Kp Sudheera
Author Dr Vidyavachaspathi 86books visited 42 countries 54awards govt vanita ratnam،Academy award
Near Shakespeare s house..Burmingham..a sweet memory
Memory..MP VEERENDRA KUMAR sir,Sri.P V CHANDRAN,Akbar kakkattil,Sri kp Raramunni on the dias
പേമാരി പോൽ നീയണഞ്ഞപ്പോൾ
ജനിമൃതികളുടെ
യാതനയും ദുഃഖങ്ങളും
ഏതോ ഇരുളിലേക്കൊഴുകിപ്പോയി
Kps
My husband s camera click
കഴിഞ്ഞ തവണ ഈയുള്ളവളായിരുന്നു അധ്യക്ഷ
ആ പൂവ് നീയെന്തു ചെയ്തു??
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു.
' തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്.
വൈക്കം മുഹമ്മദ് ബഷീർ '
ഇന്ന് വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാ സാഹിത്യകാരന് ചരമ വാർഷികം - ഇനി അവരുടെ ഗൃഹത്തിലണയുമ്പോൾ അദ്ദേഹത്തിന്റെ ഫാബി നിറചിരിയോടെ സ്വീകരിക്കുവാൻ വരില്ല -
അന്നെന്റെ കവിളിലൊന്ന് തൊട്ടോട്ടെ എന്ന തമാശ ഓർത്തപ്പോൾ ഇത്തവണ ആ ഓർമ കണ്ണുകളെ ഈറനണിയിക്കുകയാണല്ലോ ഇത്താത്ത- photo by Aneez Basheer
ഇത്തവണ സുൽത്താൻ്റെ ഗൃഹത്തിലെത്തി അനീസിനും ഷാഹിന യ്ക്കും എഴുത്തുകാർക്കും അനുവാചകർക്കുമിടയിൽ ആ വലിയ എഴുത്തുകാരൻ്റെ സാന്നിധ്യമറിയാൻ കഴിയുന്നില്ല. അസർബൈജാനിലിരുന്ന് എല്ലാം അറിയുന്നു അനുദ്ധിക്കുന്നു - മരിയ്ക്കാത്ത ആ അക്ഷരങ്ങൾക്ക് മുമ്പിൽ സാദര പ്രണാമം -
നിത്യസഞ്ചാരിണിയായ ഒരെഴുത്തുകാരിയുടെ അവിരാമയാത്ര തുടരുന്നു. നാലാമത്തെ മാസമാണ് അസർബൈജാനിൽ - ആറു ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്യാൻ സിദ്ധിച്ച ഭാഗ്യത്തെ ദൈവാനുഗ്രഹമായേ ഇവൾ എണ്ണുന്നുള്ളൂ - യാത്രയുടെ പ്രശോഭിതമായ അനുഭവങ്ങളെ എങ്ങനെ വിവരിക്കേണ്ടൂ! സാഹിത്യ സംബന്ധികളായ യാത്രകളായിരുന്നു എല്ലാം.മകനും കുടുംബത്തിനൊപ്പം അസർബൈജാനിലെ പല സ്ഥലങ്ങളും മുമ്പ് സന്ദർശിച്ചതാണ് - പുത്തൻ സങ്കേതങ്ങൾ ഇത്തവണ കണ്ടു -ഈ നാടിൻ്റെ ചരിത്രവും സംസ്കാരവും സംസ്കൃതിയും അനുപമമാണ്. ഏത് യാത്രയിലും പരിസരവുമായി ഉറ്റ ബന്ധം പുലർത്തുകയും ദത്തശ്രദ്ധമായി നിരീക്ഷണം ചെയ്യുകയും ചെയ്യുക എന്നത് ഒരെഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം സൗഭാഗ്യമാണ്. ഈ പ്രപഞ്ചത്തിൽ മുഴുകുകയും അതിനെ കാമിക്കുകയും അതിനാൽ ആകർഷിക്കപ്പെടുകയും എന്നതും കമനീയമായ അനുഭവമത്രെ! സഞ്ചാരത്തിലൂടെ, ആത്മജ്ഞാനത്തിൻ്റെ അന്വേഷണം നടത്തുവാൻ നമുക്കാവും പ്രിയരെ
ഇരുൾ കീറി,
ഗർജ്ജിക്കുന്ന സാഗരങ്ങൾ താണ്ടി,
നീയാകുന്ന പച്ചത്തുരുത്തിലേക്ക്
ഈ ശ്ലഥാക്ഷരങ്ങളിലൂടെ
നീന്തി അണയുകയാണ്,
ഞാൻ.
കെ.പി.സുധീര
ഡോക്ടർമാരുടെ ഈ ദിനത്തിൽ, എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. മനംനൊന്താൽ ക്ഷേത്രത്തിൽ പോകുന്നവരുണ്ട് എന്നാൽ ശരീരം നൊന്താൽ നാം ഓടിയെത്തുക. ഡോക്ടർക്കരികിലേക്കാണ്. ഞാൻ ഡോക്ടർമാരെ കാണപ്പെടുന്ന ദൈവങ്ങളായാണ് കാണുന്നത്.. കൊറോണ എത്രയോ തവണ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ഓരോ ഡോക്ടർക്കും ഹൃദയം നിറഞ്ഞ നന്ദി.നിപ്പാ കാലത്ത്,
പിന്നെ എക്കാലത്തും രാവെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങൾക്ക് യാതനയിൽ തുണയാവുന്ന ലോകത്തെ ഓരോ ഡോക്ടർക്കും നന്മയേക്കാൾ വലിയ നന്മ നേരട്ടെ.
Photo.Dr Narayankutty warrier ( എൻ്റെ കോഴിക്കോടുള്ള ഒരു പ്രോഗ്രാമിന് ഡോ. വന്നെത്തിയപ്പോൾ )
ആരെങ്കിലും സഹായിക്കുമോ ഇദ്ദേഹത്തെ കണ്ടു പിടിക്കാൻ? പന്തളത്ത് ബിസിനസ് നടത്തുന്ന ഈ കൊച്ചിക്കാരനെ? വീടിൻ്റെ ഒരു ചുമർ മുഴുവൻ എൻ്റെ നോവൽ പ്രണയ സമീരേയുടെ മ്യൂറൽ ദൃശ്യാവിഷ്കാരത്തിനായി 8 ലക്ഷം ചിലവഴിച്ച സഹൃദയൻ - എനിക്കാ ദൃശ്യം കാണാനായിട്ടില്ല - വിഖ്യാത സാഹിത്യകാരൻ KL മോഹനവർമ സർ കണ്ട് എന്നെ വിളിച്ചതാണ് - അദ്ദേഹം നമ്പർ തന്നു - ആ വലിയ വായനക്കാരനെ വിളിച്ചു സംസാരിച്ചു- ഇപ്പോൾ നമ്പർ പോയി. വർമാജിക്കും ഓർമയില്ല
സമുദ്രാന്തർഭാഗത്തേതോ
ചിപ്പിയിലുറങ്ങും
വെൺ മുത്തു പോൽ നിൻപ്രണയം
എന്നെ വ്യാമോഹിപ്പിക്കുന്നു.
