Ignite: "Let there be Light"

This is a page to spread positive mental attitude based on values of Love, Peace and Fraternity.

The posts will be meant to instill a spark that can lead you to be a light to the world around.

പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതം| ELROY MEDIA | EP27 02/12/2022

പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതം| ELROY MEDIA | EP27 പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതം!ദൈവരാജ്യ ശുശ്രൂഷയിൽ ഒന്നായി പങ്കുചേരുവാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്ക...

29/11/2022
16/07/2022

പുസ്തകമെഴുതിയവരുടെയും എഡിറ്റ് ചെയ്തവരുടെയും സ്‌പോണ്‍സര്‍ ചെയ്തവരുടെയും വായിച്ചവരുടെയുമെല്ലാം ജീവിതത്തില്‍ തിരിച്ചറിവുകളുടെ ഉണര്‍ത്തു പാട്ടുമായാണ് ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി പറന്നുവന്നത്.
https://sundayshalom.com/archives/68993

സൺഡേ ശാലോമിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/Ln3RBpSnp4iE6NWYFgj8XG

Home | Sabu Achan 01/05/2022

Home | Sabu Achan SABU ACHAN is a catholic priest, an inspirational professor, a researcher, retreat preacher and a motivational speaker. He provides entertaining and inspirational training programs and retreats for  teachers, students, parents, nuns, priests all around India. He shows them some real life strategies...

18/04/2022

......മലയാളത്തിൽ ക്രിസ്തീയ ഉള്ളടക്കമുള്ള ഒരു പുസ്തകം ഇതാദ്യമായാണ് ആമസോൺ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. അയ്യായിരം കോപ്പികള്‍ വീതം രണ്ടു എഡിഷനുകളിലായി പതിനായിരത്തോളം പുസ്തകമാണ് ഇതിനോടക.........
Read more:
http://pravachakasabdam.com/index.php/site/news/18712
*പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:*
https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f

17/04/2022
Photos from Bless Retirement Living's post 19/03/2022
Women's day message: നിഴൽ ജീവിതം -Unknown story of Wife of Albert Einstein 07/03/2022

https://youtu.be/s3KCntOs8vQ

Women's day message: നിഴൽ ജീവിതം -Unknown story of Wife of Albert Einstein 's day message # women's day message in Malayalam eompowerment # women's day # wife of Einstein of Albert Einstein...

പ്രവാചക ശബ്‌ദം - "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി": അജ്നയുടെ ജീവചരിത്രം പ്രകാശനം ചെയ്തു 01/03/2022

പ്രവാചക ശബ്‌ദം - "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി": അജ്നയുടെ ജീവചരിത്രം പ്രകാശനം ചെയ്തു താടിയെല്ലിലെ കാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ അജ്ന ജോർജ്ജിന്റെ...

@Sabu Thomas Missing Ajna ❣️A Quick look back at JY SH College Activities 2015-21 30/01/2022

https://youtu.be/ysjSSU41CHA
A Tribute to
A look back through memories of togetherness where students of JY SH college Thevara proved that education without social commiment and compassion towards fellow beings is worthless. ❣️

@Sabu Thomas Missing Ajna ❣️A Quick look back at JY SH College Activities 2015-21 George # Jesus Youth Sacred Heart College Thevara #

പ്രാണനായ് | Malayalam Devotional Song | Jith George | Pilgrims Communications 14/12/2021

പ്രാണനായ് | Malayalam Devotional Song | Jith George | Pilgrims Communications Composed & Penned by : Jith GeorgeSinger:Jith GeorgeProgrammed & Arranged by :Sebastian VargheseStory & Direction : Fr. James Thottiyil Creative Director : ...

EDGE Training program for empowering girls by IGNITE Life Skill Academy SH College Thevara 17/10/2021

https://youtu.be/bxWYJB3LDBM
"ഇരുട്ടിനെ പഴിക്കുന്നതിലും നല്ലത് ഒരു ചെറു തിരിയെങ്കിലും കൊളുത്തുന്നതാണ് "

EDGE Training program for empowering girls by IGNITE Life Skill Academy SH College Thevara 16 hours of Life skill Training program organised by IGNITE Life Skill Academy, department of English, SH College in collaboration with Rotary club of Cochin...

