Bcorp

Importers and distributors of construction chemicals and materials.

19/05/2023

അഡ്വ. വൈശാഖന് ഇങ്ങന തന്നെ വേണം. സങ്ക പുത്രൻ സുരേഷിനെ ഒരു മീഡിയാ ഫ്ലോറിലിട്ട് ഇങ്ങനെയങ്ങ് കൊല്ലുന്ന കാഴ്ച ജനം കാണുന്നുണ്ട് എന്ന് അദ്ദേഹം ഓർക്കണമായിരുന്നു....
മുഴുവനായും കണ്ടില്ലെന്ന് പരിഭവിക്കരുത്...

എസ്. സുരേഷിന് പ്രമാണം.....

07/09/2022

HaPpY oNaM....

26/04/2022

SBR (Styrene Butadiene Rubber):

Waterproofing സംബന്ധമായ കാര്യങ്ങൾക്കും bonding ഏജന്റ് ആയും, Ad mixture ആയുമൊക്കെ ഉപയോഗിക്കാവുന്ന multipurpose product ആണ് SBR.

വാട്ടർ പ്രൂഫിംഗ് രംഗത്ത് സിമന്റുമായി ഒരു ലിറ്ററിന് 3 കിലോഗ്രാം എന്ന അനുപാതത്തിൽ ചേർത്ത് (1: 3), ബ്രഷ് കൊണ്ട് പ്രതലത്തിൽ apply ചെയ്യുന്നു. ഇങ്ങനെ രണ്ട് ദിശകളിലേക്കായി (horizondal and vertical) രണ്ട് coat നല്കിയാൽ മികച്ച ഇലാസ്റ്റികത ലഭിക്കുന്നു. പ്രതലത്തിലെ ചെറിയ ക്രാക്കുകൾ മാറുന്നതോടൊപ്പം വാട്ടർപ്രൂഫ് മെമ്പ്രയിനായി പ്രവർത്തിക്കുന്നു. രണ്ട് കോട്ടുകൾക്കിടയിൽ ഗ്ലാസ് ഫൈബർ മെഷ് (45 gsm) വിരിക്കുന്നത് മികച്ച ഗുണവും ഈടും നല്കും.
ഓപ്പൺ ടെറസ്, ബാത്ത്റൂം, ടാങ്കുകൾ എന്നിങ്ങനെ എവിടെയും ഉപയോഗിക്കാവുന്ന ഏറ്റവും ചിലവു കുറഞ്ഞ വാട്ടർ പ്രൂഫിംഗ് സംവിധാനമാണിത്.
പ്രതലം നന്നായി വൃത്തിയാക്കി ചെറു ഈർപ്പം നല്കി വേണം apply ചെയ്യാൻ. സിമന്റുമായി മിക്സ് ചെയ്യാൻ മെക്കാനിക്കൽ മിക്സർ ഉപയോഗിക്കുന്നതാണ് ഉചിതം. മിക്സ് ചെയ്ത് 40 മിനിറ്റിനകം ഉപയോഗിക്കണം. രണ്ട് കോട്ടുകൾക്കിടയിൽ കുറഞ്ഞത് 6 മണിക്കൂർ ഇടവേളയും നല്കണം.

SBRമായി ഇന്ന് ഒരു പാട് ബ്രാന്റുകൾ വിൽപന രംഗത്ത് ഉണ്ട്. വാങ്ങുമ്പോൾ solid content എത്രയുണ്ട് എന്ന് പരിശോധിക്കണം. സാധാരണയായി 36 - 42 വരെയുള്ളതാണ് വിപണിയിൽ ലഭിക്കുന്നത്. എന്നാൽ 53% സോളിഡ് കൺടന്റ് ഉള്ള SBR മികച്ച വാട്ടർ പ്രൂഫിങ് മെമ്പ്രയിന് നല്കുന്നതായി തെളിയിക്കുന്നു.
മികച്ചയിനം SBR ലഭിക്കുന്നതിനും വാട്ടർ പ്രൂഫിംഗ് സംബന്ധമായ സംശയങ്ങൾക്കും പ്രവർത്തികൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NB: ഓർക്കുക വാട്ടർ പ്രൂഫ് ചെയ്യാനുള്ള ഏറ്റവും മികച്ച സമയവും കാലാവസ്ഥയും ആണ് ഇപ്പോൾ

FOR ANY DETAILS:

B CORP : 8129739573
All Kerala Delivery and service.

