറ്റുള്ളവരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.
കൂട്ടുകാരുടെ ഇടയിൽ കുടുംബക്കാരുടെ
ഇടയിൽ ഉണ്ടാകുന്ന പല വഴക്കുകളുടെ കാരണമന്വേഷിച്ച് പോയാൽ അതിൽ മറ്റാരുടെയെങ്കിലും കൈ ഉള്ളതായി കാണാം.
പറയുന്നവർ ഓർക്കുന്നില്ല അവരുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ കാരണം മറ്റുള്ളവരുടെ ജീവിതം തകർന്നേക്കാമെന്ന്.
നമ്മുടെ വാക്കുകൾ ഉപയോഗിക്കുന്നത്
വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം.
വാക്കുകൾ ബന്ധങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കണം
ഒരിക്കലും നാം കാരണം ഒരു‌ ബന്ധത്തിലും മാനസീകമായി ഒരു‌ പ്രയാസം പോലും ഉണ്ടാകരുത് എന്ന ചിന്തയോട് കൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ..

22/02/2020

#പാർശ്വവൽക്കരിക്കപ്പെട്ടവനെ_ചേർത്തുനിർത്തി_ലോകം #

എത്ര കുറവുകൾ ഉണ്ടെങ്കിലും എന്റെ മകൻ എനിക്ക് വലുതാണ് എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരമ്മയുടെ
ദൃശ്യമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

"ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം
#ക്വാഡൻ എന്ന 9 വയസ്സുകാരനെ തന്റെ സഹപാഠികൾ ചേർന്ന് കുള്ളൻ എന്ന് വിളിച്ചു കളിയാക്കുകയും ആ വിഷമം കൊണ്ട് അമ്മയുടെ മുന്നിൽ പൊട്ടി കരഞ്ഞുകൊണ്ട്

എനിക്ക് ഒരു കയർ തരു ഞാൻ ആത്മഹത്യ ചെയ്യട്ടെ.

അല്ലെങ്കിൽ എനിക്കൊരു കത്തി തരു ഞാൻ എന്റെ ഹൃദയം തകർക്കട്ടെ

എന്നെ ആരെങ്കിലും ഒന്ന് കൊന്ന് തരു
എന്ന് പറഞ്ഞു പൊട്ടി കരയുന്ന മകന്റെ ദൃശ്യങ്ങൾ അമ്മ യരാഖബെയ്ൽസ് ആണ്
സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്

പഠനത്തിനും ഉല്ലാസത്തിനും വേണ്ടിയാണ് ഞാൻ എന്റെ മകനെ സ്കൂളിലേക്ക് അയക്കുന്നത്
പക്ഷെ എന്നും അവനെ ആരെങ്കിലും ഒക്കെ പരിഹസിക്കുന്നു. ഇത്തരത്തിൽ ഉള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞ് താങ്ങുക എന്നും ആ അമ്മ വീഡിയോയിൽ ചോദിക്കുന്നുണ്ട്

#ബുള്ളിയിങ് എന്ന പ്രയോഗം സോഷ്യൽ മീഡിയയിലും പുറത്തും പലപ്പോളായി നമ്മൾ കേൾക്കാറുണ്ട്. ഒരാളുടെ പൊക്കത്തിനെയും വണ്ണത്തിനെയും മറ്റ് ശാരീരിക, മാനസിക സാമ്പത്തിക കുടുംബ അവസ്ഥക്കളൊയൊക്കെ പറ്റി പലപ്പോളും പലരും പരിഹസിക്കാറുണ്ട്,

തമാശയെന്നും, പരിഹാസമെന്നും പറഞ്ഞ് പലപ്പോളും നമ്മൾ അതിനെ മറന്നു കളയുകയാണ് പതിവ്.

ഈ പറയുന്ന ഞാനും സമയമോ സന്ദർഭമോ നോക്കാതെ പലരെയും കളിയാക്കിയട്ടുണ്ട്.
പക്ഷെ അതൊരാൾക്ക് എത്രത്തോളം മാനസിക വിഷമം ഉണ്ടാകുമെന്ന് എന്നെ ഒരാൾ പരിഹസിച്ചപ്പോൾ ആണ് എനിക്ക് മനസ്സിലായത്.

