Adv Sarath Krishnan
Adv Sarath Krishnan
"വിവാഹം ഒരു മൗലിക അവകാശമല്ലെന്ന് പ്രഖ്യാപിച്ച കോടതി ക്വിവർ സമൂഹത്തിന്റെ സിവിൽ യൂണിയൻ തന്നെയും അംഗീകരിക്കാതെ പോകുന്നു.ട്രാൻസ് മനുഷ്യരുടെ ഹെറ്ററോ sexual ബന്ധത്തിൽ മാത്രമാണ് നിലവിൽ വിവാഹത്തിന്റെ സാധുത കോടതി കാണുന്നത്
ഇന്ത്യൻ സാമൂഹിക ക്രമത്തിൽ വിവാഹത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ കൂടി ഭാഗമാണ്.മത സ്വാധീനത്താലോ കൊളോണിയൽ ബോധ്യങ്ങളുടെ പേരിലോ ഒക്കെ ഭൂരിപക്ഷം ഇത്തരം മാറ്റങ്ങളോട് മുഖം തിരിച്ചേക്കാം എന്നാലവിടെ ആധുനികതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപിടിച്ചു ആ മാറ്റത്തിന്റെ അമരത്തു നിൽക്കേണ്ടത് സ്റ്റേറ്റ് ആണ്"
സ്വവർഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച സുപ്രീം കോടതി വിധിയെ സംബന്ധിച്ച് ആർട്ടീരിയയിൽ എഴുതിയത്
ലിങ്ക് കമന്റ് ബോക്സിൽ
ഇരയുടെ പ്രിയപെട്ടവർക്ക് വേണ്ടി സ്റ്റേറ്റ് പ്രതികാരം ചെയുന്നു. അല്ലാണ്ട് വധ ശിക്ഷ കൊണ്ട് യാതൊരു നീതിയും ഒരിടത്തും ഒരുകാലത്തും നടപ്പാക്കുന്നില്ല. കുറ്റകൃത്യംകുറയ്ക്കാനും സാധിക്കുന്നില്ല. ഇന്നും ഏതോ പ്രാകൃത ബോധ്യത്തിൽ നിന്ന് സ്റ്റേറ്റ് കൈയ്യടി നേടാൻ എന്തോ ചെയുമ്പോലെ ആണ് 100 ദിവസവും ശിശു ദിനവുമൊക്കെ കേൾക്കുമ്പോൾ തോന്നാറു. നീതി നിർവാഹനത്തെ പറ്റി യാതൊരു ബോധ്യമില്ലാത്ത കുറേ മാധ്യമങ്ങളും.
പീഡോഫിലിയ ഒരു രോഗമാണ്. അവരെ കണ്ടെത്താനുള്ള മാർഗങ്ങൾ അവലംബിക്കണം. തെറാപ്പികളും കെമിക്കൽ കാസ്റ്ററെഷൻ പോലെയുള്ള ശാസ്ത്രീയ മാർഗങ്ങൾ അവയുടെ നൈതികത മുൻ നിർത്തി ഉപയോഗപ്പെടുത്തി, കുറ്റകൃത്യം തടയാനുള്ള മാർഗങ്ങളാണ് തേടേണ്ടത്
സാങ്കേതിക വിദ്യ ഇത്രമേൽ പുരോഗമിച്ചകാലത്ത് ഇവരെ കണ്ടെത്തുക അത്രമേൽ വലിയ ടാസ്ക് ആണെന്ന് കരുതുന്നില്ല. അത്തരം താല്പര്യങ്ങൾ ഉള്ളവർ അവരുടെ ഐഡന്റിറ്റി വെളുപ്പെടുത്താൻ തയ്യാറാകില്ല അവിടെ സമൂഹത്തിന്റെ തന്നെ ശക്തമായ സപ്പോർട്ട് അവർക്ക് നൽകുക എന്നതാണ് പോം വഴി. Virtuous pedophiles പോലുള്ള സപ്പോർട്ടിങ് ഗ്രൂപ്പ്‌കൾ ആ മേഖലയിൽ പ്രവർത്തിച്ചു വിജയം കണ്ടിട്ടുണ്ട്.
പകർച്ച വ്യാധി പടർന്നു പിടിക്കുമ്പോ നടത്തുന്ന കള്ളിങ്ങ് ഓഫ് പോലെ ചെയ്യേണ്ടതല്ല വധ ശിക്ഷ.സാമൂഹിക അധികാരമില്ലാത്ത മനുഷ്യർ മാത്രം ഒടുക്കത്തെ ശിക്ഷക്ക് വിധിക്കപ്പെടുന്നതിന്റെ രസതന്ത്രം മനസിലാക്കാൻ delhi national law Univisity യുടെ death penalty project ഒന്ന് വായിച്ചു നോക്കിയാൽ മതി.
എത്രയോ അസ്ഫാക് ആലംമാർ നമുക്കിടയിൽ ഇനിയും ഉണ്ടാകാം.നമ്മുടെ വീട്ടകങ്ങളിൽ ഉണ്ടാകാം.സെറ്റിൽ ചെയ്ത് പോകുന്ന pocso കേസുകളുടെ കണക്ക് ഒന്ന് ഈ മുഖ്യധാര മാധ്യമങ്ങൾ പരിശോധിക്കണം. എന്നിട്ട് നമുക് വധ ശിക്ഷ നടപ്പാക്കം
Adv Sarath Krishnan
ദുരഭിമാന കൊലക്കളെ ശിക്ഷ കൊണ്ട് പരിഹരിക്കാനാകുമെന്ന് കരുതുന്ന പോലെ ഒരു ചരിത്ര വിഡ്ഢിത്തം കാണില്ല.
'സംവാദം 'അതു പൂർണമാകുക ഭിന്നാ അഭിപ്രായങ്ങൾ ഉയരുമ്പോൾ മാത്രമല്ല
പഴ(കി )യ ബോധ്യങ്ങളെ തിരുത്താൻ കൂടി തയ്യാറാകുമ്പോഴാണ്. മുന്നോ നാലോ തലമുറകൾ ആരുന്നു സദസ്സിൽ.യോജിച്ചും വിയോജിച്ചും സംവദിച്ചത് 'ഇന്റർനെറ്റ് ന്റെ ഗുണങ്ങളും ദോഷങ്ങളും '. നിർമിത ബുദ്ധി യുടെ അനന്തമായ സാധ്യങ്ങളുടെ ലോകത്ത് ശരിയായ വിവരങ്ങൾ
സംസ്‌കരിച്ചെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രക്ഷിതാക്കൾ അധ്യാപർ എന്നിവരുടെ അതിലെ റോളുകൾ വളരെ നിർണായകമാണ്.മുൻവിധികളെ മാറ്റി നിർത്തി അവരും വിദ്യാർത്ഥികളാകണം. ഓരോ കൗമാരത്തിന്റെയും മനസ് അറിയണം. പഴയ മധുരചൂരൽ കൊണ്ട് നമുക്കവരെ മെരുക്കാനെ കഴിയു ഇണക്കാൻ സ്നേഹം തന്നെ വേണം."
യുണൈറ്റഡ് ലൈബ്രറി യുടെ സൗഹൃദ വേദിയിൽ സംസാരിച്ചത്
https://www.mathrubhumi.com/social/social-issues/about-pocso-the-facts-behind-the-law-1.8775566
കൗമാരക്കാലത്തെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം; ഏതു വഴിക്ക് തിരിയും കോടതിയും സർക്കാരും? കൗമാരക്കാരുടെ ഉഭയ സമ്മത പ്രകാരമുള്ള ലെെംഗിക ബന്ധങ്ങളെ ക്രിമിനൽ വൽക്കരിക്കുക വഴി അവരുടെ ലൈംഗിക സ്വാശ്രയത്വത്....
While there should be fool-proof srutiny in the case. One should not subscribe to the narrative that this is a case of criminality emerging out of illegal migration.
Was live at news 9 on the issue of child murder case at Aluva
Link is available in the comment box
മണിപ്പൂരിൽ കുക്കി സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ട് ഇന്നേക്ക് രണ്ട് മാസങ്ങളും 17 ദിവസങ്ങളും കഴിഞ്ഞിരിക്കുന്നു.
ജൂലൈ 19നു മാത്രം ആണ് വനിതാ ശിശു വികസന മന്ത്രിയുടേതായി ഒരു ട്വീറ്റ് പോലും ഉണ്ടായത് ഈ
ഭരണകൂട നിസംഗത കാണുമ്പോൾ സമാനമായ മറ്റൊരു സംഭവം ഓർമ്മവരുന്നു. ലക്ഷ്മി ഒറാങ് എന്ന അസം സ്വദേശിനി.
