Mollywood Movies

Mollywood Movies

Cinema Consultant

21/11/2021

മീഡിയം ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നു. ടെക്നിക്കൽ സൈഡ് പക്കാ എക്സ്പീരിയൻസ്ഡ് ആയ ആളുകൾ ഉണ്ട്. വ്യത്യസ്തമായ ഹൊറർ ത്രില്ലർ സബ്ജെക്ട് ആണ്. കഥയും തിരക്കഥയും റെഡിയാണ്. പ്രൊഡ്യൂസ് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
Whatsaap : 9847075265

കലിയിളകിയ പ്രകൃതിയുടെ പ്രതിഷേധം..മുണ്ടക്കയത്ത് വെള്ളം ഇറങ്ങിയപ്പോൾ... 🙄 22/10/2021

https://youtu.be/ZT6P8MSV6gY

മുണ്ടക്കയത്ത് വെള്ളം ഇറങ്ങിയപ്പോൾ കണ്ട സങ്കടകാഴ്ച്ച 🙄🙄🙄

https://youtu.be/ZT6P8MSV6gY

ഈ നീല ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണാം 👍

https://youtu.be/ZT6P8MSV6gY

ചാനൽ *"SUBSCRIBE"* ചെയ്യുമല്ലോ 🌹

https://youtu.be/ZT6P8MSV6gY

കലിയിളകിയ പ്രകൃതിയുടെ പ്രതിഷേധം..മുണ്ടക്കയത്ത് വെള്ളം ഇറങ്ങിയപ്പോൾ... 🙄 Video from Achary Govind

14/10/2021

സ്വന്തം അഭിപ്രായം നിർഭയം കമന്റ്‌ ചെയ്യൂ... ഇഷ്ടപ്പെട്ടാൽ ആർക്കും "SHARE" ചെയ്യാം...🌹

05/10/2021

KSFL (Kerala Short Film League) Season 2-ലേയ്ക്ക്
എൻട്രികൾ ക്ഷണിക്കുന്നു...

അതിജീവനത്തിന്റെ ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു..
ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച്‌ ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കുന്നു K S F L - സീസൺ 2.

മത്സരാർത്ഥികളെ കാത്തിരിക്കുന്നത് പ്രശസ്തി പത്രവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്സും!!!

*മത്സരവിഭാഗങ്ങളും സമ്മാന തുകയും*
# മികച്ച ഷോർട്ട് ഫിലിം - 25,000 രൂപ.
# മികച്ച സംവിധാനം -5,000 രൂപ.
# മികച്ച കഥ -തിരക്കഥ - 5,000 രൂപ.
# മികച്ച ഛായാഗ്രഹണം - 5,000 രൂപ.
# മികച്ച കലാ സംവിധാനം - 5,000 രൂപ.
# മികച്ച വസ്ത്രാലങ്കാരം - 5,000 രൂപ.
# മികച്ച ചമയം - 5,000 രൂപ.
# മികച്ച ചിത്ര സന്നിവേശം - 5,000 രൂപ.
# മികച്ച ശബ്ദ മിശ്രണം - 5,000 രൂപ.
# മികച്ച വി എഫ് എക്സ് - 5,000 രൂപ.
# മികച്ച പോസ്റ്റർ ഡിസൈനർ - 5,000 രൂപ.
# മികച്ച നടൻ - 5,000 രൂപ.
# മികച്ച നടി - 5,000 രൂപ.
# മികച്ച സ്വഭാവ നടൻ - 5,000 രൂപ.
# മികച്ച സ്വഭാവ നടി - 5,000 രൂപ.
# മികച്ച ബാല താരം - 5,000 രൂപ.

2019 - 2021 കാലയളവിൽ നിർമ്മിച്ച 3 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകൾക്ക്
പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ ഫീസ് - 1,000 രൂപ.

എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി 2021- ഒക്ടോബർ 30.

രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക.