21/04/2022

Perfect okay...

Slope check simple technique..

Crtsy: fb

31/12/2021

Be Strong... Bonded ... And never allow Leakages....

Happy New Year To All...

14/12/2021

വാട്ടർ ബേസ് ഇപോക്സി (Epoxy)

വാട്ടർ ടാങ്കുകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു Epoxy Coating സംവിധാനം.

ഈ ഉത്പന്നം കോട്ട് ചെയ്യുന്നതോടെ വാട്ടർ പ്രൂഫ് ആകുന്നതോടൊപ്പം, മികച്ച ഫിനിഷിംഗ്, ഉറച്ച പ്രതലം, പായലും പൂപ്പലും പിടിക്കാത്ത വൃത്തിയാർന്ന വാട്ടർ ടാങ്ക് ആയിമാറുന്നു.
വെള്ളം ഉള്ള പ്രതലത്തിലും കോട്ടിംഗ് നടത്താം എന്നതാണ് മറ്റൊര പ്രത്യേകത:

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:
8129639573 / 9744071835

*RP WATER BASED EPOXY COATING*

Application: Ideal for Water Tanks, Swimming Pools, Basement wet areas etc.
Packing: Min. 10 kg (9 kg resin + 1 kg hardner)

Mixing Ratio : 9:1 (base: hardner)

Colour : Blue (Available in all colours based on order)

Coverage: 65-75sqft / kg

Characteristics:
*Suitable for wet on application
* Create very strong, smooth, joint free waterproof surface.
* Anti fungal /anti bacterial
* IP grade, Non toxic, ideal for water tanks , pools etc.
* Weather proof / Chemical resistant & Environmentally friendly.
* Easy to clean.
* Available in any colour.
* Matt and glossy finish possible.

Advantages:

For Trade Enquiries Contact : B Corp 8129639573
https://was.me/918129639573

01/12/2021

Imported Glass Fibre Mesh - 45 GSM
Wholesale and Retail Available with All India Delivery .... Contact us for Details Mob: 8129639573 or email us on : [email protected]

13/11/2021

2K Or Two Component Waterproofing.

സിമന്റധിഷ്ഠിത പൗഡർ ഭാഗവും ആക്രിലിക്ക് ഇമൽ ഷനും ചേർത്ത് പ്രത്യേക അനുപാദത്തിൽ (സാധാരണ 3:1; Powder : Liquid ) നന്നായി മിക്സ് ചെയ്ത് പ്രതലത്തിൽ ബ്രഷ് / റോളർ വച്ച് കോട്ടിങ്ങ് ചെയ്യുന്നതാണ് 2K വാട്ടർ പ്രൂഫിങ്ങ് .

വാട്ടർ ടാങ്ക്, സ്വീമിങ്ങ് പൂൾ, മേൽക്കുരകൾ, ബാത്ത് റൂം എന്നിവിടങ്ങളിൽ ഏറെ അനുയോജ്യമാണ് ഈ വാട്ടർ പ്രൂഫിങ്ങ് സിസ്റ്റം.

മികച്ച വഴക്കവും (flexibility) ഇലാസ്റ്റികതയും ദീർഘീകരണവും (elasticity and elongation) നല്കുന്ന 2k പ്രൂഫിങ്ങ് നിരാവിയെ (water vapour) സ്ട്രക്ചറിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിക്കുന്നതോടൊപ്പം മികച്ച ബോണ്ടിങും പിടിത്തവും നല്കുന്നു.

രണ്ട് കോട്ടുകളോ (horizontal & vertical) അതിനിടയിൽ ഫൈബർ ഗ്ലാസ് മെഷ് കൂടെ വിരിച്ചോ Apply ചെയ്യാവുന്നതാണ്. നന്നായി മിക്സർ ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം ഒരു മണിക്കൂറിനുള്ളിൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി വൃത്തിയാക്കിയ പ്രതലത്തിൽ ചെറിയ ഈർപ്പം (dampness) നല്കി കോട്ടിംഗ് ചെയ്യുന്നത് മികച്ച റിസൾട്ട് നല്കും.

