The Secret രഹസൃം

The Secret രഹസൃം

Rahasyam
The unknown unlocked. Kerala science, secrets, truth, aliens, s**ce exploration, history page everything will be in Malayalam

ചരിത്രം ശാസ്ത്രം ചുരുളാഴിയാത്ത രഹസ്യങ്ങൾ

04/01/2023

വരച്ചെടുക്കാനാവുന്ന ,പക്ഷെ ഭൗതികമായി നിര്മിക്കാനാവാത്ത ഒരു സാങ്കൽപ്പിക നിര്മിതിയാണ് ''പെൻറോസ് ട്രയാങ്കിൾ''.
ചിത്രം കടപ്പാട് :https://www.facebook.com/groups/509853673662779/posts/883792142935595/

അന്യഗ്രഹജീവികളയച്ച 13000 വർഷം പഴക്കമുള്ള കൃത്രിമഉപഗ്രഹം | The Black Knight Satellite Malayalam 26/11/2022

13000 വർഷം പഴക്കമുള്ള അന്യഗ്രഹ ജീവികളയച്ച കൃത്രിമഉപഗ്രഹം

https://youtube.com/shorts/TzM-YM4ICfE?feature=share

അന്യഗ്രഹജീവികളയച്ച 13000 വർഷം പഴക്കമുള്ള കൃത്രിമഉപഗ്രഹം | The Black Knight Satellite Malayalam അന്യഗ്രഹജീവികളയച്ച 13000 വർഷം പഴക്കമുള്ള കൃത്രിമഉപഗ്രഹം | The Black Knight Satellite MalayalamThe Black Knight satellite conspiracy theory claims that a spa...

ഭൂമിയെ വിഴുങ്ങാൻ വലുപ്പമുള്ള കൊടുങ്കാറ്റ് | Jupiter Great Red Spot | Rahasyam Malayalam 19/11/2022

ഭൂമിയെ വിഴുങ്ങാൻ വലുപ്പമുള്ള കൊടുങ്കാറ്റ് | Jupiter Great Red Spot | Rahasyam Malayalam

https://youtube.com/shorts/vp7mxMkvS1E

ഭൂമിയെ വിഴുങ്ങാൻ വലുപ്പമുള്ള കൊടുങ്കാറ്റ് | Jupiter Great Red Spot | Rahasyam Malayalam ഭൂമിയെ വിഴുങ്ങാൻ വലുപ്പമുള്ള കൊടുങ്കാറ്റ് | Jupiter Great Red Spot | Giant Tornado That Can Swallow Earth | Rahasyam Malayalam

ഈ നീല കുത്തിനുള്ളിലാണ് നമ്മൾ | The Blue Pale Dot | Carl Sagan | The Voyager 1 13/11/2022

നമ്മൾ ഈ നീല കുത്തുനുള്ളിലാണ്...

https://youtube.com/shorts/q7424mrl58c?feature=share

ഈ നീല കുത്തിനുള്ളിലാണ് നമ്മൾ | The Blue Pale Dot | Carl Sagan | The Voyager 1 ഈ നീല കുത്തിനുള്ളിലാണ് നമ്മൾ | The Blue Pale Dot | Carl SaganPale Blue Dot is a photograph of planet Earth taken on February 14, 1990, by the Voyager 1 s**c...

21/10/2022

🐜 മൈക്രോസ്കോപ്പിൽ ഉറുമ്പിന്റെ മുഖം 5 മടങ്ങ് സൂം ചെയ്താൽ ഉറുമ്പിന്റെ രൂപം ഇങ്ങിനെയാണ്

യൂജെനിജസ് കവലിയാസ്കാസ് എന്ന ലിത്വാനിയൻ വന്യജീവി ഫോട്ടോഗ്രാഫർക്ക് നിക്കോണിൻ്റെ 2022-ലെ സ്‌മോൾ വേൾഡ് ഫോട്ടോ മത്സരത്തിൽ "ഇമേജ് ഓഫ് ഡിസ്റ്റിംഗ്ഷൻ" എന്ന റണ്ണേഴ്‌സ് അപ്പ് സമ്മാനം നേടി കൊടുത്ത ചിത്രമാണിത്. കഴിഞ്ഞ ആഴ്‌ചയാണ് നിക്കോൺ വിജയികളെ പ്രഖ്യാപിച്ചത്.

