Cochin Heritage Zone Conservation Society

Cochin Heritage Zone Conservation Society

CHZCS affirms its mission to showcase Kochi's great heritage to the world

Photos from Cochin Heritage Zone Conservation Society's post 10/11/2023

ഫോർട്ടുകൊച്ചി ബീച്ചിൽ മൂന്ന് ദിവസം നീളുന്ന ശുചീകരണ പരിപാടിക്ക് തുടക്കംകുറിച്ചു. കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി യും ഇസാഫ് ഫൗണ്ടേഷനും ജില്ലാ ട്യൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. എറണാകുളത്തെ സെന്റ് തെരേസാസ്, സേക്രഡ് ഹാർട്ട്, സെന്റ് ആൽബർട്സ് കോളജുകളിലെ വിദ്യാർത്ഥി വാളണ്ടിയർമാർ ഈ പരിപാടിയിൽ പങ്കുചേരുന്നു. ഇന്നലെ (വെള്ളി) രാവിലെ 7-30 ന് ഫോർട്ടുകൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറിൽ കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി എക്സിക്യൂട്ടീവംഗം ടി.എ ഖാലിദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ സജി ഐസക് , പ്രോഗ്രാം മാനേജർ ജോർജ്ജ് എം.പി, പ്രോഗ്രാം കോഡിനേറ്റർ എമ്മ ആർ എബ്രഹാം, സെന്റ് തെരേസാസ് കോളജ് അധ്യാപിക എലിസബത്ത് എബ്രഹാം, കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ് എന്നിവർ സംസാരിച്ചു.

26/09/2023

at Celebration

Photos from Cochin Heritage Zone Conservation Society's post 01/09/2023

സൂത്ത് രിയാ കാ ഖീർ, ദൂത പായസു , പഞ്ച്ഗഡായു , മേത്തി പായസം, ഖീർ, ലപ്പായ ! - പായസങ്ങളുടെ പേരുകളാണ് ഇവ. ഫോർട്ടുകൊച്ചിയിൽ ഇന്നലെ (ആഗസ്റ്റ് 31) സംഘടിപ്പിക്കപ്പെട്ട 'കൊച്ചി മധുരം' എന്ന പരിപാടിയിൽ പായസം ആസ്വദിക്കാനെത്തിയവരെ പായസങ്ങളുടെ രുചി വൈവിധ്യവും പേരുകളും കൗതുകപ്പെടുത്തി.

സൂത്ത് രിയാ കാ ഖീർ കൊച്ചിയിലെ ഉറുദു സംസാരിക്കുന്ന ദെഖ്നി മുസ്ലീം സമുദായക്കാർ വിശേഷ ദിനങ്ങളിൽ പാചകംചെയ്യുന്ന പായസമാണ്. ഡെക്കാൻ പ്രദേശത്തു നിന്ന് കൊച്ചിയിൽ കുടിയേറിയവരാണ് ദെഖ്നികൾ. ദൂത പായസു , പഞ്ച്ഗഡായു , മേത്തി പായസം എന്നിവ ഗോവയിൽനിന്ന് കൊച്ചിയിലെത്തിയ കൊങ്കണിഭാഷാ സമൂഹങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾ. ഖീർ കൊച്ചിയിലെ ഗുജറാത്തികൾ ഉൾപ്പെടെ വടക്കെ ഇന്ത്യൻ സമൂഹങ്ങളുടെയും ലപ്പായ ഗുജറാത്തിലെ കച്ചിപ്രദേശത്തുനിന്ന് കൊച്ചിയിലെത്തിയവരുടെയും വിഭവങ്ങൾ.

ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി പ്രദേശങ്ങളിലുള്ള15 തരം പായസങ്ങൾ വിളമ്പിയ മേള കെ.ജെ. മാക്സി എം. എൽ.എ ഉദ്ഘാടനംചെയ്തു. മേളയുടെ വേദിയായ ഫോർട്ടുകൊച്ചി ജെയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ വളപ്പിൽ മാതാപിതാക്കളോടൊപ്പം പായസം ആസ്വദിക്കാനെത്തിയ സിനൻ എന്ന ഒരുവയസുകാരന്റെ വായിൽ സ്പൂണിലെ പായസം നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം.
മേളയിൽ വന്നുചേർന്നവർക്ക് സൗജന്യമായിട്ടാണ് പായസങ്ങൾ വിളമ്പിയത്. രാവിലെ 11 ന് ആരംഭിച്ച മേളയിൽ 12-30 ആയപ്പോൾ മൊത്തം 1500 കപ്പ് പായസങ്ങൾ വിളമ്പിക്കഴിഞ്ഞിരുന്നു. സേമിയ പായസം, പാലട, ഗോതമ്പ് പായസം, പരിപ്പ് പായസം, അടപ്രഥമൻ , ഈന്തപ്പഴം പായസം, തരി, പഴംകറി പായസം, അരി പായസം എന്നിവയും മേളയിൽ വിളമ്പി.

ഡി.റ്റി.പി.സിയും കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്നാണ് കൊച്ചി മധുരം ഒരുക്കിയത്. കൊച്ചിയിലെ വിവിധ സമൂഹങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായ പായസങ്ങൾ സാംസ്ക്കാരിക വൈവിധ്യത്തെയാണ് കാണിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കൊച്ചിമധുരം ഉദ്ഘാടനച്ചടങ്ങിൽ കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.എ ഖാലിദ് അധ്യക്ഷനായിരുന്നു. ഡി. റ്റി. പി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ടി.കെ. ഷെബീബ്, കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി എക്സിക്യൂട്ടീവംഗങ്ങളായ എം.ഉമ്മർ, എഡ്വിൻ , ജോണി വൈപ്പിൻ , നോഡൽ ഓഫീസർ ബോണി തോമസ് എന്നിവർ സംസാരിച്ചു.

