LDF Pampady Panchayath

LDF Pampady Panchayath

LDF വരും, പാമ്പാടിയും മാറും...

03/12/2023

ഇനിയിപ്പോ നേതാവ് പിണങ്ങിപോകും
പിന്നീട് വയനാട്ടിൽ നിന്ന് നിലവിളി ഉയരും
അനന്തരം മനസ്സില്ലാ മനസ്സോടെ
ജനങ്ങളുടെ സമ്മർദ്ധം മാനിച്ച് വയനാട്ടിലെ
പ്രധാനമന്ത്രി ആകാൻ അദ്ദേഹം തിരികെ വരുമോ......ശുശീലാ.....

Photos from LDF Pampady Panchayath's post 09/10/2023

പാമ്പാടി>സ്വപ്നംകാണാൻ കോൺഗ്രസ്സുകാർക്ക്
അവകാശമുണ്ട് പക്ഷെ നിർമ്മാണം നടത്തിയത് എൽഡിഎഫ് ഗവൺമെൻറ്
പാമ്പാടി ആർ ഐ ടി യിലെയും അസാഫിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ സംബദ്ധിച്ച കോൺഗ്രസ്സ് പ്രചാരണം അടിസ്ഥാന രഹിതമെന്ന് സി പി ഐ എം
എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ച്ചർ ബ്ളോക്ക് 138308779 രൂപ മെൻസ് ഹോസ്റ്റൽ 65998027രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് എൽ ഡി എഫ് ഗവൺമെൻറ് നിർമ്മിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കിഫ്ബി ഫണ്ട് ഉണ്ടായിരുന്നില്ല
അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് 168238000 രൂപ (ADB ഫണ്ട്)ഭരണാനുമതി നൽകി ഫണ്ട് അനുവധിച്ച്
നിർമ്മാണം പൂർത്തിയാക്കിനാടിന് സമർപ്പിക്കുന്നതും എൽഡി എഫ് ഗവൺമെന്റാണ്
മൂന്ന് വർക്കുകൾക്കും ഭരണാനുമതി ലഭിച്ചത് 2019 ൽ വസ്തുത മറച്ച് വെച്ച് സ്വപ്നം കണ്ട പദ്ധതി എന്ന കോൺഗ്രസ്സ് പ്രചാരണം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ് ഗവൺമെൻറ് ഓർഡർ ഒപ്പം

04/10/2023
29/09/2023

കഴിഞ്ഞ 14 വർഷമായി തുടർച്ചയായി 20 ശതമാനം ലാഭവീതം വിതരണം ചെയ്തു പ്രവർത്തിക്കുന്ന പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഈ വർഷവും ലാഭത്തിലേക്ക്….
ഭരണസമിതിയുടെ ജീവനക്കാരുടെയും കൃത്യതയോടെ കൂടിയ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം ബാങ്ക് കൈവരിക്കുന്നത്.സഹകാരികൾ നൽകുന്ന പിന്തുണയാണ് കരുത്താവുന്നത്...
കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക സഹകരണബാങ്കിനുള്ള അവാർഡ് ബാങ്കിന് ലഭിച്ചിരുന്നു

02/09/2023

അച്ഛന് ഒരിക്കലും പകരക്കാരൻ ആവില്ല മകൻ കോൺഗ്രസ്സ് പ്രവർത്തകൻ ആയ കുര്യാക്കോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ കാണു കഷ്ടപ്പെട്ട് കൂടെ നടക്കുന്ന പാമ്പാടി മണ്ഡലം പ്രസിഡണ്ടിനെ ചാടിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണുക .....സ്വന്തം പാർട്ടിക്കാർക്ക് ഈ അനുഭവം ആണെങ്കിൽ.......പാമ്പാടിയിലെ മുതിർന്ന മറ്റ് ചില കോൺഗ്രസ്സ് പ്രവർത്തകർക്ക് ഉണ്ടായ അനുഭവങ്ങൾ സമീപത്തെ ചില Dcc അംഗങ്ങളുടെ സംഭാക്ഷണം കോൺഗ്രസ്സ് പ്രവർത്തകർ തന്നെ റിക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്...തെറ്റ് പറ്റെരുതെന്ന് ഓർമ്മപ്പെടുത്തുന്ന അനുഭവങ്ങൾ......