Kps
Baku വിൽ ഫ്ലാറ്റിൻ്റെ 16ാം നിലയിൽ നിന്ന് രാത്രി 8.30 ന് കണ്ട ദൃശ്യം- എത്രയെത്ര ഫ്ലാറ്റുകൾ - ആളുകൾ - ഗൃഹത്തിലേക്കണയാൻ കുതിക്കുന്ന കാറുകൾ - സന്തോഷം തേടി ഞായറാഴ്ച ആഘേഷിക്കാൻ പോകുന്നവർ - അസർബൈജാനികൾ നല്ലവരാണ്- മൂന്ന് മാസം തികയ്ക്കുന്ന ഇവിടുത്തെ ജീവിതം തന്നത് സന്തോഷം മാത്രമാണ്. എത്രയോ കാണാനാഗ്രഹിച്ച മകനും ഭാര്യയ്ക്കും പേരക്കുട്ടികൾക്കുമൊപ്പം സുഖജീവിതം. ആയിരം ദുഃഖങ്ങളെ മറക്കാനുള്ള ഉപാധിയായല്ല ഈ യാത്ര - പ്രിയമുള്ളവർക്കൊപ്പം ജീവിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യം! വീണ്ടും വരാം എന്ന് പറഞ്ഞാലും വന്നെത്തിടുവാൻ ആയുസ്സു തികയുമോ എന്ന് ആരറിഞ്ഞു! ജീവിതം അതൊക്കെയല്ലേ കാണിച്ചു തന്നത്! ആകസ്മികമായി കൈവിട്ടു പോകുന്നവർ - അവർക്കായി ഉള്ളിൽ ചൊരിയുന്ന കണ്ണുനീർ - കാലത്തിന് മായ്ക്കാൻ കഴിയാത്ത വേദനകളും ഉണ്ട്. മന്ദമാരുതനെപ്പോലുള്ള സ്നേഹമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ബന്ധനം. എന്നാൽ സ്നേഹമെന്ന വാക്ക് അത്ര ലളിതമല്ല - ആ വാക്കിനുള്ളിൽ നൂറ് നൂറ് കടലുകൾ ഇരമ്പുന്നുണ്ട് - സ്നേഹിതരേ- അനേക ദുഃഖങ്ങൾക്കിടയിലും സ്നേഹിക്കാനുള്ള മനസ്സ് - അന്യന് വേണ്ടി ഹൃദയത്തിൽ ഒരു തുള്ളി കണ്ണുനീർ - അത് ബാക്കി വെക്കുക.
ജീവ ശ്വാസം നിലച്ചാൽ,
ശവക്കല്ലറകൾക്കുമടിയിലേക്ക്
വളരുന്ന വേരായി ഞാൻ പടരും.
എന്നിട്ട്
തളിർത്തു നിൽക്കുന്ന
നിന്നിലെ സ്നേഹത്തെയപ്പാടെ
ഞാൻ ഊറ്റിയെടുക്കും:
നീ പോലുമറിയാതെ.
കെ പി സുധീര
Beautiful memory in Paris..
ഒളിമങ്ങാത്തൊരോർമയായ്
നീയാത്മാവിൽ പുഷപിച്ചു
നിൽക്കേ,
സജലമീ മിഴികളെന്നാലും
പ്രത്യാശാനിർഭരമെപ്പഴും.
കെ.പി.സുധീര
Husband s camera click..
സന്ദർശിക്കുന്നത് BB
ഭാരതത്തിന്റെ നിത്യാഭിമാനം ഡോ. PT Usha MP (അഥവാ, ഇന്ത്യൻ ഒളിംപ്ക്സ് അസോസിയേഷൻ ചെയർപേഴ്സൺ)
ആ മഹിത ജന്മത്തിൻ്റെ 6 പതിറ്റാണ്ട് തികയ്ക്കുന്നു - കേരളത്തിൽ നിന്ന് ഭാരതത്തിൻ്റെ അഭിമാനം കാത്തു സൂക്ഷിക്കാൻ ഈ സുവർണ താരം വേണ്ടി വന്നു - ഇപ്പോൾ MP യായി ഇന്ത്യൻ പാർലമെൻ്റിൽ വലിയ കായിക സ്ഥാനമാനങ്ങൾ അലങ്കരിച്ച് ഇരിക്കുന്നു - രാഷ്ട്രീയ പകപോക്കലിനായി അവർക്ക് നേരെ കൂരമ്പുകൾ അയയ്ക്കുന്നവരേ - നിങ്ങൾ അവരുടെ ഗൃഹം സന്ദർശിക്കു എണ്ണമറ്റ മെഡലുകൾ കണ്ടു തീരാനാവാതെ നിങ്ങൾ കുഴങ്ങും - ആ ചെറിയ പെൺകുട്ടി വിശ്രമമില്ലാതെ ഓടുകയായിരുന്നു - തണു തണുത്ത രാത്രികളിൽ, ഉഷ്ണിക്കുന്ന പകലുകളിൽ, തോരാ മഴ പെയ്യുന്ന പുലർച്ചെ കളിൽ, നാമെല്ലാം പുതപ്പിനടിയിൽ സുഖനിദ്ര കൊള്ളുമ്പോൾ അവർ നാടിന് വേണ്ടി ഓടുകയായിരുന്നു - അവിശ്രമമായ ആ പരിശ്രമമാണ് ഏഷ്യൻ ഗെയിംസിൽ നമുക്ക് മെഡലുകൾ നേടിത്തന്നത് - ഇന്ത്യയുടെ മാനം കാത്തത് പിന്നേയും എത്രയോ മത്സരങ്ങളിൽ വിജയിയായി - ഈ പറക്കുന്ന മാലാഖ -
ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളാണ് പി.ടി. ഉഷ . 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ ഇന്ത്യയുടെ അന്താരാഷ്മത്സരങ്ങളിൽ നിന്ന് വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.[1] 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.
പറക്കുന്ന ഒരു പുത്തൻ തലമുറയെ വാർത്തെക്കുകയുമാണ് അവർ -
നാടിന് അഭിമാനത്തിൻ്റെ മസ്തകം ഉയർത്തിപ്പിടിക്കാൻ കെൽപ് തന്ന Dr. PT ഉഷാജിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ - ഒരുപാട് കാലം ആരോഗ്യത്തോടെ നാടിനായി ജീവിക്കാൻ ഇടവരട്ടെ.
Hats off..we are really proud of you..
സ്നേഹത്തോടെ, കെ.പി. സുധീര
കവി അയ്യപ്പപ്പണിക്കരുടെ ഗൃഹത്തിൽ മകൾക്കൊപ്പം... memory
കൽക്കരിയായി
ഹൃദയം ചുട്ടു പഴുക്കുമ്പോഴും
എന്റെ ചുണ്ടുകൾ
പുഞ്ചിരിയെ കൈവെടിയില്ല.
kps
Memory
With MT sir the great...
