ACU LIFE

ACU LIFE

എല്ലാവിധ രോഗങ്ങൾക്കും ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് അക്യുപഞ്ചർ.

22/04/2020
22/03/2020

WHO അംഗീകരിച്ച അക്യുപങ്ചർ ചികിത്സ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണെന്ന് ചൈന, UK തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകളിൽ നിന്ന് ബോധ്യപ്പെടുമ്പോൾ ഈ ജനോപകാരപ്രദമായ ചികിത്സാ രീതി നമ്മുടെ നാട്ടിലും ചെയ്യുവാൻ സന്നദ്ധരാണെന്ന് IAPA_Indian Acupuncture Practitioners Association പത്രസമ്മേളനത്തിലൂടെ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പൊതു ജനങ്ങളെയും അറിയിച്ചു.

ഈ ദുരന്തത്തെ നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മറ്റിതര വൈദ്യശാസ്ത്രങ്ങളോടൊപ്പം പ്രവര്‍ത്തിക്കാൻ സന്നദ്ധമാണെന്ന് അവർ അറിയിച്ചു.

18/03/2020

*ഒരുമയോടെ നിന്നാൽ ഒരുമിച്ചു നേടാം*

കൃത്യമായ നിർദ്ദേശങ്ങൾ എല്ലാ രാജ്യത്തുമുള്ള ഭരണ കർത്താക്കളും നൽകുന്നുണ്ട്

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വിരുന്നുകാരനായെത്തുന്ന കൊറോണയെന്ന
ഈ ചെയിൻ മുറിച്ചു മാറ്റിയാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാൻ നമുക്ക് സാധിക്കൂ

ഇന്നുവരെ ഈ വൈറസിനെ ചെറുക്കാൻ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നിരിക്കെ
ഓരോ ഗവർമെന്റും ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ട് ..

കൃത്യമായ മുന്നറിയിപ്പുകൾ അലക്ഷ്യമായി കണ്ടു മുന്നറിയിപ്പുകൾ പാലിക്കാതെ നമ്മുടെ രക്ഷിതാക്കൾ ഈ രോഗം നമ്മുടെ നാട്ടിലെത്തിയിട്ടില്ലല്ലോ ....നമ്മുടെ നാട്ടിലില്ലല്ലോ എന്ന ധാരണയിൽ പ്രവർത്തിക്കുന്നത് കാണുമ്പോൾ കാര്യങ്ങളുടെ പോക്ക് നമുക്ക് മനസ്സിലാക്കാനാവും

പൊതു യോഗങ്ങൾ ,കല്യാണങ്ങൾ , ആളുകൾ കൂട്ടമായെത്തുന്ന പ്രാർത്ഥനകൾ . ഭക്ഷണ ശാലകൾ . ഷോപ്പിംഗ് സെന്ററുകൾ , ബീച്ചുകൾ പാർക്കുകൾ സ്‌കൂളുകൾ ബസ് യാത്രകൾ .തീവണ്ടിയാത്രകൾ അങ്ങിനെ ഒഴിവാക്കപ്പെടേണ്ടതെല്ലാം ഒഴിവാക്കുക ..അല്ലെങ്കിൽ കൃത്യമായ സുരക്ഷിതത്വ മാർഗ്ഗങ്ങൾ അവലംബിക്കുക

ആശുപത്രികളിൽ രോഗികൾ കൂടുമ്പോൾ
ഇപ്പോൾ യൂറോപ്പ്യൻ രാജ്യങ്ങളിൽ കാണുന്നത് പോലെ വൃദ്ധരെയും രക്ഷപ്പെടുത്തുവാൻ സാധിക്കില്ല എന്ന് തോന്നുന്നവരെയുമെല്ലാം മരണത്തിനു വഴിയൊരുക്കുന്ന അവസ്ഥ വന്നേക്കാം
അത്തരമൊരവസ്ഥയിലേക്കു കാര്യങ്ങൾ പോകാതിരിക്കട്ടെ

ആശുപത്രികളിൽ ഇരുപത്തിനാലു മണിക്കൂറും ഉറക്കമൊഴിച്ചു നമുക്കായി സുരക്ഷയൊരുക്കി കാത്തിരിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അവരവരുടെ മക്കളെയും കുടുംബത്തെയും കണ്ടിട്ട് ദിവസങ്ങളും മാസങ്ങളുമായിട്ടുണ്ടാവും ..മനസ്സിരുത്തിയാലോചിക്കുക അവരും മനുഷ്യരാണ്

നമ്മുടെ നാട്ടിൽ ബീവറേജ് ക്യൂ കണ്ടപ്പോൾ സർക്കാർ അതുമാത്രമെങ്ങിനെ സംരക്ഷണ വലയത്തിൽ നിന്നും പുറത്തേക്കെടുത്തു വെച്ച് എന്ന് തോന്നിപ്പോയി ... അത്തരം പിഴവുകൾ ഭരണാധികാരികൾ കാണാതെ പോയാൽ അവരവരുടെ വീടുകളിലേക്ക് മദ്യത്തോടൊപ്പം കൂടെ കൊണ്ട് വരുന്നത് ആ കുടുംബത്തിലേക്കുള്ള രോഗാണുവിനെകൂടിയാണെന്നോർക്കുക അത്യാവശ്യമാണ്

കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ കോഴികളെയും വളർത്തു പക്ഷികളെയും താറാവുകളെയും കൂട്ടത്തോടെ നശിപ്പിച്ചു നാട്ടിൽ അത്തരമൊരു പരീക്ഷണം കൂടി ഈ ഘട്ടത്തിൽ നേരിടാനാവില്ലെന്നു കണ്ടു സർക്കാരുകൾ വേണ്ട നടപടികൾ ആരംഭിച്ചപ്പോൾ ഗ്രാമങ്ങളിൽ കണ്ടൊരു കാഴ്ച അതി രസകരമായിരുന്നു

കിലോക്ക് ഇരുപതു രൂപയ്ക്കു കോഴികളെ വിൽക്കുന്നതറിഞ്ഞ ജനം വാങ്ങിക്കൂട്ടി ഭക്ഷണമാക്കിയതറിഞ്ഞപ്പോൾ അത്ഭുതം തോന്നി ...ഇത്രക്കും ഭക്ഷണ ക്ഷാമം കേരളക്കരയിലുണ്ടായിരുന്നോ...?
എന്നത്ഭുതപ്പെട്ടു .. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമൊഴികെ കല്യാണങ്ങളും പാർട്ടികളും നടക്കുന്ന നമ്മുടെ നാട്ടിൽ ഈ ഭക്ഷണ വെറി എങ്ങനെയുണ്ടായി ...?

ഇന്ത്യയിൽ ഇന്ന് അലോപ്പതി മോഡേൺചികിത്സ കൂടാതെ ലോകാരോഗ്യ സങ്കടന അംഗീകാരം നേടിയ അക്യൂപങ്ചർ ചികിത്സകർ ഒരുപാടുപേരുണ്ട് .. കേരളത്തിൽ ഈ അടുത്ത കാലത്തു നടന്ന സമ്മേളനത്തിൽ നാം അത് കണ്ടതുമാണ് ..ഏകദേശം മുവ്വായിരത്തിലധികം അക്യൂപഞ്ചറിസ്റ്റുകൾ പഠനം പൂർത്തിയായവരും ഇപ്പോൾ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യാർത്ഥികളുണ്ട്

പഠനം കഴിഞ്ഞ വിദേശങ്ങളിൽ താമസിക്കുന്നവരും നമുക്കിടയിലുണ്ട് .. ഒരത്യാവശ്യ ഘട്ടത്തിൽ ഏതു ഗവർമെന്റുകളും ആവശ്യപ്പെടുന്ന പക്ഷം എല്ലാ അക്യൂപങ്‌ചറിസ്റ്റുകളും സേവന രംഗത്തുണ്ടാവുമെന്നു ഉറപ്പാണ് .. ആവശ്യ ഘട്ടങ്ങളിൽ അവരുടെ സേവനം ഉറപ്പാക്കാൻ ഗവർമെന്റുകളും ശ്രദ്ധിക്കുക ...

എമർജൻസി ഘട്ടങ്ങൾ വരികയാണെങ്കിൽ സേവന രംഗത്തേക്ക് ഒന്ന് വിളിച്ചാൽ മതിയാകും വിധം അവരെ സജ്ജമാക്കി വെക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കുക ..

