CPIM Trikaripur AC

CPIM Trikaripur AC

സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി
ഇ. എം എസ് ഭവൻ, പടുവളം പിലിക്കോട്

22/12/2023
22/12/2023
22/12/2023

ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 18 മുതൽ 21 വയസു പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. കമ്പ്യൂട്ടർ സ്കിൽസിൽ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തും, നഗരങ്ങളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തുമാണ്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2024 തയ്യാറാക്കിയിരിക്കുന്നത്.

ഐടി, കംപ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽനൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ നൈപുണികളിൽ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സർക്കാർ തലത്തിൽ മികച്ച പദ്ധതികളാണ് കേരളത്തിൽ നടന്നു വരുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഈ മാറ്റം സംസ്ഥാനത്തെ ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഐ ടി മേഖലയിൽ 2011...16 കാലയളവിൽ 26000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016...23 കാലയളവിൽ 62000 തൊഴിലവസരങ്ങളാണുണ്ടായത്. 2016-ൽ 78,068 പേരാണ് സർക്കാർ ഐ ടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നതെങ്കിൽ ഇന്നത് 1,35,288 ആയി ഉയർന്നിരിക്കുന്നു.

2016-നുശേഷം ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2011..16 കാലയലളവിൽ 34,123 കോടി രൂപയുടെ ഐടി കയറ്റുമതിയാണു നടന്നതെങ്കിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 85,540 കോടി രൂപയായി ഉയർന്നു. 575,000 ച.അടി ഉണ്ടായിരുന്ന ഐടി സ്പേയ്സ് 7,344,527 ച.അടിയായി വർദ്ധിച്ചു. ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640-ൽ നിന്നും 2022 ആയപ്പോൾ 1,106 ആയി. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 75 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് സൃഷ്ടിച്ചു.

ഇവിടെ വൻകിട ഐടി കമ്പനികൾ നിക്ഷേപം നടത്തുകയാണ്. കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500 എഞ്ചിനീയർമാർ ജോലി ചെയ്യുന്നു. വിപുലീകരണത്തിൻ്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ പുതിയ ഐടി നയത്തിന് രൂപം നൽകുകയും ജനങ്ങളുടെ അഭിപ്രായങ്ങൾക്കായി അതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊച്ചി ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിൻ്റെ ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഐടി സ്പേസ് നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാകും. ഇൻഫോപാർക്ക് കൊച്ചി മെട്രോ റെയിൽ കോമ്പൗണ്ടിൽ 500 ൽ അധികം പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന സ്പേയ്സ് നിർമ്മിക്കുകയാണ്.

കൊച്ചി ഇൻഫോപാർക്ക് സ്വന്തമായി ഒരു പുതിയ ബിൽഡിംഗ് നിർമ്മിക്കുകയാണ്. ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഈ സ്പേയ്സിൽ 1500ൽ അധികം ആളുകൾക്കാണ് തൊഴിൽ ലഭിക്കാൻ പോകുന്നത്. അമേരിക്കൻ ഓയിൽ ആൻ്റ് ഗ്യാസ് കമ്പനിയായ എൻ.ഒ.വി, ജർമ്മൻ ഐടി കമ്പനി അഡെസ്സൊ എന്നിവർ പുതുതായി കൊച്ചി ഇൻഫോ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു.

1.3 ലക്ഷം ചതുരശ്ര അടി വരുന്ന കാസ്പിയൻ ടെക് പാർക്കിൻ്റെ നിർമ്മാണം പൂർത്തിയായി. 1300 പേർക്ക് തൊഴിൽ ലഭ്യമാകും. കോഴിക്കോട് സൈബർ പാർക്കിൽ 4 ലക്ഷം ചതുരശ്ര അടിയുടെ ബിൽഡിങ്ങിൻ്റെ നിർമ്മാണം നടക്കുകയാണ്. 4000 തൊഴിലുകളാണ് പ്രതീക്ഷിക്കുന്നത്

കേരള സ്പേസ് അഥവാ കെ-സ്പേയ്സിനു സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 241 കോടി രൂപ വരുന്ന പദ്ധതിയുടെ ഡിപിആർ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മൂന്നുവർഷത്തിനുള്ളിൽ കെ-സ്പേയ്സ് പ്രവർത്തനം ആരംഭിക്കും. രണ്ടുലക്ഷം സ്ക്വയർ ഫീറ്റിൽ നൂറിലധികം സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പ്രവർത്തിക്കാൻ ഇതു സൗകര്യമൊരുക്കും.

സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിൽ 15,000ത്തിലധികം സ്റ്റാർട്ടപ്പുകൾ മൂന്നുവർഷത്തിനുള്ളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു ബില്യൺ യുഎസ് ഡോളറാണ് ലക്ഷ്യമിടുന്ന ഐടി കയറ്റുമതി. നിലവിൽ കേരളത്തിലെ ഐടി ഹ്യൂമൻ റിസോഴ്സ് മൂന്നു വർഷത്തിനുള്ളിൽ അതു മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം.

ടെക്നോപാർക്കിൽ 30 ഏക്കറിൽ ആരംഭിക്കാൻ പോകുന്ന ക്വാഡ് പ്രോജക്റ്റിൽ 16.5 ലക്ഷം സ്ക്വയർ ഫീറ്റിൽ 15,000 ത്തിലധികം തൊഴിലാണ് പ്രതീക്ഷിക്കുന്നത്. അവിടെത്തന്നെ ഫേസ് ഒന്നിൽബ്രിഗേഡ് ഗ്രൂപ്പ് ഐടി സ്പേസ് നിർമ്മാണം മുന്നോട്ടു കൊണ്ടുപോവുകയാണ്. രണ്ട് ലക്ഷം സ്ക്വയർഫീറ്റ് ആണ് അതുവഴി ചേർക്കപ്പെടുന്നത്. ടെക്നോപാർക്കിന്റെ ഫേസ് ത്രീയിൽ ടോറസ് നിർമ്മിക്കുന്നത് 10 ലക്ഷം സ്ക്വയർ ഫീറ്റാണ്. ഫേസ് ഫോറിൽ ടി സി എസ് 94 ഏക്കറിൽ 16 ലക്ഷം സ്ക്വയർ ഫീറ്റ് ആണ് നിർമ്മിക്കുന്നത്. ഫേസ് ഫോറിൽ തന്നെ സൺടെക് 3 ലക്ഷത്തിലധികം സ്ക്വയർ ഫീറ്റ് വരുന്ന ഐടി സ്പേയ്സ് നിർമ്മിക്കുന്നു.

രാജ്യത്ത് നിന്നുള്ള ഐ ടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക് ഹാർഡ്വെയർ ടെക്നോളജി ഹബ്, എമർജിംഗ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ - എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെ 4 ഐടി ഇടനാഴികൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കിൻഫ്ര ഏറ്റെടുത്ത 25 ഏക്കറിലാണ് കണ്ണൂർ ഐടി പാർക്ക് വരുന്നത്. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. കൊല്ലം ഐടി പാർക്കിനുള്ള സ്ഥലം കണ്ടെത്തി, സ്ഥലം ഏറ്റെടുക്കുന്നതിനും പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്.

ഐടി മേഖലയുടെ വളർച്ചയ്ക്ക് അടിത്തറയാകുന്ന ജ്ഞാന സമൂഹമായി കേരളത്തെ വളർത്താനുള്ള ശ്രമവും ഇതിനു സമാന്തരമായി നടക്കുകയാണ്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിലുമാണ് കെ-ഫോണിലൂടെ ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈ ഫൈ ഹോട്ട് സ്പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്സ്പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൊച്ചിയിൽ ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. പൂർണ്ണ തോതിൽ സജ്ജമാക്കുമ്പോൾ അത് ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആയിരിക്കും. എയ്റോസ്പേസ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്പേസ് പ്രവർത്തനം ആരംഭിച്ചു.