Photos from Ignite: "Let there be Light"'s post 13/03/2021

#അക്ഷര #വിശുദ്ധൻ

അരി മേടിക്കാൻ റേഷൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്തത്. മറുതലയ്ക്കൽ നിന്ന് ഹിന്ദിയിലുള്ള സംസാരം മനസ്സിലാകാതെ വന്നപ്പോൾ അരികിൽ കണ്ട ഓട്ടോക്കാരന്റെ കയ്യിൽ ഫോൺ നൽകി സംസാരിക്കാനാവശ്യപ്പെട്ടു. അയാൾ പറഞ്ഞറിഞ്ഞ വാർത്തകേട്ട് വിശ്വസിക്കാനാവാതെ അമ്പരന്നു നിന്ന് പോയി ആ മനുഷ്യൻ. രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന വിശിഷ്ട ബഹുമതിയായ പത്മശ്രീക്ക് അർഹരായവരുടെ ലിസ്റ്റിൽ തന്റെ പേരും ഉൾപ്പെട്ടിരിക്കുന്നു! റിപ്പബ്ലിക് ദിന ചടങ്ങിൽ രാജ്യ തലസ്‌ഥാനത്തെത്തി രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങണമത്രേ. മംഗലാപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കൊട്ടയിൽ ഓറഞ്ചു കൊണ്ടുനടന്നു വിറ്റ് കുടുംബം പുലർത്തിവന്ന തനിക്ക് ഇത്ര വലിയ ഒരു ആദരവ് ലഭിച്ചത് അയാളെ വിസ്മയിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാൽ, 2020 ജനുവരി മാസത്തിലെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചത് വെറുതെയല്ല. അത്രമേൽ പ്രചോദനാത്മകമാണ് ഹരേക്കള ഹജബ്ബ എന്ന എഴുപതു വയസ്സുകാരനായ മനുഷ്യന്റെ ജീവിതകഥ.

മംഗലാപുരത്ത് നിന്നും ഇരുപതു കിലോമീറ്ററോളം അകലെയുള്ള ന്യൂപടുപ്പ് എന്ന കുഗ്രാമത്തിൽ ജനിച്ച ഹജബ്ബയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചില്ല. തന്റെ ഗ്രാമത്തിൽ ഒരു വിദ്യാലയം ഇല്ലാത്തതും നഗരത്തിൽ പോയി വിദ്യാഭ്യാസം നടത്താൻ സാമ്പത്തികമില്ലാത്തതുമായിരുന്നു കാരണം. യവ്വനത്തിലെത്തിയപ്പോൾ കുടുംബം പുലർത്താൻ ഗ്രാമവാസികൾ പലരുംചെയ്യുന്നതുപോലെ മംഗലാപുരം നഗരത്തിൽ തൊഴിലന്വേഷിച്ചു ചെന്നു ഹജബ്ബ. മൊത്തക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഓറഞ്ചു വാങ്ങി കുട്ടയിൽ ചുമന്ന്‌ ബസ് സ്റ്റാൻഡിലും തെരുവോരങ്ങളിലും നടന്നു വിറ്റ് വൈകിട്ട് തിരികെ മടങ്ങും. ഗ്രാമത്തിലേക്ക് വാഹന സൗകര്യങ്ങൾ കുറവായിരുന്നതിനാൽ കിലോമീറ്ററുകൾ നടന്ന് ക്ലേശകരമായ അധ്വാനത്തിനൊടുവിൽ വീട്ടിലെത്തുമ്പോൾ നേരമിരുട്ടും. എങ്കിലും ഓറഞ്ചു വിറ്റ് കിട്ടുന്ന ചെറിയ ലാഭത്തിൽ പട്ടിണിയില്ലാതെ ജീവിതം നയിച്ചുവരവെ തനിക്കുണ്ടായ ഒരനുഭവം ഹജബ്ബയെ പിടിച്ചുലച്ചു.

