Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala

എറണാകുളം ജില്ലയിൽ,തൃപ്പൂണിത്തുറയ്ക്ക് സമീപം ഹിൽപാലസ് മ്യുസിയത്തിന് പടിഞ്ഞാറ്.

16/07/2023

നാളെ കർക്കിടകം ഒന്ന്

രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു. 🙏

ഗണപതി ഹോമത്തിന്റെ പുകയാൽ ഭക്തി നിർഭരമായ അമ്പലങ്ങൾ 🙏
തോരാതെ പെയ്യുന്ന മഴയത്തെ തണുത്തുറഞ്ഞ പ്രഭാതങ്ങൾ വകവയ്ക്കാതെ കുളിച്ച് ദശപുഷ്പം ചൂടി മുക്കുറ്റി ചാന്ത് അണിയുന്ന മുത്തശ്ശിമാർ 🙏 അവരുടെതായ ഈണത്തിൽ ചൊല്ലുന്ന രാമായണ ശീലുകളും, ശ്രീരാമ നാമങ്ങൾ കേട്ടുണരുന്ന മനസ്സിനു കുളിർമയേകുന്ന ഒരു കർക്കിടക മാസം,,ഇനിയുള്ള നാളുകൾ രാമനാമ മുഖരിതം🧡🙏

പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.

ശ്രീരാമചന്ദ്രന്റെയും, സീതാ ദേവിയുടെയെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു….

06/06/2023

2023 ജൂൺ മാസം 14 ന് - ജൂൺ 30 ന് 2023…

പെരുന്നിനാകുളം ശ്രീ കൃഷ്ണ ക്ഷേത്രം.

ഒരു മനുഷ്യ ജന്മത്തിൽ വളരെ ചുരുക്കം മാത്രം ലഭിക്കുന്ന അസുലഭ ഭാഗ്യമാണ് ക്ഷേത്ര നിർമ്മാണത്തിലും പുനഃപ്രതിഷ്ഠയിലും പങ്കുചേരാൻ കഴിയുക എന്നത്. ഇതിലൂടെ ജന്മജന്മാന്തര പാപങ്ങളിൽ നിന്നും മുക്തി നേടുവാനും സർവ്വ ഐശ്വര്യം നേടുവാനും കഴിയുന്നു.

ദൃഢമായ ഭക്തിയോടും വിശ്വസത്തോടും കൂടി ഈ മഹായജ്ഞത്തിൽ എല്ലാ ഭക്തജനങ്ങളും പങ്ക്കൊള്ളണമെന്ന് താൽപര്യ പ്പെടുന്നതോടൊപ്പം പുനഃപ്രതിഷ്ഠ ചടങ്ങുകളിൽ എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സാമ്പത്തിക സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു.

എല്ലാ ഭക്തജനങ്ങളേയും ഭഗവത് സന്നിധിയിൽ എത്തി സർവ്വാത്മനാസഹകരിച്ചും നവീകരണകലശം ഉത്സവാഘോഷം ഭംഗിയാക്കുവാൻ ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു....

ഈ സന്ദേശം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുവാൻ എല്ലാ നല്ലവരായ ഭക്തജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

ശ്രീഹരയേ നമഃ 🙏

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 05/06/2023

തെക്കേടത്തപ്പന് സ്വർണ്ണധ്വജം
🙏🏻🙏🏻🙏🏻🙏🏻🙏🏻 ( 05/06/23 )

ചിരകാല സ്വപ്നമായിരുന്ന സ്വർണ്ണ ധ്വജം ഭക്ത ജനങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം കൊണ്ട് യാഥാർത്ഥിമായിരിക്കുന്നു.

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 29/01/2023

പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം

നവീകരണകലശം

ഭക്തജനങ്ങളെ,

ചിരപുരാതനവും ചൈതന്യധന്യവുമായ പുണ്യക്ഷേത്രമാണ് പെരുന്നിനാകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

കാലപ്രവാഹത്താൽ ക്ഷേത്രത്തിനു സംഭവിച്ച ജീർണ്ണതകൾ നീക്കി പുനരുദ്ധരിക്കുന്ന പ്രവൃത്തി ഇതിനോടകം ഏകദേശം പൂർത്തിയായിവരുന്ന വിവരം ഭക്തിപുരസ്സരം അറിയിച്ചുകൊള്ളുന്നു.

തുടർന്ന് ക്ഷേത്രപരിശുദ്ധിയ്ക്കും, ചൈതന്യപുഷ്ടിക്കും സർവ്വോപരി ദേശത്തിന്റെ ഐശ്വര്യാഭിവൃദ്ധിക്കുമായി നടത്തേണ്ടതായ നവീകരണകലശം 2023 ജൂൺ മാസം 21 ന് രാവിലെ 3.40 നും 5.40 നും ഇടയിൽ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാട് അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

നാടാടെ നടക്കുന്ന ഈ മഹത് യജ്ഞം അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കുന്നതിനായി ഇന്നാട്ടിലെ എല്ലാ ഭക്തജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പൊതുയോഗം 2023 ജനുവരി 29 ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് പെരുന്നിനാകുളം എൻ.എസ്.എസ്. കരയോഗം ഹാളിൽ വച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

എല്ലാ ഭക്തജനങ്ങളുടേയും മഹനീയ സാന്നിദ്ധ്യം ഈ പൊതുയോഗത്തിൽ ഉണ്ടാകണമെന്ന് ഭഗവൽ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

പെരുന്നിനാകുളം ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റ്

ചെയർമാൻ / സെക്രട്ടറി

26/01/2023
Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 26/09/2022

*നവരാത്രി*

ഈ വർഷത്തെ നവരാത്രി മഹോത്സവം 2022 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ (1198 കന്നി 10 മുതൽ 19 വരെ ) നടത്തുവാൻ
തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

