എഐവൈഎഫ് കളമശ്ശേരിമണ്ഡലം കമ്മിറ്റി

എഐവൈഎഫ് കളമശ്ശേരിമണ്ഡലം കമ്മിറ്റി

അറിവും തൊഴിലും ജന്മാവകാശം

30/10/2023
28/10/2023

മാധ്യമ പ്രവർത്തകയെ പൊതുവേദിയിൽ അപമാനിച്ച സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കണം: എഐവൈഎഫ്

മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കണം. തൊഴിലിന്റെ ഭാഗമായി സമീപിച്ച മാധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അവരുടെ അനുവാദമില്ലാതെ സ്പർശിക്കുകയും ചെയ്തത് തീർത്തും അപലപനീയമാണ്. സ്പർശിക്കുന്നത് ഇഷ്ടമല്ലെന്നു വ്യക്തമാക്കുന്ന തരത്തിൽ ഒഴിഞ്ഞു മാറിയിട്ടും പിന്നെയും അത് തന്നെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.

മാധ്യമ പ്രവർത്തകയെ അധിക്ഷേപിക്കുക എന്നത് തന്നെയായിരുന്നു സുരേഷ് ഗോപിയുടെ ഉദ്ദേശം എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്ന് വ്യക്തമാണ്. സ്ത്രീകളോട് മാന്യമായി പെരുമാറാൻ സുരേഷ് ഗോപി പഠിക്കണം. മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ ഔദാര്യം ചോദിച്ചു വന്നതല്ല. ചോദ്യങ്ങൾ ചോദിക്കുക എന്നത് മാധ്യമ പ്രവർത്തകരുടെ ജോലിയാണ്. ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ അധിക്ഷേപിക്കുകയല്ല വേണ്ടത്. സമൂഹത്തിൽ പുലർത്തേണ്ട സാമാന്യ മര്യാദ സുരേഷ് ഗോപി ഇനിയെങ്കിലും പഠിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Photos from എഐവൈഎഫ് കളമശ്ശേരിമണ്ഡലം കമ്മിറ്റി's post 13/10/2023

Youth for Unity

22/09/2023

ആരോഗ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം; കെ.എം.ഷാജി മാപ്പ് പറയണം-AIYF

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീ​ഗ് നേതാവ് കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരക്കാരെ കേരള സമൂഹം ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

31/08/2023

നെല്ലിന്റെ സംഭരണവില നൽകാത്ത കേന്ദ്ര സർക്കാരിനെ ജയസൂര്യ വിമർശിക്കാത്തത് ഭീരുത്വം: എഐവൈഎഫ്

നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാരിനെ വിമർശിക്കാൻ ഇറങ്ങി പുറപ്പെട്ട ജയസൂര്യ വസ്തുതകൾ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയത്.

കേരള സർക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിംഗ് സംവിധാനത്തിന് വേണ്ടിയാണ്. അതായത് കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷൻ വിതരണത്തിന് നൽകേണ്ട അരിവിഹിതത്തിന് വേണ്ടി. ഇതിന്റെ പണം നൽകേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നൽകുന്നു. കേരളം നൽകുന്നത് പോലെ തുക നൽകുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല.

കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാന സർക്കാരിന് പണം നൽകാത്തതു കൊണ്ടാണ് സർക്കാർ ബാങ്ക് വായ്പയെടുത്ത് കർഷകർക്ക് പണം നൽകുന്നത്. കടമെടുക്കുന്ന തുകയ്ക്കു പലിശ നൽകുന്നതും സംസ്ഥാന സർക്കാരാണ്. ഓണത്തിനു മുന്നേ തന്നെ കേരള സർക്കാർ കർഷകർക്ക് നൽകേണണ്ട വിഹിതം നൽകി കഴിഞ്ഞു. 7070.71 കോടിയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ
6818 കോടിയും നൽകി കഴിഞ്ഞു. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയുള്ള കൺസോർഷ്യം വഴി തുക നൽകുവാൻ മാസങ്ങൾക്ക് മുമ്പ് ഒപ്പ് വെച്ചുവെങ്കിലും എസ്ബിഐ കുറ്റകരമായ അനാസ്ഥ കാട്ടിയതു മൂലമാണ് ബാക്കി തുക നൽകുന്നതിന് കാലതാമസമുണ്ടായത്.

അടുത്ത വർഷം മുതൽ കേന്ദ്രത്തിന്റെ പണത്തിന് കാത്ത് നിൽക്കാതെ കേരളം തന്നെ കർഷകർക്ക് നൽകാനുള്ള തുക നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം നൽകമെന്നും മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.