Photos from Cochin Heritage Zone Conservation Society's post 03/06/2023

Heritage talk 2
എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും സയുക്ത്മായി ഫോർട്ടു കൊച്ചി സി.സി.ഇ.എ. ഹാളിൽ ഹെറിറ്റേജ് ടോക്കിന്റെ രണ്ടാം ഘട്ടം 02.06.2023 5.30 pm ന് നടത്തുകയുണ്ടായി. കൊച്ചിയും നൈന മാരും എന്ന ഹെറിറ്റേജ് ടോക്കിന്റെ രണ്ടാം ലക്കം കൊച്ചി MLA ശ്രീ.കെ ജെ . മാക്സി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ. മൻസൂർ നൈനയെ ആദരിക്കുകയുണ്ടായി. ഫോർട്ടു കൊച്ചി സബ് കളക്ടർ ശ്രീ. പി.വിഷ്ണു രാജ് ഐ.എ.എസ് .യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

18/04/2023
01/02/2023

Asia's largest contemporary arts festival, also one of the best in the world 😘

We aren't saying this ourselves, but art lovers from different parts of the globe are 😃❤️💪

Kochi Biennale is growing beyond what everyone expected

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

Photos from Cochin Heritage Zone Conservation Society's post 31/01/2023

ഫോർട്ടുകൊച്ചിയിൽ സംഘടിപ്പിക്കുന്ന “പപ്പാഞ്ഞി ആർട്ട് ഫെയർ” വരുംകൊല്ലങ്ങളിലും ആവർത്തിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ:പി.എ.മുഹമ്മദ്റിയാസ് അഭിപ്രായപ്പെട്ടു. പൈതൃക പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം സർക്കാർ പ്രേത്സാഹി പ്പിക്കുകയാണന്നും ഇത്തരം പരിപാടികൾ സർക്കാർ സിസൈൻ പോളിസിരേഖയുടെ ഭാഗമാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ഫോർട്ടുകൊച്ചി ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ കെട്ടിടത്തിലെ പപ്പാഞ്ഞി ആർട്ട് ഫെയർ 2023 ഉദ്ഘാടനo ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ പ്രാദേശിക കലാകാരൻമാരെ സഹായിക്കുന്ന സംരംഭമായ പപ്പാഞ്ഞി ആർട്ട് ഫെയർ വർക്ഷാവർഷം സംഘടിപ്പിക്കുന്ന വേദിയാക്കാൻ ശ്രമിക്കുമെന്ന് പരിപാടിയിൽ അദ്ധ്യക്ഷനായിരുന്ന കെ.ജെ.മാക്സി എം.എൽ.എ. അറിയിച്ചു. പപ്പാഞ്ഞി ആർട്ട് ഫെയർ കൊച്ചിയുടെ സ്ഥിരം കലാപ്രദർശന പരിപാടിയാക്കാൻ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്വാഗതപ്രസംഗത്തിൽ എറണാകുളം ജില്ലാകളക്ടർ ഡോ:രേണുരാജ് ഐ.എ.എസ് അറിയിച്ചു.
നഗരസഭ കൗൺസിലർ അഡ്വ:ആന്റെണി കുരീത്തറ, ആർട്ട് ബക്കറ്റ് പ്രധിനിധി ആന്റെണി ഫ്രാൻസിസ് എന്നിവർ ആശംസ പ്രസംഗം നടത്തി. നഗരസഭ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് നന്ദിപറഞ്ഞു. ഫോർട്ടുകൊച്ചി സബ്കളക്ടർ പി.വിഷ്ണുരാജ് ഐ.എ.എസ്, കെ.എം.റിയാദ് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ് തുടങ്ങിയവർ ചടങ്ങിൽസന്നിഹിതരായിരുന്നു.
കൊച്ചിയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രാദേശിക കലാകാരൻമാരുടെ കലാസ്യഷ്ടികളുടെ പ്രദർശനവും വിൽപനയുമാണ് പപ്പാഞ്ഞി ആർട്ട് ഫെയർ. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ നാൽപതോളം കലാകാരൻമാരുടെ എഴുപതോളം സ്യഷ്ടികളുണ്ട്.
സീമ സി.ആർ എന്ന കലാകരിയുടെ Sprout to bloom എന്ന ചിത്രം ഫ്ലോറിഡയിൽ നിന്നുള്ള ഫ്രാൻസിസ് ഗോൾഡ്ബർഗ് എന്ന വിനോദസഞ്ചാരി വാങ്ങികൊണ്ട് നിർവ്വഹിച്ചു. ജില്ലാകളക്ടർ ഡോ:രേണുരാജ് ഐ.എ.എസ് ചിത്രം ഫ്രാൻസിസ് ഗോൾഡ് ബർഗ്ഗിന് കൈമാറി.
കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, കൊച്ചി നഗരസഭ, ആസ്ക് , ഡി.റ്റി. പി .സി . എറണാകുളം, ഹോംസ്റ്റേ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കേരള, ആർട്ട് ബക്കറ്റ് എന്നീ സംഘടനകൾ സംയുക്തമായാണ് പപ്പാഞ്ഞി ആർട്ട് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.

01/01/2023

ഗോവയിലേത് കഴിഞ്ഞാൽ ഏറ്റവും വലിയ പുതുവത്സര ആഘോഷം ഏതാണ് എന്ന് ചോദിച്ചാൽ ഈ ചിത്രം കാണിച്ച് കൊടുത്താൽ മതി..😉

റെക്കോർഡ് 5 ലക്ഷം ജനങ്ങളാണ് ഇന്നലെ കാർണിവൽ കാണാൻ ഫോർട്ട് കൊച്ചി എത്തിയത്..🔥🔥

കൊച്ചിൻ കാർണിവൽ.. 🔥❤️

ഇത്തവണ കൊച്ചിയിൽ തന്നെ മറ്റ് പല പ്രദേശങ്ങളിലും കാർണിവലുകൾ നടന്നിട്ട് പോലും കൊച്ചിൻ കാർണിവലിന് ഉണ്ടായ തിരക്ക് !

കടപ്പാട് : : മലയാള മനോരമ, Kochi Next

01/01/2023

May the New Year bless you with Health, Wealth and Happiness!
Let all your dreams turn into beautiful realities!
Wish you and your family a Happy New Year!

*Happy New Year 2023!*

Photos from DTPC Ernakulam's post 30/11/2022
Photos from Kerala Tourism's post 30/11/2022
Photos from Cochin Heritage Zone Conservation Society's post 15/10/2022

ഫോർട്ടുകൊച്ചി ബീച്ച് ഓരോ ആഴ്ചയിലും ശുചീകരിക്കുന്ന തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി ആദരിച്ചു.

