DNA Diagnostics & Research Centre

24 Hours Service Available

"DNA Diagnostics & Research Centre is the only exclusive Molecular Laboratory of Kerala having NABL Accreditation and ICMR Approval
DNA is an authorised Covid RT-PCR Testing Centre in Kochi providing FASTEST - RT-PCR report by collecting samples from Home

31/12/2021

DNA Diagnostics & Research Centre wishes you and all of your loved ones a healthy and Happy New Year
മഹാമാരി മാറി പുതിയ പ്രഭാതങ്ങൾ വിടരട്ടെ...
എല്ലാവർക്കും അസുഖങ്ങളില്ലാത്ത ആരോഗ്യകരമായ ഒരു പുതിയ വർഷം ആശംസിക്കുന്നു...

Stay Home, Stay Safe, Stay away from Covid ♥️👍

DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

24/12/2021

May you be blessed with happiness, prosperity, love, and peace on this Christmas
Happy Christmas to all of you...

Stay Home, Stay Safe, Stay away from Covid 💙💙

DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/
ഡി.എൻ.എ ഡയഗ്നോസ്റ്റിക്‌സ് ആൻഡ് റിസേർച് സെൻ്റർ കൊച്ചിയിൽ
(ഐഷാ റോഡ്, വൈറ്റില, കൊച്ചി)
എല്ലാ ദിവസവും ( ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ഉൾപ്പടെ ) 24മണിക്കൂർ നിങ്ങൾക്കായി തുറന്ന് പ്രവർത്തിക്കുന്നു.....

യാത്രകൾക്കുള്ള RT-PCR റിപ്പോർട്ട് (RT-PCR Test Reports with QR Code from DNA Diagnostics and Research Centre are Approved for all countries across the world) 6-മണിക്കൂറുകൾക്കുള്ളിൽ കിട്ടുന്നതിനു വിളിക്കുക Mob :- 9288008099

കൊച്ചിയിൽ 24 മണിക്കൂർ സർവീസ്...

കൂടുതൽ വിവരങ്ങൾക്കായി
വിളിക്കുക Mob :- 9288008099 സന്ദർശിക്കുക- http://dnadiagnostics.net

Stay Home, Stay Safe, Stay away from Covid 💙💙..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

30/08/2021

May you be blessed with happiness, prosperity, love, and peace by Lord Krishna....💙💛💙💛
Happy Janmashtami!! 💙💛
May Krishna steal your sorrow and suffering, and leave you with happiness, health, and good fortune always....
Hare Krishna 💙💛💛💙

Stay Home, Stay Safe, Stay away from Covid 💙💛..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

20/08/2021

ഈ ഓണത്തിന്, ഡി.എൻ.എ ഡയഗ്നോസ്റ്റിക്‌സ് ആൻഡ് റിസേർച് സെൻ്റർ കൊച്ചിയിൽ
(ഐഷാ റോഡ്, വൈറ്റില, കൊച്ചി)
തിരുവോണ ദിവസവും (ഓഗസ്റ്റ് 21) തിരുവോണപ്പിറ്റേന്നും (ഓഗസ്റ്റ് 22നും ) നിങ്ങൾക്കായി 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്നു.....

യാത്രകൾക്കുള്ള RT-PCR റിപ്പോർട്ട് (RT-PCR Test Reports with QR Code from DNA Diagnostics and Research Centre are Approved for all countries across the world) 6-12-മണിക്കൂറുകൾക്കുള്ളിൽ കിട്ടുന്നതിനു വിളിക്കുക Mob :- 9288008099

കൊച്ചിയിൽ 24 മണിക്കൂർ സർവീസ്...

കൂടുതൽ വിവരങ്ങൾക്കായി
വിളിക്കുക Mob :- 9288008099 സന്ദർശിക്കുക- http://dnadiagnostics.net

Stay Home, Stay Safe, Stay away from Covid 💙💙..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

07/08/2021

Golden Throw for the Country 💙💙
Neeraj Chopra marked #87.58meters in for making the country proud



Stay Home, Stay Safe, Stay away from Covid 💙💙👍..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

02/08/2021

💕 അമ്മിഞ്ഞപ്പാൽ അമൃതം 💕

എല്ലാ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിച്ചു വരുന്നു. മുലയൂട്ടൽ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് എല്ലാ വർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നത്.

ഈ മുലയൂട്ടൽ വാരത്തിൽ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിരിക്കുന്ന എല്ലാ വനിതകൾക്കും കൊച്ചിയിൽ തികച്ചും സുരക്ഷിതമായി DNA-യുടെ വൈറ്റിലയിൽ ഐഷാ റോഡിലുള്ള അന്തർദ്ദശീയ നിലവാരത്തിലുള്ള മോളിക്യുളാർ ടെസ്റ്റിംഗ് സെൻ്ററിൽ തികച്ചും സൗജന്യമായി കോവിഡ് ആർടി പിസിആർ ടെസ്റ്റിംഗ് ചെയ്ത് കൊടുക്കുന്നു ...

NABL Accredited മോളിക്യുളാർ ലാബ് ആയ DNA Diagnostics and Research Centre-ൽ നിന്ന് QR കോഡോഡ് കൂടിയ ICMR Approved RT-PCR Report 24 മണിക്കൂറിനുള്ളിൽ തികച്ചും സൗജന്യമായി...