വർഷകാല പുലരിയിലേക്ക്
പ്രിയനേ,നീ കടന്നു വരുമ്പോൾ,
കടൽത്തിരകൾ ഇരമ്പിയാർത്ത്
നമ്മുടെ സമാഗമത്തെ ആഘോഷിക്കും.മേഘഭേരികൾ ഗസൽ നാദമാവും.
നനഞ്ഞ ആകാശം നമുക്ക് കുട പിടിക്കും.
മഴത്തുള്ളികൾ നമ്മുടെ കവിളുകളിൽ
നിന്നു കണ്ണുനീർ ചാലുകളും വടിച്ചെടുക്കും.
കെ.പി.സുധീര.
അസർബൈജാനിലെ അരുണോദയം - 25
ഷെക്കി ഖാൻസിൻ്റെ കൊട്ടാരം
1968 വരെ നുഖ എന്നറിയപ്പെട്ടിരുന്ന ഷെക്കി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷെക്കി ഖാൻമാരുടെ മുൻ വസതിയാണ് ഷെക്കി ഖാൻസിൻ്റെ കൊട്ടാരം.
ലോക പ്രാധാന്യമുള്ള ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഒരു മ്യൂസിയവും സ്മാരകവുമാണ് ഷെക്കി ഖാൻസ് കൊട്ടാരം.
പതിനെട്ടാം നൂറ്റാണ്ടിൽ ഓറിയൻ്റൽ ശൈലിയിൽ നിർമ്മിച്ച കൊട്ടാര കെട്ടിടം, നഗരത്തിൻ്റെ ഉയർന്ന വടക്ക്-കിഴക്കൻ ഭാഗത്ത് കോട്ട മതിലുകളാൽ അതിർത്തി പങ്കിടുന്ന ഒരു പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ഏകദേശം 32 മീറ്റർ നീളവും 9 മീറ്റർ വീതിയുമുള്ള കൊട്ടാരത്തിൽ 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ട് നിലകളും 6 മുറികളും 4 ഇടനാഴികളും 2 കണ്ണാടി ബാൽക്കണികളുമുണ്ട്.
കെട്ടിടത്തിൻ്റെ ഉയരം 10 മീറ്ററാണ്, ഓരോ നിലയുടെയും ഉയരം 3.35 മീറ്ററാണ്.
വേട്ടയുടെയും യുദ്ധത്തിൻ്റെയും രംഗങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങളും ജ്യാമിതീയവും തുമ്പില് പാറ്റേണുകളും കൊണ്ട് കൊട്ടാരത്തിൻ്റെ മുൻഭാഗം വരച്ചിട്ടുണ്ട്.
കൊട്ടാരത്തിലെ ഹാളുകളിലെയും മുറികളിലെയും ജനൽ തുറസ്സുകളിൽ നീക്കം ചെയ്യാവുന്ന സ്റ്റെയിൻ-ഗ്ലാസ് ഷെബെക്കെ എന്ന സാങ്കേതികത കൊണ്ട് നിറഞ്ഞിരിക്കുന്നു. വർണ്ണാഭമായ ഗ്ലാസ് കഷണങ്ങളുള്ള ഈ ഷെബെക്ക് ജാലകങ്ങളുടെ ജ്യാമിതീയ രൂപകൽപ്പന, കൊട്ടാരത്തിൻ്റെ പ്രധാന മുൻഭാഗത്തിൻ്റെ മൊത്തത്തിലുള്ള ഘടനയുമായി സമന്വയിക്കപ്പെടുന്നു.
ചുവർച്ചിത്രങ്ങൾ എല്ലാ മതിൽ തലങ്ങൾ ചുവരുകളിൽ നിന്ന് പ്ലാഫോണ്ടുകളിലേക്കുള്ള സ്റ്റാലാക്റ്റൈറ്റ് സംക്രമണങ്ങൾ, അതുപോലെ തന്നെ രണ്ട് നിലകളുടെയും ഹാളുകളിലെയും രണ്ടാം നിലയിലെ മുറികളിലെയും പ്ലാഫോണ്ടുകളും ഉൾക്കൊള്ളുന്നുണ്ട്.
കൊട്ടാരത്തിലെ ചുവർച്ചിത്രങ്ങളിൽ നാല് ഗ്രൂപ്പുകൾ ഉൾപ്പെടുന്നു: ജ്യാമിതീയവും തുമ്പില്പരവുമായ പാറ്റേണുകൾ, ആഖ്യാന ചുവർച്ചിത്രങ്ങൾ, തുമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന പക്ഷികളുടെ ചിത്രങ്ങളുള്ള ചുവർചിത്രങ്ങൾ.
ധാരാളം മോട്ടിഫുകൾ ഇവിടെ കണ്ടു. കൊട്ടാരത്തിലെ പെയിൻ്റിംഗുകൾ സ്വർണ്ണ നിറത്തിൻ്റെ വിപുലമായ ഉപയോഗവും സവിശേഷതയാണ്.
ഇൻ്റീരിയർ പെയിൻ്റിംഗുകൾ യൂറോപ്യൻന്മാർ നിർമ്മിച്ചതിൽ നിന്ന് വ്യത്യസ്തമായ കാലഘട്ടങ്ങളുടേതാണ് -
താഴത്തെ ഹാൾ സീലിംഗിൻ്റെ സ്റ്റാലാക്റ്റൈറ്റുകളിൽ, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നിർമ്മിച്ച പെയിൻ്റിംഗുകളെ വരെ അതിശയിക്കുന്നതാണ്..
പ്രശസ്ത മാസ്റ്റർ ഉസ്താ ഗംബർ, അദ്ദേഹത്തിൻ്റെ സഹോദരൻ സഫർ, ഷുഷയിൽ നിന്നുള്ള മകൻ ഷുക്കൂർ, അതുപോലെ അലി ഗുലു, ഗുർബൻ ഗുലു, ജാഫർ എന്നിവരും ഷമാഖിയിൽ നിന്നുള്ള ഉസ്താ അബ്ബാസ് അലിയും മറ്റ് മാസ്റ്റർന്മാരും (ഇവിടെ കൊത്തുപണി ചെയ്യുന്നവരും ആശാരിപ്പണി ചെയ്യുന്നവരും പ്ലംപറും മെക്കാനിക്കും എല്ലാം മാസ്റ്റർ ആണ്. കറണ്ട് പോയാൽ മാസ്റ്ററെ വിളിക്കു- ഫ്രിഡ്ജ്, ഏസി ഇവയൊക്കെ കേടായാൽ മാസ്റ്ററെ വിളിക്കു എന്ന് പിക പറയുന്നത് കേൾക്കാം.) ചേർന്നാണ് ഇത് നിർമിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിലേതാണ് ഏറ്റവും പഴക്കം ചെന്ന പെയിൻ്റിംഗുകൾ, അബ്ബാസ് ഗുലു നിർമ്മിച്ച മുകളിലത്തെ നിലയുടെ സീലിംഗിലെ പെയിൻ്റിംഗുകൾ ഉൾപ്പെടെ. കൊട്ടാരത്തിൻ്റെ ചുവരുകളിൽ സൂക്ഷിച്ചിരിക്കുന്ന അബ്ബാസ് ഗുലു ആയിരുന്നു അതിൻ്റെ യഥാർത്ഥ വാസ്തുശില്പിയെന്ന് വിശ്വസിക്കപ്പെടുന്നു.
