AKPPA Kollam

All Kerala Painters and Polishers Association
Kollam district committee

Photos from AKPPA Kerala's post 01/11/2023
01/11/2023
29/10/2023

പെയിന്റിംഗ്, പോളിഷിംഗ് തൊഴിലാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സംഘടന; AKPPA.

കേരളത്തിലെ 14 ജില്ലകളിലും നേരും ശരിയും മുൻ നിർത്തി ആത്മാർത്ഥ പ്രവർത്തനം നടത്തുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ ശ്വാസമായി മാറിയ സംഘടന; AKPPA

ആൾ കേരള പെയിന്റേഴ്സ് & പോളിഷേഴ്സ്‌ അസോസിയേഷൻ ( AKPPA) തൃശ്ശൂർ ജില്ല; തൃശ്ശൂർ താലൂക്ക് സമ്മേളനം 2023 നവംബർ 26 ഞായറാഴ്ച രാവിലെ 9:30 ന് പഴുവിൽ J.P.S സംഗമം ഹാളിൽ വച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. ഷാനവാസ് കോട്ടുക്കൽ ഉദ്ഘാടനം ചെയ്യുന്നു.
താലൂക്ക്, ജില്ലാ , സംസ്ഥാന ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

15/10/2023

കൂടെയുണ്ട് കൂടെപ്പിറപ്പായി ........അപകടത്തെത്തുടർന്ന് ഇടുപ്പെല്ലിന് പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന പട്ടാഴി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. സജൻ കോളൂരിന് AKPPA കൊല്ലം ജില്ലാ കമ്മിറ്റിയും പട്ടാഴി, തലവൂർ, വിളക്കുടി വില്ലേജ് കമ്മിറ്റികളും ചേർന്ന് സമാഹരിച്ച ചികിത്സാ സഹായമായ 10,000 രൂപ തലവൂർ വില്ലേജ് കമ്മിറ്റി ട്രഷററും മുതിർന്ന അംഗവുമായ ശ്രീ.വിശ്വനാഥൻ അവർകൾ കൈമാറുന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. മധു പട്ടാഴിയും, തലവൂർ, പട്ടാഴി വില്ലേജ് കമ്മിറ്റികളുടെ ഭാരവാഹികളും പങ്കെടുത്തു

14/10/2023

പ്രിയപ്പെട്ടവരേ,
കേരളത്തിലെ എല്ലാ തൊഴിലാളി വിഭാഗങ്ങളും സംഘടിതരായ കാലങ്ങളിലെല്ലാം അസംഘടിതരായി നിന്ന തൊഴിലാളി വിഭാഗമാണ് പെയിന്റിംഗ് , പോളിഷിംഗ് തൊഴിലാളികൾ. സർക്കാർ വർഗീകരണത്തിൽ കെട്ടിട നിർമ്മാണത്തൊഴിലാളി വിഭാഗത്തിൽപ്പെടുന്ന പെയിന്റിംഗ്, പോളിഷിംഗ് തൊഴിലാളികളുടെ ഉന്നമനവും ക്ഷേമവും പ്രഥമ ലക്ഷ്യമാക്കി, 'കൂടെയുണ്ട് കൂടെപ്പിറപ്പായി' എന്ന ആപ്തവാക്യം നെഞ്ചേറ്റി, ജാതി മത രാഷ്ട്രീയ ഭേദമന്യേ തൊഴിലാളികളാൽ രൂപീകരിക്കപ്പെട്ട് തൊഴിലാളികൾ നേതൃത്വം നൽകുന്ന സ്വതന്ത്ര ട്രേഡ് യൂണിയനാണ് ആൾ കേരള പെയിന്റേഴ്സ് & പോളിഷേഴ്സ് അസോസിയേഷൻ (AKPPA).