(134, 000... ലധികം തവണ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടത് )

ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി ആളുകൾ ക്വാഡൻ പിന്തുണ അർപ്പിച്ചും സ്നേഹം പങ്ക് വെച്ചും രംഗത്ത് എത്തിയിട്ടുള്ളത്.

ഓസ്ട്രേലിയ ദേശീയ റഗ്ബി താരങ്ങളും ക്വാഡൻന് പിന്തുണ അർപ്പിച്ചു

തങ്ങളുടെ മത്സരം വീക്ഷിക്കുന്നതിന് റഗ്ബി ടീം ക്വാഡൻ ഔദ്യോഗിക ക്ഷണം അയക്കുകയും ചെയ്തു.

ബുള്ളിയിങ് എത്രത്തോളം ഭീകരമാണെന്ന് നമ്മൾ കുഞ്ഞുങ്ങളോട് പറഞ്ഞു മനസ്സിലാക്കണം.

ഒരിക്കലും ഒരാളുടെ കുറവുകൾ പറഞ്ഞു നമ്മൾ ആരെയും പരിഹസിക്കരുത്.

നന്മയുള്ള മനസ്സുകളായാണ് നമുക്ക് ആവിശ്യം

സ്നേഹം പരക്കട്ടെ

പോസ്റ്റ് കടപ്പാട്

06/02/2020

കഴിഞ്ഞദിവസം +1 ന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ മോളുടെ school bag ല്‍ അവിചാരിതമായി ഒരു ladies purse കണ്ടെത്തുന്നു. അതേക്കുറിച്ച് കുട്ടിയോട് ചോദിച്ചപ്പോൾ ആ purse ആരുടേതാണെന്നോ അതെങ്ങനെ തന്‍െറ bag ല്‍ വന്നെന്നോ കുട്ടിക്കും അറിയില്ല.

Purse നുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ആധാര്‍ card...pan card.. Election id card bank passbook മുതലായവ ലഭിക്കുന്നു, അതോടൊപ്പം ലഭിച്ച ഒരു hospital card ലുളള നബര്‍ വഴി ഏറെ പണിപ്പെട്ട് ആ രക്ഷിതാക്കള്‍ purse ന്‍െറ ഉടമയില്‍ എത്തിച്ചേർന്നു.

ഉടമയായ സ്തീക്ക് bus യാത്രക്കിടയില്‍ നഷ്ടപ്പെട്ടതായിരുന്നു ആ purse ഉം അതിലെ കാർഡുകളും 3000 രൂപയും. എന്നാൽ കുട്ടിയുടെ bag ൽ നിന്നും ലഭിച്ച purse ല്‍ പണം ഉണ്ടായിരുന്നില്ല.

ഉത്തരം കിട്ടാത്ത ചോദ്യം ആ purse എങിനെയാണ് കുട്ടിയുടെ school bag ല്‍ വന്നത് എന്നായിരുന്നു.

ഏറെ തിരക്കുള്ള രാവിലത്തെ school time ല്‍ private bus ല്‍ യാത്ര ചെയ്യുന്ന കുട്ടികൾ തിരക്ക് മുലം ഇരിക്കുന്നവരെ school bag ഏല്‍പ്പിക്കുക പതിവാണ്. അന്നേ ദിവസം purse മോഷ്ടിച്ച സ്ത്രീ പണം എടുത്ത ശേഷം purse ഈ കുട്ടിയുടെ bag ല്‍ ഒളിപ്പിച്ചതാണ്.

ഇനി നാം മറ്റൊന്ന് ആലോചിച്ചു നോക്കൂ.

ആ ബസ്സിൽ വെച്ചുതന്നെ് purse നഷ്ടപ്പെട്ടത് അതിന്റെ ഉടമ അറിയുകയും ബഹളം വെക്കുകയും യാത്രക്കാരെ ഓരോരുത്തരേയും പോലീസുകാർ പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിൽ
ആകുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു !!