23/07/2023

ഉമ്മൻചാണ്ടിയുടെ
നേതൃത്വത്തിലുള്ള യുഡിഫ് ഭരണത്തെക്കുറിച്ച്
സതീശന്റെ വിലയിരുത്തൽ!!ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല മുഴുവൻ ഇങ്ങേര് പറയും 😄😄 ഇന്ന് തേനാണ്, പാലാണ്, കരളാണ്, പൊരുളാണ്....😄........
പറഞ്ഞത് കേൾക്കാൻ കാണൂ....

24/05/2023

https://www.facebook.com/100044314722100/posts/787786996041784/?mibextid=cr9u03

സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കും വഹിക്കാത്തവർ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുകയാണ്. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്റെയും പി കൃഷ്‌ണപിള്ളയുടെയും സംഭാവനകളെക്കുറിച്ച്‌ അറിയാത്തവരാണ്‌ ഇക്കൂട്ടർ.

സ്വാതന്ത്ര്യസമര ഘട്ടത്തിൽ ബ്രിട്ടീഷ്‌ അനുകൂല നിലപാടാണ്‌ ഇപ്പോൾ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുന്നവർ ഉയർത്തിപ്പിടിച്ചത്‌. ബ്രിട്ടീഷുകാർക്കെതിരെ സമരംചെയ്‌ത്‌ സമയവും ആരോഗ്യവും കളയരുതെന്നാണ്‌ യുവജനങ്ങളോട്‌ ഗോൾവാൾക്കർ ഉപദേശിച്ചത്‌. ഇന്ന്‌ രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നവരായി അവർ മാറി. തങ്ങൾക്ക്‌ ഒരു പങ്കുമില്ലാത്തതിനാൽ സ്വാതന്ത്ര്യസമരത്തിന്റെ യഥാർഥ ചരിത്രം ആരും അറിയരുതെന്ന്‌ അവർ ശഠിക്കുന്നു. പാഠപുസ്‌തകത്തിൽനിന്ന്‌ ഗാന്ധിയെ ഒഴിവാക്കുന്നു.

ഗാന്ധിയെ പഠിക്കുമ്പോൾ ഗാന്ധിയെ കൊന്നതാരെന്നും ഗോഡ്‌സെ ആരെന്നും ആർഎസ്‌എസിനെ നിരോധിച്ചത്‌ എന്തിനാണെന്നും പഠിക്കേണ്ടിവരും. അതവർക്ക്‌ അസ്വസ്ഥതയുളവാക്കുന്ന യാഥാർഥ്യമാണ്‌. മുഗൾ ചരിത്രം പാടില്ല എന്നാണ്‌ വാശി. സ്വാതന്ത്ര്യസമരമേ നടന്നിട്ടില്ലെന്ന്‌ പറയാനാണ്‌ ശ്രമം.

കേരളം വ്യത്യസ്‌ത നിലപാടാണ്‌ സ്വീകരിക്കുന്നത്‌. പാടില്ലെന്ന്‌ പറഞ്ഞ പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ്‌ കേരളം തീരുമാനിച്ചത്‌. യഥാർഥ ചരിത്രം നാടിന്റെ മുന്നിൽ അവതരിപ്പിക്കും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

01/03/2023

പാചക വാതക വില വർദ്ധനവ് പാമ്പാടിയിൽ സി പി ഐ എം പ്രതിക്ഷേധം

29/10/2022
പോത്തിന് 10 കോടി വില പറഞ്ഞത് സത്യമോ കമാൻഡോ ഒന്നരലക്ഷം കുഞ്ഞുങ്ങളുടെ പിതാവ്#vmpradeepmedia# 10/10/2022

കോട്ടയം ഏറ്റുമാനൂരിൽ കന്നുകാലി പ്രദർശനം നടന്നു ഇന്ത്യയിലെ ചാമ്പ്യനായ 2000 കിലോ ഭാരമുള്ള കമാൻഡോ എന്ന പോത്ത് ഉൾപ്പെടെ പങ്കെടുത്തു വൈവിദ്ധ്യങ്ങൾ നിറഞ്ഞ പശുക്കൾ അടുകൾ പ്രദർശനം ആകർഷണമാക്കി കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത് ...മനോഹരമായ ഈ കാഴ്ച നഷ്ടപ്പെട്ടവർക്കായി വീഡിയോ ദൃശ്യങ്ങൾ...

