അമ്പാടിമല വായനശാല

A library is a perfect example of the unity and cultural richness of a nation. We have such a library. At our Ambadimala ....

02/03/2021
24/02/2021

*കാഴ്ച്ചയ്ക്കപ്പുറം*

കാഴ്ച്ചയ്ക്കപ്പുറം എന്ന പേരിൽ നമ്മുടെ
അമ്പാടിമലവായനശാല സംഘടിപ്പിക്കുന്ന ഡിജിറ്റർ ഫോട്ടോഗ്രാഫി മത്സരത്തെ കുറിച്ച് വിശദമായി കാര്യങ്ങൾ പങ്കുവയ്ക്കുന്നു

കാറ്റഗറി 1 -
15 വയസ്സ് വരെ
കാറ്റഗറി 2-
15 വയസ്സിന് മുകളിൽ

(മത്സരം ആൺ/പെൺ വ്യത്യാസമില്ലാതെ പൊതു വിഭാഗമായിട്ടായിരിക്കും)

28-2-21
മത്സരാർത്ഥികൾ
ഞായറാഴ്ച്ച രാവിലെ 9 30 ന് വായനശാലയിൽ നേരിട്ടെത്തണം.
കൃത്യം 10 മണിക്ക് ഫോട്ടോഗ്രാഫിക്കുള്ള വിഷയം തരുന്നതാണ് .
12 മണിക്കുള്ളിൽ എടുത്ത ചിത്രം വായനശാലയിൽ എത്തിക്കേണ്ടതാണ് .
അല്ലാത്തവ .സമയം കർശനമായി പാലിക്കേണ്ടതാണ് .

മുൻകൂട്ടി എടുത്ത ചിത്രങ്ങൾ മത്സരയോഗ്യമല്ല

മൊബൈൽ ഫോണിലോ / ക്യാമറയിലോ ചിത്രമെടുക്കാം.

മത്സരിക്കാൻ താല്പര്യമുള്ളവർ എത്രയും വേഗം വായനശാല ഗ്രൂപ്പിലോ വായനശാല ഭാരവാഹികളോ ബന്ധപ്പെടുക

Photos from അമ്പാടിമല വായനശാല's post 19/06/2020

ജൂൺ 19.. വായനദിനം
വായനയുടെ വളർത്തച്ഛൻ പി.എൻ പണിക്കർ സാറിന്റെ ഓർമ്മ ദിനം കൂടിയാണ് ... നാടാകെ വായനശാലകൾ ഉണരുവാൻ നിരന്തരം സർഗ്ഗ യാത്രകൾ നടത്തിയ അനുപമ വ്യക്തിപ്രഭാവമുള്ള ഒരദ്ധ്യാപകൻ....! സാമൂഹികവും മാനവികമായ മനുഷ്യജീവിത സംസ്ക്കാരത്തിന്റെ ഉദാത്തമായ
അവബോധങ്ങളെ തൊട്ടുണർത്തുന്ന സർഗ്ഗാത്മക പ്രവർത്തനമാണ് വായനയെന്ന് അടിവരയിട്ട സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ കൂടിയാണ് പണിക്കർ സാർ...
ലോകമെങ്ങുമുള്ള നിസ്വരുടെ
പാർശ്വവർക്കരിക്കപ്പെട്ടവരുടെ
വംശീയതയുടെ..വിവേചനത്തിന്റെ ഇരുട്ടിലേക്ക് സ്വാതന്ത്ര്യത്തിന്റെ അക്ഷരവെളിച്ചം പകർത്തിയ എത്രയോ പുസ്തകങ്ങൾ.. മാനവരാശിയുടെ സമരഭൂമികകളിലും രണ വീഥികളിലും വിശപ്പിന്റെ കഠിനമായ യുദ്ധമുഖത്തും പുസ്തകങ്ങൾ ഉയർത്തിയ എഴുത്തു ജ്വാലകൾ സാമ്രാജ്യത്വത്തിന്റെ അനർഹമായ കോട്ടകൾ ആടിയുലക്കാൻ പ്രാപ്തമായിട്ടുണ്ട്... നാട്ടുപ്രമാണിമാരുടെയും സവർണ്ണ ഫാസിസത്തിന്റെയും ഉറക്കം കെടുത്തിട്ടുണ്ട്... അത്രയും ഉജ്ജ്വലമായ പ്രതിരോധത്തിന്റെ ശക്തമായ കവചമാണ് പുസ്തകവും വായനയുമെന്ന് ശതകോടി സൂര്യ വെട്ട മുതിർത്ത പുസ്തക പ്രപഞ്ചം നമ്മെ ഓർമ്മപ്പെടുത്തുകയാണ്.. ഈ ദിനത്തിൽ...