ഇനി ഷെക്കിയിലെ അപ്പർ കാരവൻസറൈ യെക്കുറിച്ച് അറിയണ്ടേ!
അസർബൈജാൻ വഴി ഗ്രേറ്റ് സിൽക്ക് റോഡിലൂടെ നീങ്ങുന്ന ക്ഷീണിതരായ യാത്രക്കാർക്ക്, ഞങ്ങളുടെ അത്ഭുതകരമായ രാജ്യത്തിൻ്റെ ഏറ്റവും രസകരമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്കിഴക്കൻ സത്രങ്ങൾ.
കൂടാതെ, അവർക്ക് കാരവൻസെറൈസ് എന്ന് പേരിട്ടിരിക്കുന്നു.
അടിമയും ഉടമയും ഒന്നിച്ച് യാത്രാമധ്യേ തലചായ്ചിരുന്ന ഇടം -
നൂറ്റാണ്ടുകൾക്കുമുമ്പ്, സമ്പന്നരായ വ്യാപാരികൾ അവിടെ ഒരു രാത്രി കഴിച്ചുകൂട്ടുകയും, ഒട്ടകങ്ങളെ തങ്ങളുടെ കെട്ടിയിട്ട്, അവരുടെ മുറികൾക്ക് താഴെയുള്ള നിലവറകളിലേക്ക് നല്ല പട്ടുനൂൽ, സുഗന്ധദ്രവ്യങ്ങൾ, നനുത്ത രോമങ്ങൾ എന്നിവ അടങ്ങുന്ന വിലമതിക്കാനാകാത്ത സമ്പത്ത് കയറ്റി, തുടർന്ന് രാവിലെ അവരുടെ യാത്ര തുടരും. രണ്ട് - യൂറോപ്പിലേയും ഏഷ്യയിലേയും അങ്ങനെ ഭൂഖണ്ഡങ്ങളിലെ വ്യാപാരികൾ -
മധ്യകാലഘട്ടത്തിലെ വ്യാപാരത്തിൻ്റെ ദ്രുതഗതിയിലുള്ള വികസനം അസർബൈജാനിലെ കാരവൻസെറൈസിൻ്റെ പങ്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും പുതിയവയുടെ നിർമ്മാണം സുഗമമാക്കുകയും ചെയ്തു. സാധാരണഗതിയിൽ, ഒരു ഗേറ്റുള്ള കോട്ടകളുടെ രൂപത്തിലാണ് കാരവൻസെറൈകൾ നിർമ്മിച്ചിരുന്നത്. അപകടമുണ്ടായാൽ, ഗേറ്റ് പൂട്ടി, കാരവൻസറൈയെ അജയ്യമായ കോട്ടയാക്കി മാറ്റും.
ഷെക്കിയുടെ രണ്ട് കാരവൻസറൈകൾ മാത്രമാണ് ഇന്നും നിലനിൽക്കുന്നത്. പാരമ്പര്യമനുസരിച്ച്, അവരെ "യുക്സാൻ" എന്നും "അസാഗ് കാരവൻസെറൈസ്" എന്നും വിളിക്കുന്നു, അസർബൈജാനിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിൻ്റെ അർത്ഥം "അപ്പർ", "ലോവർ" കാരവൻസെറൈസ് എന്നാണ്.
പതിനേഴാം നൂറ്റാണ്ടിലേതാണ് ഈ കാരവൻസറൈകളുടെ നിർമ്മാണം. വിദഗ്ദ്ധരായ പ്രാദേശിക കരകൗശല വിദഗ്ധർ നിർമ്മിച്ച അപ്പർ, ലോവർ കാരവൻസെറൈകൾ, അവയുടെ ആസൂത്രണ ഘടന, വലുപ്പം, വ്യാപാര സൗകര്യങ്ങളുടെ എണ്ണം എന്നിവ അനുസരിച്ച് സൗത്ത് കോക്കസസിലെ ഏറ്റവും വലിയ കാരവൻസറൈസുകളിൽ ഒന്നാണ് ഇത്.
പതിനേഴാം നൂറ്റാണ്ടിലെ ഒരു ചരിത്ര സ്മാരകമാണ് അപ്പർ കാരവൻസെറൈ, ഷെക്കി നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ഒറ്റ കൂറ്റൻ ഗേറ്റുള്ള കോട്ടയുടെ ആകൃതിയിൽ ഭാരമുള്ള കല്ലുകൊണ്ട് നിർമ്മിച്ചത്. അപകടമുണ്ടായാൽ എപ്പോഴും അടച്ചിടാവുന്ന, കാരവൻസെറൈ ശക്തമായ ഈ വാതിൽ ശരിക്കും മതിപ്പുണ്ടാക്കുന്നു. കല്ല് പാകിയ തറയിലൂടെ നടന്ന്, ആയിരക്കണക്കിന് ഭാഗധേയങ്ങളുടേയും
ദുരന്തങ്ങളുടേയും കഥ പറയുന്ന, പുരാതനമായ ചുവരുകളിൽ തൊട്ടുരുമ്മി, അടഞ്ഞ തണൽ മുറ്റത്ത് ആശ്വാസത്തിൻ്റെയും സമാധാനത്തിൻ്റെയും അന്തരീക്ഷം ആസ്വദിച്ച് ഒരാൾക്ക് ഉറപ്പോടെ അന്തിയുറങ്ങാം - കാരവൻസെറായിക്ക് ചതുരാകൃതിയാണ്. , വലിയ അകത്തെ നടുമുറ്റവും മധ്യഭാഗത്ത് ഒരു കുളവുമുണ്ട്. കാരവൻസെറായിയുടെ ആകെ വിസ്തീർണ്ണം ഏകദേശം 6000 ചതുരശ്ര മീറ്ററാണ്. പ്രധാന ഷോപ്പിംഗ് സ്ട്രീറ്റിൻ്റെ വശത്ത് നിന്ന്, കെട്ടിടത്തിന് 14 മീറ്റർ ഉയരമുണ്ട്, മുറ്റത്തിൻ്റെ വശത്ത് നിന്ന് - 8 മീറ്റർ. സങ്കൽപ്പിക്കുക, അവിടെ 300-ലധികം മുറികൾ ഉണ്ട്!