27/11/2007 ലെ ഒരു നട്ടുച്ചനേരം. സ്ഥലം ഗുവാഹത്തി നഗരത്തിലെ ബെൽറ്റൊലിയ തെരുവ്.
നഗരകാഴ്ചകൾക്ക് നടുവിലൂടെ ഒരു പ്രകടനം തികച്ചും സമാധാനപരമായി നീങ്ങി. അന്ന് ലക്ഷ്മിക്ക് 16വയസാണ് പ്രായം.അവൾ ഉൾപ്പെടുന്ന ആദിവാസിസമൂഹത്തിന് പട്ടികവർഗ്ഗ പദവി നേടിയെടുക്കാൻ വേണ്ടിയായിരുന്നു ആ പ്രകടനം.
പെട്ടെന്ന് പ്രകടനം ബഹളമയമായി. പിന്നിലായി നടന്നിരുന്ന പുരുഷന്മാരെല്ലാം ജാഥയുടെ മുൻ നിരയിലേക്ക് ഓടുന്നു.പലർക്കും ഒന്നും മനസിലായില്ല.എല്ലാവരും ഓടുകയാണു.“ജാഥയ്ക്കിടയിലെക്ക് ആരോ ഒരുവൻ ബൈക്കോടിച്ച്കയറ്റി..എതോ ആദിവാസി സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ചോദ്യം ചെയ്ത നേതാക്കളെ ആൾക്കൂട്ടം കയ്യേറ്റം ചെയുന്നു..” ആരോ ഇത് പറഞ്ഞുകൊണ്ടോടി.ജാഥ ചിന്നി ചിതറി..ആരൊക്കെയൊ റോഡിൽ കിടന്ന കാറുകളുടെ ചില്ലുകളെറിഞ്ഞുടച്ചു. ആദിവാസി സഭയുടെ മുദ്രാവാക്യങ്ങൾ ബലമില്ലാതെ എവിടെയൊ മുഴ്ങ്ങി. പെണ്ണുങ്ങൾ അലറിക്കൊണ്ടോടുന്നു. അടിയേറ്റ നേതാവിന്റെ തല രണ്ടായി പിളർന്നു. ചേട്ടത്തിയൂടെ കൈയുമ്പിടിച്ച് അവളോടി..മുന്നിലുള്ളതൊന്നും അവൾ കണ്ടില്ല.ഭീതി മാത്രം.നഗരം അവരെ വളഞ്ഞിരിക്കുന്നു. കുറുവടികളേന്തിയ ഒരുപറ്റം ചെറുപ്പക്കാർ അവർക്ക് നേരെ പാഞ്ഞടുത്തു.അരികിലേക്ക് ഓടിയടുക്കുന്നവരിൽ ഒരുവന്ന്റ്റെ കണ്ണുകൾ തനിക്ക് നേരെ ആണെന്നു തിരിച്ചറിഞ്ഞ ആ പെണ്ണ് സഹോദരിയുടെ യുടെ കൈയിലെ പിടിവിട്ട് അവളെ സുരക്ഷിതയാക്കി.
എതാനും വാര അകലെ നിയമസഭയക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന പോലിസ് വാനിനടുതേക്ക് സർവ്വശക്തിയുമെടുത്ത് അവളോടി. പിറകിലെ പാഞ്ഞ ബലിഷ്ഠമായ കരങ്ങൾക്ക് പിടികൊടുക്കാതെ പായാനുള്ള കരുത്തില്ലായിരുന്നു.മുഖമടച്ച് വീണു.
അവൾ തിരിച്ചറിഞ്ഞു..ഇപ്പൊ അവളേതാണ്ട് പരിപൂർണ്ണ നഗ്നയായിക്കഴിഞ്ഞിരിക്കുന്നു.അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന നരധാമന്മാരുടെ കൈകൾഅവളുടെ ഉടുതുണി അമ്മാനമാടി.അവളലറിക്കരഞ്ഞു..അവളിൽ അവശേഷിച്ച തുണിയും ആരൊ പറിച്ച്മാറ്റി. അവളുടെ നാഭിയിലേക്ക് ബൂട്ട്സുകൾ മാറി മാറി ചവുട്ടി.കുതറിയോടാനൊരുമ്പെട്ടവളെകുതികാലിട്ടുവീഴ്ത്തി,ആഞ്ഞാഞ്ഞു തൊഴിച്ചു.
നട്ടുച്ച് നേരത്ത് ഗുവാഹത്തി നഗരത്തിന്റെ ഹൃദയഭാഗത്ത് നിരാലംബയായ സ്ത്രീത്വം അപമാനിതയായി.
കാമറകണ്ണ്കൾ സാക്ഷി.സാമാജികർ സാക്ഷി,നിയമപാലകർ സാക്ഷി.പുരുഷകേസരികൾ സാക്ഷി
2016ൽ കാംരൂപ് സ്പെഷ്യൽ മാജിസ്‌ട്രേറ്റ് കോടതി നാലു പ്രതികളെയും വെറുതേ വിട്ടു അന്വേഷണത്തിലും, പ്രോസീക്യൂഷനിലും വന്ന കുറ്റകരമായ അനേകം വീഴ്ചകളുടെ ഫലം.
സർക്കാർ അതിനു അപ്പീൽ പോലും പോയില്ല എന്നത് തന്നെ അനീതിക്ക് കൂട്ടു നിൽക്കലായി. ഒരു മുഖ്യ ധാരാ മാധ്യമവും അതു ചർച്ച ചെയ്തില്ല.
ഇനി മറ്റൊരു കഥ
**********************
ലക്ഷ്മി അപമാനിക്കപ്പെടുന്ന ചിത്രങ്ങൾ ഉപയോഗിച്ചു 2017ൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിയമ നടപടി നേരിടുകയാണ്
"പശ്ചിമ ബംഗാളിൽ ബി ജെ പി അനുകൂല മുദ്രാവാക്യം മുഴക്കിയ ഹിന്ദു സ്ത്രീയെ കോൺഗ്രസ് പ്രവർത്തകർ നഗ്നയാക്കി മർദിക്കുന്നു "എന്ന തലക്കെട്ടോടെ ആയിരുന്നു പ്രസ്തുത വ്യാജ വാർത്ത.ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള യോഗിയുടെ എഫ് ബി ഫാൻ പേജിലാണ് വാർത്ത വന്നത്.
അത്കൊണ്ട് ഈ നിസംഗത ഒരു പുതുമയല്ല
അഡ്വ ശരത്കൃഷ്ണൻ
കേരള യുക്തിവാദി സംഘം ശൂരനാട് തെക്ക് യൂണിന്റെ ആഭിമുഖ്യത്തിൽ നടന്ന സെൻസ്ലേഷൻ 2023 "ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ "എന്ന വിഷയത്തിൽ സംസാരിച്ചു. ബി. ആർ അംബേദ്കരുടെ വാക്കുകൾ യാഥാർഥ്യമാകുന്ന ഒരു കാല ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്." ഭരണഘടനയെ പ്രത്യക്ഷത്തിൽ മാറ്റതെ തന്നെ അതിന്റെ ഭരണ ക്രമങ്ങളെ മാറ്റിക്കൊണ്ട് അതിനെ വികലമാക്കുക. ആയത് വഴി അതിന്റെ ആത്മാവിന്റെ തന്നെ ഇല്ലാതെയാക്കുക" ഫെഡറൽ ഘടനയെ ക്രമേണ ഇല്ലാതെയാക്കുന്ന നടപടികൾ കാര്യക്ഷമമായ ഭരണത്തിന്റെ മറയിൽ ഒളിച്ചു കടത്തുന്നു. RTI Act ന്റെ 2019 ഭേദഗതി ആകട്ടെ, One Nation one election, one nation one tax, തുടങ്ങിയവയൊക്കെ തന്നെ സംസ്ഥാനങ്ങളുടെ സ്വയം ഭരണാധികാരങ്ങൾക്ക് മീതെയുള്ള കടന്നു കയറ്റമായിരുന്നു. ഗവർണർമാർ കേന്ദ്ര ഗവണ്മെന്റ് ന്റെ ചട്ടുകങ്ങൾ ആകുന്നു. ഭരണഘടനാ പരമായ കടമകളെ കാറ്റിൽ പറത്തി അവർ രാഷ്ട്രീയം സംസാരിക്കുന്നു പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.അങ്ങിനെ എത്ര കാഴ്ചകൾ. മതേതരത്വം ഒരു തമാശയായി മാറുന്നു. കാടൻ നിയമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുന്നു..
