Erumelymedia
santheep sebastian
news photographer
Mob:9447497788
ERUMELY MEDIA
https://youtube.com/@Erumely_media
എരുമേലി : മുൻ റേഞ്ച് ഓഫീസർ ആയിരുന്ന ബി ആർ ജയനെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് തൈകൾ കണ്ടെത്തിയത് സംബന്ധിച്ച വിവരം മേലധികാരികളിലേക്ക് റിപ്പോർട്ട് ചെയ്തതിലെ സാങ്കേതികവശം ചൂണ്ടിക്കാട്ടി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ വളപ്പിലെ കഞ്ചാവ് തൈകൾ കണ്ടെത്തിയത് സംബന്ധിച്ച് ഗൗരവകരമായ വിഷയമാണ് വനംവകുപ്പിന്റെ കടുത്ത ശിക്ഷ നടപടിയിലേക്ക് എത്തിക്കാൻ കാരണമായത് . എരുമേലിയിൽ റെയിഞ്ച് ഓഫീസർ ആകാനുള്ള മറ്റ് ഉദ്യോഗസ്ഥരുടെ കസേരയ്ക്കായുള്ള താല്പര്യമാണ്. ആരോപണം ഉന്നയിക്കാൻ പ്രധാന കാരണം എന്ന് ഉദ്യോഗസ്ഥരിൽ ചിലർ രഹസ്യം പറയന്നു.
എരുമേലി :മണിപ്പുഴ കോൽകളത്തിൽ ഷാമോൻ (47 )വയസ്സ് ഇന്ന് രാവിലെ സൗദിയിൽ നിര്യാതനായി.
പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു.
വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.
വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്‌സി. മക്കള്‍: ജിൻസണ്‍, ബിജോ.
പമ്പാവാലി : വട്ടപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു... പമ്പാവാലി തുലാപ്പള്ളിയിലാണ് സംഭവം.... പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് കൊല്ലപ്പെട്ടത്.
മുക്കൂട്ടുതറ :പാണപിലാവ് പന്തല്ലൂർ പറമ്പിൽ പോളിന്റെ ഭാര്യ ലില്ലു കുട്ടി (70) നിര്യാതയായി.സംസ്കാരം ശനിയാഴ്ച 10 മണിക്ക് സെന്റ് ജോസഫ് ചർച്ച് പാണപിലാവിൽ
മകൾ .ബിന്ദു. മരുമകൻ ഷാജി കീച്ചറ. കൊച്ചുമക്കൾ അമലു,അമൂല്യ,അമൽ.
പരേത എരുത്വാപ്പുഴ പ്ലാവനാക്കുഴി കുടുംബാംഗമാണ്
എരുമേലി: പേട്ട കവലയിൽ പതിറ്റാണ്ടുകളായി നാരങ്ങ കച്ചവടം നടത്തിവന്നിരുന്ന
വാഴക്കാല വടലിവിള വീട്ടിൽ P. നേശയൻ(68)നിര്യാതനായി.
സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് ഭാര്യ : സരസ്വതി
മക്കൾ : അനീഷ്,സജു മരുമക്കൾ: നിഷ,രേഷ്മ
എരുമേലി : വേനൽ മഴ എരുമേലിക്ക് ആശ്വാസമായി പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഇന്ന് വൈകിട്ടോടെ മഴ ലഭിച്ചത്. ഇന്നും മധ്യ–തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ വൈകിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
കനത്ത ചൂടിനെത്തുടർന്ന് ഇന്നും നാളെയും പാലക്കാട്, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പാലക്കാട് ഇന്നലെ 39.7 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. പുനലൂരിൽ 38.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
വേനൽ മഴ ചിത്രങ്ങൾ
എരുമേലി. വസ്തു നികുതി പിരിവ് പൂർത്തീകരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നികുതി അടക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഈ മാസം 28(വ്യാഴം ),29(വെള്ളി ),31(ഞായർ )ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും (വെള്ളി, ഞായർ )തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
സംസ്കാരം ഇന്ന്
മുക്കൂട്ടുതറ :മുക്കൂട്ടുതറ വാഴക്കാലയിൽ സജി രാമകൃഷ്ണണൻ (പത്രഏജന്റ്റ് സിജി 55) അന്തരിച്ചു . സംസ്‌കാരം ഇന്ന് 27-03 ബുധൻ { മൂന്നു മണിക്ക് വീട്ടുവളപ്പിൽ .മുക്കൂട്ടുതറയിലെ ആദ്യകാല പത്ര ഏജന്റ് ആയ രാമകൃഷ്ണണൻ്റെയും, പരേതയായ ജഗദമ്മയുടെയും മകനാണ്. ഭാര്യ സിനി മംഗലശ്ശേരിൽ ( കൊരട്ടി-ടീച്ചർ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ കൊല്ലമുള ).മക്കൾ അനുപമ (ദുബായ് ), അർജുൻ (അമൽജ്യോതി എൻജിനീയറിങ് കോളേജ് )
ചുട്ടുപൊള്ളി കോട്ടയം; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കേരളത്തിലെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ കോട്ടയത്ത് ( 38.4c)* രേഖപ്പെടുത്തി. തൊട്ടുപിന്നിൽ പുനലൂർ (38.2c) വെള്ളാനിക്കര (38.0) തിരുവനന്തപുരം (37.4) പാലക്കാട് (37.2) ആലപ്പുഴ (37.1) കോഴിക്കോട് (36.0) എന്നിവിടങ്ങളിലാണ്. അതെ സമയം കോട്ടയം വടവാതൂർ AWSൽ ഉയർന്ന ചൂട് 39.5c ഇന്നലെ രേഖപ്പെടുത്തി.
കൂടാതെ ഇന്നലെ പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിൽ മിതമായ വേനൽമഴയും ലഭിച്ചു. പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ 7.5 മിമീ മഴ പെയ്തു. ഇന്ന് കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മിതമായ തോതിൽ മഴ പ്രവചിക്കുന്നു. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില ഗുജറാത്തിലെ അംറേലിയിൽ (40.2c). രേഖപ്പെടുത്തി.
ചാത്തൻതറ: പനംകുടന്ത അരുവിയുടെ സമീപം രാജവെമ്പാലയെ പിടികൂടി . സമീപവാസിയായ സ്ത്രീ തുണി അലക്കാൻ എത്തിയപ്പോഴാണ് കണ്ടത് .ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്.
വെച്ചുചിറ മേഴ്സി ഹോമിനു_ സ്നേഹവീട് സമർപ്പിച്ചു.
എരുമേലി. എം ജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതി ഭാഗമായി വെച്ചുചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് എരുമേലി എം ഇ എസ് കോളേജ് മാനേജ്മെന്റും നാഷണൽ സർവീസ് സ്കീമും നിർമ്മിച്ചു നൽകുന്ന സ്നേഹവീടിൻറ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ എ എസ് നിർവ്വഹിച്ചു.സമുഹത്തിൽ അഗതികളായവരെയും അനാഥരെയും സ്നേഹിക്കുകയും ശുശ്രൂഷി ക്കുകയും ചെയ്യുന്ന കോളേജിൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കളക്ടർ പറഞ്ഞു.തുടർന്ന് താക്കോൽ മേഴ്സി ഹോം അന്തേവാസികൾക്ക് കൈമാറി. നൂറിലധികം അന്തേവാസികൾ സ്ഥലപരിമിതി മൂലം വിഷമിക്കുന്ന അവസ്ഥയിൽ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും സാന്ത്വനമായി കടന്നു വരികയും ഈ കാരുണ്യ പ്രവർത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്യുകയായിരുന്നു .ഒരു വർഷത്തെ കഠിന പരിശ്രമഫലമായാണ് ഈ സംരഭം പൂർത്തികരിക്കാൻ സാധിച്ചത്.മാനേജ്മെൻറ്, അദ്ധ്യാപകർ,അനദ്ധ്യാപകർ വിദൃർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ , പ്രിൻസിപ്പലിൻറയും സീനിയർ അദ്ധ്യാപകരുടെയും പരിചയക്കാർ ,വ്യാപരി വൃവസായികൾ തുടങ്ങി നിരവധിയാളുകളുടെ സഹകരണത്തോടെയാണ് 1500 സ്വ.ഫീററ് കെട്ടിടം പൂർത്തികരിക്കാൻ സാധിച്ചത്.