Mithun Gopal
Chief Coordinator
KSFL - സീസൺ 2.
Call @ +91 9745 033 033.
E-mail: [email protected]

04/10/2021

ഉള്ളിലിരിപ്പ് വെട്ടിത്തുറന്ന് കമന്റ്‌ ചെയ്യൂ 🌹

കോവിഡ് വരുത്തിയ വിപ്ലവം, മലയാളമനസ്സിൽ പുത്തൻ ചിന്ത വിതച്ച് പോളച്ചൻ സോഷ്യൽ മീഡിയയിൽ വൈറൽ താര 19/07/2020

https://youtu.be/Xs_W0EOkvbU

തുല്യനീതിയും സമഭാവനയും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശം... പ്രവാസികൾക്കും സ്വദേശികൾക്കും *വൺ ഇന്ത്യ വൺ പെൻഷൻ..* എല്ലാരും ഈ *YOUTUBE* വീഡിയോ കാണുക.. ചാനൽ *SUBSCRIBE* ചെയ്യുക ലോകം മുഴുവൻ എത്തും വരെ എല്ലാർക്കും *SHARE* ചെയ്യുക..

https://youtu.be/Xs_W0EOkvbU

കോവിഡ് വരുത്തിയ വിപ്ലവം, മലയാളമനസ്സിൽ പുത്തൻ ചിന്ത വിതച്ച് പോളച്ചൻ സോഷ്യൽ മീഡിയയിൽ വൈറൽ താര

Photos from Mollywood Movies's post 08/07/2020

ജയിച്ചുകയറിയവരേക്കാൾ പരാജിതർ സിനിമയുടെ ആഴങ്ങളിൽ മുങ്ങിയമർന്നിട്ടുണ്ട്....! ഒരു തിരക്കഥാകൃത്തിൻ്റെ വർഷങ്ങൾനീണ്ട പരാജിതമായസിനിമയാത്രയിൽ അയാൾ ഒരു സംവിധായകനാൽ വഞ്ചിക്കപ്പെടുന്നതിൻ്റെ നേർസാക്ഷ്യമാണ് 'ജീവൻ്റെ വൃക്ഷം' എന്ന കഥയിലൂടെ പ്രമുഖ എഴുത്തുകാരൻ ഷാഹുൽ ഹമീദ്.കെ.ടി പറയുന്നത്. സംവിധായകനെ തിരക്കഥാകൃത്തിൻ്റെ മകൻ , യാദൃച്ഛികമായി ബഹറൈനിലെ മനാമനഗരത്തിൽവെച്ചു കാണാനിടയാവുമ്പോഴാണ് അതൊരു പ്രതികാരകഥയുടെ രൂപം പ്രാപിക്കുന്നത്.പ്രമുഖ തിരക്കഥാകൃത്ത് T.A റസാഖിൻ്റെ പേരിലുള്ള 2019ലെ കഥാ പുരസ്കാരം നേടിയ ഈ കഥ, മലയാള മനോരമയുടെ സാഹിത്യ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയാണ്(Feb 2020) മലയാളികൾക്കു മുൻപിലേക്കെത്തിച്ചത്.2020ലെ മികച്ച കഥകളെ ഉൾപ്പെടുത്തി ഡി.സി ബുക്സ് പുറത്തിറക്കിയ ഇ.ബുക്കിലും ഈ കഥ ഇടംപിടിച്ചുകഴിഞ്ഞു. 'ജീവൻ്റെ വൃക്ഷം' എന്ന കഥ പ്രതിലിപിയിലൂടെ ഓൺലൈനിൽ വായിക്കാം.

പെണ്ണിന്റെ ഒരു പൂതി.... 18/05/2020

https://youtu.be/15Uh355Y4n4

സോഷ്യൽ മീഡിയയിൽ വൈറലായ വീട്ടമ്മ..
ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് ...കയ്യടിച്ച് സോഷ്യൽ ലോകം !

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...👍.. 🤝.. 👏

പെണ്ണിന്റെ ഒരു പൂതി....

കള്ളുകുടി... 18/05/2020

https://youtu.be/OEHX6Xo2vCM
ഡിയർ ഫ്രണ്ട്‌സ് .. സിനിമ, ഷോർട്ട് ഫിലിം എന്നിവ പ്രൊമോഷൻ ചെയ്യുന്ന നമ്മുടെ യൂട്യൂബ് ചാനൽ ആണിത്.. ദയവായി നമ്മുടെ ഈ ഗ്രൂപ്പിലെ എല്ലാരും ഇതൊന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... 🙏

കള്ളുകുടി... ഒടുവിൽ കുടിയന്മാർ വേണ്ടിവരും നാടിനെ പൊക്കിയെടുക്കാൻ..... Tok vedio App Tube

30/04/2020
28/04/2020

*"ഒറിഗാമി"*

Hollywood Film Review...

