Najeeb തച്ചംപൊയിൽ
writer
Social Worker
നമ്മളും ഉണ്ടാവണം.
Topic: *കോവിഡ് കാല ജീവിതവും, സർഗ്ഗാത്മകതയും*
Organized by: *ᗪᑌᗷᗩI Kᗰᑕᑕ ᔕᗩᖇGᗩᗪᕼᗩᖇᗩ*
Time: Aug 27, 2021 5:00 PM Dubai
Join Zoom Meeting
https://us02web.zoom.us/j/81973157790?pwd=N3hybHdESjdkcng1aVBaZ2Zab2ZGdz09
Meeting ID: 819 7315 7790
Passcode: 682447
സഹൃദയരെ
കോവിഡ് മഹാമാരികാലത്ത് ലോകം മുഴുവൻ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ബുദ്ധിമുട്ടുകയായിരുന്നു. അതിന്നും തുടരുകയാണ്.
ഈ സാഹചര്യത്തിൽ ദുബായ് കേ.എം.സി.സി സർഗധാര ചർച്ച ചെയ്യുകയാണ്
*കോവിഡ് കാല ജീവിതവും സർഗ്ഗാത്മകതയും* എന്ന വിഷയം.
എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തി വരമൊഴിയായും വാമൊഴിയായും ഒട്ടേറെ സർഗ്ഗസൃഷ്ടികളുണ്ടായി.
അതിന്റെ എല്ലാ വശങ്ങളും വിലയിരുത്തപ്പെടുന്ന, സന്ദേശം നൽകുന്ന വെബ്നാർ വിജയിപ്പിക്കാൻ താങ്കൾ ജോയിൻ ചെയ്യുക
സ്നേഹപൂർവം ക്ഷണിക്കുന്നു
എന്ന്
*നജീബ് തച്ചംപൊയിൽ*
ജനറൽ കൺവീനർ
ദുബായ് കേ.എം സി.സി
സർഗധാര
Eid Mubarak
നന്ദി എല്ലാവർക്കും
മാപ്പിളപ്പാട്ട് രംഗത്തെ കുലപതികൾക്കൊപ്പം ഇശൽ അറേബ്യ എക്സലൻസി അവാർഡിന് എന്നെയും തെരെഞ്ഞെടുത്തതിൽ സ്റ്റാർ വിഷൻ ഇവൻറ് മീഡിയ ടീമിനോടും ജഡ്ജിംഗ് പാനലിനോടുമുള്ള കടപ്പാട് വാക്കുകൾക്കതീതമാണ് .
വടകര കുഞ്ഞിമൂസക്കയുടെ പേരിലാണ് പുരസ്കാരം ലഭിക്കുന്നത് എന്നത് അതിലേറെ സന്തോഷം നൽകുന്നു .
പിന്നിട്ട വഴികളിൽ പിന്തുണ നൽകിയ എല്ലാവർക്കുമായി ഈ സന്തൊഷം പങ്കുവെക്കുകയാണ്
ഡോക്ടർ എം.കെ മുനീർ MLA യുടെ തകർപ്പൻ ബാറ്റിംഗിനെതിരെ ആരോഗ്യ മന്ത്രി മുൻ ചാനൽ അവതാരിക റാണി ജോർജ് എറിഞ്ഞത് നോബോൾ
ബാറ്റിംഗിനെ പ്രശംസിച്ച് സ്പീക്കർ
മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം ദുബൈ കെ എം സി സി കോവിഡ് പ്രതിരോധ, സഹായവസ്തുക്കൾ കൈമാറി:
മലപ്പുറം: കേരളത്തിലെ കോവിഢ് വ്യാപനം ദുരിതവും ആശങ്കയും വിതക്കുമ്പോൾ ആശ്വാസകരങ്ങളുമായി ദുബൈ കെ എം സി സി സംസ്ഥാന കമ്മറ്റി രംഗത്ത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം കെഎംസിസി ഘടകങ്ങളോട് ആഹ്വാനം ചെയ്തതനുസരിച്ചു കേരള ത്തിലെ മുഴുവൻ ജില്ലകളിലും പാർട്ടി ജില്ലാ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ സംസ്ഥാന തല ഉത്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
നാടും നാട്ടുകാരും ദുരിത്തിലും പ്രയാസത്തിലും അകപ്പെടുമ്പോഴും നിസ്സഹായതയും വേദനയും തളം കെട്ടി വരുമ്പോഴും മണലാരുണ്യത്തിൽ അദ്ധ്വാനിക്കുന്ന പ്രവാസികളുടെ കര സ്പർശം എന്നും സഹായകരമായി എത്തുന്നത് മാതൃകാപരമാണെന്ന് ദുബൈ കെഎംസിസി യുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കൊണ്ട് തങ്ങൾ പറഞ്ഞു. ഈ മാതൃക മുഴുവൻ കെഎംസിസി ഘടകങ്ങളും പിന്തുടരണമെന്നും തങ്ങൾ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം കെഎംസിസി എന്ന മുസ്ലിം ലീഗിന്റെ പോഷക ഘടകം കർമ്മ നിരതരായി സേവന രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം എൽ എ പറഞ്ഞു.