രണ്ടു വർഷംമുമ്പ്‌ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനു കഴിയും. ഇങ്ങനെ ആധുനിക വ്യവസായങ്ങളേയും പുതിയ തൊഴിൽ സാധ്യതകളേയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത്.

ഇതിന്റെയെല്ലാം ഫലമാണ് പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ. ആ പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്‌.
നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്.
പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ 'ഷൂ' എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.

പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത്.
സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർത്ഥിക്കാനുള്ളത്.നവകേരള സദസ്സ് ഭാഗമായി
ഇന്നലെ ലഭിച്ച നിവേദനങ്ങളുടെ എണ്ണം

ആറ്റിങ്ങൽ - 6238
നെടുമങ്ങാട് - 4501
ചിറയിൻകീഴ് - 4364
വാമനപുരം - 4590

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

22/12/2023

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്തുലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ച് നവവത്സര സമ്മാനമേകിയിരിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ബാങ്കുകളിലെത്തിച്ചത്.
ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകളിൽ നിന്നും മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ഈ സാമ്പത്തികവർഷത്തെ ധനസഹായത്തിന് ഇത്രയും പേരെ തിരഞ്ഞെടുത്തത്.
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനഃസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500 രൂപ നൽകിയിരുന്നത് ഒറ്റയടിക്ക് 5000 രൂപ ഒറ്റ ഗഡുവായാണ് ഇപ്പോൾ നൽകിവരുന്നത്. ഗുണഭോക്താക്കളുടെ ലിസ്റ്റ് സഹിതം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768/9497281896 നമ്പറുകളിൽ ബന്ധപ്പെടാം.

സ. ആർ ബിന്ദു
സാമൂഹ്യ നീതി വകുപ്പ് മന്ത്രി

21/12/2023

അഭിനന്ദനങ്ങൾ ✊

20/12/2023

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന ധനകാര്യ വകുപ്പ് 900 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 60 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുക. ക്രിസ്തുമസിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാകും.

20/12/2023
20/12/2023
19/12/2023

*പലസ്തീൻ ഐക്യദാർഢ്യ സദസ്സ്*
ഡിസംബർ 28 ന് വൈകുന്നേരം 3 മണിക്ക് ചെർക്കള.

ഉദ്ഘാടനം
സീതാറാം യെച്ചൂരി

19/12/2023
19/12/2023
19/12/2023

എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മനസിലാക്കി. അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോ. ചാൻസിലർ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോൾ വിദ്യാർഥികൾ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവർക്കുണ്ട്. അവരുടെ മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയപ്പോൾ അവർ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകും.
ഗവർണറെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിന്റെ പേരിൽ നാട്ടിൽ ക്രമസമാധാനം തകർന്നു എന്ന് പറഞ്ഞ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്ന് ഏതോ മാധ്യമപ്രവർത്തകൻ തന്നെ പറയുന്നത് കേട്ടിരുന്നു. ഇനി അത്തരത്തിൽ എന്തെങ്കിലും ഉദ്ദേശ്യം ഗവർണർക്ക് ഉണ്ടായിരുന്നോ എന്നറിയില്ല. ഗവർണരുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്. ആ പദവിക്കാണ് പൊലീസ് സുരക്ഷ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കുമെന്നും ആ പ്രോട്ടോകോളുകൾ പാലിക്കാൻ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവർ ചെയ്യേണ്ടത്.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി

19/12/2023
19/12/2023

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ

18/12/2023

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരന്തരമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. “സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണ്” എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ ജനങ്ങൾ പൂർണമായും തള്ളിക്കളയും.

കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളിലേക്ക് ആർഎസ്എസ് നോമിനികളെ നാമനിർദ്ദേശം ചെയ്തും സർവ്വകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്തും ഗവർണർ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെങ്കിലും ഈ പ്രതിഷേധങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്താനുമാണ് ഗവർണർ ശ്രമിക്കുന്നത്.

ഗവർണർ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അദ്ദേഹം തന്നെ ഇതിലൂടെ തെളിയിച്ചു.

