Ali Miyan School of Thought
Sayid Abul Hasan Ali Nadwi believed that Islam has a universal message that should be shared with all
ശ്രദ്ധയോടെ വോട്ട് ചെയ്യുക✋
ഓർമ്മകളിൽ വീണ്ടും ഹസ്രത്ത് മൗലാന വിരുന്നെത്തുകയാണ്.
അന്ന് ഇത് പോലൊരു ഡിസംബർ 31 ( 1999 ലെ റമദാൻ 22) ആയിരുന്നു. ഇതേ പോലെ തന്നെ വെള്ളിയാഴ്ച്ച, ലക്‌നോവിൽ നിന്ന് അൽപ്പമകലെ യുള്ള തക്കിയക്കലൻ ഗ്രാമത്തിലെ മസ്ജിദിൽ ജുമുഅ നമസ്കരിക്കാൻ ആളുകൾ എത്തിത്തുടങ്ങി. വിശുദ്ധ റമസാനിലെ അവസാന പത്തിലെ പുണ്യ ദിനത്തെ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ വരവേറ്റു. ആ ഗ്രാമത്തിന്റെ ആത്മീയ സുൽത്താൻ ഏറെ അവശനയിരുന്നു. രോഗവും പ്രായവും തളർത്തിയിട്ടും ഖാദിമീങ്ങളുടെ സഹായത്തോടെ അദ്ദേഹവും വെള്ളിയാഴ്ച പള്ളിയിലേക്ക് വരാൻ കുളിച്ചൊരുങ്ങി, വിറയാർന്ന ചുണ്ടുകൾ വിശുദ്ധ ഖുർആൻ പാരായണം തുടങ്ങി, സൂറത്ത് യാസീൻ പാരായണത്തിന്റെ ഏതോ മുഹൂർത്തത്തിൽ വുളുവോട് കൂടെ ജുമുഅ അടുപ്പിച്ച് അദ്ദേഹം പരലോകത്തേക്ക് യാത്ര ചെയ്തു. ഇന്ത്യൻ മുസ്ലിംകളുടെ നായകനായിരുന്ന മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റ), ആ പേര് തന്നെ ഹൃദയങ്ങളെ ത്രസിപ്പിക്കും, കണ്ണുകളെ ഈറണനിയിക്കും.
ഹസ്രത്ത് മൗലാന യാത്രയായി, പള്ളിയിലെ ജനക്കൂട്ടത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വാർത്ത. മൗലാന അഅസമി കടന്ന് വന്നു, മിഹ്റാബിൽ നിന്ന് ജനക്കൂട്ടത്തോട് സിദ്ദീഖ് (റ) ന്റെ വാക്കുകൾ വിളിച്ചു പറഞ്ഞു.
"ആരെങ്കിലും മുഹമ്മദ് നബിയെയാണ് ആരാദിച്ചിരുന്നുവെങ്കിൽ, നിശ്ചയം മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു.!
8 പതിറ്റാണ്ടിലധികം നീണ്ട ആ ജീവിതയാത്രയിൽ വ്യത്യസ്ത മേഖലകളിൽ ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു ആ മഹാപണ്ഡിതൻ ചരിത്രത്തിന്റെ ഭാഗമായത്. സമകാലിക സാഹചര്യത്തിൽ അലി മിയാൻ ഓർക്കപ്പെടേണ്ടതുണ്ട് എന്നു താത്പര്യപ്പെടാൻ ന്യായമേറെയാണ്. പണ്ഡിത ദൗത്യത്തെ ജീവിതം കൊണ്ട് വരച്ചു കാണിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു കാലഘട്ടത്തെ സ്വാധീനിച്ച ആ ബഹുമുഖ പ്രതിഭ ഇന്ത്യയുടെ ഇസ്‌ലാമിന്റെ ആഘോള മുഖമായിരുന്നു. വിവിധ ആശയാദര്ശങ്ങളിളായി വ്യത്യസ്ത വീക്ഷണഗതികൾ പുലർത്തുന്നതോടൊപ്പം മുസ്ലിം സമുദായത്തിൽ പരസ്പരം സഹിഷ്ണുത സാധുവും സാധ്യവുമാണെന്ന സന്ദേശം നൽകുകയും പണ്ഡിതോചിതമായി ത് പ്രയോഗവത്കരിക്കുകയും ചെയ്തു ആ മാതൃകാപുരുഷൻ. ആദർശപരമായി അഭിപ്രായ വെത്യാസമുള്ളവരുടെ വേദികളിൽ പോലും സമവായത്തിന്റെ സന്ദേശമുയർത്തിക്കൊണ്ട് കടന്ന് ചെന്ന അലി മിയാൻ സമുദായത്തിനു ഐക്യത്തിന്റെ മഹാ സന്ദേശം നൽകുകയുണ്ടായി.
ഇന്ത്യയിലെ നാനാജാതി മതസ്ഥർക്കിടയിൽ ഒരുമയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച ആ മഹാമനീഷിയുടെ ജീവിത ദൗത്യങ്ങളുടെ പ്രകാശനത്തിന് എന്തു കൊണ്ടും സമകാലിക പ്രസക്തി ഏറെയാണ്.
പ്രവാചക സന്താന പരമ്പരയിൽ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ മൗലാന സയ്യിദ് അബ്ദുൽ ഹയ്യ് ന്റെ പുത്രനായി 1913 ൽ ഉത്തർ പ്രദേശിലെ റായ്ബറേലി യിലായിരുന്നു സയ്യിദ് അബുൽ ഹസൻ അലി യുടെ ജനനം.അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ സയ്യിദ് അഹമ്മദ് ശഹീദ് ഈ പരമ്പരയിലെ മുന്ഗാമിയായിരുന്നു. പാണ്ഡിത്യവും ലാളിത്യവും കൈമുതലായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് മതപരവും സാമൂഹികവുമായ അവബോധവും സാഹിത്യഭിരുചിയും അദ്ദേഹത്തിന് ജന്മസിദ്ധമായി ലഭിച്ചു. പിതാവ് മൗലാന അബ്ദുൽ ഹയ്യിന്റെ വിശ്വ പ്രസിദ്ധമായ ഗ്രന്ഥമാണ് 'നുസ്ഹത്തുൽ ഖവാത്തിർ'. ഇന്ത്യയിൽ ജീവിച്ച മഹാ പണ്ഡിതന്മാരുടെ വിവരണങ്ങളാണതിൽ. 5000 ത്തോളം ഇന്ത്യൻ പണ്ഡിതന്മാരുടെ ചരിത്രം പറയുന്ന 8 വാള്യങ്ങളായി 6000 ലധികം താളുകളുള്ള ബ്രഹത്തായ രചനയാണിത്. പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ സയ്യിദ് അബുൽ ഹസൻ അലി പിന്നീട് ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമായിലും , ദാറുൽ ഉലൂം ദേവ്ബന്ദിലും ഉന്നത മത വിദ്യാഭ്യാസം പൂർത്തിയാക്കി. മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി യുടെ കീഴിലായിരുന്നു ദേവ്ബന്ദിലെ പഠനം. പിന്നീട് നദ്‍വത്തുൽ ഉലമായിൽ അധ്യാപകനായി ചുമതലയേറ്റു.തുടർന്ന് ഇസ്‌ലാമിലെ ആത്മീയ സരണികളിലും പ്രബോധന പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം സാമൂഹമധ്യത്തിലിറങ്ങി രാജ്യത്തിനും സമുദായത്തിനും മതപരവും ധൈഷണികവും രാഷ്ട്രീയവുമായ സമഗ്ര സംഭാവനകളർപ്പിച്ചു. ആദരവിന്റെ പ്രതീകമായി അദ്ദേഹത്തെ 'അലി മിയാൻ' എന്നു വിളിക്കപ്പെട്ടു.മതപ്രബോധനം തന്റെ സുപ്രധാന ദൗത്യമായി പ്രായോഗികവത്കരിച്ചതോടൊപ്പം മാനവികതയുടെ സന്ദേശം വിവിധ മതവിഭാഗങ്ങൾക്കിടയിൽ പ്രഘോഷനം ചെയ്യുന്നതിൽ മൗലാന അലി മിയാൻ അനൽപ്പമായ സംഭാവനകൾ നൽകി. തന്റെ 22 ആം വയസ്സിൽ ഡോ.അംബേദ്ക്കറെ സന്ദർശിക്കുകയും ഇസ്‌ലാമിന്റെ സന്ദേശവും അനിവാര്യതയും അദ്ദേഹത്തോട് ഉണർത്തുകയും ചെയ്തത് പിന്നീട് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
ഇന്ത്യൻ മുസ്ലിംകളുടെ നവജാഗരണത്തിലും അവകാശ പോരാട്ടത്തിലും മൗലാന അലി മിയാന്റെ സംഭാവനകൾ നിസ്തുലമാണ്.