- [ ] പൂജവെയ്പ്പ് -

02/10/2022 - ഞായർ
വൈകീട്ട് 5:00 മുതൽ

- [ ] 03/10/2022 (ദുർഗാഷ്ടമി ) - തിങ്കൾ

- [ ] 04/10/2022 (മഹാനവമി ) - ചൊവ്വ

- [ ] പൂജയെടുപ്പ് - 05/10/2022 ( വിജയദശമി ) ബുധൻ -

രാവിലെ 7.30ന്
*ദീപാരാധന*
തുടർന്ന്
*പൂജയെടുപ്പ്, വിദ്വാരംഭം
*
അറിയിപ്പുകൾ

• രക്ഷിതാക്കൾക്ക് തന്നെ കുട്ടികളെ തിരുനടയിൽ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

• തിരുനടയിൽ പാഠപുസ്തകങ്ങൾ പൂജവയ്ക്കാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ 02/10/2022 - ഞായർ വൈകീട്ട് 5:30 മുതൽ പുസ്തകങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിക്കേണ്ടതാണ്.

09/09/2022

*ഉത്തരം വയ്പ്പ്*

അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന്റെയും, വല്യമ്പലത്തിന്റെയും , ഉത്തരം വയ്പ്പ് കർമ്മം **2022 സെപ്തംബർ 12 ന് രാവിലെ 11നും 12നും **ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രി ബ്രഹ്മശ്രീ ദിലീപൻ നമ്പൂതിരിപ്പാട് നടത്തുന്ന വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിച്ചുകൊള്ളുന്നു. എല്ലാഭക്തജനങ്ങളും ഈ അസുലഭ മുഹൂർത്തത്തിൽ ക്ഷേത്രത്തിലെത്തിചേർന്ന് ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്ന് അഭ്യർത്ഥിക്കുന്നു .

01/09/2022

ഭക്തജനങ്ങളെ,

ആയില്യം സർപ്പങ്ങളുടെ ജന്മനക്ഷത്രമായാണ് സങ്കല്പം. കന്നിമാസത്തെ ആയില്യമാകട്ടെ നാഗരാജാവിന്റെ ജന്മദിനമത്രേ. അതുകൊണ്ടാണ് കന്നിയിലെ ആയില്യം ഏറ്റവും പ്രധാനമാകുന്നത്. 2022 സെപ്റ്റംബർ 22 നാണ് ഇത്തവണ കന്നിമാസത്തെ ആയില്യം.

നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്റെ തിരുനാൾ ആയ കന്നിമാസത്തിലെ ആയില്യം. നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യത്തിനു കൂടുതൽ പ്രാധാന്യമുണ്ട്.

സന്താനസൗഭാഗ്യത്തിനു പുറമേ കുടുംബൈശ്വര്യം, രോഗപീഡകളിൽ നിന്നു മോചനം, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങിയ ഫലങ്ങളും സർപ്പങ്ങളുടെ അനുഗ്രഹത്തിലൂടെ ലഭിക്കും എന്നാണു വിശ്വാസം.

വഴിപാടുകൾ

- [ ] നൂറുംപാലും
- [ ] ആയില്യപൂജ
- [ ] മഞ്ഞൾ അഭിഷേകം
- [ ] കരിക്ക് അഭിഷേകം
- [ ] നിവേദ്യം

വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Mob: 8086055111

തെക്കേടത്തപ്പന്റെ കൃപാകടാക്ഷം എല്ലാവരിലും ചൊരിയുമാറാകട്ടെ.

29/08/2022

☎️:- 8086055111

ക്ഷേത്ര നിര്‍മ്മിതിയിൽ പങ്കാളികളായി, ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഭഗവാന്റെ കൃപാ കടാക്ഷങ്ങള്‍ക്ക് വഴിവയ്ക്കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ വൈകുണ്ഠനാഥൻ്റെ സാന്നിധ്യമാണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വാഴുന്നത്.

പഴമയുടെ ഈ പൈതൃകത്തെ പുനരുദ്ധീപിപ്പിചു ഒരു നാടിന്‍റെയും നാട്ടുകാരുടെയും ഐശ്വര്യത്തിനു നമുക്ക് ഒരുമിച്ചു കൈക്കൊര്‍ക്കം ...... പഴമയുടെ സൗന്ദര്യവും വിശ്വാസവും ഇതിലുടെ നമുക്ക് വരും തലമുറക്കായി പകര്‍ന്നു നല്‍ക്കാം.... അതിനായി നമുക്കിത് കാത്തുവെക്കാം.....

ഭക്തജനങ്ങളുടെ സമ്പൂർണമായ സമർപ്പണം കൊണ്ടാണ് ഇവയൊക്കെ നടക്കുന്നത്. ഒരു ക്ഷേത്രതിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുക എന്നത് ഒരു പുരുഷായുസിൽ വളരെ അപൂർവമായി ലഭിക്കുന്ന ഭാഗ്യവും തലമുറകളുടെ പുണ്യവുമാണ്.

നിർമ്മാണ പ്രവർത്തനം എത്രയും�പെട്ടെന്ന് പൂർത്തീകരിക്കുവാൻ�നിങ്ങളുടെ ഏവരുടെയും നിർലോഭമായ സഹായ സഹകരണം�ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തിയിൽ സാമ്പത്തിക മായോ�പ്രവർത്തനശേഷി കൊണ്ടോ പങ്കാളി�ആകുവാൻ സാധിച്ചാൽ ഒരു മനുഷ്യ ജന്മത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പുണ്യം
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് എല്ലാ ക്ഷേത്ര വിശ്വാസികളുടേയും�അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്നും ഈപുണ്യപ്രവർത്തിയിൽ ചെറുതെങ്കിലും ഒരു തുക നൽകി പങ്കാളി ആകണമെന്നും തെക്കേടത്തപ്പനുവേണ്ടി അറിയിച്ചു കൊള്ളുന്നു.

