Banana Story

Banana Story

old memories and stories

05/06/2023

വട്ട കച്ചവടം
“”“”“”“”“”“”“”“”“”“”“”“”“”“”“”“”“”“”“”“”“”“
അന്ന് ഒരു ഞായർഴ്ച ആയിരുന്നു ഇടവക പള്ളിയിൽ പെരുന്നാൾ കുർബാന തകർത്തു പൊടിക്കുന്നു,
പള്ളികകത്തു ഇല്ലാത്ത ഇടയിൽ പൂട്ടിനകത്തു ഇട്ട പീര പോലെ ഞെങ്ങി ഞെരുങ്ങി ജെന സാഗരം
ഒരു പത്തിരു നനൂറ്റിഅമ്പതു പേര് കാണും

പെരുന്നാൾ കുർബാനക്കു വന്ന അച്ഛന്റെ ഒന്നരമണിക്കൂർ നീറ്റൽ കാണാത്ത പ്രെസംഗം കൊടുംബിരി കൊണ്ട് നിക്കുന്ന സമയം

പെട്ടന്ന് ഉണ്ണിക്കുട്ടന്റെ പാന്റിന്റെ പോക്കറ്റിൽ ഒരു പിരിപിരുപ്പു

പാമ്പിനെ കണ്ട തവള പോലെ ഒറ്റ ചാറ്റത്തിന് ഉണ്ണിക്കുട്ടൻ പള്ളിക്കു വെളിയിൽ എത്തി

പുതിയ ഫോൺ ആണ് പോക്കറ്റിൽ കിടന്നു പുളകം കൊണ്ടത്, അതിൽ നൂറു രൂപ കൊടുത്തു എടുത്തുആ പുത്തൻ ഫാൻസി നമ്പർ

പരിസരം മറന്നു ഉണ്ണിക്കുട്ടൻ ഫോൺ എടുത്തു ചെവിയിൽ വെച്ച്

“ചേട്ടാ വട്ട കൊണ്ടുവരട്ടെ”

ഇടം വലം നോക്കാതെ മറുപടി പറഞ്ഞു

“ആഹ്, കൊണ്ടുവാ”

ഫോൺ ഓഫ്‌ ആക്കി പോക്കറ്റിൽ കുത്തി തിരുകി തിരിച്ചു പള്ളിക്കകത്തു കുത്തികേറി ഇരുന്നു

പെരുന്നാളും പ്രേതിക്ഷണോം കഴിഞ്ഞു വീട്ടിൽ വന്നു കിടന്നു ഉറങ്ങി എണീറ്റു ഫോൺ നോക്കിയപ്പോൾ

ഓഫ്

ഞെക്കി കുത്തി ഫോൺ ഓണാക്കി അപ്പൊത്തന്നെ വീണ്ടും അടുത്ത കാൾ

“എവിടെയാ സാറെ ഓര് വട്ടയും കൊണ്ട് വന്നു രാവിലെ മുതൽ നിൽക്കുന്നതാ”

“ഇപ്പൊ ശെരിയാക്കാം ചേട്ടാ ”

വീണ്ടും ഫോൺ. ഓഫാക്കി

വൈകിട്ടു പള്ളിയിൽ പെരുന്നാൾ വക ഗാനലേഹ്‌ല ഉള്ളതാണ് നേരത്തെ പോണം മുൻപന്തിയിൽ സീറ്റ്‌ പിടിക്കണം

ആദ്യം പാട്ട് കേൾക്കാല്ലോ

ഗാനമേള ഒക്കെ കഴിഞ്ഞു സുമാര് പതിനൊന്നുമണിക്ക് വീണ്ടും ഫോൺ ഓൺ ആക്കി ഭാഗ്യം

വട്ടകച്ചവടക്കാർ വിളിക്കുന്നില്ല

സമാധാനത്തിൽ പോയിക്കിടന്നുറങ്ങി

രാവിലേ ആദ്യം വന്നത് ഒരു ഖവുരവം ഉള്ള കാൾ ആയിരുന്നു

മലപ്പുറംകാരൻ ഒരു വക്കീൽ

പാറപുറത്തു പാട്ട ഉരകുന്ന ശബ്ദത്തിൽ

“നീ ആരാണ് എനിക്ക് വന്ന കാൾ എന്തിനാണ് നീ അറ്റൻഡ് ചെയ്തത്”

