Last Grade Servants

it is a page for information useful to LGS

11/03/2024

ഒരു വസ്തു തൊട്ടടുത്തുണ്ടായിട്ടും അതെന്താണെന്നോ അതിന്റെ ഗുണമെന്താണെന്നോ അറിയാതെ പോവുന്ന സ്ഥിതിയെ കുറിക്കുന്ന ന്യായം.
'കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം'
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ എല്ലാ സംഘടനകളിലും ചാലകശക്തിയായി പ്രവർത്തിക്കുന്നത് ആര് എന്ന ചോദ്യത്തിന് ഏക ഉത്തരമേയുള്ളൂ.. അതു മാറ്റാരുമല്ല ലാസ്റ്റ് ഗ്രേഡ് ജീവനക്കാർതന്നെ . എന്നാൽ സർവീസ് അനുകൂല്യത്തിന്റെ കാര്യം പരിശോദിച്ചാൽ അവർക്ക് തങ്ങളുടെ ആക്കത്തിനും തൂക്കത്തിനുമനുസരിച്ചു യാതൊന്നും പ്രത്യേക അനുകൂല്യമായി ലഭിക്കുന്നില്ല എന്നുമാത്രമല്ല മറ്റു സമീപ തസ്തികകൾക്ക് ലഭിക്കുന്ന അനുകൂല്യങ്ങളുടെ ഒരു നിഴൽ പോലും തങ്ങൾക്കു ലഭിക്കുന്നില്ലെന്നും കാണുവാൻ സാധിക്കും. എന്തൊക്കെയാണ് സമീപ തസ്തികകൾ..
1, ക്ലാർക്ക്
2, ഡ്രൈവർ
3, കൃഷി അസിസ്റ്റന്റ്
4ആശുപത്രിയിലെ പാർട്ട്‌ ടൈം സ്വീപ്പർ
ഇങ്ങനെ പോകുന്നു സമീപ തസ്തികകൾ.
ഇവർക്കൊക്കെ അനുകൂല്യ പെരുമഴകൾ ലഭിക്കുമ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഒരു അനുകൂല്യവും ലഭിക്കുന്നില്ല എന്നത് പരിശോദിക്കേണ്ട വിഷയംതന്നെയാണ്.
ക്ലാർക്ക്മാർക്ക് 1:1 എന്ന അനുപാതത്തിലാണ് റേഷ്യോ പ്രൊമോഷൻ ലഭിക്കുന്നത്. അതായത് 100 ക്ലാർക്ക്മാർ ഒരു വകുപ്പിൽ ഉണ്ടെങ്കിൽ അവരിൽ 50 പേർ എപ്പോഴും സീനിയർ ക്ലാർക്ക്മാരായിരിക്കും. അതായത് 50 പേർക്ക് സീനിയർ ക്ലർക്കിന്റെ ശമ്പളത്തിനു തുല്യമായ ഹയർ ഗ്രേഡ് ശമ്പളം അനുവദിച്ചു 28 A പ്രകാരം ഫിക്സ് ചെയ്തു കൊടുക്കപ്പെടും. പിന്നെ ഉദ്യോഗക്കയറ്റ സ്രേണിയുടെ കാര്യം ഇവിടെ പരാമർശിക്കുന്നില്ലെങ്കിലും ഓരോ പ്രൊമോഷനും സ്രേണിയിലുള്ളവർക്ക് ലഭിക്കുമ്പോഴും താഴെയുള്ള ക്ലാർക്ക്മാരിൽ ഒരാൾക്കു സീനിയർ ക്ലർക്കായി റേഷ്യോ പ്രൊമോഷൻ ആനുകൂല്യം ഗ്രേഡ് പ്രൊമോഷനിലൂടെ ലഭിക്കുന്നു.
ഇനി ഡ്രൈവർ ആകട്ടെ അവർ ഒരു വകുപ്പിൽ 100 പേർ ഉണ്ടെങ്കിൽ അവരിൽ 25 പേർക്കു സെലെക്ഷൻ ഗ്രേഡ്,25 പേർക്ക് സീനിയർ ഗ്രേഡ് 25 പേർക്ക് ഹൈയർ ഗ്രേഡ് തുടങ്ങിയ ഗ്രേഡുകൾ റേഷ്യോ പ്രൊമോഷനിലൂടെ ആർജ്ജിച്ചിരിക്കും.
ഇതിനു തുല്യമായ റേഷ്യോ പ്രൊമോഷൻ ആണ് കൃഷി അസിസ്റ്റന്റിനും ലഭിക്കുന്നത്.