രാജ്യത്ത് മുസ്ലിംകളാദി ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ പരിഹാരങ്ങളിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇത്തരം ഒരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം വിവിധ മുസ്ലിം നേതാക്കളെ ഒരുമിപ്പിച്ചു കൊണ്ട് ആൾ ഇന്ത്യാ മജ്ലിസേ മുശാവറ എന്നൊരു സംഘത്തിന് രൂപം നൽകി. വിവിധ കോണുകളിലുള്ള മുസ്ലിം നേതാക്കളുമായി നല്ല ബന്ധം പുലർത്തുകയും അത്തരം വ്യക്തിത്വങ്ങൾ ചേർന്ന് കൊണ്ടുള്ള ഒരു ദേശീയധാരയുടെ പ്രാരംഭ പ്രവർത്തനങ്ങലിലേർപ്പെടുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യൻ മണ്ണിൽ മുസ്ലിം സ്വത്വ രാഷ്ട്രീയം വേരു പിടിപ്പിക്കാനുള്ള വെല്ലുവിളികളും അതിന്റെ പ്രായോഗിക പ്രയാസങ്ങളും അത് മൂലമുണ്ടാകുന്ന പരിണിതിയും കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ടാവണം പിൽക്കാലത്ത് അലി മിയാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മുസ്ലിം നേതാക്കൾ മതേതര മുഖ്യധാരാ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുക മാത്രം ചെയ്തത്. എങ്കിലും കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ താല്പര്യത്തോടെ വീക്ഷിച്ച അദ്ദേഹം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, ഗുലാം മഹമൂദ് ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും സമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്കും ആഭ്യന്തര കൂട്ടായ്മകൾക്കും അവരെ മുന്നിൽ നിർത്തുകയും ചെയ്തു. ശരീഅത്ത് സരക്ഷണ യജ്ഞത്തിന് വേണ്ടി കേരളത്തിലെ എല്ലാ മുസ്ലിം വിഭാഗങ്ങളും ഒരുമിപ്പിച്ച് മുതലക്കുളം മൈതാനിയിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് കൂടി ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലത്ത് അതുമായി സഹകരിച്ചഅലി മിയാൻ പിൽക്കാലത്തെ സയ്യിദ് മൗദൂദിയുടെ കാഴ്ചപ്പാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ആ സഹകരണം അവസാനിപ്പിച്ചു. സയ്യിദ് മൗദൂദിയുടെ ഇസ്‌ലാമിക, രാഷ്ട്രീയ വീക്ഷണങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഒരു പുസ്തകം രചിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ ശക്തമായ വിമർശനം സയ്യിദ് മൗദൂദിക്കെതിരെ ഉന്നയിക്കുമ്പോഴും അദ്ദേഹത്തെ അൽ ഉസ്താദ് മൗദൂദി എന്നാണ് സംബോധന ചെയ്തത് എന്നത് അലി മിയാന്റെ സവിശേഷ ഗുണത്തെ കാണിക്കുന്നു.
കേവലം ഒരു മത പണ്ഡിതൻ എന്ന നിലയിൽ തന്റെ സമുദായത്തിന്റെ അതിരുകളിൽ പരിമിതപ്പെട്ടതായിരുന്നില്ല അദ്ദേഹത്തിന്റെ
പ്രവർത്തന മണ്ഡലം.ഭരണാധികാരികളും സഹോദര സമുദായ നേതാക്കളും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു.
മാനവികതയുടെ സന്ദേശം പ്രചാരണം ചെയ്യുന്നതിനായി കൊണ്ട് പയാമെ ഇൻസാനിയ്യത്ത് അഥവാ മാനവികതയുടെ സന്ദേശം എന്ന പ്രസിദ്ധമായ മൂവ്മെന്റിന് അദ്ദേഹം രൂപം കൊടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ മതസ്ഥർക്കിടയിൽ അദ്ദേഹം മാനവികതയുടെ മഹത്തായ സന്ദേശവുമായി കടന്നു ചെലുകയും അതിന് വേണ്ടി നിരവധി തവണ തൂലിക ചലിപ്പിക്കുകയും ചെയ്തു. ഹിന്ദു മുസ്ലിം നേതാക്കന്മാർ ഒരുമിച്ചു ചേർന്നു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളുടെ പ്രായോഗികതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കലുഷിതമായ പല സാഹചര്യങ്ങളിലും നിശ്ചയ ദാർഢ്യത്തോട് കൂടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ ഭവിഷ്യത്തുകൾ ഒഴിവാക്കിയതായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമുദായിക ചരിത്രത്തെ കുറിച്ച് പ്രാഥമിക ധാരണയുള്ളവർക്ക് പോലും സുപരിചിതമാണ്. രാജ്യത്തെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടിരുന്നു . രാജ്യം പാരമ്പര്യമായി കാത്ത് പോരുന്ന മൂല്യങ്ങളിൽ നിന്നും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആസൂത്രിതമായ വ്യതിചലനത്തെ കുറിച്ച് അദ്ദേഹം ഭരണാധികാരികൾക്ക് എഴുതുകയും അവരെ നേരിൽ കണ്ട് ആശങ്കകൾ പങ്കു വെക്കുകയും ചെയ്തിരുന്നു.
തന്റെ മാതൃകാ പുരുഷനായിരുന്ന ശൈഖ് അഹമ്മദ് സർഹിന്ദി യുടെ സാമൂഹിക ഇടപെടലുകൾ അദ്ദേഹം പ്രായോഗികവത്കരിച്ചു. സയ്യിദ് അലി മിയാനോട് അന്നത്തെ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി അടക്കമുള്ള ഭരണകർത്താക്കൾ ഉപദേശങ്ങൾ തേടിയിരുന്നതായി കാണാം. എന്നാൽ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് ശ്രീമതി ഇന്ദിരാ ഗാന്ധിയോട് പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായി. ഷാബാനു കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയെ നിരവധി തവണ സന്ദർശിക്കുകയും ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ചും മുസ്ലിം വ്യക്തിനിയമത്തിന്റെ സാധുതയെക്കുറിച്ചും ബോധ്യപ്പെടുത്തുകയുണ്ടായി. 1998 ൽ ഉത്തർ പ്രദേശ് സർക്കാർ പൊതു വിദ്യാലയങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിട്ടപ്പോൾ അതിനെതിരെ അദ്ദേഹം ശക്തമായി നിലക്കൊള്ളുകയും ബി.ജെ.പി സർക്കാർ അത് പിൻവലിക്കാൻ നിര്ബന്ധിതരാകുകയും ചെയ്തു. നരസിംഹ റാവുവിന്റെ നങ്ങളിലുള്ള വിയോജിപ്പ് നേരിട്ടറിയിക്കുകയും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ ഉപദേശിക്കുകയും "റാവൂജീ ഏറ്റവും വലിയ രാഷ്ട്രീയം ഉദ്ദേശ ശുദ്ധിയാണെന്ന് " തുറന്നടിക്കുകയും ചെയ്തു, അക്കാലത്ത് പത്മഭൂഷൻ പുരസ്കാരം മൗലാന നിരസിക്കുകയും ചെയ്തു,
ശ്രീ. ദേവഗൗഡ പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോൾ നദ്വത്തുൽ ഉലൂമിൽ ചെന്ന് നദ്‌വി സാഹിബിനെ സന്ദർശിച്ചിരുന്നു.
മുസ്ലിം വ്യക്തിനിയമ സരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ആ ധന്യ ജീവിതത്തിൽ എടുത്ത് പറയാനുള്ള മറ്റൊരു അധ്യായം. 1985-ല്‍ ശബാനു കേസിനെ തുടര്‍ന്ന് ഇന്ത്യയെ പിടിച്ചുകുലുക്കിയ ശരീഅത്ത് വിവാദത്തില്‍ ഇന്ത്യയൊന്നാകെ മുഴങ്ങിയ മുസ്‌ലിം പ്രതിഷേധത്തിനും ചെറുത്തുനില്‌പിനും നേതൃത്വം വഹിച്ചത് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്ന ശൈഖ് നദ്‌വി തന്നെയായിരുന്നു. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അധ്യക്ഷനായി 1983 മുതൽ തന്റെ മരണം വരെ സേവനം ചെയ്തു.
1948 നവംബര്‍ മുതല്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായുടെ ഭരണ സമിതി അംഗമായ അദ്ദേഹം 1953 ഡിസംബറില്‍ അതിന്റെ പ്രിന്‍സിപ്പാലായും 1961 ജൂണില്‍ റെക്ടറായും നിയമിതനായി. ദാറുല്‍ ഉലൂം ദയൂബന്ദ്, ദാറുല്‍ മുസന്നിഫീന്‍ അഅ്‌സംഗഡ് എന്നിവയുടെ ഉപദേശകസമിതി അംഗമായിരുന്നു. ഉത്തര്‍പ്രദേശ് ദീനി തഅ്‌ലീമി കൗണ്‍സില്‍, അക്കാദമി ഓഫ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍സ് എന്നിവയുടെയും തലവനായിരുന്നു. 1993-ല്‍ ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹമായിരുന്നു മുഖ്യരക്ഷാധികാരി. റാബിത്വതുല്‍ അദബില്‍ ഇസ്‌ലാമി എന്ന അന്തരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ദിശാ ബോധനമുള്ള നേതാവും ചിന്തകനുമായിരുന്നു അദ്ദേഹം. വിഖ്യാത ചിന്തകനായിരുന്ന അല്ലാമാ ഇഖ്ബാൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
തന്റെ കൗമാര പ്രായത്തിൽ വിശ്വ മഹാ കവി അല്ലാമ മുഹമ്മദ് ഇഖ്‌ബാലുമായുണ്ടായ കൂടിക്കാഴ്ച്ചയെക്കുറിച്ച് അലി മിയാൻ വൈകാരികമായി തന്റെ നഖൂഷെ ഇഖ്ബാൽ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്.