"ചന്ദ്രനിൽ ഒരു വീട് "എന്ന തലക്കെട്ടിൽ ശ്രീ അജേഷ് മാധവൻ പങ്കുവച്ചത് വിസ്മയിപ്പിച്ച അറിവുകളായിരുന്നു. അമേരിക്കയുടെ ബ്രഹത്തായ artemis മിഷൻ,ബഹിരകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ സ്ഥാനം തുടങ്ങി ഓരോ ചന്ദ്രയാൻ മിഷനുകളുടെയും ലഘു വിവരണങ്ങൾ. കുട്ടികളിൽ ബഹിരകാശാ ശാസ്ത്രത്തിൽ അഭിരുചി വളർത്താനുള്ള ലളിതമായ മാർഗങ്ങൾ വരെ. സന്ദർഭികമായി അദ്ദേഹം പരിചയപ്പെടുത്തിയ സ്റ്റാർ ട്രാക്കർ എന്ന മൊബൈൽ app പോലും എനിക്ക് അതിശയകരമായി തോന്നി. അദ്ദേഹത്തെ പോലെ ശാസ്ത്ര ബോധമുള്ള അധ്യാപകർ ഒരു വലിയ പ്രതീക്ഷയാണ്. ശാസ്ത്ര ബോധവും ശാസ്ത്ര ജ്ഞാനവും തമ്മിലുള്ള അന്തരം ചർച്ചയിൽ ഉടനീളം പ്രതിഫലിച്ചിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. സൃഷ്ടിപരമായ തുടർ ചർച്ചകൾ കൊണ്ടും ആ സായാഹ്നം മികച്ചു നിന്നു. അന്ധവിശ്വാസങ്ങൾക് വളക്കൂറുള്ള നിലമൊരുക്കുന്ന ഭരണകൂടങ്ങളും ശാസ്ത്ര ബോധമില്ലാത്ത ശാസ്ത്രജ്ഞരുമൊക്ക ഒരു സാധാരണ കാഴ്ചയായി മാറുന്ന രാജ്യത്ത് ശാസ്ത്രാഅവബോധംമെന്ന ഭരണഘടനാ മൂല്യത്തെ മുറുകെ പിടിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ഇത്തരം കൂട്ടായ്മ കളിലൂടെ കൂടിയാണ്.
ശിക്ഷയുടെ കാഠിന്യം വർധിപ്പിച്ചു കൊണ്ട് കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ല എന്നത് തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ കുറ്റകൃത്യങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുക വ്യത്യസ്തങ്ങളായ ഘടകങ്ങളാണ്.ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളെ വേണ്ട വിധം പഠിക്കാതെയുള്ള ഒരു എടുത്തു ചാട്ടം ആയിരുന്നു pocso. എന്ന് ഈ നിയമത്തിന്റെ വർധിച്ചു വരുന്ന ദുരുപയോഗം കാണുമ്പോൾ പറയേണ്ടി വരുന്നു.
Ofcourse social media is a cult factory. You can't stop it with threat of punishment. Discussion on arrest of the you tuber "thoppi"
Act in haste repent in leisure
നിയമ നിർമാണങ്ങൾ പൊതുബോധത്തെ തൃപ്തി പ്പെടുത്തുവാൻ വേണ്ടി ആകരുത്.പ്രത്യേകിച്ചും ക്രിമിനൽ നിയമ നിർമാണത്തിൽ വൈകാരികതയ്ക്ക് ഇടമുണ്ടാകരുത്. ബലാത്സംഗം ചെയ്തവനെ ഭേദ്യം ചെയ്യാനും .വെടിവച്ചു കൊല്ലാനും തിളച്ച വെള്ളത്തിൽ മുക്കാനുമൊക്കെ പൊതു സമൂഹത്തിൽ നിന്ന് മുറവിളി ഉയർന്നേക്കാം
ഒരു horrific crime നടക്കുമ്പോൾ അതി വൈകാരികമായ പ്രതികരണം സമൂഹത്തിൽ നിന്ന് ഉണരുക സ്വഭാവികമാണ്. പക്ഷെ ശിക്ഷയുടെ കാഠിന്യംവർധിപ്പിച്ചു കൊണ്ട് കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ല എന്നത് തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ കുറ്റകൃത്യങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുക വ്യത്യസ്തങ്ങളായ ഘടകങ്ങളാണ്.
പക്ഷെ ഒരു നിയമ നിർമാണം ആ മുറവിളിയുടെ പ്രേരണയിൽ ധ്രുതിയിൽ ആകാൻ പാടില്ല.
ആശുപത്രി ജീവനക്കാരുടെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുക CCTV കൾ പോലീസ് aid പോസ്റ്റുകൾ എന്നിവ വേണം എന്നതിൽ തർക്കമില്ല
പക്ഷെ ധൃതി പിടിച്ചുള്ള നിയമ ഭേദഗതികൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ആശുപത്രി കളിലെ നിരു ത്തരവാദ പറയമായ യാതൊരു പ്രവർത്തികളെയും ചോദ്യം ചെയ്യാനാകാത്ത വിധം കാര്യങ്ങൾ മാറാൻ പോകുകയാണ്.
the law should be rational and unemotional.അതിവൈകാരികത കളെ തുടർന്ന് നടത്തുന്ന നിയമ നിർമ്മാണങ്ങൾ അപകടം പിടിച്ചവയാണ്.ഏറ്റവും നല്ല ഉദാഹരണം ആണ് POCSO Act
മെഡിക്കൽ negligence പോലെയുള്ള കേസുകളിൽ എപ്പോഴും പ്രോസീക്യൂഷൻ വളരെ ദുർബലമാണ്. അതിന് കാരണം തന്നെ കൃത്യമായതും ശാസ്ത്രീയമായതും സമയ ബന്ധിതമായതുമായ തെളിവ് ശേഖരണം സാധ്യമല്ലാത്തതാണ്. Hospitals ഒരു വലിയ സംഘടിത സംവിധാനമാണ്. സാക്ഷികളുടെ കൂറ് മാറ്റം തന്നെ ഇത്തരം കേസുകളുടെ ഒരു പൊതു സ്വഭാവമാണ്.
നിലവിലുള്ള നിയമ സംവിധാനത്തെ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. നാളെ ആശുപത്രി അധികൃതരുടെ വീഴ്ചകൾ ചോദ്യം ചെയ്താൽ non bailable കുറ്റം ചുമത്തി അടക്കുന്നത് കാഴ്ചകൾ കാണാൻ പോകുന്നെ ഉള്ളു.
അഡ്വ :ശരത് കൃഷ്ണൻ
Kerala Govt To Issue Ordinance For Safety Of Healthcare Professionals After Recent Doctor's Death According to a statement issued by the Chief Minister's Office (CMO), the ordinance to amend the Kerala Healthcare Service Persons and Healthcare Service Institutions (Prevention of Violence and Damage to Property) Act, 2012 would be introduced in the next cabinet meeting.
National Law University Jodhpur in association with the Indian Technical and Economic Cooperation, Ministry of External Affairs conducted a 12 day Special Training Programme for Attorneys from OAG, Nepal, from 20 - 31 March 2023. I am really honoured to take part in the programme as a resource person.Led two sessions on highly debatable topics such as "safeguards against abuse of POCSO and Law of Contempt in India." After 7 years a nostalgic throw back☺️
Thank you Dr Rosmy Joan for inviting me for this programme. ☺️
Who will police the police
45 days of Smart Work and Just Smash the Kerala Law Entrance 2023
Anti Torture Bill is the need of the hour.
മനുഷ്യാവകാശങ്ങൾ ഇവിധം ലംഘിക്കപ്പെടുമ്പോൾ ഭരണകൂടം നിശബ്ദമാക്കരുത്. സേനയിലെ ഫാസിസ്റ്റു പ്രവണതകൾ ഇല്ലാതാക്കണം. വകുപ്പുതല നടപടികൾ കാര്യക്ഷമമാക്കി കുറ്റവാളികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നിയമവാഴ്‌ച വെറുമൊരു അലങ്കാരിക പദമല്ല ഭരണ ഘടനയുടെ അടിസ്ഥാന ശിലയാണ്. Soft skilll ട്രെയിനിങ് സേനയിൽ നിർബന്ധിതമാക്കണം. സസ്‌പെൻഷൻ എന്നാ പ്രഹസനം കൊണ്ട് ജനതയെ വിഡ്ഢികൾ ആക്കരുത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും സാമാജികർ ഉണരണം anti torture law നിയമമാകണം. പൗരന് അന്തസോടെ ഈ നാട്ടിൽ ജീവിക്കണം
ലിങ്ക് comment ബോക്സിൽ
Landmark!!
expressio unius est exclusio alterius (expression of one thing is the exclusion of others) നിയമ വ്യാഖ്യാന ത്വത്വങ്ങളിൽ മൗലികമായ ഒന്നാണ്. ഒന്നിനെ പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട് അതിനിൽ നിന്ന് മാറി ഉള്ളവയെ ഒഴിവാക്കുക എന്നാണ്. ഗവർണർ ക്ക് വിവേചന അധികാരം സ്പഷ്ടമായി പറയുന്ന അനുഷ്ഛേദങ്ങൾ para9(2)of the 6th schedule,239(2),371A...നോക്കൂ. Council of ministers ന്റെ നിർദേശം സ്വീകരിക്കേണ്ടതില്ല എന്നത് വ്യക്തമാണ്. Article 74 നോക്കൂ Council of ministers ന്റെ നിർദ്ദേശങ്ങൾ പ്രസിഡന്റ് ന് binding ആണ്.ഗവർണർക്ക് ഉണ്ടെന്ന് പറയുന്ന ബാക്കി വിവേചന അധികാരങ്ങൾ ഒക്കെ തന്നെ ചില constitutional silence ന്റെ ദുർവ്യാഖ്യാനങ്ങൾ ആണ്.