പ്രവാസ ലോകത്ത് രോഗവ്യാപനം ഭീതി പരത്തിയപ്പോൾ സർവ്വ ജനങ്ങളെയും ചേർത്ത് വെച്ച് പരമാവധി സഹായങ്ങൾ ചെയ്ത മഹത്തായ പ്രവർത്തനമാണ് ദുബൈ കെ എം സി സി സംസ്ഥാന കമ്മറ്റി നടത്തിയത്.
ഭക്ഷണവും ,മരുന്നും ,ഐസലേഷനും ,ഭക്ഷ്യ കിറ്റുകളും ,വിമാന ടിക്കറ്റുകളും ,ക്വാറൻ്റയിൻ സൗകര്യങ്ങളുമുൾപ്പെടെ പൊതു സമൂഹത്തിൻ്റെ പ്രശംസയും ആദരവും പിടിച്ചുപറ്റിയിട്ടുണ്ട്.
വിദേശത്തും സ്വദേശത്തു മുള്ള ഭരണാധികാരികൾ പല ഘട്ടങ്ങളിലും സംഘടനയ്ക്ക് പ്രശംസയും അംഗീകാരവും നല്കിയത് മലയാളികളുടെ മൊത്തം അഭിമാനമായി മാറാൻ കെ എം സി സി ക്ക് കഴിഞ്ഞുവെന്നതിൻ്റെ തെളിവാണ്.
ഇപ്പോൾ ഇതിനകം തന്നെ വിവിധ ജില്ലാ ,മണ്ഡലം കമ്മറ്റികൾ സംസ്ഥാന വ്യാപകമായി സേവന, സഹായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കമ്മറ്റി നേരിട്ട് പാർട്ടിയുടെ ജില്ലാ കമ്മറ്റി മുഖേന പത്ത് ലക്ഷം രൂപയുടെ സാധന സാമഗ്രികൾ വിതരണം ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ,പി എം എ സലാം ,
ദുബൈ കെ എം സി സി പ്രസി: ഇബ്രാഹിം എളേറ്റിൽ ,ജന സെക്ര: മുസ്ഥഫ തിരൂർ, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, സംസ്ഥാന കെഎംസിസി വൈ സ് പ്രസിമാരായ ഇബ്രാഹിം മുറിച്ചാണ്ടി ,മുസ്ഥഫ വേങ്ങര ,എൻ കെ ഇബ്രാഹിം ,ആവയിൽ ഉമർഹാജി എന്നിവർ പങ്കെടുത്തു.
ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ ..
കോവിഡിൽ മങ്ങിയ പെരുന്നാൾ / EID SONG 2021 / GAFOOR SHAS/ NAJEEB THACHAMPOYIL #കോവിഡ്കാലത്തെമറ്റൊരുപെരുന്നാൾകൂടി #
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ...
പ്രമുഖ സയ്യിദും ദുബൈ സുന്നി സെന്റർ പ്രസിഡണ്ടും ഒട്ടേറെ സാമൂഹിക പ്രസ്ഥാനങ്ങളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി...
പത്ത് വർഷത്തിടയിൽ പ്രവാസ ലോകത്ത് നിന്നും പരിജയപ്പെട്ട ഒരു നിശബ്ദനായ സേവകനായിരുന്നു മഹ്മൂദ്ക്ക. യു. എ. ഇ യിലെ കൊടുവള്ളിക്കാരുടെ പൊതുവേദി എന്ന നിലക്ക് അന്ന് ദേരയിലെ താഹിറ റെസ്റ്റോറൻ്റിൽ ഒത്ത് കൂടിയ മുഖങ്ങളിൽ എൻ ആർ ഐ എന്ന് പറയുമ്പോൾ തന്നെ ഓർമ്മയിൽ തെളിയുന്ന മുഖം .
