Real Impakt
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Real Impakt, Broadcasting & media production company, 3rd floor, Gokulam building, Ram mohan road, near stadium Junction, Calicut.
Digital platform for in-depth journalism hosting multimedia content including long reads,podcasts,analyses,interviews,talks and documentaries on subjects varying from politics and culture to science and literature.
മാലിന്യം കൊണ്ടൊരു സ്തൂഭം..
ബീച്ചിൽനിന്ന് ശേഖരിച്ച മാലിന്യങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ സ്തൂഭമുണ്ടാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം..
.
entertainment
Happy New Year ❤️
MERRY CHRISTMAS🌟😍
ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കണ്ണൂരില്‍ വെച്ചായിരുന്നു അന്ത്യം. കല്യാണരാമന്‍, ദേശാടനം, ചന്ദ്രമുഖി എന്നിവ പ്രധാന സിനിമകളാണ്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.
മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നേരത്തേ തന്നെ മൂന്ന് ഗഡുക്കളായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പദ്ധതിക്ക് ലഭിക്കാനുണ്ടായിരുന്ന അധിക തുകയായ 284.5 കോടിയും അനുവദിച്ചു കൊണ്ട് വാഗ്ദാനം പാലിച്ചിരിക്കുന്നു.
2008 ൽ വി എസ് സർക്കാറിൻ്റെ കാലത്ത് കോഴിക്കോടിന് അനുവദിച്ച 'നഗര പാതാ വികസന പദ്ധതി'യിൽ പെട്ട 7 റോഡുകളിൽ ഒന്നായിരുന്നു മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്. ഇതിനായി 52 കോടി രൂപയാണ് അന്ന് വകയിരുത്തിയത് [GO (Rt) No.1523/2008/PWD] പദ്ധതിയിലെ 6 റോഡുകളും ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായെങ്കിലും മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിൻ്റെ അക്വിസിഷൻ നടപടികൾ നീണ്ടു പോയതു കാരണം അധിക തുക ആവശ്യമായി വന്നു. ഇതിനായി ഉമ്മൻ ചാണ്ടി സർക്കാറിന് പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും 5 വർഷം കൊണ്ട് മൂന്ന് ഗഡുക്കളായി 60 കോടി രൂപ മാത്രമേ ലഭ്യമായുള്ളൂ [GO (Rt) No.344/2015/PWD തിയ്യതി 4-3 - 15 പ്രകാരം 25 കോടി രൂപ, GO (Rt) No.880/2015/PWD തിയ്യതി 26-6 - 15 പ്രകാരം 10 കോടി രൂപ,GO (Rt) No.1503/2015/PWD തിയ്യതി 1-10 - 15 പ്രകാരം 25 കോടി രൂപ]
2016ൽ പിണറായി സർക്കാർ വന്ന ശേഷം ബാക്കി ആവശ്യമായ മുഴുവൻ തുകയ്ക്കുമുള്ള പ്രൊപ്പോസൽ സമർപ്പിച്ചു. ഇത് പ്രകാരം ആദ്യം 50 കോടി രൂപ അനുവദിക്കുകയും[GO (Rt) No.5560/19/PWD Fin തിയ്യതി 15-7-2019] ബാക്കി മുഴുവൻ തുകയ്ക്കും പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനും അധികമായി വേണമെന്ന് തിട്ടപ്പെടുത്തിയ 234.5 കോടി രൂപയ്ക്കും ഭരണാനുമതി സർക്കാർ നൽകുകയും പ്രസ്തുത തുക ഈ സർക്കാറിൻ്റെ കാലയളവിൽത്തന്നെ 3 ഗഡുക്കളായി ലഭ്യമാക്കുമെന്ന് ഉറപ്പു നല്കുകയും ചെയ്തു.
ആ വ്യവസ്ഥ പ്രകാരം 21-8-2020ലെ GO (Rt) No.688/2020 /Fin പ്രകാരം 50 കോടിയും 11-1- 2021 ലെ GO (Rt) No. 264/21/Fin പ്രകാരം 50 കോടി രൂപയും അനുവദിച്ചു.മൂന്നാമത്തെ ഗഡുവായ 134.5 കോടി രൂപ കൂടി ഇപ്പോൾ അനുവദിച്ച് ഉത്തരവായിരിക്കുന്നു.
