E.C.Sivadas
Secretary CPI Vypin Mandalam Committee
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ വൈപ്പിൻ മണ്ഡലത്തിൽ ചെറായിയിൽ സംഘടിപ്പിച്ച സമരകേന്ദ്രത്തിലെ രണ്ടാം ദിവസ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എടവനക്കാട് ലോക്കൽ സമ്മേളനത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
വൈപ്പിൻ മണ്ഡലത്തിൽ സി.പി.ഐ.എടവനക്കാട് വാച്ചാക്കൽ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നവതി ആഘോഷിക്കപ്പെടുന്ന വൈപ്പിൻ മണ്ഡലത്തിലെ സി.പി.ഐ.നേതാവ് സഖാവ് ടി.എസ്.തിലകനോടൊപ്പം ആഘോഷവേദിയിൽ
സി.പി.ഐ.യുടെ വൈപ്പിൻ മണ്ഡലം കമ്മിറ്റിയംഗവും എറണാകുളം ജില്ലയിലെയും വൈപ്പിൻ മണ്ഡലത്തിലെയും നേതാവുമായ സഖാവ്: ടി.എസ്.തിലകൻ 90-ാം വയസ്സിലേക്ക് പ്രവേശിക്കുന്നു. പാർട്ടി പിളർന്നതിനു ശേഷം സി.പി.ഐയിൽ തന്നെ ഉറച്ചു നിന്ന് വെല്ലുവിളികളും സംഘർഷങ്ങളും അതിജീവിച്ച നേതാവ്.നാടകകലാകാരൻ, സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് സഖാവിന്. 25 വർഷം ചെറായി ലോക്കൽ സെക്രട്ടറി, ദീർഘകാലം AITUC മണ്ഡലം സെക്രട്ടറി അങ്ങിനെ നിരവധി ചുമതലകൾ വഹിച്ചു. സഖാവിന് സ്നേഹാദരങ്ങൾ
ഇന്ധന വില വർദ്ദനവിൽ പ്രതിഷേധിച്ച് വൈപ്പിൻ മണ്ഡലത്തിൽ സി.പി.ഐ. കുഴുപ്പിളളി ലോക്കൽ കമ്മിറ്റി പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു.
"കൊച്ചിക്കാരൻ സിനിമ സ്റ്റുഡിയോ "എന്ന പേരിൽ വൈപ്പിൻ മണ്ഡലത്തിലെ ആദ്യത്തെ സിനിമാ സംഗീത റെക്കോർഡിംഗ് സ്റ്റുഡിയോ ചെറായി ഡിസ്പെൻസറി ബസ് സ്റ്റോപ്പിന് സമീപം ഗായകനും സംഗീത സംവിധായകനു മായ ശ്രീ.ജോബി ജേക്കബ്ബിൻ്റെ ഉടമസ്ഥതയിൽ ആരംഭിച്ചു. നാടമുറിച്ച് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സി.പി.ഐ.നേതാവും വൈപ്പിൻ മണ്ഡലത്തിൽ പള്ളിപ്പുറം പഞ്ചായത്തിൻ്റെ ദീർഘകാലം പ്രസിഡൻ്റുമായിരുന്ന സ: കെ.കെ.സത്യവ്രതൻ അന്തരിച്ചിട്ട് പതിമൂന്ന് വർഷം പിന്നിടുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കോളേജ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതിൻ്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കിയതോടെ വിദ്യാർത്ഥി ജീവിതം അവസാനിച്ചു.