"Extraction"
Genre : Action.
Language : English.

ഇന്ത്യയിലെ കുപ്രസിദ്ധനായ അധോലോകരാജാവിന്റെ മകനെ ആരോ കിഡ്നാപ് ചെയ്യുന്നു. തട്ടിക്കൊണ്ടു പോയി നേരെ ബംഗ്ലാദേശിലെ ധാക്കയിൽ ആണ് കുട്ടിയെ ഒളിപ്പിച്ചിരുന്നത്. ബംഗ്ലാദേശ് മിലിട്ടറിയിലും രാഷ്ട്രീയത്തിലും വളരെയേറെ സ്വാധീനമുള്ള ആമിർ എന്ന ആളാണ് ഇതിനു പിന്നിൽ. കുട്ടിയെ വീണ്ടെടുക്കാൻ എന്തിനും തയ്യാറായ ഒരു മേഴ്സിനറിയെ അവർ വിലക്കെടുക്കുന്നു. കുട്ടിയെ ബംഗ്ലാദേശിൽ നിന്നും പുറത്തെത്തിക്കുക എന്നത് നിസാര ദൗത്യം അല്ല. എന്നിരിക്കെ രക്ഷാ ദൗത്യത്തിനിടയിൽ ടീമിലെ പലരും ഡബിൾ ക്രോസ് ചെയ്യുന്നത്, അവസ്ഥ കൂടുതൽ സങ്കീർണമാക്കുന്നു.

Man On Fire ന്റെ കാലം മുതൽ കണ്ടുതുടങ്ങിയ അതേ കഥ തന്നെയാണ് ഇത്തവണയും, ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും പശ്ചാത്തലത്തിൽ പറയുന്നത്. ഇന്ത്യയിലെ മികച്ച അഭിനേതാക്കളായ രൺദീപ് ഹൂഡ, പങ്കജ് ത്രിപാഠി എന്നിവരുടെ സാന്നിധ്യം സിനിമയ്ക്ക് നിറം പകരുന്നുണ്ട്. സിനിമയിലെ രണ്ടാം നായകൻ എന്ന് തന്നെ പറയാവുന്ന നല്ലൊരു റോൾ തന്നെയാണ് രൺദീപ് ഹൂഡയ്ക്ക് ലഭിച്ചത്, എന്നാൽ പങ്കജ് ത്രിപാഠിയ്ക്ക് ലഭിച്ച വേഷത്തിന് അധികം ഒന്നും തന്നെ ചെയ്യാനുണ്ടായില്ല. ഒരു ഗസ്റ്റ് റോൾ എന്ന് വേണമെങ്കിൽ പറയാം.

ഒരു കിഡ്നാപ്പിംഗ് നടന്നു കഴിഞ്ഞുള്ള രണ്ട് ദിവസത്തെ കഥ പറയുന്ന ഈ ചിത്രത്തിൽ നല്ല ആക്ഷൻ സീനുകളോട് കൂടിയ ഒരു ലോങ്ങ്‌ ഷോട്ട് വരുന്നുണ്ട്. അതിന്റെ ക്യാമറ വർക്ക്‌ വളരെ ശ്രേഷ്ഠമായിരുന്നു. ചിലപ്പോഴൊക്കെ ചില ഫ്രെയിമുകൾ എങ്ങനെ ഇത്ര ഗംഭീരമായി ചിത്രീകരിച്ചു എന്നൊക്കെ തോന്നിപ്പിക്കുന്നുണ്ട്. കളർ ടോൺ നമ്മൾ സ്ഥിരമായി കാണുന്ന മഞ്ഞ തന്നെ! പശ്ചാത്തല സംഗീതം അത്രക്ക് തരക്കേടില്ല എന്നേ പറയാനുള്ളു. ആക്ഷൻ സീനുകൾ വളരെ ഉജ്ജ്വലമായിരുന്നു.