വിവിധ കാലങ്ങളിലെ ചിന്താ പ്രസ്ഥാനങ്ങളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്ത അദ്ദേഹം ഇസ്ലാമിക ചരിത്രത്തിനും സാഹിത്യത്തിനും സമഗ്രസംഭാവനകൾ നൽകി. ഇമാം ഗസാലി, ജലാലുദീൻ റൂമി, ശൈഖ് സർഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്‌ലവി, അല്ലാമാ ഇഖ്ബാൽ തുടങ്ങിയവരുടെ ഓരോരുത്തരുടെയും ധൈഷണിക ജീവതത്തെ അടയാളപ്പെടുത്തിയ ബ്രഹത്തായ ജീവചരിത്രഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി.
പണ്ഡിതൻ, പ്രബോധകൻ, എന്നതിലുപരി പ്രഗത്ഭനായ ചരിത്രകാരനും ഗ്രന്ഥകാരനുമായി അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു.ഇസ്ലാമിക ചരിത്രവും മാനവ ചരിത്രവും കൃത്യമായി അപഗ്രഥനം ചെയ്ത് ചരിത്ര പരമായ ആധികാരികതയോടെയും സൂക്ഷമതയോടെയുമായിരുന്നു മൗലാന അവറുകൾ ഗ്രന്ഥരചന നടത്തിയത്.സത്യ സന്ധവും വസ്തു നിഷ്ടവുമായ സമീപനമാണു എഴുത്തിനോട് സയ്യിദ് അലി മിയാൻ പുലർത്തിയിരുന്നത്. ഏത് വിഷയത്തെയും മുൻ വിധിയില്ലാതെ സമീപിക്കുകയും ലളിതവും ഗ്രാഹ്യവുമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന അലി മിയാന്റെ രീതി അദ്ദേഹത്തെ സർവ്വ സമ്മതനാക്കി. ഇസ്ലാമിക സമൂഹത്തിന്റെ ഉദ്ധാന പതനങ്ങളും അതിന്റെ മൂല കാരണങ്ങളും പരിഹാരവും വസ്തുനിഷ്ടമായി വിവരിക്കുന്നതാണ് നദ്‌വി കൃതികൾ.
തന്റെ 17 ആം വയസ്സിൽ ഈജിപ്തിലെ റശീദ് റിദ പത്രാധിപരായിരുന്ന അൽ മനാറിൽ പ്രസിദ്ധീകരിച്ച സയ്യിദ് അഹമ്മദ് ശഹീദിനെ കുറിച്ചുളള ലേഖനമായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. 20 വയസ്സുള്ളപ്പോൾ എഴുതിയ സീറത്തു സയ്യിദ് അഹമ്മദ് ശഹീദ് എന്ന ബ്രഹത്തായ രചനയാണ് ഗ്രന്ഥ രചനയിലേക്ക് സയ്യിദ് നദ്‍വിക്ക് വാതിൽ തുറന്നു കൊടുത്തത്. തുല്യതയില്ലാത്ത ധിഷണാ പാടവവും രചനാ വൈഭവവും അലി മിയാനെ വ്യത്യസ്തനാക്കി.
പിന്നീട് അറബിയിലും ഉറുദുവിലുമായി 300 നടുത്ത് ഗ്രന്ഥങ്ങൾ മൗലാന അലി മിയാൻ എഴുതി. അറബ് ലോകത്തെ സ്വാധീനിച്ച ഒരു പിടി ഗ്രന്ഥങ്ങളും പ്രഭാഷങ്ങളും മൗലാനായിൽ നിന്ന് പിറന്നു. അറബ് ദേശീയതയെ ശക്തമായി വിമർ ശിക്കാറുണ്ടായിരുന്ന മൗലാനയുടെ പ്രഭാഷണങ്ങളും എഴുത്തുകളും തങ്ങൾക്ക് ദിശാബോധം നൽകുകയുണ്ടായെന്ന് ശൈഖ് അലി ത്വൻ താവി ഒരിക്കൽ പറഞ്ഞത് ശ്രദ്ധേയമാണ്.. 1980 ൽ കിംഗ് ഫൈസൽ അവാർഡിന് അദ്ദേഹം അർഹനായി, അറബ് ലോകത്ത് നിന്ന് മറ്റനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അറബ് ലോകത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സുപ്രധാന കൃതികളാണ് മാദാ ഖസിറൽ ആലം ബി ഇൻഖിതാതിൽ മുസ്ലിമീൻ, കാർവാനെ മദീന, സീറത്തു നബവിയ്യ, റിജാലിൽ ഫികരി വ ദഅവ തുടങ്ങിയവ.അറബ് ലോകം അറബിയിലെ പരമോന്നത വിശേഷണമായ `സമാഹത്തുശ്ശൈഖ്' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. പ്രമുഖ സുഊദീപണ്ഡിതനും സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്‌തിയുമായിരുന്ന ശൈഖ് അബ്‌ദുല്ലാ ഇബ്‌നുബാസിനു മാത്രമായിരുന്നു ജീവിതകാലത്ത് മേല്‍ വിശഷണം അറബ് ലോകം നല്‌കിയിരുന്നത്.മദീനയില്‍ ഒരു ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 1962-ല്‍ സുഊദി ഭരണകൂടം ഉദ്ദേശിച്ചപ്പോള്‍ നദ്‌വി സാഹിബിനെ അവിടെ അധ്യാപകനായി നിയമിക്കാന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം അറിയാന്‍ ഇന്ത്യയിലെ സുഊദി അംബാസിഡര്‍ ശൈഖ് യൂസുഫ് അദ്ദേഹത്തെ സമീപിക്കുകയുമുണ്ടായി. ഒരു സ്ഥിരം ജോലി സ്വീകരിക്കാനുള്ള തന്റെ വൈമനസ്യം അറിയിക്കുകയും താല്‌ക്കാലിക സേവനത്തിന് ഒരുക്കമാണെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മദീനാ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാന്റിംഗ് കൗണ്‍സില്‍ മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയാണുണ്ടായത്. കൗണ്‍സിലിന്റെ യോഗങ്ങള്‍ക്കുവേണ്ടിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കാനും മൗലാന അലി മിയാൻ മദീനയിലേക്ക് ഇടക്കിടെ ക്ഷണിക്കപെട്ടിരുന്നു. ഇസ്‌ലാമും പാശ്ചാത്യ ലോകവുമായുള്ള ഒരു പാലമായും അദ്ദേഹം വർത്തിച്ചിരുന്നു.
അറബ്, പാശ്ചാത്യ, ഇന്ത്യൻ സംസ്കാരങ്ങളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചുമെല്ലാം ആഴത്തിൽ അറിയുകയും എഴുതുകയും ചെയ്‌തതിനാൽ അലി മിയാൻ ലോകമാകെ ചർച്ച ചെയ്യപ്പെട്ടു. പാശ്ചാത്യ സംസ്കാരവും അറബ് ദേശീയതയുമെല്ലാം അലി മിയാന്റെ വിമർശനത്തിന് പാത്രമായി. അറബ് ലോകവും യൂറോപ്പുമെല്ലാം അദ്ദേഹത്തെ ശ്രദ്ധയോടെ വായിച്ചു. അവിടങ്ങളിലെല്ലാം അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി, അവരെല്ലാം അദ്ദേഹത്തെ ആദരിച്ചു. പാശ്ചാത്യർക്കിടയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് അലി മിയാൻ കൃതികൾ നിദാനമായിട്ടുണ്ട്. ഓക്സ്ഫോർഡ് സർവ്വകലാശാല ഇസ്ലാമിക് ചെയർ അധ്യക്ഷനായിരുന്നു അദ്ദേഹം.
മൗലാന അബ്ദുൽ ഖാദർ റായ്പൂരി ആയിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഗുരു. മൗലാന റഷീദ് അഹമ്മദ് ഗംഗോഹി യുടെ ഖലീഫ ആയിരുന്ന മൗലാന അബ്ദുൽ റഹീം റായ്പൂരി യുടെ ഖലീഫ ആയിരുന്നു മൗലാന അബ്ദുൽ ഖാദർ...
സയ്യിദ് മൗദൂദി സാഹിബിന്റെ കാഴ്ചപ്പാടുകളോട് പൊരുത്തപെടാൻ സാധിക്കാതെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം അവസാനിപ്പിച്ച കാലത്ത് ഷെയ്ഖ് മൗലാന മുഹമ്മദ് ഇല്യാസ് അവറുകളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹം രൂപം നൽകിയ തബ്‌ലീഗ് പ്രവർത്തനത്തിൽ അലി മിയാൻ തന്റെ ശൈഖിനൊപ്പം സജീവമായി നിലകൊണ്ടു, ശൈഖ് ഇല്യാസിന്റെ നിർദേശാനുസരണം സ്വദേശത്തും വിദേശത്തും ഉൾപ്പെടെ അനേകം യാത്രകളിൽ മൗലാന അലി മിയാൻ പങ്കാളിയായി, വർഷങ്ങളോളം മൗലാന ഇല്യാസ് അവറുകളുടെ സഹചാരിയായി നിലകൊള്ളുകയും അദ്ദേഹത്തിന്റെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കുകയും ചെയ്തു. പിൽക്കാലത്ത് 'മൗലാന മുഹമ്മദ് ഇല്യാസ്' എന്ന പേരിൽ ബ്രഹത്തായ ഒരു ഗ്രന്ഥം സയ്യിദ് അലി മിയാൻ രചിക്കുകയുണ്ടായി. മൗലാന ഇല്യാസ് കാന്തലവി (റ) യുടെ മരണം വരെ ഖിദ്മത്തിലും പ്രബോധന പ്രവർത്തനത്തിലുമായി നിസമുദീനിൽ അദ്ദേഹത്തോടൊപ്പം ക്കഴിഞ്ഞു കൂടി .. മൗലാന ഇല്യാസ് അവറുകളുടെ മരണം വിശ്വസിക്കാൻ കഴിയാതെ ഡൽഹി നിസാമുദീൻ മർക്കസിന് മുമ്പിൽ കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് മൗലാന യുടെ മരണ വാർത്തയും സമുദായത്തിന്റെ ദൗത്യവും വിവരിച്ചു കൊണ്ട് മൗലാന അലി മിയാൻ ഒരു പ്രഭാഷണം നടത്തിയത് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഇല്യാസ് മൗലാനയുടെ മരണ ശേഷം തബ്ലീഗ് പ്രവർത്തനത്തിൽ സജീവമായി നിലകൊണ്ടില്ലെങ്കിലും 1999 ൽ തന്റെ മരണം വരെ തബ്ലീഗ് പ്രവർത്തനവുമായി അടുത്ത ബന്ധം അലി മിയാൻ പുലർത്തി. മൗലാന അലി മിയാൻ മരണപ്പെട്ട വർഷം തന്റെ മുറ്റത്ത് വെച്ച് നടന്ന വലിയ തബ്‌ലീഗ് കൂട്ടായ്മയിൽ പതിനായിരങ്ങളെ അദ്ദേഹം സംബോധന ചെയ്യുകയും ആ പ്രവർത്തനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുകയുമുണ്ടായി.
ശ്രോതാക്കളെ പിടിച്ചു നിർത്താൻ കഴിവുള്ള മികച്ച വാഗ്മിയുമായിരുന്നു മൗലാന അലി മിയാൻ. മസ്ജിദ് നബവിയിൽ റൗദ യുടെ ചാരത്ത് നിന്ന് പ്രഭാഷണം നടത്താൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് മൗലാന അലി മിയാൻ. ഒന്നിലേറെ തവണ അദ്ദേഹത്തെ പ്രത്യേകമായി കഅബക്കകത്ത് പ്രവേശിപ്പിക്കുകയുമുണ്ടായി. വിവിധ യൂണിവേഴ്സിറ്റികളിൽ, സെമിനാറുകളിൽ, സിംപോസിയങ്ങളിൽ, ദീനീ മജ്ലിസുകളിൽ മൗലാനയുടെ വാഗ്ധോരണി ഇസ്‌ലാമിക ലോകം ചെവിയോർത്തു. അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഒട്ടനേകം രാഷ്ട്രങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തുകയുണ്ടായി. അറബ് ലോകത്ത് അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു.
ഇവിടങ്ങളിലെ പ്രഭാഷണങ്ങൾ നിരവധി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ലോക പ്രശസ്‌ത അന്തര്‍ദേശീയ സര്‍വകലാശാലയായ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അവിടെ ഒരു ഇസ്‌ലാമിക് ചെയര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി മൗലാന അലി മിയാനെ നിർദേശിച്ചത് അദ്ദേഹത്തിന്റെ ആഗോള പ്രശസ്തിയും വൈഭവവും കൊണ്ട് തന്നെയായിരുന്നു.നിരവധി സ്ഥാനമാനങ്ങൾ നൽകി വിവിധ യൂണിവേഴ്സിറ്റികൾ മൗലാന യെ ആദരിച്ചു.കോളേജ് വിസിറ്റിംഗ് പ്രൊഫസര്‍, ഓക്‌സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ്, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി സ്ഥാപകാംഗം, ആള്‍ജീരിയന്‍ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് സ്ഥിരാംഗം, മദീന സര്‍വകലാശാല, ബൈറൂത്ത് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് എന്നിവയുടെ ഉപദേശകസമിതി അംഗം, ജനീവ ഇസ്‌ലാമിക് സെന്റര്‍ അംഗം, ദമസ്‌കസിലെ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ അക്കാദമി അംഗം എന്നിങ്ങനെ അക്കാദമിക്ക് രംഗത്ത് വലിയ അംഗീകാരം ലഭിച്ചു കൊണ്ടേയിരുന്നു.1981-ല്‍ കാശ്മീര്‍ യൂണിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.
വ്യക്തി ജീവിതത്തിൽ ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു അദ്ദേഹം. തന്റെ ഗ്രാമത്തിൽ വൈദ്യുതിയെത്താത്ത വീട്ടിൽ മെഴുകുതിരി വെട്ടത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്, സാധാരണ കയറിന്റെ കട്ടിലിൽ കിടന്നായിരുന്നു വിശ്രമിച്ചിരുന്നത് വിശ്രമം, ആ വേഷത്തിലും ലാളിത്യം പ്രകടമായിരുന്നു, സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ ഫൈസൽ അവാർഡ് മൗലാനയെ തേടി വന്നപ്പോൾ ആ തുക മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്തു, മരണം വരെ ലളിത ജീവിതം നയിച്ച ആ മഹാ പണ്ഡിതൻ ഇന്നത്തെ പണ്ഡിത സമൂഹത്തിനു വലിയ സന്ദേശം നൽകുന്നുണ്ട്, ഖുർആൻ പാരായണം, ദിക്ർ എന്നിവയിൽ സദാ മുഴുകിയിരുന്ന അദ്ദേഹം മണിക്കൂറുകളോളം ഗ്രന്ഥ രചനക്കും പൊതു ചർച്ചക്കുമായി മാറ്റി വെച്ചിരുന്നു.
മൗലാന നദ്‌വിയുടെ ദിനചര്യകൾ ശിഷ്യനായ ഡോ. യൂസുഫ് നദ്‌വി അനുസ്മരിക്കുന്നതിങ്ങനെ..
" ഗൗരവമേറിയ ചിന്തകളും പൂര്‍ണഭക്തിയും നിറഞ്ഞതായിരുന്നു നദ്‌വി സാഹിബിന്റെ ദൈനംദിന ജീവിതം. `നിന്റെ നാവ് എപ്പോഴും ദിക്‌റിന്റെ നനവിലായിരിക്കട്ടെ' എന്ന നബി(സ)യുടെ ഉപദേശം ജീവിതത്തില്‍ പാലിച്ച മൗലാനയെ ഏത് സമയവും ദിക്‌റില്‍ മുഴുകിയ നിലയിലായിരുന്നു കാണപ്പെടാറുണ്ടായിരുന്നത്. സ്വുബ്‌ഹിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഉണരും. അംഗശുദ്ധി വരുത്തി തഹജ്ജൂദ് നമസ്‌കരിക്കും. സ്വുബ്‌ഹ് നമസ്‌കാരാനന്തരം ഒരു ജുസ്‌ഇല്‍ കുറയാതെ ഖുര്‍ആന്‍ പാരായണം ചെയ്യും. ഒരു ജുസ്‌അ് പാരായണത്തിന്ന് ആരോഗ്യനില അനുവദിക്കാതിരുന്നാല്‍ നിസാറുല്‍ ഹഖ് നദ്‌വിയെക്കൊണ്ടോ മറ്റോ ഒരു ജുസ്‌അ് ഖുര്‍ആന്‍ തന്റെ സവിധത്തില്‍ ഓതിക്കുകയും അത് സശ്രദ്ധം ശ്രവിക്കുകയും ചെയ്യും. ശേഷം അല്‌പദൂരത്തെ നടത്തം. പിന്നീട് പ്രാതല്‍ കഴിച്ച് കത്തുകള്‍ക്ക് മറുപടി എഴുതും. ഏത് ചെറിയവന്റെയും കത്തുകള്‍ക്ക് ആ വലിയ മനുഷ്യന്‍ മറുപടി എഴുതാറുണ്ടായിരുന്നു. പിന്നീട് പുസ്‌തകരചന, പ്രബന്ധമെഴുത്ത് തുടങ്ങിയവയായിരിക്കും.