പോത്തിന് 10 കോടി വില പറഞ്ഞത് സത്യമോ കമാൻഡോ ഒന്നരലക്ഷം കുഞ്ഞുങ്ങളുടെ പിതാവ് #

പോത്തിന് 10 കോടി വില പറഞ്ഞത് സത്യമോ കമാൻഡോ ഒന്നരലക്ഷം കുഞ്ഞുങ്ങളുടെ പിതാവ്#vmpradeepmedia# VM Pradeep Media വേൾഡ് നമ്പർ വൺ പോത്തിന്റെ കഥ

19/06/2022

പാമ്പാടി പഞ്ചായത്ത് സി ഐ ടി യു കോസിനേഷൻ കമ്മറ്റി കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട സഖാവ് അനീഷ് പി വി സി പി ഐ എം പാമ്പാടി ലോക്കൽ കമ്മറ്റി അഭിവാദ്യങ്ങൾ

08/04/2022

ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയിരുന്ന കുടിലിലായിരുന്നു അവർ താമസിച്ചിരുന്നത്. ബാത്റൂം സൗകര്യം പോലുമില്ലാതിരുന്ന വീട്. ആധാരത്തിന്റെ നിയമ പ്രശ്നം മൂലം ലൈഫ് പദ്ധതിയിലും ഈ പാവങ്ങൾക്ക് കിടപ്പാടം കിട്ടിയില്ല2022 ഏപ്രിൽ ഏഴിന് വീട് എന്ന അവരുടെ സ്വപ്നം പൂവണിഞ്ഞു. വെള്ളൂർ സിപിഐഎം ലോക്കൽ കമ്മിറ്റി ആ സ്വപ്നം യാഥാർത്ഥ്യമാക്കി നന്മ നിറഞ്ഞ ഈ പ്രവർത്തനങ്ങളുടെ ഭാഗമായ പ്രിയപ്പെട്ട സഖാക്കൾക്ക് സിപിഐഎം പാമ്പാടി ലോക്കൽ കമ്മിറ്റിയുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ.

06/04/2022

പാമ്പാടി മൃഗാശുപത്രിയിലെ കുടിവെള്ള പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഹരികുമാറിൻ്റെ നേതൃത്വത്തിൽ പൂർത്തികരിച്ചു

02/04/2022

ഇന്ദന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ പാമ്പാടിയിൽ നടന്ന പ്രതിക്ഷേധകൂട്ടായ്മ ജില്ല സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

22/02/2022

സേവനരംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃകകൾ സൃഷ്ടിക്കുന്ന ഡി വൈ എഫ്ഐയുടെ ജില്ല സമ്മേളനം പാമ്പാടിയിലാണ് മാർച്ച് 23,24 സ്വാഗത സംഘരൂപീകരണയോഗം സി പി ഐ എം ജില്ല സെക്രട്ടറി എ വി റസ്റ്റൽ ഉൽഘാടനം ചെയ്തു കെ എം രാധാകൃഷ്ണൻ ചെയർമാൻ സതീഷ് വർക്കി സെക്രട്ടറി ഭാരവാഹികളായി 251 അംഗ കമ്മറ്റി തെരെഞ്ഞെടുത്തു.....