Extraction എന്ന സിനിമ ആസ്വാദനപരമായ് നേരിടുന്ന പ്രധാന പ്രശ്നം കഥയിലെ Predictability ആണ്. കുട്ടിയെ രക്ഷിക്കുന്നു.., ഓടുന്നു.., ഒരിടത്ത് അഭയം തേടുന്നു. അഭയം കൊടുത്ത ആള് ഇപ്പോൾ ചതിക്കും എന്ന് നമ്മൾ മനസ്സിൽ ചിന്തിക്കുമ്പോൾ തന്നെ അത് സിനിമയിലും നടക്കും. വീണ്ടും ഓടുന്നു... ക്ലൈമാക്സിലെ ബിഗ് ഫൈറ്റ് വരുന്നു, അപ്പോഴും കാണികൾ വിചാരിച്ച പോലെ തന്നെ എല്ലാം വന്നു ഭവിക്കും. ഇടയ്ക്ക് ബംഗ്ലാദേശിലെ കൊച്ചുപിള്ളേർക്കിടയിലെ ക്രിമിനൽ വാസന എടുത്തുകാണിക്കുന്ന ഒരു സെഗ്മെന്റ് ഉണ്ട്. അതിൽ തന്നെ എല്ലാരും പ്രത്യേകം ശ്രദ്ധിക്കുംവിധം പ്രധാനപ്പെട്ട ഒരു പയ്യന്റെ ക്യാരക്ടറും ഉയർത്തി കാണിക്കുന്നുണ്ട്. ആ റോൾ ക്ലൈമാക്സിൽ എന്തിനായി ഉപയോഗിക്കും എന്നത് വരെ പ്രേക്ഷകന് ഊഹിക്കാൻ പറ്റുന്നുണ്ട്.

രണ്ടു മണിക്കൂറിൽ താഴെ മാത്രം ആണ് സിനിമയുടെ ദൈർഘ്യം. പേസിങ് പ്രോബ്ലം ഒന്നും സിനിമയിൽ എവിടെയും ഇല്ല. ക്രിസ്, രുദ്രാക്ഷ്, രൺദീപ് ഹൂഡ എന്നിവരുടെ നല്ല പ്രകടനവും, നീണ്ട ആക്ഷൻ സീനുകളും, സിനിമ തീരുന്ന പോയിന്റിൽ ബ്ലർ ചെയ്തു കാണിച്ച ആ സീനും ഒക്കെ മതിയാകും ഒരു സാധാരണ പ്രേക്ഷകന് സംതൃപ്തി നൽകാൻ. ഒറ്റയിരുപ്പിൽ കണ്ടു തീർക്കാവുന്ന തികച്ചും വർണ്ണാഭമായ ഒരു ആക്ഷൻ സിനിമ!!

ആചാരിഗോവിന്ദരാജ്...

25/04/2020
20/04/2020

*"ഒറിഗാമി"*

വിയറ്റ്നാമീസ് ഫിലിം റിവ്യൂ

*"Bitcoin Heist".*
Genre : Action Heist.
Language : Vietnamese.

ഭാവിയിൽ വിയറ്റ്നാമിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. Bitcoin എന്ന ഡിജിറ്റൽ കറൻസിയാണ് അക്കാലത്ത് അവർ ഉപയോഗിക്കുന്നത്. സ്മഗ്ലിങ് പോലുള്ള കാര്യങ്ങൾക്കു ഈ ഇടപാട് വളരെ എളുപ്പവുമാണ്. അതിനാൽ പോലീസ് സേന എപ്പോഴും സർവ്വ സജ്ജവുമായിരിക്കും. പലരേയും ഇതിനുവേണ്ടി ഇൻഫോർമറായി പോലീസ് വിനിയോഗിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളിൽ നിന്ന് ലഭ്യമായ വിവരം അനുസരിച്ച്, Ghost എന്നറിയപ്പെടുന്ന വലിയൊരു ക്രിമിനലിനെ പിടിക്കാൻ അവർ ഒരു വലിയ ദൗത്യവുമായി പുറപ്പെടുന്നു.