കാരവൻസെറായിയുടെ പ്രധാന മുഖം ഗുർദ്‌സാന-ചായ് നദിയെ അഭിമുഖീകരിക്കുന്നു. മുറ്റത്തേക്കുള്ള പ്രധാന കവാടത്തിൻ്റെ സമൃദ്ധമായി അലങ്കരിച്ച കമാനം കെട്ടിടത്തിൻ്റെ മൂലയിൽ, നദിക്കരയിലെ റിലീഫിൻ്റെ വലിയ ചരിവ് കാരണം മൂന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ നിർമാണം ആരൊക്കെ ചെയ്തു എന്നത്, അജ്ഞാതമാണ്.
കാരവൻസെറായി കെട്ടിടത്തിൻ്റെ പ്രധാന മുഖത്തിൻ്റെ തലം തിരശ്ചീനമായ ബെൽറ്റുകളുടെ ഒരു പരമ്പരയാൽ വിഘടിപ്പിച്ചിരിക്കുന്നു. താഴത്തെ ബെൽറ്റിന് രണ്ട് നിലകളുടെ ഉയരമുണ്ട്. ഡബിൾ-ടയർ വിൻഡോകളാൽ ഇത് വിശദമാക്കിയിരിക്കുന്നു. കമാന തുറസ്സുകളിൽ അടച്ചിരിക്കുന്നു. ഇഷ്ടിക കമാനങ്ങൾക്ക് അർദ്ധവൃത്താകൃതിയുണ്ട്, അവ കൂറ്റൻ പൈലസ്റ്ററുകളാൽ പിന്തുണയ്ക്കുന്നു - ലംബമായ വാല പ്രോട്രഷനുകൾ, പരമ്പരാഗതമായി ഒരു നിരയെ ചിത്രീകരിക്കുന്നു. താളാത്മകമായി സ്ഥിതിചെയ്യുന്ന കമാന-ജാലക തുറസ്സുകളുള്ള മുകളിലത്തെ നിലകളുടെ തലം, കാരവൻസെറായിയുടെ മൊത്തത്തിലുള്ള ഘടനയുടെ സ്മാരകത്തെ ഊന്നിപ്പറയുന്നു.
അകത്തെ മുറ്റത്തെ സ്ഥലം എളിമയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ മുറികൾക്കും തുല്യ വലിപ്പവും കമാനാകൃതിയിലുള്ള മേൽത്തട്ട് ഉണ്ട്. മുറ്റത്തെ ലോഗ്ഗിയാസ്, കുളങ്ങൾ, ചുറ്റുമുള്ള പൂന്തോട്ടപരിപാലനം എന്നിവ കെട്ടിടത്തിൻ്റെ മൊത്തത്തിലുള്ള ഘടനയുമായി യോജിക്കുന്നു.
കാരവൻസെറായിയിൽ ആവശ്യത്തിന് ഹിച്ചിംഗ് പോസ്റ്റുകളും കുതിരകളെ പുറത്ത് കെട്ടിയിടുന്നതിനുള്ള സ്റ്റാളുകളും ജലസംഭരണികളും ഉണ്ടായിരുന്നു. 1988 മുതൽ, ഷെക്കി നഗരത്തിലെ അപ്പർ കാരവൻസെറൈ വിനോദസഞ്ചാരികൾക്കും നഗര അതിഥികൾക്കും നാട്ടുകാർക്കുമായി ഒരു ഹോട്ടൽ സമുച്ചയമായി ഉപയോഗിക്കുന്നു.
---- ---- ---- ---- --- ---- ----
ചില നേരങ്ങളിൽ
ഞാനും ഞാനുമായി യുദ്ധ്ത്തിലേർപ്പെടുമ്പോൾ,
ഞാനെന്നോടുതന്നെ
വല്ലാതെ തോറ്റ് പോകുന്ന സമയത്ത്,
എന്റെ ഹൃദയത്തിന്റെ ഹൃദയമേ..
ഓരോ തവണയും നീയെന്നെ
ജയിപ്പിക്കുവാനായി
വന്നെത്തുന്നു...
കെ.പി.സുധീര.
അസർബൈജാനിലെ അരുണോദയം - 24
ചില കോട്ടകളും സ്മാരകങ്ങളും.
ചിലപ്പോൾ പ്രകൃതി മോഹിപ്പിക്കുന്ന അഗ്നിയാണ്. ഭവിഷ്യത്തോർത്താലും ഇല്ലെങ്കിലും അതിൽ ചുവട് വയ്ക്കാൻ നിത്യസഞ്ചാരികൾ കൊതിക്കാറുണ്ട്. അപ്പോഴത് ശീതളഹസങ്ങളാൽ നമ്മെ തലോടും.
പെരി ഗാല കോട്ട എവിടെയെന്ന് ചിലപ്പോൾ അസർ ബൈജാനികൾക്ക് പലർക്കും അറിയില്ല. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സഗതാല ജില്ലയിലെ യുഖാരി ചർദാഖ്‌ലാർ ഗ്രാമത്തിനടുത്തുള്ള പർവതനിരയിൽ ഗ്രേറ്റർ കോക്കസസിൻ്റെ താഴ്‌വരയിൽ പെരി ഗലാൽ എന്ന വാസ്തുവിദ്യയുടെ അതിശയകരമായ ഒരു സ്മാരകമുണ്ട്. ഐതിഹ്യമനുസരിച്ച്, എഡി മൂന്നും നാലും നൂറ്റാണ്ടിൽ ഈ പ്രദേശത്തിൻ്റെ ഭരണ വംശജരായ സസാനിഡുകളുടെ ഭരണകാലത്താണ് കോട്ട നിർമ്മിച്ചത്.
അസർബൈജാൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറ്റ് കോട്ടകളിൽ നിന്ന് വ്യത്യസ്തമായി, പെരി ഗാല കോട്ടയെ പർവതത്തിനുള്ളിൽ കൊത്തിയെടുത്തതാണ്. പുരാതന വാസ്തുവിദ്യയുടെ അഭേദ്യവും അപ്രാപ്യവുമായ ഒരു സ്മാരകം പൂർണ്ണമായും പാറക്കെട്ടുകളിൽ കൊത്തിയെടുത്തിരിക്കുന്നു -, ഭൂമിയിൽ നിന്ന് 300 മീറ്റർ ഉയരത്തിൽ പർവതത്തിൻ്റെ കുത്തനെയുള്ള ഭാഗത്ത് ഇത് സ്ഥിതിചെയ്യുന്നു. കയറ്റത്തിൻ്റെ അതികഠിനമായ ബുദ്ധിമുട്ടും ഈ യാത്രയുടെ അപകടങ്ങളും കാരണം വളരെ കുറച്ച് ആളുകൾ മാത്രമേ ഈ പുരാവസ്തു അതിശയത്തിൻ്റെ മതിലുകൾ സന്ദർശിച്ചിട്ടുള്ളൂ. ആ ചുവരുകൾക്ക് അവരുടെ രഹസ്യങ്ങൾ നമ്മോട് സംസാരിക്കാനും വെളിപ്പെടുത്താനും കഴിയുമെങ്കിൽ!
എന്നോർത്തു പോയി.