തിയേറ്ററുകൾ ഇന്നു തുറക്കും; ആദ്യദിനത്തിൽ അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
🗓️ 13-01-2021
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
കൊച്ചി:കോവിഡ് ലോക്ഡൗണിനുശേഷം മലയാളത്തിന്റെ വെള്ളിത്തിര ബുധനാഴ്ച വീണ്ടും തെളിയും. വിജയിന്റെ തമിഴ് ചിത്രമായ ‘മാസ്റ്റർ’ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ ഉൾപ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതൽ സ്ക്രീനുകളിൽ പ്രദർശനമുണ്ടാകും.
പൂപ്പൽമുതൽ പ്രൊജക്ടർവരെ
വലിയൊരു ഇടവേളയ്ക്കുശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. ‘ഇത്രയുംകാലം അടച്ചിട്ട തിയേറ്ററുകളിലെ പ്രൊജക്ടർ, ജനറേറ്റർ, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായനിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പൽപിടിച്ചു. വീണ്ടും തിയേറ്റർ തുറന്നു പ്രവർത്തിക്കാൻ മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷം രൂപവരെ ചെലവായതായി തിയേറ്റർ ഉടമകളുടെ സംഘടനായ ‘ഫിയോക്’ ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.
എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും നൽകാനും സജ്ജീകരണമായി.
ജനങ്ങൾ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രമായിട്ടില്ല. മലയാള ചിത്രങ്ങൾ കൂടുതലായി എത്തുമ്പോഴായിരിക്കും കാണികളുടെ യഥാർഥനിലപാട് വ്യക്തമാകുകയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
കാത്തിരുന്നു കാണണം
മുഖ്യമന്ത്രി തന്ന ഉറപ്പുകളിൽ വിശ്വസിച്ചാണ് തിയേറ്ററുകൾ തുറക്കുന്നത്. തിയേറ്ററുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിലിംചേംബർ പരമാവധി കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ഇനിയെല്ലാം ജനങ്ങളുടെ കൈയിലാണ്. -കെ. വിജയകുമാർ, കേരള ഫിലിം ചേംബർ പ്രസിഡന്റ്
ത്രില്ലോടെ കാത്തിരിക്കുന്നു
ഒ.ടി.ടി. പ്ലാറ്റ്‌ഫോം വേണ്ടെന്നുവെച്ച് ആരാധകരുടെ കൂടെനിന്ന വിജയിന്റെ ചിത്രം സൂപ്പർ ഹിറ്റാകുമെന്നതിൽ സംശയമില്ല. സിനിമയുടെ തിരിച്ചുവരവിനായി ത്രില്ലോടെ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം.-സനൂപ് യൂസഫ്, വിജയ് ഫാൻസ് അസോസിയേഷൻ കോ-ഓർഡിനേറ്റർ
===========================
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് വടകര കാരക്കാട് നിര്‍മിച്ച വാഗ്ഭടാനന്ദ പാർക്ക് നാടിന് സമര്‍പ്പിച്ചു.
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
🗓️ 06-01-2021
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
വടകര:ആധുനിക കേരളത്തെ വാർത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച നവോത്ഥാന നായകന്മാരില്‍ ഒരാളായ ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ സ്മരണയ്ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് വടകര കാരക്കാട് നിര്‍മിച്ച വാഗ്ഭടാനന്ദ പാർക്ക് നാടിന് സമര്‍പ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജാതി വിവേചനം അടക്കമുള്ള ദുരാചാരങ്ങൾക്കും വിഗ്രഹാരാധന ഉൾപ്പെടെയുള്ള വിശ്വാസങ്ങൾക്കും അവയെ എല്ലാം ആധാരമാക്കി നടത്തി വന്ന ചൂഷണങ്ങൾക്കുമെതിരെ അദ്വൈതദർശനത്തിലൂന്നി പോരാട്ടം നയിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം.
