Craft knr

Craft knr

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Craft knr, Arts & Crafts Store, munderi, Kannur.

01/06/2023

ജെറി 🍒🍒

12/09/2022
20/03/2022
12/02/2022

കുരുവിയുടെ വേർപാടിൽ നീറി ഗ്രാമവാസികൾ; നടത്തിയത് 10 ദിവസം നീണ്ട മരണാനന്തര ചടങ്ങുകൾ
ഒരു കുഞ്ഞു കുരുവിയുടെ മരണത്തിൽ ഒരു ഗ്രാമമാകെ ദിവസങ്ങളോളം സങ്കടത്തിൽ കഴിയുക. കേൾക്കുമ്പോൾ ഏറെ വിചിത്രം എന്ന് തോന്നാമെങ്കിലും കർണാടകയിലെ ചിക്കബല്ലപുർ ജില്ലയിലെ ബസവപട്ടണ എന്ന ഗ്രാമത്തിലുള്ളവർ രണ്ടാഴ്ചയിലേറെയായി ഈ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു കുരുവിയുടെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ നിന്നും ഇനിയും ഇവർ മുക്തരായിട്ടില്ല. ഇവിടെയുള്ള ഓരോ ജനങ്ങളോടും അത്രമേൽ ആത്മബന്ധമാണ് കുഞ്ഞിക്കുരുവി വച്ചുപുലർത്തിയിരുന്നത്.ഈ പ്രദേശത്ത് ധാരാളം കുരുവികളുണ്ടെങ്കിലും ഈ ഒരെണ്ണം മാത്രമാണ് മനുഷ്യരുമായി ചങ്ങാത്തത്തിലായത്. രാവിലെ തന്നെ വീട്ടുപടിക്കലെത്തുന്ന കുരുവിയുടെ സാന്നിധ്യം മൂലം ഓരോ ദിവസവും കൂടുതൽ സന്തോഷത്തോടെ ആരംഭിക്കാൻ ഗ്രാമവാസികൾക്ക് സാധിച്ചിരുന്നു. മുറ്റത്തും തൊടിയിലുമൊക്കെയായി നട്ടുപിടിപ്പിച്ചിട്ടുള്ള തൈകൾ ഒന്നും കുരുവി നശിപ്പിച്ചിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. പ്രദേശത്തുള്ള മറ്റു പക്ഷികളെ ശല്യം സഹിക്കാതെ തുരത്തി ഓടിക്കേണ്ടി വരുമ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്നതുപോലെയായിരുന്നു കുഞ്ഞിക്കുരുവിയുടെ പെരുമാറ്റം.

തങ്ങളിൽ ഒരാൾ എന്നപോലെ ഗ്രാമവാസികൾ ഒന്നടങ്കം കുരുവിയെ മനസ്സറിഞ്ഞു സ്നേഹിച്ചു കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി അതിന്റെ ജീവനറ്റെന്ന വാർത്ത ഇവർ അറിയുന്നത്. ഇക്കഴിഞ്ഞ ജനുവരി 26-നാണ് കുരുവിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു കുഞ്ഞു കുരുവിയുടെ ജീവനറ്റ വിവരം ഒരു പ്രദേശമാകെ വലിയ വാർത്തയാകുന്നത് ലോകത്തിൽതന്നെ ഇതാദ്യമായിരിക്കും. സംഭവമറിഞ്ഞ് ഗ്രാമവാസികൾ അവിടേക്കോടിയെത്തി. ജീവനില്ലാത്ത കുരുവിയെ കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

തങ്ങളുടെ അപൂർവ ചങ്ങാതിയെ വെറുതെയങ്ങ് കുഴിച്ചിട്ടാൽ പോരായെന്ന കൂട്ടായ തീരുമാനമാണ് ഇവർ എടുത്തത്. അങ്ങനെ മനുഷ്യരുടെ ശവസംസ്കാരം നടത്തുന്ന അതേ രീതിയിൽ എല്ലാവരും ഒത്തുചേർന്ന് കുരുവിയുടെ ജഡം സംസ്കരിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മരണാനന്തര ചടങ്ങുകളും ഇവർ കുരുവിക്കായി ഒരുക്കി. അവിടം കൊണ്ടും തീർന്നില്ല കുരുവിയുടെ ഓർമയ്ക്കായി സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയ പ്രത്യേക ഭക്ഷണവും ഗ്രാമത്തിൽ എല്ലാവർക്കുമായി വിളമ്പി.