തെരുവിൽ ഓറഞ്ചു വിൽക്കുന്നതിനിടെ ഒരു നാൾ വിദേശികളായ ദമ്പതികൾ അരികിലെത്തി ഓറഞ്ചിന് വിലയെത്ര എന്ന് തിരക്കി. തുളുവും ബ്യാരി ഭാഷയും മാത്രമറിയാവുന്ന ഹജബ്ബ ഇംഗ്ലീഷിലുള്ള ചോദ്യം മനസ്സിലാകാതെ കുഴങ്ങി. അവർ മറ്റൊരു കച്ചവടക്കാരന്റെ അരികിലേക്ക് നീങ്ങി. വിദ്യാഭ്യാസമില്ലാത്തതിനാലാണ് തനിക്ക് ഇത് സംഭവിച്ചതെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്‌ഥനാക്കി. അന്ന് വൈകിട്ട് വീട്ടിലെത്തിയ ഹജബയ്ക്ക് ഉറക്കം വന്നില്ല. തനിക്കുണ്ടായ ഈ ഗതി തന്നെ ഗ്രാമത്തിലുള്ള അടുത്ത തലമുറയ്ക്കും ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് അദ്ദേഹം തീരുമാനമെടുത്തു. എന്നാൽ, സമൂഹത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത, ദിവസവും കഷ്ടി 150 രൂപ മാത്രം വരുമാനമുള്ള പാവപ്പെട്ട ഒരു ഓറഞ്ചു വിൽപ്പനക്കാരനെ കൊണ്ട് എന്ത് ചെയ്യാനാവും! "അണ്ണാറക്കണ്ണനും തന്നാലായത്" എന്ന് പറയുംപോലെ തന്നാലായത് ചെയ്യാൻതന്നെ അയാൾ നിശ്ചയിച്ചു. പിറ്റേന്നുതന്നെ ഗ്രാമത്തിലുള്ള പള്ളിക്കമ്മിറ്റിയിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. ഗ്രാമത്തിൽ ഒരു കൊച്ചു സ്‌കൂൾ തുടങ്ങേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. മദ്രസയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറി ക്ലാസ് മുറിയായി മാറ്റാൻ കമ്മിറ്റിയംഗങ്ങളെ സമ്മതിപ്പിച്ചെടുത്തു. ഇനി അദ്ധ്യാപകൻ വേണം, കുട്ടികൾ വേണം. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗ്രാമത്തിലെ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഒരു മനുഷ്യൻ തന്റെ കുറച്ചു സമയം മാറ്റി വയ്ക്കാമെന്നു സമ്മതിച്ചു. കുട്ടികളെ എത്തിക്കലായിരുന്നു ഹജബ്ബയ്ക്ക് ഏറെ ക്ലേശകരമായിത്തീർന്നത്. ഗ്രാമത്തിൽ സ്‌കൂൾ ഇല്ലാത്തത് അവസരമായിക്കണ്ട് കളിച്ചുല്ലസിച്ചു നടന്ന കുട്ടികളുണ്ടോ ക്‌ളാസിൽ വരാൻ തയ്യാറാകുന്നു. എന്നാൽ, വീട് കയറി നടന്നു പ്രേരണ ചെലുത്തി വിരലിലെണ്ണാവുന്ന കുട്ടികളെ സംഘടിപ്പിച്ച് കൊണ്ടുവന്നിരുത്തി ക്ലാസ്സ് ആരംഭിച്ചു.

തുടർന്നങ്ങോട്ട് നടന്നതൊക്കെ വിസ്മയങ്ങളായിരുന്നു. നിങ്ങൾക്കൊരു ഉറച്ച ലക്ഷ്യവും പോരാടാനുള്ള ആത്മവിശ്വാസവുമുണ്ടെങ്കിൽ പ്രപഞ്ചം മുഴുവൻ നിങ്ങളെ വിജയിപ്പിക്കാൻ ഗൂഡാലോചന നടത്തും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ അന്വർഥമാക്കും വിധം അഭൂതപൂർവ്വമായ രീതിയിൽ ഹജബ്ബയുടെ കൊച്ചു ക്ലാസ്സ് മുറി പിന്നീട് വിസ്മയം തീർത്തു. 1999 ൽ തുടക്കമിട്ട ഈ സംരംഭം കുട്ടികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കണ്ട ഗ്രാമവാസികൾ പലരും ഹജബ്ബയ്ക്ക് തങ്ങളാലാവുന്ന പിന്തുണയുമായെത്തി. കുട്ടികളുടെ എണ്ണം ക്ലാസ്സ് മുറിയിൽ കൊള്ളാതെ വന്നപ്പോൾ പുതിയ കെട്ടിടം പണിയുന്നതിനെക്കുറിച്ചായി ചിന്ത. ഓറഞ്ചു വിറ്റു കിട്ടുന്ന തുച്ഛമായ തുകയിൽ നിന്ന് മിച്ചം വച്ച് അധ്യാപകന് നാമ മാത്രമായ പ്രതിഫലം നല്കിപ്പോന്ന ഹജബ്ബ എങ്ങനെ സ്‌കൂൾ കെട്ടിടം പണിയാനാണ്! എന്നാൽ, സ്‌കൂളുണ്ടാവേണ്ടതിന്റെ ആവശ്യകത പലരെയും പറഞ്ഞു ബോധ്യപ്പെടുത്തി നാളുകളുടെ ശ്രമഫലമായി പരിമിതമായ സൗകര്യങ്ങളുള്ള കൊച്ചു സ്‌കൂൾ കെട്ടിടം പണിതീർത്തു. അതിരാവിലെ വന്ന് സ്‌കൂളും പരിസരവും ഹജബ്ബ തന്നെ അടിച്ചു വാരി വൃത്തിയാക്കിയിടും. കുട്ടികൾക്ക് കുടിക്കാൻ വെള്ളം കൊണ്ട് വന്നു വയ്ക്കും. ഇത്തരത്തിൽ സ്‌കൂളിലെ തന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഓറഞ്ചു വിൽക്കാൻ പട്ടണത്തിലേക്കു പോകും. വൈകിട്ട് തിരിച്ചു വന്നു വീണ്ടും സ്‌കൂളിലേക്ക് പോകും. ഇങ്ങനെ ഹജബയുടെ ജീവിതത്തിന്റെ ഭാഗമായി മാറി ആ കൊച്ചു സ്‌കൂൾ.