03/10/2022

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കണികാ ആക്സിലറേറ്ററാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC). 2008 സെപ്റ്റംബർ 10-നാണ് ഇത് ആദ്യമായി ആരംഭിച്ചത്, CERN-ന്റെ(CERN എന്നറിയപ്പെടുന്ന യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്, ലോകത്തിലെ ഏറ്റവും വലിയ കണികാ ഭൗതിക ലബോറട്ടറി ആയി പ്രവർത്തിക്കുന്ന ഒരു യൂറോപ്യൻ ഗവേഷണ സ്ഥാപനമാണ്. 1954-ൽ സ്ഥാപിതമായ ഈ സംഘടനയ്ക്ക് ഫ്രാങ്കോ-സ്വിസ് അതിർത്തിയിലുള്ള ജനീവയുടെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്). ആക്സിലറേറ്റർ സമുച്ചയത്തിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി ഇത് തുടരുന്നു. പാതയിൽ ഉടനീളം കണികകളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ത്വരിതപ്പെടുത്തുന്ന നിരവധി ഘടനകളുള്ള സൂപ്പർകണ്ടക്റ്റിംഗ് കാന്തങ്ങളുടെ 27-കിലോമീറ്റർ വലയം LHC ഉൾക്കൊള്ളുന്നു.

എന്താണ് ആക്സിലറേറ്റർ?

ഒരു ആക്സിലറേറ്റർ, പ്രോട്ടോണുകൾ അല്ലെങ്കിൽ ഇലക്ട്രോണുകൾ പോലെയുള്ള ചാർജുള്ള കണങ്ങളെ, ഉയർന്ന വേഗതയിൽ/ പ്രകാശവേഗതയോട് ചേർന്ന് മുന്നോട്ട് നയിക്കുന്നു. പിന്നീട് അവ ഒന്നുകിൽ ഒരു ലക്ഷ്യത്തിലേക്കോ എതിർദിശയിൽ പ്രചരിക്കുന്ന മറ്റ് കണങ്ങൾക്ക് നേരെയോ ഇടിപ്പിക്കുന്നു(smashing) . ഈ കൂട്ടിയിടികളെക്കുറിച്ച് പഠിക്കുന്നതിലൂടെ, ഭൗതികശാസ്ത്രജ്ഞർക്ക് അനന്തമായ ചെറിയ ലോകത്തെ കുറിച്ച് അന്വേഷിക്കാൻ കഴിയും.

കണികകൾ വേണ്ടത്ര ഊർജ്ജസ്വലമാകുമ്പോൾ,നമ്മുടെ ഭാവനയെ ധിക്കരിക്കുന്ന ഒരു പ്രതിഭാസം സംഭവിക്കുന്നു: കൂട്ടിയിടിയിലൂടെ ഊർജ്ജം പുതിയ കണങ്ങളുടെ രൂപത്തിൽ ദ്രവ്യമായി രൂപാന്തരപ്പെടുന്നു, ആദ്യകാല പ്രപഞ്ചത്തിൽ നിലനിന്നിരുന്നതുപോലെ . ഈ പ്രതിഭാസത്തെ ഐൻസ്റ്റീന്റെ പ്രശസ്തമായ E=mc2 എന്ന സമവാക്യം വിവരിക്കുന്നു, അതനുസരിച്ച് ദ്രവ്യം ഊർജത്തിന്റെ കേന്ദ്രീകൃത രൂപമാണ്, രണ്ടും പരസ്പരം മാറ്റാവുന്നവയാണ്.

