Plot for sale and buy

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Plot for sale and buy, Estate agent, Kollam.

30/04/2024
17/03/2023

*SPIKE SPORTS*

*THE ENERGY OF LIFE*

*🪄നിർമാണ ചിലവുകൾ വളരെ കുറച്ചു കൊണ്ട് ഞങ്ങളുടെ സേവനങ്ങൾ നിങ്ങളിലേക്കും. ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ട്*👇

*⚽️COURT CONSTRUCTION*
*⚽️BASKETBALL COURT*
*⚽️VOLLEYBALL COURT*
*⚽️SHUTTLE COURT*
*⚽️COURT PAINTING & MARKING*
*⚽️MAINTANANCE & SERVICES*
*⚽️ROLLING POST*
*⚽️ACERLIC OFFICIAL BOARD & FRAME*
*⚽️RING*
*⚽️BOUNDARY WALL FENCING*
*⚽️SERVICE ADVICE*
*⚽️ATHLETIC TRACK*
*⚽️SKATING FLOOR*
*⚽️TEÑNIS*
*⚽️ARTIFICIAL TURF COURT*

*കൂടുതൽ അറിയാൻ വിളിക്കുക 👇🏻
*+91 8943208248*

*🔽What’s App contact 🔽*

https://whatsapp.com/dl/

*🔽What’s App Group🔽*

https://chat.whatsapp.com/GhCQslovYIi7GOgPdDHSkH

▫️▫️▫️▫️▫️▫️▫️▫️▫️
GSTIN : 32CTRPA7631M1ZE

08/08/2021

ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ, അതിനു പിന്നിലെ കരങ്ങൾ???

നേർ മലയാളം ടിവി സ്പോർട്സ് വാർത്തകൾ
0️⃣8️⃣0️⃣8️⃣2️⃣0️⃣2️⃣1️⃣
കൊല്ലം

ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ, അതിനു പിന്നിലെ കരങ്ങൾ ഉവെ ഹോൺ എന്ന ജർമൻ താരത്തിന്റെ ആണ്. പിന്നീടിന്നുവരെ ഒരാൾക്കും, ഒരു ഒളിമ്പിക്സിനും, അതിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഹോണിനു ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 1984 ൽ അമേരിക്കയിൽ നടന്ന ഒളിമ്പിക്സ് ബഹിഷ്ക്കരിച്ച രാജ്യങ്ങളിൽ കിഴക്കൻ ജർമനിയും ഉണ്ടായിരുന്നു. ബഹിഷ്ക്കരിച്ച രാജ്യങ്ങൾ ചേർന്നു സംഘടിപ്പിച്ച ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ ജാവലിൻ എറിയാൻ പോയി 104.68 മീറ്റർ താണ്ടി ഹോൺ ലോകത്തിന്റെ കണ്ണുതള്ളിച്ചു. ആദ്യമായി ഒരു ജാവലിൻ സെഞ്ചുറി അടിച്ചു. അന്നത്തെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് എറിഞ്ഞത് 86.76 മീറ്റർ മാത്രമായിരുന്നു.

1986 ൽ ജാവലിൻ നിയമങ്ങൾ പരിഷ്കരിക്കുകയും നിലവിൽ ഉണ്ടായിരുന്ന ലോകറെക്കോർഡുകൾ മായിച്ചു കളയുകയും ചെയ്തു. അങ്ങനെ ഹോണിന്റെ 104.68 മീറ്റർ വീരചരമം പ്രാപിച്ച റെക്കോർഡായി, നാളിതുവരെ മറ്റാർക്കും മറികടക്കാനാവാതെ ഇന്നും ജീവിച്ചിരിക്കുന്ന റെക്കോർഡ്.

ആ മനുഷ്യൻ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ ദിവസം കൂടിയാണ് ഇന്ന്. ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റിക് മെഡലിലേക്കുള്ള ഏറിനു ശേഷം, ജാവലിൻ പോയ ഭാഗത്തേക്കു പോലും നോക്കാതെ, അത്രമേൽ നിശ്ചയത്തോടെ, വിജയത്തിലേക്കു കൈയുയർത്തി തിരിഞ്ഞുനടന്ന നീരജ് ചോപ്രയെ മൊബൈൽ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്ന ആ മനുഷ്യനാണ് ഉവെ ഹോൺ.

23 മത്തെ വയസ്സിൽ തനിക്കു നഷ്ടപ്പെട്ട സ്വർണമെഡൽ 37 വർഷങ്ങൾക്കു ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച് ഉവെ ഹോൺ

വാർത്തകൾ വാട്സാപ്പിലൂടെ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/Iw0PviC6MBIH0TKdqB7HcM

നേർ മലയാളം ടിവി വാർത്തകൾ ഇനി വെബ്സൈറ്റിലും

22/07/2021

*👁️നേർ മലയാളംTV👁️*
*⭕ 22-7-2021⭕*
*📚 കാലാവസ്ഥാ വാർത്തകൾ📚*

ശക്തമായ മഴയ്ക്കുള്ള സാധ്യതയില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും.

അന്നേ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റ് തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത തുടരണം.

*🔅 നേർ മലയാളം TV🔅*
🔴⬇️🟠⬇️🔵⬇️🟢⬇️🟡⬇️⚪
*🗣️നേരായ വാർത്തകളും പ്രോഗ്രാമുകളും കൃത്യതയോടെ "നേർ മലയാളം TV " ലക്ഷകണക്കിന് പ്രേക്ഷകരിലെക്ക് എത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും, ആൻ്റമാനിലും റിപ്പോർട്ടർമാർ. നവമാധ്യമരംഗത്ത് രജിസ്ട്രേഷനോട് (KLM/TC/194/2021) കുടി പുതുപുത്തൻ ആശയങ്ങളുമായി നേർ മലയാളം TV മുൻപന്തിയിൽ👥*
*👇 നേരായ വാർത്തകൾ നേരോടെ അറിയാൻ നേർ മലയാളം TV യുടെ ടെലിഗ്രാമിൻ്റെയും വാട്സാപ്പിൻ്റെയും ഗ്രുപ്പുകളുടെ താഴെ കാണുന്ന ലിങ്കുകൾ വഴി പ്രവേശിക്കു👇*