ഭാഗ്യം ഫോണും ചെവിയിൽ വെച്ച് ഉടുമുണ്ടും പൊക്കി മുറ്റത്ത തേകിന്റെ മൂട്ടിൽ നിന്ന് സംസാരിച്ചതുകൊണ്ട് കിടക്കപയിൽ മുള്ളിയില്ല

“ആരാണ് ചേട്ടാ രാവിലെ എന്നോട് എന്തിനാണ് ചൂടാവുന്നെ, ഞാൻ നിങ്ങളുടെ ഒന്നും എടുത്തില്ല”

“എടുക്കാഞ്ഞിട്ട് ആണോ നീ അവരോടു വട്ട കൊണ്ടുവരാൻ പറഞ്ഞത് ഞാൻ അത് ഒഴിവാക്കി വിട്ട കേസാണ് നീ അത് എന്റെ തലയിൽ കൊണ്ടുവെച്ചു ”

പിന്നെ ചോദിച്ചും പറഞ്ഞും വന്നപ്പോൾ ആള് മലപ്പുറത്തുള്ള ഒരു വക്കീൽ ആണ്

ഈശ്വര ഭഗവാനെ ഈ മുഴുവട്ടനെ ആരാണോ വക്കീൽ ആക്കിയേ

“ചേട്ടാ നിങ്ങൾ ആദ്യം അവരോടു നമ്പർ നോക്കി വിളിക്കാൻ പറ”

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദിച്ചത് ആ മണ്ടൻ വാക്കെലിന്റെയും എന്റെയും നമ്പർ തമ്മിൽ അവസാനത്തെ ഒരക്കം മാത്രമാണ് വിത്യാസം

എന്തായാലും ഒരുവിധം പറഞ്ഞവസാനിപ്പിച്ചു വട്ടകച്ചവടത്തിൽ പെരുത്ത ലാഭം അയാൾക്ക്‌ കിട്ടി എന്ന് തോന്നുന്നു

പിന്നെയും കാലം പല പതിറ്റാണ്ടു കടന്നുപോയി ഇപ്പോഴും പല വമ്പൻ മലമ്ക്കോളും വാക്കെലിനു വരേണ്ടത് എന്നെ തേടി വരാറുണ്ട്

എന്നാലും വക്കിലിന് എന്തിനാവും ഒരൂലോട് വട്ട

28/11/2022

ശ്വാന സമത്വം

കുറെ നാളുകൾക്കു ശേഷം കീബോർഡിൽ ചാഞ്ഞുറങ്ങവെ അപ്പുക്കുട്ടന് ഒരു വെളിപാടിൻ്റെ വിളിവന്നു...

അനുഭവങ്ങളുടെ വെളിച്ചമുള്ള ഒരു വെളിപാട്

ഒരു കർഷകന് തൻ്റെ പുരയിടത്തിൽ മറ്റ് മൃഗങ്ങളുടെ കൂടെ ഒരു പൂച്ചയും ഒരു പട്ടിയും ഉണ്ടായിരുന്നു.

വെളുത്ത് തുടുത്ത തിളങ്ങുന്ന കണ്ണുകൾ ഉള്ള പൂച്ചയുടെ സ്ഥാനം എന്നും വീടിൻ്റെ അകഥയിരുനു

പട്ടി ആവട്ടെ ഏജമാനൻ്റ് സ്വോതിനും ജീവനും കാവൽ കിടക്കുക എന്ന കർത്തവ്യ നിരതമാർന്ന ജോലിയും.

കൂട്ടിൽ നിന്നും നീട്ടി കെട്ടിയ കമ്പയിൽ തൂക്കിയ ചങ്ങലയുടെ ഭാരം കഴുത്തിൽ പേറി ഊണിലും ഉറക്കത്തിലും കാവൽ കിടക്കാൻ മാത്രം നിയോഗിക്കപ്പെട്ട വെറും ഒരു ശ്വാനൻ...

വെളുംബിപൂച്ചക്ക് എപ്പോഴും എവിടെയും യെടേഷ്ടം സഞ്ചരിക്കാം വീടിൻ്റെ അകത്തും പുറത്തും എവിടെയും കിടന്നുറങ്ങാം ഏജമാനൻ്റെ തീൻമേശയിൽ ചുവട്ടിൽ എന്നും വൃത്തിയാക്കുന്ന പാത്രത്തിൽ ചൂടുപാൽ മീൻ ചൂടുള്ള വൃത്തിയുള്ള ആഹാരം.