പന്തലും കുരുവിയുടെ ചിത്രം പതിച്ച ബാനറുകളും ഒക്കെ സ്ഥാപിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഇനിയും മറ്റൊരു കുരുവിയായി നീ ജനിച്ചു വരണമെന്ന കുറിപ്പും ബാനറിൽ ഉൾപ്പെടുത്തിയിരുന്നു. കുരുവിയുടെ ചിത്രവും മരിച്ച തീയതിയുമെല്ലാമടങ്ങിയ ഒരു സ്മാരകശിലയും അതിന്റെ ശവകുടീരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മൂലമുള്ള ബുദ്ധിമുട്ടുകൾക്കിടെ തങ്ങളുടെ ജീവിതത്തിൽ ഏറെ പ്രകാശം നിറച്ച കുരുവിയെ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖത്തിൽ കഴിയുകയാണ് ഇവിടെയുള്ളവർ.

06/02/2022

ആദരാഞ്ജലികൾ

04/02/2022

എല്ലാവരും സഹായിക്കണം

20/01/2022
31/12/2021
28/12/2021
24/12/2021
24/12/2021
22/12/2021
29/09/2021
23/09/2021
Photos from Craft knr's post 11/08/2021

ഫിഞ്ചേഴ്‌സ്

05/08/2021

ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ചരിത്ര വിജയം കുറിച്ച ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ശ്രീജേഷിൻ്റെ മികവാർന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിൻ്റെ മാറ്റ് വീണ്ടും കൂട്ടുന്നു.

04/08/2021
03/08/2021

ജോൺ ബ്രിട്ടാസ് എം.പി യുടെ പോസ്റ്റ്

ജോൺ ബ്രിട്ടാസ് ✒️

ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി എഴുതാം. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ
രണ്ടു പേരും 2.37 മീറ്റർ ചാടി ഒരേ നിലയിൽ. മൂന്നവസരങ്ങൾ കൂടി കിട്ടിയിട്ടും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. പിന്നീട് ഓരോ അവസരം കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു പരിക്കു പറ്റിയ തമ്പേരി അവസാന അവസരത്തിൽ നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ സ്വർണം മാത്രം.... എതിരാളിയില്ലാതെ സ്വർണത്തിലേക്കടുക്കാവുന്ന നിമിഷം മാത്രം. ഏറെ നാളത്തെ ആഗ്രഹവും ആവേശവും സഫലമാക്കാവുന്ന നിമിഷം. പക്ഷെ ബാർഷിം, ഒളിമ്പിക്സ് ഒഫീഷ്യലിനോട് ചോദിച്ചത് താൻ ഇപ്പോൾ പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ എന്നായിരുന്നു. ഒഫീഷ്യലും തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്ന ഒഫീഷ്യലിന്റെ മറുപടി കിട്ടിയതോടെ പിന്മാറുകയാണെന്ന് അറിയിക്കാൻ ബർഷിമിന് അധിക സമയം വേണ്ടിവന്നില്ല... പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. ചുറ്റിലും സന്തോഷ കണ്ണീര്‍ മാത്രം. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഒരുമിച്ചുയർന്നു... ആഘോഷത്തിന്റെ ആരവങ്ങൾ ഉയർന്നു. കായിക ലോകം സാക്ഷ്യം വഹിച്ചത് സ്നേഹത്തിന്റെ മഹത്തായ അടയാളപ്പെടുത്തലിനെ... നിറവും മതവും രാജ്യങ്ങളും അപ്രസക്തമാക്കുന്ന മാനവീകതയെ.... ”ഇതാണ് ശരിയായ സ്പിരിറ്റ്, സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്” എന്നാണ് മുതാസ് ഈസാ ബാർഷിമിന് പറയാനുണ്ടായിരുന്നത്.
ലോകത്തെ ആനന്ദ കണ്ണീരിന്റെ ഉയരങ്ങളിലെത്തിച്ച പങ്കു വെക്കലിന്റെ മാനവിക മുഖമായി കായികലോകം ഈ നിമിഷത്തെ രേഖപ്പെടുത്തും. ഈ കാഴ്ചയല്ലാതെ മറ്റെന്താണ് ഈ പിടിച്ചടക്കലുകളുടെ കാലത്ത് ഒളിമ്പിക്സിന് നൽകുവാൻ.