സിപിഐ എം പൊളിറ്റ്‌ബ്യൂറോ

17/12/2023

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഗവർണർ വാർത്താക്കുറിപ്പ്‌ പുറത്തിറക്കിയിരിക്കുന്നത്‌. ഭരണഘടനാ വിരുദ്ധമായ നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട്‌ പോകുന്ന ഗവർണറുടെ നടപടിയാണ്‌ ഭരണഘടനാ വിരുദ്ധം.

സർവകലാശാലകളിൽ ആർഎസ്‌എസ്‌, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച്‌ രാഷ്ട്രീയം കളിക്കാനാണ്‌ ഗവർണറുടെ ശ്രമം. സർവകലാശാലകളിലെ കാവിവൽക്കരണത്തിന്റെ തുടർച്ചയാണിത്‌. ഇതിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.

ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ ഗവർണർ നടത്തുന്നത്‌. അത്‌ കേരളത്തിൽ വിലപ്പോകില്ലെന്ന്‌ വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്‌. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച്‌ മറയ്‌ക്കാനുള്ള നീക്കമാണ്‌ ഗവർണർ നടത്തുന്നത്‌. അത്‌ കേരളം അനുവദിച്ചുനൽകില്ല.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

17/12/2023

* Chancellor Go Back*

16/12/2023

അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ് നവകേരള സദസ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതിമത ചിന്തകൾക്ക് അതീതമായി സർക്കാർ നടത്തുന്ന ജനങ്ങളുടെ പരിപാടിയാണിത്.

ജനങ്ങൾക്ക് ജനപ്രതിനിധികളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരമാണിത്. വികസിത രാജ്യങ്ങൾക്കൊപ്പമാണ് ഇന്ന് കേരളം. മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങൾ കേരളത്തിൽ നിലവിലുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ അത്യാധുനിക നിലവാരത്തിലുള്ള ചികിത്സയാണ് ജനങ്ങൾക്ക് നൽകി വരുന്നത്. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് മാത്രമായി ഒരു ആരോഗ്യസ്ഥാപനം കോഴിക്കോട് സാധ്യമാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി, 1300 കോടി ചെലവിൽ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്ന ഡിജിറ്റൽ സയൻസ് പാർക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങി ആധുനിക നിലവാരത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസമേഖലയും കരുത്താർജിക്കുകയാണ്.

ലോകോത്തര ഐടി കമ്പനികൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ആലപ്പുഴ വലിയ മാറ്റത്തിനാണ് വിധേയമാകുന്നത്. കയർ മേഖലയെ ആധുനികവൽക്കരിക്കും. പരമ്പരാഗത വ്യവസായ മേഖലകൾ ശക്തിപ്പെടുത്തും. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് ടൂറിസം മേഖലയിൽ സാധ്യമാകുന്നത്. ദേശീയ ജലപാത കോവളം മുതൽ പൊന്നാനി വരെ അടുത്തവർഷം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സവിശേഷതകൾക്കനുസരിച്ച് കേരളം വളരുകയാണ്.

സ. പി രാജീവ്

Photos from CPIM Trikaripur AC's post 15/12/2023

സഖാവ് കെ കുഞ്ഞിരാമൻ അനുസ്മരണം

Photos from CPIM Trikaripur AC's post 15/12/2023

*സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കടവിൽ നടന്ന സഖാവ് കെ കുഞ്ഞിരാമൻ അനുസ്മരണം*

Photos from CPIM Trikaripur AC's post 15/12/2023

ഔദ്യോഗിക ബഹുമതികളോടുകൂടി സ. കെ കുഞ്ഞിരാമന്റെ സംസ്കാര ചടങ്ങുകൾ നടന്നു.

14/12/2023
Photos from CPIM Trikaripur AC's post 14/12/2023

അന്ത്യാഭിവാദ്യങ്ങൾ സഖാവേ 🌹🌹

13/12/2023

*പലസ്തീൻ ഐക്യദാർഢ്യ സദസ്സ്*
ഡിസംബർ 28 ന് വൈകുന്നേരം 3 മണിക്ക് കാസർഗോഡ് ചെർക്കള.