https://chat.whatsapp.com/C6ZzObjR3kjBSicQZB2sSg

https://t.me/Narmalayalamtv2

_*🦠കോവിഡ് വ്യാപനത്തിനെതിരെ അതീവ ജാഗ്രതയോടെ നേർ മലയാളം TV*_

*💥വാർത്തകൾ ,പരസ്യങ്ങൾ ,നേർ മലയാളം TVയെ കുറിച്ചുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനായി അതാത് ജില്ലകളിലെ അഡ്മിൻമാരെയോ, 9447966702 09544284794 09947711717 ഈ വാട്സാപ്പ് നമ്പര്കളിലോ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് മെസേജായി അയക്കുകയോ ചെയ്യുക💥*

https://wa.me/message/NTCJHAC2PBUCO1

https://wa.me/message/3I3H44AJK3KYH1

https://wa.me/message/CD7VTATEM6VLO1

*🔷 നേരിൻ്റ നേർക്കാഴ്ച്ചകളുമായി നേർ മലയാളം TV കേരളത്തിൽ എല്ലാ ജില്ലകളിലും - ആൻ്റമാനിലും🔷*
-*നേർ മലയാളം TV*-
💥📺💥📺💥📺💥📺💥📺

21/07/2021

BREAKING NEWS
സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ആറ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. അടുത്ത മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 115 മില്ലീ മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.

നാളെ കോഴിക്കോട് ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് കണ്ണൂർ, കാസർഗോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കലാവസ്ഥാവകുപ്പിന്റെ നി​ഗമനം. 24 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

നേർ മലയാളം TV യുടെ വാട്സാപ്പ് ഗ്രുപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് വഴി പ്രവേശിക്കുക👇

🪀
https://chat.whatsapp.com/C6ZzObjR3kjBSicQZB2sSg

വാർത്തകൾ ,പരസ്യങ്ങൾ ,നേർ മലയാളം ടി വി യെ കുറിച്ചുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനായി അതാത് ജില്ലകളിലെ അഡ്മിൻമാരെയോ,
9447966702
9544284794
9947711717
ഈ വാട്സാപ്പ് നമ്പറുകളിലോ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് മെസേജായി അയക്കുകയോ ചെയ്യുക

🪀
https://wa.me/message/NTCJHAC2PBUCO1
🪀
https://wa.me/message/3I3H44AJK3KYH1
🪀
https://wa.me/message/CD7VTATEM6VLO1

നേർ മലയാളം TV യുടെ ടെലിഗ്രാം ഗ്രുപ്പിലെക്ക് താഴെ കാണുന്ന ഈ ലിങ്ക് വഴി പ്രവേശിക്കാം👇

https://t.me/joinchat/AAAAAFT2eugcsi6jRuY6XQ

ടെലിഗ്രാം ചാനൽ
https://t.me/NarmalayalamTV

നേർ മലയാളം TV യുടെ ഫേസ് ബുക്ക് പേജിലേക്ക് താഴെ കാണുന്ന ലിങ്ക് വഴി പ്രവേശിക്കാം👇

https://www.facebook.com/നേർ-മലയാളം-TV-102217328333549/

26/06/2021

ഉയരങ്ങള്‍ കീഴടക്കി ജിതിന്റെ സിംബ

നേർ മലയാളം ടി വി എറണാകുളം ജില്ലാ പ്രാദേശീക വാർത്തകൾ
26/06/2021 ശനി

ഉയരക്കൂടുതല്‍ കൊണ്ട് ശ്രദ്ധ നേടിയ ജര്‍മന്‍ വംശജരായ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍പെട്ട നായയെ വളര്‍ത്തി ശ്രദ്ധേയനായിരിക്കുകയാണ് പൈങ്ങോട്ടൂര്‍ രണ്ടുകല്ലിങ്കല്‍ വീട്ടില്‍ ഇരുപത്തൊമ്പതുകാരന്‍ ആര്‍പി ജിതിന്‍. ഒരു വര്‍ഷം മുമ്പ് സിംബ എന്ന പേരുള്ള നായയെ ഹൈദരാബാദില്‍ നിന്നാണ് ജിതിന്‍ സ്വന്തമാക്കിയത്. മൂന്നര വയസും 93 സെന്റി മീറ്റര്‍ ഷോള്‍ഡര്‍ ലെവല്‍ ഉയരവും വരുന്ന ജിതിന്റെ സിംബ 2019 ല്‍ പൂനെയില്‍ നടന്ന രണ്ട് ഓള്‍ ഇന്ത്യ ഡോഗ് ഷോകളിലും ഒന്നാമനായതോടെ ഇന്ത്യന്‍ ചാംപ്യന്‍ പട്ടവും കരസ്ഥമാക്കി. ഒട്ടേറെ ഫോട്ടോഷൂട്ടുകളിലും ഡോഗ് ഷോയിലും ജിതിന്റെ സിംബ നിറ സാന്നിധ്യമാണ്. നായ ജനുസുകളിലെ ഏറ്റവും ഉയരമുള്ളതാണ് ഗ്രേറ്റ് ഡേന്‍ ഇനം. ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള നായയും ഒരു ഗ്രേറ്റ് ഡേന്‍ തന്നെ.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ സ്‌കൂളിന് സമീപമുള്ള വീട്ടിലെ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍ പെട്ട നായയെ കണ്ടതോടെയാണ് ഇതിനോടുള്ള ജിതിന്റെ ഇഷ്ടം തുടങ്ങുന്നത്. പിന്നീട് ആ വീട്ടില്‍ നിന്നുതന്നെ ഒരു കുഞ്ഞിനെ സ്വന്തമാക്കി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ക്രമേണ നായ്ക്കളുടെ എണ്ണം കൂട്ടി. ഇന്ന് 5 ഗ്രേറ്റ് ഡെയ്ന്‍ നായ്ക്കള്‍ ഉള്‍പ്പെടെ 12 നായ്ക്കള്‍ ജിതിന് സ്വന്തമായുണ്ട്. വലിയ ഇനം ആയതുകൊണ്ടുതന്നെ പരിചരണവും ശ്രദ്ധയും അല്‍പം കൂടുതല്‍ വേണമെന്ന് ജിതിന്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് 3 നേരവും മുതിര്‍ന്നവര്‍ക്ക് 2 നേരവുമാണ് ഭക്ഷണം. ഇറച്ചി, പച്ചക്കറികള്‍ തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ജിതിന്‍. നായകളില്‍ വലിപ്പം കൊണ്ടും നല്ല സ്വഭാവം കൊണ്ടും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ജനുസാണ് ഗ്രേറ്റ് ഡേന്‍. നല്ല രൂപ സൗകുമാര്യമുള്ള ഈ ജനുസ് നായ്ക്കളിലെ അപ്പോളോ ദേവന്‍ എന്നാണ് അറിയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടില്‍ നടി മഞ്ജു വാരിയര്‍ക്കൊപ്പം ഭീകരനായി തന്റെ സിംബയും സ്ഥാനം പിടിച്ചതിന്റെ സന്തോഷത്തിലാണ് പൈങ്ങോട്ടൂര്‍ രണ്ടുകല്ലിങ്കല്‍ ആര്‍പി ജിതിന്‍.

