Idukkionline

Idukkionline

Idukki Varthakal | News @ Idukki

03/05/2024

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയില്‍ വച്ച് പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസുകള്‍ വഴിയും റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്ട്രേഷന്‍ നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം. ഇന്ററാക്ടീവ് അടിസ്ഥാനത്തിലാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും.
ബ്ലോക്ക്-ജില്ലാതലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായിരിക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കം.

02/05/2024
21/03/2024

തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം : ഇടുക്കി ജില്ലയുടെ തീം സോങ് പുറത്തിറങ്ങി
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രചോദിപ്പിക്കുകയാണ് തീം സോങിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വോട്ടര്‍മാരിലും തിരഞ്ഞെടുപ്പിന്റെ സന്ദേശം എത്തിക്കുന്നതിനായി ഗാനത്തിന് വിപുലമായ പ്രചാരണം നല്‍കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കാനും തങ്ങളുടെ സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കാനും തീം സോങ് പ്രചോദിപ്പിക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സന്ദേശം, ഇടുക്കി ജില്ലയുടെ പ്രത്യേകതകള്‍ തുടങ്ങിയവ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്ഭാഷാ വിഭാഗത്തിന് പ്രധാന്യം നല്‍കി തമിഴ് ഭാഷാവരികളും ഗാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലബ്ബക്കട ജെ.പി.എം കോളേജിലെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഒരുക്കിയ മഷിപുരണ്ട വിരലിന്റെ ആകാശ ദൃശ്യവും ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കരണത്തെ മികച്ചതാക്കുന്നു.
പ്രശാന്ത് മങ്ങാട്ട് രചന നിര്‍വ്വഹിച്ച ഗാനത്തിന് പൈനാവ് എം.ആര്‍.എസിലെ അധ്യാപകനായ ബാബു പാലന്തറയാണ് സംഗീതം നല്‍കിയത്. ബിജിത്ത് എം ബാലനാണ് ചിത്രസംയോജനം. ബാബു പാലന്തറ, ദീജ യു, ലിന്റാ അനു സാജന്‍, മനീഷ് .എം.ആര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓര്‍ക്കസ്ട്രേഷന്‍ ലെനിന്‍ കുന്ദംകുളം . തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണവും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ലക്ഷ്യം. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്, സ്വീപ് ഇടുക്കിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എന്നിവയിലൂടെയാണ് പൊതുജനത്തിന് മുന്നിലേക്ക് ഗാനം എത്തുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ , എ ഡി എം ഇന്‍ ചാര്‍ജ്ജ് മനോജ്.കെ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ ഒ, സ്വീപ് നോഡല്‍ ഓഫീസര്‍ ലിപു എസ് ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

19/03/2024

#മാങ്കുളം ആനക്കുളത്തിന് സമീപം തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് വിനോദസഞ്ചാരികൾ മരിച്ചു.പരിക്കേറ്റ മറ്റുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം അപകടത്തിൽ പെട്ടതാകാം എന്നാണ് പ്രാഥമിക വിവരം

19/03/2024

പി.എഫ് - ഇ.എസ്.ഐ അദാലത്ത് 27ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും ഇ എസ് ഐ കോര്‍പറേഷനും ചേര്‍ന്നു നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് മാര്‍ച്ച് 27 നു ഇ എസ്. ഐ. കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ നടക്കും. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ തുടങ്ങും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതി വിശദമായി എഴുതി, മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ, തപാലിലോ, അസിസ്റ്റന്റ് പി. എഫ്. കമ്മിഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലും ഇ.എസ്.ഐ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഫാത്തിമ മാതാ നഗര്‍ അടിമാലി,പിന്‍-685561 എന്ന വിലാസത്തിലും ലഭ്യമാക്കണം.
പി.എഫ്. പരാതികള്‍ do [email protected] എന്ന ഇ മെയിലും ഇ.എസ്. ഐ [email protected], [email protected] m മെയിലിലും അയയ്ക്കാം. പി.എഫ് പരാതികളില്‍ പി. എഫ്. നമ്പര്‍, യു.എ.എന്‍. പി.പി. ഓ. നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവയും ഇ.എസ്.ഐ പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : പി. എഫ്- 9847731711, ഇ.എസ്.ഐ - 8921247470, 9947408143.

Want your business to be the top-listed Advertising & Marketing Company in Idukki?
Click here to claim your Sponsored Listing.

Videos (show all)

ചേലച്ചുവട്  വോളി '19ഇന്ന്  ഫൈനൽ കളേഴ്സ്  പെയിന്റിംഗ്  കോൺട്രാക്റ്റേഴ്സ് കരിമ്പൻ V/Sഉത്രാടം  ടൂർസ്  കൊച്ചിൻ വൈകിട്ട്  7.3...

Website

Address

C/O Silex Innovations, Kattappana
Idukki
685515