അതോടെ മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി മാറി. പള്ളിപ്പുറം പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചത് ജനങ്ങൾ ഇന്നും മറന്നിട്ടില്ല. മുനമ്പം അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കം ചെയ്ത് ഒരു മൈനർ പോർട്ട് ആക്കി മാറ്റിയെടുക്കുന്നതിനായി സഖാവിൻ്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾ നടത്തിയത് ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അതിനെ തുടർന്ന് ഇന്ന് നാം കാണുന്ന മുനമ്പം ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമായി. സഖാവ് നടത്തിയ ഐതിഹാസികമായ പ്രവർത്തനത്തിലൂടെയാണ് പ്രസിദ്ധമായ ചെറായി ബീച്ചിലേക്കുള്ള റോഡും പാലവും സാക്ഷാൽക്കരിക്കാൻ സാധിച്ചത്.പാർട്ടി സംസ്ഥാന സ്കൂൾ അധ്യാപകൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, പഞ്ചായത്ത് പ്രസിഡൻ്റ്, ഡി ഡി സി മെമ്പർ, മുനമ്പം പോർട്ട് വികസന സമിതി ചെയർമാൻ, ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നിങ്ങനെ നിരവധി ചുമതലകൾ സഖാവ് വഹിച്ചിരുന്നു. വൈപ്പിൻ കരയിൽ "സഖാവ്" എന്ന അഭിസംബോധന കൊണ്ടു മാത്രം ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നത് സ: കെ.കെ.സത്യവ്രതനെയായിരുന്നു. സഖാവിൻ്റെ ശാശ്വത സ്മരണ നിലനിർത്താൻ സ: കെ.കെ.സത്യവ്രതൻ സ്മാരകം പണിതുയർത്തി അതിൽ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നു. പോലീസിൻ്റെ ക്രൂര മർദ്ദനങ്ങളിൽ തളരാതെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച സഖാവിൻ്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആയിരമായിരം രക്തപുഷ്പങ്ങൾ അർപ്പിക്കട്ടെ.
സി.പി.ഐ.നേതാവായിരുന്ന സ:പി.പി.ജോസഫിൻ്റെ അറുപത്തിമൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നായരമ്പലത്ത് നെടുങ്ങാട് നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു.
കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും പാർട്ടി പഠന ക്ലാസ്സുകൾ ആരംഭിച്ചു.
ഇന്ന് ഫ്രെഡറിക് ഏംഗൽസ്ദിനം.
"വർഗ്ഗ വൈരുധ്യങ്ങളെ അടക്കി നിർത്താൻ വേണ്ടിയുള്ളതാണല്ലോ ഭരണകൂടം. പക്ഷെ അതേ സമയം തന്നെ ഈ വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൻ്റെ നടുവിലുമാണ് അത് ജന്മമെടുത്തത്. അതുകൊണ്ട് നിയാമകമായും അത് സമൂഹത്തിലെ ഏറ്റവും ശക്തവും സാമ്പത്തികമായി പ്രബലവുമായ വർഗ്ഗത്തിൻ്റെ ഭരണകൂടമാകാതെ തരമില്ല. ആ വർഗ്ഗമാകട്ടെ ഭരണകൂടത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ തലത്തിലും മേൽക്കൈ നേടുകയും അങ്ങിനെ മർദ്ദിത വർഗ്ഗത്തെ അടക്കിവാഴാനും ചൂഷണം ചെയ്യാനുമുള്ള പുതിയ ഉപാധികൾ കണ്ടെത്തുകയും ചെയ്യുന്നു."