വയറ്റിലൊരു കുഞ്ഞ് ജീവനെ സൂക്ഷിക്കുന്ന ...
അമ്മയാകാൻ ഒരുങ്ങുന്ന എല്ലാവർക്കും DNA Diagnostics and Research Centre ലേക്ക് ഈ ആഴ്‌ചയിൽ സ്നേഹത്തോടെ ബഹുമാനത്തോടെ സ്വാഗതം

💕 അമ്മിഞ്ഞപ്പാൽ അമൃതം 💕

കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരം നൽകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് മുലയൂട്ടൽ. നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നു. മുലയൂട്ടൽ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന്റെ അടിസ്ഥാനമാണിത്. കുഞ്ഞുങ്ങളുടെ ആദ്യ പ്രതിരോധമാണ് മുലപ്പാൽ. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികളും കൊണ്ട് സമൃദ്ധമാണ് മുലപ്പാൽ

_മുലപ്പാലിന്റെ ഗുണങ്ങൾ_
മുലപ്പാൽ കുഞ്ഞിന് വലിച്ചു കുടിക്കാൻ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമാണ്.
മുലപ്പാൽ സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുക്കളും അടങ്ങിയത്. ലാക്ടോസ് കൂടുതൽ അടങ്ങിയ മുലപ്പാൽ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതുമായ നിരവധി എൻസൈമുകൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.
കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ ഘടകങ്ങളും മുലപ്പാലിലുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച പരിപോഷിപ്പിക്കുന്ന സവിശേഷമായ ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.
മുലപ്പാൽ അണുവിമുക്തമാണെന്നതിന് പുറമേ രോഗാണുക്കളെ പ്രതിരോധിക്കാൻ ശേഷിയുള്ള വിവിധ ഘടകങ്ങൾ അടങ്ങിയിട്ടുമുള്ളതുമാണ്.(ലാക്ടോഫെറിൻ, പെറോക്സിഡേസ്, ലൈപേസ്, പാരാ അമിനോ ബെൻസോയിക് ആസിഡ് മുതലായവ)
ഇമ്യൂണോ ഗ്ലോബുലിനുകളും, ലൈസോസൈം, കോംപ്ലിമെന്റ്സ് എന്നിവയോടൊപ്പം അമ്മയിൽ നിന്നുമുള്ള ആന്റിബോഡികളും കുഞ്ഞിന്റെ രോഗ പ്രതിരോധത്തിന്റെ കാവലാളാകുന്നു.

മുലയൂട്ടൽ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ കൂടിച്ചേരലിൽ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞിന്റെ വളർച്ചയിലും വികാസത്തിലും ഇത് പരമപ്രധാനമാണ്.
പ്രസവശേഷം ഉടൻ തന്നെ മുലയൂട്ടുന്നത് അമ്മയുടെ ഗർഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിനും തദ്വാരാ രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നു. മാറിനും അണ്ഡാശയത്തിലും ഉണ്ടാകുന്ന അർബുദത്തിന്റെ സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നു.
മുലയൂട്ടൽ അമ്മയുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒഴിവായി ശരീര സൗന്ദര്യം നിലനിർത്താനും സഹായിയ്ക്കുന്നു.
ലാക്റ്റേഷണൽ അമെനോറിയ അഥവാ മുലയൂട്ടൽ സമയത്ത് ആർത്തവം ഉണ്ടാവാതിരിക്കുന്ന കാലയളവ് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മികച്ച ഒരു കുടുംബാസൂത്രണ മാർഗവുമാണ്.
കുഞ്ഞിന് ആദ്യത്തെ ആറു മാസക്കാലം മുലപ്പാൽ മാത്രം മതി. ചുരുങ്ങിയത് കുഞ്ഞിന് രണ്ട് വയസ്സാകുന്നത് വരെ മുലപ്പാലൂട്ടുന്നത് തുടരുകയും വേണം.
കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എത്രയും വേഗം മുലയൂട്ടിത്തുടങ്ങണം. മുലപ്പാലൂട്ടുന്നതിന് വിഘാതമായ അസുഖങ്ങളൊന്നും കുഞ്ഞിനും അമ്മയ്ക്കും ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുലയൂട്ടിത്തുടങ്ങാം. മുലപ്പാലല്ലാതെ മറ്റൊന്നും വാവയ്ക്ക് സാധാരണ ഗതിയിൽ നൽകേണ്ടതില്ല.

_എങ്ങനെയാണ് മുലയൂട്ടേണ്ടത്?_
അമ്മയ്ക്ക് സൗകര്യപ്രദമായ ഏത് പൊസിഷനിലും മുലയൂട്ടാം. മുലയൂട്ടുന്നതിനിടയിൽ ,പ്രത്യേകിച്ച് രാത്രിയിൽ അമ്മയും കുഞ്ഞും ഉറങ്ങിപ്പോകാനും അതുവഴി മുലപ്പാൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കയറി അപകടമുണ്ടാകാനും ഇടയുള്ളതിനാൽ, കിടന്നു മുലയൂട്ടുന്നതിനെ പലപ്പോഴും ഡോക്ടർമാർ നിരുത്സാഹപ്പെടുത്താറുണ്ട്.
അമ്മയ്ക്ക് ആയാസരഹിതമായി ചാരി ഇരുന്ന് മുലയൂട്ടാം. അമ്മയുടെ ഇടതു കൈത്തണ്ടയിൽ കുഞ്ഞിന്റെ തലയും ചുമലും അരക്കെട്ടും ഒരേ തലത്തിൽ വരുന്നതു പോലെ കിടത്തി, ദേഹത്തോട് ചേർത്തുപിടിക്കാം.

_എത്ര നേരം ഇടവിട്ട് മുലപ്പാലൂട്ടണം?_
ഓരോ കുഞ്ഞും സവിശേഷ സ്വഭാവമുള്ളവരാണ്. അവരുടെ ആവശ്യാനുസരണം മുലയൂട്ടുക എന്നതാണ് പ്രധാനം.
കുഞ്ഞിന് പാലു വേണം എന്ന ആവശ്യം അറിയിക്കുന്ന സൂചനകൾ പതുക്കെ അമ്മയ്ക്ക് അറിയാറായിത്തുടങ്ങും. അതിനനുസരിച്ച് പാലൂട്ടുക.
സാമാന്യേന ശരാശരി രണ്ടു രണ്ടര മണിക്കൂർ കൂടുമ്പോൾ പാലൂട്ടണം. ഇത് ഓരോ കുഞ്ഞിലും വ്യത്യാസപ്പെട്ടിരിക്കും . ശരാശരി പ്രതിദിനം 8-12 വരെ തവണ മുലയൂട്ടണം. രാത്രിയിലും ചുരുങ്ങിയത് 3-4 തവണ മുലയൂട്ടേണ്ടതുണ്ട്.