കൂട്ടിൽ കിടക്കുന്ന നായക്ക് എല്ലാവരും കഴിച്ചു മിച്ചം വന്ന എച്ചിൽ പാത്രം വടിച്ച കറികളും കൂട്ടി പഴയ ചോർ.

രാത്രികാലങ്ങളിൽ പൂച്ച കൂർക്കം വലിച്ചു ഉറങ്ങുമ്പോൾ നായക്ക് അല്പനിദ്ര കാവൽ ജോലി.

ഏജമാനൻ കൂടുവച്ച് പിടിക്കുന്ന എലികളെ പൂച്ച കളിപ്പിച്ചു കൊന്നു തിന്നു മതിമറക്കുമ്പോൾ പറമ്പിലും മുറ്റത്തും കയറുന്ന എന്തിനെയും ഏതിനെയും കുരച്ചു പേടിപ്പിച്ചു ആനന്ദം കണ്ടെത്തി നായ.

കാര്യങ്ള് ഇങ്ങനെ ഒക്കെ ആണേലും ഒരിക്കൽ വീട്ടിലെ കറമ്പി പശു നായയോടയി ചോദിച്ചു നീ ചെയുന്നത് നിൻ്റെ ജൻമ കർത്തവ്യം അല്ലെ നിനക്ക് അതിൽ അഭിമാനം കണ്ടുകൂടെ എന്ന്.

കാര്യം ശെരിയാണ്. പൂചയയി ജേനിക്കത്തെത്തിൽ നായക്ക് കുറ്റബോധം തോന്നാൻ സാധിക്കില്ലല്ലോ.

ഇതുകേട്ട് വന്ന കർഷകൻ്റെ ഭാര്യ എല്ലാവരും കേൾക്കെ ഉറക്കെ പറഞ്ഞു.

"ഇവിടെ ആരോടും തിരിച്ചുവിത്യസമില്ല"

നിയമപരമായി നോക്കിയാൽ ശെരിയാണ് നായക്ക് അനുവതിക്കപെട്ടിരുന്ന എല്ലാ സ്വാതന്ത്ര്യവും ഭക്ഷണവും നിയോഗിക്കപ്പെട്ട ഉത്തരവാദിത്വവും കൃത്യമായി പാലിക്കപെടുന്നുണ്ട്

അതുപോലെ പൂച്ചയ്ക്കും

അങ്ങനെ ഒരു രാത്രി കനത്ത ഇടിയും മഴയും വന്നു പൂച്ച ഓടി വീടിനുള്ളിൽ കയറി

നായയുടെ കൂട് ആകെ ചോർന്നോലിചു

രാവിലെ പനിപിടിച്ച് വിറച്ചിരുന്ന നായയുടെ മുന്നിലൂടെ പൂച്ചയെ തോളിൽ വെച്ച് അ വീട്ടമ്മ പൂച്ചയെ ആശ്വസിപ്പിച്ചു.

"മഴ വന്നപ്പോൾ എൻ്റെ കുട്ടൻ പേടിച്ച് പോയോട"

തൽക്ഷണം കൂട്ടിൽ ചുരുണ്ടുകൂടി കിടന്ന നായയെ നോക്കി അവർ പറഞ്ഞു

"കില്ല പട്ടി ചുരുണ്ടുകൂടി കിടക്കുന്നു ഒരു വകക്കും കൊള്ളതത്"

അങ്ങനെ അ തിരുവെഴുത്തുകൾ നിറവേറി

"നായക്കിരിക്കൻ നേരവുമില്ല നായ നടന്നാൽ കാണാനും ഇല്ല"

ഇത് പല പ്രാജീന കുടുംബനാടകംഗളിലും കാണപ്പെടുന്ന ഒരുകൂട്ടം കലാകാരന്മാരുടെ പുനരവിഷ്‌കരണമാണ്

ഇതിൽപറഞ്ഞ നായയോട് അല്ലങ്കിൽ പൂചയോട് നിങ്ങൾക്ക് സാദൃശ്യം തോന്നിയാൽ അത് നിങ്ങളുടെ ചിന്തയുടെ കുഴപ്പമാണ്.