കേവല ആദ്ധ്യാധമികതയ്ക്ക് അപ്പുറം ഭൗതിക ജീവിതത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ സംഘടിത യത്നം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ശ്രീ വാഗ്ഭടാനന്ദ ഗുരു, ആ വഴിക്കുള്ള പ്രവർത്തനങ്ങളുടെ വേദിയായി ‘ആത്മ വിദ്യ സംഘ’ത്തിന് രൂപം നൽകിയ വടകര കാരക്കാടിന്റെ മണ്ണിലാണ് അദ്ദേഹത്തിന്റെ സ്മാരകമായി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
പൊതു ജനങ്ങളുടെ കായികവും മാനസികവുമായ വളർച്ചയ്ക്കും വിനോദത്തിനും ഉതകുന്ന രീതിയിലാണ് വിനോദ സഞ്ചാര വകുപ്പ് പാർക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഓപ്പൺ ജിം, ബാഡ്മിന്റൺ കോര്‍ട്ട്, നടപാത നവീകരണം, റെയിൻ ഷെല്‍ട്ടര്‍, കിയോസ്കുകള്‍, ടോയിലറ്റ് ബ്ലോക്ക്, കിണര്‍ നവീകരണം, ഇലക്ട്രിക്കല്‍ പ്രവർത്തി, സെക്യൂരിറ്റി ക്യാബിൻ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പാർക്കിൽ ഒരുക്കിയിരിക്കുന്ന അനുബന്ധ സൗകര്യങ്ങൾ.
===========================
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
സഹകരണബാങ്കുകളിലേക്ക് നീളുന്നു കേന്ദ്രത്തിന്റെ കൈ
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
🗓️ 04-01-2021
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
തിരുവനന്തപുരം:സഹകരണ ബാങ്കിങ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഏപ്രിൽ ഒന്നുമുതൽ ഇത് ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പരിഷ്കാരങ്ങളാണ് വരാനിരിക്കുന്നത്. കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ബാങ്കിങ് നിയന്ത്രണത്തിൽ വരുത്തിയ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്കും ബാധകമാക്കും. ഇതിനൊപ്പം റിസർവ് ബാങ്കിന്റെ നിർദേശംകൂടി ലഭിക്കണം.
പ്രധാന മാറ്റങ്ങൾ
- ബാങ്ക് ഭരണസമിതിയുടെ കാലയളവ് മാറും.
- സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനാകും.
- ഭരണസമിതിക്കും ബാങ്ക് ചെയർമാനും ജീവനക്കാർക്കുമെതിരേ റിസർവ് ബാങ്കിന് നടപടിയെടുക്കാനാകും.
കേന്ദ്രത്തിന് ഇടപെടാം
സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങൾ സംസ്ഥാന നിയമപ്രകാരം പ്രവർത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയവും. അതിനാൽ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളിൽ റിസർവ് ബാങ്കിന് ഇടപെടാൻ അധികാരമുണ്ട്. എന്നാൽ, ഭരണസമിതി തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസർവ് ബാങ്കിനോ കേന്ദ്രസർക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. ഇതാണ് ഭേദഗതിയിലൂടെ തിരുത്തുന്നത്.
ലയിപ്പിക്കാം, പിരിച്ചുവിടാം
- ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കിൽ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ടാകും.ലയനം സഹകരണ ബാങ്കുമായാകണമെന്നുപോലും വ്യവസ്ഥയില്ല.
- ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരേ ആർ.ബി.ഐ.ക്ക് നടപടിയെടുക്കാം. മൊത്തം ഭരണസമിതിയെ പിരിച്ചുവിടാം. സംസ്ഥാനസർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നുമാത്രം.
- സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തിരഞ്ഞെടുപ്പ് നടത്താനും റിസർവ് ബാങ്കിന് അധികാരമുണ്ടാകും
- ഭരണസമിതി അംഗങ്ങളിൽ 51 ശതമാനം പ്രൊഫഷണൽ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരോ ആകണം
- നിശ്ചിത ശതമാനം അംഗങ്ങൾ ഈ യോഗ്യതയില്ലാവരായാൽ റിസർവ് ബാങ്കിന് ഇടപെടാം. രണ്ടുമാസത്തിനുള്ളിൽ യോഗ്യതയുള്ളവരെ നിയമിക്കാൻ നിർദേശിക്കും. അതിനിടയിൽ നിയമനം നടത്താനായില്ലെങ്കിൽ ആർ.ബി.ഐ. സ്വന്തം നിലയ്ക്ക് ഒഴിവുനികത്തും.
- ഇന്ത്യയിൽ എവിടെയുള്ളവരെയും ആർ.ബി.ഐ.ക്ക് ഡയറക്ടറായി നിയമിക്കാം. ഇത് കോടതിയിൽ ചോദ്യംചെയ്യാനുമാകില്ല.
- ഒരു ഭരണസമിതി അംഗത്തിന് എട്ടുവർഷമാണ് കാലാവധി. ചെയർമാന്റെ കാലാവധി അഞ്ചുവർഷം. ചെയർമാൻ മുഴുവൻ സമയ ജീവനക്കാരായിരിക്കും. റിസർവ് ബാങ്ക് നിശ്ചയിക്കുന്ന യോഗ്യതയില്ലാത്തയാളാണ് ചെയർമാനെങ്കിൽ അദ്ദേഹത്തെ ഭരണസമിതിയുടെമാത്രം ചുമതലയുള്ള പാർട് ടൈം ചെയർമാനായി മാറ്റണം.
- ബാങ്കിന് പ്രത്യേകം മാനേജിങ് ഡയറക്ടറെ നിയമിക്കണം. പാലിച്ചില്ലെങ്കിൽ റിസർവ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാം.
===========================
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
രാജ്യത്ത് കോവിഡ് വാക്സിന്‍ സൗജന്യം; തെറ്റിദ്ധാരണകള്‍ പരത്തരുത്- കേന്ദ്ര ആരോഗ്യമന്ത്രി
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
02-01-2021
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ നൽകുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വാക്സിൻ വിതരണം സൗജന്യമായിട്ടായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സിൻ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താൻ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്സിൻ ആദ്യമായി നൽകിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നു. എന്നാൽ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവർക്കും ബോധ്യമായി, മന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഡ്രൈ റൺ വിലയിരുത്തിക്കൊണ്ട് അദ്ദഹം പറഞ്ഞു.
ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ജില്ലകളിൽ 28, 29 തീയതികളിലായി ഡ്രൈ റൺ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയിരുന്ന മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതായും മന്ത്രി വ്യക്തമാക്കി.
ഓക്സഫഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർ
ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു.
===========================
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാം ഓഫീസുകളും ഇ- ഓഫീസ്
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
01-01-2021
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
▪️ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം
▪️ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓൺലൈനിൽ
▪️പുകപരിശോധന ഏകീകൃത സോഫ്റ്റ്വെയറിൽ
മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഇന്നു മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ പൗരൻമാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് സർക്കാരെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൻ പറഞ്ഞു. ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് എടുക്കൽ, അധിക ക്ലാസ് കൂട്ടിച്ചേർക്കൽ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാൽ ചാർജ്ജ്് അടയ്ക്കുന്നതോടെ പുതിയ ലൈസൻസ് വീട്ടിലെത്തും. ഇനി മുതൽ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളിൽ മാത്രം നേരിട്ട് ഹാജരായാൽ മതി. സാരഥി സോഫ്റ്റ് വെയറിൽ ചേർത്തിട്ടുള്ള ലൈസൻസുകൾക്ക് വ്യക്തമായ കാഴ്ച/ മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താൽ ഹിയറിംഗ് ആവശ്യമില്ല. ടാക്സ് ടോക്കണും പെർമിറ്റും ഓൺലൈനായി പ്രിന്റ് എടുക്കാം.
പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലൈസൻസ് പുതുക്കാം. ഇതിനായി അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഫീസടച്ചാൽ മതി. ഇന്റർനാഷണൽ ഡ്രൈവിംഗ്് പെർമിറ്റിന് വിദേശത്തെ അംഗീകൃത ഡോക്ടർമാരിൽ കാഴ്ച/മെഡിക്കൽ ഫിറ്റ്നസ് പരിശോധന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസൻസ്, വിസ, പാസ്പോർട്ട് മുതലയാവ) ഓൺലൈനായി അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം.
ഇന്നുമുതൽ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓൺലൈൻ സംവിധാനം നിർബന്ധമാക്കും. പുക പരിശോധന ഏകീകൃത വാഹന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാകും നൽകുക. കൂടാതെ സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ വാഹനിലും, പരിവാഹൻ ആപ്ലിക്കേഷനിലും ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റ്് വിജയകരമായതിനെ തുടർന്ന് ഇത് തുടരും. നാല് ലക്ഷത്തോളം പേരാണ് ഓൺലൈൻ ടെസ്റ്റിൽ ഇതുവരെ വിജയിച്ചത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ മന്ത്രി സെക്രട്ടേറിയറ്റ് വളപ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. അനേർട്ട് മുഖേന കരാറടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ 26 ഇലക്ട്രിക്ക് വാഹനങ്ങൾ എത്തിച്ചത്.
===========================
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
===========================
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ.
Merry Christmas 🎄🎄❤️🎄🎄
ഫലം 16ന്; വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം
ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 244
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.
കോവിഡ് പ്രതിരോധം കര്‍ശനം
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച (ഡിസംബര്‍ 15) അണുവിമുക്തമാക്കും.
കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.
കൃത്യമായ ക്രമീകരണം
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും.
കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.
വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് (TREND) സജ്ജമായി. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളിലെ പോളിംഗ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലും മനസിലാക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ അന്തരിച്ചു ..
#ആദരാഞ്ജലികൾ
https://youtu.be/ulBfOEzMcR0
" പെൺപോരാട്ടത്തിന്റെ കരുത്തുറ്റ മുഖം "
സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയും നീതി നിഷേധത്തിനെതിരെയും ശക്തമായ ഭാഷയിൽ പ്രതികരിക്കാനും അർഹിക്കുന്നവർക് നീതി നേടിയെടുത്തുകൊടുക്കാനും രാപകൽ പ്രവർത്തിക്കുന്ന ഒരു പോരാളി തന്നെയാണ് അജിത.
https://youtu.be/ulBfOEzMcR0
പലതരം അവകാശവാദങ്ങളെ കുറിച്ച് നാം എല്ലാവരും ഉച്ചത്തിൽ വാദിക്കാറുണ്ട്. അതിൽ ഭൂരിഭാഗവും നാമെല്ലാം നേടിയെടുക്കുന്നതിൽ വിജയിക്കാറുമുണ്ട്. എങ്കിലും പാർശ്വവത്കൃകർക്ക് (ട്രാൻസ്‌ജെണ്ടർസ് ) യഥാർത്ഥത്തിൽ അവരുടെ അവകാശങ്ങളൊക്കെ ലഭിക്കുന്നുണ്ടോ? മൂന്നാം ലിംഗം എന്ന പട്ടികയിലേക് ഇവരെ മാറ്റിനിറുത്തി സ്വന്തം അവകാശങ്ങളെല്ലാം ഒരു മൂലയിലേക്ക് ഒതുക്കി മാറ്റിയിരികുകയാണോ? സ്വന്തം കമ്മ്യൂണിറ്റിയെ കുറിച്ച് ഇപ്രാവിശ്യം നമ്മോടു മനസ്സ് തുറന്നു സംസാരിക്കാൻ എത്തിയിരിക്കുകയാണ് വിജി റഹ്‌മാൻ.താനുൾപ്പടെ തന്റെ കമ്മ്യൂണിറ്റിയിലെ ഓരോ അംഗങ്ങളുടെയും ശബ്ദമായിട്ടാണ് വിജി നമ്മോട് സംസാരിക്കുന്നതു.വ്യക്തികൾക്കു അവരുടെ ലിംഗ വ്യത്യാസത്തിന്റെയും ലൈംഗികതയുടെയും ജാതിയുടെയും മതത്തിന്റെയും എന്തിനു ചിന്തയുടെ പേരിൽ പോലും തങ്ങളുടെ അവകാശം നിഷേധിക്കുന്ന ഈ സമൂഹത്തോട് " സ്വന്തം വ്യക്തിത്വം ആരാണ് നിർണ്ണയിക്കേണ്ടത്? സ്വയം തിരിച്ചറിയുന്നതോ അതോ സമൂഹം തീരുമാനിക്കേണ്ടതോ? " നിരന്തരം ഉയർന്നു കേൾക്കുന്ന ഈ ചോദ്യത്തിന് റിയൽ ഇമ്പാക്റ്റിലൂടെ വിജി റഹ്‌മാൻ മറുപടി നൽകുന്നു .