ഫ്രെഡറിക് ഏംഗൽസ്
(കുടുംബം, സ്വകാര്യ സ്വത്ത് ,ഭരണകൂടം എന്നിവയുടെ ഉത്ഭവം)
സി.പി.ഐ.യുടെ വൈപ്പിൻ മണ്ഡലത്തിലെ സമുന്നത നേതാവും മികച്ച ട്രേഡ് യൂണിയൻ സംഘാടകനും ആയിരുന്ന സ:പി.എ.ഷഡാനനൻ അന്തരിച്ചിട്ട് പതിനാല് വർഷം തികയുന്നു ഇന്ന് .1964-ലെ പാർട്ടി പിളർപ്പിൻ്റെ കാലത്ത് വലിയ പ്രതിസന്ധികളെ തരണം ചെയ്ത് ചെത്ത് തൊഴിലാളികളെ സംഘടിപ്പിച്ചും പാർട്ടി ശക്തിപ്പെടുത്തിയും ശ്രദ്ധേയനായ നേതാവായിരുന്നു സഖാവ്. മരിക്കുമ്പോൾ ജനയുഗത്തിൻ്റെ വൈപ്പിൻ ലേഖകനായിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ കർശന സമീപനം സ്വീകരിക്കുമ്പോഴും വ്യക്തി ബന്ധങ്ങൾ തകരാതെ സഖാവ് ശ്രദ്ധിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഞാറക്കൽ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നീണ്ടു നിന്ന പുതമുണ്ട് തൊഴിലാളി സമരം ഏറ്റെടുത്ത് നടത്തിയിരുന്നത് സഖാവായിരുന്നു. ചെത്തുതൊഴിലാളികൾ നടത്തിയിരുന്ന സമരത്തെ എതിർചേരിയിലുള്ളവർ ദുരാരോപണങ്ങൾ നിരത്തി തകർക്കാൻ ശ്രമിച്ച ഘട്ടത്തിൽ അതിനെയെല്ലാം തകർത്ത് തൊഴിലാളി സമരം മുന്നോട്ട് തന്നെ നടത്തിയത് സഖാവിൻ്റെ ധീരത കൊണ്ടു മാത്രമായിരുന്നു. സഖാവിൻ്റെ ശാശ്വത സ്മരണ നിലനിർത്താൻ വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ സഖാവിൻ്റെ പേരിൽ സ്മാരകം പണിതുയർത്തി ഓഫീസായി പ്രവർത്തിപ്പിക്കുകയാണ്. സി.പി.ഐ. ജില്ലാ എക്സി.അംഗം., മണ്ഡലം സെക്രട്ടറി ,ചെത്തുതൊഴിലാളി യൂണിയൻ AITUC സംസ്ഥാന എക്സി.അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു.നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവായിരുന്ന സ:പി.എ.ഷഡാനനൻ്റെ ധീരമായ സ്മരണകൾക്കു മുന്നിൽ ആയിരമായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
വൈപ്പിൻ മണ്ഡലത്തിലെയും എറണാകുളം ജില്ലയിലെയും സമുന്നത സി.പി.ഐ.നേതാവായിരുന്ന സ:പി.എ.ഷഡാനനൻ്റെ 14-ാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നായരമ്പലംLC യുടെ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തലും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു.
സുഹൃത്തുക്കളെ,
എൻ്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ആരോ ഒരാൾ എൻ്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം ആവശ്യപ്പെടുന്നുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. ആരും തന്നെ പണം നൽകരുത് എന്ന് അഭ്യർത്ഥിക്കുന്നു.
Fake ID Link ,,
https://www.facebook.com/profile.php?id=100065440356333
വൈപ്പിൻ മണ്ഡലത്തിൽ എടവനക്കാട് പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് സി.പി.ഐ.യിൽ അംഗത്വമെടുത്തവർക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ധന വില വർദ്ദനവിനെതിരായി LDF നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിൽ കുഴുപ്പിള്ളിയിൽ 5-ാം വാർഡിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു.
വൈപ്പിൻ മണ്ഡലത്തിൽ സി.പി.ഐ. പുതുവൈപ്പ് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ഭഗത് സിംഗ് ആർമി സംഘടിപ്പിച്ച മൊബൈൽ ഫോണുകൾ സെൻ്റ് അഗസ്റ്റിൻസ് സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി ഹെഡ്മിസ്ട്രസിന് കൈമാറി. അഡ്വ.ഡെനിസെൻ കോമത്ത്, ഡോളർമാൻ കോമത്ത്, കിരൺ റാഫേൽ എന്നിവർ സമീപം.