യോഗത്തിൽ.എംഇ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് എൻജി. മുഹമ്മദ് ഹനീഫ് മുഖൃ പ്രഭാഷണം നടത്തി.കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം അദ്ധൃക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷഹാസ് പറപ്പളളി കളക്ടർക്ക് മെമ്മൻറോ നൽകി ആദരിച്ചു.,യൂത്ത് വിംഗ് പ്രസിഡന്റ് ഷെഹിം വിലങ്ങുപ്പാറ,കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, പ്രിൻസിപ്പൽ പ്രൊഫ. ഡോ.അനിൽകുമാർ,ഐ ക്യു എസി കോർഡിനേറ്റർ ലഫ്. സബ്ജാൻ യൂസഫ്, വൈസ്പ്രിൻസിപ്പൽ ഷംല ബീഗം പ്രോഗ്രാം ഓഫീസർ സെബാസ്റ്യൻ പി സേവൃർ എന്നിവർ പ്രസംഗിച്ചു.
20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്നേഹവീടിൻറ തണലിൽ ഇനി ഇവർക്ക് കഴിയാം.മേഴ്സി ഹോം ഡയറക്ടർ സി.തബിത്ത നന്ദി പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലാണ് മേഴ്സി ഹോം പ്രവർത്തിക്കുന്നത്. മതസൗഹാർദ്ദ ത്തിൻറ സംഗമഭൂമിയായ എരുമേലിയ്ക്ക് തിലകക്കുറിയായിയിരിക്കുകയാണ് കുട്ടികളുടെ ഈ സംരംഭം.
ചിത്രം. എരുമേലി എം ഈ എസ് കോളേജ് എൻ എസ് എസ് വിഭാഗം നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി നിർവഹിക്കുന്നു.
കേരളത്തിൽ ജാതിമത ചിന്തകൾക്കതീതമായി സാമൂഹൃ പ്രതിബദ്ധതയോടെ പ്രവർത്തിപ്പിക്കുന്ന എംഇ എസ് പ്രസ്ഥാനത്തിൻറ നേതൃത്വത്തിൽ 1995 ൽ എരുമേലിയിൽ സ്ഥാപിതമായ ഈ കോളേജ്,കഴിഞ്ഞ കാലങ്ങളിൽ എൻ എസ് എസിൻറ നേതൃത്വത്തിൽ എരുമേലിയിൽ നിരവധി സാമൂഹൃ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2016-17 വർഷം സംസ്ഥാന നത്തെ മികച്ച എൻ എസ് എസ് യുണിററായിതെരഞ്ഞെടുക്കയുണ്ടായി. ഇന്നലെ സ്നേഹവീട് പദ്ധതി പ്രകാരം രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുമരംപ്പാറയിൽ തുടക്കം കുറിക്കുവാൻ സാധിച്ചു.അടുത്ത വർഷവും നിരവധി വീടുകൾ നിർമ്മിക്കുവാനുളള പദ്ധതി ആസൂത്രണം ചെയ്തുവരുന്നു. സമുഹത്തിൽ അവശത അനുഭവിക്കുന്നവരിലേക്ക് വിദ്യാർത്ഥി കളെ നയിച്ചാൽ കലാപരാഷ്ട്രിയം മാററുവാനു സാധിക്കുമെന്ന്
ഈ സംരഭം തെളിയിച്ചു.
എരുമേലി :എംഇഎസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷനായിരുന്നു. താലൂക്ക് പ്രസിഡന്റ് സി. യു അബ്ദുൽ കരീമിൽ നിന്നും യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിഫാദ് സലാം പാറക്കൽ ആദ്യ ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങി. എംഇഎസ് ജില്ലാ പ്രസിഡന്റ് എം.എം. ഹനീഫ്, കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, ചാത്തന്നൂർ എന്ജിനീറിങ് കോളേജ് ചെയർമാൻ നജീബ്, ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകർ, ബ്ലോക്ക് മെമ്പർ മാഗി ജോസഫ്, മെമ്പർമാരായ സുബി സണ്ണി,നാസർ പനച്ചി, ഷാനവാസ് തുടങ്ങിയവർ ഇഫ്താർ ആശംസകൾ നൽകി. പി.പി മമ്മൂട്ടി നന്ദി പ്രകാശിപ്പിച്ചു.