24/07/2021
24/07/2021

അപൂർവങ്ങളിൽ അപൂർവമായി ജനിച്ച വെളുത്ത ചിമ്പാൻസിക്കുഞ്ഞിനെ തല്ലിക്കൊന്ന് മുതിർന്ന ചിമ്പാൻസിക്കൂട്ടം. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കൻ ജേണൽ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്.9 വയസ്സ് പ്രായമുള്ള ചിമ്പാൻസിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ആൽബിനിസം എന്ന അവസ്ഥയാണ് ചിമ്പാൻസിയുടെ വെള്ളനിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇങ്ങനെ വെള്ളനിറമുള്ള ചിമ്പാൻസികൾ ജനിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നും ഇവർ കൂട്ടിച്ചേർത്തു. ആഫ്രിക്കയിൽ തന്നെ ആൽബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാൻസി മുൻപ് ജനിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഉഗാണ്ടയിൽ ജനിച്ച വെള്ളചിമ്പാൻസിയെയെയും അമ്മയെയും ശാസ്ത്രജ്ഞർ നീരീക്ഷിച്ചുവരികയായിരുന്നു. ഒരു ദിവസം രണ്ട് മുതിർന്ന ചിമ്പൻസികൾ ഇവർക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി. ശത്രുജീവികളെ കാണുമ്പോൾ ചിമ്പൻസികൾ പുറപ്പെടുവിക്കുന്ന സ്വരങ്ങളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പിന്നാലെ കൂടുതൽ ചിമ്പാൻസികൾ അമ്മയ്ക്കും കുഞ്ഞിനുമരികിലെത്തി. അപായം ഭയന്ന അമ്മ കുഞ്ഞുമായി മരത്തിലേക്ക് ഓടിക്കയറി ഒരു പൊന്തക്കാട്ടിലേക്ക് രക്ഷപെട്ടു.അന്ന് അപകടം ഒഴിവായെങ്കിലും രണ്ട് ദിവസങ്ങൾക്കു ശേഷം ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഒരു ഭീമൻ ആൺ ചിമ്പാൻസിയുടെ കയ്യിൽ മുറിവേറ്റിരിക്കുന്ന വെള്ളചിമ്പാൻസിക്കുഞ്ഞ്. ആ വെള്ളചിമ്പാൻസി കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചും ഇടിച്ചും ഉപദ്രവിച്ചുകൊണ്ടിരുന്നു. മറ്റ് ചിമ്പാൻസികളും ആക്രമിക്കാനെത്തി. താമസിക്കാതെ കുഞ്ഞ് മരിക്കുകയായിരുന്നു. ചത്ത ചിമ്പാൻസിക്കുഞ്ഞിനെ ഒരു മരക്കൊമ്പിൽ വച്ച് മുതിര്‍ന്ന ചിമ്പാൻസികൾ സ്ഥലം വിടുകയായിരുന്നു.