യഥാർത്ഥത്തിൽ ഇന്ത്യ ഒരു രാജ്യമല്ല. ഇതൊരു ഭൂഖണ്ഡമാണ്. യൂറോപ്പിനേക്കാൾ സങ്കീർണ്ണതയും വൈവിധ്യവുമുള്ള ഒരു ഭൂപ്രദേശം. യൂറോപ്പിലുള്ളതിനേക്കാൾ ഭാഷകൾ, ദേശീയതകൾ, ഉപദേശീയതകൾ, തദ്ദേശീയ ഗോത്രങ്ങൾ, മതങ്ങൾ എല്ലാം ഇവിടെയുണ്ട്. അതിനെതിരെയാണ് ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം, എന്ന തത്ത്വവുമായി RSS കടന്നു വന്നിരിക്കുന്നത്.ഇത് ഇന്ത്യയുടെ അസ്തമനത്തിന് ഇടയാക്കും. ഇപ്പോഴത്തെ തിളക്കം അസ്തമയത്തിന് മുമ്പുള്ള ഇന്ത്യയുടെ നൈമിഷികമായ തിളക്കമാണ്. ഇനി വരാൻ പോകുന്നത് കൂരിരുട്ടാണ്. മതാന്ധതയുടെയും വർഗ്ഗീയതയുടെയും കലാപത്തിൻ്റെയും അഗ്നിനാളങ്ങൾ ഏറെ താമസിയാതെ ഇന്ത്യയെ വിഴുങ്ങും. അതിൻ്റെ ഭാഗമാണ് കാശ്മീരിൻ്റെ വിഭജനത്തിനുശേഷം ലക്ഷദ്വീപിലേക്ക് RSS അജണ്ടയുടെ തീതുപ്പുന്ന വണ്ടി എത്തുന്നത്. ജാഗ്രതെ.
വൈപ്പിൻ MLA സ: K. N. ഉണ്ണികൃഷ്ണനിൽ നിന്നും MLA ഓഫീസിൽ വച്ച് ജനയുഗം വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി.
മോദി സർക്കാർ ലക്ഷദ്വീപിൽ RSS അജണ്ട വികസനത്തിൻ്റെ പേരിൽ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ. നടത്തിയ പ്രതിഷേധ സമരത്തിൽ വസതിയിൽ വച്ച് കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധാഗ്നി തെളിയിച്ചു.'
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ LDFസ്ഥാനാർത്ഥി സ: K. N. ഉണ്ണികൃഷ്ണനോടൊപ്പം ഒരു മഴ സമയം നായരമ്പലം ബസാറിൽ ഒരു ചായക്കടയിൽ: .. ഒരു ഓർമ്മ
വൈപ്പിൻ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥിയായ സ: കെ.എൻ.ഉണ്ണികൃഷ്ണനെ വൻ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിച്ച് മണ്ഡലത്തിലെ MLAയായി ഉയർത്തിയ എല്ലാ ജനാധിപത്യവിശ്വാസികൾക്കും ഹൃദയം നിറഞ്ഞ നന്ദി LDF വൈപ്പിൻ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അർപ്പിക്കുന്നു.
വാഗ്മിതയുടെ രാജ രഥം നിലച്ചു.
സി.പി.ഐ. മുൻ സംസ്ഥാന കൗൺസിൽ അംഗവും വടക്കൻ പറവൂർ മുൻ മുൻസിപ്പൽ ചെയർമാനും കേരളത്തിലെ ഉജ്ജ്വല വാഗ്മികളിൽ ഒരാളും ആയിരുന്ന സ: എസ്. രണദിവെ അന്തരിച്ചു.കവിയും സാഹിത്യകാരനും ആയിരുന്ന സഖാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ കണ്ണീർ പ്രണാമം.
വൈപ്പിൻ മണ്ഡലത്തിൽ എടവനക്കാട് ബീച്ചിൽ പുതിയതായി നിർമ്മിച്ച പുലിമുട്ട് കാണാൻ എത്തിയതായിരുന്നു.പുലിമുട്ട് നിർമ്മിച്ചതിനു ശേഷം വിശാലമായ കടൽത്തീരം രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ.
ഞാൻ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഒരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ല. നിങ്ങൾ എല്ലാവരും ഉടൻ പ്രതിരോധ വാക്സിൻ സ്വീകരിക്കണം.
വൈപ്പിൻ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ: കെ.എൻ.ഉണ്ണികൃഷ്ണൻ്റെ വിജയത്തിനായി പള്ളിപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ ധനമന്ത്രി ഡോ: തോമസ് ഐസക് പ്രസംഗിക്കുന്നു.