📞 8086055111

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 25/08/2022

📞 80860 55111

പെരുന്നിനാകുളം ശ്രീകൃഷ്ണക്ഷേത്രം
എറണാകുളം ജില്ലയിൽ കൊച്ചി മഹാരാജാവിന്റെ തൃപ്പൂണിത്തുറയിലുളള കനകക്കുന്ന് കൊട്ടാ രത്തിന്( ഹിൽ പാലസ് )സമീപത്താണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ഇത് കൊച്ചി മഹാരാജാവി ന്റെ ക്ഷേത്രമായിരുന്നു. ഏതാണ്ട് 800 വർഷ ത്തിലധികം പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെ ന്നാണ് വിശ്വസിക്കപ്പെടുന്നത്.

പടിഞ്ഞാട്ട് ദർശനമായിട്ടുള്ള ശ്രീകൃഷ്ണ ക്ഷേത്രം അപൂർവമാണ്.അതിനാൽ കൂടുതൽ ശക്തിയുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്. ഭഗവാനെ ഇന്നാട്ടുകാർ തെ ക്കേടത്തപ്പൻ എന്നാണ് വിളിക്കുന്നത്.

വടക്കേടത്ത് മനയിലെ നമ്പൂതിരിയുടെ മകളായ നങ്ങേമയുടെ വിവാഹം അമ്പലപ്പുഴ രാജാവിന്റെ മകനുമാ യി നിശ്ചയിച്ചു . എന്നാൽ പൂർണ്ണത്രയീശഭക്തയാ യ നങ്ങേമ യ്ക്ക് ഭഗവാനെ എപ്പോഴും കാണുന്നതിനായി ഭഗവാനെ തന്നെ വിവാഹം കഴിക്ക ണമെന്നായിരുന്നു ആഗ്രഹം. വിവാഹനിശ്ചയ വാർത്ത അറിഞ്ഞ നങ്ങേമ ഭഗവൽ സന്നിയിധിയിൽ എത്തുകയും കരഞ്ഞുവിളിച്ചുകൊണ്ട് ശ്രീകോവിലിലേക്ക് ഓടിക്കയറി പൂർണ്ണത്രയീ ശനിൽ ലയിച്ചുചേർന്നു എന്നും നങ്ങേമ യുടെ വസ്ത്രവും വളയും ശ്രീകോവി ലിൽ നിന്ന് കിട്ടി എന്നുമാണ് ഐതിഹ്യം. മകൾ നഷ്ടപ്പെട്ട ദുഃഖത്തിനോപ്പം വിവാഹം മുടങ്ങി യ വരന്റെ പിതാവിന്റെ " കുടുംബത്തിൽ സന്ത തി അറ്റുപോകട്ടേ " എന്ന ശാപവും ഏൽക്കേ ണ്ടി വന്നു.എന്നാൽ അന്ന് രാത്രി സാക്ഷാൽ പൂർണ്ണത്രയീശൻ നമ്പൂരിയുടെ മകളോടൊപ്പം സ്വപനദർശനം നൽകി അനുഗ്രഹിച്ചു എന്നും തന്നെ സത്യനാരായണ മൂർത്തി സങ്കൽപത്തി ൽ പ്രതിഷ്ഠിച്ച് പ്രാർത്ഥിച്ചാൽ ശാപത്തിൽ നി ന്ന് മോചനം ലഭിക്കുമെന്നും അനുഗ്രഹിച്ചു എ ന്നാണ് ഐതിഹ്യം. ഭഗവാൻ സ്വപ്നദർശനം നൽകി അരുളിചെയ്തതു പ്രകാരം നമ്പൂതിരി പ്രതിഷ്ഠിച്ചതാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രം. ഭഗവാൻ അനുഗ്രഹിച്ച ആ നമ്പൂതിരിയെ ആണ് ഇവി ടെ യോഗീശ്വരനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഏത് കാര്യവും സാധിക്കാനായി ഇവിടെ കദളി പ്പഴം അരിഞ്ഞു ചേർത്ത പാൽപ്പായവും മുഴു ക്കാപ്പും നടത്തിയാൽ മാത്രം മതി .വെണ്ണയും അവൽ നിവേദ്യവുമാണ് കൃഷ്ണന് പ്രിയപ്പെട്ട മറ്റു വഴിപാടുകൾ. സന്താന ഭാഗ്യത്തിനും ഇവി ടെ പ്രാർത്ഥിച്ചാൽ മതിയാവും.

ഗണപതി,ഭദ്രകാളി,ദുർഗ,സുബ്രഹ്മണ്യൻ,ശാ സ്താവ്,നാഗയക്ഷി,നാഗങ്ങൾ,യോഗീശ്വര നും ഉപദേവന്മാരാണ്.ശ്രീകോവിലിനോട് ചേർ ന്ന് തെക്ക് വശത്ത് ദക്ഷിണാ മൂർത്തിയെ ശി വലിംഗ രൂപത്തിൽ കാണാം.ദക്ഷിണാ മൂർ ത്തിയുടെ ക്ഷേത്രങ്ങൾ കേരളത്തിൽ അപൂ ർവ്വമാണ് വൈഷ്ണവ സങ്കല്പത്തിൽ വിഷ്ണു വിനെ വ്യാഴം ആയി കണക്കാ ക്കുന്നു ശൈവ സങ്കല്പത്തിൽ അത് ദക്ഷിണാ മൂർത്തിയും ആകുന്നു.