*👇വാർത്തകൾ അറിയുവാനും അറിയിക്കാനും ഈ ഗ്രുപ്പിൽ താഴെ കാണുന്ന ലിങ്ക് വഴി പ്രവേശിക്കു👇*
🪀
https://chat.whatsapp.com/GGp0z1gbelkDBcmJOwzJSd
*💥വാർത്തകൾ ,പരസ്യങ്ങൾ എന്നിവ നൽകുന്നതിനായി അതാത് ജില്ലകളിലെ അഡ്മിൻമാരെയോ, 📞9447966702 📞09544284794 📞09947711717 ഈ വാട്സാപ്പ് നമ്പറുകളിലോ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് മെസേജായി അയക്കുകയോ ചെയ്യുക💥*
🪀
https://wa.me/message/NTCJHAC2PBUCO1
🪀
https://wa.me/message/3I3H44AJK3KYH1
🪀
https://wa.me/messa ge/CD7VTATEM6VLO1

05/06/2021

👁️ നേർ മലയാളം TV👁️

05.06.21

*മിൽഖാ സിങ്*
-----------------------

മിൽഖാ സിംഗ് (ജ. ഒക്ടോബർ 8, 1935, ല്യാൽ‌പൂർ, അവിഭക്ത ഇന്ത്യ - ഇന്ന് പാകിസ്താനിൽ) ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളാണ്. “പറക്കും സിഖ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിൽഖാ മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയത്.ഒന്നിലധികം ഒളിംപിക്സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.

മിൽഖാ സിംഗ് 2012-ൽ ചണ്ഡിഗഡ് ഗോൾഫ് ക്ലബ്ബിൽ.
ജനനo.8 ഒക്ടോബർ 1935

ദേശീയത. ഇന്ത്യൻ

മറ്റ് പേരുകൾ. പറക്കും സിഖ്

തൊഴിൽ.കായികതാരം

തൊഴിലുടമ
ഇന്ത്യൻ കരസേന (വിരമിച്ചു)

അറിയപ്പെടുന്നത്.പത്മശ്രീ

ജീവിതപങ്കാളി(കൾ)
നിർമ്മൽ കൗർ

കുട്ടികൾ
മൂന്നു പെൺകുട്ടികൾ, ഒരു ആൺകുട്ടി

നാനൂറു മീറ്റർ ഓട്ടത്തിൽ 1960-ലെ റോം ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റർ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയിൽ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. നാനൂറു മീറ്ററിൽ സിംഗ് സ്ഥാപിച്ച ഏഷ്യൻ റെക്കോർഡ് 26 വർഷവും ദേശീയ റെക്കോർഡ് 38 വർഷവും ഇളക്കം തട്ടാതെ നിന്നു. 1998-മാണ്ടിൽ പരംജിത് സിംഗ് ആണ് ഈ ദേശീയ റെക്കോർഡ് മറികടന്നത്.1958-ൽ പദ്മശ്രീ ബഹുമതി നൽകി രാഷ്ട്രം മിൽഖാ സിംഗിനെ ആദരിച്ചു.

ഇന്ത്യാ വിഭജനകാലത്ത് മാതാപിതാക്കളേയും, സഹോദരങ്ങളേയും നഷ്ടപ്പെട്ട് ഒരു അനാഥനായി പാകിസ്താനിൽ നിന്നും ഇന്ത്യയിലെത്തി. ഇന്ത്യയിലെ മികച്ച കായികതാരങ്ങളിൽ ഒരാൾ എന്നാണ് ചില പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

*ആദ്യകാലജീവിതം*
---------------------------------
ഇന്ത്യാ വിഭജനത്തിനു മുൻപ് ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഗോവിന്ദപുര (ഫൈസലാബാദ്) എന്ന ഗ്രാമത്തിലാണ് മിൽഖാ ജനിച്ചത്. ഇപ്പോൾ ഈ പ്രദേശം പാകിസ്താനിലെ മുസ്സാഫിർഗാർ എന്ന ജില്ലയിലാണ്. വിഭജനത്തിന്റെ വേദനകൾ അനുഭവിച്ചറിഞ്ഞ ജീവിതമായിരുന്നു മിൽഖയുടേത്. വിഭജനത്തെത്തുടർന്നുണ്ടായ കലാപത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടു. പതിനഞ്ചാമത്തെ വയസ്സിൽ തന്റെ മാതാപിതാക്കളുടേയും, സഹോദരങ്ങളുടേയും കൊലപാതകങ്ങൾക്ക് ദൃക്സാക്ഷിയാവേണ്ടിവന്നു.പടിഞ്ഞാറൻ പാകിസ്താനിലെ മുസാർഫർഗഡിൽ നിന്നും അഭയാ‍ർത്ഥിയായി ഇന്ത്യയിലെത്തി. 1947 ൽ ഡൽഹിയിലെത്തിയ മിൽഖ തന്റെ സഹോദരിയോടൊപ്പം കുറച്ചു നാൾ താമസിച്ചു. അഭയാർത്ഥിയായി കുറേ നാൾ ക്യാംപുകളിൽ താമസിച്ചു, പിന്നീട് അഭയാർത്ഥികൾക്കായി സർക്കാർ നിർമ്മിച്ച കോളനികളിലൊന്നിൽ സ്ഥിരതാമസമാക്കി.