ഇന്ന് രാവിലെ 8 മണിക്ക് ഫോർട്ടുകൊച്ചി ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ.കെ.ജെ.മാക്സി എം.എൽ.എ സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളുടെ മികച്ച സാമൂഹ്യ സേവനത്തിനുള്ള ഉപഹാരം സമർപ്പിച്ചു. ശ്രീ.എബിൻ അംബിളി ഉപഹാരം ഏറ്റുവാങ്ങി. മാതൃകാപരമായ പ്രവർത്തനമാണ് എസ്. എച്ച്.കോളേജിലെ വിദ്യാർത്ഥികൾ കാഴ്ചവക്കുന്നതെന്ന് കെ.ജെ. മാക്സി എം.എൽ.എ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി അംഗങ്ങളായ പി.എ.ഖാലിദ്, വൈപ്പിൻ ജോണി, കെ.എ.എഡ്വിൻ, K.B.അഷ്റഫ്, നോഡൽ ഓഫീസർ ബോണി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

കഴിഞ്ഞ ഒരുകൊല്ലമായി തുടർച്ചയായി മുടക്കമില്ലാതെ ഓരോ ശനിയാഴ്ചയും തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികൾ ഫോർട്ടുകൊച്ചി ബീച്ചിലെത്തി ബിച്ച് ശുചീകരിച്ച് വരുന്നു. തേവര എസ്.എച്ച് കോളേജ് സ്റ്റുഡന്റ് ഡവലപ്മെന്റ് ഓഫീസർ എബിൻ അംബിളിയുടെ നേത്യത്വത്തിലാണ് ഓരോ ശനിയാഴ്ചകളിലും നൂറോളം കുട്ടികൾ ശുചികരണത്തിനായി ഫോർട്ടുകൊച്ചി ബീച്ചിൽ എത്തുന്നത്.

Photos from Cochin Heritage Zone Conservation Society's post 02/10/2022

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് 2022 ഒക്ടോബർ 1, 2 തീയതികളിൽ ഫോർട്ടു കൊച്ചി ബീച്ചിൽ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും SH കോളേജ് തേവരയിലെ വിദ്യാർത്ഥികളും സംയുക്തമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ.

Photos from Cochin Heritage Zone Conservation Society's post 27/09/2022

മട്ടാഞ്ചേരിയിൽ വരൂ, മൈലാഞ്ചിയണിയൂ! എന്ന സ്വാഗതവാചകവുമായി സംഘടിപ്പിക്കപ്പെട്ട മൈലാഞ്ചിയിടൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിനോദ സഞ്ചാരികളുടെ തിരക്ക് ...
ഇന്നലെ (സെപ്റ്റംബർ 27) രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ മട്ടാഞ്ചേരി ഡച്ച് പാലസിന് മുമ്പിൽ റോഡരികിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കെ.ജെ. മാക്സി എം. എൽ. എ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ പൈതൃകവുമായി ബന്ധപ്പെട്ട ജനകീയ കലയായ മൈലാഞ്ചിയിടൽ ടൂറിസം വികസനവും തൊഴിൽ സാധ്യതയും ഉണ്ടാക്കുവാൻ ഉപകരിക്കുന്നതാണന്ന് കെ.ജെ മാക്സി എം.എൽ എ അഭിപ്രായപ്പെട്ടു.
ജില്ലാകളക്ടർ ഡോ.രേണുരാജ് ഐ.എ.എസ്ന്റെ കൈകളിൽ മൈലാഞ്ചിയണി യിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു. തുടർന്ന് കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ അൻസിയയുടെ കൈകളിൽ മൈലാഞ്ചിയണിയിച്ചു. കൊച്ചിയിലെ മൈലാഞ്ചി കലാകാരികളായ 6 പേരുടെ സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. ഏറ്റവും വലിയ മൈലാഞ്ചി കലാരൂപം സൃഷ്ടിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച മട്ടാഞ്ചേരിക്കാരി എം.എസ് ഷിഫാന മൈലാഞ്ചി കലാകാരികൾക്ക് നേത്വത്വം നൽകി. മൈലാഞ്ചിയും ഒലിവ് എണ്ണയും ചേർത്ത് വീട്ടിൽ നിർമ്മിച്ച മൈലാഞ്ചിക്കൂട്ട് ഉപയോഗിച്ചാണ് മൈലാഞ്ചിയിടൽ നടത്തിയത്.
300 ഓളം സന്ദർശകർക്കാണ് മൂന്നര മണിക്കൂറിനകം വിവിധ ഡിസൈനുകളിൽ മൈലാഞ്ചിയിട്ടത്. കൊച്ചി സന്ദർശിക്കാനെത്തിയ സ്വദേശികളും വിദേശികളും കേരളത്തിന് വെളിയിൽ നിന്നുള്ളവരും മൈലാഞ്ചിയണിയാൻ പരിപാടി നടത്തുന്നിടത്ത് ആവേശത്തോടെ തിങ്ങി കൂടി...
ടൂറിസം മേഖലക്ക് ഉണർവുണ്ടാക്കാൻ ഇത്തരം പരിപാടികൾ പ്രയോജന പ്പെടുമെന്ന് ജില്ലാകളക്ടർ ഡോ.രേണുരാജ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. ഫോർട്ടുകൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ് ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടർ ഹർഷിൽ.ആർ.മീണ ഐ.എ.എസ്., നഗരസഭ കൗൺസിലർമാരായ ഷീബാലാൽ , പി.എം ഇസ്മുദീൻ , ഡി. റ്റി. പി.സി. എക്സിക്യൂട്ടിവ് കമ്മറ്റിയംഗം ഷെബീബ്, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണിതോമസ്, കമ്മറ്റിയംഗങ്ങളായ പി.എ.ഖാലിദ്, ജോസഫ് ഡൊമിനിക്, ജോണിവൈപ്പിൻ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സന്നിഹിത രായിരുന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത്ശങ്കർ സ്വാഗതവും, ഡി.റ്റി.പി.സി എറണാകുളം സെക്രട്ടറി പി.ജി. ശ്യാം കൃഷണൻ നന്ദിയും പറഞ്ഞു.

രാവിലെ 8 ന് ഡി.റ്റി. പി. സി യും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഫോർട്ടുകൊച്ചി ബീച്ച് ക്ലീനിങ്ങ് പരിപാടി യിൽ വിവിധ ടൂറിസം ക്ലബിലെ അംഗങ്ങൾ പങ്കെടുത്തു.
ഇന്നലെ രാവിലെ 8.00 മണിക്ക് ഫോർട്ടുകൊച്ചി ബീച്ച് ശുചീകരണ പരിപാടി ഫോർട്ടുകൊച്ചി വാസ്കോഡ് ഗാമാ സ്ക്വയറിൽ വച്ച് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

25/09/2022

celebration at

Photos from Cochin Heritage Zone Conservation Society's post 18/09/2022

പൂക്കളും ബലൂണുകളുമായി എഴുപത്തിയഞ്ചോളം വനിതാസൈക്കിൾ സവാരിക്കാരുടെ ഫാൻസി വിമൺ റൈഡ് - ഹെറിറ്റേജ് ടൂർ - ഫോർട്ടുകൊച്ചിയിൽ വർണ്ണ ശബള കാഴ്ചയായി.