എഴുത്ത്:ഷാജി നവധാര

22/02/2020

കാരുണ്യം 2020

അമ്പാടിമല വായന ശാല ബോധി തൃപ്പൂണിത്തുറ
ഗവ ആയുർവ്വേദ മെഡിക്കൽകോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് .

മാർച്ച് 8 ഞായർ രാവിലെ 9 മണി മുതൽ അമ്പാടിമല വായനശാലയിൽ വച്ച് ....

08/02/2020

പ്രിയമുള്ളവരെ....,

നാളെ ഞായറാഴ്ച്ച ( 9-2-2020 ) ഉച്ചതിരിഞ്ഞ് 2 .30 മുതൽ നമ്മുടെ അമ്പാടിമല വായനശാലയിൽ വച്ച് *തണൽമരച്ചോട്ടിൽ* എന്ന പേരിൽ ഒരു സകുടുംബ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്ന കാര്യം ഇതിനകം അറിഞ്ഞു കാണുമല്ലോ !!!

വായനശാലയും വനിതാ വേദിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പ്രസ്തുത പ്രോഗ്രാം, പ്രശസ്ത കൗൺസലിംഗ് വിദഗ്ദനും മോറ്റിവേറ്ററുമായ ഡോ.ഡിക്സൺ പി തോമസ്സ് ആണ് നയിക്കുന്നത് .

ജീവിതത്തിലെ പരക്കം പാച്ചിലുകൾക്കിടയിൽ നാം അറിഞ്ഞോ അറിയാതെയോ നമ്മളിൽ നിന്നും അകന്നുപോകുന്ന ചില നാട്ടു നന്മകളെ തിരികെ പിടിക്കാനും , കുടുംബ ബന്ധങ്ങളിലെ സൗഹാർദ്ദവും പരസ്പര
പങ്കുവയ്ക്കലുകളും ഓർമിച്ചെടുക്കാനും അതുവഴി കുടുംബത്തിലും, സമൂഹത്തിലും, നന്മയുടെ, കരുണയുടെ, കരുതലിന്റെ, ചേർത്തുനിർത്തലിന്റെ മഹാപ്രവാഹമാകാൻ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുകയാണ് ....

ഞായറാഴ്ച്ച കൃത്യസമയത്ത് തന്നെ മാതാപിതാക്കളോടും മക്കളോടും ചങ്ങാതിമാരോടും
കൂടി നമ്മുടെ തണൽമരച്ചോട്ടിലേക്കെത്തണം ....
ഇതിനു വേണ്ടി ചിലവാക്കുന്ന 2 മണിക്കൂർ നമ്മുടെ ജീവിതത്തിന് നാം കൊടുക്കുന്ന ഒരു റിഫ്രഷിംഗ് ആയിരിക്കുമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് താങ്കളേയും കുടുംബത്തേയും സൗഹൃദങ്ങളേയും തണൽമരച്ചോട്ടിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു ..

ഒത്തിരി സ്നേഹത്തോടെ
അമ്പാടിമല
വായനശാല &
വനിതാവേദി പ്രവർത്തകർ

26/01/2020

കനൽവഴികളിൽ മക്കൾക്ക്
തണൽമരമായ മാതാപിതാക്കൾ ......

ജീവിത സായാഹ്നത്തിൽ മാതാപിതാക്കൾക്ക്
തണൽ മരമാവുന്ന മക്കൾ ..........

ജീവിതത്തിന്റെ ഇഴയടുപ്പങ്ങളിലേക്ക് ..
ചിട്ടവട്ടങ്ങളിലേക്ക്
വായനശാലയും വനിതാവേദിയും
ഒരു കണ്ണാടി വയ്ക്കുകയാണ് ...

ഫെബ്രുവരി 9 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2 .30 മുതൽ വായനശാലയുടെ തണൽമരച്ചോട്ടിൽ.... ഡോ. ഡിക്സൺ P തോമസ് എന്ന മഹാ വൃഷത്തിന്റെ തണലിൽ ഒത്തുകൂടുന്നു ..

കൃത്യ സമയത്ത് സകുടുംബം എത്തണം ...

ഇന്ന് നമ്മൾ കൊടുക്കുന്ന തണൽ നാളെ നമുക്ക് തിരിച്ചു കിട്ടുമെന്ന വലിയ പ്രതീക്ഷയോടെ .......

വായനശാലാ - വനിതാ വേദി പ്രവർത്തകർ ....