Link comment ബോക്സിൽ
ഫെഡറലിസം തകർക്കപ്പെടുമ്പോൾ ഭരണഘടനയെ മുറുകെ പിടിക്കാം
***†*********************************
(കേരളാ സർവീസ് സെപ്റ്റംബർ 2022 ൽ പ്രസിദ്ധീകരിച്ച ലേഖനം )
ഇൻഡയെ സംബന്ധിച്ചിടത്തോള, ഫെഡറലിസം എന്നത് വെറുമൊരു ഭരണക്രമത്തിന്റെ പേരല്ല മറിച് പരിവർത്തനോന്മുഖമായ ഒരു ആശയ ഗതി യുടെ പേരാണ്. നിശ്ചയമായും ഇന്ത്യൻ ജനാധിപത്യത്തെ അതുല്യവും ഊർജസ്വലവുമാക്കുന്നത് അതിന്റെ വൈവിധ്യങ്ങളുടെ ഉൾകൊള്ളുന്ന ഫെഡറൽ ഭരണക്രമമാണ് .വിഭജനത്തിന്റെ മുറിവുകളും വർഗീയ -വിഘടന വാദ ഭീഷണികളുമാണ് ശക്തമായ കേന്ദ്രത്തോട് കൂടിയുള്ള ഒരു ഫെഡറൽ ഭരണ സംവിധാനം രൂപീകരിക്കരിക്കുവാൻ ഭരണ ഘടന ശില്പികളെ പ്രേരിപ്പിച്ചത്
പൂർണമായ അർത്ഥത്തിൽ ഒരു ഫെഡറേഷൻ എന്ന് വിളിക്കാൻ കഴിയില്ല എങ്കിലും പ്രാദേശികമായ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് കൊണ്ട് ഭരണ നിർവഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും വിധം ഉപയൂണിറ്റുകളായ സംസ്ഥാനങ്ങളെ ചേർത്തുപിടിക്കുന്ന (holding together ) മാതൃകയാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത്. സാംസ്കാരികമായ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രാദേശികമായ പ്രതിനിധ്യത്തിനു ഇന്ത്യൻ ഭരണഘടനാ അത്രമേൽ പ്രാധ്യാനം നൽകുന്നത് .സംസഥാനങ്ങളുടെ ഭരണപരമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വ്യകതമായി നിർവചിക്കുക വഴി സംസ്ഥാനങ്ങൾ സെൻട്രൽ ഗവർന്മെന്റിന്റെ ഏജൻസികൾ അല്ലെന്നു കൂടി ഭരണഘടന പ്രഖ്യാപിക്കുന്നുണ്ട്
കൺകറന്റ് ലിസ്റ്റ് ,അടിയന്തിരാവസ്ഥ പ്രഖ്യാപനം, പ്രസിഡന്റ്, ഗവർണർ എന്നിവരുടെ അധികാരങ്ങൾ തുടങ്ങിയ അനുസ്‌ചേദങ്ങളിൽ ഫെഡറൽ സ്വഭാവത്തിൽനിന്നു മാറി യൂണിറ്ററി രീതികളിലേക്ക് മാറുന്ന അധികാര വിന്യാസം കാണാം. അത്തരം പോരായ്മാകളുടെ മധ്യത്തിലും ഇന്ത്യൻ രാഷ്ട്രീയം ആ സെന്റർ -സ്റ്റേറ്റ് ഫെഡറൽ ബാന്ധവത്തിനു പരിക്കേൽക്കാതെ സംരക്ഷിച്ചു നിലനിർത്തി പോന്നിരുന്നു . എഴുപതുകളിലും എൺപതുകളിലും കേന്ദ്രത്തെ കൂടുതൽ ശക്തിപ്പെടുത്താൻ നടന്ന ശ്രമങ്ങൾ കേന്ദ്ര -സംസ്ഥാന അധികാര വടംവലിയുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു .എങ്കിലും അവയൊക്കെ തന്നെ പരിഹരിച്ചത് സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും അംഗീകരിച്ചു കൊണ്ടുള്ള സമവായങ്ങളികൂടെ ആയിരുന്നു
സംസഥാനങ്ങളുടെ നൂതനമായ നയങ്ങൾ യാതൊരു വിമുഖതയും കൂടാതെ പരിഗണിക്കപെടുകയും അവ ദേശിയ തലത്തിൽ പരീക്ഷിക്കപ്പെടുകയും വികാസനോന്മുഖമായ നിരവധി ഉദ്യമങ്ങൾക്ക് കാരണമാകുകയും ചെയ്ത സന്ദർഭങ്ങൾ ഇന്ത്യയുടെ ഭരണ ചരിത്രത്തിൽ അനവധിയാണ്. ഉദാഹരണത്തിന് The Mahatma Gandhi National Rural Employment Guarantee Act (MGNREGA ) മഹാരാഷ്ട്ര യിൽ ആരംഭിച്ച പദ്ധതിയാണ് , The Integrated Child Development Services Scheme രൂപം കൊടുത്തത് തമിഴ് നാടിന്റെ mid day meal പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് . Ayushman ഭാരത് ആദ്യമായ് അവതരിപ്പിക്കപ്പെട്ടത് കർണാടക, ആന്ധ്ര എന്നിവിടങ്ങളി ലായിരുന്നു
"വേറിട്ട് നിൽക്കാനുള്ള അവകാശം "(right to be different ) എന്നത് ഫെഡറലിസം എന്ന ആശയത്തിന്റെ കാതലാണ് . നരേന്ദ്ര മോഡി ഗവണ്മെന്റ് മുന്നോട്ട് വയ്ക്കുന്ന One india one nation സിദ്ധാന്തം ലക്‌ഷ്യം വക്കുന്നത് ബഹുസ്വരതയെ ഇല്ലാണ്ടാക്കലാണ്. സങ്കുചിതമായ ഈ ആശയത്തിലൂടെ അവരുടെ സാംസ്‌കാരിക -രാഷ്ട്രീയ അജണ്ടയെ ഒളിപ്പിച്ചു കടത്താനാണ് ശ്രമിക്കുന്നത് .അതിൽ സുപ്രധാന നീക്കം ആണ് സംസ്ഥാനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കൽ
ഈ ആശയ സാക്ഷാത്ക്കാരത്തിനായി പുതിയ നിയമനിർമാണം, ഭരണഘടനാ ഭേദഗതി തുടങ്ങിയ കടുത്ത നടപടികളിലേക്ക് പോകാൻ കൂടി മോഡി ഭരണകൂടം തയ്യാറായി .അതിനുദാഹരണങ്ങൾ ആണ് citizenship amend ment act, കശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്യൽ ,the Right to Information (Amendment) Act (2019), Unlawful Activities (Prevention) Amendment Act, 2019, and the National Investigation Agency (Amendment) Act 2019എന്നിവ.