രാവിലെ 10.30 ന് ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷൻ ഓഫിസിന് മുമ്പിൽ ശ്രീ.കെ.ജെ. മാക്സി, എം.എൽ.എ സൈക്കിൾ സവാരി ഫ്ലാഗ് ഓഫ് ചെയ്തു. ഫോർട്ടുകൊച്ചി സബ്കളക്ടർ ശ്രീ.പി. വിഷ്ണുരാജ് ഐ.എ.എസ്. കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ ശ്രീമതി.കെ.എ. അൻസിയ, സൈക്കിൾ ട്രെയിനർ പ്രകാശ് പി. ഗോപിനാഥ്, കൗൺസിലർ ഷീബലാൽ, കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി കമ്മറ്റി അംഗങ്ങളായ ജോണി വൈപ്പിൻ, പി.എ. ഖാലിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. മട്ടാഞ്ചേരിയിലെ 74 വയസ്സുള്ള വിമലഭായി മുതൽ കോളേജ് സ്കൂൾ വിദ്യാർത്ഥിനികൾ വരെ പങ്കെടുത്ത സൈക്കിൾ സവാരിയിൽ സ്ത്രീകളുടെ സൈക്കിൾ ക്ലബായ ഐസ് ഷിറോസ്, മട്ടാഞ്ചേരി ശ്രീഗുജറാത്തി വിദ്യാലയ, തേവര എസ്. എച്ച് കോളജ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വനിതകളും ഉണ്ടായിരുന്നു.

ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷൻ ഓഫിസിന് മുന്നിൽ നിന്ന് ആരംഭിച്ച സാവാരി ചീനവല, ബാസ്റ്റൺ ബംഗ്ലാവ്, സെന്റ്. ഫ്രാൻസിസ്പള്ളി, ഡച്ച് സെമിത്തേരി, ഫോർട്ടുകൊച്ചി ബീച്ച്, ബിഷപ്പ് ഹൗസ്, സെന്റ് ഫ്രാൻസിസ് എൽ.പി.സ്കൂൾ, സന്താക്രൂസ് ബസലിക്ക,, വി.ഒ.സി. ഗേറ്റ്, ഡേവിഡ് ഹാൾ, ഡെൽറ്റാസ്റ്റഡി, ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ എന്ന ചരിത്ര പൈതൃക സ്ഥാനങ്ങളിലൂടെ കടന്നു പോയി. ഒന്നര മണിക്കൂറിൽ 5 കിലോമീറ്റർ ദൂരം കടന്ന സൈക്കിൾ സവാരിക്കാർക്ക് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ് വിവിധ ഹെറിറ്റേജ് സൈറ്റുകളുടെ ചരിത്രപൈതൃക പ്രാധാന്യം വിവരിച്ചു. വനിത സൈക്കിൾ സവാരിക്കാരുടെ ഹെറിറ്റേജ് ടൂർ തുടരുമെന്നും അതിന്റെ അടുത്ത പരിപാടികൾ മട്ടാഞ്ചേരിയിലും തുടർന്ന് ഫോർട്ട് വൈപ്പിനിലും സംഘടിപ്പിക്കുമെന്നും ബോണി തോമസ് അറിയിച്ചു. ഐസ് ഷിറോസ് ഫോർട്ടു കൊച്ചി, തിരുവനന്തപുരം ബൈസൈക്കിൾ മേയർ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി എന്നി സ്ഥാപനങ്ങൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് .

പങ്കെടുത്ത എല്ലാവർക്കും , ഒപ്പം സഹായ സഹകരണങ്ങൾ നൽകിയവർക്കും നന്ദി......

17/09/2022

മാഡം / സർ,

നൂറിലധികം വനിത സൈക്കിൾ സവാരിക്കാർ പങ്കെടുക്കുന്ന 'ഫാൻസി വിമൺ ബൈക്ക് റൈഡ് ' നാളെ (സെപ്തംബർ 18 ഞായർ ) ഫോർട്ടുകൊച്ചിയിൽ സംഘടിപ്പിക്കുന്നു. ഏതാണ്ട് രണ്ടുമണിക്കൂർ നീളുന്ന ഹെരിറ്റേജ് ടൂറാണിത്. രാവിലെ 10ന് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിനു മുമ്പിൽ ഈ സൈക്കിൾ ഹെരിറ്റേജ് ടൂർ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി (CHZCS) മുൻകൈയ്യെടുത്തു നടത്തുന്ന ഈ പരിപാടിയിലേക്ക് താങ്കൾ വന്നു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

വനിതകൾ സൈക്കിളുകളിൽ ഫോർട്ടുകൊച്ചിയിലെ വിവിധ ചരിത്രപ്രധാന സ്ഥലങ്ങളിലെത്തി കൊച്ചിയുടെ പൈതൃക കഥകൾ പറയുന്ന / കേൾക്കുന്ന 'കൊളോണിയൽ കൊച്ചി' ഹെരിറ്റേജ് യാത്രയാണിത്. തേവര എസ്.എച്ച് കോളജ്, മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയ, കൊച്ചിയിലെ വനിത സൈക്കിൾ സവാരിക്കാരുടെ സംഘടനയായ ഐസ് ഷിറോസ് എന്നിവയിലെ വനിതകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

2013ൽ ടർക്കിയിൽ ആരംഭിച്ചതും ഇന്ന് ലോകത്ത് 25 രാജ്യങ്ങളിലെ 150 നഗരങ്ങളിൽ വ്യാപിച്ചതുമായ ഫാൻസി വിമൺ ബൈക്ക് റൈഡ് ഇതാദ്യമായി കൊച്ചിയിൽ കൊണ്ടുവന്നിരിക്കുന്നത് 'ബൈസിക്കിൾ മേയർ' എന്ന സംഘടനയാണ്. ഇത് ഹെരിറ്റേജ് ടൂറായി നടപ്പിലാക്കുകയാണ് CHZCS.

താങ്കളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ഒരിക്കൽക്കൂടി അപേക്ഷിക്കുന്നു.

ബോണി തോമസ്
നോഡൽ ഓഫീസർ
CHZCS

25/08/2022

ഡച്ച് പാലസ്, മട്ടാഞ്ചേരി

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ , അറബിക്കടൽ സാക്ഷിയായി കൊച്ചിയിൽ തീ ആളിക്കത്തി.. പോർച്ചുഗീസുകാരുടെ കോട്ട കത്തിയമരുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചരിത്രരേഖകൾ സംശയിക്കുന്നു - പോർച്ചുഗീസ് കോട്ട കത്തിയതോ അതോ കത്തിച്ചതോ?

ഈ ചരിത്രകഥയ്ക്ക് കേരളത്തിന്റെ കെട്ടിടനിർമ്മാണ രീതിയുടെ പൈതൃകത്തിൽ വലിയ പ്രാധാന്യമുണ്ട്.