_മുലപ്പാൽ കുഞ്ഞിന് തികയുന്നുണ്ടോ?_
മുലപ്പാൽ ആവശ്യത്തിനുണ്ടോ എന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ഉപകരിക്കും.
മുലപ്പാൽ കുടിച്ചു കഴിഞ്ഞ് കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.
ആവശ്യത്തിന് തൂക്കം വെക്കുന്നു.
പ്രതിദിനം അഞ്ചാറ് തവണ മൂത്രം ഒഴിക്കുന്നു, ആവശ്യത്തിന് മലം പോകുന്നു.

_മുലപ്പാലുണ്ടാവാൻ എന്തു ചെയ്യണം ?_
മുലപ്പാലുണ്ടാവാൻ ഏറ്റവും വേണ്ടത് സ്വസ്ഥതയും സമാധാനവും ആണ്.
മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കണം. പ്രതിദിനം മൂന്ന് ലിറ്റർ (പതിനഞ്ച് ഗ്ലാസ് വീതം).
പോഷകസമൃദ്ധമായ ആഹാരം കഴിയ്ക്കണം. ഇലക്കറികളും പഴവർഗങ്ങളും തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തണം.

Stay Home, Stay Safe, Stay away from Covid ♥️👍..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

20/07/2021

Eid -Al -Adha -Mubarak..
ഏവർക്കും ആരോഗ്യപൂർണമായ ബക്രീദ് ആശംസകൾ നേരുന്നു....
May the festival of Sacrifice, faith and purity abundant your life with joy and good health
Wishing you and your family a blissful Eid

Stay Home, Stay Safe, Stay away from Covid ♥️👍..
DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

01/07/2021

In India, National Doctors' Day is celebrated on July 1 all across India to honour the legendary physician and the second Chief Minister of West Bengal, Dr Bidhan Chandra Roy. He was born on July 1, 1882 and died on the same date in 1962, aged 80 years. He was an Indian physician, educationist, philanthropist, freedom fighter
In India, National Doctors' Day is celebrated in his memory every year on 1 July. He was awarded Bharat Ratna on 4 February 1961, India's highest civilian honour.

National Doctor’s Day is observed to acknowledge the role doctors play in saving numerous lives.

Amid the pandemic, the role of doctors has been even more emphasised. Cheers to the spirit and dedication of our dear doctors who immensely contributed in the hour of crisis..

Salute to all the doctors fighting round the clock to keep us safe..

12/06/2021

DNA Diagnostics & Research Centre looking for
Front Office Manager
Front Office Staff
Accountants and
Lab Technicians (Biochemistry and Hematology )
( BSc MLT and DMLT ) for the Main Centre at Vytila and Multiple Branches in Kochi

Send detailed resume to [email protected]

www.dnadiagnostics.net

25/05/2021

കോവിഡ്-ആർടി-പിസി-ആർ ടെസ്റ്റ് ചെയ്യുന്നതിന് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് സ്വാബ് ഹോം കളക്ഷൻ
✅ ☑️✅
വീടുകളിലുള്ള വൃദ്ധജനങ്ങൾക്കും, എന്തെങ്കിലും അസുഖബാധിതരായതിനാലോ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമോ ലോക്ക്ഡൗൺ/കണ്ടയിൻമെൻ്റ് സോൺ/ക്വാറൻ്റയിൻ നിയന്ത്രണങ്ങൾ കാരണങ്ങളാലോ യാത്ര ചെയ്യാൻ കഴിയാത്തവർക്കും വീട്ടിൽ വന്ന് സ്വാബ് ശേഖരിച്ച് കോവിഡ് ടെസ്റ്റ് ചെയ്യുവാൻ ഞങ്ങളുടെ ഹോം കളക്ഷൻ ഹെൽപ് ഡെസ്കിലേക്ക് വിളിക്കാം
📲 9288007800
📲 9288008099
💠 24 മണിക്കൂർ സർവീസ് 💠
✅ ☑️✅
ടെസ്റ്റിംഗിനായി മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്വാബ് എടുക്കാൻ ആശുപത്രി-ലബോറട്ടറി തുടങ്ങിയ കൊറോണ സമ്പർക്ക-വ്യാപന സാധ്യതയുണ്ടെന്ന് നിങ്ങൾ ഭയപ്പെടുന്ന സ്ഥലങ്ങളിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവരുൾപ്പടെ നൂറ് കണക്കിന് ആൾക്കാരുടെ ക്യൂവിലെ തിക്കിലും തിരക്കിലും കഷ്ടപ്പെട്ട് നിൽക്കണ്ട ആവശ്യമില്ല,
കോവിഡ് പകർന്ന് കിട്ടുമെന്ന് പേടിച്ച് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ടെസ്റ്റ് ചെയ്യാതെയോ കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കം വന്നിട്ടും ടെസ്റ്റ് ചെയ്യാതെയോ മുൻകരുതൽ എടുക്കാതെ സ്വജീവനെ അപകടത്തിലാക്കേണ്ട ആവശ്യവുമില്ല
✅ ☑️✅
സാമ്പിൾ ശേഖരിക്കുവാനും കൂൾ പാക്കുകളിലാക്കി ലാബിലേക്ക് എത്തിക്കുവാനുമുള്ള സംവിധാനങ്ങളോടെ പൂർണ്ണ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ കാറുകളിൽ ഓരോ വീടുകളിലും എത്തുന്ന DNAഹെൽത്ത് ടെക്നീഷ്യൻസ് ടെസ്റ്റ് ചെയ്യേണ്ടവരുടെയെല്ലാം സ്വാബ് വീട്ടിൽ നിന്ന് ശേഖരിക്കുകയും കൂൾപാക്ക് ചെയ്ത് കൊച്ചിയിൽ വൈറ്റിലയിൽ മൂന്ന് നിലയിലായുള്ള കേരളത്തിലെ ആദ്യത്തെ എക്സ്ക്ലുസീവ് മോളിക്യുളാർ ലാബിലെത്തിച്ച് ഓട്ടോമേറ്റഡ് DNA/RNA എക്സ്ട്രാഷനു ശേഷം പി-സി-ആർ അനലൈസറിൽ ടെസ്റ്റിംഗ് പ്രോസസ്സിന് കഴിഞ്ഞ് ☑️✅☑️ QR കോഡോഡ് കൂടിയ ഗവ: അംഗീകൃത റിപ്പോർട്ട്
💠 24 മണിക്കൂറുകൾക്കുള്ളിൽ 💠 നിങ്ങളുടെ ഫോണിൽ/ഇമൈയ്ൽ അല്ലെങ്കിൽ വാട്സ്ആപ്പ് വഴി ലഭ്യമാക്കുകയും ചെയ്യുന്നു.!