ഞങ്ങൾക്കും ജീവിക്കണം, മൂലയിലേക് ഒതുക്കി നിറുത്താതെ വെട്ടത്തിൽ നിന്നു തന്നെ,ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ആഗ്രഹങ്ങളും സ്വപ്നങ്ങളും ,ഇഷ്ടവും പ്രണയവും ഉള്ളിലൊതുകി ചുറ്റിലും കേൾക്കുന്ന കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും എന്തിനു ഉപദ്രവങ്ങൾക്കുമെല്ലാം തോൽവി സമ്മതിക്കാതെ തന്റെ ജീവിതം താൻ നിശ്ചയിക്കും എന്ന് ഉറപ്പിക്കുകയാണ് വിജി. ആരും അപൂർണ്ണരല്ല , എല്ലവരും പൂർണ്ണരാണ് സമൂഹത്തിന്റെ കണ്ണുകൾക്കാണ് എല്ലാം അപൂർണമായി തോന്നുന്നത് എന്നും വിജി ചൂണ്ടിക്കാണിക്കുന്നു .
ും_കുട്ടികളും
ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപാട് മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. നമ്മളെല്ലാവരും ഏറെ ആശങ്കയോടെ നോക്കി കാണുന്ന വിദ്യാർത്ഥികളുടെ പഠനം ഇന്ന് ക്ലാസ്സ് റൂം വിദ്യാഭ്യാസത്തിന്റെ അഭാവത്തിലാണ്.
ഇന്ന് online വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടത്ര ശിക്ഷണം നൽകാനോ അവരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞു പരിഹരിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ല. ഈ ഒരു സന്ദർഭത്തിൽ മാതാപിതാക്കളുടെയും കുട്ടികളുടെയും അടുപ്പത്തിന് ആക്കം കൂട്ടാനും ഇന്റർനെറ്റ് ഉപയോഗത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ കുറിച്ചും ഒത്തിരി അറിവുകൾ നമുക്കായി ഇവിടെ പങ്കു വെക്കുകയാണ് ആയുർവേദ വിദഗ്ധയും സ്മൃതി മെഡിറ്റേഷൻ കൗൺസിലറുമായ കോഴിക്കോട്ടെ ഡോക്ടർ സുജീറ നബീൽ.
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു
*ദുല്‍ഖറിന്റെ കുറുപ്പ് തിയ്യേറ്ററിലേയ്ക്കില്ല, റെക്കോര്‍ഡ് തുകക്ക് ഒടിടി റിലീസിന്*
⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
🗓️ *20-11-2020*
⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺
ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുപ്പ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.റെക്കോഡ് തുകയ്ക്കാണ് ചിത്രം ഒടിടിയിൽ എത്തുന്നതെന്ന് റിപ്പോർട്ടുകൾ
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാൾ റിലീസായി തയ്യാറെടുത്തിരുന്നുവെങ്കിലും കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നീണ്ടു പോയി. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് - റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി ആർ ഒ - ആതിര ദിൽജിത്, സ്റ്റിൽസ് - ഷുഹൈബ് ടആഗ, പോസ്റ്റർ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ.
⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
🗓️ *20-11-2020*
⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺⟺
കടക്കെണിയിലായതിനെത്തുടര്ന്ന് മഹിളാ മാളിലേക്ക് താമസം മാറ്റി വനിതാ സംരംഭക.