എരുമേലി :മണ്ഡലം കൺവെൻഷൻ വളരെ ആവേശത്തോടെ നടന്നു. കെ സി ജോർജ്കുട്ടി സ്വാഗതം ആശംസിച്ച യോഗത്തിൽ അനുശ്രീ സാബു ആദ്യക്ഷത വഹിച്ചു. ബഹുമാന്യനായ നമ്മുടെ EX:MLA കെ ജെ തോമസ് അവറുകൾ ഉത്ഘടന കർമം നിർവഹിച്ചു.
ഡോ:തോമസ് ഐസക്കിന്റെ വിജയത്തിന് വേണ്ടി കൈയും മെയ്യും മറന്ന് കച്ചമുറുക്കി LDF പ്രവർത്തകരും നേതാക്കളും ഇലക്ഷൻ പ്രചരണത്തിനായി ഇറങ്ങിക്കഴിഞ്ഞു.
ശ്രീ സുഭേഷ് സുധാകരൻ, സാജൻകുന്നത്ത്, ബിനോജോൺ ചാലക്കുഴി, തങ്കമ്മ ജോർജ്കുട്ടി, സലിം വാഴമറ്റം, ജോസ് പഴയതോട്ടം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
എരുമേലി : മുക്കൂട്ടുതറ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ടി വി ജോസഫ് ചേട്ടൻ്റെ മകൻ ജീസ് ജോസഫ് (39)നിര്യാതനായി ആദരാജ്ഞലികൾ .
കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെന്റിലെ ഏറ്റവും മികച്ച എൽ. പി. സ്കൂളായി വീണ്ടും എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ.
എരുമേലി : കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ പ്ലാറ്റിനം സർക്കിളിൽ മികച്ച എൽ. പി. സ്കൂളിനുള്ള അംഗീകാരം എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിന്. പoന - പാഠ്യേ തര പ്രവർത്തനങ്ങൾ, കലാ - കായിക - ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- ഗണിത -പ്രവൃത്തി പരിചയ മേളകൾ, ക്വിസ് മത്സരങ്ങൾ, LSS സ്കോളർഷിപ്പ്, കോർപ്പറേറ്റ് മാനേജ്മെന്റ് തലത്തിൽ നടത്തപ്പെട്ട സ്കോളർഷിപ്പ് പരീക്ഷകളിലുള്ള തിളക്കമാർന്ന വിജയം ,, ദിനാചരണങ്ങൾ, തുടങ്ങി നാനാവിധ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് കാഞ്ഞിരപ്പള്ളി കോർപറേറ്റിലെ 104- ഓളം സ്കൂളുകളിൽ മികച്ച സ്കൂളായി എരുമേലി സെന്റ്.തോമസ് എൽ.പി. സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. എരുമേലിയുടെ ഹൃദയ ഭാഗത്തു അക്ഷര വെളിച്ചം തൂകിയ സെന്റ് തോമസ് എൽ. പി സ്കൂൾ 97 വർഷം പിന്നിടുമ്പോൾ ഒളി മങ്ങാത്ത അക്ഷര സൂര്യനായി ഇന്നും പ്രശോഭിക്കുകയാണ്. വിദ്യാർത്ഥി സമ്പത്തുകൊണ്ടും മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടും മുൻപന്തിയിൽ എത്തി നിൽക്കുന്ന സെന്റ് തോമസ് എൽ. പി സ്കൂൾ എരുമേലിക്കാർക്ക് എന്നും അഭിമാനമാണ്.
നൂതനങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന വിദ്യാലയ അന്തരീക്ഷവും, പഠന മികവിലും മറ്റ് ഇതര പ്രവർത്തനങ്ങളിലും കുട്ടികളെ ഒന്നാമത് എത്തിക്കുന്ന പ്രധാന അധ്യാപിക റവ.സി. റെജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും, അവരോട് ചേർന്നു നിൽക്കുന്ന രക്ഷിതാക്കളും,എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്ന സ്കൂൾ മാനേജ്മെന്റും, ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ്.നാളെയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന കുരുന്നുകളെ വാർത്തെടുക്കുന്ന ഈ സ്കൂളിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്കൂൾ ഹെഡ്മിസ്ട്രസ് നന്ദി അർപ്പിക്കുകയും ചെയ്തു.
എരുമേലി തുമരംപാറ കൊപ്പം
മേഖലയിൽ വീണ്ടും പുലി എത്തിയതായി അഭ്യൂഹം. പുലർച്ചെ നടക്കാൻ പോയ ആളാണ് റോഡ് അരികിലൂടെ ഓടി മറയുന്ന പുലിയെ കണ്ടതായി പറയുന്നത്. സമീപ മുളള പുരയിടത്തിലൂടെ ഓടി അടു|ത്തുള്ള വീട്ടിലെ കയ്യാലയോടു ചേർന്നുളള ടെറസിൽ ചാടി കയറിയതിന്റെ പാടുകളും ഉണ്ട്.
പുലിയുടെ എന്നു കരുതുന്ന കാൽ പാടുകൾ പല സ്‌ഥലത്തായി പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ പുലി ആകാ നുള്ള സാധ്യതയില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
പൂച്ചപ്പുലിയാണ് എന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനു കൂട് സ്‌ഥാപിക്കണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
എരുമേലി: അറക്കൽ മത്തായി വർക്കി (92) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊഴുവനാൽ പൊന്നും പുരയിടത്തിൽ ചിന്നമ്മ വർക്കി. മക്കൾ: എൽസി (സ്കോട്ലൻഡ്), മാത്തുകുട്ടി, മേഴ്‌സി, കറിയാച്ചൻ, സാലി, വിൽസൺ, ആൻസി, റാണി, തോമാച്ചൻ (യുഎസ്). മരുമക്കൾ: പയസ് തെക്കേമുറി (ആനക്കല്ല്), റോസിലി പടിയറ (മണിമല), ടെസി വാലുമണ്ണേൽ (ആനക്കല്ല്), കുട്ടപ്പൻ തൂങ്കുഴി (പാലമ്പ്ര), സിന്ധു ആലുമ്മൂട്ടിൽ (ചങ്ങനാശേരി), റെജി പുള്ളോലിൽ (തിടനാട്), സാജൻ കോയിപ്പുറത്ത് (മുണ്ടക്കയം), നൈന അരീക്കാട്ടിൽ (കോഴിക്കോട്). കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ സഹോദരനാണ്.
അശരണർക്ക് കൈത്താങ്ങായി കുടുംബിനി കുടുംബശ്രീ ------------------------------ മുട്ടപ്പള്ളി 17ാം വാർഡിലെ സ്ഥിരതാമസക്കാരനായ ചോറ്റി ശശി എന്നയാൾ നിരവധി രോഗങ്ങളാൽ ദുരിതമനുഭവിക്കുകയാണ്. സ്വന്തമായി ജോലി ചെയ്യാനോ ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനോ ശേഷിയില്ല -മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാതെ അനാഥത്വത്തിൽ കഴിയുന്ന ശശിക്ക് സമീപവാസികളാണ് ഭക്ഷണം നൽകുന്നത്. കുടിക്കാൻ ശുദ്ധജലം പോലുമില്ലാത്ത സാഹചര്യം കണ്ടറിഞ്ഞ് കുടുംബിനി കുടുംബശ്രീയുടെ പ്രസിഡൻ്റ് മിനി ജോർജ്ജ്, സെക്രട്ടറി മണിയമ്മ പ്രസാദ്, വരുമാനദായക വോളണ്ടിയർ രജിതാ സജീവ്, അംഗങ്ങളായ മധുമോൾ, സിന്ധു രാജപ്പൻ, രഞ്ജി ഗംഗാധരൻ, മിനി രാജു, സോഫിയ എന്നിവർ ADട സെക്രട്ടറി ശ്രീമതി മണിയമ്മ പ്രസാദിൻ്റെ നേതൃത്വത്തിൽ യാത്രാ സൗകര്യം പോലും പരിമിതമായ ശ്രി ശശിയുടെ വീട്ടിൽ 500 ലിറ്റർ ജലം ശേഖരിക്കാൻ കഴിയുന്ന ജലസംഭരണിയിൽ ശുദ്ധജലവും ദിവസേന ഭക്ഷണത്തിനും ഏർപ്പാടാക്കി.നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കുടുംബിനി കുടുംബശ്രീ പ്രവർത്തകർ മനുഷ്യത്വത്തിന് ഊന്നൽ നൽകി കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹ്യ പ്രതിബദ്ധതയിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി.
നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം അറിയിപ്പ്.
സാമൂഹ്യ പ്രവർത്തനം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകണം.
അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ
എരുമേലി : ജനതയെ ശാക്തീകരിക്കുന്ന പ്രവർത്തന പദ്ധതികൾ ശാസ്ത്രീയമായി പരിശീലനം നേടുന്ന സാമൂഹ്യ പ്രവർത്തനം സ്കൂൾ തലത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ .
ലോക സാമൂഹ്യ പ്രവർത്തക ദിനത്തോടനുബന്ധിച്ച് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും എരുമേലി എം ഇ എസ് കോളേജിന്റെയും കോട്ടയം ജില്ലയിലെ വിവിധ സോഷ്യൽ വർക്ക് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടന്ന ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ഇ എസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് സിജു തോമസ് മുഖ്യസന്ദേശം നൽകി. ക്യാപ്‌സ് സംസ്ഥാന സെക്രട്ടറി അഡ്വ. എം ബി ദിലീപ് കുമാർ സോഷ്യൽ വർക്ക് ദിന സന്ദേശവും ക്യാപ്‌സ് കോട്ടയം ചാപ്റ്റർ ട്രഷറർ സിസ്റ്റർ ശാലിനി സി എം സി ദിനാചരണ പ്രതിജ്ഞയും നടത്തി. സോഷ്യൽ വർക്ക് അസോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ്, കോട്ടയം മെഡിക്കൽ കോളേജ് ഫിസിക്കൽ ആൻഡ് മെഡിസിനൽ റീഹാബിലിറ്റേഷൻ സോഷ്യൽ വർക്കർ അനിത മോഹനൻ എന്നിവർ വിഷയാവതരണം നടത്തി. എം ഇ എസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ചിഞ്ചുമോൾ ചാക്കോ, ക്യാപ്സ് കോട്ടയം സെക്രട്ടറി ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, ഗവണിങ് ബോഡി അംഗം സജോ ജോയി, റീജിയണൽ സെക്രട്ടറി സിസ്റ്റർ റെജി അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി അനൂപ് പി ജെ , വിദ്യാർത്ഥി പ്രതിനിധി ഗൗരീ ശങ്കർ ബാബു എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ വർക്ക് മേഖലയിലെ മികച്ച ഇടപെടലുകൾക്ക് സിസ്റ്റർ ശാലിനി സി എം സി, ഡോ. ദീപക് ജോസഫ്, ഡോ. എലിസബത്ത് അലക്സാണ്ടർ, ജൂലി മാത്യു, ജോസഫ് മത്തായി, സിസ്റ്റർ ഷൈജി അഗസ്റ്റിൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. അക്കാദമിക് മേഖലയിലെ മികവിനുള്ള പുരസ്‌കാരം ചിന്നു കെ ജോസഫ്, സ്നേഹൽ സാറാ എബ്രഹാം, സ്നേഹ രാജു, അഞ്ചന ദേവസ്യ, അലൻ ജോ, അഞ്ചലി എലെസ ബോബി, അശ്വതി മനോഹരൻ, ഫാത്തിമ എൻ, ജോസ്ന ജോണി മരിയ ബിനോയി എന്നിവർ കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ സോഷ്യൽ വർക്ക് പ്രാക്ടീഷനേഴ്സ്, വിവിധ സോഷ്യൽ വർക്ക് കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Erumely
686509