ടെസ്റ്റിംഗിനായി നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതുമാണ്.

ICMR Approved Covid-19
𝗥𝗧 𝗣𝗖𝗥 𝗧𝗲𝘀𝘁𝗶𝗻𝗴 in our NABL Accredited International Testing Centre

QR Coded Report from DNA Diagnostics & Research Centre is Accepted by
- All Countries across The World - ☑️✅☑️

ബുക്കിംഗിനായോ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്കായോ Call/ WhatsApp to :-
📲 9288007800
📲 9288008099

Stay Home, Stay Safe ✅☑️❤️🏘️♥️☑️✅

25/05/2021

കോവിഡ് - ആർടി-പിസി-ആർ ടെസ്റ്റ് ചെയ്യുന്നതിന് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് സ്വാബ് ഹോം കളക്ഷൻ ✅ ☑️✅
വീടുകളിലുള്ള വൃദ്ധജനങ്ങൾക്കും, എന്തെങ്കിലും അസുഖബാധിതരായതിനാലോ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമോ ലോക്ക്ഡൗൺ/കണ്ടയിൻമെൻ്റ് സോൺ/ക്വാറൻ്റയിൻ നിയന്ത്രണങ്ങൾ കാരണങ്ങളാലോ യാത്ര ചെയ്യാൻ കഴിയാത്തവർക്കും വീട്ടിൽ വന്ന് സ്വാബ് ശേഖരിച്ച് കോവിഡ് ടെസ്റ്റ് ചെയ്യുവാൻ ഞങ്ങളുടെ ഹോം കളക്ഷൻ ഹെൽപ് ഡെസ്ക് നമ്പറായ
📲 9288007800 - ലേക്ക് അല്ലെങ്കിൽ
📲 9288008099 - ലേക്ക് വിളിക്കാം
💠 24 മണിക്കൂർ സർവീസ് 💠

ടെസ്റ്റിംഗിനായി മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്വാബ് എടുക്കാൻ ആശുപത്രി-ലബോറട്ടറി തുടങ്ങിയ കൊറോണ സമ്പർക്ക-വ്യാപന സാധ്യതയുണ്ടെന്ന് നിങ്ങൾ ഭയപ്പെടുന്ന സ്ഥലങ്ങളിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവരുൾപ്പടെ നൂറ് കണക്കിന് ആൾക്കാരുടെ ക്യൂവിലെ തിക്കിലും തിരക്കിലും കഷ്ടപ്പെട്ട് നിൽക്കണ്ട ആവശ്യമില്ല,
കോവിഡ് പകർന്ന് കിട്ടുമെന്ന് പേടിച്ച് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ടെസ്റ്റ് ചെയ്യാതെയോ കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കം വന്നിട്ടും ടെസ്റ്റ് ചെയ്യാതെയോ മുൻകരുതൽ എടുക്കാതെ സ്വജീവനെ അപകടത്തിലാക്കേണ്ട ആവശ്യവുമില്ല

സാമ്പിൾ ശേഖരിക്കുവാനും കൂൾ പാക്കുകളിലാക്കി ലാബിലേക്ക് എത്തിക്കുവാനുമുള്ള സംവിധാനങ്ങളോടെ പൂർണ്ണ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ കാറുകളിൽ ഓരോ വീടുകളിലും എത്തുന്ന DNAഹെൽത്ത് ടെക്നീഷ്യൻസ് ടെസ്റ്റ് ചെയ്യേണ്ടവരുടെയെല്ലാം സ്വാബ് വീട്ടിൽ നിന്ന് ശേഖരിക്കുകയും കൂൾ പാക്ക് ചെയ്ത് കൊച്ചിയിൽ വൈറ്റിലയിൽ മൂന്ന് നിലയിലായുള്ള കേരളത്തിലെ ആദ്യത്തെ എക്സ്ക്ലുസീവ് മോളിക്യുളാർ ലാബിലെത്തിച്ച് ഓട്ടോമേറ്റഡ് DNA/RNA എക്സ്ട്രാഷനു ശേഷം പി-സി-ആർ അനലൈസറിൽ ടെസ്റ്റിംഗ് പ്രോസസ്സിന് കഴിഞ്ഞ് ☑️✅☑️ QR കോഡോഡ് കൂടിയ ഗവ: അംഗീകൃത റിപ്പോർട്ട്
💠 6 - 12 മണിക്കൂറുകൾക്കുള്ളിൽ 💠 നിങ്ങളുടെ ഫോണിൽ/ഇമൈയ്ൽ അല്ലെങ്കിൽ വാട്സ്ആപ്പ് വഴി ലഭ്യമാക്കുകയും ചെയ്യുന്നു.!