ളുഹ്‌റ് നമസ്‌കാരാനന്തരം ഉച്ചയുറക്കം. പിന്നെ, അസ്വ്‌ര്‍ വരെ പുസ്‌തകവായന, ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ വായനക്കും സമയം കണ്ടെത്തുന്നു. അസ്വ്‌ര്‍ നമസ്‌കാരാനന്തരം വിശിഷ്‌ടാതിഥികള്‍ക്കു വേണ്ടിയുള്ള മജ്‌ലിസായിരിക്കും. മത, രാഷ്‌ട്രീയ, സാമൂഹിക പ്രവര്‍ത്തകരായിരിക്കും ഈ മജ്‌ലിസിലെ സന്ദര്‍ശകര്‍. നദ്‌വയിലെ പ്രധാന ഉസ്‌താദുമാരെല്ലാം വേദിയില്‍ സന്നിഹിതരായിരിക്കും. ആനുകാലിക സംഭവവികാസങ്ങളെ സംബന്ധിച്ചും മറ്റും ചോദ്യങ്ങളുയരുകയും അദ്ദേഹം മറുപടി പറയുകയും പതിവാണ്.
ഇശാ നമസ്‌കാരാനന്തരം വീണ്ടും മജ്‌ലിസുണ്ടാവും. നദ്‌വ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളായിരിക്കും കൂടുതല്‍. മൗലാനമാരും ഖാദിമുമാരുമുണ്ടാകും. വിവിധ വിഷയങ്ങള്‍ ചോദിക്കപ്പെടുന്നതും ഉത്തരം കൊടുക്കുന്നതും സദസ്സില്‍ കാണാം. രാത്രി പതിനൊന്നു മണിയോടെ വിശ്രമമാരംഭിക്കും."
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദിനം (1999 ഡിസംബര്‍ 31-ന്) ഹിജ്‌റ 1420 റമദാന്‍ 22-ന് വിശുദ്ധ മാസത്തിലെ ഒടുവിലത്തെ വെള്ളിയാഴ്‌ച ധന്യമായ ജീവിതത്തിന് വിശുദ്ധിയോടെയുള്ള സമാപനം.
ശൈഖിന്റെ വിയോഗത്തിന് ശേഷം ഡോ. യൂസുഫുല്‍ ഖറദാവി, അശ്ശര്‍ഖുല്‍ ഔസത്വ് എന്ന അറബി പത്രത്തില്‍ എഴുതിയ അനുസ്‌മരണ ലേഖനത്തിന്റെ ശീര്‍ഷകം `റബ്ബാനിയ്യത്തുല്‍ ഉമ്മ: വദാഇയത്തുല്‍ ഇസ്‌ലാം അല്‍ അല്ലാമാ അബുല്‍ ഹസന്‍ അലി നദ്‌വി ഫീദിമ്മതല്ലാഹ്' (സമുദായത്തിന്റെ ഇമാമും ഇസ്‌ലാമിന്റെ മഹാപ്രബോധകനുമായ അല്ലാമാ അബുല്‍ഹസന്‍ അലി നദ്‌വി അല്ലാഹുവിന്റെ സംരക്ഷണത്തിലെത്തി)
************************
മമ്മൂട്ടി അഞ്ചുകുന്ന്
Mammootty Anjukunnu
Ya Allaah🤲🤲
അല്ലാമാ റാബിഅ് ഹസനി നദ്‌വി അനുസ്മരണം
ഏവര്‍ക്കും സ്വാഗതം......
മൗലാനാ റാബിഅ് ഹസനി നദ്‌വി അനുസ്മരണ സദസ്സ് (മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അധ്യക്ഷൻ, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമാ റെക്ടർ) ⏰ 2:00 , 16/04, ഞായർ, ഗൂഗിൾ മീറ്റ് ലിങ്ക് കമന്റ് ബോക്സിൽ
We are saddened by your departure: The passing of the honourable scholar, Muhammad al-Rabey Hasani Nadwi.
By: Dr Mohammad Akram Nadwi
Translated by Dr Imran Naved
Today, on the afternoon of Thursday the 22nd of Ramadan in the year 1444H, our honourable scholar, the erudite, and inheritor of the Prophet's household, the Imam, the noble, the luminary, the Hashemite, the chancellor of Nadwa, and the deputy of Abul Hasan Nadwi; Shaykh Mohammad Rabey Nadwi, passed away. We were told that this is certain news of his departure, and we seek refuge in tears, with hearts and souls grieving. We belong to Allah, and to Him we shall return, with gratitude and dependence on Him, seeking His forgiveness and mercy.
Those who mourned him said that the earth shook, the pillars fell, the sky wept, and the stars collapsed. They mourned for his knowledge, forbearance, manners, character, purity of heart, asceticism, chastity, righteousness, and piety. With his passing, Nadwatul Ulama is bereaved of a loved one, and the Muslim community in India are orphaned.
O, the one with a handsome face and pure heart! You lived a righteous life and left us as a righteous soul. You lived next to the mosque in your hometown and preferred a simple life away from fame and showiness. You were an excellent example for the elders and scholars.
O Ja’far! O Bilal! O Khalil, Ameen, and Sa'eed! O family of the blessed household! If you weep, you are justified; and if you show patience, you will be following the path of your predecessors, the pure and noble forefathers.
O Nadwi people! Your shaykh has left, your house is filled with sadness, and there is a great loss to bear. You have been left alone and have no strength. You have become like the moon covered by darkness. How strongly do you adhere to moderation and inclusivity? How steadfast are you on the path of Shibli, Sulaiman, and Abul Hasan? How far you are from extremism and neglect? And how much do you despise blind fanaticism, narrow-mindedness, and despicable rigidity?
O followers of Islamic literature! You have lost your prince and bade farewell to that sharp pen and rational mind. O, Indian Muslims! Your leader has passed away, while your relatives and distant ones have shunned you. Your sermons have become arduous, your troubles have increased, and the disliked has become great and repulsive. You stood firm, but the terrifying confusion did not settle, and the frightening opinions did not become clear. O people of Islam in the east and the west, why don't your eyes shed tears in torrents, when fate has turned and become fickle?
O esteemed Imam, both humans and jinn weep for you. May Allah's peace be upon you, O mount of forbearance, when the ignorant were ignorant and the foolish were foolish; you bore forbearance like a saint, determination like a righteous soul, and achieved a rank that cannot be equalled. Glory be upon you, O one who lived to build glory for ninety-five years and remained steadfast in doing good deeds throughout your life.
O Allah, forgive him, have mercy on him, and reward him for his deeds in Islam and for the Muslims. Grant him the highest level of Paradise. Place him in the lofty abode of al-Firdaus near to You, O Lord of the Worlds.
Join Shaykh Akram Nadwi's official Telegram channel.
https://t.me/DrAkramNadwi
അല്ലാഹുവേ നീ ആ റൂഹിനെ സ്വീകരിക്കുകയും സ്വര്‍ഗ വിതാനം വിരിച്ച് നല്കുകയും ചെയ്യണമെ.....
⭕ മൗലാനാ റാബിഅ് ഹസനി നദ്‌വി ഇനിയില്ല
✒️ ഹഫീദ് നദ് വി
🟣 ദാറുൽ ഉലൂം നദ്‌വ തുൽ ഉലമ ലഖ്‌നൗ റെക്ടറും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് പ്രസിഡന്റുമായ മൗലാന മുഹമ്മദ് റാബിഅ് ഹസ്‌നി നദ്‌വി (94 വയസ്സ്) ഓർമ്മയായി.
ഇന്ത്യയിലെ സർവ്വ സമ്മതനായ
ഇസ്‌ലാമിക പണ്ഡിതനും നേതാവുമായിരുന്നു റാബിഅ്
സ്വാഹിബ് (ജനനം: ഒക്ടോബർ 1, 1929). അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ അധ്യക്ഷൻ, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ സുപ്രീം ചാൻസലർ, ഇന്ത്യൻ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ രക്ഷാധികാരി, മുസ്‌ലിം വേൾഡ് ലീഗ് അംഗം , അതിന്റെ ഇന്ത്യൻ ചാപ്റ്ററിന്റെ അധ്യക്ഷൻ
തുടങ്ങി വിവിധങ്ങളായ മേഖലകളിൽ നേതൃത്വം നൽകിവരുന്ന അദ്ദേഹം ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിം നേതാക്കളിൽ പതിവായി രേഖപ്പെടുത്തപ്പെട്ടുവന്നിരുന്നു.
അബുൽ ഹസൻ അലി നദ്‌വിയുടെ മരണശേഷം 2000 മുതലാണ് അദ്ദേഹം പേഴ്‌സണൽ ലോ ബോർഡിന്റെയും
ദാറുൽ ഉലൂം നദ്‌വ തുൽ ഉലമയുടെയും നേതൃത്വം ഏറ്റെടുക്കുന്നത്.1993–2000 കാലഘട്ടത്തിൽ അദ്ദേഹം
നദ്‌വയുടെ പ്രിൻസിപ്പളായിരുന്നു. അറുപത് മുതൽ
അദ്ദേഹം നദ്‌വയിലെ പ്രധാനപ്പെട്ട അധ്യാപകനായിരുന്നു.