Photos from LDF Pampady Panchayath's post 15/02/2022

പാമ്പാടി> പാമ്പാടി യുടെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം പഞ്ചായത്തിലെ എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്നവിപുലമായ ജലജീവൻ മിഷനും പാമ്പാടി ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്നു.8000 ഗാർഹിക ഗുണഭോക്താക്കൾക്ക് പ്രയോജന പ്പെടുന്ന പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുടെ ഉൽഘാടനം വെള്ളൂർ ഇല്ലിവളവിൽ മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും.
48 കോടി 13 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത് 5 ലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് വെള്ളൂർ ആർ ഐ ടി കാമ്പസിൽ നിർമ്മാണം പൂർത്തി ആയി.
മീനച്ചിലാറാണ് പദ്ധതിയുടെ ശ്രോതസ്സ് മീനച്ചിലാറിന്റെ തീരത്ത് അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂരിൽ 9 മീറ്റർ വ്യാസമുള്ള കിണറും പമ്പ്ഹൗസും 4MLD ജലശുദ്ധീകരണ ശാലയും നിലവിൽ ഉണ്ട് അയർക്കുന്നം കൂരോപ്പട പാമ്പാടി പഞ്ചായത്തുകൾക്കായുള്ള NRDWP പദ്ധതി പ്രകാരം 500mm DlK9 200m നീളമുള്ള റോ വാട്ടർ പമ്പിംഗ് മെയിൻ 12MLD ജലശുദ്ധീകരണ ശാല പുതിയ റോ വാട്ടർ പമ്പ് സെറ്റുകൾ WTP ആറുമാനൂർ മുതൽ പാമ്പാടി RIT വാട്ടർ ടാങ്ക് വരെ 11.69 km 300mm DI K9 clear water pumping Main എന്നിവയുടെ പ്രവൃത്തികൾ നേരത്തെ ക്രമീകരിച്ചിട്ടുണ്ട് .പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു.
പാമ്പാടി പഞ്ചായത്തിന് ആവശ്യമായ 6 MLD ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ജലജീവൻ മിഷൻ പാമ്പാടി പദ്ധതിയെ 9 പാക്കേജുകളായി വിഭജിച്ചിട്ടുണ്ട്
പൊത്തൻ പുറത്ത് 8.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജല സംഭരണി എട്ടാംമൈൽ RIT ടാങ്ക് മുതൽ പൊത്തൻപുറം ടാങ്ക് വരെ 4.5 കിലോമീറ്റർ 250mm Dl K9 പൊത്തൻപുറം ടാങ്കിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് സെറ്റുകളുടെ വിതരണവും സ്ഥാപിക്കലും പഞ്ചായത്തിലെ ശുദ്ധജലവിതരണ ശൃഖല,8000 ഗാർഹിക കുടിവെള്ള കണഷനുകൾ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പൊത്തൻപുറം ടാങ്കിന്റെ നിർമ്മാണത്തിന് ടെൻണ്ടർ നടപടികൾ പൂർത്തീകരിച്ചു വരുന്നു.ബാക്കിയുള്ള വർക്കുകൾ അവാർഡ് ചെയ്തിട്ടുണ്ട് 2024 ൽ പദ്ധതി പൂർത്തീകരിക്കും.
പാമ്പാടി ഗ്രാമ പഞ്ചായത്ത് പദ്ധതിക്കായി ആറ് കോടി 81 ലക്ഷം രൂപയാണ് നൽകേണ്ടത് .....സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളാണ് ബാക്കി പണം നൽകുന്നത് കേരള വാട്ടർ അതോരിറ്റിക്കാണ് നിർമ്മാണ ചുമതല .സോളിഡാരിറ്റി മൂമൻ്റ ആണ് ഇംപ്ളിമെന്റേഷൻ സപ്പോർട്ടിംഗ് ഏജൻസി .......
പദ്ധതി പൂർത്തികരിക്കുന്നതോടെ പാമ്പാടി ഗ്രാമപഞ്ചായത്ത് എല്ലാവർക്കും കുടിവെള്ളം നൽകുന്ന പഞ്ചായത്ത് ആയി മാറും........പാമ്പാടിയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് LDF പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനം ആയിരുന്നു ......