https://chat.whatsapp.com/6wTkwgSBSgr7DyMXr9zkdr

*കായിക ജീവിതം*
================
ഡൽഹിയിലെത്തിയ മിൽഖാ കരസേനയിൽ അംഗമാകാൻ പലതവണ ശ്രമിച്ചു. ശാരീരിക ക്ഷമതയില്ല എന്ന കാരണത്താൽ മൂന്നു പ്രാവശ്യം തിരിച്ചയക്കപ്പെട്ടു. ഒടുവിൽ കരസേനാംഗമായിരുന്ന ജ്യേഷ്ഠൻ മഖൻ സിംഗിന്റെ ശുപാർശയിൽ സേനയുടെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ 1952ൽ പ്രവേശനം ലഭിച്ചു. സൈന്യത്തിൽ ചേർന്ന ശേഷമാണു ജീവിതത്തിലാദ്യമായി മിൽഖാ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്. സേനയിലെ ആദ്യ കാലങ്ങളിൽ ഇതര ജവാന്മാരോടൊപ്പം ക്രോസ്‌കൺ‌ട്രിയിൽ പങ്കെടുത്ത താൻ, പകുതിദൂരം പിന്നിട്ടപ്പോഴേക്കും പിന്മാറിയ കാര്യം മിൽഖാ പിന്നീട് പലയവസരത്തിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മിൽഖായിലെ കായികതാരത്തെ കണ്ടെത്തിയ ഹവിൽദാർ ഗുരുദേവ് സിംഗ് എന്ന പരിശീലകൻ അദ്ദേഹത്തെ നിരന്തര വ്യായാമത്തിനും പരിശീലനത്തിലും പ്രേരിപ്പിച്ചു. മലനിരകളിലും യമുനാ നദീതീരത്തും ഓടാൻ പരിശീലിച്ച മിൽഖാ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സമ്പൂർണ്ണ അത്‌ലറ്റായി രൂപാന്തരം പ്രാപിച്ചു. മീറ്റർ ഗേജ് തീവണ്ടിക്കൊപ്പമുള്ള ഓട്ടം, മലനിരകൾ ഓടിക്കയറ്റം എന്നിങ്ങനെ കഠിന പരിശീലനമുറകളാണു തന്റെ കായികജീവിതത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

https://chat.whatsapp.com/6wTkwgSBSgr7DyMXr9zkdr

*മത്സര രംഗത്തേക്ക്*
==================
1955ലെ സർവീസ് അത്‌ലറ്റിക്സ് മീറ്റിലൂടെയാണ് മിൽഖാ ആദ്യമായി മത്സര രംഗത്തെത്തുന്നത്. 200 മീറ്റർ, 400 മീറ്റർ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1956ലെ പട്യാല നാഷണൽ ഗെയിംസിൽ രണ്ടുവിഭാഗത്തിലും ജേതാവായി. രണ്ടുവർഷത്തിനുശേഷം കട്ടക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിലും 400 മീറ്ററിലും ദേശീയ റെക്കോർഡ് സ്ഥാപിച്ചു.

https://chat.whatsapp.com/6wTkwgSBSgr7DyMXr9zkdr

*രാജ്യാന്തര നേട്ടങ്ങൾ*
==================
1950കളുടെ അവസാനത്തോടെ മിൽഖാ സിംഗ് ഏഷ്യയിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരനായി മാറിയിരുന്നു. 1956 മെൽ‌ബൺ ഒളിമ്പിക്സിൽ പങ്കെടുത്തെങ്കിലും ഹീറ്റ്സിൽ തന്നെ പുറത്തായി. 1957-ൾ 400 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് ( 47.5 സെക്കൻഡ്) സൃഷ്ടിച്ചു. 1958ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണ്ണം നേടി. അതേ വർഷം കാർഡിഫിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിലും നാനൂറു മീറ്റർ ജേതാവായതോടെ ലോകം മിൽഖായെ ശ്രദ്ധിച്ചു തുടങ്ങി. 1959-ൽ ഏറ്റവും മികച്ച അത്‌ലറ്റിനുള്ള ഹെംസ് ട്രോഫിക്ക് അർഹനായി.

1962 ൽ ജക്കാർത്തയിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിലും, ടീം ഇനത്തിൽ 4x400 മീറ്റർ റിലേയിലും സിങ് സ്വർണ്ണം നേടുകയുണ്ടായി. 1964 ലെ ടോക്കിയോ ഒളിംപിക്സിൽ മിൽഖയടങ്ങുന്ന ടീം ഹീറ്റ്സിൽ നാലാമതായാണ് ഓടിയെത്തിയത്, അതുകൊണ്ട് തന്നെ ഫൈനലിൽ നിന്നും ഇന്ത്യൻ ടീം പുറത്താവുകയായിരുന്നു. ടോക്കിയോ ഒളിംപിക്സിൽ മറ്റൊരു ഇനത്തിലും മിൽഖ മത്സരിച്ചിരുന്നില്ല.1964 ൽ കൽക്കട്ടയിൽ വെച്ചു നടന്ന ദേശീയ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ മിൽഖക്കു വിജയിക്കാനായില്ല. 1956 ലെ ഒളിംപിക്സ് മത്സരങ്ങൾ മിൽഖക്ക് നിരാശയുടേതായിരുന്നു.

https://chat.whatsapp.com/6wTkwgSBSgr7DyMXr9zkdr

**റോം ഒളിമ്പിക്സ്*
=================

ഒരേ സമയം ഐതിഹാസികവും ദുരന്തമയവുമായിരുന്നു 1960ലെ റോം ഒളിമ്പിക്സിൽ മിൽഖാ നടത്തിയ പ്രകടനം. ഒളിമ്പിക്സിനു മുന്നോടിയായി ഫ്രാൻ‌സിൽ നടത്തിയ 400 മീറ്റർ ഓട്ടത്തിൽ 45.8 എന്ന മികച്ച സമയംകുറിച്ച് ശ്രദ്ധനേടിയാണ് മിൽഖാ റോമിലെത്തിയത്. ആദ്യ ഹീറ്റ്സിൽ 47.6 സെക്കന്റിൽ രണ്ടാമതായാണ് ഓടിയെത്തിയത്. അടുത്ത റൌണ്ടിൽ 46.5 എന്ന കുറച്ചുകൂടി മെച്ചപ്പെട്ട സമയത്തിൽ ജർമ്മനിയുടെ കാൾ കൌഫ്‌മാനു പിന്നിൽ രണ്ടാമനായി ഫിനിഷ് ചെയ്തു.