ചൈനയിൽ ഈ മഹാമാരിയിൽ ട്രെഡീഷണൽ ചികിത്സകരുടെ സഹായ ഹസ്തം നാം കണ്ടതാണ് .. വേറിട്ട് നിർത്താതെ ഒരുമയോടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ സർക്കാരുകൾക്കാവട്ടെ ..

എന്നാൽ ഓരോ ചികിത്സ സമ്പ്രദായങ്ങൾക്കും അവരുടേതായ അടിസ്ഥാനതത്വമുണ്ടാകും .. ആ തത്വത്തിൽ നിന്നും വ്യതിചലിപ്പിക്കാതെ സ്വതന്ത്ര ചികിത്സാ നിർവഹണത്തിന് സർക്കാരുകൾ അനുമതി നൽകുകയാണെങ്കിൽ തീർച്ചയായും ചൈനയിൽ ഉണ്ടായ വിജയം നമുക്കും കാണാൻ കഴിയും

ഒരു അക്യൂപങ്‌ചറിസ്റ്റു കൂടിയായ എനിക്ക് ഞാൻ താമസിക്കുന്ന ഈ വിദേശ രാജ്യത്തു അവരുടെയിടയിലേക്കു ഇറങ്ങിച്ചെന്നു ചികില്സിക്കുവാൻ പരിമിതികളുണ്ട് ...

എന്നാൽ ഈ രാജ്യം ആവശ്യപ്പെടുന്ന പക്ഷം സ്വമേധയാ പൂർണ്ണമായ മനസ്സോടെ ഞാനെന്റെ അറിവുകൾ രോഗശയ്യയിൽ കിടക്കുന്ന ഏതൊരു രോഗിക്കും നൽകുവാൻ ഏതു അത്യന്താപേക്ഷിത ഘട്ടത്തിലും ഒരുക്കവുമാണ്

വരും ദിനങ്ങൾ നമുക്ക് നല്ല വാർത്തകൾ കേൾക്കുവാൻ സർവ്വ ശക്തൻ ഇടവറുത്തട്ടെ ...
ഒറ്റപ്പെട്ട തുരുത്തുകളായി മാറിയ ആധുനിക ലോകം എത്രയും വേഗം പൂർണ്ണമായ സമാധാനത്തിലേക്കും തിരിച്ചു വരട്ടെ എന്നാശിക്കുന്നു ...

സസ്നേഹം
*അബ്ദുൽ കാതർ അറക്കൽ*

15/03/2020

രണ്ടു വർഷം മുമ്പുള്ള കേരളത്തിലെ തന്നെ ഒരു വാർത്തയാണ്. ഇത്രയും ആളുകൾ മരണപ്പെട്ടതിനേക്കാൾ ഭയയാനകമായി എങ്ങിനെയാണ് ഒരാൾ പോലും മരണപ്പെടാത്ത കൊറോണാ ഭീതിയെ ജനങ്ങളിൽ പരത്തുന്നത് ?
അന്ന് ഇന്നത്തെ പോലെ സംസ്ഥാന വ്യാപകമായി എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നോ ?
അന്നും ഈ സർക്കാരും ആരോഗ്യ മന്ത്രിയുമൊക്കെ തന്നെയായിരുന്നു കേരളം ഭരിച്ചതും...

15/03/2020

#കൊറോണാ_നാടകത്തിന്റെ
#തിരശ്ശീലക്ക്_പിന്നിൽ ......
Rafi Cochin Writes
ലോകമെമ്പാടും ഭീതി വിതച്ചു കൊണ്ട് കൊറോണാ വൈറസുകൾ, അല്ല.. കൊറോണാ വൈറസ് വാർത്തകൾ അനുസ്യൂതം മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. ഊതിപ്പെരുപ്പിച്ച ഭീതിജനകമായ വാർത്തകൾ കേട്ട് ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്നു. രാപകൽ വ്യത്യാസമില്ലാതെ സജീവമായ ലോകത്തിലെ പല തെരുവുകളും ഇന്ന് വിജനമായിരിക്കുന്നു. എങ്ങും ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു.

അതെ, ഇത് തന്നെയാണ് ഈ തിരക്കഥയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ ഉദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതും. ജനങ്ങളിൽ ഭീതി വിതച്ച് തങ്ങളുടെ ബിസിനസ്സ് താത്പര്യങ്ങൾ കാലങ്ങളോളം സംരക്ഷിക്കപ്പെടുക എന്ന ബഹുരാഷ്ട്ര കുത്തകകളുടെ ബിസിനസ്സ് തന്ത്രം തന്നെയാണ് ഇവിടേയും നടക്കുന്നത്. ഇതിലേക്ക് കടക്കുന്നതിനു മുമ്പ് ഒന്നു രണ്ടു ഉദാഹരണങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടു പോകാം.

എട്ടു വർഷങ്ങൾക്കു മുമ്പ് മാസങ്ങളോളം മലയാളികളുടെ ഉറക്കം കെടുത്തിയ, എന്നാൽ മലയാളി ഇന്ന് മറന്നു പോയ ഒരു സംഭവമാണ് മുല്ലപ്പെരിയാർ ഡാം ബലക്ഷയം കൊണ്ട് തകരാൻ പോകുന്ന വാർത്ത. ഡാം തകരുകയും അതിലെ വെള്ളവും അതു കുത്തിയൊഴുകി വരുന്ന പ്രദേശങ്ങളിലെ മണ്ണും മരങ്ങളും പാറകളുമെല്ലാം കൂടി ഇടുക്കി ജലസംഭരണിയിലേക്ക് ആർത്തലച്ച് വരികയും ഇടുക്കി ഡാം തകരുകയും ആ കുത്തൊഴുക്കിൽ കേരളം തന്നെ ഒഴുകിപ്പോകുമെന്ന സംഭ്രമജനകമായ വാർത്തകൾ കേട്ട് ഭയപ്പാടിൽ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ ആരും മറന്നിട്ടുണ്ടാവില്ല.

എന്തായിരുന്നു അന്നത്തെ പുകിൽ. ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഡാം ഏത് നിമിഷവും പൊട്ടുമെന്ന തരത്തിലുള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നു. രാഷ്ട്രീയ നേതാക്കൾ ഡാമിനു ചുവട്ടിൽ നിരാഹാരം കിടക്കുന്നു. പ്രവാസികൾ നാട്ടിലെ തങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആകുലപ്പെട്ട് ദിനങ്ങൾ തള്ളി നീക്കുന്നു...

എന്താ.. ഇപ്പോൾ അതേക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത്. അന്നത്തെ ആ വിവാദ കൊടുങ്കാറ്റിൽ മുല്ലപ്പെരിയാർ ഡാം തകർന്നു പോയോ ? അതോ പത്തുവർഷം കൂടി കാലപ്പഴക്കം വന്നപ്പോൾ ഡാമിന്റെ ബലക്ഷയം മാറിയോ ? ചോദ്യങ്ങൾ നിരവധിയാണ്. ജനങ്ങൾക്ക് ഈ വാർത്തകൾ കേട്ട് അത് വിശ്വസിച്ച് ഭയപ്പെട്ട് ഉറക്കം നഷ്ടപ്പെട്ടത് മാത്രം മിച്ചം.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തിയാൽ വൻകിടക്കാരുടെ ഏക്കർ കണക്കിന് തോട്ടങ്ങൾ വെള്ളത്തിനടിയിലാകും കിടക്കുന്നത്. വീട്ടിലെ അലമാരയിൽ സ്ഥലത്തിന്റെ ആധാരവും സ്കെച്ചും ഉണ്ടാകും. പക്ഷെ സ്ഥലം അവിടെ ഉണ്ടാകില്ല. അത് വെള്ളത്തിനടിയിലാകും. മറ്റൊന്ന് ഡാം പൊട്ടുമെന്ന ഭീതി ജനിപ്പിച്ച് പുതിയ ഡാമിന് അനുമതി സമ്പാദിച്ച് ഡാം പണിയുക. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും കോടികളുടെ അഴിമതി നടത്താനുള്ള അവസരം. ഇതേപോലെ പല വിഭാഗങ്ങൾക്കും വ്യത്യസ്തമായ പല പല ലക്ഷ്യങ്ങളായിരുന്നു. ഇതിനെല്ലാം അവർ കരുവാക്കിയത് ജനങ്ങളെ ഭീതിയിൽ നിർത്തി ജനവികാരം തങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ്.