ഇത്തരം കാരൃങ്ങളെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ബോധവല്‍കരണം ആവശൃമാണ്. അതു വീടുകളില്‍ നിന്നും തുടങ്ങേണ്ടതുമാണ്.
കുറ്റം ചെയ്യാതെ പെട്ടുപോകുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അതില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പെട്ടു പോകാതിരിക്കാന്‍ അവരെ കരുതലോടെ ജീവിക്കുന്നതിന്‍െറ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. അപരിചിതരെ അകറ്റി നിര്‍ത്താന്‍ അവരെ പഠിപ്പിക്കണം. ചതികുഴികള്‍ മാത്രമല്ല, പെട്ടു പോകലുകളുടെ നിസ്സഹായാവസ്ഥയെ പറ്റി പറഞ്ഞു കൊടുക്കാം !!

ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ....

25/01/2020

എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വിവരങ്ങൾ പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
https://sslcexam.kerala.gov.in/candidate_details_certificate_view_public_before_exam_pdf.php

21/01/2020

ഒരു ദിവസം വൃന്ദാവനത്തിൽ ശ്രീകൃഷ്ണൻ ഗോപികമാരോട് പറഞ്ഞു , "നാളെ എനിക്ക് ആര് ആദ്യം ഉച്ച ഭക്ഷണം തരും.ആ ദിവസം മുഴുവൻ ഞാൻ ആ ആളുടെ കൂടെ ചെലവഴിക്കും."
ഇത് കേട്ടപ്പോൾ ഗോപികമാർക്കെല്ലാം ആകാംക്ഷയായി .കൃഷ്ണൻ തന്റെ ഒപ്പം അടുത്ത ദിവസം മുഴുവൻ ചിലവഴിക്കണം എന്ന് എല്ലാവർക്കും മോഹം ആയി .ആദ്യം കൃഷ്ണന് താൻ തന്നെ ഉച്ചഭക്ഷണം എത്തിക്കും എന്ന് ഓരോരുത്തരും നിശ്ചയിച്ചു.കൃഷ്ണനെ അത്രക്ക് ഇഷ്ടം ആയിരുന്നു ഓരോരുത്തർക്കും.ഗോപികമാരുടെ കൂട്ടത്തിൽ രാധയും ഉണ്ടായിരുന്നു.
പിറ്റേ ദിവസം രാധ കൃഷ്ണന് ഉള്ള ഉച്ച ഭക്ഷണം ആയി വരുമ്പോൾ വഴിയിൽ ഒരു ചെറിയ കുട്ടി ഇരുന്ന് കരയുന്നു.ആ കുട്ടിയുടെ അമ്മ ആ കുട്ടിക്ക് ഇലയിൽ നിന്ന് ഭക്ഷണം കൊടുത്തുകൊണ്ട് ഇരിക്കുന്നുണ്ട് . രാധ അടുത്ത് പോയപ്പോൾ മനസിലായി.ആ ഭക്ഷണത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ട്. തലേ ദിവസം ആരോ കഴിച്ച് കളഞ്ഞ ഇലയിലെ ഭക്ഷണവും അവശിഷ്ടവും ആണ് അത് എന്ന് .കുട്ടി അമ്മയോട് തനിക്ക് ഈ ദുർഗന്ധം വമിക്കുന്ന ഭക്ഷണം വേണ്ട എന്ന് പറഞ്ഞ് കരയുകയാണ്. നിസ്സഹായയായ അമ്മ വേറെ വഴി ഇല്ലാതെ കുട്ടിയുടെ വിശപ്പ് അടക്കാൻ തനിക്ക് കിട്ടിയ ആ ഇല ഭക്ഷണം കൊടുക്കുന്നു. ആ അമ്മയും കരയുന്നുണ്ട്.തന്റെ നിസ്സഹായാവസ്ഥ കുട്ടിയോട് പറയുന്നു. കുട്ടിയുടെ കരച്ചിൽ കലശലായപ്പോൾ ആ അമ്മ വേറെ ഭക്ഷണം കിട്ടുമോ എന്ന് അന്വേഷിച്ച് പോകുന്നു.രാധ വേഗം ആ കുട്ടിയുടെ അടുത്തെത്തി.കൃഷ്ണന് വേണ്ടി കൊണ്ട് വന്ന ഭക്ഷണം ആ കുട്ടിക്ക് നൽകുന്നു. ഭക്ഷണ ശേഷം ഉള്ള ആ കുട്ടിയുടെ സന്തോഷപ്രകടനം കണ്ട് രാധയുടെ കണ്ണും മനസ്സും നിറയുന്നു.
കൃഷ്ണന് ഭക്ഷണം കൊണ്ട് പോവാൻ താൻ വല്ലാതെ വൈകി എന്നും ഇനി തന്റെ പക്കൽ വേറെ ഭക്ഷണം ഇല്ലല്ലോ എന്നും രാധ ചിന്തിച്ച് നിൽക്കുമ്പോൾ ഭക്ഷണം അന്വേഷിച്ച് പോയ ആ കുട്ടിയുടെ അമ്മ ഒരു തൂക്കുപാത്രത്തിൽ കുറച്ച് കഞ്ഞിയും ആയി വരുന്നു. തന്റെ മകന്റെ വിശപ്പ് അടങ്ങി എന്ന് മനസ്സിലായ ആ അമ്മ തന്റെ കൈവശം ഉള്ള കഞ്ഞി സന്തോഷത്തോടെ രാധക്ക് നിർബന്ധിച്ച് നൽകുന്നു. എല്ലാവരും എത്തി കാണും താൻ ഒരുപാട് വൈകിപോയി എന്ന് വിചാരിച്ച് രാധ വൃന്ദാവനത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഗോപികമാർ എല്ലാവരും അവർ കൊണ്ട് വന്ന ഭക്ഷണം കൈയ്യിൽ പിടിച്ച് കൃഷ്ണന് ചുറ്റും നിൽക്കുന്നു. കൃഷ്ണൻ നല്ല കട്ടിയുള്ള തുണി പുതച്ച് ആരേയും അടുത്ത് വരരുത് എന്ന് പറയുന്നു. എല്ലാവരും കൃഷ്ണനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ കൃഷ്ണൻ പറയുന്നു "എനിക്ക് തീരെ വയ്യ.പനിയാണ്. ഇതിൽ ആരെങ്കിലും കുറച്ച് കഞ്ഞി കൊണ്ട് വന്നിട്ടുണ്ടോ."ഇത് കേട്ടപ്പോൾ രാധ കൃഷ്ണന്റെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു ,"ഞാൻ കഞ്ഞിയാണ് കൊണ്ട് വന്നത്, കഴിക്കൂ". കൃഷ്ണന് സന്തോഷം ആയി.രാധ കൊണ്ട് വന്ന കഞ്ഞി കുടിച്ച്‌ ഒരു കള്ളപുഞ്ചിരി തൂകി. രാധ കൃഷ്ണനോട് ചോദിച്ചു ,
"കുട്ടിയുടെ രൂപത്തിൽ ഞാൻ കൊണ്ട് വന്ന ഭക്ഷണം ആദ്യം കഴിച്ചതും നീ തന്നെ അല്ലെ കൃഷ്ണാ ....."കൃഷ്ണൻ മന്ദഹസിച്ചു.".

വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക.അതാണ് ഈശ്വരനും ആഗ്രഹിക്കുന്നത് .
ഓർക്കുക
ഇന്നും പട്ടിണിമരണം വിട്ട് മാറാത്ത ഒരു ലോകമാണ് നമ്മുടേത് . ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ അനുഭവിച്ച ആദ്യ വികാരം വിശപ്പ് ആയിരുന്നിരിക്കണം. വിശപ്പിലൂടെയായിരുന്നിരിക്കണം അവന്‍ മറ്റു വികാരങ്ങളെയും അറിഞ്ഞത്. അവന്‍ ആദ്യം കരഞ്ഞത് വിശപ്പു കൊണ്ടായിരിക്കണം. കഴിക്കാന്‍ ഒന്നും കിട്ടാഞ്ഞത് കൊണ്ടായിരിക്കണം ആദ്യമായി അവന് ദേഷ്യം വന്നത്. അവന്റെ ആദ്യത്തെ യുദ്ധവും ഭക്ഷണത്തിന് വേണ്ടി ആയിരുന്നിരിക്കണം. നിറഞ്ഞ വയറായിരിക്കണം അവനെ ആദ്യമായി സന്തോഷിപ്പിച്ചത്.
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവ് നായകളോടും കാക്കകളോടും പൊരുതി അവശിഷ്ടങ്ങള്‍ ആർത്തിയോടെ വാരി വലിച്ച് കഴിക്കുന്ന തെരുവ് സന്തതികള്‍. ഹോട്ടലുകളില്‍ നിന്നും മറ്റും നിക്ഷേപിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ആഹാരമാക്കാന്‍ ചാവാലി പട്ടികള്‍ക്കൊപ്പം കാത്തിരിക്കുന്ന മനുഷ്യകോലങ്ങള്‍. വയറിൽ തട്ടി ഭിക്ഷ യാചിക്കുന്ന അനാഥ ബാലികാബാലകന്മാർ. ഒട്ടിയ വയറിനെ കെട്ടിപ്പിടിച്ച് നേരം വെളുപ്പിക്കുന്നവര്‍. ഒരു ദിനമെങ്കിലും വയറ് നിറച്ചുറങ്ങാന്‍ കൊതിക്കുന്നവര്‍.

ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വഴിയില്ലാതെ തെരുവില്‍ അലയുന്ന ജന്മങ്ങള്‍ ഇക്കാലത്തും നിരവധിയാണ്. ഒരു പക്ഷെ, നമ്മുടെ ഒരു നേരത്തെ ഭക്ഷണം മതിയാകും അവർക്ക് ഒരു ദിവസം ജീവിക്കാൻ. എന്നിട്ടും.....ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധനാലയങ്ങളിലും ഒരു പാട് കാശ് നമ്മൾ കാഴ്ച ഇടുന്നുണ്ട്. അതിൽ നിന്നും ഒരു നേരത്തെ ഭക്ഷണത്തിനുള്ള കാശെങ്കിലും അതർഹിക്കുന്നവർക്ക് കൊടുക്കുക.ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്കായി ഒരു സഹായം ചെയ്യുക എന്നത് നമ്മുടെ കടമയായി കാണുക

Photos from Dr.T.M Thomas Isaac's post 16/01/2020
12/01/2020

നമ്മുടെ സ്‌കൂളിന്റെ ശതാബ്ദി ഉദ്ഘാടനദിന പരിപാടികൾ Hfhssk എന്ന ഈ പേജിലൂടെ ലൈവായി കാണുവുന്നതാണ്. ഈ പരിപാടികൾ എല്ലാവർക്കും കാണുന്നതിനായി പേജ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ...
https://m.facebook.com/HolyFamilyHIgherSecondarySchoolKattoor/