പലപ്പോഴും എൻ ആർ ഐ പരിപാടികളുടെ സ്വാഗത സംഘം രൂപികരിക്കുമ്പോ ഫുഡ് കമ്മിറ്റി ചെയർമാൻ പദവി മഹ്മൂദ് സാഹിബിന് വേണ്ടി കാത്തിരിക്കും . അത് കൈകാര്യം ചെയ്യുന്ന രീതിയുo അത് പോലെ ത്തന്നെ ആയിരുന്നു . വീട്ടിൽ കല്യാണം നടക്കുമ്പോൾ കാരണവർ സ്ഥാനത്ത് നിന്നു കൊണ്ട് കൊടുവള്ളി ഭാഷയിൽ പറഞ്ഞാൽ കഴിച്ചു കൂട്ടിത്തന്ന് റാഹത്താക്കി പറഞ്ഞയക്കുന്നയാൾ .
ഇന്ന് മുളളമ്പലം നാസർ സാഹിബിൻ്റെ നാട്ടിൽ നിന്നുള്ള വോയ്സിൻ്റെ കുടെ വന്ന ഫോട്ടോ കണ്ടപ്പോൾ ഏറെ ദു:ഖം തോന്നി. കണ്ടിട്ട് കുറച്ച് നാളായെങ്കിലും കാണുമ്പോ കരുതി വെക്കാറുള്ള കൂടുതൽ ആർഭാടങ്ങളില്ലാത്ത ആത്മാർത്ഥതയോടെയുള്ള ആ ചെറുപുഞ്ചിരിക്കുടമ ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോവുകയാണ് .ഒരു പാട് നേരത്തെ ദൈർഘ്യമേറിയ കഥ പറച്ചിലിൻ്റെ ഓർമ്മകളല്ല . ഒരു പാട് തവണ ഒരുമിച്ച് കൂടിയപ്പൊ ഓരത്തിരുന്ന് ബഹുമാനത്തോടെ ഞാൻ നോക്കി കണ്ട മഹ്മൂദ്ക്ക .
അഭിപ്രായ വ്യത്യാസങ്ങളോ അതുമല്ലെങ്കിൽ നിലപാടിൻ്റെ വേലിയേറ്റ നിറമാറ്റങ്ങളോ വലിയ ഒരു വിഭാഗത്തെ എൻ ആർ ഐ എന്ന കൂട്ടായ്മയിൽ നിന്നും വഴി പിരിച്ചുവെങ്കിലും മഹ്മൂദ് സാഹിബും ,അഷ്റഫ് തങ്ങളും ,പര്യേയി ഹാജിയും , നാസർ സാഹിബ് മുള്ളമ്പലവും ,ഹമീദ്ക്കനെല്ലാങ്കണ്ടിയും ,മാർവൽസലീംക്കയും ,ബാവയും , ലത്തീഫ് പനക്കോടും ,സിദ്ധിഖ് Tയും ,ഷമീം പന്നൂരും ,AR ബാവയും , സലാം ക്ക വാവാടും , അലിക്ക വാടിക്കലും , അൻസാർ താമരശ്ശേരിയും , മുഗൾ ഷംസുവും ,ഷുക്കൂർ അഹമ്മദ് ടീയും , നാസർക്ക കാന്തപുരവും ,യു.പിയും , സാലിയും , സാദിഖും , ജാഫർ എളേറ്റിലും , ഹനീഫ കൊടുവള്ളിയും . സൈഫുവും , ടി ഡി യും അത് പോലെ നിരവധി സഹപ്രവർത്തകരും ഒക്കെ ചേർന്ന് അന്ന് ഒത്തുകൂടിയ കാലം ഒരു മധുരമുളള ഓർമ്മപ്പെടുത്തലാണ് .
പാപ മോചനത്തിൻ്റെ ഈ പരിശുദ്ധ മാസത്തിൻ്റെ റഹ്മത്ത് കൊണ്ട് മഹ്മുദ് സാഹിബിനും മരണമടഞ്ഞ മറ്റുള്ളവർക്കും സ്വർഗ്ഗം നൽകി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ .
_നജീബ് തച്ചംപൊയിൽ -
കോവിഡ് സഹാര താണ്ഡവമാടുമ്പോൾ സേവനയാത്രയിൽ കൂടെ നടക്കാൻ കഴിയുന്നതിൽ ഗ്രീൻ ആർമി കൊടുവള്ളിക്ക് ഏറെ അഭിമാനമുണ്ട് .
ഈ ദൗത്യ നിർവ്വഹണത്തിൽ മുന്നിലുള്ള പ്രിയ ഗ്രീൻ ആർമി കൊടുവള്ളി - ഹരിതസേന സൊസൈറ്റി വളൻ്റിയർ മാർക്കും വൈറ്റ് ഗാർഡ് , വിഘായ ടീമി പ്രാർത്ഥനയോടെ അഭിവാദ്യങ്ങൾ
കോഴിക്കോട് സി.എച്ച് സെൻ്റർ പ്രവർത്തനങ്ങളുമായി സഹപ്രവർത്തകരോടൊപ്പം ::
Click here to claim your Sponsored Listing.