ഇനി മറ്റൊരു സംഭവം പറയാം.
കുറെ വർഷങ്ങൾക്കു മുമ്പ് ആരോഗ്യ മേഖലുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്തു വരികയും സമൂഹത്തിൽ ഡോക്ടർമാർ വഴി വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ശരീരത്തിലെ അയഡിന്റെ കുറവു കൊണ്ട് ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കുന്നു എന്നതായിരുന്നു വാർത്തകളിലെ മുഖ്യ വിഷയം. അതുവഴി സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ പേടിപ്പെടുത്തുന്ന വിവരണങ്ങൾ തുടർ ചർച്ചകളിൽ ധാരാളമായി ഇടം പിടിച്ചു.

കുറച്ചു നാൾ കഴിഞ്ഞ് അതാ ടാറ്റാ കമ്പനി
അയഡിൻ ചേർത്ത ഉപ്പുമായി രംഗത്തെത്തി. ആളുകൾ തങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം കരുതി തങ്ങളുടെ കൂടപ്പിറപ്പായ കല്ലുപ്പിനെ വീട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ച് പുറത്താക്കി. എന്നിട്ട് അയഡിൻ ചേർത്ത ഉപ്പിനെ അടുക്കള അലമാരികളിൽ പ്രതിഷ്ഠിച്ചു.
ഇതാണ് ടാറ്റാ ഉപ്പു കച്ചവടം ചെയ്യാൻ തിരഞ്ഞെടുത്ത വിപണന തന്ത്രം. ഇതു തന്നെയാണ് ബഹുരാഷ്ട്ര മരുന്ന് കമ്പനികൾ അവരുടെ പുതിയ കൊറോണാ വാക്സിൻ വിപണനത്തിന് തിരഞ്ഞെടുത്തിട്ടുളളതും.

ഒന്നു കൂടി പറയാം. ഇലക്ട്രോണിക്സിലും വാഹന നിർമ്മാണത്തിലുമുളള അമേരിക്കൻ മേധാവിത്വം തകർത്തു കൊണ്ട് ജപ്പാൻ ആ രണ്ടു മേഖലകളിലും ആധിപത്യം സ്ഥാപിച്ചപ്പോൾ അമേരിക്ക നിലനില്പിനായി പുതിയ വഴികൾ തേടി. ആ അന്വേഷണം ചെന്നെത്തിയത് ആയുധ നിർമ്മാണവും ആയുധക്കച്ചവടവും എന്നതിലേക്കാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടക്കാർ അമേരിക്കയും ഇസ്രയേലുമാണ്. അവർ നിർമ്മിക്കുന്ന കോടിക്കണക്കിനു മില്യൺ ഡോളറിന്റെ ആയുധങ്ങൾ കുട്ടികൾക്ക് വീടുകളിൽ പൊട്ടാസ് പൊട്ടിച്ച് കളിക്കാനല്ല ഉണ്ടാക്കുന്നത്. രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളും അതേ തുടർന്ന് യുദ്ധങ്ങളുമുണ്ടാകണം. എങ്കിൽ മാത്രമേ തങ്ങൾ നിർമ്മിക്കുന്ന ആയുധങ്ങൾ വിൽക്കാനും അതുവഴി തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും സാധിക്കുകയുളളൂ. അപ്പോൾ അതിന് എന്ത് വേണം. ലോകത്തിലെ പല രാജ്യങ്ങളിലും അഭ്യന്തര പ്രശ്നങ്ങൾ കുത്തിപ്പൊക്കണം. തീവ്രവാദ ഗ്രൂപ്പുകൾക്ക് ജന്മം നൽകി അവർക്ക് രഹസ്യമായി ആയുധങ്ങൾ നൽകണം. അവരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും അവരെ അമർച്ച ചെയ്യാനും രാജ്യങ്ങൾ അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്യും. അതിന്റെ ഇടനിലക്കാരായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കമ്മീഷനായി കോടികൾ കൈക്കലാക്കും... ഇതാണ് ബഹുരാഷ്ട്ര കുത്തകകൾ അവരുടെ ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്താനായി സ്വീകരിക്കുന്ന ബിസിനസ്സ് തന്ത്രങ്ങൾ. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം.

മുകളിൽ പറഞ്ഞതു പോലെ, ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ പുതിയ വാക്സിൻ വിപണനത്തിന് വേണ്ടിയുളള തിരക്കഥയുടെ ഒന്നാം ഭാഗമാണ് ലോകത്ത് ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും എല്ലാ വർഷവും പലവിധത്തിലുള്ള വൈറസ് ബാധയേറ്റ് നൂറു കണക്കിന് ആളുകൾ രോഗബാധിതരാവുകയും അതിൽ ചിലർ മരണപ്പെടുകയും ചെയ്യാറുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി, നിപ്പാ തുടങ്ങിയവ മൂലം രണ്ടു വർഷം മുമ്പ് ഏതാണ്ട് 600 ലധികം ആളുകളാണ് മരണപ്പെട്ടത്. ആ സമയത്ത് ഏതാണ്ട് 41 ലക്ഷം ആളുകളാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. അതിനേക്കാൾ ഭീകരമാണോ ഒരാൾ പോലും മരണപ്പെടാത്ത ഈ കൊറോണാ വൈറസ് ? ഇനി ഇന്ത്യാ മഹാരാജ്യത്തെ 137 കോടി ജനങ്ങളിൽ രണ്ടോ മൂന്നോ പേർ മരണപ്പെട്ടതാണോ ഇത്ര ഭീകരം ? 150 കോടി ജനസംഖ്യയുള്ള ചൈനയിൽ 5000 പേർ മരണപ്പെട്ടതാണോ
ഇത്ര ഭീകരം ?

ഓരോ വർഷവും എത്രയോ ലക്ഷം ആളുകൾ ലോകത്ത് വ്യത്യസ്തമായ വൈറസ് രോഗങ്ങൾ മൂലം മരണപ്പെടുന്നു. അന്നൊന്നും ഇല്ലാത്ത ഈ കോലാഹലങ്ങൾ എന്തുകൊണ്ടാണ് കൊറോണാ വൈറസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത് എന്ന് ചിന്തിച്ചാൽ ഇതിന്റെ പിന്നിലുളള ഗൂഢ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇത് മനസ്സിലാക്കാൻ നമുക്ക് ആദ്യം തന്നെ പോളിയോ വാക്സിനെ കുറിച്ച് പഠിക്കണം.

പോളിയോ രോഗവുമായി ബന്ധപ്പെട്ട്
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 1937 മുതലുള്ള ആധികാരികമായ ഗ്രാഫ് പരിശോധിച്ചു നോക്കുക. ആ ഗ്രാഫിൽ നിന്നും 1951- 52 കാലഘട്ടങ്ങളിലാണ് ലോകത്ത് പോളിയോ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് നമുക്ക് കാണാം.

1952 - നു ശേഷം പോളിയോ യാതൊരു വാക്സിനേഷനും കൂടാതെ തന്നെ, സ്വാഭാവികമായി തന്നെ കുത്തനെ കുറഞ്ഞെന്നും ഈ ഗ്രാഫിൽ നിന്നു തന്നെ പകൽപോലെ വ്യക്തമാണ്. അന്ന് പോളിയോ വാക്സിൻ കണ്ടു പിടിച്ചിട്ടു പോലുമില്ല.
1955 - ലാണ് ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സാൽക് നിർജ്ജീവമായ പോളിയോ വൈറസുകളെ ഉപയോഗിച്ച് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത് തന്നെ. അതിനു ശേഷം 1961- ൽ വൈറോളജിസ്റ്റായ ആൽബെർട്ട് സാബിനാണ് പോളിയോ തുള്ളിമരുന്ന് ആദ്യമായി വികസിപ്പിച്ചത്.

പോളിയോ രോഗത്തിനെതിരെ പ്രതിരോധം എന്ന് പറഞ്ഞു കൊണ്ട് ഈ പോളിയോ തുള്ളിമരുന്ന് കൊടുത്തു തുടങ്ങിയ 1961 -ൽ സത്യത്തിൽ പോളിയോ രോഗം ഏറെക്കുറെ പൂർണ്ണമായും അപ്രത്യക്ഷമായതിനു ശേഷമാണ് പോളിയോ വാക്സിൻ ലോകം മുഴുവൻ കൊടുക്കാൻ തുടങ്ങിയത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ സാധിക്കും.

നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷം ഭീതി വിതച്ച് കടന്നു വന്ന നിപ്പാ ഇപ്പോൾ എവിടെയാണ് പോയത് ? എങ്ങിനെയാണ് പോയത് ? ഏത് വാക്സിനേഷൻ എടുത്തിട്ടാണ് നിപ്പാ ഇവിടെ നിന്നും അപ്രത്യക്ഷമായത് ? എന്തിന്,
ഇപ്പോൾ കൊറോണാ വൈറസ് രോഗം ബാധിച്ചവരിൽ 97 ശതമാനം പേരും എങ്ങിനെയാണ് രോഗ വിമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.

വർഷങ്ങൾക്കു ശേഷവും അന്നത്തെ പോളിയോ ഭീതിയുടെ മറപിടിച്ച് ബഹുരാഷ്ട്ര മരുന്ന് കമ്പനികൾ അവരുടെ വാക്സിൻ ലോകം മുഴുവൻ വിറ്റഴിക്കുന്നു.

പോളിയോ വാക്സിനേഷന്റെ കളളത്തരങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയും അതിലെ യാഥാർത്ഥ്യങ്ങൾ പലതും മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ബഹുരാഷ്ട്ര മരുന്ന് കമ്പനികൾക്ക് ഇനി പുതിയ വാക്സിനുമായി രംഗത്തു വരേണ്ട സമയമായി.

കൊറോണാ രോഗത്തിന്റെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്ന് തന്നെയാണല്ലോ എല്ലാവരും പറയുന്നത്. ഇനി അധികം വൈകാതെ പുതിയ വാർത്ത വരും. കൊറോണാ വൈറസിന് വാകസിൻ കണ്ടു പിടിച്ചു എന്ന വാർത്ത. അതോടെ ജനങ്ങൾ പോളിയോ വാക്സിൻ പോലെ കൊറോണാ വാക്സിനേഷൻ സ്വീകരിക്കാൻ പാകത്തിൽ പാകപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ പാകപ്പെടുത്തലിന്റെ ഭാഗമായാണ് ലോകവ്യാപകമായ ഈ ഭയപ്പാടുത്തൽ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ താത്പര്യങ്ങൾക്കനുസൃതമായി കാര്യങ്ങൾ നീക്കുന്നു. WHO യിലെ താക്കോൽ സ്ഥാനങ്ങളിലെ നിയമനങ്ങൾ ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ സ്വാധീന വലയത്തിലാണെന്നത് ആർക്കാണ് അറിഞ്ഞു കൂടാത്തത്.

ഇവരുടെ പ്രഖ്യാപനങ്ങളെ മുഖവിലക്കെടുക്കാതിരിക്കാൻ ഒരു രാജ്യത്തേയും ഭരണാധികാരികൾക്ക് സാധിക്കുകയില്ല. അങ്ങിനെ എതിരു നിന്നാൽ രാജ്യത്ത് നടക്കുന്ന അത്തരത്തിലുള്ള മരണങ്ങൾക്ക് ഭരണകൂടം ഉത്തരം പറയേണ്ടി വരും. പ്രതിപക്ഷം അത് ഭരണപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്യും. അതുകൊണ്ട് എല്ലാ ഭരണകൂടങ്ങളും ഇതിനൊപ്പം താളം തുള്ളാൻ നിർബന്ധിതരാകും.

മാത്രമല്ല, ലോകത്തിലെ ഏത് ഭരണകൂടങ്ങളും അതാത് രാജ്യത്തെ പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയായിരിക്കും. അവർക്കെല്ലാം ഇത്തരം ഭീതിജനകമായ അവസ്ഥാ വിശേഷം ആഹ്ളാദം പകരുന്നതായിരിക്കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം
മാസങ്ങളായി തുടരുന്ന പൗരത്വ വിഷയത്തിലെ പ്രക്ഷോഭങ്ങൾ, ഡൽഹി കലാപവും അനുബന്ധ സംഭവ വികാസങ്ങളുമെല്ലാം കൊറോണാ ഭീതിയിൽ അമർന്നു പോയി. കേരളത്തിലാണെങ്കിൽ ഭരണകൂടത്തെ പിടിച്ചു കുലുക്കിയ സി ഐ ജി റിപ്പോർട്ടും വെടിയുണ്ട വിവാദവുമെല്ലാം കോറോണാ വൈറസിൽ തട്ടി തെറിച്ചു പോയി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും വൃത്തിയായി വസ്ത്രങ്ങൾ ധരിച്ച് ആളുകൾ ഒത്തുചേരുന്ന വിവാഹങ്ങൾക്കും ആരാധനാലങ്ങളിലെ പ്രാർത്ഥനകൾക്കും വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സർക്കാർ, രോഗബാധ പടരാൻ ഏറ്റവും സാധ്യതയുള്ള ബിവറേജസിലെ മദ്യ വിൽപ്പനക്കും കുടിയന്മാരുടെ ഒത്തുകൂടലിനും യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല എന്നതിൽ നിന്നു തന്നെ ഇതെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കാൻ ആർക്കും സാധിക്കും.

ചുരുക്കത്തിൽ മനുഷ്യർക്ക് കാലാകാലങ്ങളിൽ വരുന്ന വൈറസ് രോഗങ്ങളിൽ പെട്ട ഒരു രോഗം മാത്രമാണ് ഈ കൊറോണാ വൈറസ് രോഗവും. അതിനെ രോഗ പ്രതിരോധ ശേഷിയിലൂടെ തന്നെ ബഹുഭൂരിപക്ഷത്തിനും അതിജീവിക്കാൻ സാധിക്കും. മറ്റേതൊരു രോഗവും പോലെ ചിലർ മരണപ്പെടും. ഇത് മനുഷ്യ വംശത്തിന്റെ ഉത്പത്തി മുതൽ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതാണ്. ലോകാവസനം വരെ ഇനിയും നടന്നു കൊണ്ടിരിക്കുകയും ചെയ്യും. ഓരോ കാലഘട്ടത്തിനനുസരിച്ച് മനുഷ്യർ അതിനെല്ലാം പുതിയ പേരുകൾ കൊടുത്തു കൊണ്ടിരിക്കും.

അതുകൊണ്ട് ബഹുരാഷ്ട്ര മരുന്ന് കമ്പനികൾ തിരക്കഥയെഴുതി നിർമ്മാണം നടത്തി WHO സംവിധാനം നിർവ്വഹിച്ച് ഭരണകൂടങ്ങൾ അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ച് മാധ്യമങ്ങൾ വഴി വിതരണം നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തി അവരുടെ ലാബുകളിൽ തയ്യാറാക്കുന്ന കൊറോണാ വാക്സിൻ വിപണനം നടത്താൻ വേണ്ടി നടത്തുന്ന ഈ നാടകത്തിന്റെ തിരശ്ശീലക്കു പിന്നിലെ അന്തർ നാടകങ്ങൾ തിരിച്ചറിയുകയും ഏതൊരു രോഗത്തേയും പോലെ ഇതിനേയും നോക്കി കാണുക. രോഗബാധിതർ ചികിത്സ തേടുക. അതല്ലാതെ പത്തോ നൂറോ പേർക്ക് രോഗം ബാധിച്ചത് മൂലമോ കുറെ പേർ മരണപ്പെട്ടതു കൊണ്ടോ ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളേയും അനാവശ്യ ഭീതിയിൽ പെടുത്തി വീടുകളിൽ തളച്ചിടുന്നതിനെ ഒരു നിലക്കും ന്യായീകരിക്കാൻ കഴിയില്ല.

(റാഫി കൊച്ചിൻ)

14/03/2020

NOVEL CORONA VIRUS
COVID ♦️19
😷😷😷😷😷😷

ഭയമല്ല 😳 പ്രതിരോധമാണ് വേണ്ടത്

എന്താണ് പ്രതിരോധം ?
യഥാർത്ത പ്രതിരോധം എങ്ങനെ?

"ബാക്ടീരിയ വൈറസ് ബാധ ഭയങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള യഥാർത്ത മാർഗം
ശരിയായ അറിവ് നേടുക എന്നത് മാത്രമാണ്.

ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്ന ഏതൊരു രോഗാണുവിനേയും, രോഗകാരിയേയും അതി വിദഗ്ദമായ യുദ്ധത്തിലൂടെ നശിപ്പിക്കാനുള്ള പ്രതിരോധ സംവിധാനം ഏതൊരു ജീവശരീരത്തിലുമുണ്ട്.