എഴുതാൻ പഠിക്കുന്ന പ്രശസ്ത എഴുത്തുകാരൻ ജെ.കോല്ലി

22/07/2022

ആനി
**********************************

പിന്നീടുള്ള ഓരോ വേനൽ അവധിയും ആനിയുടെ ഓർമകളിൽ മുഴുകി ജീവിക്കാൻ വിധിക്കപ്പെട്ടവന് ആയിരുന്നു അപ്പുക്കുട്ടൻ

അപ്പുക്കുട്ടന് ആരാണ് ആദ്യമായി ആനിയെ പരിചയപ്പെടുത്തിയത് എന്ന് ഓർമയില്ല

വെളുത്ത് തടിച്ച ശരീരമുള്ള ആനി

നല്ല ഉയരമാണ് ആനിക്ക്

നിറുകയിൽ നിറയെ ഇടതൂർന്ന കേശധാരം

ആരെയും കൊതിപ്പിക്കുന്ന ആകാര ഭംഗി

ഓരോ ആളുകൾ ആനിയുടെ മേൽ വലിഞ്ഞുകേറുന്നത് കാണുമ്പോൾ കൊതി തോന്നും

താൻ എന്നാണ് ആനിയെ ഒന്ന് വാരി പുണരുക ആവോളം ആസ്വദിക്കുക എന്നോർത്ത് അപ്പുകുട്ടൻ നെടുവീർപ്പിട്ടു

ആനി

ആനി

ഓർമയിലെ ആനി

മധ്യവേനൽ അവധി ആവുമ്പഴേക്കും ആനിയുടെ കുമ്പിളിൽ തിരികൾ തെളിയും

ചൂടും ഉഷ്ണവും ഏറ്റ തിരികൾ മാർധവമുള്ള ചെറു ചക്കകൾ ആവും

വേനൽ അവധി കനക്കുമ്പോൾ ചക്കകൾ പഴുത്ത് പാകമായി

ആരെയും ആകർഷിക്കുന്ന പരുവം ആവും

പിന്നെയാണ് കളി

മാത്തനും പോത്തനും പാപ്പിയും അപ്പിയും അങ്ങനെ നാട്ടിലുള്ള സകലവനും ആനിയുടെ കുടുന്തയിലാണ്

കുടപ്പനയുടെ കൈ ചെത്തി മിനുക്കി ഉണ്ടാക്കിയ തോട്ടി ആണ് പ്രധാന ആയുധം തോട്ടിയുടെ കുടുക്കിൽ കൊളുത്തി പിരിച്ച് പറിച്ചെടുക്കുന്ന ചക്ക ആനിയിൽ ഇരുന്നു സാപ്പിടും

താഴെ നോക്കി നിക്കുന്നവന് മടലും കൂഞ്ഞിലും കുരുവും

ആനിയിൽ ഇരിക്കുന്നവന് കുംഭ നിറഞ്ഞലെ താഴെ നിക്കുന്നവനു ഒരു ചക്ക കിട്ടു

വള്ളികുട്ടയിൽ കച്ചി നിറച്ച് പിടിക്കും

അതിലേക്ക് സൂഷം ഇട്ട് കൊടുക്കും

ഇടക്ക് പടുവെള കുലുക്കി താഴെ നിക്കുന്ന കൊതിയന്മരുടെ തലയിൽ ഇട്ടുകൊടുക്കുന്ന വിനോദങ്ങൾ

എല്ലാം കഴിഞ്ഞ് ആനിയുടെ വിളയാട്ടം അവസാനിക്കുമ്പോൾ നിലത്ത് വീണു കിടക്കുന്ന ആനിക്ക കുരു പെറുക്കി വറുത്ത് കട്ടൻ കാപ്പിയും കൂട്ടി തട്ടുന്ന അടമഴക്കാലം

ആക്കാലം പോഹ , മുറ്റത്ത് കല്ലിട്ടപ്പോൾ ആനിയുടെ ചുളയും കുരുവും ശല്യമായി

പലരും ആനിയെ പടിയിറക്കി

ഒടുക്കം ഈ കഴിഞ്ഞ ദിവസം ആനിയുടെ ഭലംഗൽ വിൽക്കുന്ന ഒരു ആളെ വഴിയരികിൽ കണ്ട്

3 ചക്കക്ക് 300 രൂപ

നമ്മൾ പടിയിറക്കി വിട്ട ആനി അധിസംബന്നയും അതീവ സുന്ദരിയും ആയി തിരികെ വന്നിരിക്കുന്നു

അങ്ങനെ ആനിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല

പിടിച്ചാ കിട്ടാത്ത വണ്ണമുള്ള ആനിയെ എടുത്ത പൊങ്ങാത്ത തടിയുള്ള അപ്പുക്കുട്ടൻ നോക്കി നിക്കാന വിധിയുള്ളു

*******************************************

വായിച്ചു കഴിഞ്ഞ തോണ്ടി തോണ്ടി പോകല്ലേ ... ഷയർ കൊടുക്ക് ലൈക് കൊടുക്കൂ....