ലോകത്തിലെ ഏറ്റവും ശക്തമായ ആക്സിലറേറ്ററാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ. നമുക്ക് അറിയാവുന്ന എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്ന പ്രോട്ടോണുകൾ പോലുള്ള കണങ്ങളെ ഇത് ത്വരിതപ്പെടുത്തുന്നു . പ്രകാശത്തിന്റെ വേഗതയോട് അടുത്ത് ത്വരിതപ്പെടുത്തുമ്പോൾ അവ മറ്റ് പ്രോട്ടോണുകളുമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടികൾ ഹിഗ്സ് ബോസോൺ അല്ലെങ്കിൽ ടോപ്പ് ക്വാർക്ക് പോലെയുള്ള കൂറ്റൻ കണങ്ങളെ ഉത്പാദിപ്പിക്കുന്നു. അവയുടെ ഗുണവിശേഷതകൾ അളക്കുന്നതിലൂടെ, ശാസ്ത്രജ്ഞർ പദാർത്ഥത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഉള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നു. ഈ കൂറ്റൻ കണങ്ങൾ കണ്ണിമവെട്ടുന്ന സമയം മാത്രമേ നിലനിൽക്കൂ, നേരിട്ട് നിരീക്ഷിക്കാൻ കഴിയില്ല. ഏതാണ്ട് ഉടനടി അവ ഭാരം കുറഞ്ഞ കണങ്ങളായി രൂപാന്തരപ്പെടുന്നു (അല്ലെങ്കിൽ ക്ഷയിക്കുന്നു), ശേഷം അത് ക്ഷയിക്കുകയും ചെയ്യുന്നു. ഈ ശോഷണ ശൃംഖലയിലെ തുടർച്ചയായ കണ്ണികളിൽ നിന്ന് ഉയർന്നുവരുന്ന കണങ്ങളെ ഡിറ്റക്ടറിന്റെ പാളികളിൽ തിരിച്ചറിയുന്നു.

How an accelerator works:-

ആറ്റോമിക് ന്യൂക്ലിയസിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാൻ ഊർജ്ജസ്വലമായ കണങ്ങൾ നൽകുന്നതിനായി 1930-കളിൽ ആക്സിലറേറ്ററുകൾ കണ്ടുപിടിച്ചു. അതിനുശേഷം, കണികാ ഭൗതികശാസ്ത്രത്തിന്റെ പല വശങ്ങളും അന്വേഷിക്കാൻ അവ ഉപയോഗിച്ചു. കണികകളെ ത്വരിതപ്പെടുത്തുന്ന വൈദ്യുത മണ്ഡലങ്ങളും അവയെ നയിക്കുകയും ഫോക്കസ് ചെയ്യുകയും ചെയ്യുന്ന കാന്തികക്ഷേത്രങ്ങളും സൃഷ്ടിച്ച് കണങ്ങളുടെ ഒരു ബീമിന്റെ ഊർജ്ജം വേഗത്തിലാക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ജോലി.

ആക്സിലറേറ്ററിനുള്ളിൽ, രണ്ട് ഉയർന്ന ഊർജ്ജ കണിക രശ്മികൾ (two high-energy particle beams )കൂട്ടിയിടിക്കുന്നതിന് മുമ്പ് പ്രകാശവേഗതയോട് അടുത്ത് അവ സഞ്ചരിക്കുന്നു. പ്രത്യേക ബീം പൈപ്പുകളിൽ ഈ ബീമുകൾ (two high-energy particle beams ) വിപരീത ദിശകളിൽ സഞ്ചരിക്കുന്നു - അൾട്രാഹൈ വാക്വമിൽ സൂക്ഷിച്ചിരിക്കുന്ന രണ്ട് പൈപ്പുകൾ ആണ് ഇത് . സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രോമാഗ്നറ്റുകൾ പരിപാലിക്കുന്ന ശക്തമായ കാന്തികക്ഷേത്രത്താൽ അവ ആക്സിലറേറ്റർ വളയത്തിന് ചുറ്റും നയിക്കപ്പെടുന്നു. ഒരു സൂപ്പർകണ്ടക്റ്റിംഗ് അവസ്ഥയിൽ പ്രവർത്തിക്കുന്ന പ്രത്യേക വൈദ്യുത കേബിളിന്റെ കോയിലുകളിൽ നിന്നാണ് വൈദ്യുതകാന്തങ്ങൾ നിർമ്മിച്ചിരിക്കുന്നത്, പ്രതിരോധമോ ഊർജ്ജനഷ്ടമോ ഇല്ലാതെ കാര്യക്ഷമമായി ഇവിടെ വൈദ്യുതി പ്രവഹിക്കുന്നു . ഇതിന് കാന്തങ്ങളെ ‑271.3°C വരെ തണുപ്പിക്കേണ്ടതുണ്ട് - ബഹിരാകാശത്തേക്കാൾ തണുപ്പുള്ള താപനില. ഇക്കാരണത്താൽ, ആക്സിലറേറ്ററിന്റെ ഭൂരിഭാഗവും ലിക്വിഡ് ഹീലിയത്തിന്റെ ഒരു വിതരണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് കാന്തങ്ങളെ തണുപ്പിക്കുന്നു, അതുപോലെ മറ്റ് വിതരണ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നു .

ആക്സിലറേറ്ററിന് ചുറ്റുമുള്ള ബീമുകളെ നയിക്കാൻ വ്യത്യസ്ത ഇനങ്ങളിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് കാന്തങ്ങൾ ഉപയോഗിക്കുന്നു. ബീമുകളെ വളയ്ക്കുന്ന 15 മീറ്റർ നീളമുള്ള 1232 ദ്വിധ്രുവ കാന്തങ്ങൾ, ബീമുകളെ ഫോക്കസ് ചെയ്യുന്ന ഓരോന്നിനും 5-7 മീറ്റർ നീളമുള്ള 392 quadrupole കാന്തങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പ്, കൂട്ടിയിടിയുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനായി കണങ്ങളെ അടുത്ത് "അമർത്തിപ്പിടിക്കാൻ " മറ്റൊരു തരം കാന്തം ഉപയോഗിക്കുന്നു. കണികകൾ വളരെ ചെറുതാണ്, അവയെ കൂട്ടിയിടിക്കുന്നതിനുള്ള ദൗത്യം 10 ​​കിലോമീറ്റർ അകലെ രണ്ട് സൂചികൾ പാതിവഴിയിൽ കണ്ടുമുട്ടുന്ന കൃത്യതയോടെ വെടിവയ്ക്കുന്നതിന് തുല്യമാണ്(ഉദാഹരണം).

ആക്സിലറേറ്റർ, അതിന്റെ സേവനങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള എല്ലാ നിയന്ത്രണങ്ങളും CERN കൺട്രോൾ സെന്ററിൽ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിന്ന്, LHC ക്കുള്ളിലെ ബീമുകൾ ആക്‌സിലറേറ്റർ വളയത്തിന് ചുറ്റുമുള്ള നാല് സ്ഥലങ്ങളിൽ കൂട്ടിയിടിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് നാല് കണികാ ഡിറ്റക്ടറുകളുടെ സ്ഥാനത്തിന് അനുസൃതമായി ആണ് നടക്കുന്നത് - ATLAS, CMS, ALICE, LHCb.

ചിത്രത്തിൽ :- 3D cut of the LHC dipole (Image: CERN)

വിവരങ്ങൾക്ക് കടപ്പാട് CERN

Credit: Remya Onattu

02/10/2022

2019 ൽ, സോഫിയ ആദ്യമായി പ്രപഞ്ചത്തിൽ രൂപപ്പെട്ട ആദ്യത്തെ തരം തന്മാത്ര കണ്ടെത്തി.