ശരീരത്തിനകത്ത് നടക്കുന്ന ഈ പ്രതിരോധ പ്രവർത്തനങ്ങൾ അത്യത്ഭുതകരവും അതിസങ്കീർണവുമാണ്.

ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ ഒന്നാമത്തെ ആയുധം

1.പനിയാണ്
2.തുമ്മലാണ്
3.ജലദോഷമാണ്
4. ചുമയാണ്
5.ചർദ്ധിയാണ്
6.വയറിളക്കമാണ്
7.ക്ഷീണമാണ്

ഏതെങ്കിലും തരത്തിലുള്ള വൈറസ് ശരീരത്തിൽ കയറി കൂടിയാൽ ശരീരം പ്രയോഗിക്കുന്ന, മേൽ പറയപ്പെട്ട പ്രതിരോധ സംവിധാനങ്ങളെ ഒറ്റയടിക്ക് തകർക്കാൻ ഇന്ന് വരെ ഒരു ഔഷധവും കണ്ട് പിടിച്ചിട്ടില്ല എന്നതാണ് [Antiviral drugs ]സത്യം.

[വിഷായുധ പ്രയോഗത്തിലൂടെയല്ലാതെ]👈🏼

ഏതെങ്കിലും തരത്തിലുള്ള വിഷാംശങ്ങൾ അകത്ത് കടന്നാലും[വായു, വെള്ളം, ഭക്ഷണം] മാർഗത്തിലൂടെ

കാലാവസ്ഥാ മാറ്റങ്ങളിൽ ശരീരത്തിന് നേരിട്ട് ലഭിക്കുന്ന cosmic എനർജി മൂലം ഓരോ ശരീരത്തിനകത്തും അടിഞ്ഞ് കൂടിക്കിടക്കുന്ന വിഷവിസർജ്യമാലിന്യങ്ങൾ ശരീരത്തിൻ്റെ സ്വയം പ്രതിരോധ സംവിധാനത്തിലൂടെ പുറം തള്ളി ശുദ്ധീകരിക്കുന്ന ശരീരത്തിൻ്റെ മഹത്തായ അത്ഭുത പ്രതിഭാസങ്ങളെയെല്ലാം രോഗമായിക്കാണുന്ന ചികിത്സാ സമ്പ്രദായങ്ങൾ, ശരീരത്തിൽ നിന്ന് പുറത്ത് വരുന്നതെല്ലാം അവിടെ തന്നെ രാസമരുന്നുകൾ ഉപയോഗിച്ച് അടിച്ചമർത്തിവെക്കുന്നതാണ് പ്രതിരോധം എന്ന് വിശ്വസിക്കുന്നു, മനുഷ്യരെ വിശ്വസിപ്പിക്കുന്നു.

ഇപ്പോൾ മനുഷ്യർ നേരിടുന്ന ഇത്തരം വൈറൽ രോഗങ്ങൾക്ക് ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് പറയുകയും ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്ത്
Anti drugs
(മരുന്നുകൾ)
Anti Phiretics
Antiemetics
Antibiotics
Antihistamines
Antidiarrheal
Antiinflammatory
Anti coagulant medicines കൊടുക്കുകയും മരണപ്പെട്ടാൽ ആ സമയത്ത് പ്രചരിച്ച് കൊണ്ടിരിക്കുന്ന വൈറസ്/ബാക്ടീരിയ ഏതാണോ അത് ബാധിച്ച് മരിച്ചു എന്ന് വിശ്വസിച്ച് വരുന്നു.

കഴിഞ്ഞ വർഷവും അതിന് മുമ്പത്തെ വർഷവുമെല്ലാം Dengufever, മറ്റുflu കളെല്ലാം ബാധിച്ച് ചികിത്സ തുടങ്ങി ആഴ്ചകൾക്ക് ശേഷമാണ് ആളുകൾ മരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്ത വ്യക്തിയും ചികിത്സക്ക് ശേഷമാണ് മരണപ്പെടുന്നത്.

എന്നിട്ടും പറയപ്പെടുന്നത് വൈറസ് ബാധ മൂലം മരിച്ചു എന്നാണ്.

ശരീരത്തിൻ്റെ യഥാർത്ത പ്രതിരോധ സംവിധാനത്തിനെതിരെ കാലങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്ന (Anti drugal പ്രയോഗമാണ്, means ശരീരം അറിഞ്ഞ് കൊണ്ടുചെയ്യുന്ന വ്യത്യസ്ഥ സൽപ്രവർത്തനങ്ങളെ തടയുന്ന മരുന്നുകൾ)ആണ് വാസ്തവത്തിൽ ഒരു വ്യക്തിയെ നിത്യരോഗാവസ്ഥയിലേക്കോ(മനുഷ്യൻ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന സകലരോഗങ്ങളിലേക്കും) അപകടാവസ്ഥയിലേക്കോ എത്തിക്കുന്നത്.
🟣🟢🟤🔵🟣🟢🟤

🟩കോടാനുകോടി സൂക്ഷ്മാണുക്കൾക്കിടയിലാണ് അല്ലെങ്കിൽ സൂക്ഷ്മാണുക്കളുടെ ലോകത്താണ് നാം ഓരോരുത്തരും ജീവിച്ച് കൊണ്ടിരിക്കുന്നത് എന്ന വസ്തുത നമ്മിൽ എത്ര പേർക്കറിയാം?

അനേകായിരം കോടി കോശങ്ങൾ കൊണ്ട് നിർമ്മിച്ച നമ്മുടെ ശരീരത്തിൻ്റെ തൊലിയുടെ കോശത്തിൽ മാത്രം പത്ത് ലക്ഷം കോടി ബാക്ടീരിയകൾ ജീവിക്കുന്നു. ഇങ്ങനെ നമ്മുടെ ആമാശയത്തിലും, കുടലുകളിലും, മറ്റ് ആന്തരിക അവയവങ്ങളിലുമെല്ലാം 400 ലധികം ഇനത്തിലുള്ള കോടിക്കണക്കിന് ബാകടീരിയകൾ ഉണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മുടെ ശരീരം മൊത്തം നിർമ്മിക്കപ്പെട്ട, കോശങ്ങളേക്കാൾ പത്തിരട്ടി കൂടുതൽ ബാകടീരിയകൾ ഓരോ മനുഷ്യരുടെയും ശരീരത്തിൽ മാത്രം ഉണ്ട്.
ഇങ്ങനെ നോക്കുമ്പോൾ ലോകത്തിലുള്ള മൊത്തം മനുഷ്യ ശരീരത്തിൽ എത്രബാക്ടീരിയകൾ ഉണ്ടാകും.

ഇതിനേക്കാൾ എത്രയോ അധികം ബാക്ടീരിയകൾ നമ്മുടെ ഭൂമിയുടെ ഉപരിതലത്തിലും അടിയിലുമുണ്ട്.

ഭൂമിക്കടിയിലുള്ള മൊത്തം ബാക്ടീരിയകളെ ഉപരിതലത്തിലേക്ക് എടുത്തിട്ടാൽ ഒരു എട്ടു നില ബിൽഡിങ്ങിൻ്റെ ഉയരം കണക്കെ ഭൂമിയുടെ മൊത്തം വിസ്തൃതിയിൽ ബാക്ടീരിയകളെ കൊണ്ട് നിറയും.

വാസ്തവത്തിൽ ഇവയൊക്കെ നമ്മെ കൊല്ലാനായി ഇറങ്ങിയിരിക്കുകയാണോ❓❓❓❓

നോക്കാം...😄
സൂക്ഷ്മാണുക്കളും, മനുഷ്യരുമടക്കം ഏതാണ്ട് 87 ലക്ഷത്തിലധികം ജീവിവർഗങ്ങൾ ഉൾകൊള്ളുന്ന ഈ ഭൂമി ലോകത്ത്
മനുഷ്യൻ എന്ന ഒറ്റ ജീവിവർഗം 5 വർഷക്കാലം ഇല്ലാതായാൽ ബാക്കിയുള്ള ജീവികൾക്കെല്ലാം വളരെ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും, എന്നാൽ മറ്റു ജീവിവർഗങ്ങളിൽ ഏതെങ്കിലും ഒരു വർഗം ഇവിടെ ഇല്ലാതായാൽ മനുഷ്യന് സുരക്ഷിതമായി, ആരോഗ്യത്തോടെ ഇവിടെ ജീവിക്കാനാവില്ല എന്ന യാഥാർത്ഥ്യം നമ്മിൽ എത്ര പേർക്ക് അറിയാം.

