ഒറ്റ നക്ഷത്രം

ഒറ്റ നക്ഷത്രം

once you feel you are avoided by someone, Never disturb them again. Lightenup, just enjoy life, smil

11/08/2022

അവിടെ റെസ്ട്രിക്ഷൻ വന്നാൽ ഇവിടെ 😀😜

31/12/2020

സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും ഒരായിരം കിനാക്കൾ ഏവരുടെയും മനസ്സിൽ വിരിയട്ടെ എന്ന പ്രാർത്ഥനയിൽ.
പുതുവത്സരാശംസകൾ 😍😘

02/12/2020

അങ്ങകലെ കിനാവ് പൂക്കുന്ന താഴ്‌വരയിൽ മഞ്ഞു പെയ്യുമ്പോൾ മഞ്ഞുകണങ്ങൾ പതിയുന്ന പൂമര ചില്ലയിൽ നേർത്ത ഇളം നിലാവിന്റെ പൊൻവെട്ടം വിരുന്നെത്തിയത് എന്തിനായിരുന്നു?

പൂമരചില്ലയിൽ തങ്ങി നിൽക്കുന്ന ഓരോ മഞ്ഞു കണത്തിനും നിസ്വാർത്ഥതയുടെ പര്യായമാണെന്നറിഞ്ഞിട്ടും ഓരോ തണുത്ത രാത്രിയിലും കോരിച്ചൊരിയുന്ന തണുപ്പിൽ തളിരിലകൾ അമ്മാനമാടിയിരുന്നത് മഞ്ഞു കണങ്ങളെ വരവേൽക്കാൻ മാത്രമായിരുന്നോ?

നിലാവ് പൂത്തിരുന്ന ആ മങ്ങിയ വെള്ളി വെളിച്ചത്തിൽ കുഞ്ഞിളം നക്ഷത്രങ്ങൾ നമുക്കായ് കൂട്ടം കൂടി നിന്ന് തണലായിരുന്ന ആ ഒരു നിമിഷം.

വെളുവെളുത്ത തൂനിലാ സ്പർശം ഏറ്റ പോലെ നേരിയ ഇരുട്ടിൽ ഒരു മഞ്ഞുതുള്ളി ഹൃദയം കവർന്നെടുത്തു.

നിശബ്ദമായ് എൻ ഹൃദയത്തിൽ പമ്മിയിരുന്നു നിലാവിനോട് കിന്നാരം ചൊല്ലിയപ്പോൾ ഏഴാകാശവും കടന്നൊരു ഒറ്റനക്ഷത്രം നമുക്കായ് രാകിയിരുന്നപ്പോൾ അങ്ങ് ദൂരെ കിനാവ് പൂക്കുന്ന ആ താഴ്വരയിലിരുന്നു ആ നക്ഷത്ര കൂട്ടങ്ങൾ ഒളി കണ്ണിമയോടെ നമുക്കായ് പ്രാർത്ഥിച്ചിട്ടുണ്ടായിരിക്കാം...

ഈ അദൃശ്യമാം മൗന പ്രപഞ്ചത്തിൽ നമ്മുടെ ഈ സ്നേഹം എന്നും ഉഗ്രരൂപിണിയായ് നിലനിർത്താൻ....

മഞ്ഞു പെയ്യുന്ന ഓരോ തണുത്ത രാത്രിയിലും മൂവന്തിയിലെ വാനം നമ്മോട് മൊഴിഞ്ഞിരുന്ന കഥകളെൻ ചെവിയിൽ അലയടിക്കുമ്പോൾ നിന്റെ കണ്ണുകളിലെ വിസ്മയ ഭാവം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.
നിന്റെ സ്വാന്ത്വന തണലിൽ എൻ മിഴികളിലെ പ്രകാശത്താൽനിന്റെ മിഴികൾക്കെന്നും തീഷ്ണതയേറിയ പൊൻവെട്ടമായിരുന്നു. അലിഞ്ഞില്ലാതാകുമെന്നറിഞ്ഞിട്ടും മണ്ണിലേക്ക് പതിച്ച മഞ്ഞുതുള്ളി ഇനിയും നമ്മുടെ ഹൃദയം കീഴടക്കാൻ വരുമായിരിക്കും. എത്രയെത്ര വസന്തങ്ങൾ മാറി മറിഞ്ഞാലും..