പ്രധാന റോഡിൽ നിന്ന് വളരെ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. അവിടെ എത്താൻ, മലയുടെ അടിവാരത്തേക്കുള്ള പാത ആരംഭിക്കുന്ന ഗ്രാമത്തിലേക്കുള്ള റോഡിലൂടെ സഞ്ചരിക്കാൻ നമുക്ക് ഒരു എസ്‌യുവി ആവശ്യമാണ്. പിന്നെ മരക്കൊമ്പുകളിലും കുറ്റിക്കാടുകളിലും പറ്റിപ്പിടിച്ച് വഴുവഴുപ്പുള്ള കല്ലുകൾക്ക് മുകളിലൂടെ ഒന്നര മണിക്കൂർ കയറ്റം. യാത്രയുടെ ഏറ്റവും എളുപ്പമുള്ള ഭാഗമാണിത്! കൂടാതെ, കോട്ടയിലെത്താൻ, പാറകളിൽ നിന്ന് കൊത്തിയെടുത്ത ഒരു മീറ്റർ വീതിയുള്ള ഒരു പാതയും ഉണ്ടായിരുന്നു. അതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. കോട്ടയിലേക്കുള്ള ബുദ്ധിമുട്ടുള്ള പാത കോട്ടയെ ഏതാണ്ട് അപ്രാപ്യമാക്കി. അപകടകരമായ പാതയായതിനാൽ മിക്ക വിനോദസഞ്ചാരികളും കൂടുതൽ മുന്നോട്ട് പോകാറില്ല. തീർച്ചയായും, ഈ കോട്ടയുടെ നിർമ്മാതാക്കൾക്ക് അവർ എന്താണ് ചെയ്യുന്നതെന്ന് നന്നായി അറിയുകയും പ്രതിരോധ ആവശ്യങ്ങൾക്കായി ഇത് കൃത്യമായി നിർമ്മിക്കുകയും ചെയ്തു, കാരണം അതിനോടുള്ള സമീപനം പോലും വളരെ ബുദ്ധിമുട്ടാണ്.
പൊതുവേ, ഏകദേശം 17 നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഈ അത്ഭുതകരമായ ഘടന നന്നായി സംരക്ഷിക്കപ്പെടുന്നു, ഭാവിയിൽ, ശരിയായ പുരാവസ്തു പഠനത്തിലൂടെ, കോട്ടയ്ക്ക് രസകരമായ നിരവധി കണ്ടെത്തലുകളും രഹസ്യങ്ങളും വെളിപ്പെടുത്താൻ കഴിയും.
ചരിത്രപരമായി, ഇത്തരത്തിലുള്ള ഘടന സൈനികമോ മതപരമോ ആയ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ് എന്ന് ഊഹം ചെയ്യാം.അതിൻ്റെ ചെറുപ്പം വെച്ച് നോക്കിയാൽ, കോട്ടയ്ക്ക് ധാരാളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. സ്ഥിരമായ ജലസ്രോതസ്സുകളുടെ സാന്നിധ്യത്തിന് തെളിവുകളൊന്നുമില്ല, അത്തരമൊരു കോട്ടയ്ക്ക് വലിയ തന്ത്രപ്രധാനമായ പ്രാധാന്യമില്ല. അതിനാൽ, ചില ശാസ്ത്രജ്ഞർ ഈ സ്മാരകം ഒരു മതപരമായ വസ്തുവാണെന്നും സൊരാസ്ട്രിയൻ ക്ഷേത്രമാണെന്നും വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ് സൊരാസ്ട്രിയനിസം. നല്ല ചിന്തകൾ, നല്ല വാക്കുകൾ, നല്ല പ്രവൃത്തികൾ എന്നിവയുടെ ഒരു വ്യക്തിയുടെ സ്വതന്ത്ര ധാർമ്മിക തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത് എന്ന് മുമ്പൊരു അധ്യായത്തിൽ ഈയുള്ളവൾ സൂചിപ്പിച്ചിട്ടുണ്ട്.
പുരാതന കാലത്ത് മധ്യകാലഘട്ടത്തിൻ്റെ തുടക്കത്തിൽ, വടക്കൻ അസർബൈജാൻ ഉൾപ്പെടുന്ന ഇറാനിൽ സൊരാസ്ട്രിയനിസം പ്രചരിച്ചിരുന്നു. തീർച്ചയായും, പാറയിൽ കൊത്തിയെടുത്ത സൊരാഷ്ട്രിയൻ ക്ഷേത്രങ്ങളും എൽറാനിൽ കാണാം. പെരി ഗാല ക്ഷേത്രത്തിൻ്റെ പോർട്ടൽ (പ്രധാന കവാടം) അതിൽ തന്നെ വളരെ രസകരമാണ്: അന്നത്തെ മലയിലെ കാട്ടുപാറയുടെ പശ്ചാത്തലത്തിൽ നിന്ന് ഇത് വ്യക്തമായി വേറിട്ടുനിൽക്കുന്നു.
ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത് യുഖാരി ചർദാഖ്‌ലർ ഗ്രാമത്തിൻ്റെ പേരും കോട്ടയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. "ചർത്തക്" എന്ന വാക്കിൻ്റെ അർത്ഥം "പാറയിലെ അഗ്നി ക്ഷേത്രം" എന്നാണ്.
പെരി ഗാല കോട്ടയുടെ പേരിൻ്റെ ഉത്ഭവം പോലും ഒരു രഹസ്യമായി തുടരുന്നു. "പെരി", "ഗാല" എന്നീ പദങ്ങളുടെ സംയോജനത്തിൻ്റെ അർത്ഥം "മന്ത്രവാദിനിയുടെ കൊട്ടാരം" എന്നാണ്. എന്നിരുന്നാലും, പെരി എന്നത് ഒരു സ്ത്രീ നാമം കൂടിയാണ്, ഒരുപക്ഷേ ഇത് പിന്നീട് ഈ സ്ഥലത്തിന് നൽകിയിരിക്കുമോ? കോട്ടയുടെ പേരിൻ്റെ ഉത്ഭവത്തിൻ്റെ നിരവധി ഐതിഹ്യങ്ങൾ വ്യാപിക്കുന്നു.
ഈ കോട്ടയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ മധ്യേഷ്യയും കോക്കസസും കീഴടക്കിയ മംഗോളിയൻ സാമ്രാജ്യത്തിൻ്റെ സ്ഥാപകനും ആദ്യത്തെ മഹാനായ ഖാനുമായ ചെങ്കിസ് ഖാൻ്റെ കാലത്തെ പരാമർശിക്കുന്നു. ഐതിഹ്യമനുസരിച്ച്, ചെങ്കിസ് ഖാൻ പ്രാദേശിക ഭരണാധികാരികളിൽ ഒരാളുടെ മകളെ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ട്രയായി ഭാര്യയായി തിരഞ്ഞെടുത്തു. നിന്നെക്കാൾ സുന്ദരിയായ ആരെയെങ്കിലും അറിയാമോ എന്ന് ആരോ പെൺകുട്ടിയോട് ചോദിച്ചപ്പോൾ, അവളുടെ സഹോദരി പെരിയാണ് കൂടുതൽ സുന്ദരി എന്നായിരുന്നു മറുപടി.