🔹ബാക്ടീരിയകൾ, വൈറസുകൾ,മറ്റു കീടങ്ങൾ, കൊതുകുകൾ ഇവ നിങ്ങൾക്ക് രോഗമുണ്ടാക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അവകളെ കൊല്ലുന്നതിന് പകരം അവയ്ക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കിയാൽ മതിയല്ലോ! വാസ്തവത്തിൽ മാലിന്യം എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഇവകൾ പെറ്റ് പെരുകും, അത് ശരീരത്തിനകത്താകട്ടെ/ പുറത്താക്കട്ടെ !

🔸പക്ഷികൾ,പറവകൾ, മൃഗങ്ങൾ,മത്സ്യങ്ങൾ, മറ്റു ജീവിവർഗങ്ങൾ എല്ലാം നിങ്ങൾക്ക് രോഗമുണ്ടാക്കുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ
അവകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാതെ, അവയുടെ ഭക്ഷണ ജലവിഭവങ്ങൾ വിഷമയമാക്കാതിരിക്കുക

അല്ലാതെ നിരപരാധികളായ അവകളെ കൊന്ന് കത്തിച്ച് കുഴിച്ച് മൂടിയത് കൊണ്ടായില്ല.

സ്വന്തം ചെയ്തികളുടെ കർമ്മഫലം അനുഭവിക്കാതെ ഒരു മനുഷ്യനും ഈ ഭൂമിയിൽനിന്ന് രക്ഷപ്പെടാനാവില്ല.

അത് നന്മയാകട്ടെ!
തിന്മയാകട്ടെ!

നാം മനസ്സിലാക്കേണ്ട അടിസ്ഥാന കാര്യം എന്തെന്നാൽ....

ഒരു ജീവ ശരീരത്തേക്കാൾ, ഏതൊന്നിനെയും പ്രതിരോധിച്ച് തോല്പിക്കാൻ കരുത്തുള്ള ഒന്നും ഇന്നീ ഭൂമി ലോകത്തില്ല. ഓരോ വ്യക്തിയുടെയും പ്രതിരോധ ശക്തി എത്ര ശക്തമാണ് അതിനനുസരിച്ചിരിക്കും.

🚨ആരോഗ്യ അതികൃതരുടെയും, സർക്കാറിൻ്റെയും നിർദ്ധേശങ്ങൾ കൃത്യമായി പാലിക്കുന്നതോടൊപ്പം, നമ്മുടെ ജീവിത ഭക്ഷണശീലങ്ങളിൽ കൂടി കാതലായ മാറ്റം കൊണ്ട് വരിക.

നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ക്ഷമയോടെ തുടരാൻ അനുവധിക്കുക.

ഭയപ്പെടാതെ സധൈര്യം മുന്നോട്ട് പോവുക👍🏻

ഭയം ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ മൊത്തം തകർത്ത് കളയും.

അപ്പോൾ ഭയപ്പെടാതെ,കൂടുതൽ തിരിച്ചറിവോടെ
ശരീരത്തിൻ്റെ സ്വയം പ്രതിരോധ സംവിധാനത്തെ സപ്പോർട്ട് ചെയ്താൽ മാത്രം മതിയാകും.

"മരണം അനിഷേധ്യമായ ഒരു യാഥാർത്ത്യം മാത്രമാണ് " ഈ വിശ്വ പ്രപഞ്ചത്തിലെ ഏതൊരു സൃഷ്ടിയും ഓരോ കാരണത്താൽ സമയമാകുമ്പോൾ ഇവിടെ നിന്ന് ഇല്ലാതാകും.

CK.SUNEER
MUKKAM
HEALTH CLASS ROOM

09/03/2020

ഭീതിയല്ല ... ജാഗ്രതയാണ് വേണ്ടത്

കൊറോണ വൈറസ് ബാധിച്ചവരിൽ കൂടുതലാളുകളും ജീവിതത്തിലേക്ക് തിരികെ വന്നുവെന്നതു നമുക്കെത്ര പേർക്കറിയാം .. ഏറ്റവും രസകരമായൊരു വിഷയം ശരീരത്തിന് ആരോഗ്യമില്ലാത്ത വയോവൃദ്ധന്മാർ മാത്രാമാണ് കൂടുതലും മരണത്തിനു മുന്നിൽ അടിയറവു പറഞ്ഞത് എന്നതാണ്

ദയവു ചെയ്തു മനുഷ്യരിൽ ഭയമുളവാക്കുന്ന തരത്തിലുള്ള വീഡിയോകൾ ഷെയർ ചെയ്യാതിരിക്കുക
മനസ്സിന് കട്ടിയില്ലാത്ത പാവപ്പെട്ടവർ അതോടെ മാനസികമായി തകർന്നു ജീവൻ നഷ്ടപ്പെടാൻ ഇടവരും

ലോകം ഇന്ന് മരണ ഭീതിയിലാണ് ...
വാർത്താ ചാനലുകളിൽ കൊറോണയുടെ ഭീകര മുഖങ്ങൾ രാപകൽ ചർച്ചചെയ്യപ്പെടുന്നു
മനുഷ്യരെ ഭീതിയിലാക്കുന്ന ഡിജിറ്റൽ 3D വീഡിയോ ദൃശ്യാവിഷ്കാരങ്ങൾ മനോഹരമായി ചിത്രീകരിച്ചു കൊണ്ടുള്ള വാർത്തകൾ ഓരോ കുഞ്ഞു മനസ്സിലും നൽകുന്ന ഭീതിയെത്രയാണെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ ...

ഒരിക്കലും നേരിട്ടുകാണാത്ത പ്രേത പിശാചുക്കളെ കുറിച്ചും മക്കൾ ഊണ് കഴിക്കാൻ അമ്മമാർ പറഞ്ഞു പേടിപ്പിക്കാറുള്ള കുട്ടികൾക്ക് അവരെത്ര വലിയവരായാലും ആ ഭയം മാറുകയില്ല എന്ന പോലെ ഈ മിനിസ്ക്രീൻ നൽകുന്ന ഡിജിറ്റൽ ചിത്രങ്ങളാണ് ഇന്ന് ഓരോ മനുഷ്യന്റെയും മനസ്സിലുണ്ടാവുക.. അതിനാൽ തന്നെ അവർക്കാർക്കും പിന്നീട് ഭയത്തിൽ നിന്നും മോചിതരാവാൻ കഴിയില്ല .. മനസ്സിന്റെ താളം തെറ്റിയൊരു മനുഷ്യ സമൂഹത്തെ പ്രപഞ്ചത്തിനു ലഭിച്ചിട്ടെന്തു കാര്യം ?

രക്ഷപ്പെടാൻ എന്ത് വഴി ..?
എവിടെ പോയൊളിക്കും ... ?
എങ്ങിനെ രക്ഷപ്പെടും...?

ചൈനയിൽ തുടങ്ങി ഇന്ന് ലോകത്തിലെ നൂറ്റി നാല് രാജ്യങ്ങളിൽ ഈ ഭീകരവാദി കടന്നാക്രമണം നടത്തി കഴിഞ്ഞു ...
എന്ത് കൊണ്ടാണ് നാം കൊറോണ വൈറസിനെ ഭയപ്പെടുന്നത് ?

നമ്മെ ഭയപ്പെടുത്തുന്ന ഒന്നാമത്തെ പ്രധാന കാര്യം കൊറോണ വൈറസിനെതിരെ പ്രയോഗിക്കാൻ ലോക ആരോഗ്യ സംഘടനയുടെ കയ്യിൽ പ്രതിരോധ മരുന്നുകളൊന്നുമില്ല എന്നതാണ്

രണ്ടാമത് നാം ടെലിവിഷനുകളിലും സോഷ്യൽമീഡിയകളിലൂടെയുമെല്ലാം കണ്ടു കഴിഞ്ഞ മരണ രംഗങ്ങൾ തന്നെ …

മൂന്നാമത് നമ്മിൽ ആർക്കാണ് രോഗമെന്നറിയാതെ നാം ഇടപെടുന്നവർ നമുക്ക് രോഗം പരത്തുന്നുണ്ടോ എന്ന ഭീതി ..!!

ഇവിടെ നാം അറിയേണ്ട ഒരു വസ്തുത കൂടിയുണ്ട് …
കാൻസർ എന്ന ഭയാനകരോഗമായി നാം കാണുന്ന രോഗം കഴിഞ്ഞ ഏതാനും വർഷങ്ങൾ മുന്നേ വരെ സാധാരണക്കാരന് അന്യമായിരുന്നു ...