Grey / white പൗഡർ പാർട്ടു കളിലായി വിപണിയിൽ ലഭ്യമാണ്. 700g - 1kg/sq. metre എന്നതാണ് പൊതുവേയുള്ള കവറേജ്. രണ്ട് കോട്ടുകൾ ചേർന്ന് 2mm വരെ കനമുള്ള ഇലാസ്ടോമെറിക് membrane ആയി രൂപപ്പെടുന്നതാണ് Two Component Waterproofing System.

For Technical Assistance and Products
Contact: 8129639573
Email: [email protected]

10/11/2021

Cement V/s Adhesives

എന്ത് കൊണ്ട് Adhesive ഉപയോഗിക്കണം ?

നമ്മൾ ടൈൽ വാങ്ങുമ്പോൾ മികവിലും ഗുണനിലവാരത്തിലും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാറില്ല. അതിനു വേണ്ടി പലരിൽ നിന്നും അഭിപ്രായങ്ങളും ഉപദേശങ്ങളും ആരായുകയും നിരവധി ഡിസൈനുകളും പാറ്റേണുകളും തേടി പലയിടങ്ങളിൽ പോയിട്ടുമൊക്കെയാവും മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതും വാങ്ങുന്നതുമൊക്കെ. കാരണം ഒരു വീടിന്റെ നിർമിതിയിൽ ഫ്ലോറിംഗിന് അത്രക്ക് പ്രാധാന്യമുണ്ട് എന്നതാണ്.
ഫ്ലോറിംഗ് രംഗത്ത് അത്രക്ക് തന്നെ വ്യത്യസ്തവും നൂതനവുമായ ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.

എന്നാൽ ടൈൽ വിരിക്കുന്ന കാര്യത്തിൽ നാം അത്രക്ക് ശ്രദ്ധ നല്കാറില്ല എന്നതാണ് വാസ്തവം.
ടൈൽ വാങ്ങുന്നതോടെ ആ പണി കഴിഞ്ഞു എന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ അവിടുന്നാണ് ശരിക്കും കാര്യങ്ങൾ ആരംഭിക്കുന്നത് എന്നതാണ് കാര്യം.

സാധാരണയായി മണലും സിമന്റും ചേർത്ത് ബെഡ് തയ്യാറാക്കി അതിൽ സിമന്റ് ചാന്ത് (Slurry) ഒഴിച്ച് ടൈൽ വിരിക്കുന്നതും ഭിത്തിയിൽ slurry വെച്ച് ടൈൽ പതിക്കുന്നതുമാണ് പരമ്പരാഗത സംവിധാനം.

ഇവിടെ സംഭവിക്കുന്നത്
1. സിമന്റിന്റെ സ്വാഭാവിക പ്രതിഭാസമായ ചുരുങ്ങലും വികാസവും( Contraction & Expansion) കാരണം ടൈൽ തള്ളി വരികയും പൊട്ടിപ്പോവുകയും ചെയ്യുന്നു.

2. സിമന്റ് തീരെ ഫ്ലക്സിബൾ അല്ല.

3. സിമന്റ് മിശ്രിതത്തിനകത്തെ കുമിളകൾ പിന്നീട് ടൈലിനടിയിൽ പ്പൊള്ളയായിമാറുന്നത് കാരണം പെട്ടന്ന് ഇളക്കവും പൊട്ടലും സംഭവിക്കുന്നു.

4. പൂർണമായും സെറ്റാവാൻ സമയവും curing നടക്കാൻ പ്രതലത്തിൽ വെള്ളം നൽകേണ്ടിയും വരുന്നു.

5. ചിലയിനും ടൈലുകൾ നനക്കേണ്ടുന്നതും, മണലും സിമന്റുമൊക്കെ എത്തിച്ച് മിശ്രിതം തയ്യാറാക്കേണ്ടുന്നതുമായ അധിക ലേബർ വേണ്ടി വരുന്നു.

എന്നാൽ Polymer Modified Tile Adhesive (gum ) ഉപയോഗിക്കുമ്പോൾ മേൽപറഞ്ഞ കാര്യങ്ങൾക്കൊക്കെ പരിഹാരമാകുന്നതോടൊപ്പം എല്ലാ കാലാവസ്ഥയിലും ടൈലുകൾക്ക് മികച്ച ലൈഫും പെർഫക്ഷനും നല്കുന്നു.
പഴയ ടൈലുകൾ ഇളക്കാതെ തന്നെ Tile on tile സാധ്യമാക്കുന്നു.