18/11/2020

ആർദ്രമാകുന്ന മനസ്സിന്റെ മരുപ്പച്ച തേടിയുള്ള യാത്രകളിൽ എപ്പോഴോ ഹൃദയം ചുവന്നു തുടുത്തു.. കാറ്റാടി മരത്തിന്റെ ചൂളമടിക്കലും കടൽ തിരമാലകളുടെ അലയടി ശബ്ദവും എന്റെ നിശ്വാസങ്ങളിൽ അലിഞ്ഞു ചേർന്നു..

അനുവാദം ചോദിക്കാതെ ഹൃദയത്തിന്റെ ഒരു കോണിൽ നിന്നോർമകൾ എന്നിൽ അലയടിക്കുമ്പോഴും തിരയടങ്ങാത്ത കടലും ശാന്തമായ കായലും ഒന്നാകുന്ന സമാഗമ സ്ഥലം പോലെ.. മൗനം വാചാലമായ ചില്ലകളിൽ വസന്തം പൂത്തുലഞ്ഞപ്പോൾ ഞാനും നീയും നമ്മളായ്
ഒഴുകി.. മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ചു വെച്ച മയിൽ‌പീലി തുണ്ടുകൾ വാക്കുകളായും വർണ്ണങ്ങളായും പുനർജനിച്ചു.. നീ ആഗ്രഹിച്ചതൊന്നും നൽകാനാവാതെ ഒരു പിൻവിളിക്ക് കാതോർത്തു ഒരു രാവ് മുഴുവൻ വിറങ്ങലിച്ചു തിരിഞ്ഞും മറിഞ്ഞും പൊൻപുലരിയെ വരവേറ്റു...
കണ്ണുകളിലെ തിളക്കവും അധരങ്ങളിലെ പുഞ്ചിരിയും ഒളിപ്പിച്ചു വെച്ചു നീ ദാനം നൽകിയ ജീവിതത്തിൽ നിന്നെയും ചേർത്തു നിർത്തിയപ്പോൾ നിനക്കായ്‌ നൽകാൻ ആഗ്രഹിച്ചത് എന്നാത്മാവിന്റെ അകത്തളങ്ങളിൽ ഒളിപ്പിച്ചു വെച്ച ഒരുപിടി സ്നേഹപൂക്കൾ മാത്രമാണ്..
പറിച്ചെടുടുക്കാൻ ആവാത്ത വിധം നീ പടർന്നു കയറിയത് എന്റെ ഹൃദയത്തിലേക്ക് മാത്രമായിരുന്നില്ല.. എന്നാത്മവിന്റെ അകത്തളങ്ങളിലേക്കായിരുന്നു..
നിനക്കായ്‌ കാത്തു വെച്ച എന്റെ മനസ്സിന്റെ അകത്തളങ്ങളിൽ വിരിഞ്ഞ ഒരു പിടി സ്നേഹപ്പൂക്കൾ നീ പൂർണ്ണ മനസ്സോടെ ഏറ്റു വാങ്ങിയാലും.