05/07/2021

എല്ലാവരും സഹായിക്കണം

19/06/2021

ഇന്ന് വായനാ ദിനം....
പതിനെട്ട് വർഷങ്ങൾക്കു മുമ്പ് വായനശാല ഗ്രന്ഥാലയത്തിൻ്റെ കെട്ടിട നിർമ്മാണ പ്രവൃത്തിക്കിടെ ഉണ്ടായ അപകടത്തിൽ അരയ്ക്ക് താഴെ ചലനമറ്റ പ്രിയപ്പെട്ട സഖാവ് സുദീപേട്ടൻ. ക്രൂരമായ വിധിയോടും സാഹചര്യങ്ങളോടും തോറ്റു കൊടുക്കാൻ മനസില്ലാത്ത പോരാളി, ഇന്ന് സ്വയം തൊഴിലിലൂടെ അതിജീവിക്കുകയാണ്. കരകൗശല വസ്തുക്കൾ, പേപ്പർ പേനകൾ സോപ്പ് പൊടി, ഡിഷ്‌ വാഷ്,കുടകൾ അങ്ങനെ പോകുന്ന വിവിധ ഉൽപന്ന നിർമ്മാണങ്ങളിലൂടെ ജീവിത മാർഗം കണ്ടെത്തുന്നു.. ലോക് ഡൗൺ കാലത്ത് പല നിറത്തിലും തരത്തിലുമുള്ള കുടകൾ സുദീപേട്ടൻ്റെ നിർമ്മാണത്തിലുണ്ട്. വിലയും കുറവാണ്. ഈ മഴക്കാലത്ത് കുടകൾ വാങ്ങി സുദീപേട്ടന് നമുക്കൊരു കൈത്താങ്ങാവാം.
കുടകൾക്ക് ബന്ധപ്പെടാം : 9633912051

Photos from Craft knr's post 17/05/2021

മഴവില്ല് ❤️

Photos from Craft knr's post 07/05/2021
06/02/2021

Craft Media

08/10/2020

ചിരട്ട കൊണ്ട് നിർമ്മിച്ച ജഗ്ഗ്
Jug made of coconut shell

Want your business to be the top-listed Shop in Kannur?
Click here to claim your Sponsored Listing.

Telephone

Website

Address

Munderi
Kannur
MUNDERI

Other Arts & Crafts Stores in Kannur (show all)
Nettipattam Handmade Nettipattam Handmade
Thalavil Pokkanmavu Road
Kannur, 670621

hand work good quality material

My Craft My Craft
Kannur. Iritty.
Kannur, 670704

Nettipattam (Traditional Elephants Caparison in malayalam നെറ്റിപ്പട്ടം) is a Kerala traditional handicraft, Which is used to decorate elephant in the time of festivals like pooram...

Bee Craftingzz Bee Craftingzz
Kannur, 670001

embroidery hoop art � frames chocolate Box scrap book gift box shirt box etc.... costumised for your choice � DM for details and queries ��

Hang the Charm Hang the Charm
Kannur

Itz all about Dreamcatchers...� Wall hangings | Car hangings | Key chains Customisation available DM for order� Founder @Supriya Pratheesh

kripesh_adzone_pnr kripesh_adzone_pnr
Kannur, 670307

കുപ്പിവര #Bottleart

Tvillingzzz Tvillingzzz
Kannur, 670325

Art, Calligraphy, Crafts, Gift Hampers, Engagement Cards, Mehndi Cards, Shadi Cards, Valima Cards, C

JK Bronze Mart JK Bronze Mart
HUSSAIN MALL, OPP. KSRTC BUS STAND, PERUMBA, PAYYANUR
Kannur, 670307

Bottle mech Bottle mech
Thalashery
Kannur

Charu's Art n Craft Charu's Art n Craft
Kannur, 670001

Craft World Kannur Craft World Kannur
Kannur, 670001

Art and Craft materials For Creative HEARTS of all age groups

Aj crafts_homedecor Aj crafts_homedecor
Kannur, 670012

സൂചി സൂചി
Kannur, 670704

Handcrafted with bit of love