Cricket Quiz by DhaneshDamodaran

Cricket Quiz by DhaneshDamodaran

You may also like

Among us
Among us

A Page for Interesting statitics & Questions Regarding Cricket

08/05/2021

വർഷം ജനുവരി 1 1996 .ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞതേയുള്ളൂ. സിഡ്നിയിൽ ഓസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള ഡേ നൈറ്റ് ഏകദിനമത്സരം അതിൻറെ അവസാന യാമങ്ങളിലേക്ക് പോവുകയാണ് .മഴ കാരണം 43 ഓവർ ആക്കി കുറച്ച മാച്ചിൽ സ്കോർ പിന്തുടരുന്ന ഓസീസിൻ്റ 6 വിക്കറ്റുകൾ വീണു കഴിഞ്ഞിരുന്നു. സ്കോർബോർഡിൽ വെറും 38 റൺസ് .

ടെയ്ലർ ,സ്ലേറ്റർ ,പോണ്ടിംഗ്, സ്റ്റുവർട്ട് ലോ ,മാർക് വോ ഷെയ്ൻ ലീ എന്നിവർ കൂടാരം കയറി കഴിഞ്ഞിരുന്നു. 173 റൺസ് ചെസിനിറങ്ങിയ ഓസ്ട്രേലിയ 100 പോലും തികക്കാൻ പറ്റാതെ പുറത്താകുമെന്ന അവസ്ഥ. ഇനിയും വേണം 135 റൺസ്.

സ്കോർ 74 ൽ നിൽക്കെ ഏഴാമനായി 37 പന്തിൽ 16 റൺ നേടിയ ഇയാൻ ഹീലി പുറത്താകുമ്പോഴേക്കും ഒരറ്റത്ത് 6 ആമനായി ഇറങ്ങിയ ജഴ്സി നമ്പർ 12 ൻ്റെ ഉടമ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. 9 ആമൻ പോൾ റീഫിലിനൊപ്പം അയാൾ പോരാട്ടം തുടർന്നുകൊണ്ടിരുന്നു. 83 റൺസിൻ്റെ ഒരു മികച്ച കൂട്ടുകെട്ട് ആസ്ട്രേലിയയെ ഒരു അത്ഭുത വിജയത്തിന് അടുത്തെത്തിച്ചിരുന്നു . പക്ഷേ 157 ൽ റീഫൽ മടങ്ങുന്നു .

10 റൺ കൂട്ടിചേർക്കുന്നതിനിടെ ഷെയിൻ വോണും നഷ്ടപ്പെട്ടതോടെ പോരാട്ടം വിഫലമാകുന്ന് കരുതിയ നിമിഷങ്ങൾ .വോൺ പുറത്താകുമ്പോൾ വേണ്ടത് 4 പന്തിൽ 6 റൺസ് .ഇനി ബാക്കിയുള്ളത് ഒരേ ഒരു വിക്കറ്റ് .

ക്രീസിലേക്ക് വരുന്നത് ഏകദിന ക്രിക്കറ്റിൽ 3.57 ബാറ്റിംഗ് ശരാശരി മാത്രമുള്ള ഒരു ഉറപ്പും തരാത്ത 25 കാരനായ ഗ്ലെൻ മഗ്രാത്ത്. അവസാന ഓവർ എറിയുന്ന റോജർ ഹാർപ്പറിൻ്റെ 3 ആം പന്ത് കവറിൽ ചന്ദർപോൾ ഡൈവ് ചെയ്തതോടെ രണ്ട് റൺസ് പ്രതീക്ഷിച്ച കിട്ടുമായിരുന്ന ഒരു റൺസിൽ ഒതുങ്ങി .

ലക്ഷ്യം 3 പന്തിൽ 5 റൺസിലേക്ക് . സ്ട്രൈക്കിൽ വന്ന മക്ഗ്രാത്തിൻ്റെ വിക്കറ്റ് എടുത്താൽ വെസ്റ്റിൻഡീസ് വിജയിക്കുന്ന അവസ്ഥ. ഹാർപറുടെ ഫുൾ ഡെലിവറിയിൽ വന്ന പന്തിൽ മക്ഗ്രാത്ത് ഓഫ് സൈഡിലേക്ക് ഒരു സിംഗിൾ നടക്കുന്നു.

ലക്ഷ്യം 2 പന്തിൽ 4 റൺസ് .

ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ടീം എന്ന സമ്പ്രദായം അക്കാലത്ത് ഇല്ലാതിരുന്നത് കൊണ്ടു മാത്രം കഴിഞ്ഞ 18 ഏകദിന ഇന്നിംഗ്സുകളിൽ 67.5 ബാറ്റിങ്ങ് ശരാശരി ഉണ്ടായിട്ടും ഏകദിനക്രിക്കറ്റിൽ പോലും സ്ഥിരം സ്ഥാനം ലഭിക്കാത്ത ആ ഇടങ്കയ്യനിലേക്കായി എല്ലാ മുഖങ്ങളും .അതു വരെ ഇന്നിങ്ങ്സിനെ അത്ഭുതകരമായി താങ്ങി നിർത്തിയ അയാൾ ഒരു അത്ഭുത വിജയം സമ്മാനിക്കുമോ ?