ഈ നാളുകളിലൊക്കെ ഹജബ ഒരു കാര്യം ചെയ്യുന്നുണ്ടായിരുന്നു. ഗ്രാമത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഓഫിസ് നിരന്തരം കയറിയിറങ്ങി തന്റെ ഗ്രാമത്തിലെ വിദ്യാഭ്യാസ സംബന്ധമായ പിന്നോക്കാവസ്‌ഥ അധികാരികളെ ബോധ്യപ്പെടുത്തി ഒരു സ്‌കൂൾ അനുവദിച്ചു തരാൻ അപേക്ഷകൾ സമർപ്പിച്ചു കൊണ്ടിരുന്നു.എന്നാൽ, ഉദ്യോഗസ്‌ഥരാരും അദ്ദേഹത്തെ ഗൗരവത്തിലെടുത്തില്ലെന്നു മാത്രമല്ല പലപ്പോഴും വല്ലാതെ അവഹേളിച്ചു വിടുകയും ചെയ്തു. വെറുമൊരു വഴിയോര ഓറഞ്ചു വില്പനക്കാരന്റെ വാക്കുകൾക്ക് ആര് വിലകല്പിക്കാനാണ്! എന്നാൽ ഹജബ്ബ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമങ്ങൾ ഒടുവിൽ ഫലം കണ്ടു. 2008 ൽ ദക്ഷിണ കന്നഡ ജില്ലയിൽ 21 പുതിയ സ്‌കൂളുകൾ അനുവദിച്ചവയിൽ ഒന്ന് ന്യൂപടുപ്പ് ഗ്രാമത്തിനു ലഭിച്ചു. സ്‌കൂൾ പണിയാൻ ഗവണ്മെന്റ് സ്‌ഥലം വിട്ടു നൽകി. അങ്ങനെ 125 കുട്ടികളും നാല് അധ്യാപകരുമായി ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയർ പ്രൈമറി സ്‌കൂൾ സ്‌ഥാപിതമായി. സ്‌കൂളിന്റെ ഉദ്ഘാടനം ഗ്രാമത്തിന് ഉത്സവം പോലെയായിരുന്നു. എല്ലാവരും ഹജബ്ബയുടെ സ്‌ഥിരോത്സാഹത്തെ മുക്തകണ്ഠം പ്രശംസിച്ചു.