One nation തിയറിയുടെ ചുവടുപിടിച്ച അവതരിപ്പിക്കപ്പെട്ട GST (One Nation, One Market, One Tax), പൊതുവിതരണ സംവിധാനത്തിലെ പരിഷ്കരണങ്ങൾ (One Nation, One Ration Card), വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ (One Nation, One Grid) എന്നിവയെല്ലാം തന്നെ ഭരണപരമായ കാര്യക്ഷമത വര്ധപിക്കുക ആരോഗ്യപരമായ മത്സരം കൊണ്ടുവരിക ,നടപടിക്രമങ്ങളെ വേഗത്തിലും സുതാര്യവ്യമാക്കുക, ഇന്ത്യയാകെ ഒറ്റ മാർക്കറ്റായി മാറ്റുകതുടങ്ങിയ ന്യായീകരണയുക്തികളിൽ അടിസ്ഥാനപ്പെടുത്തിയാണ്
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്
ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയം കൃത്യമായും ലക്‌ഷ്യം വക്കുന്നത് ഒരു യൂണിറ്ററി പൊളിറ്റിയിലേക്കുള്ള ചുവടുമാറ്റമാണ് ഫെഡറൽ ജനാധിപത്യത്തിൽ ഓരോ യൂണിറ്റിനും തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും സംസ്ഥാന /കൺകറന്റ് ലിസ്റ്റുകളിൽ പരാമർശിക്കുന്ന വിഷയങ്ങളിലെ നിയമനിര്മാണത്തെ സംബന്ധിച്ചും ,ഭരണഘടനാപരമായി നിര്ണയിക്കപെട്ട സ്വയം ഭരണാധികാരങ്ങളുണ്ട്. ഭരണ പരമായ സൗകര്യത്തിനു വേണ്ടി കേന്ദ്ര സർക്കാരിനോ തിരഞ്ഞെടുപ്പ് കമ്മീഷനോ രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയെ തന്നെ മാറ്റിമറിക്കാൻ കഴിയില്ല അപ്രകാരം ചെയുക വഴി വെള്ളം ചേർക്കപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാന ശിലകളിൽ ഒന്നായ ഫെഡറൽ തത്വങ്ങൾക്ക് തന്നെയാണ് കേശവാനന്ദ ഭാരതി , എസ്. ആർ .ബൊമ്മയെ കേസുകളിലെ വീധികളിലൂടെ ഇന്ത്യൻ സുപ്രീം കോടതി അത് അടിവരയിടുന്നു
വിവരാവകാശ നിയമ ഭേദഗതി
യാതൊരു ഹിത പരിശോധനകളോ പാർലമെന്ററി കമ്മിറ്റികളുടെ സ്‌ക്രൂട്ടിണിയോ ഒഴിവാക്കി ധൃതി പിടിച്ചു പാസ്സാക്കിയ 2019 ലെ വിവരാവകാശ നിയമ ഭേദഗതി നോക്കൂ.കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണർ മാരുടെ നിയമന-ശമ്പള വ്യവസ്ഥയിലാണ് പ്രധാന ഭേദഗതി .മുൻപ് സംസ്ഥാന കമ്മീഷണര്മാരെ നിയമിച്ചിരുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസ്ഥാന മന്ത്രിയും അടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരം ഗവർണർ ആയിരുന്നു . അഞ്ചു വർഷമായിരുന്നു കാലാവധി .അവരെ നീക്കം ചെയ്യാനുള്ള അധികാരം ഗവർണർക്ക് മാത്രമായിരുന്നു .എന്നാൽ പുതിയ ഭേദഗതിയോടെ അവരുടെ വേതനവും കാലയളവും നിശചയിക്കാനുള്ള അധികാരം പൂർണമായി കേന്ദ്രത്തിൽ നിക്ഷിപ്തമായി. ഭണഘടന സ്ഥാപനം എന്ന പദവി നഷ്ടപെട്ട കമ്മീഷനുകൾ ഇനി കേന്ദ്രത്തിന്റെ നാവായി മാറും എന്നതിൽ തർക്കമില്ല . കൃത്യമായി ഫിൽറ്റർ ചെയ്യപ്പെട്ട വിവരങ്ങൾ മാത്രം ലഭ്യമാക്കി ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്ര അത് വേഗത്തിലാകും
ഇന്ത്യൻ അഡ്‌മിസ്‌നിസ്ട്രേറ്റിവ് സർവീസ് റൂൾസ് ഭേദഗതിയിലൂടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യുറ്റേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്ര നീക്കവും സംസ്ഥാങ്ങളുടെ അധികാരത്തിനു മേലുള്ള നഗ്നമായ മറ്റൊരു കടന്നു കയറ്റമാണ്
കേന്ദ്രത്തിന്റെ ഏജന്റ് ആകുന്ന ഗവെർണർമാർ...............................
സംസ്ഥാന ഗവണ്മെന്റ്കളും ഗവർണർ മാരുമായുള്ള വടം വലികൾ സൃഷ്ടിക്കുന്നത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് . ഗവർണർ കേന്ദ്ര ഗവണ്മന്റ് ഉദ്യോഗസ്ഥനോ ഏജന്റോ അല്ല.എതിർ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ മാർ കേന്ദ്രത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുകയും ഭരണഘടനാപരമായി അധികാരങ്ങൾ ദുർവിനിയോഗം ചെയുകയും ചെയുന്ന കാഴ്ച ഇന്ത്യയിൽ സാധാരണമായിരിക്കുന്നു.കേരളം അത്തരം ഒരു സന്ദർഭത്തിന് സാക്ഷ്യം വഹികുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാടും മഹാരാഷ്ട്ര പശ്ചിമ ബംഗാൾ എന്നിവയും സമാന സാഹചര്യത്തിലൂടെ ആണ് കടന്ന് പോകുന്നത്.
ഭരണ ഘടനയുടെ 200മത് അനുഛേദമാണ് ഗവർണർക്ക് ബില്ലുകളെ നിയമമാക്കാൻ അനുവാദം (Assent) നൽകാൻ അധികാരപ്പെടുത്തുന്നത്.നിയമ സഭ പാസാക്കിയ ബില്ല് ഗവർണർക്ക് സമർപ്പിച്ചാൽ അതിനു അനുവാദം നൽകാനോ, നൽകാതിരിക്കാനോ ( withhold ling assent )രാഷ്ട്രപതിയുടെ പരിഗണയ്ക്ക് അയക്കാനോ ഗവർണർക്ക് അധികാരമുണ്ട്.
പ്രസ്തുത നിയമത്തിൽ ഭേദഗതികൾ ആവശ്യമെന്ന് കണ്ടാൽ അത് ചൂണ്ടി കാണിച്ചുകൊണ്ട് പുന പരിശോധന ക്കുള്ള നിർദേശം നൽകി വീണ്ടും നിയമസഭയിലേക്ക് അയക്കാം.എന്നാൽ അപ്രകാരം അയച്ച ബില്ല്, ഭേദഗതി വരുത്തിയോ അല്ലാതെയോ വീണ്ടും സഭ ഗവർണർക്ക് സമർപ്പിക്കുന്ന പക്ഷം അതിനു അനുമതി നിഷേധിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടന പറയുന്നു.ഭേദഗതി ആവശ്യമെന്ന് കണ്ടാൽ"സാധ്യമായ വേഗത്തിൽ "(As soon as possible) സഭയ്ക്ക് തിരിച്ചു അയക്കണം,എന്നുള്ള ഭാഷപ്രയോഗം തന്നെ ബില്ലുകളുടെ അടിയന്തിര പ്രാധാന്യം സൂചിപ്പിക്കുന്നു.
എന്നാൽ അനന്തമായി അനുവാദം നല്കാതെ ഇരിക്കാൻ ഗവൺർക്ക് അനുവാദമുണ്ടോ? അങ്ങിനെ വന്നാൽ അത് ഭരണ ഘടനയുടെ ഫെഡറൽ സ്വഭാവത്തെ തന്നെ ഹനിക്കുന്നതാണത്.ഭരണ ഘടന ബില്ലിൽ തീരുമാനം എടുക്കുന്നത് സംബന്ധിച്ച് ഒരു time frame നിഷ്കര്ഷിച്ചിട്ടില്ല എന്നതിനെ ഒരു അവസരമായി കണ്ട് തന്റെ ഭരണ ഘടന പരമായ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഗവർണർക്ക് ആകില്ല
ഗവർണർ ഒരു നിയമത്തിനു അനുമതി നൽകുക എന്നത് നിയമ നിർമാണതിന്റെ ഭാഗമാണ്(legislative process)അവിടെ ഗവർണർ executive head എന്ന നിലയ്ക്കല്ല പ്രവർത്തിക്കുന്നത്.Executive അധികാരം പ്രയോഗിക്കുമ്പോൾ പോലും ഗവർണർക്ക് മന്ത്രി സഭയുടെ നിർദേശം അനുസരിച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളു.
സ്റ്റേറ്റ് ന്റെ ഭരണഘടനാ തലവൻ എന്ന നിലയ്ക്ക് പ്രവർത്തിക്കുന്നു എങ്കിലും യഥാർത്ഥ എക്സിക്യൂട്ടീവ് അധികാരങ്ങൾ മന്ത്രി സഭയ്ക്ക് തന്നെയാണെന്നും "satisfaction of the governor " എന്നാൽ ഗവർണരുടെ വ്യക്തിപരമായ satisfaction അല്ലെന്നും അത് മന്ത്രി സഭയുടെ satisfaction ആണെന്നും ഷംസീർ സിംഗ് കേസിൽ (Shamsher Singh v. State of Punjab, AIR 1974 S C 2192)സുപ്രീം കോടതി നിരീക്ഷിക്കുന്നു.