17/11/2020

ആത്മാവിനെ കുളിരണിയിക്കുന്ന ഒരു നേർത്ത മഞ്ഞുതുള്ളി ഉണ്ടെൻ ഹൃദയത്തിൽ.
നിശബ്ദതയിൽ പരസ്പരം ഒട്ടിച്ചേർന്നു എന്നോട് കുശലങ്ങൾ പറഞ്ഞു ഹൃദയത്തിന്റെ അടിത്തട്ടിൽ മറഞ്ഞു നിന്ന് പരിഭവങ്ങൾക്കിടയിൽ പിണങ്ങാതെ പിണങ്ങുന്നൊരു മഞ്ഞുതുള്ളി.. സൂര്യ കിരങ്ങളേറ്റു വജ്രങ്ങളെ പോലെ വെട്ടി തിളങ്ങി പുലരിയിൽ വിരിയുന്ന സൂര്യ കിരണങ്ങളെ ചുമ്പിച്ചു സ്വയം അലിഞ്ഞു എങ്ങോ മാഞ്ഞു പോകുന്നൊരു മഞ്ഞുതുള്ളി..
വർണ്ണങ്ങൾ കൊണ്ടു നിനക്കായ്‌ ഞാനൊരു ചില്ലുകൂടാരമൊരുക്കിയപ്പോൾ ആത്മാവിന്റെ അകത്തളങ്ങളിൽ നിന്നും ആരോ മന്ത്രിക്കുന്നത് പോലെ..
*മഞ്ഞു പെയ്യുമീ താഴ്വരകളിൽ എന്റെ പ്രണയത്തിനിന്നും കൊടും തണുപ്പാണെന്ന്* സ്വന്തമല്ലെന്നറിഞ്ഞിട്ടും ആ മഞ്ഞുതുള്ളിയുടെ കാലൊച്ചയൊന്നു കേൾക്കുവാൻ മാത്രമീ മഞ്ഞുപാളികൾക്കിടയിൽ മൗനമായ് മറഞ്ഞിരിപ്പുണ്ട് ഞാനെൻ പ്രണയമേ....

13/11/2020

നോവുന്ന ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരിക്കുന്ന ദിനങ്ങൾ.

പെയ്തൊഴിഞ്ഞ മഴയുടെ കുളിരിൽ
മഴപ്പൂക്കൾ ചിരിക്കുമ്പോൾ ഓർമകളുടെ വഴിയോരപൂക്കൾ നിറഞ്ഞൊരു നീറുന്ന ഇടവഴി ഞാൻ കണ്ടിരുന്നു.

നിറയെ വെള്ളാരം കല്ലുകൾ കൊണ്ടു ചെത്തി മിനുക്കിയ ആ ഇടുങ്ങിയ വഴിയിൽ കൂടി യാത്ര ചെയ്യാൻ ഒരു തിടുക്കം പോലെ തോന്നി.അങ്ങകലെ പ്രണയത്തിന്റെ കുളിർകാറ്റിനേക്കാൾ എന്നെ ഏറെ കൊതിപ്പിച്ചത് ആ പാതയുടെ തിളക്കമായിരുന്നു.

ഓർമകളിലേക്ക് മടങ്ങുമ്പോൾ ആ ഇടവഴിയിലെ മരത്തണലിൽ നിന്റെ പുഞ്ചിരിയിൽ വിടർന്ന പ്രണയത്തിന്റെ ഭൂതകാലം ഒരിക്കൽ കൂടി ഓർമകളിൽ വീണ്ടും നെയ്തെടുത്തു.എവിടെയോ മിന്നി മറഞ്ഞ ആ ഇളം കാറ്റിനു ,, ഇളം തലോടലിന്റെ നൈർമല്യം മിന്നിമറയുന്ന പോലെ !!!
ആർത്തിരമ്പി പെയ്യാൻ കൊതിച്ചിട്ടും പുതുമണ്ണിനെ സ്പർശിക്കാൻ കഴിയാതെ പോയെ മഴയുടെ പരിഭവം പോലെ ഇനിയുമെന്റെ നനവോർമ്മകളിൽ നിന്റെ കയ്യൊപ്പ് പതിയുമോ 💙

11/11/2020

തുടക്കം 😍🖤

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Category

Website

Address

Calicut