Martin Yesudas

If you need me call me
I don't care if I'm sleeping
If I'm having my own problems...

01/05/2023

ഞങ്ങൾക്ക് ഭയമാണ് പ്രതികരിക്കാൻ... ഒറ്റപ്പെടുത്തിയാലോ? വർഗ്ഗ വിരോധി എന്ന് മുദ്രകുത്തിയാലോ? സങ്കിയെന്നോ, കമ്മിയെന്നോ, കൊങ്ങിയെന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമെന്നോ പേര് ചാർത്തപ്പെട്ടാലോ... ഇല്ലെങ്കിൽ ഒരു നേരം ഇരുട്ടി വെളുക്കുമ്പോൾ കഞ്ചാവ് കേസിലോ മയക്കുമരുന്ന് കേസിലോ പ്രതി ചേർക്കപെട്ടല്ലോ എന്ന് ഭയന്നിട്ടാണ്... അതുകൊണ്ടു ഒരു ഫോണിന്റെ മറവിൽ ഇരുന്നുകൊണ്ട് പ്രതിഷേധത്തിന്റെ വാക്കുകൾ ടൈപ്പ് ചെയ്യാൻ മാത്രമേ ഞങ്ങൾക്ക് ആവുകയുള്ളൂ...

26/10/2022
12/01/2022

നാടു വിടുന്ന നമ്മുടെ യുവതലമുറ

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Ireland, Canada, Germany, Newzeland, USA, Australia ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.! നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല.കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ!

1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല.
2. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു.കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ് എന്ന് അവർ വിശ്വസിക്കുന്നു.
3. ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പോലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരി മരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകൾ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു
4. മൂക്കു പൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല.
നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ട്.
5. അനാവശ്യമായ അടിച്ചേല്പിക്കലുകൾ ആണ് നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പോലീസ് -മോട്ടോർ വാഹന വകുപ്പുകൾ. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ.
6 യുവ തലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾ, അധിക്ഷേപങ്ങൾ.സുരക്ഷ എന്നത് പൂജ്യം ഇവിടെ.പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു.
7. റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.
8. ഡ്രൈവിംഗ് സ്കൂളുകാർ സെറ്റ് ചെയ്ത് വെച്ച വാഹനം ഉരുട്ടി കാണിച്ചാൽ ലൈസൻസ് കിട്ടുന്ന നമ്മുടെ മണ്ടൻ സിസ്റ്റം!
9. Insurance എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..
10. ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്ന, തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന,ഇതിന്റെ അപ്പുറം ഒരു ലോകം ഇല്ലന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥർ.

ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവനങ്ങൾ ഒരുപാട്,അവർക്ക്!!

ഇവയേക്കാൾ എന്തുകൊണ്ടും മികച്ച ഒരു life വിദേശ രാജ്യങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു.മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന respect, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച insurance coverage, നടപ്പാകുന്ന, ജനങ്ങൾ പാലിക്കുന്ന,നല്ല നിയമങ്ങൾ, കൊള്ളപ്പലിശ ഇല്ലാത്ത ലോൺ സൗകര്യം.... ഇങ്ങനെ നിരവധി ആനുകൂല്യങ്ങൾ..!

യുവാക്കൾ നാടു വിടുകയാണ്. ഇത് നമ്മുടെ നാട്ടിൽ, വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.! ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ ചെറുപ്പക്കാർ ആരെങ്കിലും ബാക്കി കാണുമോ എന്നത് സംശയിക്കേണ്ടി വരുന്നു. PR കിട്ടി ജോലി സുരക്ഷ ആകുന്നതോടെ കുടുംബത്തെ മുഴുവനായും വിദേശത്തേക്ക് കൊണ്ടുപോകുവാനും അവർക്ക് സാധിക്കുന്നു. ഇപ്പോൾ തന്നെ അടഞ്ഞു കിടക്കുന്ന വീടുകൾ ആയിരക്കണക്കിന് കാണാം നാട്ടിൽ.വീടുകളുടെ ഒരു ശവപ്പറമ്പാകുമോ കേരളം വൈകാതെ?

നമ്മുടെ യുവാക്കളെ നമുക്ക് ആവശ്യമില്ലേ?
അവരെ ഇങ്ങനെ നാടുകടത്തണോ???