സഭയുടെ തീരുമാനത്തിൽ പ്രതിഫലിപ്പിക്കുന്നത് ജനഹിതമാണെന്നിരിക്കെ
ബില്ലുകളിൽ യാത്രയൊരു തീരുമാനവുമെടുക്കാതെ അനന്തമായി കാലതാമസം വരുത്തുക എന്നത് ജനഹിതത്തെ അട്ടി മറിക്കുന്നതിനു തുല്യമാണ്
എത്രകാലം ബില്ലിൽ തീരുമാനമെടുക്കാതെ ഗവർണർക്ക് കൈവശം വക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനാ നിശബ്ദം ആണ്..എന്ത് കാരണത്താൽ ബില്ലിന്റെ അനുമതി നിഷേധിച്ചു എന്നതും പറയാനുള്ള ബാധ്യത ഗവർണർക്കില്ല. ഒരു ബില്ല് പ്രസിഡന്റ് ന്റെ പരിഗണയ്ക്ക് അയക്കണോ എന്നതിനെ സംബന്ധിച്ചു ഗവർണർ 4 മാസത്തിനുള്ളിൽ തീരുമാനം എടുക്കും വിധമുള്ള ഭേദഗതി 2010 ലെ the National Commission to Review the Working of the Constitution (NCRWC)നിർദേശിക്കുന്നു. പ്രസിഡണ്ട് ന്റെ താല്പര്യാർത്ഥം (pleasure) നിയമിതനാകുന്ന ഗവർണർ നെ നീക്കം ചെയ്യാൻ ഇമ്പ്പീച്ച്മെന്റ നടപടികളുമില്ല. എന്നത് ഭരണഘടനാപരമായ പരിമിതി തന്നെയാണ്. ഗവർണർ കേന്ദ്രത്തിന്റെ ചട്ടുകമായ് മാറുമ്പോൾ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് നടപടിക്രമം അനുശ്ചേദം 156 ഭേദഗതിയിലൂടെ കൊണ്ട് വരണമെന്ന് പുഞ്ചി കമ്മീഷൻ നിർദേശിക്കുന്നത് ഈ അവസരത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
തന്റെ മുൻപാകെ എത്തുന്നബില്ലുകളിൽ ഗവർണർ രണ്ടു മാസത്തെ സമയ പരിധിക്കുള്ളിൽ തീരുമാനം എടുക്കണം എന്ന നിലയ്ക്ക് അനുസ്‌ചേദം 200 ഭേദഗതി നിർദേശിക്കുന്ന ബില്ല് DMK MP പി. വിൽസൺ സ്വകാര്യ ബില്ലായി രാജ്യസഭയിൽ അവതരിപ്പിച്ചു എന്നത് ഒരു ചെറുത്തു നിൽപ്പായി തന്നെ കാണണം . സംസ്ഥാനങ്ങളുടെ അധികാരങ്ങളെ അപ്പാടെ വിഴുങ്ങി, നിയമ നിർമാണം പോലും സ്തംഭിപ്പിക്കും വിധമുള്ള അധികാര ദുർവിനിയോഗം രാജ്യമെമ്പാടും നടക്കുമ്പോൾ പ്രതിരോധം അനിവാര്യമാകുന്നു
അപരവത്കരണത്തിൽ ഊന്നിയ എല്ലാ ഭൂരിപക്ഷ മുന്നേറ്റങ്ങളെയും ചെറുത്തു നിന്ന് ബഹുസ്വരതയെ യുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് ഫെഡറൽ സംവിധാനം ഇന്ത്യയിൽ നിലനിൽക്കേണ്ടത് അനിവാര്യമാണ്. ആകയാൽ അതിനെതിരെയുള്ള ഈ ഒളിയമ്പുകളെ ഭരണഘടനാ പരമായി തന്നെ ചെറുക്കേണ്ടതുണ്ട്. എതിർ ശബ്ദങ്ങളെ ഭരണഘടനാ സ്ഥാപനങ്ങളെ പോലും ഉപയോഗിച് ബുൾഡോസ് ചെയുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് .ഇത്തരം കുല്സിത പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഭരണഘടനയെ മുറുകെ പിടിച്ചു മുന്നോട്ട് പോകുക എന്നതാണ് ഈ കെട്ടകാലത്തെ പ്രതിരോധ മാർഗം . അപരവത്കരിക്ക പ്പെടുന്നവരുടെ ഏക ആശ്രയവും പ്രതീക്ഷയും ഈ ഭരണഘടന തന്നെയാണ്
കൊല്ലം ബാറിലെ അഭിഭാഷകൻ ജയകുമാർ കരുനാഗപ്പള്ളി പോലീസിന്റെ ക്രൂര മർദനത്തിന് ഇരയായി
രാജ്യത്ത് ഏറ്റവും കൂടുതൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണ്. പറഞ്ഞത് ഇന്ത്യൻ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ആയിരുന്ന NV. രമണയാണ്.
ക്രിമിനൽ ഗൂണ്ടകൾക്ക് ഫാൻസ് അസോസിയേഷൻ ഉള്ള നാടാണ് കേരളം. കിടുക്കാച്ചി BGM ഒക്കെ ഇട്ട് ഇറങ്ങുന്ന ഗുണ്ടകളുടെ റീൽസ് ഒക്കെ സർവ സാധാരണമാകുന്നു. അവരൊക്കെ വെള്ളി തിരയിൽ എന്നപോലെ മാസ്സ് ഡയലോഗ് കളിലൂടെ പരസ്യമായി നിയമത്തെ വെല്ലു വിളിക്കുന്നു. അധികാരം അഥവാ കൈയൂക്ക് ഉള്ളവനോട് വിധേയപ്പെട്ട് നിക്കാനും അവനെ ആരാധിക്കാനുമുള്ള ഒരു പ്രാകൃത ബോധം നന്മുടെ ചെറുപ്പകാരിൽ കുറച്ചു പേർക്കുണ്ടല്ലോ. "സേതുന്റെ അളിയനും കൂട്ടുകാരനും "രോഗം.
ഈ പ്രാകൃത ബോധത്തിന്റെ മറ്റൊരു മാനിഫെസ്റ്റേഷൻ ആണ് ഇടിയൻ പോലീസുകാരനോടുള്ള താരാരാധന. ഈ സിൻഡ്രോം നമ്മളെ ബാധിച്ചിട്ട് ഏറെ കാലമായി.കുട്ടൻ തമ്പുരാനൊക്കെ അത്തരം പാത്ര സൃഷ്ടികളാണ്.
അവനവനിസത്തിന്റെ വക്താക്കളായ ഈ മരയൂള ഫാൻസ് അസോസിയേഷൻ പണ്ട് ചായക്കടകളിൽ ഇരുന്ന് ഏമാന്റെ വാഴ്ത്തുപാട്ടുകൾ പാടി. ജീപ്പ് വരുംമ്പോൾ മുണ്ടിന്റെ കുത്തഴിച്ചിട്ട് വിനീത വിധേയനായി. അവരുടെ പിന്മുറക്കാർ ഫേസ് ബുക്കിൽ എഴുതാൻ തുടങ്ങി.ഇവരാണ് റിട്ടയേർഡ് എസ്പി അദ്ദേഹതിന്റെ വീര ഗാഥകളുടെ പ്രേക്ഷകർ . ഇടിച്ചു ഒന്നും രണ്ടും പോയിച്ചു എന്ന് അദ്ദേഹം ചാനലിൽ പറയുമ്പോ രോമാഞ്ചം കൊള്ളുന്നത് ഇവർക്കാണ്.ജയറാം പടിക്കലിന്റെ പെൻസിൽ പ്രയോഗം കേട്ടു ഹരം പിടിക്കുന്നതിവർക്കാണ്. പോലീസ് നീതി നടപ്പാക്കുകയാണ് എന്ന പൊട്ടത്തരംപ്രചരിപ്പിക്കുന്നതിവരാണ്.
