CPI-M Pampoorampaara branch

CPI-M Pampoorampaara branch

You may also like

Sogbu sa Sugba
Sogbu sa Sugba

Political Party

26/06/2023

DYFI പാമ്പൂരംപാറ യൂണിറ്റ് ഇനി ഇവർ നയിക്കും... ❤️✊

അഭിവാദ്യങ്ങളോടെ
CPI-M Pampoorampaara branch 🚩

23/06/2023

മോൻസൺ തട്ടിപ്പ് കേസ്; കെ സുധാകരൻ അറസ്റ്റിൽ....

19/05/2023

മെയ് 19
സ. ഇ.കെ. നായനാര്‍ ദിനം🚩✊

01/05/2023

മെയ് 1
സാര്‍വ്വദേശീയ തൊഴിലാളി ദിനം..🚩
സര്‍വ്വരാജ്യ തൊഴിലാളികളെ
സംഘടിക്കുവിന്‍.....🚩✊

26/04/2023

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒരു വലിയ കലാകാരൻ കൂടി വിട വിടവാങ്ങി...
ആദരാഞ്ജലികൾ 🌹

19/03/2023

മാർച്ച് 19 സഖാവ്: ഇ.എം.എസ് ദിനം🚩✊

നവകേരള ശിൽപി👍👍
അടിച്ചമർക്കപ്പെട്ടവരുടെ ഹൃദയ വികാരം.
മലയാളിയെ മാർക്സിസം പഠിപ്പിച്ച ലോക താത്വികാചാര്യൻ.
ഉള്ളതെല്ലാം പാർട്ടിക്കു നൽകി , പരിമിത സൗകര്യങ്ങൾ മാത്രം പാർട്ടിയിൽ നിന്നു സ്വീകരിച്ച്, മനുഷ്യവിമോചനത്തിന്റെ ചുവന്ന ദീപശിഖ ഉർത്തി മുന്നിൽ നടന്ന ധീരൻ. ഏതു പ്രതിസന്ധിയേയും തട്ടി മാറ്റാൻ കഴിയുന്ന അസാധാരണ നേതൃപാടവം..........
ലാൽസലാം....പ്രിയ സഖാവേ...❤️

19/03/2023

ഇ.എം.എസ്, എ. കെ. ജി ദിനാചരണം പാമ്പൂരംപാറ ബ്രാഞ്ച്

06/03/2023

അഭിനന്ദനങ്ങൾ💐

Photos from CPI-M Pampoorampaara branch's post 06/03/2023

CPIM ജനകീയ പ്രതിരോധ ജാഥ, പാമ്പൂരംപാറ ബ്രാഞ്ച് സംഘാടക സമിതി
മുട്ടുചിറയിൽ വെച്ച് നടന്നു.. യോഗം CPIM പനച്ചിക്കാട് ലോക്കൽ കമ്മറ്റി അംഗവും, SFI മുൻ ജില്ലാ കമ്മറ്റിയംഗം ആയിരുന്ന സ. സജീവൻ ഉത്ഘാടനം ചെയിതു സംസാരിച്ചു... പാർട്ടി ഏരിയ കമ്മറ്റിയംഗം കെ. ജെ അനിൽകുമാർ യോഗത്തെ അഭിവാദ്യം ചെയിതു..
യോഗത്തിനു ശേഷം
കൂമ്പാടി ബേബി അവതരിപ്പിച്ച സ്ട്രീറ്റ് ഡ്രാമ വേദിയിൽ അരങ്ങേറി....

22/02/2023

ആദരാഞ്ജലികൾ🌹

17/02/2023

ഇരു വൃക്കകളും തകരാറിൽ ആണെന്ന് അറിഞ്ഞപ്പോൾ ഭാര്യയേയും രണ്ട്‌ മക്കളേയും ഭർത്താവ് ഉപേക്ഷിച്ചു പോവുന്നു .ആ കുഞ്ഞുങ്ങളും ഉമ്മയും ഇനി എന്ത് വഴി എന്ന് ആലോചിച്ച്‌ ജീവിതത്തിനു മുൻപിൽ പതറി നിൽക്കുമ്പോൾ അവിടേയ്ക്ക് അവർക്ക് തീർത്തും അപരിചിതൻ ആയ ഒരു മനുഷ്യൻ തന്റെ വൃക്ക ദാനം ചെയ്യാൻ പൂർണ്ണ മനസ്സോടെ സമ്മതം നൽകുന്നു .