25/06/2021

തന്ത്രപരമായി സ്ഥാപിച്ച കൊക്കക്കോള കുപ്പികൾ റൊണാൾഡോ മാധ്യമങ്ങൾക്ക് മുന്നിൽ നീക്കിയപ്പോൾ കൊക്കക്കോളയുടെ മൂല്യം 4 ബില്യൺ ഡോളർ കുറഞ്ഞു. അത് പകുതി കഥയാണ്

ജൂൺ 11 വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോൾ കൊക്കക്കോളയുടെ സ്ഥിതിവിവരക്കണക്കുകൾ

Share Price = $ 56.16
ഷെയറുകളുടെ എണ്ണം = 4.3 ബില്യൺ
വിപണി മൂല്യം = $ 242 ബില്ല്യൺ

ജൂൺ 14 തിങ്കളാഴ്ച രാവിലെ 9:30 ന് വിപണി തുറന്നപ്പോൾ, കൊക്കക്കോളയുടെ ഓഹരി വില കുറഞ്ഞു

രാവിലെ 9:40 ന് EST, അതിന്റെ ഓഹരി വില 55.26 ഡോളറായിരുന്നു (1.6% കുറഞ്ഞു) വിപണി മൂല്യം 238 ബില്യൺ ഡോളറായി കുറഞ്ഞു, മുൻ ദിവസത്തേക്കാൾ 4 ബില്യൺ കുറവ്

ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കക്കോള കുപ്പികൾ രാവിലെ 9.43 ന് നീക്കി. അതിനാൽ, സംഭവസമയത്ത് കൊക്കക്കോളയുടെ വിപണി മൂല്യം ഇതിനകം 4 ബില്യൺ ഡോളർ കുറഞ്ഞു

ഉദാഹരണത്തിന്, രാവിലെ 9.40 ന് EST, യുഎസ് സ്റ്റോക്ക് മാർക്കറ്റ് മുഴുവൻ വ്യാപാരം നടക്കുകയായിരുന്നു. ഫോർഡ് മോട്ടോർ കമ്പനി വിപണി മൂല്യത്തിൽ 2 ബില്യൺ ഡോളറിലധികം ഇടിഞ്ഞു

മറ്റൊരു വസ്തുത: ജൂൺ 14 ന് കൊക്കക്കോള ഓഹരികൾ മുൻ ഡിവിഡന്റായി. ഒരു സ്റ്റോക്ക് എക്സ്-ഡിവിഡന്റിലേക്ക് പോയ ശേഷം, ഷെയർ വില സാധാരണ നൽകിയ ഡിവിഡന്റിന്റെ അളവ് അനുസരിച്ച് കുറയുന്നു

അതിശയകരമെന്നു പറയട്ടെ, മുൻ ഡിവിഡന്റ് തീയതി റൊണാൾഡോയുടെ കോൺഫറൻസ് കോളുമായി പൊരുത്തപ്പെട്ടു

രസകരമായ വസ്തുത-

CR7 കുപ്പികൾ നീക്കിയ നിമിഷം മുതൽ (രാവിലെ 9.43 രാവിലെ EST), വാൾസ്ട്രീറ്റ് വ്യാപാര ദിനം അവസാനിക്കുന്നതുവരെ, കൊക്കക്കോളയുടെ ഓഹരി വില 0.30 ഡോളർ ഉയർന്ന് കമ്പനിക്ക് 1.3 ബില്യൺ ഡോളർ മൂല്യനിർണ്ണയം നൽകി

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Category

Website

Address

Kodencherry
Calicut
673580

Other Entrepreneurs in Calicut (show all)
Nidasha Aslam Nidasha Aslam
Calicut, 673302

I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f

CRIZA HOME_Bakes CRIZA HOME_Bakes
Mukkum
Calicut, 673603

welcome to Criza Home Bakes� Tastes Us Once, Feel The Difference � �Home Bakes � �Speciali

Safder Machilakath Uru Safder Machilakath Uru
Uru Consulting LLP, KR Complex, Kannur Road
Calicut, 673001

Entrepreneur | Designer | Engineer | Project Management Consultant | BIM Enthusiast

𝚂𝚖𝚊𝚛𝚝 𝙹𝚘𝚋𝚜 𝚂𝚖𝚊𝚛𝚝 𝙹𝚘𝚋𝚜
MEDICAL COLLEGE Road , OZHUKKARA, MAYANAD (PO)
Calicut, 673008

The Only Way 2 Do Great Work Is 2 Love What U Do !!!

Anwar Sadath Anwar Sadath
Crow Creative Media , 1st Floor Harmishas Apartment, UKS Road
Calicut, 673001

Founder and Creative Director of Crow Creative Media

HASH ONE GROUP HASH ONE GROUP
Calicut, 673001

Marketing is an art..

MJ institute - the learning hub MJ institute - the learning hub
Galeela Tower 2nd Floor, Meenchandha Bypass Junction, Calicut/
Calicut, 673018

Spoken English & spoken hindi trainings

Actoserv India Actoserv India
Kozhikode
Calicut, 673001

Shajin Mohamed Shajin Mohamed
Eighty20 Creative, Thondayad
Calicut, 673016

Entrepreneur | 80/20 Trainer & Consultant | Concept Guru

Instrangle Instrangle
Calicut

Goal : 100,000 reaches in 100 days Reality : 100k in 2 days 1 M+ in 15 days....

BMA.thwiba perfumes BMA.thwiba perfumes
Calicut

we are providing various items orginal perfumes

White Whale builders White Whale builders
Mankav
Calicut

Build with future Since 2016