White, Grey സിമന്റ് ബേസ് പല റേഞ്ച് ഗമ്മുകൾ മാർക്കറ്റിൽ ലഭ്യമാണ്. മികച്ച Adhesive ഉപയോഗിക്കാനും ശ്രദ്ധിക്കണം.

വിവിധങ്ങളായ ഇറക്കുമതി ചെയ്ത Adhesive ലഭിക്കാനും വിവരങ്ങൾക്കും വിളിക്കുക: 8129639573

Photos from Bcorp's post 05/11/2021

വാട്ടർ പ്രൂഫ് വർക്കുകൾ ചെയ്യേണ്ടുന്ന സമയം വളരെ പ്രാധാന്യമേറിയതാണ്. അതിനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തുടങ്ങുന്നതാണ് ഏറെ ഉചിതം.

കോണ്ക്രീറ്റ് ചോർച്ച/ബാത്ത്റൂം / വാട്ടർ ടാങ്ക് ചോർച്ച/ ചുമരിലെ ഇർപ്പം (dampness)/ പായൽ എന്നിവ ഇന്ന് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്.
നിർമാണ സാമഗ്രികളുടെ നിലവാരക്കുറവും പ്രവർത്തന ഘട്ടങ്ങളിലെ അശ്രദ്ധയും അവിദഗ്ധ തൊഴിലാളികളുമൊക്കെ ഇതിന് കാരണമായേക്കാം. എന്തിന് കാലാവസ്ഥ വരെ നിർമാണ പ്രവർത്തനത്തെ ബാധിക്കും.

മേൽപറഞ്ഞ Leakage പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതമായ സമയം വേനലാണ്. ഈ സമയം പ്രശ്നമുള്ള ഭാഗത്ത് വാട്ടർപ്രൂഫ് ജോലികൾ ചെയ്യുന്നത് മികച്ച റിസൾട്ട് നല്കും.

വാട്ടർപ്രൂഫ് പ്രവർത്തികൾ ചെയ്യുന്നതിന് മുമ്പേ ഈ മേഖലയിലെ ഒരു വിദഗ്ധനെ സമീപിക്കാവുന്നതാണ്.
അവർ ചോർച്ച / ഈർപ്പം എന്നിവയുടെ മൂല കാരണമാണ് (root cause) ആദ്യം കണ്ടെത്തുക.
അതിന് ശേഷം എങ്ങനെയുള്ള പ്രവർത്തനമാണ് നടത്തേണ്ടത് എന്നും ഏത് തരത്തിലുള്ള കെമിക്കലുകളാണ് (Cementitious, Acrylic, latex base, membrane etc.) നിർദേശിക്കും. ഇതു പ്രകാരം ഇവരുടെ മേൽനോട്ടത്തിൽ വിദഗ്ധ തൊഴിലാളികൾ (technicians) വർക്കുകൾ (application) നടത്തിയാൽ എക്കാലവും മഴക്കാല / സ്ഥിരം ചോർച്ച പ്രശ്നത്തിന് പരിഹാരമാകും.
ഇതിനായ് നിങ്ങൾക്ക് B CORP -ന്റെ വിദഗ്ധരായ എഞ്ചിനിയർമാരുടെ സേവനങ്ങളും / നിർദേശങ്ങളും കേരളത്തിലെവിടെയും സൗജന്യമായ് ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക്: 8129639573
Email: [email protected]

Photos from Bcorp's post 27/10/2021

ഈ ചിത്രത്തിൽ കാണുന്ന പ്രതിഭാസം ( പ്രശ്നം) ഇന്ന് ഒട്ടുമിക്ക കെട്ടിടങ്ങളിലും കണ്ടുവരുന്നതാണ്. കുമിളകൾ വന്ന് പിന്നിട് അടർന്നും പൊടിഞ്ഞും ഒക്കെയായി ചുമരിൽ നിന്ന് പെയിന്റും പുട്ടിയുമൊക്കെ അടർന്നു പോകുന്നു. കെട്ടിട നിർമാണ രീതിയിലെ പ്രശ്നമോ, മതിയായ ക്യുറിംഗ് നൽകാത്തതോ പെയിന്റിങ് പാളിച്ചകളോ, പ്ലംബിങ്ങ് പാളിച്ചയോ ഒക്കെ ഇതിന് കാരണമാകാം.