ആ മനുഷ്യന്റെ പേര് മണികണ്ഠൻ എന്നാണ് .അയാൾ ഒരു സഖാവാണ്‌, സി പി ഐ എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. ഡി വൈ എഫ്‌ ഐ മേഖലാ സെക്രട്ടറിയും..

സ: മണികണ്ഠന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ..

" ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക്‌ അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ...മനസ്സുണ്ടങ്കിൽ എന്തും ചെയ്യാനാകും .."

അഭിവാദ്യങ്ങൾ കോമ്രേഡ്‌ ❤️

09/02/2023

ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ..
മാർച്ച്‌ 10 കോട്ടയത്ത്‌ ✊

#സിപിഐഎം_പാമ്പൂരംപറ_ബ്രാഞ്ച് 🚩

25/01/2023

മതേതര ഇന്ത്യയുടെ ഭൂപടത്തിൽ വേദനയുടെയും ഭീതിയുടെയും ചോര തളം കെട്ടിയ ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകളിലേക്ക് ബിബിസി പുറത്തുവിട്ട 'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി ഒരിക്കൽ കൂടി ജനാധിപത്യ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. 2002ൽ മതഭ്രാന്തന്മാർ മാരകായുധങ്ങളുമായി മനുഷ്യരെ വെട്ടി നുറുക്കുകയും പച്ചയ്ക്ക് ചുട്ടു കൊല്ലുകയും ചെയ്ത മനുഷ്യത്വം മരവിക്കുന്ന ഭീകരനാളുകളെ ഡോക്യുമെന്ററിയിൽ ഞെട്ടലോടെ മാത്രമേ ഉൾക്കൊള്ളാനാവൂ. ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനായി വംശീയാധിപത്യം പറഞ്ഞും ഇതര മതസ്ഥരിൽ ശത്രുത ആളിക്കത്തിച്ചും ഭൂതകാല മഹിമയിൽ അഭിരമിച്ചും നരാധമന്മാർ നടത്തിയ ഫാസിസ്റ്റ് കൂട്ടക്കുരുതിയായിരുന്നു ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്ത് കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് വിരൽ ചൂണ്ടുകയാണ് ബിബിസി പുറത്തുവിട്ട ഈ ഡോക്യുമെന്ററി. ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും പ്രധാനമന്ത്രിയിലേക്കുള്ള അധികാര പ്രയാണത്തിൽ ഈ കൂട്ടക്കൊലയെ പതിയെ പതിയെ മായ്ച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ബിബിസി മോദിക്ക് നേരെ വിരൽ ചൂണ്ടുന്നത്. ഗുജറാത്ത് കൂട്ടക്കൊല വേളയിൽ ആകാശവാണി ഉൾപ്പെടെ ദേശീയ മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെ മാത്രമേ വിശ്വാസത്തിൽ എടുക്കാൻ കഴിയൂ എന്നുമുള്ള പ്രതികരണം മോദിയിൽ നിന്നുണ്ടായിരുന്നു.
'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ മറ്റെന്തോ മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം ഈ ഡോക്യുമെന്ററി തടയാൻ ശ്രമിക്കുന്നത്. യുവജന വിദ്യാർഥി സംഘടനകൾ രാജ്യത്താകെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രദർശനത്തെ തടയാൻ സംഘപരിവാർ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഗുജറാത്ത് കൂട്ടക്കൊലയുടെ മായാത്ത ചോരക്കറകളെ ഓർമ്മപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി രാജ്യത്താകെ പ്രദർശിപ്പിക്കുകയും അതിനെ തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്...

25/01/2023

അമ്മ വീട്ടിലില്ല, രുചിയില്ലെങ്കിൽ ക്ഷമിക്കുക';
ഡിവൈഎഫ്ഐ പൊതിച്ചോറിലെ ഹൃദയം കവരുന്ന കുറിപ്പ് ❤...

ഹൃദയപൂർവ്വം

21/01/2023

കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങക്കെതിരെ CPIM പ്രക്ഷോഭം...

ലോക്കൽതല പ്രതിഷേധ കൂട്ടായ്മ... 🚩

20/01/2023

സംസ്ഥാനത്ത് അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ലഭിക്കുക. ഇതിനു മുമ്പ് ടൌട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു.

20/01/2023

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണ്.

ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക്‌ ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതോടൊപ്പം തീരുമാനമെടുത്തിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണ് ഈ തീരുമാനം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Photos from CPI-M Pampoorampaara branch's post 19/01/2023

കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജനുവരി 24 വൈകുന്നേരം 5 മണിക്ക് പനച്ചിക്കാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരുത്തുംപാറയിൽ നടക്കുന്ന #പ്രതിഷേധ_കൂട്ടായ്മ യുടെ ഭാഗമായുള്ള പോസ്റ്റർ പ്രചരണം....

ാമ്പൂരംപാറ_ബ്രാഞ്ച്*🚩

Photos from CPI-M Pampoorampaara branch's post 16/01/2023

ജനങ്ങളെ കേൾക്കാൻ❤
വിമർശനങ്ങളും നിർദ്ദേശങ്ങളും തേടി💪

ഭവനസന്ദർശനം 🚩

രണ്ടാം ദിവസം പാമ്പൂരംപാറ ബ്രാഞ്ച്🚩

Photos from CPI-M Pampoorampaara branch's post 02/09/2022

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പത്രകുറിപ്പ്‌
_______________________________
സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിന്‌ തീരുമാനിച്ചു. പകരം സ. എം ബി രാജേഷിനെ പുതിയ മന്ത്രിയായി നിശ്ചയിച്ചു. സ്‌പീക്കറായി സ. എ എന്‍ ഷംസീറിനേയും തീരുമാനിച്ചു….. അഭിവാദ്യങ്ങൾ❤️

26/07/2022

ഈ വർഷവും സംസ്ഥാന സർക്കാർ ഓണത്തിന്‌ സൗജന്യ ഭക്ഷ്യക്കിറ്റ്‌ നൽകും. 14 ഇനങ്ങളടങ്ങിയ കിറ്റ്‌ വിതരണം ചെയ്യും. കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്‌തു. കോവിഡ് വ്യാപനം കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്‌പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കോവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണ്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Photos from CPI-M Pampoorampaara branch's post 23/07/2022

13-ാ० വാർഡിന്റ വീട്ടുമുറ്റ സദസ് DYFI മുൻ ജില്ലാ കമ്മറ്റി അംഗം സ. ദിലീഷ് പി. ഡി ഉദ്ഘാടനം ചെയ്തു..

Want your restaurant to be the top-listed Restaurant in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ..മാർച്ച്‌ 10 കോട്ടയത്ത്‌ ✊#സിപിഐഎം_പാമ്പൂരംപറ_ബ്രാഞ്ച് 🚩

Category

Address

Pampoorampaara
Kottayam

Other Restaurants in Kottayam (show all)
Fullmoon Multi-Cuisine Restaurant Fullmoon Multi-Cuisine Restaurant
Manarcadu
Kottayam, 686019

Al Maaedah Al Maaedah
Almaaedah Restaurant Medical College Bypass Road Mariathuruthu Po Thiruvatta In Front Of Chandys Apartment Kottayam
Kottayam, 686017

Introducing Al Maaedah: A Restaurant Bringing the Authentic Taste of Arabian and south Indian Food to Thiruvalla, kottayam

Midtown_restaurant Midtown_restaurant
Kanjirathummoodu
Kottayam, 686011

midtown the family restaurant

The Palms & Open Kitchen The Palms & Open Kitchen
Near Federal Bank, SH 1, Chingavanam
Kottayam, 686531

Escape to the tranquility of Kottayam Town at The Palms Hotel.

aMMa Bakery & Restaurant aMMa Bakery & Restaurant
Kottayam, 686008

WOW.........great service....,cool atmosphere....,cheap price....... Lunch, Dinner, Brunch, Breakfast... A compleate family resturant ....a/c non a/c rooms....positively clean, s...

Party Bird Party Bird
Thavalakuzhy Opposite Therrthas Tooth Affair Mc Road Ettumanur
Kottayam, 686631

take away counter for vizhijam chicken fry

Dream Day Cakes Dream Day Cakes
Kottayam, 686006

Dream day cakes, loving every bites, baking cakes as per your want. send or name any cake, get high quality cakes in reasonable price

Swaraj Paddy Swaraj Paddy
Kandamchira Building, Eerayil Kadavu
Kottayam, 686001

Naami Best Taste Naami Best Taste
Kottayam, 686002

Lemonade Cafe Lemonade Cafe
Opp: Anchani Cinemas, Pallickathodu
Kottayam, 686503

The taste of eating something that is made by your hands has some unique taste in it.

Cafe de Mojo Cafe de Mojo
Opp. Alphonsa College, Arunapuram , Pala
Kottayam, 686574

A cafe with innovations.... a place beyond a cafe

Eat & Drink Eat & Drink
Kottayam