Adv P Saruthi
Olavanna Grama Panchayath President
Red Salute Comrade ✊
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പന്തീരാങ്കാവ് ശ്രീകൃഷണ മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി ഉത്ഘാടനം ചെയ്തു.
കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സഹകരിച്ചാണ് മുതിർന്നവർക്കായി മെഡിക്കൽ ക്യമ്പ് ഒരുക്കിയത്.
ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ക്യാമ്പിലുണ്ടായിരുന്നു.
ഹോമിയോ വിഭാഗത്തിന്
ഡോ: ഗ്രേസി - ചീഫ് മെഡിക്കൽ ഓഫീസർ, ഗവ: ഹോമിയോ ഡിസ്പൻസറി, ഒളവണ്ണ, ഡോ: സീമ cmo ഹോമിയോ ഡിസ്പൻസറി പന്നിയങ്കരയും ആയുർവേദ വിഭാഗത്തിന്
ഡോ: ജയപ്രഭ, ആയുർവേദ ഡിസ്പൻസറി ഒളവണ്ണ,
ഡോ: മേഘ്നയും നേതൃത്വം നൽകി.
ക്യാമ്പിൽ എത്തിയവരിൽ അവശ്യമായവർക്ക് മരുന്നുകൾ വിതരണം ചെയ്തു. കൂടാതെ യോഗ പരിശീലകയും തെറാപ്പിസ്റ്റുമായ വാലിക്കൽ ഉമയുടെ നേതൃത്വത്തിൽ യോഗയും സംഘടിപ്പിച്ചിരുന്നു.
ജീവിത ശൈലി രോഗ നിർണ്ണയത്തിനായി പ്രത്യേക LCD ക്ലിനിക്കും ക്യാമ്പിന്റെ ഭാഗമായി നടത്തി.
പ്രായമായ നിരവധി പേർ ക്യാമ്പിലെത്തി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു എം അധ്യക്ഷത വഹിച്ച ചടങ്ങിൽ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ പി സ്വാഗതവും, വാർഡ് മെമ്പർ ധനേഷ് കുമാർ കെ നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി പി, വാർഡ് മെമ്പർമാരായ വി ജയദേവൻ, ഹസീന അസീസ്, റാഹില എം എ എന്നിവർ ആശംസ അറിയിച്ചു.
#ഒളവണ്ണഗ്രാമപഞ്ചായത്ത്
അംഗൻവാടികളിൽ കുഞ്ഞുങ്ങളോടൊപ്പം തൈകൾ നട്ടു ❤️
#ഒളവണ്ണഗ്രാമപഞ്ചായത്ത്
കർഷക ദിനാഘോഷം
കർഷക ദിനം ആശംസകൾ
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ച്ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്റർ ധന സമാഹരണം പഞ്ചായത്ത് തല യോഗം വി കെ സി മമ്മദ് കോയ ഉത്ഘാടനം ചെയ്തു.
സെപ്റ്റംബർ 8മുതൽ 15 വരെയാണ് ധന സമാഹരണ പ്രവർത്തനം നടക്കുന്നത്. ഒളവണ്ണയിലെ മുഴുവൻ നല്ലവരായ നാട്ടുകാരുടെയും സഹകരണം പ്രദീക്ഷിക്കുന്നു ❤️
എം ജി യൂണിവേഴ്സിറ്റിയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച നിതേച്ചിക്ക് ഹൃദയാഭിവാദ്യങ്ങൾ 😘
Nitha Subrahmanian
#ഒളവണ്ണഗ്രാമപഞ്ചായത്ത്
മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകർമ്മ സേന അംഗങ്ങളുടെ യോഗം MCF ൽ വച്ച് ചേർന്നു.
ഹൈലൈറ്റ്ന് അടുത്ത് നാഷണൽ ഹൈവേയുടെ ബ്രിഡ്ജ് വർക്കിന്റെ ഭാഗമായി എടുത്ത കുഴികൾ സമയബന്ധിതമായി മൂടാത്തത് കാരണം അവിടങ്ങളിൽ മലിനജല നിക്ഷേപം വന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ,കോർപ്പറേഷൻ കൗൺസിലർ സുജാത കുടത്തിങ്കളിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉടനടി നടപടി സ്വീകരിക്കുകയും ഇത്തരം കുഴികൾ നാഷണൽ ഹൈവെഅതോറിറ്റിയെ കൊണ്ട് മൂടിക്കുകയും ചെയ്തു.
(നിരവധിപേർ ഈ വീഡിയോ share ചെയ്തു തന്നിരുന്നു പഞ്ചായത്ത് പരിധി അല്ലാത്തതിനാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.)
ഒളവണ്ണ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൂടത്തുംപറയിൽ റോഡ് സൈഡിൽ അനധികൃതമായി നിക്ഷേപിച്ച മാലിന്യം;നിക്ഷേപിച്ചവരെ വിളിച്ചു വരുത്തി തിരിച്ചെടുപ്പിച്ചു.
മാലിന്യം നിക്ഷേപിച്ച അബ്ബാസ് പാലാഴി,സുബൈർ പയ്യടിമേത്തൽ,നിസാർ പാലാഴി എന്നിവർക്കെതിരെ പഞ്ചായത്ത് ക്രിമിനൽ കേസും ആയി മുന്നോട്ട് പോകുവാനും,പിഴ ഇടാക്കാനും തീരുമാനിച്ചത് പ്രകാരം പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി സീൻ മഹസർ തയാറാക്കി.
നിക്ഷേപകരുടെ വീട്ടിൽ എത്തിച്ച മാലിന്യം,നാളെ തന്നെ ജൈവ - പ്ലാസ്റ്റിക് മാലിന്യങ്ങളായി വേർതിരിക്കാനും,ക്ലീൻ ചെയ്ത പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനക്ക് നൽകാനും,ജൈവ മാലിന്യം നിയമപ്രകാരം സംസ്ക്കരികാനും നിർദ്ദേശം നൽകി.ഹെൽത്ത് ഇൻസ്‌പെക്‌ടർ സൈറ്റ് വിസിറ്റിങ്ങിലൂടെ അതുറപ്പാകുന്നതും ആണ്.
ഈ വിഷയത്തെ സമചിത്തതയോടെ നിയമപരമായി നേരിട്ട കൂടുത്തുംപാറ നിവാസികളുടെ ഇടപെടൽ മാതൃകാപരമാണ്.
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്താാക്കുന്നതിനായി ഹെൽത്തി ആൻഡ് ഹാപ്പിയസ്റ്റ് ശില്പശാല നടത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.മിനി അധക്ഷയായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ. കെ.ബി മദൻമോഹൻ വിഷയാവതരണം നടത്തി.
വൈസ് പ്രസിഡൻ്റ് എൻ. ജയപ്രശാന്ത്, പി. ബാബുരാജൻ, എം.സിന്ധു, പി.കെ. മനോജൻ, യു.ബി.ജയരാജൻ എന്നിവർ സംസാരിച്ചു. അധ്യാപകർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ബാല സൗഹൃദ പഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ശില്പശാലയിൽ നിന്നും
വയനാടൻ ജനതയ്ക്ക് ഒളവണ്ണക്കാരുടെ കരുതൽ 🙏🏾
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ കൈമാറി.
#ഒളവണ്ണഗ്രാമപഞ്ചായത്ത്
വയനാടൻ ജനതക്ക് ഒളവണ്ണയുടെ കൈത്താങ്ങ് 🙏🏾
#ഒളവണ്ണഗ്രാമപഞ്ചായത്ത്
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എംജി നഗർ CIRHSS മസ്ജിദ് ൽ ആണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലീനിങ് പ്രവർത്തനം മുതൽ ഭക്ഷണം പാകം ചെയ്യാനും ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാനും നിരവധി സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സഹായങ്ങൾ ലഭ്യമായി .ഒരുമിച്ചു നിന്ന്
ഏതൊരു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനാവുമെന്ന് ഒളവണ്ണ ഒരിക്കൽ കൂടി തെളിയിച്ചു.