താൻ ചെങ്കിസ് ഖാൻ്റെ അന്തഃപുരത്തിലേക്ക് ആകർഷിക്കപ്പെടുകയാണെന്ന് കേട്ടപ്പോൾ, പെരി പാറക്കെട്ടുകളിൽ ഈ കോട്ട പണിത വിശ്വസ്തരായ ഒരുപിടി ആളുകളുമായി മലകളിലേക്ക് ഓടിപ്പോയി. വളരെക്കാലമായി, ചെങ്കിസ് ഖാൻ്റെ യോദ്ധാക്കൾ ഈ കോട്ട ഉപരോധിച്ചു, പക്ഷേ ആർക്കും അത് അളക്കാനും പിടിച്ചെടുക്കാനും കഴിഞ്ഞില്ല. അവളുടെ ജന്മനാട്ടിൽ നിന്നുള്ള എല്ലാ പെൺകുട്ടികളെയും വധിക്കുമെന്ന് ചെങ്കിസ് ഖാൻ ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് പെരി കീഴടങ്ങിയത്. നിശ്ചയിച്ച സമയത്ത്, കോട്ട വിട്ട് അവൾക്കായി വിവാഹ ഘോഷയാത്ര കാത്തുനിൽക്കുന്നിടത്തേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ, താമസക്കാരെല്ലാം അവരുടെ പെൺമക്കളെ രക്ഷിച്ചതിന് നന്ദി പറയാൻ മലയുടെ അടിവാരത്തെത്തി. കോട്ടയുടെ മതിലുകളിൽ നിന്ന് പെരി ഉയർന്നുവന്നപ്പോൾ, അവളുടെ ധൈര്യത്തെയും കുലീനതയെയും അഭിനന്ദിച്ച് ആളുകൾ അവളെ ഉച്ചത്തിൽ സ്വാഗതം ചെയ്തു. രാജകുമാരി കോട്ടയുടെ മതിലുകളിൽ നിന്ന് പുറത്തുവന്ന് മലഞ്ചെരിവിൽ നിന്ന് സ്വയം എടുത്തു ചാടി.ചെങ്കിസ് ഖാൻ്റെ അന്തഃപുരത്തിലെ ജീവിതത്തേക്കാൾ മരണത്തെ വരിക്കുവാനാണ് അവൾ ഇഷ്ടപ്പെട്ടത്. ആ കാലഘട്ടത്തിലെ യഥാർത്ഥ സംഭവങ്ങളുമായി ഇതിഹാസം എത്രത്തോളം പൊരുത്തപ്പെടുന്നുവെന്ന് അറിയില്ല.
കോട്ടയെക്കുറിച്ച് രസകരമായ മറ്റ് ചില കഥകളും ഉണ്ട്. , ജോർജിയൻ രാജ്ഞിയായ ലോട്ടസിൻ്റെ സ്വാധീനത്തിൽ വീഴുന്നതിനുമുമ്പ് (താത്കാലികമായി) ഈ ദേശങ്ങളിൽ ഭരിച്ചിരുന്ന അവാർ ഭരണാധികാരിയുടെ പേരാണ് പെരി. ടമെർലെയ്‌നിൻ്റെ സൈന്യം ആയിരുന്നെന്നും ഒരു ഐതിഹ്യമുണ്ട്
14-ആം നൂറ്റാണ്ടിൽ കോട്ട പിടിക്കാൻ ശ്രമിച്ചപ്പോൾ പെരി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ സൈന്യം എതിർത്തു. കോട്ടയുടെ അജയ്യതയെക്കുറിച്ച് ടമെർലെയ്‌നെ അറിയിച്ചപ്പോൾ, അത് വ്യക്തിപരമായി പിടിച്ചെടുക്കുമെന്നും അതിൻ്റെ പ്രതിരോധക്കാരനെ ബന്ദിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ടാമർലെയ്‌നിൻ്റെ സൈന്യത്തിന് കീഴടങ്ങാൻ പെരി വിസമ്മതിച്ചു, നീണ്ട യുദ്ധങ്ങൾക്ക് ശേഷം ടമെർലെയ്ൻ കോട്ട പിടിച്ചെടുക്കാൻ കഴിഞ്ഞു. പെരി, ശത്രുവിന് കീഴടങ്ങാൻ വിസമ്മതിച്ചു, പാറയിൽ നിന്ന് എടുത്ത് ചാടി ആത്മ ഹനനം നടത്തി. അതിനുശേഷം കോട്ടയെ പെരി ഗാല എന്ന് വിളിച്ചു വരുന്നു എന്ന് മറ്റൊരു കൂട്ടർ.
"പെരി" എന്ന പേര് എട്ടാം നൂറ്റാണ്ടിൽ അറബ് അധിനിവേശ സമയത്ത് പ്രത്യക്ഷപ്പെട്ടിരിക്കാമെന്നും പണ്ഡിതന്മാർ അനുമാനിക്കുന്നു.
നിഗൂഢമായ കോട്ടയെക്കുറിച്ച് ഇന്നും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു: ആരാണ്, എപ്പോൾ, എന്തിനാണ് ഇത് നിർമ്മിച്ചത്? എന്തുകൊണ്ടാണ് കോട്ട ഉപേക്ഷിച്ചത്? എന്തായാലും, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആർക്കും വ്യക്തമായി അറിയില്ല, അവ ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. എന്നിരുന്നാലും, പെരി ഗാല, അപ്രാപ്യമായിട്ടും, അസർബൈജാൻ ചരിത്രത്തിൽ താൽപ്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.
--- ----- ----- ----- ---- ---- ----
It was wonderful to speak to students..in Providence girl's higher secondary school.. Kozhikode.. Inauguration of their various clubs and readers day program.memory
കോഴിക്കോട് - അഭിമാന നഗരം
കെ.പി. സുധീര
കോഴിക്കോട് ഇന്ത്യയുടെ ആദ്യ സാഹിത്യ നഗരമായി യുനെസ്കോ
തിരഞ്ഞെടുത്തതിൻ്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജൂൺ 23 ന് കോഴിക്കോട് നടക്കുന്നു ,വന്നെത്തണം എന്ന ക്ഷണക്കത്ത് ലഭിച്ചു - മകനരിയിൽ അസർബൈജാനിൽ കഴിയുമ്പോഴും കോഴിക്കോടിൻ്റെ മഹത്വമോർത്ത് മനസ്സിൽ കൃതാർത്ഥത നിറയുന്നു.
ശിരസ്സ് അഭിമാനത്താൽ ഉയരുന്നു.