ഉദ്ഘാടനം
സീതാറാം യെച്ചൂരി

12/12/2023
12/12/2023

കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാരം തരാൻ തയ്യാറായില്ല. കടമെടുപ്പ് പരിധി കുറച്ചു. 57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട് . അതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളമൊന്നും വെട്ടില്ല. അത് മാധ്യമ പ്രചാരണമാണ്.

നവകേരള സദസ്സ് രാഷ്ട്രീയ പരിപാടിയല്ല, സർക്കാർ നേതൃത്വം നൽകുന്ന പരിപാടിയാണ്. അതതിടത്ത് എംഎൽഎമാർ അധ്യക്ഷരാകണം എന്ന് തീരുമാനിച്ചു. പക്ഷെ പ്രതിപക്ഷം അതിനെ രാഷ്ട്രീയമായി കണ്ടു. കേരളം ഇന്ന് ലോകത്തിനാകെ മാതൃകയായി മാറി. കാര്യമായ വരുമാനമില്ലെങ്കിലും വികസനരംഗത്ത് വലിയ പുരോഗതി കൈവരിച്ചു.

ഇടുക്കിയുടെ കാര്യം തന്നെ എടുക്കൂ. അരിക്കൊമ്പനെ കൊണ്ട് ഒരു ഗുണമുണ്ടായി. ഇടുക്കിയിലെ റോഡ് വികസനം ആ ആനയെ കൊണ്ടുപോകുന്ന കാഴ്ചയിൽ കാണാനായി. ക്ഷേമ പെൻഷൻ ഏറ്റവും കൂടതൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഈ സംസ്ഥാനത്താണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വിദേശത്ത് പോകുന്നവരുടെ എണ്ണം കൂടിയെങ്കിലും താമസിയാതെ റിവേഴ്‌സ് മൈഗ്രേഷൻ സംഭവിക്കും.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

11/12/2023
Photos from Cpim Kasaragod's post 11/12/2023
Want your organization to be the top-listed Government Service in Kasaragod?
Click here to claim your Sponsored Listing.

Videos (show all)

ആയുധം ഉപയോഗിച്ച് പാർട്ടിയെയോ സർക്കാരിനെയോ ഭീഷണിപ്പെടുത്തി അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ടഎം വി ഗോവിന്ദൻ മാസ്റ്റർ
ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ നിങ്ങൾ ഇരിക്കുന്ന പദവിയ...
സ:  കെ കുഞ്ഞിരാമന് നാടിന്റെ യാത്രാമൊഴി 🌹
ഇടതുപക്ഷം ❤️
സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണം. ...
“ഗവർണർക്ക് ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല, കേരള നിയമസഭ കൊടുത്തതാണ്”
“ഞങ്ങളെ നിങ്ങൾ അക്രമിച്ചോളൂ. വ്യക്തിപരമായി ഞങ്ങളെ എങ്ങനെ വേണമെങ്കിലും നിങ്ങൾ അക്രമിച്ചോളൂ. പുഞ്ചിരിച്ചുകൊണ്ട് ഞങ്ങൾ അതിന...
ജനങ്ങളോടൊപ്പം നവകേരള സദസ്സ് #navakeralasadass #navakeralam #pinarayi #ldf #kerala #keralatourism
ജനഹൃദയങ്ങളിൽ ഇടം നേടി നവകേരള സദസ്സ് #navakeralasadas #നവകേരളം
മുഖ്യമന്ത്രിയെ എനിക്കൊന്ന് കണ്ടാൽ മതി ❤️😍#navakeralam #navakeralasadas #kerala
ജീവിതത്തിന് നിറമേകി 20 ലൈഫ് ഭവനങ്ങൾ#navakeralasadas #PinarayiVijayan #ldfkerala #lifehomes #kerala #keralite

Telephone

Website

Address

EMS BHAVAN , Paduvalam’
Kasaragod