മഹാവിസ്ഫോടനത്തിനു ശേഷമുള്ള ആദ്യകാലങ്ങളിൽ ചില തരം ആറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏകദേശം 100,000 വർഷങ്ങൾക്ക് ശേഷം ഇവയിൽ രണ്ടെണ്ണം കൂടിച്ചേർന്ന് ഹീലിയം ഹൈഡ്രൈഡ് രൂപപ്പെട്ടു.

സോഫിയ 3000 പ്രകാശവർഷം അകലെ ആധുനിക ഹീലിയം ഹൈഡ്രൈഡ് കണ്ടെത്തി.

📸: NASA/ESA/Hubble Processing: Judy Schmidt

Credit : Remya Onattu

16/09/2022

തലതിരിഞ്ഞ ശുക്രൻ.!

ഈ ചിത്രം 1983-ൽ സോവിയറ്റ് ബഹിരാകാശ പേടകമായ 'വെനീറ' എടുത്തതാണ്. ഈ ചിത്രം എടുത്തു കഴിഞ്ഞു, കൃത്യം 127 മിനിറ്റുകൾക്കുശേഷം ആ പേടകം ഉരുകിപ്പോയി, അതിനാൽ ശുക്രന്റെ പ്രതലത്തിൽ നിന്നുള്ള ഒരേയൊരു യഥാർത്ഥ ചിത്രം ഇതായിരിക്കുമോ.?

🟦 സൂര്യനിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ, സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായ റോമൻ ദേവതയുടെ പേരിലാണ് ഈ ഗ്രഹം അറിയപ്പെടുന്നത്. ചന്ദ്രനുശേഷം ഭൂമിയുടെ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള പ്രകൃതിദത്ത വസ്തു എന്ന നിലയിൽ, ശുക്രന് നിഴലുകൾ വീഴ്ത്താനും പകൽ വെളിച്ചത്തിൽ പോലും നഗ്നനേത്രങ്ങൾകൊണ്ട് കാണാനും കഴിയും.

🟥 ശുക്രന്റെ അന്തരീക്ഷം വളരെ ചൂടുള്ളതും 457 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ളതുമാണ്.
2030 ൽ ശുക്രന്റെ താപനിലയെ താങ്ങാൻ കഴിയുന്ന മറ്റൊരു പേടകം അയക്കാൻ നാസ ഉദ്ദേശിക്കുന്നു.

🟧 പ്രധാനമായും കാർബൺ ഡൈ ഓക്സൈഡും ചെറിയ അളവിലുള്ള നൈട്രജനും അടങ്ങുന്ന വളരെ സാന്ദ്രമായ അന്തരീക്ഷമാണ് ശുക്രനുള്ളത്, അന്തരീക്ഷത്തിന്റെ പിണ്ഡം ഭൂമിയുടെ അന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 93 മടങ്ങാണ്.

🟨 ശുക്രൻ സൂര്യനെ ചുറ്റുന്നത് ശരാശരി 108 ദശലക്ഷം കിലോമീറ്റർ അകലെയാണ്, അത് 225 ദിവസത്തിലൊരിക്കൽ അതിനെ ചുറ്റുന്നു, എല്ലാ ഗ്രഹ പരിക്രമണപഥങ്ങളും ദീർഘവൃത്താകൃതിയിലാണെങ്കിലും ശുക്രന്റെ പരിക്രമണപഥം വൃത്താകൃതിയിൽ ഏറ്റവും അടുത്താണ്.

🟩 ശുക്രന് സ്വാഭാവിക ഉപഗ്രഹങ്ങളില്ല, ശുക്രനും ബുധനും മാത്രമാണ് ഉപഗ്രഹ ങ്ങളില്ലാത്ത രണ്ട് ഗ്രഹങ്ങൾ.

⚛ നമ്മുടെ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെല്ലാം ആൻറി ക്ലോക്ക് വൈസ് ദിശയിൽ സൂര്യനെ പരിക്രമണം ചെയ്യുമ്പോൾ ശുക്രൻ മാത്രമാണ് അതിന്റെ അച്ചുതണ്ടിൽ ഘടികാരദിശയിൽ കറങ്ങുന്നത്.