സെമിഫൈനലിൽ അമേരിക്കയുടെ ഓട്ടിസ് ഡേവിസുമായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. ഡേവിസിനു പിന്നിൽ സമയം അല്പംകൂടി മെച്ചപ്പെടുത്തി(45.9 സെക്കന്റ്) ഓടിയെത്തി. ഫൈനലിൽ എതിരാളികളെ പിന്നിലാക്കി കുതിച്ചു പാഞ്ഞ മിൽഖാ 200 മീറ്റർ പിന്നിട്ടപ്പോൾ കാട്ടിയ മണ്ടത്തരമാണ് ഒരു പക്ഷേ അദ്ദേഹത്തിനു മെഡൽ നഷ്ടമാക്കിയത്. എതിരാളികൾ പിന്നിലാണെന്നു മനസ്സിലാക്കിയ മിൽഖാ വേഗം അല്പം കുറച്ചു. ഞൊടിയിടയിൽ മറ്റുള്ളവരെല്ലാം മുന്നിലെത്തുകയും ചെയ്തു. പിന്നീടുള്ള ഇരുനൂറു മീറ്റർ കിണഞ്ഞു പരിശ്രമിച്ചിട്ടും മിൽഖായെ ഭാഗ്യം കടാക്ഷിച്ചില്ല.

44.9 സെക്കന്റിൽ ഓടിയെത്തി പുതിയ ലോകറെക്കോർഡ്‌ സ്ഥാപിച്ച ഓട്ടിസും കൌഫ്മാനും യഥാക്രമം സ്വർണ്ണവും വെള്ളിയും നേടി. സെക്കന്റിന്റെ പത്തിലൊരംശത്തിനു മിൽഖായെക്കാൾ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയുടെ മെൽ സ്പെൻസ് വെങ്കലവും നേടി. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും നാലാം സ്ഥാനത്തെത്താനായിരുന്നു മിൽഖായുടെ വിധി.

ആദ്യ ഹീറ്റ്സുമുതൽ ഓരോ തവണയും മികച്ച സമയങ്ങൾ കുറിച്ചെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളായാണു മിൽഖാ റോം ഒളിമ്പിക്സിനെ വിശേഷിപ്പിക്കുന്നത്. ഫോട്ടോഫിനിഷ് ആയതിനാൽ മത്സരഫലങ്ങൾ വൈകിയാണു പ്രഖ്യാപിച്ചത്. ഫലം വരും മുൻപേ താൻ കാട്ടിയ മണ്ടത്തരം മിൽഖായുടെ മനസ്സിനെ തളർത്തിയിരുന്നു. മാതാപിതാക്കളുടെ മരണത്തിനുശേഷം താൻ ഏറ്റവും ദുഃഖിച്ച സംഭവമാണ് ഒളിമ്പിക്സ് മെഡൽ നഷ്ടമെന്നു മിൽഖാ പറഞ്ഞിട്ടുണ്ട്. പരാജയഭാരത്താൽ മത്സരരംഗം ഉപേക്ഷിക്കാൻ പോലും അദ്ദേഹം ആലോചിച്ചിരുന്നു. സുഹൃത്തുക്കളുടെ പ്രേരണയിൽ ആ തീരുമാനം ഉപേക്ഷിച്ച മിൽഖാ രണ്ടു വർഷങ്ങൾക്കു ശേഷം ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണ്ണം നേടി.

പറക്കും സിഖ് തിരുത്തുക
1962-ൽ പാകിസ്താനിൽ അരങ്ങേറിയ ഒരു മത്സരത്തിനുശേഷമാണു മിൽഖാ സിംഗിനു പറക്കും സിഖ് എന്ന അപരനാമം ലഭിച്ചതെന്നു കരുതപ്പെടുന്നു. 200 മീറ്റർ ഓട്ടത്തിൽ ഏഷ്യയിലെ മികച്ച താരമായിരുന്ന അബ്ദുൽ ഖലീഖ് ആയിരുന്നു മിൽഖായുടെ പ്രതിയോഗി. ലാഹോറിൽ അരങ്ങേറിയ ഈ മത്സരത്തിൽ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും സന്നിഹിതനായിരുന്നു. ആവേശകരമായ പോരാട്ടത്തിൽ മിൽഖാ ഖലീഖിനെ കീഴടക്കി.[18] സിംഗിന്റെ പ്രകടനം കണ്ട് അയൂബ് ഖാനാണത്രേ ആദ്യമായി അദ്ദേഹത്തെ പറക്കും സിഖ് എന്നു വിശേഷിപ്പിച്ചത്.

പിന്തുടർച്ച തിരുത്തുക
അത്‌ലറ്റ് അല്ലെങ്കിലും മിൽഖായുടെ കായിക പാരമ്പര്യത്തിനു സ്വന്തം വീട്ടിൽതന്നെ പിന്തുടർച്ചക്കാരനുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ ജീവ് മിൽഖാ സിംഗ് ഇന്ത്യയിലെ മികച്ച ഗോൾഫ് താരങ്ങളിലൊരാളും, അർജ്ജുനാ പുരസ്കാര ജേതാവും കൂടിയാണ്.]

മധ്യദൂര ഓട്ടത്തിൽ മിൽഖായോളം സമർപ്പണ മനോഭാവമുള്ള ഒരു പുരുഷതാരത്തെ ഇന്ത്യക്കു ലഭിച്ചിട്ടില്ല എന്നു കാണാം. 400 മീറ്ററിൽ തന്റെ ദേശീയ റെക്കോർഡ് തകർക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ റെക്കോർഡ് തിരുത്തുവാൻ 38 വർഷം വേണ്ടിവന്നു. കൽക്കട്ടയിൽ വെച്ചു നടന്ന ഇന്ത്യൻ നാഷണൽ ഓപ്പൺ അത്ലറ്റിക് മീറ്റിൽവെച്ച് പരംജിത് സിങ് ആണ് മിൽഖയുടെ 38 വർഷം പഴക്കമുള്ള റെക്കോർഡ് ഭേദിച്ചത്. തന്റെ റെക്കോർഡ് ഭേദിക്കുന്നയാൾക്ക് വാഗ്ദാനം ചെയ്തിരുന്ന ഒരു ലക്ഷം രൂപ പരംജിതിന് നൽകാൻ തയ്യാറാണെന്ന് മിൽഖാ പറഞ്ഞിരുന്നു. എന്നാൽ സിന്തറ്റിക്ക് ട്രാക്കിൽ ഓടിയതും, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ് സമയനിർണയം നടത്തിയതെന്നും ഉള്ള കാരണങ്ങൾ പറഞ്ഞ് ഈ പരിശ്രമത്തെ പൂർണ്ണമായി അംഗീകരിക്കാൻ മിൽഖ തയ്യാറായിരുന്നില്ല. 1998 ഡിസംബറിൽ ബാങ്കോക്കിൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസിൽ പരംജിത് തിന്റെ റെക്കോർഡ് ഭേദിക്കുകയാണെങ്കിൽ താൻ അംഗീകരിക്കാൻ തയ്യാറാണ് എന്നും മിൽഖ പത്രങ്ങളോടായി പറഞ്ഞിരുന്നു. പിന്നീടുവന്ന പുരുഷതാരങ്ങളൊന്നും മിൽഖയോളം സ്ഥിരത പുലർത്തിയതുമില്ല. ഒരു ഇന്ത്യാക്കാരൻ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സ്വർണ്ണമണിയുന്നതു കാണുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു മിൽഖാ പറഞ്ഞിട്ടുണ്ട്.

