TIGMA News
ജനങ്ങളുടെ വാർത്തകൾ
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെയും തുടർന്ന് ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്താൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് 7ന് ഇത് ന്യുനമർദ്ദമായും മെയ് 8 ഓടെ തീവ്രന്യുനമർദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സംസ്ഥാനത്ത് താൽകാലിക ശമനമുണ്ടായെങ്കിലും ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കും.കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ തീരദേശമേഖലയ്ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.
ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അങ്ങനെ കരുതാന്‍ തന്റെ പക്കല്‍ വിശ്വസനീയമായ കാരണമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി. അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രതികരണം. അതേസമയം ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
‘ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്‌ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയില്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണില്‍ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല.’ – ട്രൂഡോ പറഞ്ഞു.
അതേസമയം കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ്, ദില്ലി, ഹരിയാന എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സിഖ് ഫോര്‍ ജസ്റ്റിസ് അടക്കമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ഈ മാസം 25 നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇന്ത്യ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ ചാര സംഘടന ISI ഖാലിസ്ഥാന്‍ സംഘടനകള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഖലിസ്ഥാന്‍ വിഘടന വാദ സംഘടനകള്‍ക്കെതിരായ പരിശോധനയടക്കമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. ഇന്ന് പുലർച്ചെ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ് നടക്കുക.
എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് അനുവദിച്ചത്. ചെന്നൈയിൽ നിന്ന് ഇന്നലെ ഉച്ചക്കാണ് വന്ദേഭാരത് യാത്ര തിരിച്ചത് .മറ്റന്നാൾ മുതൽ ട്രയൽ റൺ നടത്തിയേക്കും
ഉദ്ഘടനയാത്ര 24ന് ആണ് നടക്കുക. ചൊവ്വാഴ്ച മുതൽ വന്ദേ ഭാരത് സാധാരണ സർവീസ് ആരംഭിക്കും.
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ഓണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് വാളയാറില്‍ വിറ്റ TE230662 നമ്പര്‍ ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജന്‍സിയില്‍നിന്നും, ഷീബ എന്ന ഏജന്‍റ് പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.
ഒന്നാം സമ്മാനം കഴിഞ്ഞ തവണത്തെ പോലെ 25 കോടി രൂപയാണെങ്കിലും കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സമ്മാനഘടന.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്. കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടന്നിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം (25 Crores)
TE 230662
സമാശ്വാസ സമ്മാനം (5,00,000/-)
TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662
രണ്ടാം സമ്മാനം (1 Crore)
TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674
TC 287627 TE 220042 TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848
മൂന്നാം സമ്മാനം [50 Lakh]
TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507
നാലാം സമ്മാനം [5 Lakh]
TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752