സാഹിത്യത്തിൻറെ ശാശ്വതീകത്വ ഭാവമുള്ള നഗരമാണ് കോഴിക്കോട് - സൗന്ദര്യത്തെ സത്യത്തോട് അടുപ്പിക്കുന്ന ധാരാളം സാഹിത്യകാരന്മാരും ആസ്വാദകരും വായനക്കാരും താമസിക്കുന്ന ഇടം -സ്വാർത്ഥമില്ലാത്ത ആഹ്ലാദനുഭൂതിയാണ് സാഹിത്യ നഗരത്തിൽ താമസിക്കുന്ന ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് -
ഞാൻ ജനിച്ചുവളർന്നത്, ഹിന്ദുവും മുസൽമാനും, കൃസ്ത്യാനിയും ഗുജറാത്തിയും ബുദ്ധമതക്കാരും കൈകോർത്തു ജീവിച്ച കോഴിക്കോടാണ്. മിഠായിത്തെരുവിൽ ബുക്ക്സ്റ്റാൾ നടത്തിയിരുന്ന ദിവംഗതനായ കെ.സി. പത്മനാഭൻ ആണ് എൻ്റെ അച്ഛൻ.
വാസ്കോഡിഗാമ കപ്പലിറങ്ങി, സാമൂതിരി രാജാവിനെ മുഖം കാണിച്ച സംഭവങ്ങൾക്കുശേഷം കോഴിക്കോട് കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്കാര സമന്വയ ഭൂമിയായി. നഗരവത്ക്കരണങ്ങളുടെ, പരിഷ്കാരത്തിന്റെ പല സംസ്കാരങ്ങളുടെ, ഭാഷകളുടെ സങ്കരഭൂമിയായി ഇത്. പതിനഞ്ചാം നൂറ്റാണ്ടിനവസാനത്തിൽ ഇവിടെ . ചൈനയിൽ നിന്നും, ജാവയിൽ നിന്നും, അലക്സാണ്ട്രിയയിൽനിന്നുപോലും കച്ചവടക്കാർ വന്നിരുന്നുവത്രെ. അവരിവിടെ ഒന്നിച്ചു പുലർന്നു. ഒന്നിച്ച് കച്ചവടം ചെയ്തു. സൗഹാർദ്ദത്തിന്റെ പുതുവസന്തം സൃഷ്ടിച്ചു.
കോഴിക്കോട് ഒരുപാട് വലിയ മനുഷ്യർ ജീവിച്ചിട്ടുണ്ട്.കോഴിക്കോട്ട് ജീവിച്ച കെ.പി. കേശവമേനോനും മുഹമ്മദ് അബ്ദുറഹിമാൻ സാഹബും മൊയ്തുമൗലവിയും, സി.എച്ച്. മുഹമ്മദ് കോയയും അങ്ങനെ പലരും മലബാറിലെ മഹത്വമുള്ള മനുഷ്യരായാണ് അറിയപ്പെടുന്നത്.
രാഷ്ട്രീയത്തിലും, കലയിലും സംസ്കാരത്തിലും മുന്തി നിന്ന മനുഷ്യർ - സംഗീതം, നാടകം, സിനിമ, സാഹിത്യം ഇവ കോഴിക്കോട്ടുകാർക്ക് ജീവനാണ്. രണ്ട് ജ്ഞാനപീഠ ജേതാക്കൾ കോഴിക്കോട് ജീവിച്ചവരാണ് - എസ്.കെ.യും എം.ടി.യും - ഈ രണ്ടക്ഷരങ്ങൾ ലോകമെമ്പാടും അറിയപ്പെടുന്ന പേരാണ്. ഇവർ നാടിൻ്റെ അഭിമാനഭാജനങ്ങളാണ്.
വീട്ടിൽ എസ്.കെ. നിത്യ സന്ദർശകനായിരുന്നു. തിക്കോടിയൻ, അഴീക്കോട്, വൈക്കം മുഹമ്മദ് ബഷീർ യു എ ഖാദർ പി.വത്സല എൻ.പി. മുഹമ്മദ്, കടവനാട് കുട്ടികൃഷ്ണൻ, ഉറൂബ്, സിനിക് പിന്നെ അക്കാലത്ത് നാടകരംഗത്തെ പ്രമുഖരായ നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, ശാന്താദേവി ഇങ്ങനെ പലരും പലപ്പോഴും വീട്ടിൽ ഊണിനും ചായയ്ക്കും ഒക്കെ ഉണ്ടാവും. വീട്ടിലെ ഔട്ട് ഹൗസിൽ വെച്ച് നാടക റിഹേഴ്സലുകളും എഴുത്തുകാരുടെ കൂട്ടായ്മയും ഉണ്ടാവും.നാടകസാമഗ്രികളായ കർട്ടണും മറ്റും, ഉമ്മറത്തെ ചാരുപടിക്കടുത്തുള്ള ചെരുമുറിയിൽ സൂക്ഷി ച്ചിരുന്നതായി ഓർക്കുന്നു, അച്ഛൻ കെ.സി. എന്ന പേരിലാണ് അറിയപ്പെട്ടത്.തിക്കോടിയന്റെ മകൾ പുഷ്പേച്ചി, പിന്നെ എസ്.കെ യുടെ മക്കൾ സുമ,സുമിത്ര, എൻ.പി, ഉറൂബ് ഇവരുടെ മക്കൾ ഇവരുടെയൊക്കെ കൂടെ ഒന്നിച്ചിരുന്നത് ഓർമയുണ്ട്.
കോഴിക്കോട് ജോലി സംബന്ധമായി എത്തിയ എം.ടി, നിളയുടെ നിലാവിനെ ഉപേക്ഷിച്ച് കോഴിക്കോട് താമസമാക്കി. തിക്കോടിയൻ, ഉറൂബ് - അങ്ങനെ പലരും ഇവിടെ വന്ന് സ്ഥിരതാമസക്കാരായി -
ആര് വന്നെത്തിയാലും ഹൃദയാലുക്കളായ കോഴിക്കോട്ടുകാരുടെ സ്നേഹവും സൽക്കാരവും അവരുടെ ഹൃദയങ്ങളെ കീഴടക്കും . അവർ ഞങ്ങളുടെ ആത്മാവിൻ്റെ ഊഷ്മാവിൽ ജീവിതത്തിൻ്റെ നറുമണം ആസ്വദിച്ചു - സത്യത്തിൻ്റെ ഉൾക്കാഴ്ചയറിഞ്ഞു. സാമുദായിക വൈരുധ്യങ്ങൾക്കും ജാതി വൈചിത്ര്യങ്ങൾക്കുമപ്പുറം വിശ്വമാനവൻ്റെ ഭാഷയറിഞ്ഞു.
നിരവധി സാഹിത്യകാരന്മാർ ജീവിച്ച, ജീവിക്കുന്ന, ആസ്വാദനത്തിൻ്റെ ആനന്ദവും സർഗാത്മകതയുടെ ഔന്നത്യവും അറിയുന്ന കോഴിക്കോടിന് സാഹിത്യ നഗരമെന്ന പദവി യുനെസ്കോ നൽകുമ്പോൾ, ഞങ്ങൾക്ക് അർഹതയുള്ളത് ലഭി
ച്ചതിൻ്റെ വിവരിക്കാനാവാത്ത ചാരിതാർത്യമാണ്.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Calicut
673006