https://chat.whatsapp.com/6wTkwgSBSgr7DyMXr9zkdr

**പിന്നീടുള്ള ജീവിതം **
====================
1958 ലെ ഏഷ്യൻ ഗെയിംസിൽ നടത്തിയ മികച്ചപ്രകടനത്തോടെ, മിൽഖക്ക് ഉദ്യോഗത്തിൽ ഉയർച്ച ലഭിച്ചു. ശിപായി എന്ന തസ്തികയിൽ നിന്നും ജൂനിയർ കമ്മീഷൻഡ് ഓഫീസറായിട്ടായിരുന്നു പുതിയ നിയമനം. പിന്നീട് പഞ്ചാബ് കായികമന്ത്രാലയത്തിന്റെ ഡയറക്ടർ എന്ന സ്ഥാനത്തേക്ക് അദ്ദേഹം എത്തിച്ചേരുകയുണ്ടായി.

1958 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. 2001 ൽ അദ്ദേഹത്തിന് അർജ്ജുനപുരസ്കാരം നൽകിയെങ്കിലും, ഈ പുരസ്കാരം യുവാക്കൾക്കുള്ളതാണെന്നും തന്റെ പ്രായത്തിൽ അത് സ്വീകരിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്നു പറഞ്ഞ് മിൽഖ പുരസ്കാരം നിരസിക്കുകയുണ്ടായി. അർജ്ജുന പുരസ്കാരം അത് അർഹിക്കുന്നവർക്ക് ലഭിക്കുന്നില്ലെന്നും, ഈ പുരസ്കാരനാമനിർദ്ദേശത്തിന് രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും പുരസ്കാരം നിഷേധിച്ചുകൊണ്ട് അന്നത്തെ കായികവകുപ്പ് മന്ത്രിയായിരുന്ന ഉമാഭാരതിക്കയച്ച എഴുത്തിൽ മിൽഖ സൂചിപ്പിച്ചിരുന്നു.

കായിക ജീവിതത്തിൽ താൻ നേടിയ മെഡലുകളും ട്രോഫികളുമെല്ലാം ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തോടു ചേർന്നുള്ള ദേശീയ സ്പോർട്സ് മ്യൂസിയത്തിലേക്ക് മിൽഖാ സിംഗ് സംഭാവനയായി നൽകിയിട്ടുണ്ട്. ഇതെല്ലാ പിന്നീട് പട്യാലയിൽ സ്ഥാപിച്ച സ്പോർട്ട്സ് മ്യൂസിയത്തിലേക്ക് മാറ്റുകയുണ്ടായി. റോം ഒളിമ്പിക്സിൽ മിൽഖ ധരിച്ചിരുന്ന ഒരു ജോടി പാദരക്ഷകളും ഇതിലുൾപ്പെടുന്നുണ്ട്.
മത്സര രംഗത്തു നിന്നു വിരമിച്ച ശേഷം പഞ്ചാബിലെ കായികഭരണ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.

മിൽഖാ സിങിന്റെ ആത്മകഥയാണ് ദ റേസ് ഓഫ് മൈ ലൈഫ്, മിൽഖയും അദ്ദേഹത്തിന്റെ മകൾ സോണിയാ സാൽവൾക്കറും കൂടിയാണ് ഇതി രചിച്ചത്. 2013 ൽ പുറത്തിറങ്ങിയ ഭാഗ് മിൽഖാ ഭാഗ് എന്ന ഹിന്ദി ചലച്ചിത്രത്തിന് പ്രചോദനമായത് ഈ കൃതിയാണ്. സിനിമയിൽ നിന്നുമുള്ള ലാഭത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുട്ടികളെ സഹായിക്കുവാൻ താൻ തുടങ്ങിയ മിൽഖാ ചാരിറ്റബിൾ ട്രസ്റ്റിനു നൽകാം എന്നുള്ള വ്യവസ്ഥയിൽ ആത്മകഥയുടെ പകർപ്പവകാശം വെറും ഒരു രൂപക്കാണ് സിനിമാനിർമ്മാതാക്കൾക്ക് അദ്ദേഹം നൽകിയത്.

*കുടുംബം*
===========
ഇന്ത്യൻ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന നിർമ്മൽ കൗറിനെ 1962 മിൽഖ വിവാഹം കഴിച്ചു. മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ട് ഈ ദമ്പതികൾക്ക്. മകൻ ജീവ് മിൽഖാ സിങ് അറിയപ്പെടുന്ന ഒരു ഗോൾഫ് കളിക്കാരനാണ്. അർജ്ജുന അവാർഡ് ജേതാവും കൂടിയാണ്. ടൈഗർ ഹിൽ യുദ്ധത്തിൽ മരണമടഞ്ഞ സൈനികനായിരുന്ന ബ്രികം സിങിന്റെ മകനെ മിൽഖ ദത്തെടുത്തിരുന്നു.[