ഉത്തർപ്രദേശിലെ റെയ്ബറേലിക്കടുത്ത തകിയ കിലാനിൽ 1929 ഒക്ടോബർ 01- നാണ് മുഹമ്മദ് റബീഅ് ഹസനി ജനിച്ചു. എഴുത്തുകാരനും പണ്ഡിതനുമായ അബുൽ ഹസൻ അലി നദ്‌വിയുടെ നേരെ അനന്തരവനാണ് അദ്ദേഹം.
റെയ്ബറേലിയിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ഉപരിപഠനമാരംഭിച്ച മുഹമ്മദ് റാബിഅ് ഹസനി, 1957-ൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് അതേസ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തനമാരംഭിച്ച അദ്ദേഹം 1993-ൽ സ്ഥപനത്തിന്റെ പ്രിൻസിപ്പലും പിന്നെ വൈസ് ചാൻസലറും ആയി മാറി. അറബിയിലും ഉർദുവിലുമായി 30-ലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .
അമേരിക്കൻ ഐക്യനാടുകളിലെ യാത്ര, അറബി സാഹിത്യ ചരിത്രം എന്നിങ്ങനെ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്.
-അലി മിയാൻ നദ്‌വിയുടെ മരണശേഷം ഹിജ്‌റ 1420/ 2000 എ.ഡി.യിൽ റാബിത്വതുൽ അദബിന്റ
സെക്രട്ടറി ജനറലായി
- ഇസ്‌ലാമിക് ലിറ്ററേച്ചർ അസോസിയേഷന്റെ (റാബിത്വതുൽ അദബ് ) സ്ഥാപകരിൽ ഒരാളും അതിന്റെ വൈസ് പ്രസിഡന്റും ഇന്ത്യൻ ചാപ്റ്റർ ഓഫീസിന്റെ തലവനും ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു.
-മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ഇസ്‌ലാമിക് ലിറ്ററേച്ചർ അസോസിയേഷന്റെ ആദ്യ കാല അംഗവും ദീർഘകാലമായി വൈസ് പ്രസിഡന്റുമാണ്.
- 2000 മുതൽ മുസ്ലിം പേഴ്സണൽ ലോ ബോർഡ്
ചെയർമാൻ.
- ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് പോലുള്ള നിരവധി അന്താരാഷ്ട്ര ശാസ്ത്ര, അക്കാദമിക് സ്ഥാപനങ്ങളിലും അദ്ദേഹം അംഗമാണ്.
1981-ൽ അറബി ഭാഷാ സേവനത്തിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ഓണററി ഡോക്ടറേറ്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
അബുൽ ഹസൻ അലി നദ്വിയുടെ ഇറാൻ യാത്രയുടെ ചിത്രവും.... അത് സംബന്ധിച്ച അദ്ദേഹത്തിന്‍റെ ലേഖനവും....
മൗലാനാ നദ്‌റുല്‍ ഹഫീദ് നദ് വി (റ) അനുസ്മരണം
Today 7:30 PM
അലിമിയാന്‍ റഹിമഹുല്ലാഹ് എഴുതിയ തസവ്വുഫ് ശക്തിയും സൗന്ദര്യവും
A session of the Nadwatul Ulama, 1912, It was founded in 1894 and fosters a diverse range of scholars and students.
Moulana Abul Kalam Azad, Rashid Rida and Allama Shibly Numani are seen in photo
M Nadwi writes
1999 ഡിസംബര്‍ 31- ന് (റമദാൻ 22) 21 വർഷങ്ങൾക്ക് മുമ്പൊരു വെള്ളിയാഴ്‌ച്ച ദിവസമാണ് ലോകത്തിന് ആധുനിക ഇന്ത്യ സംഭാവന ചെയത മഹാപണ്ഡിത പ്രതിഭകളിൽ പ്രമുഖനായ അലീമിയാൻ എന്ന് ഏവരും ആദരപൂർവം വിളിച്ച അല്ലാമ
സയ്യിദ് അബുൽ ഹസൻ നദ് വി
ഈ ലോകത്തോട് വിട പറഞ്ഞത്.
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാന മാസത്തിലെ അവസാന ദിവസത്തിൽ.....
ഇന്ത്യയിലെ മുസ്‌ലിം ജീവിതം കടുത്ത അസ്തിത്വ പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോൾ മുസ്‌ലിം സമൂഹത്തെ എല്ലാ വിയോജിപ്പുകൾക്കിടയിലും കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവർത്തിച്ച മൗലാനാ അലിമിയാന്റെ അഭാവം നികത്താനാവാത്ത ഓർമകളായി മനസിൽ തളം കെട്ടി നിൽക്കുകയാണ്.സമുദായത്തിലെ മത- രാഷ്ട്രീയ നേതൃത്വത്തിനിടയിലും, സമുദായത്തിനും, ഭരണകൂടത്തിനുമിടയിലും അദ്ദേഹത്തിന്റെ സാന്നിധ്യം സൃഷ്ടിച്ച ആർജ്ജവവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല.ഭരണാധികാരികളുടെ സാമീപ്യം ലഭിക്കാൻ മുട്ടിലിഴയാ ത്ത പാണ്ഡിത്യഗരിമയുടെ പ്രൗഢമായ ചരിത്രമാണ് അല്ലാമ നദ് വിയുടേത്. യു.പി യിലെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാൻ കല്യാൺ സിങ്ങിന്റെ BJP സർക്കാർ നടത്തിയ നീക്കങ്ങളെ ചെറുത്ത് കൊണ്ടും, ബാബരി മസ്ജിദ് പൊളിക്കാൻ സൗകര്യം ചെയ്തു കൊടുത്ത കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മുഖത്ത് ചൂണ്ടി അനീതിക്കെതിരെ ശബ്ദിച്ചും അദ്ദേഹം രചിച്ച മാതൃക പിന്തുടരാനുള്ള ധീരതയാണ് കാലം പണ്ഡിതരിൽ നിന്നാവശ്യപ്പെടുന്നത്.
80 കളിൽ രാജ്യമെമ്പാടും വർഗീയ കൂട്ടക്കൊലകളാൽ ഒഴുകിപ്പരന്ന ചോരക്കളങ്ങളിൽ നിന്ന് നിലവിളികളുയർന്നപ്പോൾ ഉമ്മത്തിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കാൻ പ്രാപ്തമാക്കിയ ഓൾ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ രൂപവത്കരണത്തിന് നേതൃപരമായ പങ്കുവഹിക്കുകയും ശരീഅത്തിനെതിരെ ഉയർന്ന വെല്ലുവിളി തടയാൻ ഇന്ത്യയിലെങ്ങും സഞ്ചരിച്ച് ആത്മാഭിമാനവും ആദർശ സ്നേഹവും വളർത്തുകയും ചെയ്യുന്നതിലദ്ദേഹം വലിയ പങ്ക് വഹിച്ചു.
പിന്നീട് മുഹമ്മദ് ഖാരി ത്വയ്യിബിന്റെ മരണശേഷം മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അധ്യക്ഷനായി ഉയര്‍ത്തപ്പെട്ടതോടെ അലിമിയാന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു നേതാവായി ഉയര്‍ന്നു. ശാബാനു കേസിനെ തുടര്‍ന്ന് ഏക സിവില്‍കോഡ് കൊണ്ടുവരാന്‍ നീക്കമുണ്ടായപ്പോള്‍ ശരീഅത്ത് സംരക്ഷണത്തിനായി അലിമിയാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് നേതാക്കള്‍ ഇന്ത്യയിലുടനീളം പര്യടനം നടത്തി. അക്കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഐക്യത്തിന്റെ ഏറ്റവും വലിയ ഐക്കണായി അന്ന് അലിമിയാന്‍ മാറി. കേരളത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ജമാഅത്ത്-മുജാഹിദ്-സുന്നി നേതാക്കള്‍ ആദ്യമായി ഒന്നിച്ചിരുന്നതും അക്കാലത്താണ്. അലിമിയാന്റെ ലളിതജീവിതവും സൗമ്യപ്രകൃതവും വിശാലവീക്ഷണവും കാരണം എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. രാഷ്ട്രീയ നേതൃത്വവും അദ്ദേഹത്തോട് ആദരവോടും ബഹുമാനത്തോടും കൂടിയാണ് പെരുമാറിയിരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകാഭിമുഖ്യം പുലര്‍ത്താത്ത അലിമിയാന്‍ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി നിലപാട് സ്വീകരിച്ചതായി പറപ്പെടുന്നു. അനുഗ്രഹം തേടിയെത്തിയ കോൺഗ്രസ് നേതാക്കളോട് അടിയന്തിരാവസ്ഥയുടെ പേരിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളെ ജയിലിലടച്ചതിലുള്ള അനിഷ്ടം അദ്ദേഹമന്ന് തുറന്നറിയിച്ചു.ഇന്ദിരഗാന്ധിയുടെ പരമ്പരാഗത മണ്ഡലവും അലീമിയാന്റെ ജന്മനാടുമായ റായ്ബറേലിയില്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ശ്രീമതി ഇന്ദിരഗാന്ധിയുടെ തോല്‍വിയില്‍ അലിമിയാന്റെ ഈ നിലപാടും പങ്കുവഹിച്ചിട്ടുണ്ടാകാം.