അഞ്ചാം സമ്മാനം [2 Lakh]
TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282 TJ 803464 TK 211926 TL 492466
ആറാം സമ്മാനം (5,000/-)
0056 9289 2735 3586 3358 3064 1077 4660 3609 3380 3425 4348 3832 6373 8242 6809 5775 2554…
ഏഴാം സമ്മാനം (2,000/-)
0056 0369 0396 0962 1067 1077 1147 1413 1852 2049 2163 2554 2607 2664 2681 2735 2903 2927 3021 3048 3064 3283 3358 3380 3387 3425 3586 3591 3609 3832 4020 4079 4124 4348 4455 4660 5283 5316 5775 6066 6151 6373 6524 6539 6636 6809 7240 7271 7552 7861 8144 8242 8450 8857 8896 9289 9593 9799 9923 9999
എട്ടാം സമ്മാനം (1,000/-)
5925 7045 6580 0550 9886 2356 6618 9540 9177 5577 2278 9283 1570 4229 2692 1562 3157 8075 8249 3063 4688 2420 5789 3528 9004 8631 6071 5768 2639 2632 2494 7153 8362 7891 9699
ബാങ്ക് അക്കൗണ്ട് ഉടമകൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് അക്കൗണ്ടുകളിൽ ഉള്ള മിനിമം ബാലൻസ് തുക. തുക പരിധിയിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ ബാങ്ക് പിഴ ഈടാക്കും എന്നതാണ് ഇതിനുള്ള കാരണം. പിന്നീട് അക്കൗണ്ടിലേയ്ക്ക് എന്തെങ്കിലും കാര്യത്തിന് പണം നിക്ഷേപിക്കുമ്പോഴായിരിക്കും ബാങ്ക് ഈ പിഴ തുക ഈടാക്കുക. കൂടാതെ ഇഎംഐ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അധിക തുകയാണ് നഷ്ടമാകുന്നത്. എന്നാൽ ഇത്തരത്തിൽ സേവിംഗ് അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കാനാകില്ല എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
പിഴ ഈടാക്കേണ്ട വിധം :
സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ മിനിമം ബാലൻസിനെക്കുറിച്ചും അത് നിലനിർത്തിയില്ലെങ്കിൽ ഈടാക്കുന്ന പിഴയെക്കുറിച്ചും ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൃത്യമായ അവബോധം നൽകണമെന്നാണ് ആർബിഐ അറിയിക്കുന്നത്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ അക്കൗണ്ട് ഉടമ മിനിമം ബാലൻസ് വീണ്ടെടുത്തില്ലെങ്കിൽ, (അക്കൗണ്ടിലെ തുക മിനിമം ബാലൻസിലും കുറവായി കുറഞ്ഞത് ഒരു മാസത്തിനുള്ളിൽ) ഉടമയുടെ അറിവോടെ പിഴ തുക ഈടാക്കാവുന്നതാണ്. മിനിമം ബാലൻസ് പിഴ ഈടാക്കുകയാണെങ്കിൽ മറ്റേതെങ്കിലും മാർഗം മുഖേനെ അക്കൗണ്ട് ഉടമയെ അറിയിക്കണമെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിക്കുന്നു. കൂടാതെ പിഴ ഈടാക്കി ബാലൻസ് നെഗറ്റീവാക്കരുതെന്നും നിർദേശിക്കുന്നുണ്ട്.
പെനാൽറ്റി തുക ഈടാക്കുന്നതിനായുള്ള നയം ബാങ്ക് ബോർഡിന് തീരുമാനിക്കാവുന്നതാണ്. ഇക്കാര്യത്തിൽ ആർബിഐ കൈകടത്തില്ലെങ്കിലും ഇങ്ങനെ ഈടാക്കുന്ന പിഴ, മിനിമം ബാലൻസ് നിലനിർത്തുന്നതിന് അക്കൗണ്ടിൽ എത്ര തുകയാണോ വേണ്ടത് അതിൽ കുറവുവരുത്തിയിട്ടുള്ള തുകയുമായി ആനുപാതികമായിരിക്കണം. അതായത് ബാങ്ക് നിശ്ചയിച്ചിട്ടുള്ള മിനിമം ബാലൻസ് തുകയും അക്കൗണ്ടിലുള്ള യഥാർത്ഥ തുകയുമായുള്ള വ്യത്യാസത്തിന് ആനുപാതികമായിരിക്കണം. ഇതിന് അനുയോജ്യമായ സ്ളാബ് ഘടന ബാങ്കിന് തിരഞ്ഞെടുക്കാം. കൂടാതെ പിഴയായി ഈടാക്കുന്ന നിരക്ക് ന്യായമായതും സേവനങ്ങൾക്കായി ബാങ്കിനുണ്ടാകുന്ന ശരാശരി ചിലവിന് ആനുപാതികവുമായിരിക്കണം.
സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും എല്ലാവരും ലോ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമാണ്.
വൈറസിന്റെ ജനിതക പഠനം പൂര്‍ത്തിയായെന്നും വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരോ വൈറസില്‍ നിന്നായിരുന്നുവെന്നും ഇത്തവണയും സമാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്.
നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണമെന്നും നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
36 വവ്വാലുകളുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കും. ഇന്‍ഡക്‌സ് കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 281 പേരുടെ ഐസൊലേഷന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെപ്ടംബര്‍ 20നാണ് ഇക്കൊല്ലത്തെ ഓണം ബമ്പറിന്‍റെ നറുക്കെടുപ്പ്. ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പനയാണ് നടക്കുന്നത്. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു കഴിഞ്ഞു. പാല്ക്കാട് ജില്ലയില്‍ മാത്രം 7 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
ലോട്ടറി അടിച്ചാല്‍ പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ് സമ്മാനര്‍ഹമായ ടിക്കറ്റ് സമയബന്ധിതമായി കൈമാറണമെന്നത്. 30 ദിവസത്തിനകം ടിക്കറ്റ് കൈമാറണമെന്നാണ് നിയമം. അതില്‍ ചില ഇളവുകളുമുണ്ട്. ചിലപ്പോള്‍ 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കണമെന്നില്ല.
ആ സാഹചര്യത്തില്‍ ഒരു 30 ദിവസം കൂടി ഇളവ് നല്‍കാന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് അധികാരമുണ്ട്. വൈകിയതിന് പറയുന്ന കാരണം ന്യായമാണെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് ബാധ്യപ്പെട്ടാലേ പണം കിട്ടൂ. രേഖകള്‍ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കില്‍ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കണം. ലോട്ടറി അടിച്ചത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെങ്കില്‍ അവര്‍ നോട്ടറിയുടെ അറ്റസ്റ്റേഷനും കൂടി ഹാജരാക്കണം.
രണ്ടാം ഘട്ടത്തിലും എത്തിക്കാതിരുന്നാല്‍ പിന്നെയും ഒരു 30 ദിവസമുണ്ട്.അപ്പോള്‍ തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടര്‍ക്ക് മുന്നിലാണ് എത്തേണ്ടത്. അത് വളരെ അപൂര്‍വമായ ഒരു സാഹചര്യമാണ്. 60 ദിവസത്തിനകം എവിടെയും ലോട്ടറി നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ക്ക് ബോധ്യപ്പെടണം. അതായത് ലോട്ടറി ഹാജരാക്കാനുള്ള പരമാവധി സമയപരിധി എന്നത് 90 ദിവസമാണ്.
അതേസമയം ആദ്യത്തെ 30 ദിവസം കഴിഞ്ഞാല്‍ സമ്മാനത്തുക കിട്ടാന്‍ നൂലാമാലകളും കാലതാമസവും ഏറെയാണ്. 30 ദിവസത്തിനകം തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ പണം പെട്ടന്ന് അക്കൗണ്ടിലെത്തും. പരമാവധി 15 ദിവസമേ എടുക്കുകയുള്ളു. അതുകൊണ്ട് ലോട്ടറിയടിച്ച വിവരമറിഞ്ഞാല്‍ വച്ചുകൊണ്ടിരിക്കാതെ എത്രയും പെട്ടന്ന് അത് കൈമാറി പണമാക്കി മാറ്റാന്‍ ശ്രദ്ധിക്കുക.
അരിക്കൊമ്പൻ ജനവാസ മേഖലയിൽ, വാഴകൃഷി നശിപ്പിച്ചു:
അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചു. അപ്പർ കോതയാറിൽ മേഖലയിൽ വിഹരിച്ചിരുന്ന അരിക്കൊമ്പൻ 15 കിലോമീറ്റർ മറികടന്നാണ് തെയിലതോട്ടം ഉൾപ്പെടുന്ന ജനവാസ മേഖലയിൽ എത്തിയത്.
ആന ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റിലെ ജനങ്ങൾ താമസിക്കുന്ന നാലു മുക്ക് ഉത്തു എസ്റ്റേറ്റ് മേഖലയിലാണ്. അരിക്കൊമ്പന്‍ എത്തിയത് തോട്ടം തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. കളയ്ക്കാട് മുണ്ടൻ തുറൈ വനം വകുപ്പ് ഡിഡിമാർ സ്ഥലത്ത് എത്തി. ചൊവ്വാഴ്ച രാവിലെ അരിക്കൊമ്പന്‍റെ അടുത്തെത്താന്‍ തമിഴ്നാട് വനം വകുപ്പ് സ്ക്വാഡ് മല കയറും.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തിപ്പെടാൻ സാധ്യത. തിങ്കളാഴ്ച വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആയതിനാൽ ഇന്ന് ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം സെപ്റ്റംബർ 18 മുതൽ ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ പഠനത്തിനായി എത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും കോർഡിനേറ്റർ അറിയിച്ചു.