ഓപ്പറേഷനിടയിൽ Bitcoin Wallet - ന്റെ തെളിവടക്കം ഉള്ള വിവരങ്ങൾ ഒരു മൊബൈൽ ഫോണിൽ ആണെന്ന് അവർ മനസ്സിലാക്കുകയും, അതു കൈക്കലാക്കാനുള്ള ശ്രമത്തിനൊടുവിൽ മൊബൈൽ ഫോൺ നശിക്കുകയും ചെയ്യുന്നു. മൊബൈലിൽ നിന്നും ഡാറ്റാ എടുക്കാൻ ഒരു കടക്കാരനെ ഏൽപ്പിക്കുമ്പോൾ, അയാൾ ആ പണം മുഴുവൻ ട്രാൻസ്ഫർ ചെയ്തു മാറ്റുന്നു. Ghost എന്നയാളിന്റെ അക്കൗണ്ടന്റിനെ ജീവനോടെ പോലീസ് പിടികൂടുമെങ്കിലും, പക്ഷെ മൈബൈൽ നശിച്ചതിനാൽ Ghost നെ പിടിക്കാൻ ആകില്ല എന്ന യാഥാർത്ഥ്യം അവരെ ആശങ്കാകുലരാക്കുന്നു. അയാളെ എന്ത് വിലകൊടുത്തും വേരോടെ പിഴുതെറിയാൻ പോലീസ് തീരുമാനിക്കുന്നതോടെ സിനിമ നല്ലൊരു ത്രില്ലറായി മാറുന്നു.

ആദ്യമായി ഞാൻ കണ്ട ഈ വിയറ്റ്നാമീസ് ചിത്രം... വളരെ മികവുറ്റതാണെന്ന് നിസംശയം പറയാം. കൊറിയൻ ചിത്രങ്ങൾ പോലെ വലിയ ക്യാൻവാസിൽ തന്നെയാണ് ഈ ആക്ഷൻ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിലുള്ള 15 മിനിറ്റ് കണ്ടാൽ തന്നെ ആക്ഷൻ രംഗങ്ങളിലെ മികവു ഏവർക്കും മനസ്സിലാകും. കൂടാതെ ഭാവിയിൽ നടക്കുന്ന കഥയും, ഡിജിറ്റൽ മണിയും ഒക്കെയായി നല്ല പുതുമയുള്ള ഐഡിയകളൊക്കെ ചിത്രത്തിലുണ്ട്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായിക നടി കാണാനും പിന്നേ... പ്രകടനവും ഒക്കെയായി, മൊത്തത്തിൽ ഈ സിനിമയിൽ അപാര സ്ക്രീൻ പ്രസൻസ് ആയിരുന്നു. പ്രധാന വില്ലനെ അവതരിപ്പിച്ച ജർമ്മൻ-കൊറിയൻ സങ്കര വംശജനായ നടൻ, ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. വ്യത്യസ്തമായ മാനറിസം എന്നൊന്നും പറയാനാകില്ല എങ്കിലും, എന്തോ ഒരു പ്രത്യേകത നമുക്കയാളോട് തോന്നും.

ആകെയുള്ള അവലോകനത്തിൽ.. നല്ല രീതിയിൽ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു ആക്ഷൻ ഹീസ്റ്റ് ചിത്രമാണിത്.

ആചാരിഗോവിന്ദരാജ്...

Want your establishment to be the top-listed Arts & Entertainment in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kochi
HO

Other Movie Theaters in Kochi (show all)
Unni Mukundan Girls Online Editors Unni Mukundan Girls Online Editors
Statue Junction
Kochi, 682304

Unni Mukundan Girls Fans

Cine Box Cine Box
Kochi, 682019

Mallu Talkies Mallu Talkies
Kochi, 682011

All cinema updates movie promotions All viral cuts

Ynesofficial Ynesofficial
Kochi, 682030

Welcome to Ynes Stay tuned for more awesome contents

WHITE KADUK WHITE KADUK
Kochi

UJALA is an upcoming malayalam movie directed by Sujan Aromal.

Rose Rejis Rose Rejis
Kochi, 682024

cinema

Spider Studios Spider Studios
1st Floor Arackal Building South Kalamassery
Kochi

Cinema chupistanu mama Cinema chupistanu mama
9346489755mkk. 78manish@ail. Com
Kochi, 346489

This page related to cinema political science related pages

G Cinemas 4K, Fort Kochi G Cinemas 4K, Fort Kochi
LG Pai Road, Pandikudy, Thamaraparambu, Fort Kochi
Kochi, 682002

Official Page of G Cinemas Kochi.

Peepli movies Peepli movies
Kochi, 682005

Movie Sports Movie Sports
Kochi
Kochi, 654881

Cinema Updates Only.