2012 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ പതിയെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. BBC ഹജബ്ബയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഒരു കന്നഡ ദിനപത്രം അദ്ദേഹത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു. CNN- IBN ചാനൽ റിയൽ ഹീറോ അവാർഡ് നൽകി ആദരിച്ചു. അവർ സമ്മാനമായി നൽകിയ 5 ലക്ഷം രൂപ സ്വന്തം ആവശ്യങ്ങൾക്കുപയോഗിക്കാതെ സ്‌കൂളിന് കുറച്ചുകൂടി സ്‌ഥലം വാങ്ങുകയാണ് അദ്ദേഹം ചെയ്തത്. മംഗലാപുരം, ധാവനഗരേ, കുവെംപ് തുടങ്ങിയ യൂണിവേഴ്‌സിറ്റികൾ ഹജബ്ബയുടെ ജീവിത കഥ ഡിഗ്രി വിദ്യാർഥികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തി. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളിൽ എട്ടാം ക്ലാസിലും പത്താം ക്ലാസിലും ഹജബയെക്കുറിച്ച് പഠിക്കാനുണ്ട്. "ഹരേക്കള ഹജബ ജീവന ചരിത്രേ" എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവിത കഥ പുസ്തകമായും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് 2020 ലെ റിപ്പബ്ലിക് ദിനത്തിൽ പദ്മശ്രീ അവാർഡ് നൽകി രാഷ്ട്രം അദ്ദേഹം ഒരു നാടിനു നൽകിയ മഹത്തായ സംഭാവനയെയും ലോകത്തിനു നൽകിയ പ്രചോദനത്തെയും ആദരിച്ചത്.

തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെങ്കിലും പരിശ്രമങ്ങൾ അവിടം കൊണ്ട് നിർത്താൻ ഹജബ തയ്യാറായിട്ടില്ല. ദിവസവും അതിരാവിലെയെണീറ്റ് സ്‌കൂളിലെത്തി മുൻപ് ചെയ്തു പോന്ന പതിവ് ഇന്നും തുടർന്നു പോരുന്നു. വാതിലുകളും ജനലുകളുമൊക്കെ തുറന്നിട്ട് ക്ലാസ്സ് മുറികളും വരാന്തയും സ്വന്തം കൈ കൊണ്ട് അടിച്ചു വാരി വൃത്തിയാക്കി കുട്ടികൾക്ക് കുടിക്കാൻ വെള്ളവും തിളപ്പിച്ച് വച്ച ശേഷമാണ് ഇപ്പോഴും അദ്ദേഹം ഓറഞ്ചു വില്പനയ്ക്ക് പോകുന്നത്. വൈകിട്ട് തിരിച്ചെത്തിയാലുടൻ സ്‌കൂളിൽ വന്ന് അധ്യാപകരുടെയും കുട്ടികളുടെയും ക്ഷേമം അന്വേഷിക്കുകയും പരാതികൾ സശ്രദ്ധം കേൾക്കുകയും ചെയ്യും. കുട്ടികളെ പ്രചോദിപ്പിക്കാനായി ഓരോ ക്ലാസ്സ് മുറികൾക്കും ഹജബ്ബ ഗാന്ധിജി, അംബേദ്ക്കർ, നെഹ്‌റു, കല്പനാ ചൗള എന്നിങ്ങനെ പ്രശസ്തരുടെ പേരുകളിട്ടു. "അക്ഷര വിശുദ്ധൻ" എന്നാണ് അദ്ദേഹത്തെ വാത്സല്യപൂർവ്വം നാട്ടുകാരും കുട്ടികളും വിളിക്കുന്നത്. സ്‌കൂളിനെ തന്റെ വീടിനേക്കാൾ പ്രിയപ്പെട്ടതായി കരുതുന്ന ഹജബ്ബ ഇനിയും സ്വന്തമായി ഒരു വീട് നിർമ്മിച്ചിട്ടില്ല എന്നത് എത്ര മാത്രം നിസ്വാർഥമായാണ് അദ്ദേഹം സേവനം ചെയ്യുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ്. സ്‌കൂളിനെ ഒരു പ്രീ യൂണിവേഴ്‌സിറ്റി കോളേജ് ആക്കി ഉയർത്താനുള്ള പരിശ്രമത്തിലാണ് ഹജബ്ബ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. പത്മശ്രീ ലഭിച്ചെങ്കിലും വളരെ വിനയാന്വിതനായി, വന്ന വഴികൾ മറക്കാതെ ലളിത ജീവിതം നയിച്ചു പോരുന്ന ഈ മനുഷ്യൻ ഗ്രാമ വാസികൾക്കൊക്കെ വിസ്മയമാണ്.