വിവരശേഖരണം:
✍ Rafi Msm Muhammed.
അവലംബം: spce.com
ഫോട്ടോ കടപ്പാട്: Google images.

12/05/2022

𝗩𝗼𝗹𝗰𝗮𝗻𝗶𝗰 𝗦𝗻𝗮𝗶𝗹

ശുക്രനിൽ ജീവൻ ഉണ്ടാകാം എന്ന് ശാസ്ത്രലോകം സംശയം പ്രകടിപ്പിച്ചപ്പോൾ 𝟒𝟕𝟓 ഡിഗ്രി സെൽഷിയസ് ചൂടിൽ ജീവനോ എന്ന് ചിരിച്ച് തള്ളിയവർ ഏറെ.പക്ഷെ നമ്മുടെ സമുദ്രത്തിലെ അഗ്നിപർവതങ്ങളിൽ നിന്നും പുറത്തു വരുന്ന വെന്റുകളിലെ ഏകദേശം 𝟒𝟎𝟎 ഡിഗ്രി സെൽഷിയസ് ചൂടിൽ, ഏകദേശം ഒന്നര മൈൽ ആഴങ്ങളിൽ , നമ്മളെ പപ്പടം പോലെ പൊടിക്കുന്ന ആ ആഴത്തിലെ മർദ്ദത്തിൽ, ആഹാരം നിർബന്ധം ഇല്ലാത്ത, മാർവെൽ സിനിമയിലെ 𝐈𝐫𝐨𝐧 𝐦𝐚𝐧- നെ പോലെ ഇരുമ്പിന്റെ പടച്ചട്ട (𝐈𝐫𝐨𝐧 𝐒𝐮𝐥𝐩𝐡𝐢𝐝𝐞) അണിഞ്ഞ ജീവികൾ ഇന്ത്യൻ സമുദ്രത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അവയിലെ ഗ്രന്ധികളിലെ ബാക്റ്റീരിയ അവശ്യം വേണ്ട ഊർജം നൽകുന്നു എന്ന് കരുതുന്നു. ഓക്സിജൻ തന്നെ വേണ്ടാത്ത മറ്റ് ജീവികൾ ഭൂമിയിൽ തന്നെ ഉള്ളപ്പോൾ, ജീവൻ എന്ന പ്രപഞ്ചത്തിലെ പ്രതിഭാസം നമ്മൾ എപ്പോഴും വിചാരിക്കുന്നപോലെ ആകണമെന്നില്ല, അത് ഭൂമിക്ക് വെളിയിൽ ആയാലും ശരി. വ്യാഴത്തിന്റെ ചന്ദ്രൻ ആയ യൂറോപ്പയിലെ സമുദ്രത്തിനടിയിലും ഇതേ സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നോർക്കുക.അപ്പോൾ അവിടെയും ഒന്നും ഇല്ല എന്ന് പറയാൻ പറ്റില്ല. ഏതു 𝐄𝐱𝐭𝐫𝐞𝐦𝐞 𝐜𝐨𝐧𝐝𝐢𝐭𝐢𝐨𝐧𝐬 - ലും ഏതു രൂപത്തിലും ജീവൻ നിലനിൽക്കാം എന്ന് സാരം.

Photos from The Secret രഹസൃം's post 29/11/2021

ദേവപ്രീതിക്കായി നേപ്പാളില്‍ നടക്കുന്ന മൃഗബലി !

ഞെട്ടലുളവാക്കുന്ന വാര്‍ത്ത തന്നെയാണ്.ആരും കാട്ടാൻ മടിക്കുന്ന കൊടും ക്രൂരത.

നേപ്പാള്‍ തലസ്ഥാനമായ കാട്മണ്ടുവില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ബാറാ ജില്ലയിലെ ബാരിയാര്‍പൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആചാര മാണ് ഈ മൃഗബലി. മൃഗങ്ങളെ ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ മൈതാനത്ത് നിരത്തി നിര്‍ത്തിയാണ് വെട്ടിക്കൊല്ലുന്നത്.