അറബ്-ഇസ്‌ലാമിക ലോകത്ത് ഏറെ പ്രശസ്തനായ, ഇരുപതാം നൂറ്റാണ്ട് ജന്മം നല്‍കിയ പ്രതിഭാധനനായ ഇന്ത്യന്‍ പണ്ഡിതവര്യനാണ് ‘അലിമിയാന്‍’ എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി. അറബികളെപ്പോലും അതിശയിപ്പിച്ച അറബി ഭാഷയിലെ അത്യപൂര്‍വ രചനാപാടവമാണ് അദ്ദേഹത്തിന്റെ ആ പ്രശസ്തിക്കുള്ള മുഖ്യ നിദാനം. ഒപ്പം നദ്‌വത്തുല്‍ ഉലമ എന്ന ലോക പ്രശസ്തവിശ്വവിദ്യാകേന്ദ്രത്തിന് നാല് ദശാബ്ദത്തോളം അദ്ദേഹം നല്‍കിയ മഹനീയ നേതൃത്വവും.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പാണ്ഡിത്യത്തിനും ഇസ്‌ലാമിക ജിഹാദിനും പേര് കേട്ട സയ്യിദ് കുടുംബത്തില്‍ 1913-ലാണ് അലിമിയാൻ ജനിച്ചത്. കൊളോണിയലിസത്തിനെതിരെ ജിഹാദ് നയിക്കുകയും അതിനായി ഇന്ത്യയില്‍ ഒരു പ്രസ്ഥാനം രൂപവത്കരിക്കുകയും ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഇമാം സയ്യിദ് അഹ്മദ് ശഹീദിന്റെ കുടുംബത്തിലാണ് ജനനം. ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാരെക്കുറിച്ചും ഇന്ത്യയിലെ ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചും വിജ്ഞാനകോശ സമാനമായ ഗ്രന്ഥമെഴുതിയ അബ്ദുല്‍ ഹയ്യുല്‍ ഹസനിയാണ് പിതാവ്; ഖുര്‍ആന്‍ പണ്ഡിതയും കവയിത്രിയുമായ സയ്യിദ് ഖൈറുന്നിസ മാതാവും. ചെറുപ്പത്തിലേ പിതാവ് മരിച്ചതിനാല്‍ സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലിയുടെ സംരക്ഷണത്തിലാണ് അലിമിയാന്‍ വളര്‍ന്നത്. ഔപചാരിക
പഠനത്തിനായി കോളേജില്‍ ചേരുന്നതിന് മുമ്പുതന്നെ വീട്ടില്‍വെച്ച് ട്യൂട്ടര്‍മാരിലൂടെ അറബിഭാഷ നന്നായി പഠിക്കുകയും ഖുര്‍ആന്‍ മനഃ
പാഠമാക്കുകയും ചെയ്തിരുന്നു. ഔപചാരിക പഠനം ലഖ്‌നൗ നദ്‌വത്തുല്‍ ഉലമാ, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളിലായിരുന്നു. മൗലാനാ സയ്യിദ് സുലൈമാന്‍ നദ്‌വി, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, മൗലാനാ മുഹമ്മദ് തഖിയ്യുദ്ദീന്‍ ഹിലാലി, ശൈഖ് ഖലീലുല്‍ യമാനി തുടങ്ങിയവര്‍ പ്രധാന അധ്യാപകരാണ്. ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ അറബി അധ്യാപകന്‍ ശൈഖ് ഖലീലുല്‍ യമാനി, നദ്‌വയിലെ അറബി ഭാഷാധ്യാപകനായിരുന്ന മൊറോക്കോക്കാരന്‍ മുഹമ്മദ് തഖിയ്യുദ്ദീന്‍ ഹിലാലി, സന്തതസഹചാരിയും അറബി ഭാഷയില്‍ അതീവ നിപുണനുമായിരുന്ന മൗലാനാ മസ്ഊദ് ആലം നദ്‌വി തുടങ്ങിയവരുമായുള്ള സഹവാസത്തോടാണ് തന്റെ അറബി ഭാഷാ പ്രാവീണ്യത്തിന് കടപ്പെട്ടിരിക്കുന്നതെന്ന് അലിമിയാന്‍ തന്നെ എഴുതിയിട്ടുണ്ട്. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി, അല്ലാമഃ ഇഖ്ബാല്‍, സയ്യിദ് മൗദൂദി, മൗലാനാ മുഹമ്മദ് ഇല്‍യാസ് തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ അലിമിയാനെ സ്വാധീനിച്ചിരുന്നു. സൂഫി ഗുരുക്കന്‍മാര്‍ എന്ന നിലയില്‍ അബ്ദുല്‍ ഖാദിര്‍ റായ്പൂരി, മൗലാനാ സകരിയ്യാ കാന്ദലവി തുടങ്ങിയവരും മൗലാനയെ സ്വാധീനിച്ചു. ഇവര്‍ രണ്ടു പേരില്‍ നിന്നും അലീമിയാന്‍ തസ്വവ്വുഫില്‍ ബൈഅത്ത് സ്വീകരിച്ചിരുന്നു. ദയൂബന്ദിലെ ശൈഖുല്‍ ഹദീസ് ഹുസൈന്‍ അഹ്മദ് മദനിയില്‍ നിന്നാണ്ഹദീസില്‍ ഇജാസത് (നിവേദനാനുവാദം) സ്വീകരിച്ചത്.
ചെറുപ്പത്തിലേ പരന്ന വായന ഹോബിയായിരുന്ന അലിമിയാന്, അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും പരിജ്ഞാനമുണ്ടായിരുന്നു. എന്നാല്‍ മൗലാനയുടെ അറബി ഭാഷയിലെ എഴുത്തിന്റെ സൗന്ദര്യം മാതൃഭാഷയായ ഉര്‍ദുവിലെ എഴുത്തിനുപോലും ഇല്ല എന്നത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രവാചകനെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ കൂടുതലായി വായിക്കാന്‍ സഹോദരന്‍ അദ്ദേഹത്തില്‍ പ്രേരണചെലുത്തി. അത് ഫലം ചെയ്യുകയും ചെയ്തു. ചെറുപ്പത്തിലേ അസാധാരണ മതബോധവും ആഴത്തിലുള്ള പ്രവാചകസ്‌നേഹവും അത് അലിമിയാനില്‍ ഉജ്ജീവിപ്പിച്ചു.
അലിമിയാന്റെ ആദ്യരചനയും അറബിയിലായിരുന്നു. റശീദ് രിദായുടെ പത്രാധിപത്യത്തില്‍ ഈജിപ്തില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അല്‍മനാറിലായിരുന്നു അത്. ‘ഇദാ ഹബ്ബത്ത് രീഹുല്‍ ഈമാന്‍’ ( നേർവിശ്വാസത്തിന്റെ കാറ്റടിച്ചു വീശിയപ്പോള്‍) എന്ന തലക്കെട്ടില്‍ സയ്യിദ് അഹ്മദ് ശഹീദിനെക്കുറിച്ചായിരുന്നു അത്. 14 വയസ്സ് മാത്രമാണ് അന്ന് പ്രായം. പീന്നീടത് വിപുലീകരിച്ച് സീറത്ത് അഹ്മദ് ശഹീദ് എന്നപേരില്‍ ഉര്‍ദുവില്‍ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിനു വേണ്ടി തുടിക്കുന്ന ഒരു യുവ വിപ്ലവകാരിയുടെ എല്ലാ വൈകാരിക തലവും പുസ്തകത്തിനുണ്ട്.
സീറത്ത് അഹ്മദ് ശഹീദിനു ശേഷം അലിമിയാന്‍ അറബിയിലെഴുതിയ മാദാ ഖസിറല്‍ ആലം ബി ഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ എന്നതാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥം. ഈ കൃതി പുറത്തിറങ്ങിയതോടെ അറബ് ലോകത്ത്, പ്രത്യേകിച്ച് അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ് വാനുല്‍ മുസ്‌ലിമൂന്‍ വൃത്തങ്ങളില്‍ അലിമിയാന്‍ വ്യാപകമായി വായിക്കപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരിക എഴുതിയത് ആധുനിക അറബി ഗദ്യത്തില്‍ സമശീര്‍ഷര്‍ ഏറെയില്ലാത്ത അഹ്മദ് അമീന്‍ ആയിരുന്നു.രണ്ടാം പതിപ്പില്‍ അഹ്മദ് അമീന്റെ അവതാരികക്ക് പകരം സയ്യിദ് ഖുത്ബിന്റെ പ്രൗഢമായ അവതാരികയാണുള്ളത്.സയ്യിദ് ഖുത്ബ് ഗ്രന്ഥത്തെ ഒരു കലവറയും കരുതിവെപ്പുമില്ലാത്ത പ്രശംസിച്ചു.
പഠനാനന്തരം നദ്‌വയില്‍ ഖുര്‍ആന്‍ അധ്യാപകനായും അദ്ദിയാഅ് അറബി പത്രത്തില്‍ മസ്ഊദ് ആലം നദ്‌വിയുടെ അസിസ്റ്റന്റായും ജോലി ചെയ്തു.