എ.ഡി 1500ൽ പെഡ്രോ അൽവാരിസ് കബ്രാളിന്റെ നേതൃത്വത്തിൽ പോർച്ചുഗീസു കപ്പലുകൾ കൊച്ചിയിലെത്തി. കൊച്ചിരാജാവു് പോർച്ചുഗീസുകാരെ സ്വാഗതം ചെയ്തു. പോർച്ചുഗീസുകാർക്ക് ചുവടുറപ്പിക്കാൻ കൊച്ചിരാജാവു് കൊച്ചിയിൽ ഇടം നൽകി. സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം പോർച്ചുഗീസ് - കൊച്ചി സഖ്യം ഉണ്ടാകുമെന്ന് കരാറുണ്ടായി. കൊച്ചിയിൽ സുഗന്ധവ്യഞ്ജന കച്ചവടം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്താൻ പോർച്ചുഗീസുകാർക്ക് അനുവാദം നൽകി. കോഴിക്കോട് സാമൂതിരി രാജാവു് നിരന്തരം കൊച്ചിയെ ആക്രമിക്കുന്ന കാലമായിരുന്നു അത്. ഈ സാഹചര്യത്തിൽ വലിയ കപ്പലുകളിൽ വൻ വെടിക്കോപ്പുകളുമായി വന്ന പോർച്ചുഗീസുകാരുമായുള്ള സഖ്യം കൊച്ചിരാജാവു് കൈക്കൊണ്ട നയമായിരുന്നു.

കൊച്ചിയിൽ ചുവടുറപ്പിച്ച് , 'ഫാക്ടറി ' എന്ന് ചരിത്രം രേഖപ്പെടുത്തുന്ന പോർച്ചുഗീസുകാർക്ക് താമസിക്കാനും സാധനസാമഗ്രികളും കച്ചവടവിഭവങ്ങളും സൂക്ഷിക്കാനുമുള്ള ഇടം നൽകപ്പെട്ടു. ക്രമേണ കൊച്ചിയിൽ കോട്ട നിർമ്മിക്കാൻ അനുവദിക്കണമെന്ന് പോർച്ചുഗീസുകാർ കൊച്ചിരാജാവിനോട് ആവശ്യപ്പെട്ടു . ഒരു മരക്കോട്ട നിർമ്മിക്കാൻ കൊച്ചിരാജാവു് അനുമതി നൽകി. മരക്കോട്ട നിർമ്മിക്കപ്പെട്ടു. ഒരുദിവസം പോർച്ചുഗീസ് മരക്കോട്ട ആളിക്കത്തി.

മരക്കോട്ടയിൽ അസംതൃപതരായിരുന്നു പോർച്ചുഗീസുകാർ. മരക്കോട്ട അല്ല, ചെങ്കല്ലും കുമ്മായവും കൊണ്ടുള്ള , ഉറപ്പുള്ള വലിയ കോട്ട നിർമ്മിക്കാനായിരുന്നു പോർച്ചുഗീസുകാർക്ക് താൽപര്യം. ഇതിനായി കൊച്ചിരാജാവിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

ചെങ്കല്ലും കുമ്മായവും ഉപയോഗിക്കുന്ന കെട്ടിട നിർമ്മാണം അക്കാലത്ത് കേരളത്തിൽ പൊതുവെ നിലനിന്നിരുന്നില്ല. മണ്ണും ഓലയും ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളാണ് കേരളത്തിലുണ്ടായിരുന്നത്. കല്ലുകൊണ്ട് അമ്പലങ്ങളും രാജസംവിധാനങ്ങളും മാത്രമെ നിർമ്മിക്കപ്പെട്ടിരുന്നുള്ളു. ഈ സാഹചര്യത്തിൽ കോട്ട മരത്തടികൊണ്ട് നിർമ്മിക്കാൻ പോർച്ചുഗീസുകാർക്ക് കൊച്ചിരാജാവ് അനുമതി നൽകി. ഈ കോട്ടയാണ് ആളിക്കത്തിയത്.

സ്ഥിരതയുള്ള , കല്ലും കുമ്മായവും ഉപയോഗിച്ചുകൊണ്ടുള്ള കോട്ട നിർമ്മിക്കുന്നതിന് അനുമതി നൽകാൻ കൊച്ചിരാജാവിനെ നിർബന്ധിക്കുന്നതിന് പോർച്ചുഗീസുകാരെടുത്ത തന്ത്രപരമായ നീക്കത്താലാണത്രെ മരക്കോട്ട കത്തിയത്.

കത്തിയൊടുങ്ങിയ മരക്കോട്ടയുടെ സ്ഥാനത്ത് 1503ൽ ചെങ്കല്ലും കുമ്മായവും കൊണ്ടു് കോട്ട നിർമ്മിക്കാൻ പോർച്ചുഗീസുകാരെ കൊച്ചിരാജാവ് അനുവദിച്ചു. തുടർന്ന് ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട 'ഫോർട്ട് ഇമ്മാനുവൽ' എന്ന പേരിൽ കൊച്ചിയിൽ നിർമ്മിക്കപ്പെട്ടു. ചെങ്കല്ലും കുമ്മായവും ഉപയോഗിക്കുന്ന കെട്ടിടനിർമ്മാണം കേരളത്തിൽ ജനകീയമാകുകയായിരുന്നു. ഈ നിർമ്മാണ രീതിയുടെ വ്യാപനത്തെ പ്രതിനിധീകരിക്കുന്നതാണ് 1555ൽ നിർമ്മിക്കപ്പെട്ട , ഇന്ന് മട്ടാഞ്ചേരി പാലസ് മ്യൂസിയം അഥവാ ഡച്ച് പാലസ് മ്യൂസിയം എന്ന് അറിയപ്പെടുന്ന കെട്ടിടം.

ഡച്ച് പാലസ് മ്യൂസിയം എന്നാണ് അറിയപ്പെടുന്നതെങ്കിലും പോർച്ചുഗീസുകാർ നിർമ്മിച്ചതാണ് ഈ കെട്ടിടം. പോർച്ചുഗീസുകാർ കൊച്ചിരാജാവിന് സമ്മാനം നൽകിയ കെട്ടിടം തുടർന്ന് കൊച്ചിരാജാവിന്റെ കൊച്ചിയിലെ പാർപ്പിടമായി.