14/02/2022

ജോലിയില്ലാത്തവരായി പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ ആരും ഉണ്ടാവാൻ പാടില്ല എന്ന കാഴ്ചപ്പാടോടെ പണം ഇല്ലാത്തതിന്റെ പേരിൽ ആരുടെയും സ്വപ്നപദ്ധതികൾ നടക്കാതെ പോകരുത് എന്ന നിലപാടുമായി നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വായ്പ പദ്ധതി.........സംസ്ഥാന സഹകരണ വകുപ്പിന്റെ കോവിഡ് പുനരധിവാസ പാക്കേജ്....നാലു പേർ അടങ്ങുന്ന കൂട്ടുത്തരവാദിത്വ സംഘങ്ങൾക്ക് ഒരാൾക്ക് 75000 രൂപവീതം 3 ലക്ഷം രൂപ വരെ സംഘത്തിന് വായ്പ ലഭിക്കും ...സ്വന്തമായി സ്ഥലം ഇല്ലാതെ വാടക കെട്ടിടത്തിൽ താമസിക്കുന്നവർക്ക് വരെ വായ്പ ലഭിക്കും ലളിതമായ ജാമൃവുവസ്ഥ മൂന്നു വർഷം കൊണ്ട് തിരിച്ച് അടച്ചാൽ മതി ....കന്നുകാലി വളർത്തൽ,ഏത്തവാഴകൃഷി,ആട് വളർത്തൽ,തേനീച്ച വളർത്തൽ,പോത്തും കുഞ്ഞുങ്ങളുടെ സംരക്ഷണം,തുടങ്ങിയ എല്ലാ കാർഷിക ആവശ്യങ്ങൾക്കും 6.9 ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കും പലചരക്ക് കട,ബ്യൂട്ടിപാർലർ,ഫോട്ടോഗ്രാഫി,DTP സെന്റെർ,തുടങ്ങിയ ചെറുകിട സംരംഭങ്ങൾക്ക് 9 ത് ശതമാനം പലിശനിരക്കിൽ .....സ്ത്രീകൾക്കും പുരുഷന്മാർക്കും വായ്പ ലഭിക്കും .....നാലര കോടി രൂപ 150 സംഘങ്ങൾക്ക് വായ്പ നൽകുന്നു ബാങ്കിൽ മെംബർഷിപ്പ് ഉണ്ടായിരിക്കണം കുടിശിഖക്കാരൻ ആയിരിക്കരുത്(വായ്പ എടുത്തവർക്കും ലഭിക്കും) വേഗമാകട്ടെ കുറ്റിക്കൽ ഹെഡ് ഓഫീസുവായി ബന്ധപ്പെടുക.....

25/01/2022

പാമ്പാടി പൊൻകുന്നംവർക്കി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂൾ പി ടി എ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സന്ധ്യരാജേഷിന് അഭിവാദ്യങ്ങൾ

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

സഹകരണ നിധി ഫണ്ട് ശേഖരിക്കുന്നത് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ നിന്നല്ല മന്ത്രി വി എൻ വാസവൻ.
അച്ഛന് ഒരിക്കലും പകരക്കാരൻ ആവില്ല മകൻ കോൺഗ്രസ്സ് പ്രവർത്തകൻ ആയ കുര്യാക്കോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ കാണു കഷ...
ഉമ്മൻചാണ്ടിയുടെനേതൃത്വത്തിലുള്ള യുഡിഫ് ഭരണത്തെക്കുറിച്ച് സതീശന്റെ വിലയിരുത്തൽ!!ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല മുഴുവൻ ഇങ...
CPIM കോട്ടയം ജില്ലാ സമ്മേളനം പതാക ദിനം . ജില്ലാ കമ്മിറ്റി അംഗം റജി സഖറിയ പതാക ഉയർത്തുന്നു.
Cpim Puthuppally area sammelanam
CITU ആലാംമ്പള്ളി യൂണിറ്റ് ഉദ്ഘാടനം.ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സഖാവ് വി.എൻ വാസവൻ
CITU ആലാംമ്പള്ളി യൂണിറ്റ് ഉദ്ഘാടനം
പാമ്പാടിയിൽ സിപിഐ എം നടത്തിയ ബഹുജന മുന്നേറ്റങ്ങൾ
സിപിഎം പാമ്പാടി ലോക്കൽ സമ്മേളനം വികസന സെമിനാർ ഉദ്ഘാടനം അഡ്വ. റെജി സക്കറിയ. അധ്യക്ഷൻ സഖാവ് ഇ എസ് സാബു  ഡാലി റോയി, സി എം മ...
കർഷക സംഘം പാമ്പാടി പോസ്റ്റ് ഓഫീസ് ഉപരോധം

Website

Address

Pampady
Kottayam
686502