YouTube : https://youtu.be/6kwgGGqiSHM
വർഗം തന്നെയാണ് വർഗത്തിന്റെ ശത്രു എന്ന് ആണയിട്ട് പറയുന്നു കുറ്റികാട്ടുകാരി ഫസ്ന. കോഴിക്കോടുള്ള മഹിളാമാളിലേക് വളരെ പ്രതീക്ഷയോടെ ആണ് ഫസ്ന തന്റെ സ്വപ്ന സാക്ഷാത്കാരമായ നിലാവെന്ന പേരുള്ള കട തുറക്കാൻ സമീപിച്ചത്. ഇത്രയും നാളായി കഷ്ടപ്പെട്ട് താൻ സമ്പാദിച്ചതും അവിടുന്നുമിവിടുന്നുമായി ഫസ്ന കടം വാങ്ങിയുമെല്ലാം നിലാവ് തുറന്നു ഫസ്ന തന്റെ ജീവിതത്തിലേക്കും നിലാവ് പരത്താൻ ആശിച്ചു. എന്നാൽ വളരെ ഏറെ ഞെട്ടിക്കുന്ന തരത്തിലേക്കാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. മഹിളാമാളിന്റെ അധികൃതരുടെ തട്ടിപ്പുകൾ ഒരുമാസം കൊണ്ട് ഫസ്‌നയെ പോലെ അവിടെ ഉള്ള ഓരോ കച്ചവടക്കാരും തിരിച്ചറിയാൻ തുടങ്ങി. വൻ ബാധ്യതയിലേക് തള്ളിമാറ്റപ്പെട്ട ഫസ്‌നയും രണ്ടു പെൺകുഞ്ഞുങ്ങളും ഇന്നു കേറികിടക്കാൻ ഒരു കൂരപോലും ഇല്ലാതെ തെരുവിലാണ്. പ്രായം തികഞ്ഞ തന്റെ പെൺമകളേം കൊണ്ട് തന്റെ നിലാവിലേക് തന്നെ ഫസ്ന വന്നു. ജീവിക്കുകയാണേലും മരിക്കുകയാണേലും ഇനി ആരെങ്കിലും കൊന്നുകളയുകയാണേലും മഹിളാമാളിൽ തന്നെ ഇവർ ഇന്നു താമസമുറപ്പിച്ചു. നീതി അന്വേഷിച്ചു പോയ ഒരിടത്തും തനിക് നീതി ലഭിച്ചില്ല എന്നും അതിനെ കുറിച്ച് ഒരു അന്വേഷണം പോലും നടന്നില്ലെന്നും കണ്ണുനീരോടെ ഫസ്ന പറയുന്നു.സ്ത്രീ ശാക്തീകരണം എന്നാ വാക്കിലുള്ള വിശ്വാസം തന്നെ നഷ്ടപെട്ടെന്ന് ഫസ്ന ഉറച്ചു പറയുന്നു.മഹിളാമാളിന്റെ പൊള്ളിക്കുന്ന സത്യങ്ങളുടെ വാതിൽ നമ്മുടെ മുന്നിൽ ഫസ്ന തുറക്കുന്നു.
YouTube : https://youtu.be/6kwgGGqiSHM
കടക്കെണിയിലായതിനെത്തുടര്ന്ന് മഹിളാ മാളിലേക്ക് താമസം മാറ്റി വനിതാ സംരംഭക വർഗം തന്നെയാണ് വർഗത്തിന്റെ ശത്രു എന്ന് ആണയിട്ട് പറയുന്നു കുറ്റികാട്ടുകാരി ഫ...
ബ്ലൂ ഫ്ലാഗ് പദവി ഇനി കാപ്പാടിനും സ്വന്തം | Kappad Beach receives Blue Flag Certification.
YouTube:-https://youtu.be/ZG2XJdV2jNM
ട്രംപ് വീണു: അമേരിക്കയില്‍ ഇനി ബെെഡൻ ഭരണകൂടം
''𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭 - 𝐓𝐡𝐞 𝐕𝐨𝐢𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐕𝐨𝐢𝐜𝐞𝐥𝐞𝐬𝐬''
ആരും അപൂർണ്ണരല്ല...! ഞങ്ങളും.