കൊച്ചിരാജാവിനെ സന്തോഷിപ്പിച്ച് സഖ്യം ഉറപ്പിക്കുകയായിരുന്നു സമ്മാനം നൽകുന്നതിലൂടെ പോർച്ചുഗീസുകാരുടെ ശ്രമം. പോർച്ചുഗീസുകാരുടെ പിന്നാലെ കൊച്ചിയിൽ അധികാരമിപ്പിച്ച ഡച്ചുകാരും പിന്നീട് കൊച്ചിരാജാവുമായി സഖ്യമുറപ്പിക്കാൻ ഈ കൊട്ടാരം പുതുക്കിപ്പണിതു. ഭംഗിപ്പെടുത്തി. 'ഡച്ച് പാലസ് ' എന്ന പേര് കെട്ടിടത്തിന് ഉണ്ടാവാൻ കാരണം ഇതാണ്.

ആദ്യം പോർച്ചുഗീസുകാർ പണിതതിനാൽ കെട്ടിടത്തിൽ പോർച്ചുഗീസ് നിർമ്മാണ ഭംഗി ചേർന്നിരിക്കുന്നു. പിന്നീട് ഡച്ചുകാർ പുതുക്കിപ്പണിതതിനാൽ കെട്ടിടത്തിന് ഡച്ച് ശൈലിയുമുണ്ട്. അതേസമയം , കേരളീയ ശൈലിയും കെട്ടിടത്തിനുണ്ട്.

എ.ഡി. 1500 മുതൽ 1663 വരെയാണ് കൊച്ചിയിൽ പോർച്ചുഗീസുകാരുടെ അധികാരകാലം. പോർച്ചുഗീസുകാരെ യുദ്ധത്തിൽ തോൽപ്പിച്ച് കൊച്ചിയിൽ കോട്ടയിൽ അധികാരത്തിലെത്തിയ ഡച്ചുകാർ പുതുക്കിപ്പണിയുന്നതിനൊപ്പം കെട്ടിടത്തിന് ഘടനപരമായ ചില മാറ്റങ്ങൾ വരുത്തി കെട്ടിടത്തിന്. 1663 ൽ ഡച്ചുകാർ കൊച്ചിയിൽ അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു കെട്ടിടത്തിന്റെ ഘടനയിൽ മാറ്റങ്ങളുണ്ടാക്കിയത്. പിന്നീടു് , 1795 ൽ ഡച്ച് അധികാരം മാറി ബ്രിട്ടീഷ് അധികാരകാലമുണ്ടായപ്പോൾ കൊച്ചിരാജാവ് കെട്ടിടത്തിന്റെ ഘടനയിൽ സ്വന്തം താൽപര്യപ്രകാരം മാറ്റങ്ങൾ ചേർത്തു.

ഡച്ച് പാലസിന് സമീപം പഴയന്നൂർ ഭഗവതി ക്ഷേത്രം. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയാണ് പഴയന്നൂർ ഭഗവതി. കൊച്ചിരാജാവും കുടുംബവും പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. കൊച്ചി രാജാക്കൻമാരുടെ സംരക്ഷകയാണ് പഴയന്നൂർ ഭഗവതിയെന്ന് വിശ്വാസം. രാജഭരണം ഇല്ലാതായ ഇക്കാലത്തും കൊച്ചി രാജകുടുംബാംഗങ്ങൾ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കെത്താറുണ്ടു്. സാധാരണക്കാരായ ഭക്തൻമാരും ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കെത്തുന്നു.

അഷ്ടമുഖ ഘടനയാണ് കെട്ടിടത്തിന്. നാലുകെട്ടും നടുമുറ്റവും പോലെ കെട്ടിടത്തിന്റെ പൊതു ഡിസൈൻ. കെട്ടിടത്തിന്റെ മരത്തടികളിലെ കൊത്തുപണി കേരളീയ തച്ചുകലയുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്നു. കൊട്ടാരത്തിലെ ഊണുമുറി , കിടപ്പറ അഥവാ പള്ളിയറ എന്നിവ കേരളീയ നിർമ്മാണ രീതിയിലുള്ളവയാണ്. മേൽക്കൂരയിൽ പലയിടങ്ങളിൽ കൊത്തുപണി അലങ്കരിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ പിത്തള അലങ്കാരങ്ങൾ ചേർത്തിരിക്കുന്നു. രണ്ടുനിലയുള്ള കെട്ടിടത്തിൽ മുകൾനിലയുടെ നിലം മരത്തടിയാണ്. താഴെനിലയിൽ നിലം കറുത്ത മാർബിൾ പോലെ. ഈ നിലം ചിരട്ടക്കരിയും കുമ്മായവും ഇലച്ചാറുകളും മുട്ടവെള്ളയും ചേർത്തൊരുക്കി കേരളീയ പൈതൃക രീതിയിൽ നിർമ്മിച്ചതാണ്.

കൊച്ചി തുറമുഖവുമായും സുഗന്ധവ്യഞ്ജന ചന്തകളുമായും ഡച്ച് പാലസിന്റെ അടുപ്പം ശ്രദ്ധേയമാണ്. കൊച്ചിയിൽ ഫോർട്ടുകൊച്ചിയെയും മട്ടാഞ്ചേരിയെയും അതിർത്തി തിരിക്കുന്നത് കൽവത്തിക്കനാലാണ്. ഇന്ന് ആഴവും വീതിയും കുറഞ്ഞിരിക്കുന്ന കൽവത്തിക്കനാൽ നൂറ്റാണ്ടുകൾക്കു മുമ്പു് സുഗന്ധവ്യഞ്ജനങ്ങളുമായി കച്ചവടത്തിനെത്തുന്ന വള്ളങ്ങൾ കരയ്ക്കടുത്തു കിടക്കുന്ന ഇടമായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കച്ചവട ഇടപാടുകളാൽ രാജാവിന് നല്ല നികുതി വരുമാനമുണ്ടാകുന്ന ഇടം. സുഗന്ധവ്യഞ്ജന കച്ചവട കേന്ദ്രമായിരുന്ന കൽവത്തിക്കനാൽ ഒഴുകിയിരുന്നത് ഡച്ച് പാലസിന് സമീപത്തൂടെ ആയിരുന്നെന്ന് ചരിത്രപുസ്തകങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഡച്ച് പാലസിന് സമീപം മട്ടാഞ്ചേരി ജ്യൂടൗൺ. ഇതും കച്ചവടകേന്ദ്രം. മറ്റൊരു കച്ചവട കേന്ദ്രമായ ബസ്സാർ റോഡും.

ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന ട്യൂറിസ്റ്റ് സന്ദർശനകേന്ദ്രമാണ് ഡച്ച് പാലസ്.

കൊച്ചി രാജാക്കൻമാരുടെ പോർട്രെയ്റ്റ് ഗ്യാലറി പ്രദർശിപ്പിച്ചിട്ടുണ്ടു് കെട്ടിടത്തിൽ. രാജാവിന്റെ പല്ലക്ക് സൂക്ഷിച്ചിരിക്കുന്നു പ്രദർശനത്തിന്. രാജവസ്ത്രങ്ങൾ , രാജവാഴ്ചക്കാലത്തെ നാണയങ്ങൾ, സ്റ്റാമ്പുകൾ, രാജാക്കൻമാർ ചൂടിയ കുടകൾ എന്നിവ പ്രദർശന വസ്തുക്കളായി ഡച്ച് പാലസിലുണ്ട്.