ഇതിന് ശാശ്വതമായ പരിഹാരമാണ് RP- ELASTOCOAT.

പ്ലബിംഗ് - ലീക്കിംഗ് പ്രശ്നം പരിഹരിക്കുന്നതോടൊപ്പം ചുമരിലുളള പൊള്ളകളും അടർചകളും എല്ലാം നന്നായി ചീകി കളഞ്ഞ ശേഷം (Sanding) പ്രത്യേകമായി തയ്യാറാക്കിയ ആക്രിലിക് പോളിമർ ഇമൽഷൻ ഉപയോഗിച്ച് Elastomeric membrane രൂപപ്പെടുത്തി ചുമരിനെ സീൽ ചെയ്യുകയും Protective കോട്ട് നല്കി RP Elastocoat ഭിത്തിയെ ഭംഗിയായി നിലനിർത്തുകയും ചെയ്യുന്നു.

RP - Elastocoat ഇതിനായ് പ്രത്യേകം രൂപപ്പെടുത്തിയ ഉത്പന്നമാണ്. കുടുതൽ വിവരങ്ങൾക്കും ടെക്നിക്കൽ ഡാറ്റക്കും ബന്ധപ്പെടുക : 8129639573

23/10/2021

Wanted agencies for all over kerala please contact us on 8129639573 or email us on [email protected]

23/10/2021

Wish you all a nice day,

We deals with all kind of waterproofing chemicals and materials.

for trade enquiry please contact us on 8129639573 or email us on [email protected]

14/10/2021

A complete solution for Leakage problems

14/10/2021

Self penetrating crystalizing waterproofing system

Want your business to be the top-listed Hardware Service in Kochi?
Click here to claim your Sponsored Listing.

Telephone

Website

Address

Palarivattom
Kochi

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm

Other Building Materials in Kochi (show all)
ABC Hauz India ABC Hauz India
1st Floor, Geo Infopark, Plot 16 KINFRA Park, Infopark Campus
Kochi, 682042

A one-stop to all your housing dreams and demands, ABCHAUZ is the right place to be.

Czech Agencies Czech Agencies
Kanjiramattom Road Mulanthuruthy
Kochi, 682314

Czech Agencies- Cement and Steel dealer in Mulanthuruthy, Ernakulam, Kerala

Build2x Build2x
Kochi, 682025

We are team of professionals with a vision to provide Customer centric, and affordable quality reside

INVICTUS KOCHI INVICTUS KOCHI
Invictus, Kurishupally Road, Ravipuram
Kochi, 682011

Invictus Builders is one of the leading manufacturers of high-quality AAC blocks, & various construction products. Our AAC blocks are available in various sizes and offer immense b...

wall.maax wall.maax
349/d , Aldrit Complex , Vaduthala
Kochi, 682023

Bysh Automation Bysh Automation
Kochi
Kochi

We make the home concepts of keralites future ready.

Fertech Ernakulam Fertech Ernakulam
FER TECH Steel Windows & Doors
Kochi, 682011

FER TECH Steel Windows & Doors 🌐www.fertechproducts.com 📧[email protected] 📞+917814300 300 +919356 400 400

ANNA BOARDS AND PLYWOODS ANNA BOARDS AND PLYWOODS
National Highway
Kochi, 683585

PLYWOOD AND MULTIWOOD

Inez Comercio Inez Comercio
Kochi, 682024

Inez Comercio is Priority Partner of SOLID-SURFACE, HPL BOARDS, VENEER EDGEBAND, NATURAL VENEERS, KITCHEN ACCESSORIES,FURNITURE FITTINGS, PVC BOARDS Etc..

LoyalSevens LoyalSevens
MLA Road Nettoor Panangad
Kochi, 682040

We are an authorized distributor for CAPA Products in Kerala, Suppliers of Construction Chemicals, Water Proofing Materials, Other Products for building industry, FRP Hot-pressed P...

Relancer UPVC Windows & Doors Relancer UPVC Windows & Doors
14/277 CB - 20, Kannankeri Nagar Sea Port Air Port Road, Chittethukara, Kakkanad
Kochi, 682037

We are RELANCER, uPVC windows, doors and Interior Designers. Our commitment to quality and services

ConcTreat ConcTreat
Opposite Govt. ITI, Kalamassery
Kochi, 682039

"Complete Concreate solutions"