ടെസ്റ്റിംഗിനായി നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതുമാണ്.

ICMR Approved Covid-19 ☑️✅☑️
𝗥𝗧 𝗣𝗖𝗥 𝗧𝗲𝘀𝘁𝗶𝗻𝗴 in our NABL Accredited International Testing Centre ☑️✅☑️
24 Hours Service in Kochi ☑️✅☑️
𝗥𝗧 𝗣𝗖𝗥 Report within 6-12 Hours from Swab Collection Time ☑️✅☑️
QR Coded 𝗥𝗧 𝗣𝗖𝗥 Report from DNA Diagnostics & Research Centre is Accepted by
- All Countries across The World - ☑️✅☑️

ബുക്കിംഗിനായോ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്കായോ താഴെ 'WhatsApp' ബട്ടണിൽ ക്ലിക്ക് ചെയ്യുക..

Stay Home, Stay Safe, Stay away from Covid ♥️👍

DNA Diagnostics & Research Centre
Therroth Enclave, Aysha Road,
Ponnurunni, Vytila, Kochi-19
www.dnadiagnostics.net
Email: [email protected]
_____
Call/WhatsApp: 9288007800 | 92880008099
Phone: 0484-4049994
Follow us on Instagram: https://www.instagram.com/dna_diagnostics/

24/05/2021

കോവിഡ് -19 രോഗികൾക്കു ഭീഷണിയായി നമുക്കിടയിലും "കറുത്ത ഫംഗസ് രോഗം" (മ്യൂക്കര്‍മൈക്കോസിസ്) എന്ന് നമ്മൾ ഭീതിയോടെ കാണുന്നു...
എന്താണ് രോഗം? എന്താണ് ചികിത്സ?
വിശദമായി പറയുന്ന അല്പം വലിയ പോസ്റ്റാണിത്, മുഴുവനും വായിച്ചു മനസ്സിലാക്കാൻ ദയവായി ശ്രമിക്കുക..

മ്യൂക്കര്‍മൈക്കോസിസ് അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ്.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്.
പ്രമേഹം നിയന്ത്രണാതീതമായവരെയും ക്യാൻസർ രോഗികൾ ഉപയോഗിക്കുന്നത് പോലുള്ള സ്വഭാവിക പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവരെയുമോക്കെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായും ബാധിക്കുന്നതെന്നു കോവിഡ് -19 ദൗത്യസംഘത്തിലെ വിദഗ്ധര്‍ പറയുന്നു.
അത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസിന്റെ ബീജങ്ങള്‍ ശ്വസിക്കുന്നതു വഴി രോഗബാധയുണ്ടാകുന്നു. ആശുപത്രിയില്‍ പ്രവേശിച്ചക്കപ്പെട്ടതോ കോവിഡ്- 19ല്‍നിന്ന് മുക്തിനേടിയതോ ആയ ആളുകള്‍ക്കിടയില്‍ മ്യൂക്കര്‍മൈക്കോസിസ് കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ചിലര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. സാധാരണയായി, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കര്‍മൈസെറ്റുകള്‍ വലിയ ഭീഷണിയല്ല.

മ്യൂക്കര്‍മൈക്കോസെസ് ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും?

സൈനസൈറ്റിസും കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. കോവിഡ് -19 ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധരുടെ ഉപദേശപ്രകാരം താഴെ പറയുന്നവ ഉണ്ടെങ്കില്‍ മ്യൂക്കോര്‍മൈസെറ്റ് അണുബാധ സംശയിക്കണം:

മൂക്കിൽനിന്നു കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക..
മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക..
കവിള്‍ അസ്ഥിയില്‍ വേദന,
മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക.
മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം കലര്‍ന്ന നിറവ്യത്യാസം..
പല്ലുവേദന, പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് വേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച,
വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച..
തൊലിപ്പുറത്ത് ക്ഷതം പോലെ തൊലിപ്പുറത്ത് വരുന്ന അസുഖങ്ങൾ, ധമനികളില്‍ രക്തം കട്ടപിടിക്കൽ, നെഞ്ചുവേദന, ശ്വസനബുദ്ധിമുട്ടിൻ്റെ ലക്ഷണങ്ങള്‍ വഷളാകുക..

സ്റ്റിറോയിഡ് നൽകിയ രോഗികളിൽ, പ്രത്യേകിച്ച് പ്രമേഹം, അർബുദം എന്നിവ അനുഭവിക്കുന്നവരിൽ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസെസ് രോഗം (Mucormycosis) കണ്ടു വരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
പ്രമേഹവും അണുബാധയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.

നമ്മുടെ കൊച്ചുകേരളത്തിലും ആശങ്കയായി ഇതിനകം പലയിടത്തും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു

മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാം. കണ്ണുകളിൽ ഫംഗസ് ബാധിച്ചവരുടെ കണ്ണുകൾ സർജറി വഴി നീക്കം ചെയ്താണ് ചില കേസുകളിൽ ആരോഗ്യ വിദഗ്ധർക്ക് അവരുടെ ജീവൻ രക്ഷിക്കാനായത്,
കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രോഗമാണിത്.
ഇത്തരം കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ നിസാരമായി തള്ളാതെ ഉടന്‍ തന്നെ ചികിത്സ തേടുകയെന്നത് പ്രധാനമാണ്.
പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ കാര്യങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിക്കാം.