സിനിമകളിലൂടെയും മറ്റും നമുക്ക് നായകന്മാരുടെയും നായികമാരുടെയും മരണരംഗങ്ങൾ ….നമ്മെ ആ രോഗത്തിന്റെ ഭയാനകതയെ ഹൃദയത്തിലേക്കെടുത്തു വെച്ചു കഴിഞ്ഞു .

ആയുർവേദത്തിൽ അർബുദത്തെ കാണുന്നത്
വളരെ നിസ്സാരമായിട്ടായിരുന്നു ..
എന്നാൽ മധുമേഹമെന്ന പ്രമേഹത്തെ അർബുദത്തേക്കാൾ ഭീകരനായിട്ടാണവർ കണ്ടിരുന്നത്

എന്ത് കൊണ്ട് നാം പ്രമേഹത്തെ ഭയപ്പെടുന്നില്ല ?
പണ്ട് കാലത്തു പണക്കാർക്ക് മാത്രം വന്നിരുന്നു എന്ന് പറയുന്ന ഈ പ്രമേഹം ഇന്ന് സാധാരണക്കാരായ ജനങ്ങൾക്കിടയിലും കാണപ്പെടുന്നുവെങ്കിൽ നമ്മുടെ ജീവിത രീതി ഭക്ഷണ രീതിയെ കുറിച്ചൊരു ചിന്തക്ക് ഇനിയും സമയം വൈകികൂടാ

മേൽപ്പറഞ്ഞ കൊറോണ വൈറസ് ലോക ജനതയ്ക്ക് മുന്നിൽ ഭീഷണിയായി രാഷ്ട്രങ്ങൾ പരസ്പരം യാത്രകൾക്ക് വിലക്കേർപ്പെടുത്തി ഒറ്റപ്പെട്ട തുരുത്തുകളായി മാറി കൊണ്ടിരിക്കുന്നു ... ഓരോ രാജ്യവും ...
ഒരു ഉപരോധവും ഏർപ്പെടുത്താതെ തന്നെ സ്വയം ഉപരോധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു നമ്മൾ

ഇന്ന് ഇന്റർനെറ്റ് സംവിധാനങ്ങളും റേഡിയോ ടെലിവിഷൻ സോഷ്യൽ മീഡിയകളും ഇല്ലായിരുന്നെങ്കിൽ ഈ രോഗമുള്ളൊരു രോഗി നമ്മുടെ കൂടെ അന്തിയുറങ്ങിയാൽ പോലും നമുക്ക് ഭയമുണ്ടാകില്ല

മാളുകളും ബീച്ചുകളും സിനിമാശാലകളും കല്യാണ പന്തലുകളും യാത്രാ വാഹനങ്ങളിലും ജനങ്ങളില്ലാതായി ..എല്ലായിടത്തും നിശബ്ദത .. പരസ്പരം കൈകൊടുക്കുന്നതു പോലും ഇല്ലാതായി കഴിഞ്ഞു ..
ആളുകൾ വാഷ് ബേസിനരികിലാണിപ്പോൾ ……
കൂടെ കൂടെ കൈകഴുകികൊണ്ടേയിരിക്കുന്നു
മാർക്കറ്റുകളിൽ മാസ്കുകളും ഹാൻഡ് വാഷുകളും ലഭിക്കാനില്ല
ഭക്ഷണ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്ന തിരക്കിലാണ് മിക്ക കുടുംബ നാഥന്മാരും
നാളെ ഒരു പക്ഷെ വിശപ്പടക്കാൻ പോലും ഒന്നുമില്ലാത്ത അവസ്ഥ അവർ മുന്നേ കൂട്ടി കാണുന്നു

അതെ ജനങ്ങൾ ഭീതിയിലാണ് ..അവരെ ഭീതിപ്പെടുത്തികൊണ്ടേയിരിക്കയാണ് ലോക വാർത്താ മാധ്യമങ്ങൾ സോഷ്യൽ മീഡിയകൾ

സാധാരണ വരാറുള്ള പനിയും ജലദോഷവും പോലും ഇപ്പോൾ ഭയത്തോടെ മാത്രമേ നാം വീക്ഷിക്കുന്നുള്ളൂ ..
ആ ഭയം പോലും നമ്മെ മരണത്തിലേക്കെത്തിക്കുവാൻ വഴിയൊരുക്കും ..
മരുന്നില്ലാതെ തന്നെ കൊറോണ വൈറസ് ആളുകൾക്ക് മാറിയ റിപ്പോർട്ടുകൾ ലോകാരോഗ്യ സങ്കടന പുറത്തു വിട്ട അവരുടെ സൈറ്റിലൂടെ നമുക്ക് ദർശിക്കാനാവും
https://www.worldometers.info/coronavirus/

അപ്പോൾ എങ്ങിനെയാണ് രോഗം മാറിയത് …?

ശരീരത്തിന് സ്വയം പ്രതിരോധ ശക്തിയുണ്ട് .ശരീരത്തിൽ ഏതു രോഗത്തെയും സുഖപ്പെടുത്താനുള്ള മരുന്നുകൂടി നൽകിയാണ് പ്രപഞ്ച സൃഷ്ടാവ് നമ്മെ പടച്ചിട്ടുള്ളത് .. എന്നാൽ നാം ശരീരത്തിൽ മേൽ അടിച്ചേൽപ്പിക്കുന്ന വിനാശകരമായ മരുന്നുകളാൽ പലപ്പോഴും പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കാതിരിക്കാൻ ഇടയാവുന്നു

അക്യൂപങ്‌ചറിൽ പഠിപ്പിക്കുന്ന ജീവിത രീതിയും ഭക്ഷണ രീതിയും ശരീരത്തെ രോഗപ്രതിരോധ ശക്തി നൽകുവാൻ പര്യാപ്തമാണ് ..
4G (four golden rules ) പാലിക്കുന്നതിലൂടെ നമുക്ക് ശരീരം നൽകുന്ന വ്യവസ്ഥ
4R ( Resist, Repair , Remove , Recharge)

കൂടാതെ ചില പ്രത്യേക മർമ്മ പോയിന്റുകളിൽ അക്യൂപങ്‌ചർ നീഡിലുകൾ ഉത്തേജിപ്പിക്കുന്നതിലൂടെ ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ ലഭിക്കാനിടയാവുകയും ശരീരം രോഗങ്ങളെ തടയുകയും ചെയ്യുന്നു

ഈ അവസ്ഥയിൽ നമുക്കവയെ പ്രയോഗത്തിൽ പ്രയോഗിക്കാവുന്നതാണ്
അതിൽ പ്രധാനപ്പെട്ട ചില മർമ്മ സ്ഥാനങ്ങൾ ഇവിടെ കാണിക്കാം ..
ആസ്ഥാനങ്ങളിൽ പ്രഷർ കൊടുത്ത് കൊണ്ടോ നീഡിൽ ചെയ്തു കൊണ്ടോ നിങ്ങൾക്കും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
ഏതൊക്കെയാണ് ആ മർമ്മ സ്ഥാനങ്ങൾ ?

Li-11
കൈ മുട്ട് മടക്കി പിടിച്ചാൽ കാണുന്ന വിടവിന്റെ അവസാന ഭാഗം .അവിടെ ചൂണ്ടു വിരൽ കൊണ്ടോ പ്രോബുകൾ കൊണ്ടോ അമർത്തി ഇരുപത്തി ഒന്ന് വട്ടം ക്ലോക് വൈസ് അതെ പോലെ ഇരുപത്തി ഒന്ന് വട്ടം ആന്റി ക്ലോക് വൈസ് പ്രഷർ കൊടുക്കുക
ST -36
കാൽ മുട്ടിൽ നാല് വിരലുകൽവെച്ചാൽ കിട്ടുന്ന പുറംഭാഗം അമർത്തി കഴിഞ്ഞാൽ കിട്ടുന്ന കുഴി .അവിടെയും മേൽ പറഞ്ഞ പോലെ പ്രഷർ കൊടുക്കുക
SP-5
കാൽ പാദത്തിന്റെ മണികണ്ഠത്തിനടുത്തുള്ള ചുഴി അവിടെയും മേല്പറഞ്ഞ പോലെ ചെയ്യുക

GB-34
മുട്ടിൻ ഭാഗത്തു ഫിബുല എല്ലു വന്നു ചേരുന്ന മുകൾ ഭാഗം അവിടെയും മേല്പറഞ്ഞ പോലെ ചെയ്യുക