11/03/2022

സ്നേഹംനിറഞ്ഞ മീൻകറി

തൊണ്ണൂറുകളുടെ മധ്യത്തിൽ അപ്പുക്കുട്ടൻ പരോപകരം എന്ന പാഠം പഠിച്ചു തുടങ്ങി

അന്നൊക്കെ നാട്ടിൽ ഏത് വീട്ടിൽ എന്ത്പരിപാടി നടന്നാലും പാചകം ചെയ്യാനും പന്തലിടാനും മുറ്റോം പറമ്പും തൂത്തു വാരാനും എല്ലാത്തിനും നാട്ടുകാർ ആയിരുന്നു

അന്നൊക്കെ മുതിയ ഇടങ്ങളിൽ മാത്രമായിരുന്നു കാറ്ററിങ്

അല്ലാതിടത്തൊക്കെ കുക്കിന്റെ മംഗ്ലീഷ് അനിയൻ കോക്കി ആയിരുന്നു സർവധികാരി

കോക്കിക്കു ഹെൽപർ ആയി അഞ്ചാറു ചേച്ചിമാരും

ആകെ ഒച്ചപ്പാടും കാലപിലയും

എന്തിനേറെ വീടുകളുടെ പടിഞ്ഞപ്പുറത്തു ഏളംതിണ്ണയിൽ ഒരു പയന്റും ഒരുപെട്ടി സോഡയും അടിച്ചു പാമ്പായ ചേട്ടന്മാരും

അങ്ങനെ നാട്ടിലെ ഒരു പ്രമാണിയുടെ വീട്ടിൽ സദ്യക്ക് വട്ടം കൂട്ടുന്നത് കാണാൻ പോയിടത്തു വെച്ചാണ് ആദ്യമായി

ആദ്യമായി

സാമൂഹിക സേവന രംഗത്തേക്കുള്ള ദൈവവിളി അപ്പുകുട്ടനെ തേടി എത്തിയത്

കോക്കിക്കു അകമ്പടി നിന്ന മലബാറിന്ന് വന്ന ഏതോ ഒരു ചേട്ടന് മീൻകറി ഉരുളിയിൽ ഉണ്ടാക്കണം പോലും

അവരുടെ നാട്ടിൽ ഓട്ടുരിളിയിലാണ് പോലും മീൻ കറി ഉണ്ടാക്കുന്നത്

പിന്നെ ചർച്ച ആ വഴിക്ക് നീങ്ങി ഒടുക്കം ഓട്ടുരുളി സമീപത്തു ഉള്ള ഒരു വീട്ടിൽ ഉണ്ട് എന്ന മഹത്തായ കണ്ടുപിടുത്തം അവിടെവെച്ചുണ്ടായി

അങ്ങനെ കണ്ടുപിടിച്ച ഓട്ടുരുളി കലവറയിൽ എത്തിക്കുക എന്ന മഹത്തായ എക്ജം അപ്പൂക്കട്ടന്റെ തലയിലായി

എക്ജം മാത്രമല്ല ഓട്ടുരുളിയും തലയിലായി

ഓട്ടുരു കൈപ്പറ്റി ഇറങ്ങാന്ന്നേരം ആ വീട്ടിലെ ചേച്ചി

"ട ചെക്കാ നില്ല് ഞങ്ങളും അങ്ങോട്ടാ ഒന്നിച്ചു പോകാം"

ഹാവൂ ആശ്വാസമായി

ചുമക്കാൻ സഹായി ആയല്ലോ

ആ ചേച്ചിയെയും അവരുടെ ആജാലബഹുക്കളായ രണ്ടു അരുമ കിടാങ്ങളെയും കൂട്ടിന് കൂട്ടി നടക്കവേ

ഉരുളിയുടെ കണ്ണുകൊണ്ട് അപ്പുകുട്ടന്റെ തല നൊന്തു എന്നു പറയവേ

"നീ ആ ഉടുപ്പൂരി ചുമ്മാട് കെട്ടി ഉരുളി എടുക്കട"