കോവിഡ് ബാധിതരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് നമ്മുടെ ആരോഗ്യ വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ഒരു പുതിയ രോഗമേയല്ല.
പലപ്പോഴായി പല വർഷങ്ങളിലും മ്യൂക്കോർമൈക്കോസിസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാലിപ്പോൾ കോവിഡ് കാരണം പലരുടെയും രോഗപ്രതിരോധ ശക്തി കുറഞ്ഞപ്പോൾ ഈ രോഗമുണ്ടാക്കുന്ന പൂപ്പലുകൾ നമ്മുടെ കോശങ്ങളിൽ കടന്നു കയറി വളരുന്നത് എളുപ്പമായി മാറിയത് കൊണ്ടാണ് ഇപ്പൊൾ പെട്ടെന്ന് ഈ രോഗം നമ്മുടെ നാട്ടിൽ പ്രത്യക്ഷപ്പെടാനും കൂടുതൽ പേർക്ക് ഉണ്ടാകുന്നതിനും കാരണം.

ബ്ലാക്ക് ഫംഗസ് എന്നാൽ കറുപ്പ് നിറത്തിലുള്ള പൂപ്പൽ എന്നല്ല അർത്ഥം. ഈ പൂപ്പൽ ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറം ആകുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. Mycormycetes എന്ന ഈ പൂപ്പലുകൾ നമുക്ക് ചുറ്റും അഴുകിയ വസ്തുക്കളിലും പഴകിയ ഭക്ഷണങ്ങളിലും നനവുള്ള മണ്ണിലും അന്തരീക്ഷത്തിലും എപ്പോഴും ഉണ്ടാകും. നമ്മൾ ശ്വാസമെടുക്കുമ്പോൾ പലപ്പോഴും ഈ പൂപ്പൽ സ്പോറുകൾ നമ്മുടെ മൂക്കിനുള്ളിൽ എത്താറുണ്ട്. പക്ഷെ നമ്മുടെ പ്രതിരോധ കോശങ്ങൾ അപ്പോൾ തന്നെ ഇവയെ നശിപ്പിച്ചു കളയും.

അലർജി, സൈനസൈറ്റിസ്, സ്‌കിൻ ഫങ്കസ് പോലുള്ള രോഗങ്ങൾ ഉള്ളവരെ ഈ രോഗം ബാധിക്കും എന്ന ഭയം വേണ്ട. കോവിഡ് രോഗം വന്ന എല്ലാവർക്കും ഈ രോഗം പിടിപെടുമെന്നും വിചാരിക്കരുത്.

ഈ മാരകരോഗം നമ്മെ ബാധിക്കുന്നത് തടയാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.

കോവിഡ് പിടിപെടാതെ പരമാവധി സൂക്ഷിക്കുക..
എന്നിട്ടും രോഗലക്ഷണങ്ങൾ ഉണ്ടായാൽ മടിക്കാതെ നിർബന്ധമായും ടെസ്റ്റ് ചെയ്ത് കോവിഡ് ബാധയുണ്ടായോ എന്ന് തീർച്ചയായും മനസ്സിലാകുക...
കോവിഡ് ബാധിച്ചാലും തനിയെ മാറിക്കോളുമെന്ന് നിസ്സാരമായി എടുക്കാതെയിരിക്കുക

പ്രമേഹം ഉള്ളവർ പ്രമേഹരോഗം കർശനമായി നിയന്ത്രണത്തിൽ കൊണ്ടുവരിക

ഡോക്ടറുടെ കർശനമായ നിർദ്ദേശത്തിൽ ആവശ്യത്തിന് മാത്രം സ്റ്റിറോയിഡ് ഗുളികകൾ ഉപയോഗിക്കുക...

നനഞ്ഞതോ നനവുള്ളതോ ആയ തുണിമാസ്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. തുണി മാസ്കുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ദിവസവും കഴുകി ഉണക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.

ഒരു സർജിക്കൽ മാസ്‌ക് പരമാവധി 7-8 മണിക്കൂറുകൾ മാത്രം ഉപയോഗിക്കുക.

നനവ്/ഈർപ്പം ഉണ്ടെങ്കിൽ N95 മാസ്‌കുകൾ ഉപയോഗിക്കരുത്
പരമാവധി N-95 മാസ്‌കുകൾ അടുത്ത ദിവസം മാറ്റി പുതിയത് ഉപയോഗിക്കുക..
N-95 മാസ്‌കുകൾ കഴുകിയുണക്കി ഉപയോഗിക്കരുത് കാരണം N-95 മാസ്കുകൾ കഴുകാൻ പാടുള്ളതല്ല...
എന്നും മാറി പുതിയ N-95മാസ്ക് ഉപയോഗിക്കുവാൻ നമ്മുടെ സാഹചര്യം അനുവദിക്കുന്നില്ല എങ്കിൽ ഒരു ദിവസം ഉപയോഗിച്ച N-95 മാസ്‌ക് ഒട്ടും ഈർപ്പം ഉണ്ടാവാത്തയിടത്ത് മൂന്ന് ദിവസം സൂക്ഷിച്ചതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക..

അതുപോലെ N-95 മാസ്‌കുകൾക്കടിയിൽ മറ്റ് മാസ്‌കുകൾ ഉപയോഗിക്കരുത്..
(N-95 മാസ്‌കുകൾക്കടിയിൽ മറ്റൊരു മാസ്കിൻ്റെ ആവശ്യമില്ല)

വീണ്ടും ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഒരിക്കലും ആ മാസ്ക് പിന്നെ ഉപയോഗിക്കരുത്..

സ്ത്രീകൾ മുഖത്തുപയോഗിക്കുന്ന ഹിജാബ്/നിഖാബ് വിയർപ്പും അഴുക്കും ചെളിയും പറ്റിപ്പിടിക്കാതെ സൂക്ഷിക്കുക. ഈർപ്പം ഉണ്ടാകാതെ ദിവസവും കഴുകി നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

ആവി പിടിക്കുമ്പോൾ വേപോറൈസറുകളിൽ ബാക്കിയുള്ള വെള്ളം അപ്പോൾത്തന്നെ കളഞ്ഞു അവ ഡ്രൈ ആക്കിത്തന്നെ സൂക്ഷിക്കുക.