പാഥേയം- ചെറുകഥ രചനാ മത്സരം🖋️ 11/01/2020

ഈ ജാലകം ഞാനെപ്പോഴും തുറന്നിടുന്നു .
പകലിൽ സൂര്യ വെളിച്ചം ചില രാത്രികളിൽ നിലാവെളിച്ചം .
ദൂരെ വർഷത്തിൽ നിറഞ്ഞെഴുകുന്ന പുഴ .
വേനലിൽ വരൾച്ചയുടെ
കഠിന ദുഃഖം...
എം സുകുമാരനെ പോലെ
കഥ പറഞ്ഞ് കഥ പറഞ്ഞ്
നമ്മുടെ ഹൃദയത്തിലിടം പിടിച്ച
ഒരു പിടി എഴുത്തുകാരുണ്ട് .
നിങ്ങളുടെ ഉള്ളിലുമുണ്ടാകാം അത്തരമൊരു എഴുത്തുകാരൻ .

ചോറ്റാനിക്കരയിൽ നിന്നും ഒരെഴുത്തുകാരനെ മലയാള കഥാഭൂമികയിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ അമ്പാടിമല വായന ശാല ബോധിസംഘടിപ്പിക്കുന്ന "പാഥേയം "ചെറുകഥാ രചന മത്സരത്തിൽ പങ്കാളികളാവുക .

#ഓൺലൈൻറെജിസ്ട്രേഷൻ #
ഫോം
https://docs.google.com/forms/d/e/1FAIpQLSd3fvfLeK6m3aXY0bqkWOkQgWwGV6qm6E6nXhUCMamzkSjYKg/viewform?usp=sf_link

പാഥേയം- ചെറുകഥ രചനാ മത്സരം🖋️

08/12/2019

8 - 12-2019...

മലയാള നാടകത്തിന്
ജനകീയ മുഖം നൽകിയ
തോപ്പിൽ ഭാസിയുടെ ഓർമ്മദിനം........

തോപ്പിൽ ഭാസി:
ചരിത്രത്തിന്റെ ശോണരേഖ

മധ്യതിരുവിതാംകൂറിലെ ഓണാട്ടുകരയുടെ മണ്ണിൽ നിന്ന് കേരളകരയാകെ പടർന്ന ചുവന്ന സർഗവസന്തത്തിന്റെ ചുരുക്കപ്പേരാണ് തോപ്പിൽ ഭാസി.

കലയും കമ്മ്യൂണിസവും കൈകൾ കോർത്തു സൃഷ്ടിച്ച സർഗാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുൻനിരപ്പോരാളിയെന്ന നിലയിലാണ് ചരിത്ര പഠനരേഖകളിൽ അടയാളപ്പെടുത്തേണ്ടത്.

മലയാള നാടകവേദിയിലെ മഹാപ്രതിഭയും ആചാര്യ സ്ഥാനീയനുമാണ് അദ്ദേഹം.നാടകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ നിറഞ്ഞുനിന്ന തോപ്പിൽഭാസി ജനകീയ നാടകങ്ങളുടെ പൂക്കാലം വിരിയിച്ച മനുഷ്യസ്നേഹിയാണ്.

ഒളിവു ജീവിതവും ജയിൽ ജീവിതവും മാറി മാറി അനുഭവിച്ച തോപ്പിൽ ഭാസി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവുമായിരുന്നു. ഒളിവിലെ ഓർമ്മകൾ എന്ന അദ്ദേഹത്തിന്റെ ആത്മകഥ കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കൾ നേരിട്ട കൊടിയ പീഡനങ്ങളുടെയും അവരുടെ അതിജീവനത്തിന്റെയും ചരിത്രരേഖയാണ്.

തോപ്പിൽഭാസിയുടെ നേതൃത്വത്തിലാണ്
കെ.പി.എ.സി. എന്ന ജനകീയ നാടക പ്രസ്ഥാനം രൂപമെടുക്കുന്നതും വേരുന്നിപ്പടരുന്നതും. അമ്പതുകളിലും അറുപതികളിലും പരിവർത്തനപ്പടയോട്ടം നയിച്ച "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി " എന്ന നാടകം നമ്മുടെ നാടിന്റെ ഭാഗധേയം തിരുത്തിക്കുറിച്ചു.

തോപ്പിൽഭാസി എഴുതി
സംവിധാനം ചെയ്ത്
കെ.പി.എ.സി. അവതരിപ്പിച്ച "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി " എന്ന നാടകം ഇ.എം.എസ് മുഖ്യമന്ത്രിയായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരാൻ അരങ്ങൊരുക്കിയെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയതാണ്.