ഡ്രൈവർക്കും കൃഷി അസിസ്റ്റന്റിനും ഇങ്ങനെ 1:1:1:1 എന്ന അനുപാതത്തിൽ ഗ്രേഡ് നൽകുന്നത് പ്രൊമോഷൻ ഇല്ലാ എന്ന കാരണത്താലാണെങ്കിൽ, ക്ലർക്കിന്‌ റെഗുലർ പ്രൊമോഷൻ ഉണ്ടായിട്ടും മെച്ചപ്പെട്ട ഗ്രേഡ് സംവിധാനം റേഷ്യോ പ്രൊമോഷൻ മുഖാന്തിരം ലഭിക്കുന്നതിനു കാരണം ജീവനക്കാരുടെ സംഘടനകളിലുള്ള സ്വാധീനം മാത്രമല്ല സ്പെഷ്യൽ റൂളുകളിൽ തീരുമാനം രൂപീകരിക്കുന്ന ഉയർന്ന പോസ്റ്റുകളിൽ പ്രൊമോഷനിൽകൂടി എത്തുന്നതും ക്ലാർക്ക്മാർതന്നെയാണ് എന്നുള്ള കാരണത്താലുമാണ്.
എന്നാൽ യാതൊരു വിധ പ്രത്യേക പ്രൊമോഷൻ അനുകൂല്യമില്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സംബന്ധിച്ച് , മേൽ സൂചിപ്പിച്ച സമീപതസ്തികകളുടെ ഇവിടെ ചൂണ്ടിക്കാണിച്ചതരത്തിൽ പ്രയോജനം സിദ്ധിക്കുന്ന അനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നത് സ്വാധീനമില്ലാത്തതുകൊണ്ടോ കാര്യശേഷിയില്ലാത്തതുകൊണ്ടോ അല്ല അത് മനപ്പൂർവമെന്നേ കരുതാൻ പറ്റൂ.
Lgs ആയി സർവീസിൽ കയറി സാധാരണ പ്രവർത്തകരായി പോസ്റ്ററും ഒട്ടിച്ചു കൊടിയും കെട്ടി നടക്കുന്ന സംഘടനാ പ്രവർത്തകരൊക്കെ ജില്ലാ സെക്രട്ടറി ആയാലും സംസ്ഥാന പ്രസിഡണ്ട് ആയാലും ഇവരൊക്കെ മുകളിലുള്ള തസ്തികകൾക്ക് ആനുകൂല്യം നേടികൊടുക്കുവാൻ തേരോട്ടം നടത്തുന്ന പോരാളികൾ മാത്രം.

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address

Kottayam
Kottayam
686001

Other Community Services in Kottayam (show all)
AAPDA MITRA AAPDA MITRA
Kottayam, 686001

Aapda Mitra is a centrally sponsored scheme by the National Disaster Management Authority (NDMA) to train 6,000 community volunteers in disaster response in 30 most flood prone dis...

PARSONAGE BONDS PARSONAGE BONDS
K. K Road
Kottayam

ACOP സഭയിലെ ദൈവദാസന്മാരുടെ തലമുറകളുടെ കൂട്ടായ്മയ

Blood Donors Kerala Kottayam Blood Donors Kerala Kottayam
Kottayam
Kottayam

തികച്ചും സൗജന്യമായി രക്തം ആവശ്യക്കാർക്ക് എത്തിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമ

SME - DSU 2018-19 SME - DSU 2018-19
Gandhinagar
Kottayam

SCHOOL OF MEDICAL EDUCATION DSU 2018-2019 official page

Kurisummoottil Family Kurisummoottil Family
Kottayam, 686613

"തിരിച്ചറിയു നിങ്ങളുടെ സ്വന്തം രക്ത?