അതുകൊണ്ടു ദക്ഷിണാമൂർത്തി ഉപദേവനാ യുള്ള ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം വർധി
ക്കുന്നു. വ്യാഴഗ്രഹ ദോഷത്തിനും വ്യാഴദശാ കാലം മെച്ചപ്പെടാനും,അറിവ് നേടാനും,സന്താന ഭാ ഗ്യത്തിനും, സാമ്പത്തിക പുരോഗതിക്കും ഇവിടെ ദർശനം നടത്തുന്നത് ഉത്തമമാണ്.

രാവിലെ 5.30മുതൽ 9 മണി വരെയും വൈകീ ട്ട് 5.30മുതൽ7.30വരെയും ക്ഷേത്ര നട തുറന്നി രിക്കും.അഷ്ടമിരോഹിണിയും,വൃശ്ചികംഒന്നുംവിശേഷമാണ്.എല്ലാ മാസവും തിരുവോണ ഊ ട്ട് നടക്കുന്നു. ഒന്നാം ദിവസം ശുദ്ധി, കൊടിയേ റ്റ് ശ്രീഭൂത ബലി,രണ്ടാം ദിവസം,ശ്രീഭൂതബലി, ശീവേലി-2നേരം.മൂന്നാം ദിവസം, ശ്രീഭൂതബലി, ശീവേലി - 2നേരം.നാലാംദിവസം,ശ്രീഭൂതബലി, ശീവേലി - 2 നേരം.കുംഭത്തിലെ രോഹിണിയി ൽ ആറാട്ടോടെ അവസാനിക്കുന്ന അഞ്ചു ദി വസത്തെ ഉത്സവം പുനരുദ്ധാരണം നടക്കു ന്നതു കൊണ്ട് ചടങ്ങുകളോടെ മാത്രമാണ് നട ത്തുന്നത്.

ഊരായ്മ ദേവസ്വം ബോർഡിനു കീഴിലാണെ ങ്കിലും നാട്ടുകാർ രൂപീകരിച്ച ട്രസ്റ്റാണ് ദൈനം ദിന കാര്യങ്ങളും പുനരുദ്ധാരണവും നടത്തു ന്നത്.ഇവിടെ പുലിയന്നൂർ ദിലീപൻ നമ്പുതിരി പ്പാട് തന്ത്രിയും ഗിരീശൻ നമ്പൂതിരിപ്പാട് മേൽശാന്തിയുമാണ്. പെരുന്നിനാകുളം ശിവക്ഷേത്രവും ഇതിനടുത്താണ്.

അഷ്ടമംഗല പ്രശ്നവിധി അനുസരിച്ച് പുനരു ദ്ധാരണം നടക്കുകയാണ്.ക്ഷേത്ര നിർമ്മാണ ത്തിന് സമർപ്പിക്കുന്ന വഴിപാടുകൾ ക്ഷേത്ര മുള്ള കാലത്തോളം നിലനിൽക്കുകയും ക്ഷേ ത്ര ചൈതന്യം വർദ്ധിക്കുംതോറും ഭക്തനും സർവ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.

ഷേത്ര നിര്‍മ്മിതിയിൽ പങ്കാളികളായി, ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഭഗവാന്റെ കൃപാ കടാക്ഷങ്ങള്‍ക്ക് വഴിവയ്ക്കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ വൈകുണ്ഠനാഥൻ്റെ സാന്നിധ്യമാണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വാഴുന്നത്.

ആഗ്രഹങ്ങള്‍ സാധിക്കാനും പരമമായ മോക്ഷത്തിന്റെ വാതിലുകള്‍ തുറക്കാനും ഇവിടുത്തെ ഭഗവാന്റെ പാദങ്ങളില്‍ ആശ്രയം തേടാം. ഒരു പുരുഷായുസ്സിന്റെ പുണ്യം മുഴുവന്‍ ലഭിക്കാന്‍
തെക്കേടത്തപ്പൻ്റെ അനുഗ്രഹം തേടാം.

20/08/2022

📞 8086055111

അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനുട,രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകള്‍.ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാര മാണ് വഴിപാട്.

തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

തെകേടത്ത്തപ്പന്നു പ്രീതികരമായ വഴിപാടുകൾ

1. കദളിപ്പഴം ഇട്ട പാൽപായസം -ധനധാന്യ വർദ്ധന

2. നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി

3. സന്താന ഗോപാല മന്ത്രാര്‍ചന - സത് സന്താന ലാഭം

4. വെണ്ണനിവേദ്യം -ബുദ്ധിവികാസത്തിന്.

വഴിപാട് ബുക്ക് ചെയ്യുവാൻ താൽപ്പര്യമുള്ളവർ

☎️ : 8086055111

03/07/2022

പടിഞ്ഞാട്ട് ദര്‍ശനമായുള്ള അപൂർവ്വം കൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്ക് സമീപമുള്ള പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം. ഭഗവല്‍ ചൈതന്യത്തിന്റെ അതുല്യ ഗേഹമായ ഇവിടം ഐതിഹ്യപരമായും ചരിത്രപരമായും വളരെയേറെ പ്രാധാന്യമുള്ള ക്ഷേത്രമാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം ഭഗവാന്‍ ഇവിടെ തെക്കേടത്തപ്പനാണ്. ഏതാണ്ട് 800 വര്‍ഷത്തിലധികം പഴക്കം വരുന്ന പൗരണികമായ ക്ഷേത്രമാണിത്.