കുറിപ്പുകൾ
മിൽഖയുടെ റോമിലെ 400 മീറ്റരിലെ സ്റ്റോപ്‌-വാച്ചു കൊണ്ടു അളന്ന (hand-timed) സമയം 45.6 സെക്കന്റും, ഇലക്ട്രോണിക്‌ ഉപകരണങ്ങളാൽ അളന്നതു 45.73 ആയും കണക്കാക്കുന്നു. പരംജിത് സിംഗ് 1998-ൽ 45.70-ഉം 2000-ൽ 45.56-ഉം സമയത്തിൽ ഓടി ഈ റെക്കോർഡുകൾ തകർത്തു.
മിൽഖയുടെ 45.6 സെക്കന്റു ഒളിമ്പിക്‌ റെക്കാർഡ്‌ തകർത്തുവെന്നു എഴുതിക്കാണാറുണ്ടു. ഇതു പൂർണമായും ശരിയല്ല. 1960-നു മുൻപുള്ള ഒളിമ്പിക്‌ റെക്കാർഡ്‌ 45.9 ആയിരുന്നു. എന്നാൽ 400 മീറ്ററിന്റെ സെമിഫൈനലിൽ തന്നെ അമേരിക്കയുടെ ഓട്ടിസ്‌ ഡേവിസ്‌ 45.5 സെക്കന്റിനു ഓടി പുതിയ റെക്കാർഡ്‌ ഇട്ടിരുന്നു.

https://chat.whatsapp.com/6wTkwgSBSgr7DyMXr9zkdr

കടപ്പാട് - വിക്കിപിഡിയ

*👇വാർത്തകൾ അറിയുവാനും അറിയിക്കാനും ഈ ഗ്രുപ്പിൽ താഴെ കാണുന്ന ലിങ്ക് വഴി പ്രവേശിക്കു👇*
https://chat.whatsapp.com/GGp0z1gbelkDBcmJOwzJSd

_*വാർത്തകൾ പരസ്യങ്ങൾ - 9447966702, 09544284794, 09947711717വാട്സാപ്പ് നമ്പര് കളിലോ അഡ്മിൻമാരുടെ നമ്പരിലോ അറിയിക്കുക*_
_*🦠കോവിഡ് വ്യാപനത്തിനെതിരെ അതീവ ജാഗ്രതയോടെ നേർ മലയാളം TV*_

*💥വാർത്തകൾ ,പരസ്യങ്ങൾ എന്നിവ നൽകുന്നതിനായി അതാത് ജില്ലകളിലെ അഡ്മിൻമാരെയോ / താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് മെസേജായി അയക്കുകയോ ചെയ്യുക💥*

https://wa.me/message/3I3H44AJK3KYH1

https://wa.me/message/NTCJHAC2PBUCO1

*🔷 നേരിൻ്റ നേർക്കാഴ്ച്ചകളുമായി നേർ മലയാളം TV കേരളത്തിൽ എല്ലാ ജില്ലകളിലും - ആൻ്റമാനിലും🔷*
_*നേർ മലയാളം TV*_
💥📺💥📺💥📺💥📺💥📺

27/05/2021

*👁️നേർ മലയാളംTV👁️യിലുടെ അറിവുകൾ*
*⭕ 26-5-2021⭕*

ഒ.എൻ.വി. കുറുപ്പ്
ഇന്ത്യൻ മലയാള രചയിതാവ്‌
മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്[1][2] എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[3] പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..[4] നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
Onv.jpg
ഒ. എൻ. വി. കുറുപ്പ്
ജനനം
മേയ് 27, 1931
[ചവറ], തിരുവിതാംകൂർ, കൊ‍​​​​ല്ലം ബ്രിട്ടീഷ് ഇന്ത്യ
മരണം
13 ഫെബ്രുവരി 2016 (പ്രായം 84)
തിരുവനന്തപുരം, കേരളം, ഇന്ത്യ
വിദ്യാഭ്യാസം
ബിരുദാനന്തര ബിരുദം
തൊഴിൽ
കവി , പ്രൊഫസ്സർ
ജീവിതപങ്കാളി(കൾ)
പി.പി. സരോജിനി
കുട്ടികൾ
രാജീവൻ , ഡോ.മായാദേവി
മാതാപിതാക്ക(ൾ)
ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
ഒപ്പ്
ONV SIGNDSC 0114.A.JPG
ജീവിതരേഖ തിരുത്തുക
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.

1948-ൽ സ്കൂളിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ (എ.ഐ.എസ്‌.എഫ്)-ന്റെ നേതാവായിരുന്നു.

പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖ ഗായിക അപർണ്ണ രാജീവ് പേരമകളാണ്.

1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഔദ്യോഗിക ജീവിതം തിരുത്തുക
Onv-kuruppu-malayalam-poet-2011.jpg
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ലാവിയ, സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .

കാവ്യജീവിതം തിരുത്തുക
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.[5] ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്.[6] ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.

ഒ എൻ വി കുറുപ്പും സുഗതകുമാരിയും കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിക്കിടയിൽ
പ്രധാന കൃതികൾ തിരുത്തുക
കവിതാ സമാഹാരങ്ങൾ [7] തിരുത്തുക
പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു
മാറ്റുവിൻ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
ഗാനമാല‍
നീലക്കണ്ണുകൾ
മയിൽപ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറൽമാർക്സിന്റെ കവിതകൾ
ഞാൻ അഗ്നി
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങൾ (കവിത)

ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികൾ
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കൾ'
തോന്ന്യാക്ഷരങ്ങൾ
നറുമൊഴി‍
വളപ്പൊട്ടുകൾ‍
ഈ പുരാതന കിന്നരം‍
സ്നേഹിച്ചു തീരാത്തവർ ‍
സ്വയംവരം‍
അർദ്ധവിരാമകൾ‍
ദിനാന്തം
സൂര്യന്റെ മരണം
പഠനങ്ങൾ തിരുത്തുക
കവിതയിലെ പ്രതിസന്ധികൾ‍
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ
പാഥേയം
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.

ചലച്ചിത്രഗാനങ്ങൾ തിരുത്തുക
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:[5]

ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി... (മികച്ച ഗാനരചയ്താവിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി)
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ... (മികച്ച ഗാനരചയ്താവിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി)
ആരെയും ഭാവ ഗായകനാക്കും...
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
ഒരു ദലം മാത്രം വിടർന്നൊരു....
ശ്യാമസുന്ദരപുഷ്പമേ.....[8]
സാഗരങ്ങളേ....
നീരാടുവാൻ നിളയിൽ....
കേവല മർത്ത്യഭാഷ കേൾക്കാത്ത....
മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
ശരദിന്ദുമലർദീപ നാളം നീട്ടി...
ഓർമകളേ കൈവള ചാർത്തി.........
അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........[8]
വാതിൽപ്പഴുതിലൂടെൻ മുന്നിൽ.....
ആദിയുഷസന്ധ്യപൂത്തതിവിടെ...
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
ഓർമ്മക്കുറിപ്പുകൾ (ആത്മകഥ) തിരുത്തുക
പോക്കുവെയിൽ മണ്ണിലെഴുതിയത്

പുരസ്കാരങ്ങൾ തിരുത്തുക
ജ്ഞാനപീഠത്തിനും (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ തിരുത്തുക
പുരസ്കാരം വർഷം കൃതി
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 അഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1975 അക്ഷരം
എഴുത്തച്ഛൻ പുരസ്കാരം[9] 2007
ചങ്ങമ്പുഴ പുരസ്കാരം -
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് -
ഖുറം ജോഷ്വാ അവാർഡ് -
എം.കെ.കെ.നായർ അവാർഡ് -
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം 1981 ഉപ്പ്
വയലാർ രാമവർമ പുരസ്കാരം 1982 ഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം - കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം - ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരം - ശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരം - ശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രി - അപരാഹ്നം
പാട്യം ഗോപാലൻ അവാർഡ് - ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരം - മൃഗയ
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം -
പുഷ്കിൻ മെഡൽ 2015
ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ തിരുത്തുക
മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം തിരുത്തുക
വർഷം ചിത്രം
1989 വൈശാലി
മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ തിരുത്തുക
വർഷം ചിത്രം
2008 ഗുൽമോഹർ
1990 രാധാമാധവം
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988 വൈശാലി
1987 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986 നഖക്ഷതങ്ങൾ
1984 അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983 ആദാമിന്റെ വാരിയെല്ല്
1980 യാഗം, അമ്മയും മകളും
1979 ഉൾക്കടൽ
1977 മദനോത്സവം
1976 ആലിംഗനം
1973 സ്വപ്നാടനം
മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം തിരുത്തുക
വർഷം ചിത്രം
2009 പഴശ്ശിരാജ
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ തിരുത്തുക
വർഷം ചിത്രം
2001 മേഘമൽഹർ
2002 എന്റെ ഹൃദയത്തിന്റെ ഉടമ
മറ്റ് പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക
2009 - രാമാശ്രമം ട്രസ്റ്റ് അവാർഡ്
2007 - കേരളാ സർവകലാശാലയുടെ ഡോക്‌ടറേറ്റ്
തിരഞ്ഞെടുപ്പുകൾ തിരുത്തുക
തിരഞ്ഞെടുപ്പുകൾ [10] [11]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1989 തിരുവനന്തപുരം ലോകസഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046
അന്ത്യം തിരുത്തുക
അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

*👇വാർത്തകൾ അറിയുവാനും അറിയിക്കാനും ഈ ഗ്രുപ്പിൽ താഴെ കാണുന്ന ലിങ്ക് വഴി പ്രവേശിക്കു👇*
https://chat.whatsapp.com/GGp0z1gbelkDBcmJOwzJSd

_*വാർത്തകൾ പരസ്യങ്ങൾ - 9447966702, 09544284794, 09947711717വാട്സാപ്പ് നമ്പര് കളിലോ അഡ്മിൻമാരുടെ നമ്പരിലോ അറിയിക്കുക*_
_*🦠കോവിഡ് വ്യാപനത്തിനെതിരെ അതീവ ജാഗ്രതയോടെ നേർ മലയാളം TV*_

*💥വാർത്തകൾ ,പരസ്യങ്ങൾ എന്നിവ നൽകുന്നതിനായി അതാത് ജില്ലകളിലെ അഡ്മിൻമാരെയോ / താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് മെസേജായി അയക്കുകയോ ചെയ്യുക💥*

https://wa.me/message/3I3H44AJK3KYH1

https://wa.me/message/NTCJHAC2PBUCO1

*🔷 നേരിൻ്റ നേർക്കാഴ്ച്ചകളുമായി നേർ മലയാളം TV കേരളത്തിൽ എല്ലാ ജില്ലകളിലും - ആൻ്റമാനിലും🔷*
_*നേർ മലയാളം TV*_
💥📺💥📺💥📺💥📺💥📺

Want your business to be the top-listed Realtor/realty Service in Kollam?
Click here to claim your Sponsored Listing.

Telephone

Website

Address

Kollam
690521

Other Real Estate Agents in Kollam (show all)
Kollam Real Estate കൊല്ലം റിയല് എസ്റ്റേറ്റ് Kollam Real Estate കൊല്ലം റിയല് എസ്റ്റേറ്റ്
Kollam

Kollam Real Estate Agents - Land, plot, villa, flat, apartment, independent house, warehouse, godown, office space, agricultural land, paddy fiend, fish pond, chemeen kettu, proper...

InnOrbis InnOrbis
Kollam, 691001

One Acre One Acre
Kundara
Kollam, 691504

Real Midea Real Midea
Kollam, 691001

V4U Groups V4U Groups
Kollam, KOLLAM

ദൈവത്തിന്റെ സ്വന്തം മണ്ണിൽ വീട് വിൽക്കാനും വാങ്ങാനും...ഞങ്ങളുമായി കൈകോർക്കു.🤝🏠9995285646,9400968364

VASA VASA
Kollam, 691576

Vasa rental homes & buildings Based on kollam All kerala Ph:8078559957

Kerala realestate-plot4sale.com Kerala realestate-plot4sale.com
Kollam
Kollam, 691020

"This page is to help people to find suitable plots,plots having houses,flats,estates,resorts etc...

Kollam Realestate Kollam Realestate
Kollam, 691001

kollam real estate ,Buy property kollam, Rent property kollam

Myhomekollam Myhomekollam
My Home, Near Muthazhayam Temple, Maruthadi, Kavanad
Kollam, 691581

This is a unique project that has been completed in sakthikulangara. This is a residential area near

All over in keral All over in keral
Pathanapuram
Kollam, 689695

any body need a help in real estate field

Asset Realtors Asset Realtors
Kollam

We are sell Residential & Commercial properties.......

De valeur properties Ayur Kollam De valeur properties Ayur Kollam
Anchal Road, Ayur
Kollam, 691533