Kerala Inside

Kerala Inside. It's all about Kerala

06/06/2024

25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു.

220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച്‌ ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്. ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള്‍ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. അധ്യാപക സംഘടനകള്‍ കൂട്ടത്തോടെ ഇതിനെ എതിർത്തെങ്കിലും കോടതി വിധി നടപ്പാക്കേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് 16 ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി 220 അധ്യയനദിനം നിശ്ചയിച്ച്‌ കലണ്ടർ തയാറാക്കിയത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉള്‍പ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 205 ആക്കി മാറ്റുകയായിരുന്നു.

06/06/2024

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച്‌ ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

05/06/2024

Happy World Environment Day! 🌍🌱
Earth is our home, and we must keep it clean and green. Let's make our planet a better and greener place for us and for future generations.

04/06/2024

യുഡിഎഫ് തരംഗം.

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം. 18 മണ്ഡലങ്ങളില്‍ കൃത്യമായി വിജയമുറപ്പിച്ചപ്പോള്‍ അതില്‍ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോള്‍ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരില്‍ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയില്‍ ഷാഫി പറമ്ബിലും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു. ആലത്തൂരിലും മാത്രമാണ് എല്‍ഡിഎഫ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. NDA സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശ്ശൂർ കീഴടക്കി. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ മുന്നേറ്റം.

03/06/2024

തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും.

03/06/2024

കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജമാക്കി യാത്ര നടത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡിയുടെ കുറ്റപത്രം. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കുറ്റപത്രം നല്‍കിയത്.

സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമെതിരെയാണ് കുറ്റപത്രം. അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിന് ചുമത്തിയ വകുപ്പ് പ്രകാരം മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. ആര്‍ ടി ഒ കേസെടുത്തതിന് ശേഷം യുട്യൂബ് ചാനലിന് 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയെന്നും എല്ലാവര്‍ക്കം നന്ദിയെന്നും പരിഹസിച്ച്‌ സഞ്ജു ടെക്കി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഹൈക്കോടതി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ ആര്‍ടിഓയോട് നിര്‍ദ്ദേശിച്ചു. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പൊലിസ് കസ്റ്റഡിയിലേക്ക് മാറ്റി.

കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി പൊതുനിരത്തില്‍ ഓടിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ തുടക്കത്തില്‍ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടപടിയെടുത്തിരുന്നു.

03/06/2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്.

റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്.

സെന്‍സെക്‌സ് 3.55 ശതമാനം ഉയര്‍ന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയര്‍ന്ന് 23,338.70 എന്ന റെക്കോര്‍ഡിലേക്കെത്തി.പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്യു ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 83.46നെ അപേക്ഷിച്ച്‌ ഇന്ത്യന്‍ രൂപ ഇന്ന് 47 പൈസ ഉയര്‍ന്ന് 82.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയില്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു.

03/06/2024

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരില്‍ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും.

കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലില്‍ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

03/06/2024

ഒരു മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,880 രൂപയാണ്.
നാല്‌ ദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്. ജൂണ്‍ ആരംഭിച്ചത് മുതല്‍ വില ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6610 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5495 രൂപയായി. വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.

23/05/2024

സ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്

മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് എറണാകുളം തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

23/05/2024

കേരളത്തിൽ ഇതുവരെ പെയ്ത‌ത് 18 ശതമാനം അധികമഴ
കടുത്ത ചൂടിനൊടുവില്‍ പെയ്ത വേനല്‍മഴ അതിതീവ്ര മഴയായി പരിണമിച്ചതോടെ സംസ്ഥാനത്ത് ലഭിച്ചത് 18 ശതമാനം അധിക മഴ. മാർച്ച്‌ ഒന്ന് മുതല്‍ മെയ് 23 വരെയുള്ള കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ട കണക്കാണിത്. ഇക്കാലയളവില്‍ 277.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 327.3 മില്ലിമീറ്റർ മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴലഭിച്ചത്. 510.5 എം.എം മഴയാണ് മെയ് 23 വരെ ലഭിച്ചത്. വേനലില്‍ പെയ്യേണ്ട സാധാരണ മഴയേക്കാള്‍ 19 ശതമാനം കൂടുതലാണ്.

എന്നാല്‍ അധിക മഴയില്‍ ഏറ്റവും മുന്നില്‍ തിരുവനന്തപുരമാണ്. 51 ശതമാനം അധികമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. പാലക്കാട് ജില്ലയില്‍ 48 ശതമാനവും കോട്ടയത്ത് 35 ശതമാനവും അധികമഴ ലഭിച്ചു. അതേ സമയം ഈ വേനലില്‍ കുറഞ്ഞ മഴ ഇടുക്കിയിലാണ്. 28 ശതമാനമാണ് . കൊല്ലം ജില്ലയിലും എട്ടു ശതമാനം കുറവാണ്. ലക്ഷദ്വീപില്‍ 84 ശതമാനവും മാഹിയില്‍ 28 ശതമാനവും അധികമഴ റിപ്പോർട്ട് ചെയ്തു.

23/05/2024

പെരുമഴ; കോഴിക്കോട് മെഡിക്കല്‍ കോളജ് വാര്‍ഡില്‍ വെള്ളം കയറി
സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉള്‍പ്പടെയുള്ള ജില്ലകളില്‍ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്ബള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളില്‍ നിന്നും വെള്ളം പമ്ബ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വെള്ളം കയറിയതോടെ പ്രവർത്തനം മുകള്‍ നിലയിലേക്ക് മാറ്റുകയായിരുന്നു.

23/05/2024

ഉത്പാദനം കുറഞ്ഞു, വില കുതിക്കുന്നു; പച്ചക്കറിവില മേലേക്ക്!

നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ എല്ലാ പച്ചക്കറികള്‍ക്കും വില കൂടിയിരുന്നു. 80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും.

സവാളയ്ക്ക് മാത്രമാണ് അല്‍പം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില ഇരട്ടിയോളമായി. തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവില്‍ വില ഉയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്നാട്ടില്‍ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയില്‍നിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി വാങ്ങാൻ ആഴ്ചയില്‍ ശരാശരി 600 രൂപയ്ക്ക് മുകളില്‍ ചെലവുണ്ട് ഇപ്പോള്‍.

07/05/2024

എസ്.എസ്.എല്‍.സി ഫലം നാളെയറിയാം; ഹയര്‍ സെക്കണ്ടറി ഫലം മറ്റന്നാള്‍.

എസ്.എസ്.എല്‍.സി പരീക്ഷഫലം നാളെ. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും നാളെയറിയാം. ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലങ്ങള്‍ മറ്റന്നാള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പതിവിലും നേരത്തെയാണ് ഇത്തവണ ഫലമെത്തുന്നത്.

ഫലമറിയാനുള്ള വെബ്‌സൈറ്റുകള്‍

എസ്.എസ്.എൽ.സി

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

ഹയർ സെക്കണ്ടറി

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

വൊക്കേഷനൽ ഹയർ സെക്കണ്ടറി

www.keralaresults.nic.in

www.vhse.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

www.results.kerala.nic.in

07/05/2024

ഭര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍.

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. അമ്മ പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ശ്രീജു മക്കളെയും ഭാര്യയെയും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛന്‍ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

07/05/2024

കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേർ മരിച്ചു

സംസ്ഥാന അതിർത്തിയായ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54). ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയില്‍ അപകടമുണ്ടായത്.

അപകടത്തില്‍പെട്ട ആളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസില്‍ രോഗിക്കൊപ്പം ഉണ്ടായിരുന്ന ആള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

07/05/2024

മലപ്പുറമുൾപ്പടെ 3 ജില്ലകളിൽ 'വെസ്റ്റ് നൈൽ' പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവുമാണ് ഏറ്റവും പ്രധാനം. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിർദേശിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

07/05/2024

ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

07/05/2024

സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി തീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

07/05/2024

നടി കനകലത അന്തരിച്ചു🌹
തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിസന്‍സും രോഗവും ബാധിച്ച്‌ ചികിത്സയിലായിരുന്നു.
നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

06/05/2024

യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി, മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു; ദാരുണ സംഭവം തൃശ്ശൂരില്‍

തൃശ്ശൂർ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളഞ്ഞു. നാട്ടുകാരാണ് സംഭവത്തെക്കുറിച്ച്‌ പോലീസില്‍ വിവരമറിയിച്ചത്.

06/05/2024

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു.

കൊച്ചി സ്മാർട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കെട്ടിടത്തിന് പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.

കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്ബ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്ബ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

06/05/2024

ഐ.സി.എസ്.ഇ- ഐ.സി.എസ് ഫലം പ്രഖ്യാപിച്ചു
കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12ാം ക്ലാസ് ) പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. https://www.cisce.org എന്ന കൗണ്‍സില്‍ വെബ്‌സൈറ്റിലും കരിയേഴ്‌സ് പോര്‍ട്ടലിലും ഡിജിലോക്കറിലും ഫലം ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഡക്‌സ് നമ്പര്‍, യൂണിക് ഐ.ഡി, ക്യാപ്ച്ച എന്നിവ നല്‍കി ഫലമറിയാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താം ക്ലാസില്‍ പരീക്ഷയെഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം. 2023ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും, പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമായിരുന്നു വിജയം.

01/05/2024

𝙷𝙰𝙿𝙿𝚈 𝙸𝙽𝚃𝙴𝚁𝙽𝙰𝚃𝙸𝙾𝙽𝙰𝙻 𝙻𝙰𝙱𝙾𝚄𝚁 𝙳𝙰𝚈.... 🧑‍🔧
Let's honor the labor that builds nations and shapes futures.

30/04/2024

ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്.

കേരളത്തില്‍ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടെങ്കിലും ഇതിനിടെ ആശ്വാസമായി എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാളെ 12 ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മെയ് രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

മെയ് മൂന്നിന് 12 ജില്ലകളില്‍ മഴ പെയ്യുമന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. മെയ് നാലിനും ഇതേ 12 ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

30/04/2024

ലോകകപ്പ് കളിക്കാൻ സഞ്ജുവും! T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സഞ്ജു.

30/04/2024

കോവിഡ് വാക്സീന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്ബനി; രക്തം കട്ടപിടിക്കുന്ന അപൂർവരോഗം

കോവിഷീല്‍ഡ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമ്മതിച്ച്‌ യു.കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ അസ്ട്രാസെനക. നിരവധി പേർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും, മരണത്തിന് തന്നെയും കാരണമായി എന്നാരോപിച്ചു കൊണ്ട് കോവിഡ് വാക്സിൻ നിർമ്മാതാക്കളായ അസ്ട്ര സെനെകക്ക് എതിരെ നടക്കുന്ന കേസുകളില്‍ വഴി തിരിവായി കമ്ബനിയുടെ കുറ്റസമ്മതം.

കോവിഷീല്‍ഡ് ഉള്‍പ്പടെയുള്ള ബ്രാൻഡുകളില്‍ ഇറങ്ങിയ വാക്സിനുകള്‍ വളരെ വിരളമായ പാർശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് കമ്ബനി കോടതിയില്‍ സമ്മതിച്ചത്.

രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടി ടി എസ്) പോലുള്ള പാർശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കമ്ബനി പറയുന്നത്.

ഓക്സ്‌ഫോർഡും അസ്ട്രസെനെകയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിൻ, കോവിഷീല്‍ഡ്, വാക്സ്ബസെവിര എന്ന് തുടങ്ങി നിരവധി പേരുകളില്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ വിറ്റഴിച്ചിരുന്നു. ഇതിന്റെ പാർശ്വഫലങ്ങള്‍ക്ക് ഇരയായവർ നല്‍കിയ കേസുകളില്‍ കോടതി നടപടികള്‍ നേരിടുകയാണ് കമ്ബനി ഇപ്പോള്‍. ആതിനിടയിലാണ്, മുൻ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ടുള്ള ഈ തുറന്ന് പറച്ചില്‍.

30/04/2024

എസ്‌എസ്‌എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്ബാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

30/04/2024

രാജ്യത്തെ പക്ഷിപ്പനി കേസുകള്‍ ജാഗ്രതയോടെ നിരീക്ഷിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലും ആഗോളതലത്തിലും – ഏവിയൻ ഇൻഫ്ലുവൻസ (പക്ഷി പനി) പൊട്ടിപ്പുറപ്പെടുന്നതിൻ്റെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ കേസുകള്‍ സ്ഥിരീകരിച്ചവരില്‍ നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. സീസണല്‍ ഇൻഫ്ലുവൻസയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കാൻ സാധ്യതയുള്ള ഗ്രൂപ്പുകളായി ചെറിയ കുട്ടികളും സഹരോഗങ്ങളുള്ള പ്രായമായവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇൻഫ്ലുവൻസ, പക്ഷിപ്പനി എന്നിവയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ കർശനമായി നിരീക്ഷിക്കുകയാണെന്ന് മന്ത്രാലയം പറഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ് എന്നും മന്ത്രാലയം അറിയിച്ചു. ഇത് കൂടാതെ, എച്ച്‌ 1 എൻ 1 കേസുകള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

23/04/2024

വരും മണിക്കൂറില്‍ 9 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്; കടലാക്രമണത്തിന് സാധ്യത

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Want your business to be the top-listed Advertising & Marketing Company in Kochi?
Click here to claim your Sponsored Listing.