വീടിന് പുറത്ത് പോകുന്നവർ കർശനമായി മാസ്‌ക് ഉപയോഗിക്കുക..
(അതിൽ കാണിക്കുന്ന ആത്മാർഥതക്കുറവ് നമ്മളെയും നമ്മുടെ വേണ്ടപ്പെട്ടവരെയുമാണ് ബാധിക്കുന്നതെന്ന് എപ്പോഴും ഓർമിക്കുക)

ഒരു കാര്യം ഓർക്കുക.
ബ്ലാക്ക് ഫംഗസ് കോവിഡ് പോലെയുള്ള ഒരു പകർച്ച വ്യാധിയല്ല..
ഭയപ്പെടാതെ വേണ്ട മുൻകരുതൽ കൃത്യമായി എടുത്താൽ നമുക്ക് ഈ മാരക രോഗം പിടിപെടാതെ തടയാൻ തീർച്ചയായും സാധിക്കും

ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഓരോ ചെറിയ പക്ഷേ പ്രധാനപ്പെട്ട വിവരങ്ങളും ICMR/കേന്ദ്ര/സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങൾ/CDC (സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ) എന്നിവരുടെ നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ നിങ്ങൾക്കായി പങ്ക് വെക്കുന്നതാണ്

വായിച്ച് മനസ്സിലാക്കൂ, പ്രാവർത്തികമാക്കി നമ്മുടെ വീടും നമുക്കെന്നും വേണ്ടപ്പെട്ടവരെയും പരമാവധി സുരക്ഷിതരാക്കൂ..
അയൽവക്കത്തുള്ളവരോടും സുഹൃത്തുക്കളോടും പറഞ്ഞു കൊടുക്കൂ...

അതു പോലെ തന്നെ.. ശ്രദ്ധിക്കാൻ പറഞ്ഞു കൊണ്ട് ഈ പോസ്റ്റ് പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ...

നാം ഒരുപോലെ ശ്രദ്ധിച്ചാൽ എത് മഹാവിപത്തും ഉറപ്പായും ഒരു പടി അകലെ നിൽക്കും...

നാം ഒരുമിച്ച് നമ്മെ അലട്ടുന്ന ഓരോ വിപത്തിനെയും മറി കടക്കും....

ഭയമല്ല .... ജാഗ്രത..
ഓരോ നിമിഷവും...നമുക്കായ്

Stay Home, Stay Safe, Stay away from Covid ♥️👍

DNA Diagnostics & Research Centre
Vytila, Kochi
www.dnadiagnostics.net
Email: [email protected]
Call/WhatsApp : 9288007800 / 92880008099
Phone : 0484-4049994
https://www.dnadiagnostics.net/

21/05/2021

"കോവിഡ് രോഗം വന്നു മാറിയവർ വാക്സിൻ എടുക്കേണ്ടത് എപ്പോൾ?"

കോവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കോവിഡ് ബാധിച്ചവരും
രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും വ്യക്തമാക്കിക്കൊണ്ട്
കോവിഡ്‌ വാക്സിനേഷന്‍ എപ്പോള്‍ എടുക്കണം എന്നതിനെ സംബന്ധിച്ചുള്ള പുതിയ ഗൈഡ്‌ലൈൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും വന്നിരിക്കുന്നു (20/05/2021)
പ്രധാന നിർദ്ദേശങ്ങൾ ....

1. കോവിഡ്‌ രോഗം വന്നു മാറിയ ആള്‍ക്ക് രോഗം നെഗറ്റീവ് ആയി മൂന്നു മാസം തികഞ്ഞ ശേഷമാണു വാക്സിന്‍ എടുക്കേണ്ടത്.

2. കോവിഡ്‌ രോഗം വന്നു ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ രോഗിക്ക് കോവിഡ്‌ മോണോക്ലോണല്‍ ആന്റിബോഡിയോ പ്ലാസ്മ തെറപ്പിയോ ലഭിച്ചിട്ടുണ്ടെങ്കിലും ഡിസ്ചാര്‍ജ് ആയി മൂന്നു മാസം കഴിഞ്ഞാണ് വാക്സിന്‍ നല്‍കേണ്ടത്.

3. ആദ്യ ഡോസ് എടുത്ത ശേഷം പോസിറ്റീവ് ആയിക്കഴിഞ്ഞാലും രോഗം മാറി നെഗറ്റീവ് ആയി മൂന്നു മാസത്തിനു ശേഷമാണ് രണ്ടാമത്‌ ഡോസ്‌ വാക്സിന്‍ എടുക്കേണ്ടത്.

4. സാരമായ രോഗം വന്നു ആശുപത്രിയില്‍ ആയിട്ടുള്ളവര്‍, അല്ലെങ്കില്‍ ഐസിയു അഡ്മിഷന്‍ വേണ്ടി വന്നിട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ 4-8 ആഴ്ച കാത്തിരിക്കണം.

5. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ്‌ വാക്സിന്‍ എടുക്കാവുന്നതാണ്.

കോവിഡ് ബാധിതരായവരോ വന്നതിന് ശേഷം മൂന്ന് മാസം വരെ ആയവരോ , മൂന്ന് മാസം തികഞ്ഞതിന് ശേഷം മാത്രമേ വാക്സിൻ എടുക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധരും കേന്ദ്ര/സംസ്ഥാന സർക്കാരുകളും നിഷ്ക്കർഷിക്കുന്നത്

Stay Home, Stay Safe, Stay away from Covid ♥️👍

DNA Diagnostics & Research Centre
Vytila, Kochi
www.dnadiagnostics.net
Email: [email protected]
Call : 9288007800 / 92880008099
0484-4049994

15/05/2021

Stay informed and in touch with...
DNA Diagnostics and Research Centre, Kochi
"The Decoding Expert" - in RT-PCR Testing

Please Like/Follow our👆"Page"👆to get latest updates & informations..