കൊച്ചി മഹാരാജാവിന്റെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കനകകുന്ന് കൊട്ടാരത്തിന്റെ (ഇപ്പോഴത്തെ ഹില്‍പാലസ് മ്യുസിയം) തൊട്ട് പടിഞ്ഞാറ് വശത്തായി ശ്രീ പൂര്‍ണ്ണത്രയീശന് അഭിമുഖമായി നിലകൊള്ളുന്ന ഈ ക്ഷേത്രം തെക്കേടത്തമ്പലം എന്നും അറിയപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദേശവാസിയും പൂർണ്ണത്രയീശൻ്റെ കടുത്ത ഭക്തനുമായിരുന്ന വടക്കേടത്ത് മനയ്ക്കലെ ബ്രാഹ്‌മണനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ ഐതിഹ്യം കാലങ്ങള്‍ക്ക് മുന്‍പ് ഈ പരിസരത്തുണ്ടായിരുന്ന ഒരു കുടുംബത്തെയും സ്ത്രീയെയും സംബന്ധിച്ചുള്ളതാണ്. വടക്കേടത്ത് മനയിലെ നമ്പൂതിരിയുടെ മകളായ നങ്ങേമയുടെ വിവാഹം അമ്പലപ്പുഴ രാജാവിന്റെ മകനുമായി നിശ്ചയിച്ചു. എന്നാല്‍ പൂര്‍ണ്ണത്രയീശ ഭക്തയായ നങ്ങേമയ്ക്ക് ഭഗവാന്റെ സാമീപ്യം എപ്പോഴും വേണമെന്നതിനാല്‍ ഭഗവാനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ നങ്ങേമ ഭഗവല്‍ സന്നിധിയിൽ എത്തുകയും കരഞ്ഞുവിളിച്ചുകൊണ്ട് ശ്രീകോവിലിലേക്ക് ഓടിക്കയറി പൂര്‍ണ്ണത്രയീശനില്‍ ലയിച്ചുചേര്‍ന്നു എന്നും നങ്ങേമയുടെ വസ്ത്രവും വളയും ശ്രീകോവി ലില്‍ നിന്ന് കിട്ടി എന്നുമാണ് ക്ഷേത്രത്തെ സംബന്ധിച്ചുള്ള അത്ഭുതകരമായ ഐതിഹ്യം.
മകള്‍ നഷ്ടപ്പെട്ട ദുഃഖത്തിനൊപ്പം വിവാഹം മുടങ്ങിയ വരന്റെ പിതാവിന്റെ ' കുടുംബത്തില്‍ സന്തതി അറ്റുപോകട്ടെ ' എന്ന ശാപവും ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ അന്ന് രാത്രി സാക്ഷാല്‍ പൂര്‍ണ്ണത്രയീശന്‍ നമ്പൂതിരിയുടെ മകളോടൊപ്പം സ്വപ്നദർശനം നല്‍കി അനുഗ്രഹിച്ചുവെന്നും, തന്നെ സത്യനാരായണ മൂര്‍ത്തി സങ്കല്‍പത്തില്‍ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശാപത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നുംഅനുഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം.
ഭഗവാന്‍ സ്വപ്നദര്‍ശനം നല്‍കി അരുളിചെയ്തതു പ്രകാരം നമ്പൂതിരി പ്രതിഷ്ഠിച്ചതാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രം. ഭഗവാന്‍ അനുഗ്രഹിച്ച ആ നമ്പൂതിരിയെ ആണ് ഇവിടെ യോഗീശ്വരനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
ചതുര്‍ബാഹുവായുള്ള വിഷ്ണുവിന്റെ പടിഞ്ഞാട്ട് ദര്‍ശനമായുള്ള പ്രതിഷ്ഠ അതുല്യ ചൈതന്യം നിറഞ്ഞതാണ് . ഇത്തരത്തിലുള്ളതാണ് ഇവിടത്തെ പ്രതിഷ്ഠ. ക്ഷിപ്ര പ്രസാദിയാണ് ഇവിടുത്തെ ഭഗവാന്‍. ഉദ്ദിഷ്ട കാര്യ സിദ്ധിയ്ക്ക് പേര് കേട്ട ക്ഷേത്രമാണ് ഇത്. കദളിപ്പഴം അരിഞ്ഞിട്ട പഞ്ചസാര പാല്‍പായസവും മുഴുക്കാപ്പുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. ആഗ്രഹ സഫലീകരണത്തിനും സന്താന സൗഭാഗ്യത്തിനും ഈ വഴിപാടുകള്‍ അത്യുത്തമ മാണെന്നാണ് അനുഭവ സാക്ഷ്യം.
ഭദ്രകാളി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, സുബ്രഹ്‌മണ്യന്‍, ഗണപതി, നാഗയക്ഷി, ദുര്‍ഗ, നാഗങ്ങള്‍ തുടങ്ങിയ ഉപദേവന്മാരേയും പ്രതിഷ്ഠിച്ചിട്ടുള്ള ഈ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയും , വൃശ്ചികം ഒന്നിന് ശാസ്താംപാട്ടും, എല്ലാമാസവും തിരുവോണ ഊട്ടും വിശേഷമായി നടത്തിപ്പോരുന്നു. വെളുപ്പിന് 5:30 മുതല്‍ 9 വരെയും വൈകുന്നേരം 5:30 മുതല്‍ 7:30 വരെയുമാണ് ക്ഷേത്ര ദര്‍ശന സമയം. പ്രസിദ്ധമായ പുലിയന്നൂര്‍ ഇല്ലത്തെ ബ്രഹ്‌മശ്രീ ദിലീപന്‍ നമ്പൂതിരിപ്പാടാണ് മുഖ്യ തന്ത്രിയുടെ ചുമതല വഹിക്കുന്നത്.
തെക്കേടത്തപ്പന്റെ അനുഗ്രഹത്താല്‍ സര്‍വ്വൈശ്വര്യങ്ങളും ജീവിത വിജയവും കൈവരുമെന്നാണ് ദേശവാസികളുടെ ഉറച്ച വിശ്വാസം. വ്യാഴഗ്രഹ ദോഷത്തിനും വ്യാഴദശാ കാലം മെച്ചപ്പെടാനും,അറിവ് നേടാനും,സന്താന ഭാഗ്യത്തിനും, സാമ്പത്തിക പുരോഗതിക്കും ഇ വിടെ ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. പലയിടങ്ങളില്‍ നിന്നുമുള്ള ഭക്തര്‍ നിത്യവും ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. ക്ഷേത്ര പരിസരത്തുള്ള കുടുംബങ്ങളുടെ അഭിവൃദ്ധി ഇതിന്റെ സാക്ഷ്യമാണ്.ഉദ്ദിഷ്ടകാര്യസാധ്യ ഫലപ്രാപ്തിയില്‍ തൃപ്തനായ ഒരു ഭക്തന്‍ ഭഗവാന്റെ ശ്രീകോവിലിന്റെ മേല്‍കൂര നിര്‍മാണത്തിന് ആവശ്യമായ മരം സമര്‍പ്പിച്ചതും മറ്റൊരു ഭക്തന്‍ ഗണപതി ക്ഷേത്ര നിര്‍മാണം ഏറ്റെടുത്തതും ഈ മൂര്‍ത്തിയുടെ കൃപാകരങ്ങളുടെ ശക്തിയില്‍ വിശ്വാസമൂന്നിക്കൊണ്ട് തന്നെയാണ്.
2014 ആം ആണ്ടില്‍ നടത്തിയ അഷ്ടമംഗല പ്രശ്‌നവിധിപ്രകാരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭഗവാന് സ്വര്‍ണധ്വജം സമര്‍പ്പിക്കുന്നതിന് വേണ്ട കാര്യങ്ങളും നിലവില്‍ ക്ഷേത്രത്തില്‍ നടത്തി വരുന്നുണ്ട്. പ്രദേശ വാസികളുടെ ഈ അഭയ കേന്ദ്രത്തെ കൂടുതല്‍ പുണ്യകരമായി പുതുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുപോരുന്നത്. വിശ്വാസികള്‍ക്ക് കിട്ടിയ ഒരു സുവര്‍ണ്ണ അവസരമായി തന്നെ ഇതിനെ കണക്കാക്കണം. ക്ഷേത്ര നിര്‍മ്മിതിയിലും സ്വര്‍ണധ്വജ സമര്‍പ്പണത്തിലും പങ്കാളികളായി, ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഭഗവാന്റെ കൃപാ കടാക്ഷങ്ങള്‍ക്ക് വഴിവയ്ക്കും. ഒരു ദേശത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വര സാന്നിധ്യമാണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വാഴുന്നത്. ആ ചൈതന്യത്തെ നിത്യവും ഇവിടെ നിലനിര്‍ത്താന്‍ ഭക്തര്‍ തന്നെയാണ് ആകമഴിഞ്ഞ് ആഗ്രഹിക്കേണ്ടതും യജ്ഞിക്കേണ്ടതും.
ആഗ്രഹങ്ങള്‍ സാധിക്കാനും പരമമായ മോക്ഷത്തിന്റെ വാതിലുകള്‍ തുറക്കാനും ഇവിടുത്തെ ഭഗവാന്റെ പാദങ്ങളില്‍ ആശ്രയം തേടാം. ഒരു പുരുഷായുസ്സിന്റെ പുണ്യം മുഴുവന്‍ ലഭിക്കാന്‍ തെകേടത്ത്തപ്പന്റെ അനുഗ്രഹം തേടാം.