"എന്നെക്കൊണ്ട് എന്ത് ചെയ്യാനാവും"? എന്ന ചോദ്യത്തിന് മുൻപിൽ "ഒന്നും ചെയ്യാനാവില്ല" എന്ന് എന്തെങ്കിലും ഒഴികഴിവുകൾ കണ്ടെത്തി ഉത്തരം നൽകി അവനവന്റെതന്നെ ജീവിതത്തിലേക്ക് ചുരുണ്ടു കൂടാനാണ് പലർക്കും ഇഷ്ടം. "ഇരുട്ടിനെ പഴിക്കുന്നതിലും നല്ലത് ഒരു ചെറു തിരിയെങ്കിലും കൊളുത്തുന്നതാണ്" എന്ന് വിസ്മരിക്കരുത്. ലോകത്ത് മഹത്തായ സംരംഭങ്ങൾക്ക് തുടക്കമിട്ടവരൊന്നും എല്ലാം തികഞ്ഞവരോ സാധ്യതകളെല്ലാം ഉണ്ടായിരുന്നവരോ ആയിരുന്നില്ല. ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുന്നവരെത്തേടി അവസരങ്ങളും സാധ്യതകളും ഇങ്ങോട്ടു വരികയാണുണ്ടാകുക. ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറണമെങ്കിൽ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ലല്ലോ. ആദ്യ ചുവടിൽ മാത്രം ആത്മവിശ്വാസത്തിന്റെ വെളിച്ചമുണ്ടായാൽ മതി ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞുകൊള്ളും. കേവലം ഒരു ചിന്തയിൽ നിന്നുണ്ടായ തീപ്പൊരി ഊതിത്തെളിച്ച് അക്ഷരജ്ഞാനത്തിന്റെ അഗ്നി തന്റെ ഗ്രാമത്തിനും പ്രചോദനത്തിന്റെ വെളിച്ചം രാഷ്ട്രത്തിനും പകർന്ന ഹരേക്കള ഹജബ്ബ എന്ന വ്യക്തി മനുഷ്യന്റെ ഇച്ഛാശക്തിയിൽ വിശ്വസിക്കുന്നവർക്കൊക്കെ വഴികാട്ടിയാണ്.

ഫാ. ജോസഫ് കുമ്പുക്കൽ
(Sabu Thomas)
S. H. കോളേജ് തേവര
[email protected]

15/12/2020

Motivational Seminar at

21/11/2020

150 -തിലേറെ കുട്ടികളാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഈ ലോക് ഡൗൺ കാലത്ത് ജീവനൊടുക്കിയതത്രേ. ചിലപ്പോൾ ഒരു വാക്കിലൂടെ കിട്ടുന്ന വെളിച്ചവും പ്രോത്സാഹനവും മതി ചില ജീവിതങ്ങളെ തെളിയിച്ചെടുക്കാൻ ... ദൈവത്തിന് സ്തുതി.

29/09/2020

#മാലാഖമാർ #

1. ഗബ്രിയേൽ

ഗബ്രിയേൽ,
നീ വീണ്ടും വരുമോ
ഞങ്ങൾക്കിനിയും സദ്‌വാർത്തകൾ വേണം
വന്ധ്യമായവ പുഷ്പിക്കുമെന്ന്,
കാത്തിരിപ്പുകൾ സഫലമാകുമെന്ന്,
കറകൾ മാഞ്ഞു പോകുമെന്ന്,
ഇരുൾ നീങ്ങി വെളിച്ചമെത്തുമെന്ന്,
വഴിതെളിക്കാൻ നക്ഷത്രമെത്തുമെന്ന്,
ഞങ്ങൾക്കറിയിപ്പുകൾ നല്കാൻ
ഇന്നാരുമില്ലാതായിരിക്കുന്നു.

ഇരവിലും പകലിലും ഞങ്ങൾ
കാത്തിരിക്കുന്നതും
തേടുന്നതും
നിന്നെപ്പോലെ ഒരുവനെയാണ്.

2. റഫായേൽ

റഫായേൽ നീ വീണ്ടും വരുമോ ?
അനുയാത്ര ചെയ്യാൻ
ഞങ്ങൾക്ക് ആരുമില്ലാതായിരിക്കുന്നു.
കണ്ണുകൾ അന്‌ധമായിരിക്കുന്നു.
ആദ്യരാവുകളിൽ പോലും
മൃത്യുവിന്റെ ഗന്ധമേറുന്നു
അടച്ചിട്ട മുറികളിൽ
പെണ്ണിന്റെ തേങ്ങലുയരുന്നു
വിവാഹ വീടുകളിൽ
പിശാച് ഉന്മാദ നൃത്തമാടുന്നു
വായ്പ വാങ്ങിയവർ
തടിച്ചു കൊഴുക്കുന്നു.