ഡച്ച് പാലസിനെ ലോകപ്രശസ്തമാക്കുന്നത് അതിലെ ചുവർചിത്രങ്ങളാലാണ്. 48 ചുവർ ചിത്രങ്ങളുണ്ട് പാലസിൽ. കേരളീയ പൈതൃക ചുവർചിത്ര രചനാ രീതിയുടെ മികച്ച ഉദാഹരണങ്ങളായി ഈ ചിത്രങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ ഏറ്റവും പഴക്കമുള്ള മിഥോളജിക്കൽ ചുവർചിത്രങ്ങളായി ഇവ കണക്കാക്കുന്നു. ഹിന്ദു മിഥോളജിയുടെ ഭാഗങ്ങൾ ഈ ചിത്രങ്ങൾക്ക് ആധാരമായിരിക്കുന്നു.

രാമായണ കഥകൾ, കൃഷ്ണലീല ,വിഷ്ണു ഭഗവാന്റെ അനന്തശയനം, താമരയിലെ ലക്ഷമി ദേവി, ശിവപാർവ്വതിമാർ, ശ്രീരാമന്റെ കിരീടധാരണം, ഗോവർധന പർവ്വതം ഉയർത്തുന്ന ശ്രീകൃഷ്ണൻ എന്നിങ്ങനെ ചുവർചിത്രങ്ങൾ ഡച്ച് പാലസിലുണ്ടു്. കുമാരസംഭവം മറ്റൊരു മുറിയിലെ മറ്റൊരു ചുവർചിത്രം. ശിവൻ, വിഷ്ണു , ദേവി ചിത്രങ്ങൾ ചുവർചിത്രങ്ങളായ മുറിയണ്ടു്. ഒരു ചുവർചിത്രം അപൂർണ്ണം. .

കേരളത്തിന്റെ പൈതൃക ചുവർചിത്ര രചനാ രീതിയിലാണ് ചിത്രങ്ങളിൽ നിറങ്ങൾ ചേർക്കപ്പെട്ടിട്ടുള്ളത്. പഞ്ചവർണ്ണങ്ങൾ അഥവാ ചുവപ്പ്, മഞ്ഞ , പച്ച , കറുപ്പ് , വെള്ള എന്നിവ ചിത്രങ്ങളിൽ അടിസ്ഥാനനിറങ്ങൾ. ഈ നിറങ്ങൾ എടുത്തിരിക്കുന്നത് തനി കേരളീയ സമ്പ്രദായത്തിലാണ്. ചുവപ്പുനിറം ചെങ്കല്ലിൽ നിന്നെടുത്തു. മഞ്ഞക്കല്ലിൽ നിന്ന് മഞ്ഞനിറമെടുത്തു. വെള്ളനിറം എടുക്കുന്നത് ചുണ്ണാമ്പിൽ നിന്ന്. വിളക്കുകരിയിൽ നിന്ന് കറുപ്പുനിറം എടുക്കുന്നു, ഇലച്ചാറുകളിൽ നിന്ന് പച്ച നിറവും .

ഡച്ച് പാലസിലെ ചുവർചിത്രങ്ങൾ പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടെന്ന് പഠനങ്ങൾ പറയുന്നു. അതായത്, കെട്ടിടം നിർമ്മിച്ച പതിനാറാം നൂറ്റാണ്ടിൽതന്നെ കെട്ടിടത്തിൽ ചുവർചിത്രങ്ങൾ രചിക്കപ്പെട്ടു.

UNESCO ലോക പൈതൃക സൈറ്റാണ് ഡച്ച് പാലസ്. 1951ൽ കെട്ടിടം സംരക്ഷിത പണികൾക്ക് വിധേയമായി. അംഗീകൃത സംരക്ഷിത ചരിത്രസ്മാരകമാണ് ഡച്ച് പാലസ്.

മൂന്ന് യൂറോപ്യൻ കൊളോണിയൽ ശക്തികളുടെ അധികാര കാലഘട്ടങ്ങളിലെ കൊച്ചിയിലെ രാജജീവിതത്തിനു സാക്ഷ്യമായി , ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം അധികാരമൊഴിഞ്ഞ രാജാധികാരത്തിന്റെ ശേഷിപ്പായി നാലര നൂറ്റാണ്ടിലധികമായി നിലകൊളളുന്നു മട്ടാഞ്ചേരി ഡച്ച് പാലസ് !

Photos from Cochin Heritage Zone Conservation Society's post 20/08/2022

2022 ആഗസ്റ്റ് 20 , ഫോർട്ടു കൊച്ചി ബീച്ചിൽ തേവര SH കോളേജിലെ വിദ്യാർത്ഥികളും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി എല്ലാ ശനിയാഴ്ചകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനം ...

25/07/2022

കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപ്പാടിയിൽ കുട്ടികൾ പൈതൃക ചിഹ്നങ്ങൾ വരക്കുന്നു

25/07/2022

കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി ഹെറിറ്റേജ് ക്ലബ്ബ് ആരംഭിക്കുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി ജി എച്ച് എസ് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു.
https://youtu.be/SlMTWxeCFZM

Photos from Cochin Heritage Zone Conservation Society's post 24/07/2022

കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തേവര എസ്.എച്ച് കോളജ് വിദ്യാർത്ഥികൾ ഫോർട്ട്കൊച്ചി ബീച്ച് വൃത്തിയാക്കുന്നു. ( ജൂലായ് 23 )

16/07/2022

ചീനവലയെന്ന വിസ്മയം
-----------------------

ചൈനയുമായി ബന്ധപ്പെട്ടതാണ് ചീനവലയുടെ പൈതൃകമെന്ന് സങ്കൽപ്പം. എന്നാൽ, ചീനവല അഥവ Chinese Fishing net എന്ന് ഗൂഗിളിൽ സർച്ച്ചെയ്യുന്ന ആളുടെ മുമ്പിൽ പ്രത്യക്ഷമാകുക കൊച്ചിയുടെ ചിത്രമാണ് , ചൈനയുടെ ചിത്രമല്ല. കൊച്ചി എന്ന് ഗൂഗിളിൽ സർച്ച്ചെയ്യുമ്പോഴും ചീനവലയുടെ ദൃശ്യം വ്യക്തമാകുന്നു.

കൊച്ചിയുടെ മുഖമുദ്രയാണ് ചീനവല !

നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനയിൽ നിന്ന് കൊണ്ടുവന്ന് കൊച്ചിയിൽ സ്ഥാപിച്ചതാണ് ചീനവലയെന്ന് പൊതുസങ്കൽപമെങ്കിലും കൊച്ചിയിലെത്തുന്ന ചൈനക്കാർ 'ചീന'വല കണ്ട് അമ്പരക്കാറുണ്ട് - ''ചീനവല ചൈനയിൽ ഇല്ല!"

"ചൈനയിൽ ഇല്ലാത്ത ചീനവല ചൈനയിൽ നിന്ന് എങ്ങിനെ കൊണ്ടുവരും? "

ചീനവലയെ അടുത്തു പരിചയപ്പെടുന്നവർക്ക് കൗതുകമേറുന്നു - ചീനവലയുടെ വിവിധ ഭാഗങ്ങൾക്ക് പോർച്ചുഗീസ് പേരുകളാണ്. എന്നാൽ, ഈ വാക്കുകൾ മലയാളമായി മലയാളികളായ ചീനവലപ്പണിക്കാർ അനുദിനം ഉപയോഗിക്കുന്നു.

ചീനവലയിൽ വല ഘടിപ്പിക്കുന്ന നീളമുള്ള നാല് കഴകൾക്ക് പേര് 'ബ്രാസ് '. വലയുമായി വെള്ളത്തിൽ മുങ്ങുന്നതും വെളളത്തിൽനിന്ന് ഉയർന്നുവരുന്നതും ബ്രാസാണ്. ചീനവലയുടെ മദ്ധ്യത്തിൽ വെള്ളത്തിൽ നാട്ടിയ രണ്ട് കാലുകളിൽ കുറുകെ നിൽക്കുന്ന ഉരുളൻതടി ചീനവല പ്രവർത്തിക്കുമ്പോൾ മുന്നോട്ടും പിന്നോട്ടും ഉരുളുന്നു. ഉരുളൻ തടിയുടെ പേര് 'കളുസാന്തി' . വലയിൽപെടുന്ന മീനുകളെ കോരിയെടുക്കുന്ന ഉപകരണത്തിന് പേര് 'ബോൾസ് ' . ചീനവലയിൽ കനം തുലനം ചെയ്യുന്നതിനായി ബന്ധിപ്പിച്ചിട്ടുള്ള കരിങ്കല്ലുകൾ ' പദ്രാവോ' . ചീനവല കഴുക്കോലുകൾ തമ്മിൽ വലിച്ചുകെട്ടിയ ബന്ധം "സവായ" . ബ്രാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് "അർബോള". വലയിൽ നീണ്ടു കിടക്കുന്ന കയർ "ഇമ്പീസ് " .

ബ്രാസ്, കളുസാന്തി, ബോൾസ്, പദ്രാവോ, സവായ, അർബോള, ഇമ്പീസ് എന്നീ പോർച്ചുഗീസ് വാക്കുകൾ
ചീനവലയിൽ വന്നുചേർന്നത് കൗതുകകരം . എന്നാൽ, ചീനവല പോർച്ചുഗലിൽ ഇല്ല എന്നത് കൗതുകമേറ്റുന്നു.

നൂറ്റാണ്ടുകളായി കൊച്ചിയുടെ മുഖമുദ്രയായ, കൊച്ചിയുടെ ചരിത്രസാക്ഷിയായ ചീനവലയുടെ വിസ്മയിപ്പിക്കുന്ന പൈതൃകം ശാസ്ത്രീയപഠനം അർഹിക്കുന്നു.

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address

1/484. E 1st Floor Tourist Amenity Centre
Kochi
682001

Other Government Organizations in Kochi (show all)
VFPCK - Vegetable and Fruit Promotion Council Kerala VFPCK - Vegetable and Fruit Promotion Council Kerala
Vegetable And Fruit Promotion Council Keralam, Mythri Bhavan, Near Doordarshan Kendra, Kakkanad, Kochi/37
Kochi

Vegetable and Fruit Promotion Council Kerala (VFPCK) is a company registered under section 25 of Indian Companies Act 1956 and has been established to bring about overall developme...

Krishi Vigyan Kendra Ernakulam Krishi Vigyan Kendra Ernakulam
Aarattuvazhy Beach
Kochi, 682505

ICAR Krishi Vigyan Kendra established by Indian Council of Agricultural Research

Kerala Shipping and Inland Navigation Corporation Ltd Kerala Shipping and Inland Navigation Corporation Ltd
63/3466, Udaya Nagar Road
Kochi, 682020

Kerala Shipping and Inland Navigation Corporation Ltd

KSFE Kakkanad Evening Branch KSFE Kakkanad Evening Branch
Kochi, 682030

KSFE KAKKANAD EVENING BRANCH

MPEDA MPEDA
P. B. No. 4272, Panampilly Avenue, Panampilly Nagar P. O
Kochi, 682036

The Marine Products Export Development Authority (MPEDA) is given the mandate to promote the marine products industry with special reference to exports from India. MPEDA was set up...

Civil Defence Ernakulam Civil Defence Ernakulam
O/o DISTRICT FIRE OFFICER, , DFO OFFICE/ERNAKULAM DISTRICT. , GANDHINAGAR, KADAVANTRA , ERNAKULAM
Kochi

Kerala Civil Defence is functioning under Kerala Fire & Rescue Services

कयर बोर्ड राजभाषा विभाग - Coir Board Rajbhasha Vibhag कयर बोर्ड राजभाषा विभाग - Coir Board Rajbhasha Vibhag
Coir Board
Kochi, 682016

Coir Board, being a Statutory Body under the Govt. of India, has been continuing its efforts in HQ a

Chellanam Grama Panchayath Chellanam Grama Panchayath
Chellanam
Kochi, 682008

Kochi Postal Region Kochi Postal Region
Office Of The Postmaster General, Central Region
Kochi, 682020

Office of the Postmaster General, Central Region, Kochi-20

GCDA KOCHI GCDA KOCHI
Kadavanthra P O
Kochi, 682020

The Greater Cochin Development Authority (GCDA) is the planning and development authority of the met

DoT, Kerala LSA DoT, Kerala LSA
Office Of Sr. Deputy Director General LSA, Department Of Telecommunications, Government Of India
Kochi, 682016

Official page of the Kerala field unit of the Department of Telecommunications, Government of India.

IC4 - Integrated Command,Control & Communication Centre, KOCHI IC4 - Integrated Command,Control & Communication Centre, KOCHI
4'th Floor, JLN Stadium Metro Station, Kaloor
Kochi, 682017

IC4 Kochi is the brain for city operation, exception handling, and disaster management.