അതേസമയം, നിപയിൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ടാം ഘട്ടത്തിലേക്ക് രോഗം ഇതുവരെ കടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി 5 പേർ കൂടി ഐസൊലേഷനിൽ പ്രവേശിക്കപ്പെട്ടതായും പുതിയ പോസിറ്റീവ് കേസുകൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തുവെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആറിന്റെ ടീമും മറ്റു ആരോഗ്യ വിദഗ്‌ധരുടെ ടീമും ഇവിടെയുണ്ട്. അവരുടെ കൂടി അഭിപ്രായങ്ങൾ വിലയിരുത്തിയാണ് തീരുമാനങ്ങൾ ഇക്കാര്യത്തിൽ എടുക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു
കോഴിക്കോട് ജില്ലയിലെ നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസ്സുകാരന്റെ പരിശോധന ഫലം ലഭ്യമായി. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന് എൻ ഐ വി പൂനെയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്.
സ്വകാര്യ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണ്.
ഈ അധ്യയന വർഷത്തിൽ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരളം വഴി സംസ്ഥാനത്തെ 500 പ്രീ പ്രൈമറി സ്‌കൂളുകൾ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റുമെന്നു പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന വരയുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കങ്ങഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 50 പ്രീ പ്രൈമറി സ്‌കൂളുകളെ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളാക്കി മാറ്റിക്കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പ് കേരളത്തിലെ പ്രീ പ്രൈമറി മേഖലയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. കുട്ടികളുടെ സമഗ്രവികസനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളും വികാസആവശ്യങ്ങൾക്ക് അനുയോജ്യമായ കളി ഉപകരണങ്ങളും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകളിൽ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വരകളിലൂടെ ഭാഷാവികാസത്തിലേക്കും ഗണിതാശയത്തിലേക്കും സമഗ്രവികാസത്തിലേക്കും കുട്ടികളെ ശാസ്ത്രീയമായി എത്തിക്കുകയാണ് വരയുത്സവം ലക്ഷ്യമിടുന്നത്.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം, വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്തംഗം ജോയിസ് എം. ജോൺസൺ, എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ്, ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്,
ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു എബ്രഹാം, ആഷാ ജോർജ്, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി.കെ. അനിൽകുമാർ, കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ഓമന, കറുകച്ചാൽ എച്ച്.എം. ഫോറം സെക്രട്ടറി ജി. സതീഷ്‌കുമാർ, കങ്ങഴ ഗവൺമെന്റ് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മെറീന ഏബ്രഹാം, പി.ടി.എ പ്രസിഡന്റ് എസ്.കെ. സാബു, കെ.എ. സുനിത എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികളെ ശാസ്ത്രഗവേഷകരാക്കുന്ന സ്പാര്‍ക്ക് - സി പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് പുറപ്പാട്. പഠനത്തോടൊപ്പം കലാ-കായിക - സാംസ്‌കാരിക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ പദ്ധതിയുടെ ഒരു ഭാഗമായിട്ടാണ് സ്പാര്‍ക്ക് - സി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 5 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ ശാസ്ത്രാഭിരുചിയുള്ളവരോ എന്തെങ്കിലും പ്രത്യേക കണ്ടുപിടുത്തങ്ങള്‍ നടത്തിയവരോ ആയിട്ടുള്ളവരുടെ പട്ടിക പ്രാഥമിക തയാറാക്കിയിട്ടുണ്ട്. ഇവരെ ശാസ്ത്രലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനും ആവശ്യമായ എല്ലാ പരിശീലനങ്ങളും അതത് മേഖലകളിലെയും ശാസ്ത്രശാഖകളിലെയും വിദഗ്ദ്ധരുടെ സഹായത്തോടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്ക ആസ്ഥാനമായുള്ള റോയല്‍ യംഗ് റിസര്‍ച്ചേഴ്‌സ് അസോസിയേഷനാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്. വാഴൂര്‍ ഏഞ്ചല്‍സ് വില്ലേജില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ഈ പദ്ധതിയിലേക്കുള്ള പേര് നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ 9747063059, 9495705414 നമ്പറുകളില്‍ ബന്ധപ്പെടുക.