ഇവിടെ,
ആർക്കും ആരെയും
വിശ്വസിച്ചു കൂട്ടു ചേർക്കാനാവാതെ
എങ്ങോട്ടെന്നില്ലാതെ ഞങ്ങൾ
യാത്ര തുടരുമ്പോൾ
റഫായേൽ,
നീ ഒന്നു വീണ്ടും
കൂട്ടു വരുമോ ??

3. മിഖായേൽ

മിഖായേൽ നീയൊന്നു വരുമോ ?
ആ വലിയ സർപ്പം
ഞങ്ങളെ കീഴടക്കിയിരിക്കുന്നു.
എവിടെയും ഉഗ്ര വിഷം പുരണ്ടിരിക്കുന്നു
മണ്ണിലും വിണ്ണിലും
ഉടലിലും മനസ്സിലുമെല്ലാം
കരിനീലനിറമായിരിക്കുന്നു.
ഞങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം വിഴുങ്ങുവാൻ
അത് വാ പിളർന്നു നിൽക്കുന്നു.
തീവ്ര വേദനയാൽ സ്ത്രീ ഞരങ്ങുന്നു
മരുഭൂമിയിൽ അവളെ പോറ്റാൻ
ദൈവം സജ്ജമാക്കിയ ഇടങ്ങളിൽപ്പോലും
സീൽക്കാരമുയരുന്നു.
പുരപ്പുറങ്ങളിലും
അടച്ചിട്ട മുറികളിലും
കൈവെള്ളയിൽ പോലും
അത് ഫണമുയർത്തിയാടുന്നു.
മിഖായേൽ,
ഇനി നീ വരണം,
ആ പുരാതന സർപ്പത്തെ
കീഴ്പ്പെടുത്താൻ
ഞങ്ങൾക്കായുധങ്ങൾ തരണം.
ദൈവം ഒരുക്കിയ ഇടങ്ങളിലേക്ക്
പറന്നു പോകുവാൻ
ചിറകുകൾ തരണം.

from the book
*"പറയാതിരുന്നത്"*
by ഫാ.ജോസഫ് കുമ്പുക്കൽ
( ഫാ. സാബു തോമസ്)

*മാലാഖമാരുടെ തിരുനാൾ ആശംസകൾ*

Dr. B. R. Ambedkar best ever Inspirational life story in Malayalam 04/09/2020

https://youtu.be/P_EC0BwHiyQ
#അധ്യാപക #ദിനത്തിന്റെ ആശംസകൾ !

അദ്ധ്യാപകൻ ഒരു കണ്ണാടിയാണ്. നീ ഇപ്പോൾ ആരാണ് എന്നു കാണിച്ചു തരുന്ന കണ്ണാടിയല്ല, മറിച്ച് നാളെ നിനക്ക് ആരായിത്തീരാനാകും എന്ന് കാണിച്ചു തരുന്ന കണ്ണാടി!

Dr. B. R. Ambedkar best ever Inspirational life story in Malayalam BR Ambedkar # Inspirational # Malyalam motivational # Teacher motivational story # Inspirational life # get motivated # Teacher of BR Ambedkar # A story you may not...

Freshers' Week: Induction programme for I BA English, SH College Thevara 01/09/2020

https://youtu.be/C2vvKJoUOqg
ലോക് ഡൗൺ കാലമാണ്. ഒന്നാം വർഷക്കാർ കോളേജിൽ ചേർന്നു. ക്യാംപസ് ഒന്നു കാണാൻ പോലുമാവാതെ അവർ വിഷമിക്കുകയാണ്.. പുതിയ കുട്ടികളെ പരിചയപ്പെടാൻ പോലുമാകാതെ അധ്യാപകരും ...എന്താണ് പരിഹാരം?

Freshers' Week: Induction programme for I BA English, SH College Thevara ലോക് ഡൗൺ കാലത്ത് കോളേജിൽ ചേരുന്ന ഒന്നാം വർഷക്കാർക്ക് എങ്ങനെ Online induction programme വിജയകരമായി കൊടുക്കാം? How can you conduct an online induction program ....

English Department, SH College Thevara: Onam Celebration 31/08/2020

ഓൺലൈൻ ഓണാഘോഷം എങ്ങനെ നടത്താം?

English Department, SH College Thevara: Onam Celebration English Association, SH College, Thevara celebrated Onam online on 29th August 2020.