80860 55111

17/03/2022

പടിഞ്ഞാറ് ദര്‍ശനമുള്ള ശ്രീകൃഷ്ണ ക്ഷേത്രം

അപൂര്‍വമായ പല പ്രത്യേകതകളുമുള്ള ക്ഷേത്രമാണ് പെരുന്നിനാകുളം. പടിഞ്ഞാറ് ദിശയിലേക്കുള്ള ക്ഷേത്രദര്‍ശനമാണ് അതിലൊന്ന്. പടിഞ്ഞാറേക്ക് ദര്‍ശനമായുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. ലക്ഷ്മി നാരായണ അഥവാ സത്യനാരായണ മൂര്‍ത്തി എന്ന സങ്കല്‍പത്തിലാണ് ഇവിടത്തെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്ക് ഭഗവാന്‍ ഇവിടെ തെക്കേടത്തപ്പനാണ്.

ക്ഷേത്രദര്‍ശന സമയം

വെളുപ്പിനെ 5:30 മുതല്‍ 9:00 വരെയും വൈകുന്നേരം 5:30 മുതല്‍ 7:30 വരെയുമാണ് ക്ഷേത്ര ദര്‍ശന സമയം. പ്രസിദ്ധമായ പുലിയന്നൂര്‍ ഇല്ലത്തെ ബ്രഹ്‌മശ്രീ ദിലീപന്‍ നമ്പൂതിരിപ്പാടാണ് മുഖ്യ തന്ത്രിയുടെ ചുമതല വഹിക്കുന്നത്. ആഗ്രഹങ്ങള്‍ സാധിക്കാനും പരമമായ മോക്ഷത്തിന്റെ വാതിലുകള്‍ തുറക്കാനും ഇവിടുത്തെ ഭഗവാന്റെ പാദങ്ങളില്‍ ആശ്രയം തേടിയാല്‍ മതിയെന്നാണ് ഇവിടുത്തെ വിശ്വാസം

എറണാകുളം തൃപ്പുണിത്തുറ ഇരുമ്പനം ജംഗ്ഷനിൽ നിന്നും കരിങ്ങാച്ചിറയ്ക്ക് പോകുന്ന വഴിയിൽ കാണുന്ന ആദ്യത്തെ ഇടത്തോട്ടുള്ള വഴിയിലൂടെ തിരിഞ്ഞ് മുന്നോട്ട് വന്ന ശേഷം വലത്തോട്ട് തിരിഞ്ഞാൽ ശ്രീകൃഷ്ണ ക്ഷേത്രം കാണാം.നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും സീപോർട്ട് - എയർപോർട്ട് റോഡുവഴിയും ,തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നും - വൈറ്റില ബസ് ടെർമിനലിൽ നിന്നും ബസ് മാർഗ്ഗവും ഇരുമ്പനം ജംഗ്ഷനിലെത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ☎️ 📞 : 80860 55111

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 20/02/2022

എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയ്ക്കു സമീപം ഹില്‍പാലസ് മ്യുസിയത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന “പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രത്തിനു വേണ്ടി സെക്രട്ടറി സമര്‍പ്പിക്കുന്നത്.