മലയാള നാടകവേദിയെ സാമ്പ്രാദായികതയിൽ നിന്നും മോചിപ്പിച്ചതോപ്പിൽ ഭാസി ഭാവനയുടെ പുതിയ ആകാശങ്ങൾ തേടിപ്പോയ നാടകക്കാരനാണ്.സാധാരണ മനുഷ്യരുടെ വിചാര വികാരങ്ങൾ അരങ്ങിലെത്തിക്കുന്നതിലൂടെ നിലവിലുള്ള നാടക സങ്കല്പങ്ങൾ അദ്ദേഹം പൊളിച്ചെഴുതി.

ജീവിതഗന്ധിയും മനുഷ്യപ്പറ്റുള്ളതുമായ ഒരു നാടകവേദി സൃഷ്ടിച്ചതിലൂടെ ഒരു ജനതയുടെ ജീവിതത്തിന്റെ മുറിച്ചുമാറ്റാനകാത്ത ഭാഗമായി മാറാൻ തോപ്പിൽ ഭാസിക്ക് സാധിച്ചു. അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ വൈകാരികതയുടെ ഊഷ്മാവ് ചോരാത്ത മുഹൂർത്തങ്ങളിലൂടെ തോപ്പിൽഭാസി ആവിഷ്കരിച്ച നാട്ടുപച്ചപ്പും ഹൃദയശുദ്ധിയും എന്നെന്നും നമ്മുടെ നാടകവേദിയെകർമ്മനിരതമാക്കും.

ആശയസംവാദത്തിന്റെ തീപ്പൊരികൾ ചിന്തുന്നതോപ്പിൽഭാസി നാടകങ്ങൾക്ക് പ്രസക്തിയും പ്രധാന്യവും സമീപ കാലത്ത് വർദ്ധിച്ചുവരികയാണ്. ചരിത്രത്തിന്റെ ഒരു ശോണരേഖയായി മാറിയ തോപ്പിൽ ഭാസിയുടെ ആവേശോജ്വലമായ സ്മരണ കാലം കടന്നു പോകുംതോറും നമ്മളിൽ കത്തി നില്ക്കുക തന്നെ ചെയ്യും...

കടപ്പാട് ശ്രീ അനിൽ മാരാത്ത്

26/11/2019

26/11/2019 മലയാള മനോരമ പത്രവാർത്ത

Photos from അമ്പാടിമല വായനശാല's post 25/11/2019

അമ്പാടിമല വായനശാലയുടേയും ,
ബോധികലാ സാംസ്കാരിക വേദിയുടേയും ആഭിമുഖ്യത്തിൽ ഇന്ന് നടന്ന "ചതുരംഗം2019 " ചെസ്സ് ടൂർണ്ണമെന്റ് ശ്രീ റീസ് പുത്തൻവീടൻ ഉദ്ഘാടനം ചെയ്തു .

പ്രവർത്തനം തുടങ്ങിയ
ചെറിയ കാലയളവിൽ തന്നെ
ഒരു ദേശത്തിന്റെ ആശയും ആവേശവുമായി മാറാൻ
ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകളില്ലാത്ത
ഈ സാംസ്കാരിക കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണ് ,
ശ്രാവണം, പുസ്തപ്പറ, വയോജന ദിനാഘോക്ഷം, വയലാർ സ്മൃതി സന്ധ്യ, വനിതാ നൃത്തപഠന കേന്ദ്രം എന്നിവയെ പോലെ തന്നെ "ചതുരംഗം 2019 " ത്തിന്റേയും വിജയം .
തുടർന്നും ഏവരുടേയും
സാന്നിദ്ധ്യസഹകരണ
മുണ്ടാവണമെന്ന് സ്നേഹത്തോടെ
അഭ്യർത്ഥിച്ചു കൊള്ളുന്നു ..