എന്നായി ചേച്ചി

പൊന്നു മുതുക്കി പിന്നെ ഈ കൂടെ കൊണ്ടുനടക്കുന്ന രണ്ട് ഉരുളക്കിഴങ്ങിനെ സാമ്പറിൽ ഇടാൻ കൊണ്ടൊകുവാണോ എന്നു ചോദിക്കണം എന്നുണ്ടായി

പക്ഷെ ഉരുളിയിൽ തിളച്ചു മറിയാൻ പോകുന്ന മീനിനെ പറ്റിയും ഉരുളി ചുമക്കുന്ന അപ്പുകുട്ടനെ പറ്റിയും ചേച്ചി സ്നേഹംനിറഞ്ഞ വാക്കുകളിൽ പൊക്കിപറഞ്ഞുകൊണ്ടേയിരുന്നു

ചുമ്മാ..

ട്രപ്പീസിൽ ചാടുന്ന കുട്ടിക്കുരങ്ങനു കൈതീറ്റ കൊടുത്തു പറ്റിക്കുന്ന പോലെ

ഉരുളി ചുമക്കാൻ ഒരു പ്രോത്സാഹനം

പക്ഷെ അക്ഷരം മിണ്ടാതെ ചുമ്മാട് കെട്ടി തുടർ നടന്നു

ഒടുക്കം കലവറയിൽ എത്തി ഉരുളി ഇറക്കിവെച്ചു ഒരു തോട്ടി വെള്ളം കുടിക്കുന്ന കൂട്ടത്തിൽ

ഉരുളി കൊണ്ടുവന്നതിന്റെ പ്രശംസയും ചെറുകടി പോലെ കലവറ പ്രമാണി വിളമ്പി

കേന്ദ്ര ബഡ്ജറ്റിൽ നിന്നും ചില കോടികൾ വകയിരുത്തി മേൽപ്പാലം പണിത എംഎൽഎ യുടെ ഹുങ് ആയിരുന്നു എന്ന് അപ്പുക്കുട്ടന്

എന്തിനേറെ പറയുന്നു ഉരുളിക്കു കൂട്ടു വന്ന ചേച്ചിയെയും രണ്ട് ഉരുളക്കിഴങ്ങു പിള്ളേരെയും അപ്പുക്കുട്ടൻ ഉരുളിയിൽ ഇരുത്തി ചുമന്നോണ്ട് വന്നു എന്നുപോലും കരകമ്പി ഇറങ്ങി

എന്താ അല്ലെ മഹാൻ

പിറ്റേന്ന് മീൻകറി ആരേലും കഴിച്ചോ ആവോ

അങ്ങനെ ആദ്യമായി പറഞ്ഞുപറ്റിച്ചു ഒരാളെക്കൊണ്ടു എങ്ങനെ പണിയെടുപ്പിക്കാം എന്ന സാമാന്യ മാനേജ്മെന്റ് തിയറിയും പഠിച്ചു

കേട്ടിട്ടില്ലേ

"ഗെറ്റിങ് തിങ്‌സ് ഡൺ തൃ അതേർസ്"
.....................................................................

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യുക മറ്റുള്ളവരും വായിക്കട്ടെന്നു

എന്ന്
പ്രശസ്ത എഴുതാൻ പഠിക്കുന്ന
ജെ കൊല്ലി

11/02/2022

ജലദേവൻ

കളഞ്ഞു പോയ ഇരുമ്പ്‌ മഴുവിന് പകരം വെള്ളി, സ്വർണം മഴു തിരികെ നൽകി മരംവെട്ടുകാരനെ പരീക്ഷിക്കാൻ വെള്ളത്തില്നിന്നും പൊങ്ങിവന്ന സര്വഭരണ വിഭൂഷിതയായ ജലദേവതയെ അറിയാത്ത മലയാളിയുണ്ടോ

ഇല്ല ഉണ്ടാവില്ല

എന്നാൽ ആരാണീ ജലദേവൻ

ജലദോഷം വന്നു ജലദേവൻ ആയ വെറുമൊരു കിശു അല്ല

കെ എസ് ഈ ബി യുമായി വളരെ അടുപ്പമുള്ള അതിലേറെ രക്തബന്ധമുള്ള ഒരു ആജാലബഹുവാണ്‌ നമ്മുടയി

ജലദേവൻ

ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും കാണുന്ന മഞ്ഞയും കറുപ്പും വെള്ളമൊഴുകന്ന തൊടുകൾക്കു വളരെമുന്നേ