വൈപ്പിൻ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ: K. N. ഉണ്ണികൃഷ്ണൻ കടമക്കുടി പഞ്ചായത്തിലെ ബൂത്ത് പര്യടനത്തിനിടയിൽ വീട്ടമ്മയുടെ നാടൻപാട്ട് ആലാപനം ആസ്വദിക്കുന്നു.
വൈപ്പിൻ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ: കെ.എൻ.ഉണ്ണികൃഷ്ണൻ ജനഹൃദയങ്ങൾ കീഴടക്കി ജനങ്ങൾക്ക് പ്രിയങ്കരനായി മുന്നോട്ട് യാത്ര തുടരുന്നു.ഉറപ്പാണ് വിജയം.
വൈപ്പിൻ നിയോജക മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ: K. N. ഉണ്ണികൃഷ്ണൻ കുഴുപ്പിള്ളിയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ: S. ശർമ്മ യോടൊപ്പം പങ്കെടുത്തു .
വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി സ: K. N. ഉണ്ണികൃഷ്ണൻ്റെ വിജയം ഉറപ്പിക്കുന്നതിനായി ഞാറയ്ക്കൽ മാഞ്ഞൂരാൻ ഹാളിൽ വച്ച് നടന്ന LDF മണ്ഡലം കൺവെൻഷനിൽ അദ്ധ്യക്ഷപ്രസംഗം നടത്തി.
സി.പി.ഐ.വൈപ്പിൻ മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിഹിതം ജില്ലാ സെക്രട്ടറി പി.രാജുEx MLA ഏറ്റു വാങ്ങുന്നു.
സി.പി.ഐ.യുടെ വൈപ്പിൻ മണ്ഡലത്തിലെ സമുന്നത നേതാവും പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന സ: എം.കെ.രഘു അന്തരിച്ചിട്ട് ഒൻപത് വർഷം തികയുന്നു. വിദ്യാർത്ഥി പ്രസ്ഥാനമായ AISFലൂടെ പൊതു പ്രവർത്തന രംഗത്ത് നിലയുറപ്പിച്ച സഖാവ് പിൽക്കാലത്ത് ദീർഘകാലം സി.പി.ഐ. ജില്ലാ കൗൺസിൽ അംഗമായും വൈപ്പിൻ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു.ഒരു ഘട്ടത്തിൽ റെഡ് വളണ്ടിയർ ക്യാപ്റ്റൻ എന്ന നിലയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രവർത്തനം നടത്തി. ഏതു നിലവാരത്തിലുള്ളവരോടും ഏറെ സൗഹൃദപരമായി പ്രവർത്തിച്ചിരുന്ന സഖാവ് ലാളിത്യത്തിൻ്റെ പ്രതീകമായിരുന്നു. മരണസമയത്ത് സഖാവ് ജനയുഗം ലേഖകനായിരുന്നു. വ്യക്തിപരമായി എനിക്ക് ജീവിതത്തിൽ മറക്കാനാകാത്ത സ്നേഹവും സംരക്ഷണവും നൽകിയ എൻ്റെ പ്രിയ സഖാവ്..പ്രതിസന്ധികളെ അതിജീവിക്കാൻ എന്നെ പ്രാപ്തനാക്കിയ എൻ്റെ സഖാവിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
യുവകലാസാഹിതി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ നാടക നടൻ ചെറായി സുരേഷിനെയും ഫോക് ലോർ അക്കാദമി അവാർഡ് നേടിയ ചവിട്ടുനാടക നടൻ അലക്സ് താളുപ്പാടത്തിനെയും ആദരിച്ച ചടങ്ങിൽ ആശംസ പ്രസംഗം നടത്തി.
ഉദ്യോഗാർത്ഥികളുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന കലാപങ്ങളിൽ പ്രതിഷേധിച്ച് LDF വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറയ്ക്കലിൽ നടത്തിയ പ്രതിഷേധ പ്രകടനം.
സ: ബിനോയ് വിശ്വംMP നയിക്കുന്ന LDF വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ വൈപ്പിൻ മണ്ഡലത്തിൽ ഞാറയ്ക്കലിൽ നടത്തിയ പൊതുസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തി.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi