Kadavmooppan's Asian Chips

Kadavmooppan's Asian Chips

You may also like

Berberian Kilim Store
Berberian Kilim Store

вuѕínєѕѕ

19/08/2023

കുറെ കാലമായി പലർക്കുമുണ്ട് ഒരു വലിയ സംശയം?

സംശയം എന്താണെന്ന് പറയാം....

മഹാവിഷ്ണുവിന്റെ പത്തു(ദശ) അവതാരങ്ങളാണ് താഴെയുള്ളത്

(1) മത്സ്യം
(2) കൂർമ്മം
(3) വരാഹം
(4) നരസിംഹം
(5) വാമനൻ
(6) പരശുരാമൻ
(7) ശ്രീരാമൻ
(8) ബലഭദ്രൻ
(9) കൃഷ്ണൻ
(10) കൽക്കി

ഇവിടെയാണ് പലയാളുകൾക്കും സംശയത്തിന്റെ തുടക്കം....

മഹാവിഷ്ണുവിന്റെ അഞ്ചാമ
ത്തെ അവതാരമാണല്ലോ വാമനൻ...

വാമനനാണല്ലോ ഇന്ദ്രസേനൻ
എന്ന മഹാബലി തമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്...

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ പരശുരാമൻ മഴു എറിഞ്ഞാണ
ല്ലോ കേരളം ഉണ്ടായത്...

അവിടേയാണ് എല്ലാവർക്കും സംശയം ജനിക്കുന്നത് ...

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ കേരളം ഉണ്ടാകുന്നതിനു മുമ്പ്
എങ്ങനെ മഹാബലി തമ്പുരാൻ കേരളം ഭരിച്ചു...?

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്...

അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലി തമ്പുരാനെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി...?

ഇതിഹാസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്ര
വും വിശകലനം ചെയ്തു കൊണ്ട് ഉള്ള ഒരന്വേഷണ യാത്ര..

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വമായി തന്നെ നമ്മൾ പുരാതന ഭാരതത്തിന്റെ
ചരിത്രത്തിലേക്ക് കണ്ണോടിക്കണം.

അതിനായി നമ്മൾ ആദ്യം തന്നെ അറിയേണ്ടത് ഇന്ദ്രസേനൻഎന്ന
മഹാബലി യഥാർത്ഥത്തിൽ ആരാണ്...?

ഇന്ദ്രസേനൻ എന്ന മഹാബലി ഏതു നാട്ടുകാരനാണ്...? എന്നെല്ലാമാണ്.

ഇന്ദ്രസേനൻ എന്ന മഹാബലി തമ്പുരാന്റെ കുടുംബവുമായി ബന്ധപ്പെട്ടു മൂന്ന് തവണ ഭഗവാൻ വിഷ്ണുവിന് ജഗത്തിൽ അവതരി ക്കേണ്ടതായി വന്നിട്ടുണ്ട്...

1. #നരസിംഹാവതാരം -

പരമ വിഷ്ണു ഭക്തനും അസുര ചക്രവർത്തിയും ആയിരുന്ന മഹാ വിഷ്ണുവിന്റെ ഭക്തനായിരുന്ന
പ്രഹ്ലാദന്റെ മകനായ വിരോചന
ന്റെ മകനാണ് ദാനധർമ്മങ്ങളിൽ
പേരു കേട്ടിരുന്ന ഇന്ദ്രസേനൻ എന്ന മഹാബലി ചക്രവർത്തി...

അതിശക്തിമാനും ദുഷ്ടനും താൻ ആണ് ഈശ്വരൻ എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവര്ത്തി ഹിരണ്യ കശിപുവിന്റെ മകനായി
രുന്നു പ്രഹ്ലാദൻ....

അമ്മയുടെ ഗർഭത്തിൽ ഇരുന്ന
കാലത്ത് നാരദ മഹർഷിയുടെ
വചനങ്ങൾ കേൾക്കാൻ ഇടയായ
പ്രഹ്ലാദൻ കുഞ്ഞായിരിക്കുമ്പോൾ
മുതൽ അതീവ വിഷ്ണു ഭക്തൻ
ആ യി കാണപ്പെട്ടിരുന്നു...

പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയി
ൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി പല തവണ ശ്രമിച്ചു അഹങ്കാരത്താൽ മദിച്ചു നടന്നുകൊണ്ട് ദുഷ്ടതയു
ടെ പര്യായമായി മാറിയ ഹിരണ്യ
കശിപുവിനെ അവസാനം മഹാ വിഷ്ണു നരസിംഹ രൂപത്തിൽ (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു...

ഇന്നത്തെ ഡെക്കാൺ പ്രദേശം (ആന്ധ്രാപ്രദേശ്) ആണ് ഹിരണ്യ കശിപുവിന്റെ രാജ്യം..

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് മഹാ വിഷ്ണു നരസിംഹ മുർത്തി അവതരിച്ചത്..

ഇന്നും ആഹോബിലം നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങ ളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തി
ലെ ഒരേയൊരു സ്ഥലമാണ്..

ആഹോബിലം നൂറ്റിയെട്ട് ദിവ്യദേശ
ങ്ങളിൽ പ്രധാനപെട്ട ഒന്നാണ്...

പ്രകൃതി രമണീയമായ ദൈവീകമാ
യ അനുഭൂതി തുളുമ്പുന്ന സ്ഥലം ആണ് ആന്ധ്രാ പ്രദേശിലെ ആഹോബിലം എന്ന പുണ്യ ദേശം.

ഹിരണ്യകശിപുവിന്റെ കാലത്തിനു
ശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു...

2. #വാമനാവതാരം-

പ്രഹ്ലാദന്റെ കാലശേഷം രാജ്യത്തി
ന്റെ ഭരണം ഏറ്റെടുത്ത പ്രഹ്ലാദന്റെ മകൻ വിരോചനനും കടുത്ത മഹാവിഷ്ണു ഭക്തനായിരുന്നു...

ഈ വിരോചനന്റെ മകനാണ്
ഇന്ദ്രസേനൻ എന്ന മഹാബലി ചക്രവർത്തി....

അതി ശക്തിമാനും നീതിമാനും ദയാശീലനും ആയിരുന്നു ഇന്ദ്ര
സേനൻ എന്ന മഹാബലി ചക്രവർത്തി...

.
അസുര രാജാക്കന്മാരുടെ കുല ഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവും സമ്പൽസമൃദ്ധവുമായ
ഭരണം ഇന്ദ്രസേനൻ കാഴ്ചവച്ചു..

വിന്ധ്യസത്പുര (ഇന്നത്തെ മഹാ
രാഷ്ട്ര- മധ്യപ്രദേശ് അതിർത്തി
പ്രദേശം) വരെ തന്റെ ഇന്ദ്രസേനൻ
(മഹാബലി ) തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു...

ക്രമേണ രാജ്യത്തു സമ്പത്ത് കുമി
ഞ്ഞു കൂടി പ്രജകൾ സമ്പത്തിൽ മതിമറന്നാഹ്ലാദിക്കാൻ തുടങ്ങി...

സമൂഹത്തോടുള്ള കടമയായ പഞ്ച യജ്ഞങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും പ്രജകൾ മറക്കാ
ൻ തുടങ്ങി...

അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി.
രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യ ച്യുതിയിൽ ദുഖിതരായ ഇന്ദ്രാ
തി ദേവതകൾ മഹാവിഷ്ണുവിനെ
കണ്ട് സങ്കടം ഉണർത്തിച്ചു....

ഇന്ദ്രസേന ചക്രവർത്തിയുടെ ( മഹാബലി )ഭരണത്തിൻ കീഴിൽ
അഹന്തപൂണ്ട പ്രജകളുടെ ഭാവി
ശരിയായ ദിശയിൽ അല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ഭഗവാൻ ധർമ്മ പുനസ്ഥാപന
ത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു...

ഈ സമയം തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു വേണ്ടി ഇന്ദ്രസേന ചക്രവർത്തി (മഹാബലി) ഭൃഗുഗഛത്തിൽ
അശ്വമേധ യാഗം നടത്തുകയായി
രുന്നു..

ശ്രാവണ (ചിങ്ങം) മാസത്തിലെ തിരുവോണം നാളിൽ വാമനൻ
ഒരു ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപ
ത്തിൽ മഹാബലി ചക്രവർത്തിയെ സമീപിച്ചു....

തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി തരണമെന്ന് വാമനൻ മഹാബലിയോടായി ആശ്യപ്പെട്ടു...

സമ്പൽസമൃദ്ധമായ തന്റെ രാജ്യ
ത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ..? തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ മഹാബലി അനുവാദം നല്കി....

അപ്പോൾ വാമന രൂപത്തിൽ വന്ന
ഭഗവാൻ മഹാ വിഷ്ണു പ്രപഞ്ചം
മുഴുവൻ നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു...

ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ വാനവും
അളന്ന വാമനൻ മൂന്നാമത്തെ അടി താൻ എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ മഹാബലി തന്റെ മുൻപിൽ പുണ്യ ദർശനം നല്കിയ മഹാവിഷ്ണുവിന്റെ മുൻപിൽ ഭക്ത്യാദര പൂർവ്വം ശിരസ്സു നമിച്ചു നിന്നു ...

മഹാബലി ചക്രവർത്തിയുടെ ശിര
സ്സിൽ മഹാവിഷ്ണു ഭഗവാൻ തന്റെ തൃപ്പാദം സ്പർശിച്ചു അമര
ത്വത്തിലേക്ക് മോക്ഷം നൽകിയ
ശേഷം മഹാബലിയുടെ നീതിനിർ
വഹണത്തിൽ അതീവ സന്തുഷ്ട
നായ മഹാവിഷ്ണു ഇന്നു മുതൽ ഇന്ദ്രസേനൻ എന്ന മഹാബലി
ചക്രവർത്തിയെ എല്ലാ ശ്രാവണ
(ചിങ്ങം ) മാസത്തിലെ തിരുവോ ണ നാളിൽ പ്രജകൾ എന്നും സ്മരിക്കുമെന്നും ഇന്ദ്രസേനൻ (മഹാബലി ) അടുത്ത മന്വന്തരത്തി
ൽ '"ഇന്ദ്രൻ'" ആവുമെന്നും വരം നൽകി...

അന്നു മുതൽ മഹാബലി ചക്രവ ർത്തിയുടെ പ്രജകൾ ഭക്ത്യാദര
പൂർവ്വം തങ്ങളുടെ എല്ലാമെല്ലാമാ യിരുന്ന മഹാബലിചക്രവർത്തിയെ
വരവേൽക്കാനായ് എല്ലാവർഷവും
ചിങ്ങമാസത്തിലെ തിരുവോണ നാളിൽവീടുകൾ തോറും വിഭവ സമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും..

3)- #പരശുരാമാവതാരം-

ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനു ഷിക ശക്തിയുള്ള ക്ഷത്രിയ രാജാ
വ് സഹസ്രാര്ജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി....

അപ്പോൾ മഹാവിഷ്ണു ജമദഗ്നി മഹർഷിയുടെ പുത്രൻ പരശു
രാമാനായി അവതരിച്ചു...

സഹസ്രാർജ്ജുനൻ തുടർന്നും നടത്തിയ ആക്രമണങ്ങളിൽ
പരശു രാമന്റെ പിതാവായ ജമദഗ്നി മഹർഷി കൊല്ലപ്പെട്ടു...

തന്റെ പിതാവിന്റെ മരണത്തിന്
പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നാമാവശേഷമാക്കും എന്ന് ശപഥം ചെയ്തു...

ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തിൽ പരശുbരാമൻ പത്തു വർഷകാലത്തോളം നീണ്ട
അയോധന പരിശീലനം നടത്തി തിരിച്ചുവന്നു...

തുടർന്നുണ്ടായ യുദ്ധങ്ങളിൽ ഭാര
തത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ പരശു രാമനാൽ
വധിക്കപെട്ടു അങ്ങനെ തന്റെ ശപഥം പൂര്ത്തിയാക്കി...

പരശുരാമൻ പിന്നീടു പാപ മോചന
ത്തിനുള്ള ഒരേയൊരുവഴി ബ്രാഹ്മ
ണർക്ക് ഭൂമി ദാനം ചെയ്യുകയെന്ന
താണെന്ന് അറിയുന്നു...

മുനിപുത്രനായതിനാൽ തനിക്ക് സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ പരമശിവൻ അനുഗ്ര
ഹിച്ചു നൽകിയിരുന്ന മഴുവുമായി ഗോകർണ്ണത്തു എത്തി...

താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നൽകണ മെന്ന് വരുണദേവനോട് പരശു രാമൻ ആജ്ഞാപിച്ചു...

അങനെ നേടിയ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ ഇന്ന് അറിയപ്പെട്ടത്...

പരശുരാമൻ തന്റെ മഴു എറിഞ്ഞു കടലിൽ നിന്നും ഉയർത്തിയ ആ ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണ
ക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു പാർപ്പിച്ചു....

കേരളം മുഴുവൻ ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും ബ്രാഹ്മണർക്ക് വേണ്ടി പരശുരാമൻ നിർമ്മിച്ചു...

അങ്ങനെ ബ്രാഹ്മണർ കേരളത്തി ന്റെ ഭരണം ഏറ്റെടുത്തു...

കാലക്രമേണ കൃഷിയാവശ്യത്തി
നും മറ്റു നിർമ്മാണ ജോലികൾ ക്കും മറ്റുമായി മറ്റു കുലങ്ങളിൽ
പെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്നാട് കർ
ണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽ നിന്നും കേരളമെന്ന പുതിയ സ്ഥല ത്തേക്ക് കുടിയേറി പാർത്തു...

കാലാന്തരത്തിൽ പല നാട്ടുരാജ്യ
ങ്ങളിൽ നിന്നും ഇവിടെയെത്തിയ
കുടിയേറ്റക്കാർ പരസ്പരം സഹ കരിച്ചുജീവിച്ചു കേരളം ഇന്നത്തെ കേരളമായി മാറി...

മധ്യഭാരതത്തിലെ വെളുത്ത നിറം ഉള്ളവരും, ഉത്തരപൂർവ്വദിക്കുക ളിലെ ദേശങ്ങളിലെ ഇരുനിറമുള്ള
വരും ഒരുപോലെ കാണപ്പെടുന്ന
ഏക ദക്ഷിണേന്ത്യൻ ദേശം നമ്മുടെ കേരളമാണ്...

കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാ
രവും മേൽക്കോയ്മയും നമുക്ക് സംശയലേശമന്യേ മനസ്സിലാക്കാ
വുന്നതാണ്....

കേരളത്തിൽ ഭൂപരിഷ്കരണ/ നിയ lന്ത്രണ നിയമം വരുന്നതു വരെയും ബ്രാഹ്മണർക്ക് കേരള
ത്തിൽ മേൽക്കോയ്മ ഉണ്ടായി രുന്നതായി കാണാം...

വിന്ധ്യസത്പുരവിട്ട് പോന്നെങ്കിലും മഹാബലിയുടെ സാമ്രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ശ്രാവണത്തിലെ ആഘോഷങ്ങളും കൈവിട്ടില്ല.

തങ്ങളുടെ നാട് വിന്ധ്യസത്പുര ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾ ക്ക് കൈമാറി വന്നു..

പിൽക്കാലത്ത് ആന്ധ്രായിൽ മഹാ ബലിയുടെ സാമ്രാജ്യം അസ്തമി
ക്കുകയും തുടർന്നു വന്ന രാജ വംശങ്ങൾ മഹാബലിയെ ഓർക്കു ന്നതും ആരാധിക്കുന്നതും ശ്രാവ ണത്തിലെ തിരുവോണം നാളിലെ ആഘോഷവും നിരോധിക്കുകയും ചെയ്തു...

പശ്ചിമഘട്ടത്തിനാൽ സുരക്ഷിത മായിരുന്ന കേരളത്തിൽ ഇന്നും മഹാബലിയെ വരവേല്ക്കുന്ന ഓണ ആഘോഷങ്ങളുടെ മാറ്റ് ഒട്ടും കുറയാതെ ഇന്നും നമ്മൾ ആഘോഷിക്കപ്പെടുന്നു...

കേരളം സൃഷ്ടിച്ചത് മഹാവിഷ്ണു വിന്റെ ആറാമത്തെ അവതാരമാ യ പരശുരാമൻ തന്നെയാണ് എന്നും വിഷ്ണുവിന്റെ അഞ്ചാമ
ത്തെ അവതാരമായ വാമനൻ മഹാബലിയെ കേരളത്തിൽ വന്നല്ല നിഗ്രഹിച്ചത് എന്നും ചരിത്രമെങ്ങ
നെ മാറിമറഞ്ഞു എന്നും ഇതിൽ നിന്നുംനമുക്ക് വ്യക്തമാകും...

നമുടെ പൂർവ്വികർ നമുക്ക് തല മുറകളായി കൈ മാറിയ വന്ന വസന്തങ്ങളുടെയും സന്തോഷ
ത്തിന്റെയും സമ്പൽ സമൃദ്ധിയുടെ
യും ഈ ആഘോഷവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നൽകാം...

സത്യത്തിൽ മഹാബലി നമ്മുടെ കേരളം ഭരിച്ചിരുന്നില്ല എന്ന സത്യം കൂടിയാണ് വെളിവാക്കുന്നത്...

കഴിഞ്ഞ ദിവസം വന്ന കേരളത്തി ൽ നിന്നുള്ള ʙᴊᴩ യുടെ ഒരു കേന്ദ നേതാവി ന്റെ വാക്കുകൾ ആണ് ഈ സത്യം തേടിപോവാൻ എനിക്ക് പ്രചോദനം നൽകിയത്...

സവിനയം...

╔═══❖•ೋ°Ⓚ︎°ೋ•❖═══╗
ᴋ ᴀ ᴅ ᴀ ᴠ ᴍ ᴏ ᴏ ᴩ ᴩ ᴀ ɴ
𝖍𝖎𝖘𝖙𝖔𝖗𝖎𝖆𝖓 𝖆𝖓𝖉 𝖜𝖙𝖎𝖙𝖊𝖗
╚═══❖•ೋ°Ⓚ︎°ೋ•❖═══╝

13/08/2023

. എന്നെത്തേടിയെന്നും ഞാനലഞ്ഞപ്പോഴൊക്കെ എന്നിൽ ഞാൻ ഭദ്രമായിരുന്നു...
എൻ യാത്രയിലുടനീളം പുറംകാഴ്ചകളേക്കാൾ എന്നെ ഭ്രമിപ്പിച്ചത് ശരിക്കും ഞാൻ തന്നെയായിരുന്നു...
പാത യോരങ്ങളിലെ പ്രകൃതിഭംഗി പോലും ആസ്വദിക്കാനാവാതെ... ഞാനെന്നോട് തന്നെ കുശലം പറഞ്ഞും സന്തോഷം പങ്ക് വെച്ചും
ഞാനെൻ യാത്ര തുടർന്നു...
എന്നിട്ടുപോലുമെനിക്ക് പിഴവ് പറ്റിയത് എവിടെയാണ്...?
ഞാനെന്നോട് തന്നെ എന്തിന് പിണങ്ങി...?
ഉത്തരം കിട്ടാത്ത സമസ്യ അല്ലെങ്കിൽ ഉത്തരമില്ലാത്ത മറ്റൊരു പ്രപഞ്ച സത്യം...
ഒരു സുദിനത്തിൽ ഞാൻ എന്നെ കൈവിട്ടതായ് എനിക്കൊരറിയിപ്പ് കിട്ടി...
എനിക്ക് ഞാൻ തന്നെ
നഷ്ടമായത് ഞാൻ നിർവ്വികാരതയോടെ നോക്കി നിന്നു...
എന്നിൽ ഞാൻ
ഇല്ലാത്ത ഞാൻ വെറുമൊരു ശൂന്യൻ...
ശൂന്യതയിൽ നിന്നും തുടങ്ങിയ യാത്ര ശൂന്യതയിൽ തന്നെ അവസാനിക്കുന്നു...
സത്യത്തിൽ ഈ യാത്ര
എന്നെ ഒരുപാട് അലോസരപ്പെടുത്തുന്നു...
ശൂന്യതയിൽ ഒടുങ്ങേണ്ടത് അല്ലയെൻ ജീവിതം... എനിക്കെൻ ജീവിതം
അനശ്വരതയിലേക്ക് തന്നെ തുടരേണ്ടതാണ്...
ഇനി എനിക്ക് എന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നിട്ട് എനിക്ക് ഇനിയും എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു ...
╔═══❖•ೋ°Ⓚ︎°ೋ•❖═══╗
ᴋ ᴀ ᴅ ᴀ ᴠ ᴍ ᴏ ᴏ ᴩ ᴩ ᴀ ɴ
𝖍𝖎𝖘𝖙𝖔𝖗𝖎𝖆𝖓 𝖆𝖓𝖉 𝖜𝖙𝖎𝖙𝖊𝖗 ╚═══❖•ೋ°Ⓚ︎°ೋ•❖═══╝

#𝚁𝚎𝚙𝚘𝚜𝚝

https://m.facebook.com/story.php?story_fbid=833686095074063&id=100052980406221&mibextid=Nif5oz

Photos from Kadavmooppan's Asian Chips's post 11/05/2022

🎈ഒരു ചക്കയുടെ ദാരുണ അന്ത്യം...

16/10/2021

സംസ്ഥാനം വെള്ളത്തിൽ മുങ്ങി പത്തിൽ അധികം ആളുകളെ കാണാനില്ല ആകെ ദുരിതത്തിൽ ആയിരിക്കുമ്പോൾ മറ്റ് ഒരിടത്ത് സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപനം.....

അല്ല ഈ നടൻമാർക്ക് അവാർഡ് കൊടു ത്തിട്ട് നമ്മൾ നാട്ടുകാർക്ക് എന്ത് പ്രയോജനം.

ഇവർ ലക്ഷങ്ങൾ പ്രതിഫലം വാങ്ങി കാരവാ നിൽ ജീവിക്കുന്ന അഭിനേതാക്കൾക്ക് അല്ല യഥാർത്ഥത്തിൽ ഇപ്പോൾ അവാർഡ് കൊടുക്കേണ്ടത്....

നമ്മുടെ നാട് കോവിഡിലും ഈ മഹാമാരി യിലും സാമൂഹിക സേവനത്തിന് സമയ പരിധി ഇല്ലാ ഇറങ്ങിയ പോലീസ് ആരോഗ്യ വിഭാഗങ്ങൾക്കും വിവിധ യുവജന സന്നന്ധ സംഘടകൾക്കും ആണ് ഇപ്പോൾ അവാർഡ് നൽകേണ്ടത്.....

ഈ സന്നദ്ധ പ്രവർത്തനം നടത്തിയവരിൽ അവരിൽ പലരും കോവിഡിന് കീഴടങ്ങി മരണപ്പെട്ടിട്ടുണ്ട് സത്യത്തിൽ അവരുടെ കുടുംബങ്ങളെയാണ് ആദരിക്കേണ്ടത്...

😪😪

30/09/2021

#ഓർമ്മപ്പൂക്കൾ_സെപ്റ്റംബർ 30

(കാരൂർ നീലകണ്ഠപ്പിള്ള-1898 - 1975)
ചരമദിനം

🔶ചെറുകഥാരംഗത്തെ കുലപതിയാണ് കാരൂർ നീലകണ്ഠപ്പിള്ള. മനുഷ്യരുടെ സ്നേഹത്തിന്റെയും ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും കഥകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ലളിതമായ ഭാഷയും ഹൃദ്യമായ അവതരണവുമായിരുന്നു കാരൂർ കഥകളുടെ പ്രത്യേകത...

🔶 ഏറെ പ്രിയപ്പെട്ടൊരാൾ അടുത്തിരുന്ന് കഥ പറയുന്ന അനുഭവമായിരുന്നു കാരൂർ കഥകൾ വായനക്കാർക്ക് സമ്മാനിച്ചത്..

🔶ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ വടക്കേ നടയ് ക്കടുത്താണ് കാരൂര്‍ വീട്. 1898 ഫെബ്രുവരി 22നായിരുന്നു നീലകണ്ഠപിള്ളയുടെ ജനനം.

🔶പിതാവ് തിരുമാറാടി പാലാമ്പടത്തില്‍ നീലകണ്ഠപിള്ള. മാതാവ് കാരുര്‍ വീട്ടില്‍ കുഞ്ഞീലീ അമ്മ...

🔶പതിനഞ്ചാം വയസ്സില്‍ തന്നെ പറപ്പൂര് പളളിവക യു.പി സ്കൂളില്‍ അധ്യാപകനായി.

🔶അധികം വൈകാതെ കോതമംഗലത്ത് പോത്താനിക്കാട് സര്‍ക്കാര്‍ സ്കൂളില്‍ നിയമനം കിട്ടി.

🔶പിന്നീട് ഏറ്റുമാനൂര്‍, കാണക്കാരി, വെമ്പ ള്ളി, പേരൂര്‍ എന്നീ സ്ഥലങ്ങളിലെ സ്കൂളുക ളിൽ അദ്ദേഹം പഠിപ്പിച്ചു...

🔶1922-ല്‍ ഒരു വര്‍ഷത്തോളം കാരൂരിന് അധ്യാപകവൃത്തിയില്‍ നിന്നു വിട്ടു നില്‍ക്കേ ണ്ടതായി വന്നപ്പോള്‍ അദ്ദേഹം വൈദ്യം പഠിക്കുകയും ഏറ്റുമാനൂരില്‍ സ്വന്തമായി ഒരു വൈദ്യശാല നടത്തുകയും ചെയ്തിരുന്നു.

🔶കാരൂരിന്റെ കര്‍മ്മകുശലത മാറ്റുരയ്ക്ക പ്പെട്ടത് സഹകരണമേഖലയിലായിരുന്നു. കാരൂര്‍ പ്രസിഡന്‍റായി ഏറ്റുമാനൂരില്‍ ഒരു സഹകരണസംഘം രൂപികരിക്കപ്പെട്ടു. ഇങ്ങനെയാര്‍ജ്ജിച്ച പരിചയസമ്പന്നത പില്‍ക്കാലത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ രൂപീകരണത്തിന് സഹായകമായി.

🔶1945 മാര്‍ച്ച് 19ാം തീയതിയാണ് തിരുവിതാംകൂര്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

🔶1965 വരെയും അദ്ദേഹം അതിന്റെ സെക്രട്ടറിയായിരുന്നു....

🔶ആദ്യത്തെ ചെറുകഥ എഴുതുന്നത് 1932-ല്‍. കഥയുടെ പേര്‍ ഭൃത്യവാത്സല്യം. മാതൃഭൂമി യിലാണ് ആദ്യകഥ പ്രസിദ്ധീകരിച്ചത്.

🔶അധ്യാപക കഥകളായിരുന്നു കാരൂരിന്റ കൃതികളിൽ വലിയൊരു ഭാഗവും. പൊതി ച്ചോറാണ് അതിൽ പ്രമുഖം.

🔶ജീവിതഗന്ധിയായ മറ്റനേകം കഥകളും കാരൂരിന്റെ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്.

🔶ഉതുപ്പാന്റെ കിണർ ഏറെ ശ്രദ്ധിക്കപ്പെട്ട കാരൂർകഥയാണ്. യന്ത്രവൽക്കരണം എങ്ങ നെയാണ് മനുഷ്യജീവിതത്തിലെ നന്മകളെ ഇല്ലാതാക്കുന്നതെന്ന് ഈ കഥയിലൂടെ കാരൂർ വരച്ചുകാട്ടി.

🔶ആനക്കാരൻ, മോതിരം എന്നീ കൃതിക ൾക്ക് കേരള സാഹിത്യ അക്കാദമി പുരസ് കാരങ്ങൾ ലഭിച്ചു.

🔶കാവാലത്ത് കിഴക്കേ മഠത്തില്‍ ഭവാനി അമ്മയായിരുന്നു കാരൂരിന്റെ സഹധര്‍ മ്മിണി. 1975 സെപ്റ്റംബര്‍ 30 ന്, 77-ാം വയസില്‍ അന്തരിക്കുന്നതുവരെ സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

🔷പ്രധാന കൃതികൾ

🔶ഉതുപ്പാന്റെ കിണർ

🔶കാരൂരിന്റെ ബാലകഥകൾ 1945

🔶മേൽവിലാസം-1946

🔶കൊച്ചനുജത്തി-1946

🔶ഇരുട്ടിൽ-1948

🔶തൂപ്പുകാരൻ -1948

🔶ആസ്ട്രോളജർ 1948

🔶ഗൃഹനായിക-1948

🔶പൂവൻപഴം (1949)

🔶മീൻകാരി 1950

🔶തേക്കുപാട്ട് 1951

🔶കഥയല്ല 1951

🔶സ്മാരകം 1952

🔶ഒരുപിടി മണ്ണ് 1952

🔶കരയിക്കുന്ന ചിരി 1954

🔶അമ്പലപ്പറമ്പിൽ 1955

🔶പിശാചിന്റെ കുപ്പായം 1959

🔶മരപ്പാവകൾ 1963

🔶കോഴിയും കിഴവിയും

🔶പത്തുകഥകൾ 1966

🔶തിരഞ്ഞെടുത്ത കഥകൾ (വാല്യം 1 - 1965, വാല്യം 2 - 1970)

🔶മോതിരം -1968

🔶ഈ സഹായത്തിൽ ചരടുണ്ട് 1970

🔶രഹസ്യം - 1973

#ᴋᴀᴅᴀᴠᴍᴏᴏᴩᴩᴀɴ

Photos from Kadavmooppan's Asian Chips's post 26/07/2021

For Birthday Cakes
Contact
Kadavmooppan's Asian Chips
Kailathpadi CHANGANACHERRY
KOTTAYAM.
Cell +91 8129489480

26/07/2021

.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

🇮🇳മഞ്ഞുമലകൾക്കിടയിൽ ചോര മരവിക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കുകയാണ്
ഓരോ ജൂലൈ 26നും. പാകിസ്താനില്‍ നിന്നും എത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത കാർഗിൽ വിജയ ദിവസ്. ഓരോ കാർഗിൽ വിജയ ദിനത്തിലും രാജ്യം സൈനികർക്ക് ആദരം അർപ്പിക്കുന്നു.

🇮🇳മഞ്ഞുമലകൾക്കിടയിൽ ത്രിവർണ പതാക പാറിയപ്പോഴേക്കും 527 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മറുവശത്ത് പട്ടാളക്കാരും നുഴഞ്ഞുകയറ്റക്കാരുമടക്കം 3000 പേർ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധമുഖമാണ് കാര്‍ഗില്‍ . ശത്രുക്കളോട് മാത്രമല്ല പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ചാണ് ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്.

🇮🇳കാണാതായ തന്റെ ആടിനെ തേടിയിറങ്ങിയ താഷി നംഗ്യാൾ എന്ന ആട്ടിടയനാണ് കൂട്ടത്തോടെ അതിർത്തി കടന്നെത്തുന്ന പാക് പട്ടാളത്തെ ആദ്യം കണ്ടത്. സൈന്യത്തിന് ലഭിച്ച ആദ്യ ജാഗ്രതാ നിർദ്ദേശമായിരുന്നു അത്. ദ്രാസ് മേഖലയിൽ‌ വിഘടനവാദികൾ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതിർത്തിയിൽ പലഭാഗത്തും പാക് സൈന്യം നിയന്ത്രണരേഖ പിന്നിട്ടിരുന്നു. അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക് പട്ടാളം അതിർത്തി കടന്നത്.

🇮🇳നിയന്ത്രണരേഖ പിന്നിട്ട് കിലോമീറ്ററോളം കടന്ന് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറി. ഇവരെ തുരത്താൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. 72 ദിവസത്തോളമാണ് സൈനികർ യുദ്ധത്തിൽ പോരാടിയത്. 1999 മെയ് മുതൽ ജൂലൈ വരെ കാര്‍ഗിലിലും നിയന്ത്രണ രേഖയിലുമായി കനത്ത പോരാട്ടം നടന്നു.

🇮🇳കര, നാവിക, വ്യോമ സേനകൾ യുദ്ധത്തിൽ പങ്കാളികളായി. വ്യോമസേനയുടെ സഫേദ് സാഗര്‍ എന്ന ഓപ്പറേഷൻ കാര്‍ഗിൽ യുദ്ധത്തില്‍ നിര്‍ണായകമായി. 32,000 അടി ഉയരത്തില്‍ നിന്നും പാക്കിസ്താന്‍ പട്ടാളക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കൃത്യമായി തിരിച്ചറിയാൻ സാധിച്ചു.