മൂട് കീറി പാച്ചുവർക് നടത്തിയ നിക്കറിട്ടു നടക്കുന്ന അപ്പുകുട്ടന്റെ ചെറുപ്പകാലം

അന്നൊക്കെ തോട്ടിലെ വെള്ളം കുടിക്കാൻ വരെ ആളുകൾ ഉപയോഗിച്ചിരുന്നു

അന്നൊക്കെ അവധിക്കാലം എന്നുപറഞ്ഞാൽ

തൊടുചാട്ടം

മാവെട്ടു കല്ലേറ്

ഏറുപന്തു

മുങ്ങാൻകുഴി മത്സരം

അങ്ങനെ പല പല വിനോദങ്ങൾ ഉണ്ടായിരുന്നു

ഒരിക്കൽ അപ്പുകുട്ടനും ചില്ലറ സുഹൃത്തുക്കളും തൊടുചാടി കളിക്കുന്ന ഒരു ദിവസം

പരന്ന കല്ലുകൾ വെള്ളത്തിനു മുകളിലൂടെ തെറ്റിച്ചു എറിഞ്ഞു കളിക്കുന്ന ഒരു കളി ഉണ്ടായിരുന്നു .

പ്രസ്തുത കളിയുടെ ഹരം കേറി നിന്ന അപ്പുക്കുട്ടൻ തോട്ടിൽ നിന്നും പരന്ന കല്ലുകൾ കിട്ടാതെ ആയപ്പോൾ

കരക്ക് കയറി ഒരു പരന്ന കല്ല് തരപ്പെടുത്തി

കല്ലുന്നു പറഞ്ഞാൽ ഈ വലിയ ഏലട്രിക് പോസ്റ്റുകളിൽ കറുത്ത നിറത്തിൽ കാണുന്ന

കോപ്പ എന്ന് മലയാളികൾ ഓമനപേരിട്ടു വിളിക്കുന്ന ഇൻസുലേറ്ററിന്റെ ഒരു ചീൾ

സംഗതിയുമായി തൊട്ടിലോട്ടു ചാടുന്ന ചട്ടത്തിൽ ആ ചീൾ

ഒറ്റ ഏറ്

തെന്നി തെറിച്ചു ചെന്ന ചീൾ

കൊണ്ടായത്‌

വെള്ളത്തിൽ നിന്നും മുങ്ങി പൊങ്ങി വന്ന ആജാലബാഹു ആയ ആ

ദേവന്റെ തിരുനെറ്റിക്കു

ഉറവകൾ അപമാനിക്കുന്ന തരത്തിൽ കട്ട ചോര കുടു കൂടാ ഒഴുകി

മുഖം പൊത്തി അലറുന്ന

ദേവനെ വെള്ളത്തിൽ ഉപേക്ഷിച്ചു

അപ്പുക്കുട്ടൻ ഉടുത്തിരുന്ന തോർത്തുമായി ഒറ്റ ഓട്ടം വീട്ടിലോട്ടു

ഏതാനും മണിക്കൂറുകളുടെ ഇടവേളക്കു ശേഷം

ജലദേവന്റെ പിതാവ് അപ്പുകുട്ടനെ തേടി വീട്ടിൽ എത്തി

ആളുടെ കയത്തിൽ അപ്പുക്കുട്ടൻ തൊട്ടിറമ്പിൽ ഉപേക്ഷിച്ച ചെരിപ്പ് നിക്കർ കീറിയ ബനിയൻ പിന്നെ ഒരു വടിയും

സംഗതി അപകടം മണത്ത അപ്പുക്കുട്ടൻ വലിയവായിലെ കരയാൻ തുടങ്ങി

ജലപിതാവിന് കാര്യം മനസ്സിലാക്കി വടി എറിഞ്ഞുകളഞ്ഞു

പിന്നെ അശ്വസിപ്പിക്കലയി

"സാരമില്ല അറിയാതെ പറ്റിയതല്ല ഇങ്ങനത്തെ കളി ഇനി വേണ്ട എന്നൊക്കെ"

എത്ര നല്ല മനുഷ്യൻ

ജലദേവന്റെ ചോര വീണു കലങ്ങിയ തോടുകൾ ഒരു ശാപം എന്നപോലെ പിന്നീട് കലങ്ങി തന്നെ ഒഴുകി .