തൊഴിലാളികളുടെ കൂട്ടായ്മക്കും മാനസിക ഉല്ലാസത്തിനുമായി മൂന്നു വർഷം മുമ്പ് രൂപീകരിക്കപ്പെട്ട ഒരു വാട്സാപ്പ് കൂട്ടായ്മയിൽ നിന്നും വിവിധ സന്നദ്ധ സഹായ പ്രവർത്തനങ്ങൾ നടത്തി, ക്രമേണ അംഗങ്ങളുടെ ആഗ്രഹപ്രകാരം രൂപീകരിക്കപ്പെട്ട ആൾ കാരുണ്യാ പെയിന്റേഴ്സ് & പോളിഷേഴ്സ് അസോസിയേഷൻ എന്ന സന്നദ്ധ സഹായ സംഘടനയാണ് ഈ ട്രേഡ് യൂണിയന്റെ മാതൃ സംഘടന. അതിൽ നിന്നും കൂടുതൽ വിപുലമായ തൊഴിലിടങ്ങളിലെ പ്രവർത്തനത്തിനു വേണ്ടി 2022 മാർച്ച് 18 ന് ആൾ കേരള പെയിന്റേഴ്സ് & പോളിഷേഴ്സ് അസോസിയേഷൻ എന്ന പേരിൽ TU 19678-ാം നമ്പറായി ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ലഭിക്കുകയുണ്ടായി. അന്നേ ദിവസം മുതൽ കേരളത്തിലുടനീളമുള്ള പെയിന്റിംഗ് , പോളിഷിംഗ് തൊഴിലാളികൾക്കിടയിൽ തൊഴിലാളി ക്ഷേമം, സുരക്ഷ എന്നിവയ്ക്കു വേണ്ടി സംഘടനാ പ്രവർത്തകർ അക്ഷീണം ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചു വരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ശ്രീ. ഷാജി. സി. വർഗ്ഗീസ്,കോഴിക്കോട്, ജനറൽ സെക്രട്ടറിയായി ശ്രീ. അനീഗർ പെരിങ്ങാല, ആലപ്പുഴ, ഖജാൻജിയായി ശ്രീ. ഉണ്ണികൃഷ്ണൻ മലപ്പുറം എന്നിവരെക്കൂടാതെ സംസ്ഥാന ഉപഭാരവാഹികൾ, എല്ലാ ജില്ലകളുടെയും ഭാരവാഹികൾ എന്നിവരടങ്ങുന്ന വിവിധ ജില്ലയിൽ നിന്നുമുള്ള 54 അംഗ സംസ്ഥാന കമ്മിറ്റിയാണുള്ളത്. എല്ലാ ജില്ലകളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക്, വില്ലേജ് ഘടകങ്ങളുടെ കമ്മിറ്റികളും പ്രവർത്തന പാതയിലാണ്.

അപകടം നിറഞ്ഞ പെയിന്റിംഗ് തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന അംഗങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തുന്ന ആദ്യ ട്രേഡ് യൂണിയനാണ് AKPPA. ഏതു തരം അപകടത്തിനും ഒരു ലക്ഷം രൂപ വരെയും മൂന്ന് ലക്ഷം രൂപ മരണ / മരണ സമാന അപകടങ്ങൾക്കും ലഭിക്കുന്ന പ്രതിവർഷം 500 രൂപ പ്രീമിയത്തിലുള്ള ഇൻഷുറൻസ് പദ്ധതിയുടെ മൂന്നു ഘട്ടങ്ങൾ ആയിരക്കണക്കിന് അംഗങ്ങളെ ഉൾപ്പെടുത്തി പൂർത്തിയാക്കാൻ AKPPA യ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സംഘടനയുടെ അംഗങ്ങളായവർക്ക് ആപത്ഘട്ടങ്ങളിൽ കൈത്താങ്ങാകുവാൻ 'കൂടെയുണ്ട് കൂടെപ്പിറപ്പായി' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന സംഘടനാ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. അനേക ലക്ഷം രൂപയുടെ സഹായങ്ങൾ അംഗങ്ങൾക്ക് ആപത്ഘട്ടങ്ങളിൽ സമാഹരിച്ച് നൽകുന്നതിന് സംഘടനയുടെ വിവിധ ഘടകങ്ങൾക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. ഈയവസരത്തിലും അംഗങ്ങൾക്കായി വിവിധ ജില്ലകളിൽ സന്നദ്ധ സഹായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

തൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സംഘടന, ക്ഷേമനിധി ഉൾപ്പടെ വിവിധതരത്തിലുള്ള സർക്കാർആനുകൂല്യങ്ങൾ കരസ്ഥമാക്കുന്നതിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. ഒരു തൊഴിലാളി യൂണിയന്റെ സകല പരിഗണനാ മേഖലകളെയും സ്പർശിച്ചു പ്രവർത്തിക്കുന്ന സംഘടന,പെയിന്റിംഗ് തൊഴിലാളികൾക്ക് പ്രത്യേകമായ ക്ഷേമനിധി ബോർഡ് എന്ന ആവശ്യം തുടക്കം മുതൽ മുന്നോട്ടു വയ്ക്കുന്നു. വിവിധ രാസ പദാർത്ഥങ്ങളുടെ മാരക മിശ്രിതങ്ങളായ വിവിധതരം പെയിന്റുകളും അനുബന്ധ ഉത്പന്നങ്ങളും നിത്യജീവിതവൃത്തിക്കായി ജീവിതത്തിന്റെ ഭൂരിഭാഗ സമയവും ഉപയോഗിക്കേണ്ടി വരുന്ന, തദ്വാരാ നിത്യരോഗികളായിത്തീരാൻ വിധിക്കപ്പെട്ട പെയിന്റിംഗ്, പോളിഷിംഗ് തൊഴിലാളികൾക്ക് ESI ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ആൾ കേരള പെയിന്റേഴ്സ് & പോളിഷേഴ്സ് അസോസിയേഷൻ (AKPPA) എന്ന സ്വതന്ത്ര ട്രേഡ് യൂണിയനിൽ ചേർന്ന് അർഹമായ അവകാശങ്ങൾ കരസ്ഥമാക്കുവാൻ വേണ്ടി സംഘടിതരാകാത്ത എല്ലാ പെയിന്റിംഗ് , പോളിഷിംഗ് തൊഴിലാളി സുഹൃത്തുക്കളേയും സംഘടനാ അംഗത്വത്തിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു.

അംഗത്വത്തിന് ജില്ലാ, താലൂക്ക്, വില്ലേജ് ഭാരവാഹികളുമായി ബന്ധപ്പെടുക.

സംഘടനാ ആശയപ്രചാരണാർത്ഥം:-
സംസ്ഥാന മീഡിയാ കോ-ഓർഡിനേഷൻ ടീം. (AKPPA)

28/09/2023

അഭിവാദ്യങ്ങൾ

25/05/2023

അഭിനന്ദനങ്ങൾ

25/05/2023

വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

08/09/2022

Happy Onam

13/08/2022
Want your organization to be the top-listed Non Profit Organization in Kollam?
Click here to claim your Sponsored Listing.

Videos (show all)

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആശംസകൾ
സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആശംസകൾ
സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആശംസകൾ
സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആശംസകൾ

Telephone

Website

Address

Kollam

Other Non-Governmental Organizations (NGOs) in Kollam (show all)
Sayoojyam Foundation Sayoojyam Foundation
Nellimukku, Thirumullavaram
Kollam

This is a service project inspired and blessed by Gurudev Pujya Sri Sri Ravi Shankar ji, started a

JCI Kollam Town JCI Kollam Town
Kollam

Junior Chamber International (JCI) is a non-profit international NGO of young people between 18 and 40 years old.

Mukkuthodu School Poorvva Vidyarthi Koottayma Mukkuthodu School Poorvva Vidyarthi Koottayma
Chavara Bridge PO
Kollam, 691583

ചവറ മുക്കുത്തോട് സ്‌കൂളിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും ഒത്തുചേരാൻ ഒരിടം.....

IPRDC IPRDC
Integrated Project Research & Development Centre, Reg. Under Govt Of Kerala (Reg. No. KLM/TC/134/2021), Karunagappally
Kollam, 690518

Develop & implement various training programs for children and youth to create a Generation with a S

Sevabharathi Perinad Sevabharathi Perinad
Perinad
Kollam

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി.

INDIA in the Future INDIA in the Future
Kollam

NGO

Deseeya Sevabharathi kollam Jilla Deseeya Sevabharathi kollam Jilla
Kollam
Kollam

An NGO, committed to catering to the unity, integrity, and self-reliance of our Country

Lenin Arts Kollam Lenin Arts Kollam
Kollam, 691002

Socio-politica Organization

Kazhcha Charitable Society Kazhcha Charitable Society
Karunagappally
Kollam

Kazhcha Charitable Society Karunagappally

WMC Kollam Chapter WMC Kollam Chapter
Kollam

Organization, Official, Cultural, world malayalee

Guru Charitable Trust-GCT Guru Charitable Trust-GCT
Mythri Nagar
Kollam, 691021

Trust, Care & Love

Dr.Nadakkal Sasi Dr.Nadakkal Sasi
KALLUVATHUKKAL
Kollam, 691578

Director Jan Shikshan Sansthan,Kollam,Ministry of Skill Development and Entrepreneurship Gov.India C