മൃഗബലി ദേവപ്രീതിക്ക് ഉത്തമമാണെന്നും അതുവഴി തങ്ങള്‍ക്കു സമൃദ്ധിയും ഐശ്വര്യവും കൈവരു മെന്നുമാണ് ഇവിടുത്തെ വിശ്വാസം.

ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ ക്ഷേത്രങ്ങളില്‍ മൃഗബലി ഇന്നും നി രോധിച്ചിട്ടില്ല.കഴിഞ്ഞ 2009 ല്‍ ഈ ക്ഷേത്രത്തില്‍ രണ്ടര ലക്ഷം മൃഗങ്ങളെ ബലികൊടുത്തിരുന്നു. 2014 ൽ അഞ്ചു ലക്ഷം മൃഗങ്ങളെയും ,പക്ഷികളെയും ബലികൊടുത്തു. മനുഷ്യാവകാശപ്രവർത്തകരുടെയും മൃഗസ്നേഹികളുടെയും ശക്തമായ എതിർപ്പുകൾ "ഗഡിമായി" എന്ന് പേരുള്ള ഈ ആഘോഷത്തിനെ തിരേ ലോകമെമ്പാടുനിന്നും ഉയർന്നുവ ന്നതിനാൽ 2019 ൽ മൃഗബലിയിൽ അൽപ്പം കുറവുവന്നു. എങ്കിലും രഹസ്യമായി അവർ അനേകം മൃഗങ്ങളെ കൊന്നൊടുക്കുകയുണ്ടായി.

ബലിക്കു ശേഷം മൃഗങ്ങളുടെ തലയും ,ഉടലും കുഴിച്ചു മൂടുകയാണ് പതിവ്.തോല്‍ വ്യവസായ ശാലയ്ക്ക് വില്‍ക്കപ്പെടുന്നു. ബലിനൽകിയ മൃഗങ്ങളുടെ രക്തം പാത്രത്തിലാക്കി വിശ്വാസികള്‍ വീട്ടില്‍ കൊണ്ടുപോയി കുടിക്കുകയും ചെയ്യാറുണ്ട്.
നേപ്പാളിന്‍റെ വിവിധ ഭാഗങ്ങള്‍ കൂടാതെ ഉത്തരേന്ത്യയില്‍ നിന്നുവരെ ആയിരക്കണക്കിനു് മൃഗങ്ങളും ആളുകളും രാപകലില്ലാതെ ഇവിടെ ഗഡിമായി മൃഗബലിക്കായി എത്തെപ്പെടുന്നു.അടുത്ത ഗഡിമായി ആഘോഷം 2024 ലാണ്.

വന്യജീവി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള സംഘടനകള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ വുമായി രംഗത്തെത്തിയിട്ടുണ്ട്.. ഇതുമൂലം കനത്ത സുരക്ഷാ കാവലാണ് സര്‍ക്കാര്‍ മൃഗബലിക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

" തറയില്‍ ഒഴുകുന്ന ചുടുരക്തം, മരണവേദനയാല്‍ പിടയുന്ന മൃഗങ്ങള്‍, മൂര്‍ച്ചയേറിയ വെട്ടുകത്തിയുമായി പാഞ്ഞുനടക്കുന്ന കശാപ്പുകാര്‍. ഈ ദൃശ്യങ്ങള്‍ കാണുന്ന കുഞ്ഞുങ്ങള്‍..എത്ര ക്രൂരമാണിത്.."

ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അധ്യക്ഷന്‍ ജയസിംഹ നൂഗുഹള്ളി ഈ ആഘോഷത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് മുകളില്‍. വളരെ അന്വര്‍ഥമായ വാക്കുകള്‍. സത്യത്തില്‍ ഈ ക്രൂരത അറപ്പുളവാക്കുന്നു.

Credit : Prakash Nair Melila