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.ആരോഗ്യ മന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4 ആയി.
അതേസമയം നിപാ വൈറസ് രോഗം സംശയിക്കുന്ന 30 പേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്. ഒരു ഡോക്ടർക്ക് രോഗലക്ഷണമുണ്ട്. നിപ പ്രതിരോധ പ്രവർത്തക ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത തല യോഗം ഇന്ന് ചേരും. കേന്ദ്ര സംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്.കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവാണ്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയില്‍ പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ നിലവിലുണ്ടായിരുന്ന 66 കെ.വി.ലൈന്‍ ട്രാന്‍സ്ഗ്രിഡ് 2.0 ശബരി ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 220 / 110 കെ.വി.മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ടിലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കുവാന്‍ സജ്ജമാക്കിയിട്ടുണ്ട്.
ഈ ലൈനിലൂടെ ഇന്നു മുതല്‍ (15) ഏതുസമയവും വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ് .ഈ സാഹചര്യത്തില്‍ പ്രസ്തുത ലൈനുകളുമായോ ടവറുകളുമായോ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണ്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാനഭേദഗതി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും.
നിയമസഭ ഏകകണ്ഠമായാണ് ഭേദഗതി പാസാക്കി. ഇടുക്കി ജില്ലയിലാണ് നിയമ നിർമ്മാണം കൊണ്ട് പ്രയോജനം ലഭിക്കുക. പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിർമ്മാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും.
പട്ടയ ഭൂമിയിലെ റിസോർട്ട് നിർമ്മാണം, പാർട്ടി ഓഫീസ് നിർമ്മാണം, വാണിജ്യ മന്ദിരങ്ങൾ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. നിയമത്തിന്‍റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.
ഭൂമി രജിസ്ട്രേഷന്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ നടപടി | ചോദ്യോത്തരവേള | Question Hour
കെ എം ബഷീര്‍ കൊലക്കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനി വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.
ഓഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
കോഴിക്കോട് ജില്ലയിൽ നിപ രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. ജില്ലയില്‍ ഇതുവരെ 5 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്.
കണ്ടെയിന്‍സോണുകളില്‍ ഉള്ള ആളുകള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനോ പുറമേയുള്ള ആളുകള്‍ക്ക് കണ്ടെയിന്‍മെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കടകള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.ജില്ലയില്‍ ഈ മാസം 24 വരെ ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.
അതേസമയം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി . തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
ലിബിയയില്‍ നാശം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്. ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,300 മരണം റിപ്പോര്‍ട്ട് ചെയ്തു. 10,000 ത്തിലധികം പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. ആശുപത്രി ഇടനാഴികളില്‍ വരെ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ലിബിയയിലെ ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണ സംഖ്യ 5,300 കടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആയിരത്തിലധികം പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ലിബിയ, റെഡ്‌ക്രോസ് അറിയിച്ചു. വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനിടെ മൂന്ന് ഐഎഫ്ആര്‍സി അംഗങ്ങളാണ് മരിച്ചത്.
കോഴിക്കോട് വീണ്ടും നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ ജാഗ്രതയോട് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കാര്യങ്ങളെ വിലയിരുത്തുന്നത്. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകളെ അപേക്ഷിച്ച് ഇത്തവണ രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടെന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ എസ് അനൂപ് കുമാര്‍.