ക്യാമ്പിനായി സ്ഥലമൊരുക്കി തന്ന പള്ളി കമ്മിറ്റി,ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയ KCEU ഇരിങ്ങല്ലൂർ യൂണിറ്റ്, DYFI കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി,ക്ലീനിങ് പ്രവർത്തനം ഏറ്റെടുത്ത SFI പ്രവർത്തകർ ക്യാമ്പിൽ ആദ്യാവസാനം എല്ലാ സഹായങ്ങളുമായി കൂടെയുണ്ടായ കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ,പ്രിയപ്പെട്ട നാട്ടുകാർ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എല്ലാവർക്കും നന്ദി ❤️
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ക്യാമ്പ് മഴ കുറഞ്ഞ സാഹചര്യത്തിൽ അവസാനിപ്പിച്ചു.
12 കുടുംബങ്ങളിൽ നിന്നായി 30 പേരാണ് ക്യാമ്പിൽ എത്തിയത്.
ക്യാമ്പിൽ നിന്ന് പോകുന്ന കുടുംബങ്ങൾക്ക് അരിയുൾപ്പെടെ ആവശ്യ സാധനങ്ങൾ അടങ്ങുന്ന ഒരു കിറ്റും നൽകി.
*മസ്ജിദിൽ ദുരിതാശ്വാസ ക്യാമ്പൊരുക്കി ഒളവണ്ണ പഞ്ചായത്തിൻ്റെ വേറിട്ട മാതൃക* read more........https://enlightmedia.in/news/details/olavanna-panchayat-sets-up-relief-camp-at-masjid
*കെ ന്യൂസ് വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/Jx66c0rzhPzC3boDjkTXxJ
മസ്ജിദിൽ ദുരിതാശ്വാസ ക്യാമ്പൊരുക്കി ഒളവണ്ണ പഞ്ചായത്തിൻ്റെ വേറിട്ട മാതൃക മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അഭയം നൽകാൻ ആരാധനാലയത്തിന്റെ വാതിലുകൾ തുറന്നുകൊടുത്ത് പള്ളി കമ്മിറ്....
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് ബഹു എം എൽ എ അഡ്വ.പി ടി എ റഹീം സന്ദർശിച്ചു.
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയത് സന്ദർശിച്ചു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടുകൂടി ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.
പ്രദേശങ്ങളിൽ ഉള്ളവർക്ക് ബന്ധു വീടുകളിലേക്കോ, പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറാനുള്ള നിർദേശം നൽകി.
അതിജീവിക്കാം കരുത്തോടെ ഒറ്റകെട്ടായി
#ഒളവണ്ണഗ്രാമപഞ്ചായത്ത്
ഒളവണ്ണഗ്രാമ പഞ്ചായത്തിൽ വാർഡ് 21 എം ജി നഗറിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.
നിലവിൽ 28 ആളുകൾ ആണ് ക്യാമ്പിൽ എത്തിയിരിക്കുന്നത്. ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
മഴ കനക്കുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും, താഴ്ന്ന വെള്ളം കയറുന്ന മറ്റു പ്രദേശങ്ങളിലും ഉള്ളവർ എത്രയും പെട്ടന്ന് വാർഡ് മെമ്പർമാരുമായോ, പഞ്ചായത്ത് കണ്ട്രോൾ റൂമുമായോ ബന്ധപെട്ട് അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
ഒളവണ്ണ ഗ്രാമപഞ്ചായത്ത്"കൂടെ"യുണ്ട്
വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും കേരളത്തിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടുകയും എല്ലാ പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റി വയ്ക്കാനും ഉത്തരവായി.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Website
Address
Calicut
673014
Chalapuram
Calicut
CMP State Secretary Chairman MVR Cancer Center LADDER Editor, Moonamvazhi
Balussery
Calicut, 673612
Official Page of Adv Sachin Dev, MLA of Balussery Constituency