We do Home Collection Service for Covid RT-PCR Testing in Kochi - with 24 Hours Service and reporting

Stay Home, Stay Safe, Stay away from Covid ♥️♥️

DNA Diagnostics & Research Centre
Vytila, Kochi
www.dnadiagnostics.net
Email: [email protected]
Call : 9288007800 / 92880008099
0484-4049994

14/05/2021

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി, എറണാകുളം ജില്ലയിൽ റെഡ് അലേർട്ട്...
എറണാകുളം ജില്ലാ നിവാസികൾക്കുള്ള പ്രത്യേക നിർദേശങ്ങൾ 👇👇👇👇

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയിരിക്കുന്നു,
കൂടാതെ എറണാകുളത്ത് അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്തെ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ കണ്ടാൽ ഉടൻ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.

കോവിഡ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ ദുരിതസാഹചര്യത്തിൽ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങൾ പരമാവധി ഒഴിവാക്കാനുള്ള സാധ്യതയുടെ സാഹചര്യങ്ങൾക്കായി മുൻകരുതലെടുക്കുക എന്നത് നമ്മൾ ഒരുത്തരുടെയും കൂടി ഉത്തരവാദിത്വമാണ്...

വീട്ടിലെ പ്രായമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക..
ഒരു സാധാരണ വൈറൽ പനി വന്നാൽ പോലും ഈ പ്രത്യേക ദുരിത സാഹചര്യത്തിൽ ചികിത്സ കിട്ടുവാനുള്ള ബുദ്ധിമുട്ട് മനസ്സിൽ സൂക്ഷിച്ചു കൊണ്ട് അവരുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കുക ..
കുറച്ച് ദിവസത്തേക്ക് കുട്ടികൾ വെള്ളത്തിൽ കളിക്കുന്നതും മറ്റും നിർബന്ധമായി വിലക്കുക, പരമാവധി തണുപ്പിൻ്റെ സാഹചര്യങ്ങൾ പ്രായമുള്ളവർക്ക് ഒഴിവാക്കി കൊടുക്കുക...
ഒരു ചെറിയ ജലദോഷ ലക്ഷണം ഉണ്ടെന്ന് തോന്നിയാൽ പോലും ആവി പിടിക്കുക...
വീടുകളിൽ തിളപ്പിച്ചാറിയ ചെറു ചൂടുവെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കുക..
ആർക്കെങ്കിലും ചെറിയ പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനെ തന്നെ അവർക്ക് പ്രത്യേകം കിടക്കുവനുള്ള സൗകര്യം ഒരുക്കി മറ്റുള്ളവർ പരമാവധി സമ്പർക്കം കുറച്ച് കൊണ്ട് അവർക്ക് ആവശ്യമുള്ള എല്ലാ സംരക്ഷണവും നൽകുക..

ദിവസങ്ങൾക്കുള്ളിൽ ഈ ദുരിത കാർമേഘങ്ങൾ നമ്മുടെ ആകാശം വിട്ടൊഴിയട്ടെ...

Take Care of Kids and Parents/Grand Parents..
Take care of ourselves for them..
Follow all the instructions from the Local Administration Department

Stay_Home, Stay_Safe ♥️♥️
Please follow our page for informative updates

DNA Diagnostics & Research Centre
Vytila, Kochi
www.dnadiagnostics.net
Email: [email protected]
Call : 9288007800 / 92880008099
0484-4049994

Want your practice to be the top-listed Clinic in Kochi?
Click here to claim your Sponsored Listing.

Videos (show all)

ഇത് നിശബ്ദതയല്ല....നമ്മുടെ തയ്യാറെടുപ്പിൻ്റെ ശബ്ദമാണിത്...അടച്ച് പൂട്ടലിലൂടെ മാത്രമേ ഈ ദുരിത പേമാരിയെ തുടച്ചു നീക്കാനാവൂ...

Telephone

Address

Aysha Road, Vytila
Kochi
682019

Other Kochi clinics (show all)
IVET Scans IVET Scans
3rd Floor, HUB, Vallathol Junction, Thrikkakara
Kochi, 682021

iVET Scans is the sister concern of iVET Labs, one of the leading veterinary diagnostic chain in India. iVET Scans focus on ultrasound scanning of companion animals and livestock...

Metropolis Lab Panampilly Nagar Metropolis Lab Panampilly Nagar
Door № KV 31, 7th Cross Road, Krishna Vihar Colony, (Adjacent To KV Colony Park), Panampilly Nagar, Ernakulam
Kochi, 682036

PnhDrc PnhDrc
Kochi, 683585

MAcare Kochi MAcare Kochi
Chammany Chambers, Kaloor/Kadavanthara Road, Opp. Park Central Hotel, Ernakulam
Kochi, 682017

Our objective is to create a world-class Indian brand in the field of healthcare,

PnhDrc PnhDrc
Kochi, 683578

Amster Labs Amster Labs
Near Salafi Masjid | Perumpadappu - Puthanpally
Kochi, 679580

Amster is here for you

Metropolis Healthcare Ltd Metropolis Healthcare Ltd
No 5/516C, Kannoth Building, Unichira Thaikkavu Bus Stop, Thrikakkara
Kochi, 682021

Neuberg Diagnostics Neuberg Diagnostics
Near, Thombra Arcade Metro Station, Kaloor
Kochi, KERALA682018

Aster Labs -Thevara Aster Labs -Thevara
Building Number 58/110, Chakkalakkal, Konthururthy Road, Thevara PO
Kochi, 682013

Aster Labs: Latest Technology meets the highest quality results with quick turn around time

Triage Diagnostics Triage Diagnostics
Athani
Kochi, 682030

Most advanced Clinical Laboratory services at Kakkanad, Kochi