2023 മുമ്പ് 2018, 2019, 2021 എന്നീ വര്‍ഷങ്ങളിലും സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ രോഗലക്ഷണങ്ങലില്‍ മാറ്റമുണ്ട്. നേരത്തെ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങള്‍ ആയിരുന്നു രോഗികളില്‍ കണ്ടിരുന്നതെന്നും ഇപ്പോള്‍ ശ്വാസ കേശത്തെ ബാധിക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിപ വന്ന ഭാഗത്തെല്ലാം അത് സ്വയം നിയന്ത്രണ വിധേയമാകുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നത്. വൈറസ് ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക് പടരുമ്പോള്‍ വൈറസിന്‍റെ ശക്തി കുറയുന്നതായിട്ടാണ് കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ വലുതായി വ്യാപനം ഉണ്ടായിട്ടില്ല. കൂടുതല്‍ ആശങ്ക പെടേണ്ട സാഹചര്യം നിലനില്‍കുന്നില്ലെന്നും ആഴ്ചകള്‍കൊണ്ട് തന്നെ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ഡോ. എ എസ് അനൂപ് കുമാര്‍ പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരളപൊലീസിന്റെ “അപരാജിത ഓൺ ലൈൻ”. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും കേരളാ പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വനിതാ സെൽ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്.
കേരളാപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അപരാജിത ഓൺ ലൈൻ
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺ ലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനമാണ് “അപരാജിത ഓൺ ലൈൻ”.
ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടുചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം. പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നു.
വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
അപരാജിത ഓൺലൈനിലേയ്ക്കുള്ള പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ, 9497996992 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറും. അതിന്മേൽ ജില്ലാ പോലീസ് മേധാവിമാർ അടിയന്തര നടപടി സ്വീകരിക്കും. സൈബർ പോലീസ് സ്റ്റേഷൻ, സൈബർ സെൽ, ഹൈ-ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം തുടങ്ങിയവയുടെ സഹായവും അന്വേഷണത്തിനായി ഉപയോഗിക്കും.
കുറ്റവാളിയെ തിരിച്ചറിഞ്ഞശേഷം പരാതിക്കാരനെ അറിയിക്കുകയും നിയമപരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.
അടുത്ത 3 മണിക്കൂറിൽ ഇടുക്കിയിലും എറണാകുളത്തും ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കേരള തീരത്ത് ഇന്ന് (13-09-2023) രാത്രി 11.30 വരെ 1.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 13-09-2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്.
ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്.
2. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.
5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.
7.വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.
8. രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്.
9. സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.
10. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
11. രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.
12. ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം
13. മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.
14. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
15. ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിക്കണം.
16. ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
കൺട്രോൾ സെൽ ഫോൺ നമ്പർ: 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100
നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു. വടകര കടമേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ചടങ്ങ് നടന്നത്. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ പ്രവർത്തകരാണ് നിപ പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കിയത്. രാത്രി 12.30 ഓടെ സംസ്ക്കാരം നടന്നു.
കോഴിക്കോട് നിപ സ്ഥിരീകരിച്ചു, രണ്ട് മരണവും നിപ മൂലമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി : ജാഗ്രതയിൽ കേരളം
കോഴിക്കോട് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സമ്പർക്ക ബാധിതർ നിരീക്ഷണത്തിൽ. ഇനി പുറത്തു വരാനുള്ളത് നാല് പേരുടെ ഫലം.
ജില്ലയിൽ നിപ്പ ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Elamgulam
Kottayam, 00000
Entertainment & News Company Online Promotion For Movies, Short Films, Etc. Page by - Team J M
Kottayam, KOTTAYAM
all new tech travel food any of variety videos on stand whatch and enjoyed
MAR ELIA CATHEDRAL
Kottayam, 686001
ELIA MEDIA provides affordable, professional, High quality Full HD live video streaming services suited for Marriage Ceremony, Funeral Services, Holy Mass, Baptism.
Karayavil House, Kuruppanthara, Manjoor P. O
Kottayam, 686603
Learn more about new Smartphones, Rumors and Accessories.
Kottayam
The E-Press Journal is a growing news digital platform in India. it brings you collective, accurate
Kottayam, 686586
മൂന്നിലവിൻ്റെ വാർത്തകൾ ഇനി നമ്മുടെ മൂന്നിലവ് ന്യൂസിലൂടെ