ടീം അമ്പാടിമല വായനശാല&
ബോധി കലാ സാംസ്കാരിക വേദി

24/11/2019

ചതുരംഗം സമ്മാനവിതരണ ചടങ്ങ് ബോധി എക്സിക്യുട്ടീവ്വ് മെംബർ ശ്രീ: സുദർശൻ ദിവാകരൻ നന്ദി പ്രകാശിപ്പിക്കുന്നു

24/11/2019

ചതുരംഗം ആശംസ അർപ്പിച്ച് ശ്രീ: ജോൺസൺ തോമസ്സ്

Photos from അമ്പാടിമല വായനശാല's post 24/11/2019

ശ്രീ: NK നിഷാദ് വിജയികൾക്ക് സമ്മാനം നൽകുന്ന ചിത്രങ്ങൾ

24/11/2019

ചതുരംഗം സമ്മാനദാന ചടങ്ങിൽ ചെസ്സ് ആർബിറ്റർ ശ്രീ: യൂനസ്സ് സംസാരിക്കുന്നു

24/11/2019

തിരുവനന്തപുരം അക്ഷര ക്രിയേഴ്സൻസ് CEO ശ്രീ: രാജേഷ് കുമാർ വായനശാലയ്ക്ക് സംഭാവന നൽകിയ കാരം ബോർഡ് ബോധി ജോ: കൺവീനർ ശ്രീ: വിൽസൺ ശ്രീമതി ജുലിയറ്റ് ടി.ബേബിക്ക് കൈമാറുന്നു

24/11/2019

ചതുരംഗം ഉൽഘാടനം ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: റീസ് പുത്തൻ വീട്ടിൽ

24/11/2019

ചതു രംഗം ആശംസ അർപ്പിച്ച് ശ്രീ.ഷാജി

24/11/2019

ചതുരംഗം ആശംസ അർപ്പിച്ച് വാർഡ് മെംബർ ശ്രീമതി ജുലിയറ്റ് ടി.ബേബി

Photos from അമ്പാടിമല വായനശാല's post 24/11/2019

ചതുരംഗം ഉൽഘാടന ചടങ്ങുകളുടെ ചിത്രങ്ങൾ

24/11/2019

കണയന്നുർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ രാജേഷുമായി ബോധിയുടെ ഭാരവാഹികൾ ചർച്ചയിൽ

24/11/2019

ചതുരംഗം ചെസ്സ് മത്സരം

Photos from അമ്പാടിമല വായനശാല's post 23/11/2019
Photos from അമ്പാടിമല വായനശാല's post 23/11/2019

ചെസ്സ് മത്സരം 24/11/2019 ഞായറാഴ്ച

15/11/2019

തൃപ്പൂണിത്തുറ നോർത്ത് വ്യാപാരി വ്യവസായി ഏകോപന സമതി വനിത വിഭാഗം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബേlധിയുടെ ഷീജ റോയി

12/11/2019

ഡോക്ടർ Gracy വായനശാലയ്ക്ക് ബുദ്ധ ശിൽപ്പം സമ്മാനിക്കുന്നു

01/11/2019

ശ്രീ :K. C. ജോയ് ലൈഫ് മെമ്പർഷിപ് എടുത്ത് കൊണ്ട് പുസ്തകങ്ങൾ വായന ശാലയ്ക്ക് ആയി സെക്രട്ടറി ശ്രീ :കിരൺ ബേബിക്ക് കൈ മാറുന്നു

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Category

Telephone

Address

Ambadimala, Chottanikkara
Kochi
682305

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Other Libraries in Kochi (show all)
Mahatma Gandhi Quote Mahatma Gandhi Quote
Kochi

Encourage quotes

Akshay viswam Akshay viswam
Kazhunnukattuveli
Kochi, 688524

Safdar Hashmi Library Safdar Hashmi Library
Kochi, 683105

Library

LESEN LESEN
Kochi

lesen is a library service startup in kerala, india

Kanayanoor Taluk Library Council Kanayanoor Taluk Library Council
Kochi, 682024

വായനയിൽ നിന്നും അറിവിലേക്ക്, അറിവിൽ ?

Barvo Barvo
Chola
Kochi, 676551

Eloor Libraries Eloor Libraries
Press Club Road
Kochi, 682011

Welcome to the finest library in India.. For more than 40 years, book lovers of all age groups across

Amma Amma
പൈനാടത്ത് വീട്, മേയ്ക്കാട്
Kochi

naaz.navas naaz.navas
Fort Kochi
Kochi

�welcome �

Dspace support Dspace support
Edappally
Kochi, 682024

Open Source Digital Library Solution DSPACE. focuzinfotech is promoting the use of DSPACE digital library software.

Bum bum bhole nath Bum bum bhole nath
Anu, Shanthi, Shivdev, Rudraksh, ��Har Har MahaDev
Kochi, 682016

Good energy SHIVA mediation OM NAMAH: SHIVAYA 🔥🙏🏻🧘‍♂️🧘‍♀️🧘

NAS Club & Library NAS Club & Library
Kochi, 683576

Neerolippara Arts,Sports (NAS) Club & Library Situated in the outskirts of Karukutty Panchayathu in Ernakulam District, Kerala in India