പൗരനെ സാറേന്നു വിളിക്കാൻ DGP സർക്കുലർ ഇറക്കി നോക്കി.അവർ അക്ഷരം മാറ്റി ഉറക്കെ ഉറക്കെ വിളിച്ചു.ഒന്നും സംഭവിച്ചില്ല.ആരെയും കായികമായി നേരിടാം എന്നും,ചോദ്യം ചെയ്യപ്പെടില്ല എന്നുമുള്ള വല്ലാത്ത ആത്മവിശ്വാസം ഇവരിൽ പ്രവർത്തിക്കുന്നത് കാണാം. ഉടനടി യുള്ള കർശന നടപടി. സ്ഥലം മാറ്റമാണല്ലോ. ചടയമംഗലത്തെ ആ വയോധികനേ മർദിച്ച SI ഷജിമിന് കുട്ടിക്കാനത്തിപ്പോ സുഖവാസം ആണ് ശിക്ഷ.തിരിച്ചു തല്ലാൻ ശേഷിയില്ലാത്തവനെ, പിതാവിനെക്കാൾ പ്രായമുള്ള ഒരു ദുർബലനെ മർദിച്ച ഒരു ക്രിമിനൽ ആണയാൾ.തെന്മലയിലെ രാജീവിന്റെ ചെക്കിടത്തു അടിച്ച വിശ്വംഭരംനും ക്രിമിനലാണ് ദുർബലൻ ആണ് മുന്നില് എന്ന തെറ്റായ ധാരണയിൽ ആണ് അയാൾ അത് ചെയ്തത്. ഇന്നിപ്പോ ഒരു അഭിഭാഷകൻ ആണ് ഇരയായത്. Justice NV രമണ കൂട്ടിച്ചേർക്കുന്നു.." Privilaged എന്നോ unprivileged എന്നോ വ്യത്യാസമില്ലാതെ മനുഷ്യർ പോലിസ് അതിക്രമങ്ങൾക്ക് ഇരയാകുന്നു "
തെളിവുകൾ manipulate ചെയ്യാനും. കളവായി കേസിൽ പ്രതി ചേർത്ത് ഒരുവനെ ഇല്ലാതാക്കാമെന്നുമുള്ള ധാർഷ്ട്യം. നിങ്ങൾ എന്ത് പരാതി നൽകിയാലും സംരക്ഷിക്കാൻ ആളുണ്ടെന്ന ദാർഷ്ട്യം. മനുഷ്യാവകാശം എന്നൊക്കെ അങ്ങോട്ട് ചെന്ന് പറഞ്ഞ് നോക്കിയാട്ട്.
ഇന്ത്യൻ പോലീസ് എങ്ങിനെ എന്ന് അറിയാത്തവരല്ല ഭരണ കൂടവും കോടതികളും. അവർക്കിതെല്ലാം നന്നായി അറിയും. "കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ എടുക്കാനുള്ള കാല വിളമ്പം അവരിൽ നിയമത്തോടുള്ള ഭയം തന്നെ ഇല്ലാതാകുന്നു. നമ്മുടെ നാടിനെ ഇവരിൽ നിന്നും ദൈവം രക്ഷിക്കട്ടെ്ന് "കേരള ഹൈ കോടതിക്ക് പോലും പറയേണ്ടി വന്നു
നിസ്സഹായരാണ് ഇരകൾ. മറുവശത്തു അവർ സംഘടിതരാണ്. "തെളിവ് "അവർ ശേഖരിക്കുന്നതാണ് .നിങ്ങളെ മർദിക്കുന്നിടത്തു CCTV കാണില്ല.
പോലീസ് സ്റ്റേഷന്റെ നാല് ചുവരുകൾ നിങ്ങൾക്ക് വേണ്ടി സാക്ഷി പറയില്ല.
National Campaign Against torture(NCAT) ന്റെ കണക്കുകൾ പ്രകാരം ഓരോ ദിവസവും 5പേർ വീതം ഇന്ത്യയിൽ പോലിസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നു
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കു പ്രകാരം 2021
ലെ ആദ്യ അഞ്ചു മാസങ്ങൾക്കുള്ളിൽ പോലിസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 1067മനുഷ്യരാണ്. Anti torture law ഇന്ത്യയിൽ ഇനിയും ഇല്ല.ലാപ്സ് ആയി പോയ ബില്ല് പിന്നീട് ഒരിക്കൽ പോലും അവതരിപ്പിക്കാൻ നമ്മുടെ സമാജികർക്ക്തോന്നുന്നില്ല.കാരണം മനുഷ്യാവകാശമൊക്കെഭരണക്കൂടങ്ങൾക്ക് ഒരു അക്കാദമിക് പദം മാത്രമാണിന്നു.
ജയകുമാറിന്റെ ദേഹത്ത ഈ പരിക്കുകൾ എവടെ നിന്ന് വന്നു.CI യുടേതായി പുറത്ത് വന്ന വോയിസ് റെക്കോർഡ് പ്രകാരം "നാട്ടുകാർ കൈകാര്യം ചെയ്തതാണ് "
എങ്കിൽ നാട്ടുകാർക്കെതിരെ കേസെടുത്തോ?ജയകുമാറിനെ വിലങ്ങു വക്കേണ്ട സാഹചര്യം എന്തായിരുന്നു.ഇതിനൊക്കെ മറുപടി തരാതെ ഒരു കുട്ടനും കടന്ന് പോകാനാവില്ല.
അഭിഭാഷക സമൂഹത്തോടാണ് നമ്മളിൽ ചിലരെങ്കിലും... മനസ്സിലാക്കേണ്ട ഒന്നുണ്ട് നമ്മൾ സ്റ്റേഷൻ ഹൌസ് ഓഫീസർസ് അല്ല ഓഫീസർ ഓഫ് ദി കോർട്ട് ആണ് 😉.
അഡ്വക്കേറ്റ് :ശരത് കൃഷ്ണൻ ആർ.
ഹിജാബ് ഭരണഘടന പരമാണോ?
പൊതു ഇടങ്ങളിൽ നിങ്ങളുടെ മതപരമായ വിശ്വാസത്തെ എവടെ വരെ നിങ്ങൾക്ക് കൂടെ കൂട്ടാം?
കർണാടക ഹൈ കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ ബോധിപ്പിച്ച 23ഹർജികളിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധൻഷു ദുലിയ എന്നിവരുടെ ബഞ്ച് വാദം കേൾക്കുകയാണ്
പ്രീ യൂണിവേഴ്സിറ്റി കോളേജ്കളിൽ ഹിജാബ് നിരോധിക്കാൻ കോളേജ് വികസന കമ്മിറ്റിക്ക് അധികാരം നൽകി കൊണ്ടുള്ള ഉത്തരവ് ഭരണ ഘടന പരമാണോ
യുണിഫോമിനോപ്പം അതിനു യോജിക്കുന്ന ഹിജാബ് ധരിച്ചാൽ അത് അച്ചടക്ക ലംഘനം ആകുന്നതെങ്ങിനെ?
എന്താണ് doctrine of essentiality?
മത ചിഹ്ന്മായി ഹിജാബിനെ കാണുകയാണെങ്കിൽ സെക്കുലർ രാജ്യത്തിന്റെ പരമോന്നത കോടതിയിലെ ന്യായാധിപന്മാർ മുതൽ സ്കൂളുകളിലെ അധ്യാപകർ വരെ മത ചിഹ്നങ്ങളുടെ വാഹകർ അല്ലേ.Qualified space കൾ സ്കൂളുകൾ മാത്രമോ..
ഒട്ടനവധി ചോദ്യങ്ങൾ ഈ വിധി ഉയർത്തുന്നു. ഏറെക്കുറെ ലളിതമായി അഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് കണ്ട് അഭിപ്രായം പറയുമല്ലോ
വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ
കോടതികളുടെ പാരമ്പര്യ വാദവും ലിവിങ് ടുഗെതറും
ഒരു പത്തു ഇരുപത് കൊല്ലം പിന്നോട്ട് പോകാം.
കൊല്ലം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്..രാവിലെ ഏതാണ്ടൊരു ഏഴുമണിമുതൽ വാരി ചുറ്റിയ സാരികളിൽ ദീർഘമായ ചുവടുകളോടെ ചടുലമായി കശുവണ്ടി ഫാക്ട്ടറികളിലേക്ക് പോകുന്ന സ്ത്രീകൾ.
വൈകുന്നേരം സന്ധ്യയോടെ.. ക്ഷീണിച്ച കണ്ണുകളുമായി.. അവർ അതെ വേഗത്തിൽ തിരികെ വീട് പിടിക്കാൻ ഓടും . ആപ്പോ കൈൽ ഉണ്ടാവും..50രൂപയുടെ മലക്കറി അല്ലെങ്കിൽ പത്തൊ ഇരുപതോ രൂപയുടെ മത്തി...
ഇതൊക്കെ ഒന്ന് കറിവക്കാമെന്നല്ലാതെ.. സ്വസ്ഥമായി കഴിക്കാനുള്ള സാഹചര്യം ഇല്ല്ലാത്ത വീടുകളായിരുന്നു പലതും..