സ്വന്തം സ്കോർ 14 നിൽക്കെ അയാൾ നൽകിയ അനായാസ ക്യാച്ച് കൈവിട്ട ശേഷം അത് ഗ്രൗണ്ടിൽ നിന്നും പിടിച്ചെടുത്ത് അമ്പയറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച നാടകീയമായ നിമിഷങ്ങൾ നേരത്തെ കണ്ടിരുന്നു .ആ ക്യാച്ച് ഹാർപർ എടുത്തിരുന്നുവെങ്കിൽ 7 ന് 61 എന്ന സ്ഥിതിയിലാകുമായിരുന്നു .

വീണ്ടും ഇരുവരും അടുത്ത നാടകീയ നിമിഷങ്ങൾക്കായി നേർക്കു നേർ . സമ്മർദ്ദം അകറ്റാൻ അയാൾ ഗ്രൗണ്ടിൽ തൻറെ ഹെൽമെറ്റ് ഗ്രൗണ്ടിൽ വെക്കുന്നു .ഇരു കൈകളും കുലുക്കുന്നു. ഗ്ളൗസുകൾ നേരെയാക്കുന്നു .

ഹാർപ്പറിൻ്റെ അഞ്ചാം പന്ത് . ഹിറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും യോർക്കർ ലക്കത്തിൽ വന്ന പന്ത് ബൗളർ തന്നെ ഫീൽഡ് ചെയ്തു .മത്സരം മുറുകി ഒരേയൊരു പന്ത് .വേണ്ടത് 4 റൺസ്

വീണ്ടും ഹാർപ്പറുടെ യോർക്കർ ശ്രമം .ഇക്കുറി ബേവന് പിഴച്ചില്ല . അംപയർ ടോണി മക്വിലൻ്റെ തലക്കുമുകളിലൂടെ സ്ട്രെയ്റ്റ് ബൗണ്ടറിയിലേക്ക് ബേവൻ പന്തിനെ പ്രഹരിച്ചപ്പോൾ ബാണ്ടറിയിലെത്തിയ ശേഷമാണ് പന്ത് കണ്ടത് പോലും.

ബേവൻ 78 No (88 balls)

അയാൾ ഹെൽമറ്റ് ഊരി മാറ്റി ബാറ്റ് ഉയർത്തുമ്പോൾ ക്രിക്കറ്റ് ലോകം അമ്പരന്ന് നിൽക്കുകയായിരുന്നു .38 ന് 6 എന്ന നിലയിൽ നിന്നും 173 ലേക്കുള്ള വിജയകരമായ യാത്രയിൽ അയാളുടെ മനസിൽ ഓരോ ഘട്ടത്തിലും കംപ്യൂട്ടറിൻ്റെ കൃത്യതയുണ്ടായിരുന്നു .

SCG ലെ 37000 ത്തോളം വരുന്ന കാണികളുടെ കരഘോഷങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ അത് മൈക്കൽ ബേവൻ എന്ന ലോകം കണ്ട ആദ്യ ഫിനിഷറുടെ ഐതിഹാസിക യാത്രയുടെ ഒന്നാം അദ്ധ്യായമായിരുന്നു .

എഴുതിയത് ✒️

❤️🥰

18/03/2021

Birthday of charming Abbas Ali Baig

First debutant to score a century in 4th innings of a Test

First Indian debutant to score a century on foreign soil

Coach of Indian world cup team 1992

09/03/2021

*Today in 2011*

*Sachin Tendulkar became 1st & only player to reach 2000 runs in Worldcup*

who was the first to reach the milestone of

500 runs in world cup ?

05/03/2021

Road Safety match

Sehwag 80 not out from 35 balls

02/03/2021
02/03/2021
01/03/2021

Happy Birthday " Boom Boom "

01/03/2021

Who holds the record of Highest % of Test innings being the Top scorer for India:
(min. 100 innings) ?

ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ടെസ്റ്റ് ഇന്നിങ്ങ്സുകളിൽ ടോപ് സ്കോറർ ആയ ബാറ്റ്സ്മാൻ ആരാണ് ?

28/02/2021

Identify this player who can bowl spin as well as pace ?

സ്പിന്നും പേസും എറിയുന്ന സവിശേഷത കാരണം ശ്രദ്ധേയനായ ഈ താരത്തെ തിരിച്ചറിയുക

28/02/2021

Who holds the highest List A score in a match by a Captain ?

List A ക്രിക്കറ്റിൽ ഒരു മാച്ചിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ക്യാപ്റ്റൻ ആരാണ് ?

Want your business to be the top-listed Gym/sports Facility in Kannur?
Click here to claim your Sponsored Listing.

Videos (show all)

Clean bowled

Category

Telephone

Website

Address

Payyanur
Kannur

Other Sports Events in Kannur (show all)
The Kannur Cyclothon The Kannur Cyclothon
Kannur

The Kannur Cyclothon is organised by The North Malabar Chamber of Commerce in association with Cannanore Cycling Club.

Relax group Thalamunda Relax group Thalamunda
Kanhirode
Kannur, 670592

sportsspot kannur sportsspot kannur
Puthiya Theru
Kannur, SPORTSWEAR

WronGX WronGX
Kannur, 670011

STUNT BIKING TEAM AT STREETS OF KANNUR