കേരളത്തില്‍ പടിഞ്ഞാട്ട്‌ ദര്‍ശനമായിട്ടുള്ള അപൂര്‍വ്വം കൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തില്‍ 2013 -ല്‍ നടത്തിയ അഷ്ടമംഗല പ്രശ്നവിധിപ്രകാരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ശ്രീകോവിലുകള്‍, മണ്ഡപം, വലിയമ്പലം, ചുറ്റമ്പലം, ബലികല്‍പ്പുര, ഗോപുരം, പ്രദിക്ഷണവഴി എന്നിവകളുടെ പൂര്‍ത്തീകരണത്തിനും ശേഷം നടത്തേണ്ട “ നവീകരണ കലശ” ത്തിനുംകൂടി ഉദ്ദേശം രണ്ടുകോടി രൂപയുടെ ചിലവാണ്‌ പ്രതീക്ഷിക്കുന്നത്.

ക്ഷേത്രത്തിനു സമീപത്തായി താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള സഹായ സഹകരണം കൊണ്ടു മൂന്നു ശ്രീകോവിലുകള്‍ പണികഴിപ്പിച്ചു ചെമ്പോല മേയുകയും ഉപദേവതമാരെ യഥാവിധി പുനഃപ്രതിഷ്‌ഠിക്കുകയും വലിയമ്പലം, ചുറ്റമ്പലം, ബലികല്‍പ്പുര എന്നിവയുടെ തറയും ഭിത്തിയും കൃഷ്ണശിലായാല്‍ പൂര്‍ത്തീകരിക്കുകയും, തിരുമുറ്റം കൃഷ്ണശില വിരിക്കുകയും ചെയ്തു. ഭഗവാന് വേണ്ടി പുതിയ ധ്വജം പണികഴിപ്പിക്കുന്നതിനായി തേക്കിന്‍തടി കണ്ടെത്തി പണികഴിപ്പിച്ചു ശിലാസ്ഥാപനം നടത്തി കൊടിമരം നാടുന്ന ചടങ്ങും പൂര്‍ത്തിയാക്കി.
ശ്രീ അയ്യപ്പ സ്വാമിയുടെ ശ്രീകോവിലും, വലിയമ്പലം, ചുറ്റമ്പലം, ബലികല്‍പ്പുര എന്നിവയുടെ മേല്‍ക്കൂരയും, ഗോപുരവും, പ്രദിക്ഷണ വഴിയുമാണ്‌ ഇനി പൂര്‍ത്തീകരിക്കുവനുള്ളത്.

കോവിഡ്‌ മഹാവ്യാധി രൂക്ഷമായിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ എത്തുന്നവരുടെ എണ്ണം വളരെ തുച്ചവും വരുമാനം വളരെ കുറവുമാണ്. 20,000/- രൂപയോളം വരുന്ന മാസചിലവ് നടത്തുന്നതുതന്നെ വളരെയേറെ ബുദ്ധിമുട്ടിയാണ്. ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു യാതൊരു നിവൃത്തിയും കാണുന്നില്ല. അതിനാല്‍ അങ്ങയെപ്പോലുള്ള മഹത് വ്യക്തികളുടെ സഹായം ഇത്തരുണത്തില്‍ ഭഗവല്‍ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങയില്‍ നിന്നും നല്‍കപ്പെടുന്ന ഏതൊരു സഹായവും മറ്റുള്ളവര്‍ക്ക് പ്രചോദനവും ഞങ്ങള്‍ക്ക് ആശ്വാസവുമാകുമെന്നു ഉറച്ചു വിശ്വസിക്കുന്നു.

ഭഗവാന്‍റെ കൃപാകടാക്ഷം അങ്ങേയ്ക്കും കുടുംബത്തിനും ലഭിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.

സെക്രട്ടറി

For Perunninakulam Sreekrishna kshetram Trust
+91 80860 55111 or
[email protected]

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 17/02/2022

ക്ഷേത്രത്തിൽ പണികൾ പുരോഗമിക്കുന്നു. ഭക്തജനങ്ങളുടെ സഹായം പ്രതീക്ഷിയ്ക്കുന്നു.
Phone :- +91 80860 55111

അറിവിനും സര്‍വൈശ്വരങ്ങള്‍ക്കും സാമ്പത്തിക പുരോഗതിക്കും പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്ര 15/02/2022

https://malayalam.nativeplanet.com/travel-guide/perunninakulam-sree-krishna-temple-thrippunithura-history-attractions-pooja-timings-and-how-to-r-006149.html

അറിവിനും സര്‍വൈശ്വരങ്ങള്‍ക്കും സാമ്പത്തിക പുരോഗതിക്കും പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്ര Perunninakulam Sree Krishna Temple is one of the famous temple located near Thrippunithura, Eranakulam. This article is about the attractions, specialities, history, pooja timings, special poojas, deity, and how to reach the temple. Read the article in Malayalam. തൃപ്പൂണിത്തു...