മദ്യപിച്ചു ഉന്മത്തനായി വരുന്ന ഗൃഹ നാഥന്റെ കലിപ്പ് തീരും വരെ ആ വീടൊരു പോർക്കളമായിമാറും ..
തെറിവിളി അന്തരീക്ഷത്തിൽ മുഴങ്ങും.. കറി ചട്ടികൾ അന്തരീക്ഷത്തിൽ പറക്കും...ഒരു സ്ത്രീയുടെ ആരോഗ്യമില്ലാത്ത നിലവിളിക്കൊപ്പം... കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കും .ഇടിയേറ്റ് നൊന്ത മുതുകൊന്നു തടവാൻ പോലുമാകാതെ.. ഇരുട്ടിലേക്ക് ഓടി യിറങ്ങുന്ന, അയൽപക്കങ്ങളിൽ അഭയം തേടുന്ന മെല്ലിച്ച പെണ്ണുങ്ങൾ ഞങ്ങളുടെ ഗ്രാമങ്ങളുടെ രാക്കാഴ്ചയായിരുന്നു..
ഒരു മനുഷ്യായുസ് മുഴുവൻ.. ഇടികൊണ്ടും തെറി വിളി കെട്ടും അവഹേളനം സഹിച്ചു എരിഞ്ഞു തീർന്ന ജന്മങ്ങളുണ്ട്. ഇതിനിടയിൽ സ്നേഹം കിട്ടാതെ മുറിവേറ്റ അനേകം ബാല്യങ്ങളുണ്ട്..അവരൊന്നും അതിൽ നിന്നും പുറത്ത് കിടക്കാതെ നരകിച്ചു തീർത്തത്. പുറത്തിറങ്ങൽ ഉണ്ടാക്കിയേക്കാവുന്ന അരക്ഷിതാവസ്ഥ ഭയന്നാണ്.അല്ലാതെ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റിനെ നിലനിർത്താനുള്ള ത്യാഗമായിരുന്നില്ല
ഇന്ത്യയിൽ വിവാഹമോചനത്തിന്റെ വസ്തുവിവര കണക്കുകൾ പരിശോധിച്ചാൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും താരതമ്യേനെ കൂടുതൽ ആണെന്ന് കാണാം. കേരളത്തെ ഡിവോഴ്സ് ക്യാപിറ്റൽ എന്ന് വിളിച്ചത് ദേശിയ മാധ്യമങ്ങളാണ്.
താരതമ്യേനെ തൊഴിൽ പങ്കാളിത്തം സ്ത്രീകൾക്ക് കൂടുതൽ ഉള്ളതും പുരുഷധിപത്യ പ്രവണതകൾ കുറവുള്ളതുമായ സമൂഹങ്ങൾ ആകയാലും, ഒപ്പം സ്വന്തം വീട്ടുകാരിൽ നിന്നുള്ള പിന്തുണ ലഭിക്കുന്നതിനാലുമാണ്.അത്കൊണ്ട് തന്നെ വിവാഹ മോചനം മൂലമുള്ള സാമൂഹികവും സാമ്പത്തികവുമായ സമ്മർദം താരതമ്യേനെ കുറയും
പിന്നെ അനന്തകാലം നീണ്ടു പോകുന്ന കോടതി വ്യവഹാരങ്ങൾ.പരസ്പരം ചെളി വാരിയെറിയൽ, അപമാനം. നമ്മുടെ കോടതി മുറികൾ എത്രത്തോളം ക്ലയന്റ് അൺഫ്രണ്ട്‌ലി ആണ്. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പുകൾ. വരാന്തകളിൽ കെട്ടികിടക്കുന്ന ജീവിതങ്ങൾ. കാലോചിതമായി പരിഷ്കരിക്കപ്പെടാത്ത നിയമങ്ങൾ.നിയമം നിഷ്കര്ഷിച്ചിരിക്കുന്ന ചില കാരണങ്ങളാൽ മാത്രമേ ഇന്ത്യയിൽ വിവാഹ മോചനം സാധ്യമാകൂ. സത്യത്തിൽ ഈ നൂറ്റാണ്ടിലെ ആധുനിക വ്യക്തി ജീവിതത്തിൽ ഇത്രമേൽ സ്റ്റേറ്റ് ന്റെ ഇടപെടൽ ആവശ്യമാണോ. നിയമം എണ്ണി പറയുന്ന ചില വ്യവഹാര യുക്തികൾക്ക് അപ്പുറത്ത് മറ്റൊരു കാരണം കൊണ്ടും നിങ്ങൾക്ക് ഒരു വിവാഹത്തിൽ നിന്ന് ഇറങ്ങി പോകാൻ കഴിയില്ല. സത്യത്തിൽ നിരാശ്രയത്വം.. കുട്ടികളുടെ ക്ഷേമം എന്നിവയാണ് നിയമത്തിന്റെ കരുതൽ എങ്കിൽ ഇന്നത്തെ സാമൂഹിക ജീവിത സാഹചര്യങ്ങളെ പരിശോധിച്ച് നൂതനമായ നിയമ നിർമാണങ്ങൾ അവലംബിക്കേണ്ടതായുണ്ട്. പലപ്പോഴും മനഃശാസ്ത്ര പരമായ പഠനങ്ങൾ കൂടി ഉൾപ്പെടുത്തി ഉള്ള ഒരു multi disciplinary സമീപനം ഈ വിഷയത്തിൽ അനിവാര്യമാണ്
ആധുനിക ജീവിതത്തിൽ സ്വാതന്ത്ര്യമായി തിരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുള്ള ഒരു നൂന പക്ഷത്തിനു ഒരുപക്ഷെ വിവാഹം ഒരു priority അല്ലാതെയാക്കി മാറാം. മറ്റൊരുവിധത്തിൽ ചിലപ്പോ തികച്ചും അപരിചിതനായ ഒരാളോടൊപ്പം,ജ്യോതിഷിയുടെ വാക്കുകളെ മാത്രം ആധാരമാക്കി ഒരു സുപ്രഭാതത്തിൽ ജീവിതം ആരംഭിക്കുന്ന ശരാശരി ഇന്ത്യക്കാ രന്റെ "മഹാ യുക്തിയെ അവർ "ചവറ്റു കുട്ടയിൽ ഇടുന്നതുമാകാം.
ഏതായാലും ഇവയൊക്കെ സാമൂഹിക മാറ്റങ്ങൾ ആണ്. കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി കൂട്ട് കുടുംബങ്ങളിൽ നിന്ന് നമ്മൾ അണുകുടുംബങ്ങളിലേക്ക് ഇറങ്ങിയത് പോലെ തന്നെയുള്ള മാറ്റം.
Living together ബന്ധങ്ങൾ നിയമപരമാണിന്നു.
അവയൊക്കെ use and throw എന്ന നിലക്ക് ഒരു ഉപഭോഗ സംസ്കാരത്തിന്റെ ഭാഗം ആണെനും വിവാഹം കഴിക്കാതെ സ്വാതന്ത്ര്യമായി ജീവിക്കാൻ പുതിയ തലമുറ കണ്ടെത്തുന്ന മാർഗമാണ് ലിവിങ് ടുഗെതർ ബന്ധങ്ങൾ എന്നുമൊക്കെ കോടതി നിരീക്ഷിക്കുമ്പോൾ. അത് വസ്തുത പരമാണോ എന്ന് പരിശോധിക്കണം.അവയുടെ സോഷ്യളജി മനസിലാക്കണം.അത്ര കണ്ട് കാല്പനിക വത്കരിക്കതക്കതായിരുന്നോ ഇന്ത്യൻ കുടുംബങ്ങൾ എന്ന് പരിശോധിക്കണം.അല്ലെങ്കിലീ കോടതികളൊക്കെ എന്ത് പിന്തിരിപ്പൻ ആണെന്നൊക്കെ പുതിയ പിള്ളേർക്ക് തോന്നിയാൽ കുറ്റം പറയാനൊക്കില്ല.
അഡ്വക്കേറ്റ് :ശരത് കൃഷ്ണൻ ആർ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Website
Address
Kollam, 691509
we publishing LLB Guide and Law Books.To purchase our books online,send your address in messenger or
Second Floor, Paravur Building East Of Civil Station
Kollam, 691013
Advocate
KUMMIL
Kollam, 691536
thettimukku one of the most beautiful place in kollam dst ...lovely peoples are leaves in that place...we called that place as "GOD ON PLACE"
ASHRAMAM, KOLLAM
Kollam, 691002
TAX AND MANAGEMENT CONSULTANTS ANNA ARCADE NEAR COMMERCIAL TAX COMPLEX ASRAMOM KOLLAM, KERALA - 691