🇮🇳1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.
✍️ #ᴋᴀᴅᴀᴠᴍᴏᴏᴩᴩᴀഞാൻ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ജന്മനാടിനുവേണ്ടി വീരമൃത്യു വരിച്ച എല്ലാ
ധീര ജവാൻ മാർക്കും #കടവ്മൂപ്പൻ_കുടുംബത്തിന്റെ
കണ്ണീരിൽ കുതിർന്ന ശതകൊടി പ്രണാമം
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

13/07/2021
09/07/2021

എന്റെ ആദ്യ പ്രണയിനിയെ ഓർത്ത്
*****🥀*****🥀*****🥀*****🥀****
ഓരോ മഴയും മിനി നിന്റെ ഓർമയാണ് ....
ഓർമയേക്കാളേറെ നിന്റെ സാമിപ്യമാണ് ...
നനയിക്കില്ല എന്ന നിന്റെ വാശിയെ ജയിച്ച്
നനഞ്ഞിരുന്ന ഓരോ മഴയും എനിക്ക്
ഏറെ പ്രിയപ്പെട്ടതായിരുന്നു ....
ലോകം വെട്ടിപിടിച്ചവനു നൽകിയ
ആശ്ലേഷമായിരുന്നു ഓരോ
ആ മഴയ്ക്ക് ഒരു പ്രത്രേക കുളിരാണ്..
ഒരിക്കലും മരവിപ്പിക്കാത്ത
സുന്ദരമായ തണുപ്പും..
കണ്ണടച്ച് മഴ നനയുമ്പോൾ എന്നെ
വാരിപ്പുണരുന്ന നിന്നെ ഞാൻ അറിയാറുണ്ട്..
,ആ മഴയിലലിഞ്ഞ് നിന്റെ മാത്രം ഹൃദയമിടിപ്പിലേക്കൊതുങ്ങുന്ന
എന്നെയും ഞാൻ അറിയാറുണ്ട് ...
മിനി നിന്നിൽ മറ്റൊരു അവകാശി
അവകാശം സ്ഥാപിച്ചപ്പൊൾ മുതൽ
പെയ്യുന്ന ഓരോ മഴത്തുള്ളികളും
എന്നെ ചുട്ടുപൊള്ളിക്കുന്നു...
മഴത്തുള്ളികളുടെ തീ ചൂളയിൽ
ഞാൻ വെന്തുരുകുന്നു...
ഈ മഴച്ചൂട് അസ്സഹനീയമാണ്...,
ഇതെന്നെ ഭ്രാന്തനാക്കുന്നു മിനി....
നീയെന്ന മരുന്നിനാൽ മാത്രo
ശമിപ്പിക്കാൻ കഴിയുന്ന
ഒരു മുഴുഭ്രാന്തൻ ആയി ഞാൻ...
Abdull Razaq Baabu
💝🌹👌🙏🎵🎵🎵🎼🎼🎼🎶🎶🎶
💚💛💙🧡❤️💜🤎🖤♥️💘💝🎙️🎧

08/07/2021

.💧💧💧💧💧💧💧💧💧💧💧💧 #കടവ്മൂപ്പൻ_കുടുംബത്തിൻെറ
ശുഭ ദിന ആശംസകൾ
💧💧 💧💧 💧💧 💧💧 💧💧

08/03/2021

Kailathupadi Changanassery 686105

08/03/2021

Kadavmooppan's Asian Chips

06/03/2021

Our 30nth wedding anniversary
On 07 .03 2021

26/02/2021

Abdull Razaq Baabu
Kadavmooppan's Asian Chips
Thrickodithanam

Photos from Kadavmooppan's Asian Chips's post 26/07/2020
Want your business to be the top-listed Home Improvement Business in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kottayam
Other Kitchen supplies in Kottayam (show all)
Isha's Spicy Tasty world Isha's Spicy Tasty world
TP Puram Vazhoor
Kottayam, 686505

ente daily cooking ente daily cooking
Thambalakkadu
Kottayam, 686506

daily cooking

eats_and_treats._ eats_and_treats._
Pala
Kottayam, 686578

Eats And Treats Homemade Cakes.....

Sweet Treat Homemades Sweet Treat Homemades
Kakkanattu, Manganam
Kottayam, 686018

Allu's Cakes & Bakes Allu's Cakes & Bakes
Kottarathil House, Divanpuram, Moolavattom P. O, Nattakom
Kottayam, 686012

Delicious home made Cakes at Kottayam

The Coffee Mug The Coffee Mug
Kottayam

Neethu's Home Bakes Neethu's Home Bakes
Kottayam

Cakes

Combo Food Combo Food
Kudakkachira
Kottayam

food production , healthy food

Amma's Ruchikal Amma's Ruchikal
Ettumanoor
Kottayam, 686631

my cooking page to show some dishes what i know.... please support

Cut N Fold Cut N Fold
Valliara Chelakkappally Kumarakom
Kottayam, 686563

Cut n T Cafe Cut n T Cafe
Kudayampady
Kottayam, 686015

Description Hi there, welcome to Cut n T Cafe we are here to share with you some great and easy t

Ayshus Patisserie Ayshus Patisserie
Kanjirappally
Kottayam

An abode of artfully-baked cakes and pastries crafted to give you 'sweet' memories, Ayshu's Patisser