വസ്തുതകൾ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂർണമായും കർഷകർക്ക് നല്കി. ഇനി നല്കാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷക സ്നേഹമെന്ന പേരിൽ ജയസൂര്യ ഒഴുക്കുന്നതെന്നും എഐവൈഎഫ് പറഞ്ഞു.
ഇതൊന്നും ജയസൂര്യ എന്ന സെലിബ്രേറ്റിയെ സംബന്ധിച്ച് അറിയേണ്ട കാര്യമായിരിക്കില്ല. പക്ഷെ കേരള ജനതയ്ക്ക് ഇതെല്ലാം അറിയാം. ജയസൂര്യ പ്രസംഗത്തിൽ പേരെടുത്തു പരാമർശിച്ച കൃഷ്ണ പ്രസാദിന് അടക്കം പണം ലഭിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സംസ്ഥാന സർക്കാരിനും ഇടതു പക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു വാർത്ത പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജന ശ്രദ്ധ നേടാൻ, അഭിനയിക്കുന്ന സിനിമകൾ വൃത്തിയായി ചെയ്താൽ മതിയാകും, ജനകീയ സർക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാൻ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നു എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

18/08/2023

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ജനപ്രിതിനിധിയായി തുടരാൻ അർഹനല്ല.

നിയമസഭ സാമാജികനായിരുന്നു കള്ള പണം വെളുപ്പിക്കൽ അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് മാത്യു കുഴൽനാടൻ ചെയ്തത്.

പ്രഖ്യാപിത വരുമാനത്തിന്റെ മുപ്പത് ഇരട്ടിയോളമാണ് മാത്യു കുഴൽനാടൻ സ്വത്ത്‌ സാമ്പാദിച്ചത്. സംസ്ഥാന വിജിലൻസും സ്പെഷ്യൽ ബ്രാഞ്ചും റവന്യു പരിശോധന വിഭാഗവും കഴിഞ്ഞ മൂന്ന് മാസമായി മാത്യുവിന്റെ അനധികൃത ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുകയാണ്. തികഞ്ഞ അഴിമതിക്കാരനായ മാത്യു കുഴൽനാടനെ എംഎൽഎ സ്ഥാനത്തു നിന്ന് മാറ്റി നിർത്താൻ ഉള്ള ആർജവം കോൺഗ്രസ്സ് കാണിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആവശ്യപ്പെട്ടു.

23/06/2022

നൈറ്റ് മാർച്ച്

13/06/2022

സമര സായാഹ്നം
ജൂൺ 16 വൈകീട് 3.30 ന്
ഏലൂർ കമ്പനിപ്പടിയിൽ

26/01/2022

ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ
AIYF
പ്രതിഷേധം

Photos from എഐവൈഎഫ് കളമശ്ശേരിമണ്ഡലം കമ്മിറ്റി's post 20/10/2021

കോട്ടയം-ഇടുക്കി ജില്ലകളിൽ പ്രളയ ദുരിധമനുഭവിക്കുന്നവർക്കായി കളമശ്ശേരി മണ്ഡലത്തിലെ AIYF നടത്തുന്ന വിഭവ സമാഹരണം സെക്രട്ടറി അൻഷാദ് സാഹഭാരവാഹികളായ അഫ്സൽ എടയാർ, അർജുൻ രവി എന്നിവർ നേതൃത്വം നൽകുന്നു

Photos from എഐവൈഎഫ് കളമശ്ശേരിമണ്ഡലം കമ്മിറ്റി's post 16/10/2021

Aiyf എറണാകുളം ജില്ല പ്രതിനിധി സമ്മേളനം ദേശിയ സെക്രട്ടറിയും റവന്യുവകുപ്പ് മന്ത്രിയുമായ അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.

11/10/2021

നെടുമുടി വേണു അന്തരിച്ചു..
#ആദരാഞ്ജലികൾ

10/10/2021

സംസ്ഥാന സമ്മേളനം
2021 ഡിസംബർ 2, 3, 4
കണ്ണൂർ

09/10/2021

പതാകദിനം Aiyf ജില്ലാ സമ്മേളനം
എല്ലാമേഖല കമ്മിറ്റികളും ആചരിച്ചു.

09/10/2021

#പതാകദിനം

#ജില്ലാസമ്മേളനം

04/10/2021

AIYF ജില്ലാ സമ്മേളനം 🚩🚩🚩

01/10/2021

logo....

18/09/2021

എ ഐ വൈ എഫ് കളമശ്ശേരി മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സഖാവ് മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

04/09/2021

പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശുപാർശ തള്ളിക്കളയണം -എഐവൈഎഫ്

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ AIYF പ്രതിഷേധം #AIYF_Vi...

Website

Address

Muppathadam
Kochi