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 13/02/2022

നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ക്ഷേത്ര നിര്‍മ്മിതിയിലും സ്വര്‍ണധ്വജ സമര്‍പ്പണത്തിലും പങ്കാളികളായി, ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഭഗവാന്റെ കൃപാ കടാക്ഷങ്ങള്‍ക്ക് വഴിവെക്കും. ഒരു ദേശത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വര സാന്നിധ്യമാണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വാഴുന്നത്. ആ ചൈതന്യത്തെ നിത്യവും ഇവിടെ നിലനിര്‍ത്താന്‍ ഭക്തര്‍ തന്നെയാണ് ആകമഴിഞ്ഞ് ആഗ്രഹിക്കേണ്ടതും യജ്ഞിക്കേണ്ടതും.

ആഗ്രഹങ്ങള്‍ സാധിക്കാനും പരമമായ മോക്ഷത്തിന്റെ വാതിലുകള്‍ തുറക്കാനും ഇവിടുത്തെ ഭഗവാന്റെ പാദങ്ങളില്‍ ആശ്രയം തേടാം. ഒരു പുരുഷായുസ്സിന്റെ പുണ്യം മുഴുവന്‍ ലഭിക്കാന്‍
തെകേടത്ത്തപ്പന്റെ അനുഗ്രഹം തേടാം.

80860 55111

പെരുന്നിനാകുളം ശ്രീകൃഷ്ണക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് 09/02/2022

https://www.manoramaonline.com/astrology/astro-news/2022/02/09/significance-of-perunninakulam-sreekrishna-temple.html

പെരുന്നിനാകുളം ശ്രീകൃഷ്ണക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് എറണാകുളം ജില്ലയിൽ കൊച്ചി മഹാരാജാവിന്റെ തൃപ്പൂണിത്തുറയിലുളള കനകക്കുന്ന് കൊട്ടാരത്തിന് (ഹിൽ പാലസ് ) സമീപത്താണ്...

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 06/02/2022

ക്ഷേത്രതിന്റെ അഭിവൃദ്ധിക്ക് വേണ്ടിയുളള എല്ലാ പ്രവൃത്തികളിലും സഹകരിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും നല്ലതുവരുവാൻ പൊന്നുണ്ണിക്കണ്ണന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.

നിങ്ങളുടെ ആത്മസമർപ്പണം ആണ് എല്ലാത്തിനും പിന്നിൽ

സ്നേഹപൂർവ്വം...മുന്നോട്ട് വരുക... സഹായിക്കുക.... ഈ സമർപ്പണത്തിൽ പങ്കാളികൾ ആവുക....

തെക്കേടത്തപ്പൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ....

06/02/2022

അപൂര്‍വമായി ലഭിക്കുന്ന ശ്രീ ഗുരുവായൂരപ്പന്റെ ശീവേലി ദർശനം:
"ഓം...നമോ...നാരായണായ"

Photos from Peruninakulam Sreekrishna Temple, Irimapanam, Ernakulam,Kerala's post 06/02/2022

ക്ഷേത്ര രൂപരേഖ. ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവനകൾ നൽകി ഇതിൽ എല്ലാം ഭക്തരും ഭാഗഭാക്കാകണമെന്ന് ഭഗവദ് നാമത്തിൽ അപേക്ഷിക്കുന്നു 🙏

Want your place of worship to be the top-listed Place Of Worship in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kochi
682301

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:30am - 9:30am
5:30pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:30am - 9:30am
5:30pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 5:30am - 9:30am
5:30pm - 7:30pm
Other Hindu Temples in Kochi (show all)
Ameda Temple Ameda Temple
Udayamperoor
Kochi, 682307

Ameda Temple, gracefully located on the banks of Vembanad Lake, in Tripunithura - Vaikom route, 20 K

Pathirakkattukavu Sree Vanadurga Temple Pathirakkattukavu Sree Vanadurga Temple
Pathirakkattukavu Sree Vanadurga Temple, Pathirakkattukavu Road, North Kalamassery, Ernakulam
Kochi, 683104

HMT Estate Sree Ayyappa Swami Kshethramm HMT Estate Sree Ayyappa Swami Kshethramm
HMT Road
Kochi, 683503

സ്വാമിയേ ശരണമയ്യപ്പ

എറണാകുളം പേച്ചി അമ്മൻ കോവിൽ എറണാകുളം പേച്ചി അമ്മൻ കോവിൽ
Kochi

എറണാകുളം പേച്ചി അമ്മൻ കോവിൽ

മതപരിവർത്തനം മതപരിവർത്തനം
Kochi

This page is an eye opener. Our aim is to expose extremist missionaries & their agenda

Balabhadra Devi Temple - Perandoor Balabhadra Devi Temple - Perandoor
Perandoor
Kochi, 682026

അമ്മേ നാരായണ.. ഭദ്രേ നാരായണ..

Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം
Anchumana Devi Temple Edappilli, Padivattom
Kochi, 682024

In this page we'll be sharing the events held by the temple.അഞ്ചുമന ദേവി ക്ഷേത്രപരമായ ചടങ്ങുകൾ ഭക്തരെ അറിയിക്കുന്നതിനുള്ള ഒരു പേജാണിത്.

Castelessmarriage.com Castelessmarriage.com
Ernakulam
Kochi

There is no caste system in sadhana dharma, Which are categories based on the work associated with them.

VHP Ernakulam VHP Ernakulam
Pavakkulam Temple, Kaloor
Kochi, 682017

Vishva Hindu Parishad (VHP) was founded on 29th August 1964, on the auspicious day of Shri Krishna J

Shreemahadeva Parabrahma Temple Padanilam Shreemahadeva Parabrahma Temple Padanilam
ANILENDRAN, SURESH BHAWAN, PUTHUPPALLIKUNNAM
Kochi, 690505

Padanilam Parabrahma Temple is another famous temple situated in Noornad, Padanilam of Alappuzha district. The main deity in this temple is Lord Parabrahma, the integration of Brah...