"സമൂഹമല്ല അവനവൻ തന്നെയാണ് സ്വന്തം വ്യക്തിത്വം തീരുമാനിക്കേണ്ടത്"... സ്വന്തം ജീവിതയാത്ര തുറന്നു പറയുകയാണ് ട്രാൻസ്‌ജെണ്ടർ വിജി റഹ്‌മാൻ..
YouTube :-https://youtu.be/yumlJCC5yyE
https://chat.whatsapp.com/DkuMLm2qB4D8yL4pgfV6XB
#സഹയാത്രിക
ആരും അപൂർണ്ണരല്ല... ഞങ്ങളും. | "സമൂഹമല്ല അവനവൻ തന്നെയാണ് സ്വന്തം വ്യക്തിത്വം തീരുമാനിക്കേണ്ടത പലതരം അവകാശവാദങ്ങളെ കുറിച്ച് നാം എല്ലാവരും ഉച്ചത്തിൽ വാദിക്കാറുണ്ട്. അതിൽ ഭൂരിഭാഗവും നാമെല്ലാം നേടിയെടുക്കു....
ആരും അപൂർണ്ണരല്ല...! ഞങ്ങളും.
"സമൂഹമല്ല അവനവൻ തന്നെയാണ് സ്വന്തം വ്യക്തിത്വം തീരുമാനിക്കേണ്ടത്"... സ്വന്തം ജീവിതയാത്ര തുറന്നു പറയുകയാണ് ട്രാൻസ്‌ജെണ്ടർ വിജി റഹ്‌മാൻ..
Saturday at 5 pm.
ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപാട് മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. ക്ലാസ്സ് റൂം വിദ്യാഭ്യാസത്തിന്റെ അഭാവത്തിലുള്ള വിദ്യാർത്ഥികളുടെ പഠനം നമ്മളെല്ലാവരും ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
online വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടത്ര ശിക്ഷണം നൽകാനോ അവരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞു പരിഹരിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ല. ഈ ഒരു സന്ദർഭത്തിൽ മാതാപിതാക്കളുടെയും കുട്ടികളുടെയും അടുപ്പത്തിന് എങ്ങനെ ആക്കം കൂട്ടാം അതുപോലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ എന്തൊക്കെ എന്നിങ്ങനെ ഒത്തിരി അറിവുകൾ നമുക്കായി ഇവിടെ പങ്കു വെക്കുകയാണ് ആയുർവേദ വിദഗ്ധയും സ്മൃതി മെഡിറ്റേഷൻ കൗൺസിലറുമായ കോഴിക്കോട്ടെ ഡോക്ടർ സുജീറ നബീൽ.
YouTube :- https://www.youtube.com/channel/UCzbdYuA7T5rUSqvCfvMztFQ
https://youtu.be/fmCY1lPWZ6Y
ഓൺലൈൻ പഠനവും കുട്ടികളും... ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപാട് മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. നമ്മളെല്ലാവരും ഏറെ ആ...
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Calicut
673004
Opening Hours
Monday | 10am - 5:30pm |
Tuesday | 10am - 5:30pm |
Wednesday | 10am - 5:30pm |
Thursday | 10am - 5:30pm |
Friday | 10am - 5:30pm |
Saturday | 10am - 5:30pm |
Millennium Music Company, Opp: MCC Ground, Kannur Road
Calicut, 673001
Millennium Audios is a name prominent among the Malayalam music lovers and is regarded as the most s
Calicut
A complete video production company. (Ad films,Short films,Music video,Web series,Feature films etc.)
Kozhikode
Calicut, 698889
“We lie in each other’s arms eyes shut and fingers open and all the colors of the world pass through our bodies like strings of fire.”
Chevayoor
Calicut, 673017
We’re a full service video production & video marketing agency professionally grounded, well equi
Calicut
Here we are, a team of visual story tellers assuring you what your story deserves, A story told bett
CIG Building
Calicut, 673002
Radio Islam is a humble effort to spread the true message of Islam by means of the latest possible w