Happy Republic Day

Republic Day is celebrated to commemorate the date when the Constitution of India, which was adopted by the Indian Constituent Assembly on November 26 in 1949, which finally came into effect on January 26, 1950. The Constitution came into effect, making India the largest democracy that it has come to be, and replaced the Government of India Act (1935) as the governing document of India. The Constitution facilitated the transition of India’s democratic government system towards an independent republic. This year India celebrates 69 years of being a republic. Moreover, this day was chosen because on January 26, 1930, the Indian National Congress (INC) proclaimed the declaration of Indian Independence (Purna Swaraj) and opposed the Dominion status that was offered by British Regime.

The main celebration of the day takes place at Rajpath, in Delhi, in front of the President of India. On this day, various parades take place as a tribute to India and all its states. This celebration is also a display of the rich culture and heritage of the country along with its beautiful diversity. Observe the occasion of Republic Day by spreading peace, patriotism and joy by sending these wishes, images, greetings, photos and more to your loved ones.

Videos (show all)

Virat Kohli surpasses the legendary Sachin Tendulkar and now has the most centuries in Men's ODIs 👏👏Virat Kohli...#crick...
Raag Durbar by Bijibal Maniyil
Raag Durbar by Rajesh Cherthala
Let’s take a look at how the 🇮🇳 Indian National Flag has evolved and modified six times.#India #Independenceday2022 #aza...
#KSEB യുടെ കള്ളത്തരം പൊളിച്ചെടുക്കുന്നു എന്ന വിധേനെ പ്രചരിക്കുന്ന ഈ വീഡിയോ സത്യമാണോ ?? Kerala State Electricity Board #K...
A R Rahman Tribute to S. P. Balasubrahmanyam's music, life, and personality. His music will forever stay in our hearts. ...
You will live in our hearts forever.Rest in peace #Balasubramaniam sir......#SPBalasubrahmanyam #SPBalasubramaniam #spb
Legendary singer SP Balasubrahmanyam breathed his last on September 25.In the first week of August, SP Balasubrahmanyam ...

Category

Address

115 Infopark TBC JNI Stadium
Kochi
682017

Other Media Agencies in Kochi (show all)
PHOTOFOCUS.in PHOTOFOCUS.in
Ernakulam
Kochi, 682303

BrandQ Design Studio BrandQ Design Studio
Ernakulam
Kochi, 682018

creative multimedia agency

Miposh Ads and Media Miposh Ads and Media
Kakkanad
Kochi

The next gen solution for your advertisement

Gyan Vitaranam Media Gyan Vitaranam Media
Kochi, 682037

Public PulseMedia Public PulseMedia
Janatha Road Palarivattom
Kochi, 682025

Public pulse media

RRIVA RRIVA
Geethanjali Junction, Vyttila
Kochi, 682019

Make it Possible

Ellusio Media Ellusio Media
S5, Metro Piller No: 353, Edappaly Cochin
Kochi, 682033

Grow With Us !

DAWNS MEDIA DAWNS MEDIA
Kochi, 682024

Ad filmmaker | Media Agency | Celebrity Management

Camdiz Digital Camdiz Digital
Cittic TBI, CUSAT KALAMESSERY
Kochi, 6802022

If you're looking for a marketing agency that makes you laugh and get results, we're the ones for you

Adflik Adflik
Innerspace, Changampuzha Park, Edappally Kochi
Kochi, 682026

BRAND AND BROADEN

MACMA MEDIA MACMA MEDIA
Kochi
Kochi, 682020

MACMA Media Company

YOKOBAINE YOKOBAINE
15/446A, Pinarmunda, Peringala, Ernakulam/
Kochi, 683565

Deliver the best media solutions to corporate companies by effectively integrating audio, video, and technology.