12/01/2020

പ്രീയ സുഹൃത്തുക്കളെ,
നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ആണല്ലോ. എങ്കിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നമ്മുടെ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളിൽ നമുക്കും പങ്കാളിയാകാം. ശതാബ്ദി ആഘോഷങ്ങളുടെ പ്രചരണാർത്ഥം എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി രൂപീകരിച്ച ഒരു പേജ് നമുക്ക് ഉണ്ട്. Hfhssk എന്നാണ് ഈ പേജിന്റെ പേര്. പേജ് ലൈക്ക് ചെയ്യാത്തവർ പേജ് ലൈക്ക് ചെയ്യുക.
https://m.facebook.com/HolyFamilyHIgherSecondarySchoolKattoor/
അതോടൊപ്പം ഇതിലെ പോസ്റ്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക. ഉദ്ഘാടന സമ്മേളനത്തിന് കുറഞ്ഞ മണിക്കൂറുകൾ മാത്രമേ ഉള്ളൂ. പൂർവ്വ വിദ്യാർത്ഥികൾ അതുപോലെ പൂർവ്വ അദ്ധ്യാപകർ അങ്ങനെ ഒത്തിരി പേര് ഈ സ്‌കൂൾ ചരിത്രത്തിൽ ഉണ്ട്. അവർക്കെല്ലാം ഈ ക്ഷണകത്ത് ലഭിക്കുമ്പോൾ എന്ത് സന്തോഷം ഉണ്ടാകുമെന്ന് അറിയുമോ?. അദ്ധ്യാപകരും നമ്മളെല്ലാവരും കൂടെ ഒത്തൊരുമിച്ചാൽ ഈ ശതാബ്ദി വൻ വിജയം ആക്കാം. ഇന്ന് എല്ലാവരും വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. ഈ പേജിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ഷെയർ ചെയ്യുകയും പോസ്റ്റുകൾ അയച്ചു കൊടുക്കുകയും ചെയ്താൽ ലോകത്തിന്റെ വിവിധ ദേശങ്ങളിൽ ഇരിക്കുന്നവർക്ക് ഇതെല്ലാം കാണുവാനും മനസ്സിലാക്കുവാനും ആസ്വാദിക്കാനും സാധിക്കും. ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ പേജിലൂടെ വിവരങ്ങൾ അറിയാൻ സാധിക്കും. അപ്പോൾ എല്ലാവരും തയ്യാറാണല്ലോ?. ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് & ഷെയർ ചെയ്യുക. https://m.facebook.com/HolyFamilyHIgherSecondarySchoolKattoor/
എല്ലാവരും ഈ പോസ്റ്റ് വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും കോപ്പി പേസ്റ്റ് ചെയ്യാൻ മറക്കരുത്. ഇത് ഒരു വർഷം നീണ്ടു നില്‌ക്കുന്ന ഒരു പരിപാടി ആണ്. എല്ലാവരും സഹകരിക്കുമല്ലോ.

12/01/2020

കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ദീപ പ്രഭയിൽ...

11/01/2020

കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി നിറവിൽ...
മലയാള മനോരമയിൽ വന്ന വാർത്ത

Want your school to be the top-listed School/college in Alappuzha?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Address

Kattoor
Alappuzha
688522

Other Education in Alappuzha (show all)
LIONS Study Centre LIONS Study Centre
SL Puram PO, Mararikulam
Alappuzha, 688523

It is a coaching centre which provides personalised coaching at the most reasonable fee. It is an initiative of 'SSC Kerala'. Provides coaching for different central government exa...

CampusWing TDMC CampusWing TDMC
TDMC
Alappuzha, 688005

official page of skssf campuswing, Govt TD Medical College Alappuzha

Edusat Learning Edusat Learning
Alappuzha

Comprehensive evidence oriented entrance learning app for NEET-UG, IIT JEE aspirants.

NCDC Montessori Study Centre, Alappuzha NCDC Montessori Study Centre, Alappuzha
Pulimoottil Trade Center 2nd Floor Near Prestige Service Center Mullackal Road
Alappuzha, 688011

NCDC is a self -governing national child welfare established to promote women and child welfare and

SJ's Classes SJ's Classes
Alappuzha, 688521

Learning Made Easy and Free

Chep Educational Trust, Kerala Chep Educational Trust, Kerala
Cherthala
Alappuzha, 688524

Medical Admissions

Rethink Rethink
ReTHINK, Near Bharath Gas Agency, Thalavady, Avalookunnu Post
Alappuzha, 688006

Workshops like Earth Week, Self Grooming Week, Cultural Diversity Week, Book Week, Science Week, Music and Dance Week, Art & Craft Week, Sports Week are some of the events done by ...

Spark IIT - JEE , NEET & KEAM Training Institute. Spark IIT - JEE , NEET & KEAM Training Institute.
Cherthala
Alappuzha

IIT-JEE , NEET , KEAM,IISER,ICAR,NDA COACHING.

SabuAntony SabuAntony
Alappuzha, 689622

Statistics-LearnStat Statistics-LearnStat
Alappuzha

Learnstat page aims at having discussions on Quantitative techniques, Operation research, Business

AT MAX International Academy AT MAX International Academy
T Square Arcade, 2nd Floor, Opposite St Joseph's College
Alappuzha, 688001

If you are someone who wants to level up and advance your status by improving your English language skills, At Max is for you! If you are someone who wants to pursue a good job in ...

Ushas Study Center Ushas Study Center
Kidangamparambu
Alappuzha

Institution exclusively for 10th, +1 and +2 tuition