LI-4
ഈ മർമ്മ സ്ഥാനം രോഗികൾ അനുഭവിക്കുന്ന വേദനകൾക്കെല്ലാം സമാധാനം കിട്ടുന്നൊരു പ്രധാന മർമ്മ സ്ഥാനമാണ് . ഇതിന്റെ സ്ഥാനം കൈപ്പത്തിയിൽ പിറകു വശം കയ്യിലെ തള്ള വിരലും ചൂണ്ടു വിരലും കൂട്ടി പിടിച്ചാൽ കാണുന്ന വരയുടെ അവസാന ഭാഗം .. അത്ഭുതകരമായ വേദന സംഹാരി കൂടിയാണിത്
അക്യൂപങ്‌ചറിൽ ഇതുപോലെ അത്ഭുതങ്ങളുടെ കാലവറകൾ ഒളിഞ്ഞു കിടക്കുന്നു ..നിങ്ങളും പ്രയോജനപ്പെടുത്തുക

നമുക്ക് ജാഗ്രത പുലർത്താം
ആരും ഭീതിയിലാവേണ്ടതില്ല
ഭീതി നമ്മെ രോഗിയാക്കും
രോഗം നമ്മെ മരണ മുഖത്തെത്തിക്കും

നിങ്ങളുടെ കൂട്ടുകാരിലേക്കും പങ്കു വെക്കുക
അവരെ ഭീതിയിൽ നിന്നും കരകയറ്റുക
*Acu _Pr . Abdul kader arakkal*

Photos from ACU LIFE's post 09/03/2020

Fact or Fiction?
Did a 1981 Chinese Novel Really Predict the Coronavirus Outbreak?

This page does not belong to “The Eyes of Darkness”. It comes from the 2008 book “End Of Days: Predictions and prophecies about the end of the world Paperback” by Sylvia Browne, an American author who claimed to be a psychic.

UPDATED ON: MARCH 5, 2020, 8:14 AM IST
Reuters

Books.Fact or Fiction? Did a 1981 Chinese Novel Really Predict the Coronavirus Outbreak?
A theory widely shared on social media claims that American author Dean Koontz predicted the 2019-2020 Coronavirus outbreak in 1981. Posts featuring the cover of “The Eyes of Darkness” book and a page in which Koontz allegedly describes the coronavirus in his novel have at least 39,000 shares and at least 2,000 retweets on Twitter as of February 27, 2020.

Most of the claims circulating on social media show the book’s cover and a page in the book mentioning a virus called “Wuhan-400”. The widely circulated photo of Koontz’s book page includes some highlighted text reading: “They call the stuff ‘Wuhan-400’ because it was developed in a at their RDNA labs outside of the city of Wuhan, and It was the four-hundredth viable strain of man-made microorganisms created at that reaserch center”.

Some claims circulating also include an additional page that mentions the year 2020 and the outbreak of a “severe pneumonia-like illness”.

This is partly false. While it is true that Koontz wrote about a fictional virus in his novel and that its name “Wuhan-400” refers the Chinese city in which the 2019 Coronavirus outbreak (COVID-19) actually started, the illness in his book doesn’t share more traits with COVID-19.

06/03/2020

🤣🤣🤣🤣

Traditional medicines help 85 per cent of virus cases, Chinese officials claim 06/03/2020

Coronavirus: 85 per cent of patients in China benefiting from traditional Chinese medicine, officials claim
Ancient remedies play a complementary role to Western drugs in fighting the potentially deadly infection, officials, doctors say
But others say TCM works only as a placebo and that people who say they have benefited would have recovered anyway
ACU LIFE

Traditional medicines help 85 per cent of virus cases, Chinese officials claim Ancient remedies play a complementary role to Western drugs in fighting the potentially deadly infection, officials, doctors say.

05/03/2020

പട്ടി എത്ര പേരെ കടിച്ചു കൊന്നാലും പട്ടിയെ കൊല്ലാൻ പാടില്ല. അതിനു പിന്നിലെ തട്ടിപ്പും കാരണവും കലക്ടർ പറയുന്നു.കേൾക്കണം...

03/03/2020

ലോകം ഭീതിയിലാണ്
നാശകവാഹിനിയായ കൊറോണ വൈറസ് ഓരോ രാജ്യവും രോഗാണുവാഹകരായി മാറികൊണ്ടിരിക്കയാണ്
ലോക ആരോഗ്യ സംഘടനകൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതല്ലാതെ മറ്റു പ്രതിവിധിയൊന്നും തന്നെ ഇത് വരെ കണ്ടെത്തിയതായി അവകാശപ്പെടാനായിട്ടില്ല

എന്ത് ചെയ്യണമെന്നൊരു നിഃശ്ചയവുമില്ലാത്ത അവസ്ഥയിൽ ലോകജനത ഭീതിയോടെ ഈ രോഗത്തെ വീക്ഷിക്കുകയാണ് ...

പ്രതിരോധമായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാനാവും ..
എന്ത് കൊണ്ടാണ് ഈ രോഗം മറ്റൊരാളിലേക്ക് പകരുന്നത് ..?

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറവുള്ളവരിലാണ് ഈ വൈറസുകൾക്കു
പെട്ടെന്ന് കടന്നു ചെല്ലുവാനാവുക ..

ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ കൂട്ടുവാൻ എന്ത് മാർഗ്ഗമാണ് ഇപ്പോൾ ഈ അവസരത്തിൽ നമുക്ക് ചെയ്യാനാവുക

അക്യൂപങ്‌ചർ ….സുജോക്ക് അക്യൂപങ്‌ചർ ചില മർമ്മ പ്രധാനമായ ഭാഗങ്ങളിൽ നിറങ്ങൾ കൊണ്ടോ ധാന്യങ്ങൾ കൊണ്ടോ ഉത്തേജിപ്പിക്കുന്ന രീതിയാണ് മേൽ കൊടുത്തിരിക്കുന്നത്

ദിവസം കാലത്തും വൈകീട്ടും രണ്ടു മണിക്കൂർ നേരം ഈ പ്രവർത്തനം തുടരുക .ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്നതിൽ നേരിട്ടനുഭവിച്ചറിയുക

ഇത് ചെയ്യുന്നതോടു കൂടി ശരീര ക്ഷീണവും വിളർച്ചയും മാറുന്നത് നേരിട്ടനുഭവിക്കാനാവും
കൂടാതെ പനി കഫ സംമ്പന്ധമായ ബുദ്ധിമുട്ടുകൾ സ്ത്രീകളിലെ അമിത രക്തവാർച്ച കൊണ്ട് ക്ഷീണം അനുഭവിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണിത്

പകൽ നേരങ്ങളിൽ കറുപ്പ് നിറങ്ങൾ നൽകിയും
രാത്രികാലങ്ങളിൽ കുരുമുളക് ആ സ്ഥാനത്തു വെച്ചൊട്ടിച്ചും
ഉത്തേജനം നൽകാവുന്നതാണ്

കഫം കൊണ്ടുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവർ കളർ ചെയ്യാതെ കുരുമുളക് മാത്രം വെച്ചൊട്ടിക്കുകയാണുത്തമം

അതുപോലെ അമെനോറിയ (Absence of periods ) ഉള്ളവർ ആ സ്ഥാനത്തു ചുകപ്പ് നിറമാണ് നൽകേണ്ടത്

നിങ്ങളുടെ കൂട്ടുകാരിലും കുടുംബങ്ങളിലും ഈ ഉപകാരപ്രദമായ അറിവ് പങ്കു വെക്കുക

വിവരങ്ങൾ നൽകി സഹായിച്ചവർ
Thanks to
Acu- Pr Dr Zeena Sidhiq Phd

SJT Zareena jasmine

SJT Sivanandan

With love Abdul kader Arakkal

Want your practice to be the top-listed Clinic in Kannur?
Click here to claim your Sponsored Listing.

Videos (show all)

WHO അംഗീകരിച്ച അക്യുപങ്ചർ ചികിത്സ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണെന്ന് ചൈന, UK തുടങ്ങിയ രാജ്യങ്ങളിൽ നി...
🤣🤣🤣🤣
പട്ടി എത്ര പേരെ കടിച്ചു കൊന്നാലും പട്ടിയെ കൊല്ലാൻ പാടില്ല. അതിനു പിന്നിലെ തട്ടിപ്പും കാരണവും കലക്ടർ പറയുന്നു.കേൾക്കണം...

Telephone

Website

Address

Cheruvathala Motta
Kannur
670592