1941-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുകയും അതിന്റെ കേന്ദ്രശൂറയില്‍ അംഗമാകുകയും ചെയ്തു. ലഖ്‌നൗ പ്രാദേശിക അമീറും അദ്ദേഹമായിരുന്നു. എന്നാല്‍, സംഘടന രൂപവത്കരിച്ച് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പുതന്നെ അലിമിയാന്റെ അടുത്ത സുഹൃത്തായിരുന്ന മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മതപണ്ഡിതന്മാര്‍ പ്രസ്ഥാനം പിരിച്ചുവിടാന്‍ നീക്കം നടത്തിയപ്പോള്‍ അലിമിയാന്‍ മൗദൂദിയോടൊപ്പം ഉറച്ചുനിന്നു. എന്നാല്‍, വൈകാതെ അലിമിയാനും പ്രസ്ഥാനത്തിൽ നിന്നു രാജിവെച്ചു. തബ്‌ലീഗ് ജമാഅത്തിനോടും മൗലാന ഇല്‍യാസ് (റ)യോടുമുള്ള ആഭിമുഖ്യം കാരണം മാനസിക സംഘര്‍ഷത്തില്‍പ്പെട്ട അലീമിയാനോട് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുക എന്ന മൗദൂദിയുടെ തന്നെ ഉപദേശം മാനിച്ച അദ്ദേഹം ജമാഅത്തെ ഇസ്ലാമി വിട്ട് തബ്‌ലീഗ് ജമാഅത്ത് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. പിന്നീട് മരണം വരെ മൗലാന തബ്‌ലീഗ് ജമാഅത്തുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. മൗലാന വളര്‍ന്നുവന്ന സൂഫിപശ്ചാത്തലവും ജമാഅത്ത് വിടാന്‍ കാരണമായിട്ടുണ്ടാകാം. കാരണം, തര്‍ബിയത്തിനെക്കുറിച്ച് മൗദൂദിയുടെ കാഴ്ചപ്പാട് സൂഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതായിരുന്നില്ല.
എന്നാല്‍, മൗദൂദിയോടുള്ള ആശയപരമായ ചില വിയോജിപ്പുകള്‍ തുറന്നു പറയുന്ന തഫ്സീറുസ്സിയാസത്തിഫിൽ ഇസ് ലാം (ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം) എന്ന കൃതി അലിമിയാന്‍ രചിക്കുന്നത് അദ്ദേഹം ജമാഅത്ത് വിട്ടതിനു ശേഷം ദീര്‍ഘമായ മുപ്പത്തി ഏഴ് സംവല്‍സരം കഴിഞ്ഞിട്ടാണെന്ന കാര്യം പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. 1979-ലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.
ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂൻ നേതാക്കളുമായി മരിക്കുന്നതു വരെ അദ്ദേഹം സജീവ ബന്ധം നിലനിര്‍ത്തിയിരുന്നു.
1961-ല്‍ സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലിയുടെ മരണത്തെ ത്തുടര്‍ന്ന് അദ്ദേഹം നദ്‌വയുടെ റെക്ടറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നദ്‌വത്തുല്‍ ഉലമ അറബ്‌ലോകത്ത് കൂടുതല്‍ പ്രചുരപ്രചാരം നേടി.
അറബിയിലും ഉര്‍ദുവിലുമായി നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അലിമിയാന്‍. മാദാ ഖസിറല്‍ ആലം, രിജാലുല്‍ ഫിക്‌രി വദ്ദഅ്‌വ, നബിയ്യുര്‍റഹ്മ, അല്‍മുര്‍തദ, റവാഇയെ ഇഖ്ബാല്‍, അര്‍കാനെ അര്‍ബഅ തുടങ്ങിയവ അവയില്‍ മികച്ചുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ കൊടിവാഹകരായി അറബികള്‍ ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരണമെന്നതായിരുന്നു അലിമിയാന്‍ മനസ്സില്‍ താലോലിച്ചിരുന്ന ഏറ്റവും വലിയ സ്വപ്നം. അറബികളെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴും എഴുതുമ്പോഴും ഈ സ്വപ്നം അദ്ദേഹം അവരുമായി നിരന്തരം പങ്കുവെച്ചു. അതോടൊപ്പം ഇന്ത്യയിലെ മുസ്‌ലിം പാരമ്പര്യത്തിലും അദ്ദേഹം അഭിമാനംകൊണ്ടു. അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ് എന്ന കൃതിയിലും മറ്റനേകം ലേഖനങ്ങളിലും ആ അഭിമാന ബോധം വായനക്കാര്‍ക്ക് അനുഭവിക്കാനാകും. പ്രവാചക സ്‌നേഹമാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗത്തിലും നിറഞ്ഞുനിന്നിരുന്ന മറ്റൊരു വികാരം. അദ്ദേഹത്തിന്റെ നബിയ്യുര്‍റഹ്മ എന്ന പ്രവാചകചരിത്ര ഗ്രന്ഥം അതിന്റെ മികച്ച ദൃഷ്ടാന്തമാണ്. കവിതയിലെ പ്രവാചക സ്‌നേഹിയാണ് ഇഖ്ബാലെങ്കില്‍ ഗദ്യത്തിലെ പ്രവാചക സ്‌നേഹിയാണ് അലിമിയാന്‍. ഇതേ സ്‌നേഹ വികാരത്തിന്റെ ഒരു പങ്ക് അദ്ദേഹം വരച്ച ഇസ്‌ലാമിലെ പരിഷ്‌കര്‍ത്താക്കളുടെയും സൂഫികളുടെയും തൂലികാചിത്രങ്ങളിലും കാണാം. അലിമിയാന്റെ രചനകളില്‍ നല്ലൊരു പങ്ക് ഇത്തരം ജീവചരിത്രങ്ങളാണ്.
ഇന്ത്യയിലും ആഗോളതലത്തിലും ഉണർന്നു വരുന്ന മുസ്‌ലിം സാമൂഹ്യ- മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ അലിമിയാൻ ചിന്തകൾക്ക് എന്നത്തേക്കാളുമേറെ പ്രസക്തി വർധിക്കുകയാണ്.
ഇസ്‌ലാമിക നവ ജാഗരണത്തിന്റെയും പ്രബോധന സംസ്കാരത്തിന്റെയും രീതിശാസ്ത്രത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും അവ്യക്തതകളും തെറ്റിദ്ധാരണകളും അനായാസം കൈകാര്യം ചെയ്യുന്ന ജ്ഞാന സ്രോതസായ അലിമിയാൻ ചിന്തകളുടെ പഠനവും ഗവേഷണവും പരിപോഷിപ്പിക്കുകയും,ലോകമെമ്പാടുമുള്ള ഗവേഷകർക്കും പഠിതാക്കൾക്കുമിടയിൽ പരസ്പര ബന്ധവും സഹകരണവും വളർത്തേണ്ടതും കാലത്തിന്റെ ആവശ്യമാണ്.
(കോഴിക്കോട് നടന്ന ശരീഅത്ത് സംരക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തിയ അല്ലാമ സയ്യിദ് അബുൽ ഹസൻ അലി നദ് വി സാഹിബിനൊപ്പം ശംസുൽ ഉലമ ഇ.കെ അബൂബക്കർ , പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,ഖാഇദേ മില്ലത്ത് ഇബ്റാഹീം സുലൈമാൻ സേഠ് എന്നിവർ.)
Click here to claim your Sponsored Listing.
Videos (show all)
Category
Contact the school
Website
Address
First Floor , RPMall
Calicut, 673004
Welcome to speakeazy English Academy.The No.1 English Training group in India. Our specially designed NLP based language acquisition programs clubbed with 20 magical codes help you...
RHYTHM, Elathur , Post
Calicut, 673303
If you are interested to learn English language, keep in touch with me
Ramanattukara
Calicut
+1 +2 Science Tuition NEET/ JEE ENTRANCE MED ENGG ENTRANCE COACHING CENTRE RAMANATTUKARA
Previ Building, Gandhi Road, Opposite To Malabar Christian College, Vellayil, Kozhikode
Calicut, 673011
If you are dreaming of speaking fluent English, we are here to assist you.
1/3446 D2, Second Floor, Shivam Building, Westhill PO
Calicut, 673005
Aviv Coding School is a Coding Educational Institute under Aviv Digital. A Venture by Acodez
Markaz Complex , Mavoor Road
Calicut, 673001
G-TEC COMPUTER EDUCATION - CALICUT is providing all the latest IT Courses with Authorised Certificat
Calicut, 673012
അറിവ് തേടിയുള്ള നിങ്ങളുടെ യാത്രയെ പേജ് സഹായിക്കട്ടെ www.facebook.com/malayalamschoolprojectwork
Calicut
SIRATHUL HUDA ISLAMIC & ARTS COLLEGE Affiliated to Jamia Ash'ariyya Islamic & Arts Madavoor Payyadimeethal Pantheerankavu (po) 673019 Wa.me/+919778059017
Calicut
Oyster IT Campus offers 360 degree digital education that encompasses all the latest digital skills.