25/08/2020

കടൽ ക്ഷോഭത്തിൽ തകർന്ന ചെല്ലാനത്തെ കൈപിടിച്ചുയർത്താൻ ഒരു ലക്ഷത്തി അറുപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത്തിയാറു രൂപാ സമാഹരിച്ച് ഭക്ഷ്യ ധാന്യ കിറ്റുകളും മറ്റു സഹായങ്ങളും അർഹിക്കുന്ന കരങ്ങളിലെത്തിച്ച തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജീസസ് യൂത്ത് ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ !

Congratulations to the JY team of SH which has responded to the Chellanam crisis in a very positive manner. Many good hearts have joined the efforts through the #10 Rs Challenge. They are identifying the most deserving people whom much relief material has not reached. Let us keep us the effort to render support.

FR PRASANT

Best Motivation Ever in Malayalam- പറക്കും മത്സ്യത്തിന്റെ വിസ്മയ കഥ Best inspiration ever for youth 24/07/2020

കൊറോണക്കാലത്ത് ജീവിതം ശോകമാകുമ്പോൾ ഈ മനുഷ്യൻ വിഷാദരോഗത്തെ മറികടന്ന കഥ കാണുന്നത് തീർച്ചയായും പ്രചോദനമാകും
https://youtu.be/WjYDQr3W-jE

Best Motivation Ever in Malayalam- പറക്കും മത്സ്യത്തിന്റെ വിസ്മയ കഥ Best inspiration ever for youth Michael Phelps # flying fish # God's love # Best inspirational life story ever Motivational video ever in Malayalam inspirational video in Malayalam ...

22/07/2020

The Success Story of Sacred Heart College, Thevara, the most beautiful and prestigious campus in Kerala.

The Success Story of SH College, Thevara: The most beautiful and Prestigious College in the State 21/07/2020

തേവര കോളേജിന്റെ വിജയകഥ

The Success Story of SH College, Thevara: The most beautiful and Prestigious College in the State The saga of Sacred Heart College, Thevara, Kochi is narrated briefly

19/07/2020

സ്റ്റേജിൽ അഭിമാനപൂർവ്വം നിൽക്കുമ്പോൾ അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കാണികൾക്കിടയിൽ ആരെയോ തിരയുകയായിരുന്നു.

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Telephone

Address

Thevara
Kochi

Other Motivational Speakers in Kochi (show all)
Raghunath Panicker Raghunath Panicker
Kochi

Corporate Trainer/ Psychologist/ Mentor/ Coach 34 years of experience in different sector/ Organisation. He has trained more than 16000 people nationally/ Internationally. Doing Ph...

CA Nileesh Chand CA Nileesh Chand
Erra 12 Krishna Kripa, Tripunithura
Kochi, 682301

To Enlighten others and learn myself in the area of Finance accounts and Tax

Tannfe byrå Tannfe byrå
Tannfeebyda 69
Kochi, 657438

velkommen til min fantastiske nettside! vi tannfeer må stå sammen i dette, og gjøre barn glade

Haseena Talks Haseena Talks
Muvattupuzha
Kochi

iam Haseena MS ,counselling psychologist,mind power trainer and blogger ,this Page is to inspire an

Winners Mantra Winners Mantra
Kochi, 683574

Corporate & H.R. Traininng and Business Consultancy Services

KK ji Effect KK ji Effect
Smruthi, Pulyattu Lane, Prandur
Kochi, 682026

Videos and Audios of stories, numbers

Giri's Info Titles Giri's Info Titles
Kadavoor
Kochi

Giri's info titles

Abel Varkey's Bible Talks Abel Varkey's Bible Talks
Kochi, 682025

Salvation is found in JESUS only ❤❤

Sudheer Menon Sudheer Menon
1st Floor, Koodarappilly Buildg
Kochi, 682019

I am an Entrepreneur and a motivational trainer from Cochin.I would like to connect with positive pe

Prana Mind Power Training and Success Coaching Center Prana Mind Power Training and Success Coaching Center
MARACHERIL BLDG IST FLOOR, 1045/E&F OPP. ST GEORGE SCHOOL AM Road KOTHAMANGALAM
Kochi, 686691

Renesh Ravi Renesh Ravi
Thamarasherry Road, Petta
Kochi, 682038

Renesh Ravi aks Renesh Inspires Author /Motivational speaker/Trainer /Business Coach