പിന്നീട് തൊട്ടിറമ്പിൽ കല്ലുകൾ കാണുമ്പോൾ

പോസ്റ്റിലെ കോപ്പ കാണുമ്പോൾ

അപ്പുകുട്ടന്റെ മനസ്സിൽ ആദ്യം കടന്നുവരുന്ന ചിത്രം ചോരയിൽ മുഖം കഴുകിയ ആ ജലദേവനെയാണ്

പാവം ഇതു വായിച്ചു അപ്പുകുട്ടനെ കൂമ്പിന് ഇടിക്കാതെ ഇരുന്നിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു
.....................................................................

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യുക മറ്റുള്ളവരും വായിക്കട്ടെന്നു

എന്ന്
പ്രശസ്ത എഴുതാൻ പഠിക്കുന്ന
ജെ കൊല്ലി

27/01/2022

ലോകത്തെ പിടിച്ചു കുലുക്കിയ മലയാള പരീക്ഷ
******************************************

അന്നൊക്കെ പരീക്ഷ അല്ല ആന കാടിളക്കി വന്നാലും അപ്പുക്കുട്ടൻ കിടക്കപ്പയെന്നു പൊങ്ങണെൽ ഏഴ് മണിയാവണം

അങ്ങനെ ഒരുകാലം

പരീക്ഷ എഴുതിയാൽ പള്ളിക്കൂടത്തിന്റെ മാനം കപ്പലുകേറും എന്ന്‌ സാറന്മാർ വിധി എഴുതിയിട്ടും

നീയൊക്കെ എന്തിനാ പഠിക്കാൻ പോകുന്നത്‌ എന്നു പലയാവർത്തി പലരും ആവർത്തിച്ചു ചോദിച്ചിട്ടും

ഒരു ശ്രമം എന്നോണം പത്തിലെ കൊല്ലപരീക്ഷ എഴുതാൻ അപ്പുക്കുട്ടൻ തീരുമാനിച്ചു

സകല മണ്ഡന്മാരും സ്റ്റഡി ലീവിന് തലകുത്തി നിന്നു പഠിച്ചപ്പോൾ

അപ്പുക്കുട്ടൻ മാത്രം കണ്ട മവേലും എറിഞ്ഞു ചൂണ്ടയും ഇട്ട്‌ പന്തും കളിച്ചു നടന്നു

പിന്നെ ഒരുകൊല്ലം മൊത്തം പള്ളിക്കൂടത്തിൽ പോയിട്ടു പടിക്കാത്തതാ ഇനി അഞ്ചാറു ദിവസംകൊണ്ട്

ഇപ്പൊ മല മറിക്കും

അങ്ങനെ സ്റ്റഡി അവധി കഴിഞ്ഞു പിന്നേം പള്ളിക്കൂടം തുറന്നു

ചെറിയ ഒരു പ്രിത്യേകത മാത്രം

അന്നാണ് എസ് ൽ സി ആദ്യ പരീക്ഷ

അതും മലയാളം

പരീക്ഷയുടെ ചൂടും പുതച്ചു മലയാളം പുത്തകത്തിൽ കമന്നുകിടന്നു സുഖമായ ഉറക്കം

സമയം ഏഴരയോട് അടുക്കുന്നു.

സാധാരണ പരീക്ഷ ഉള്ള ദിവസം അപ്പുകുട്ടന്റെ അയൽവാസി കാലത്തെ വീട്ടിൽ വരും

ദാസപ്പൻ പണ്ട് പറഞ്ഞപോലെ

"സകല ഉഴപ്പും അലമ്പും കാണിച്ചു നടന്നാലും പരീക്ഷക്ക് നല്ല മാർക് മേടിക്കുന്ന ഒരുത്തൻ"

പക്ഷെ ഈ ഒരുത്തൻ ആ ദിവസ്വപ്നം കണ്ടു നടക്കുന്നവനാണ് എന്ന്‌ മാത്രം

അവന്റെ വരവിന്റെ ഉദ്ദേശം അവനെക്കാൾ കൂടുതൽ അപ്പുക്കുട്ടൻ എന്തെങ്കിലും പഠിച്ചോ എന്നറിയനാണ്

ചുരുക്കിപ്പറഞ്ഞാൽ വിദ്യാഭ്യാസത്തിൽ അപ്പുകുട്ടനെക്കാൾ ധരിദ്ര്യവാസി .

പുസ്തകത്തിൽ ഉറങ്ങിക്കിടക്കുന്ന അപ്പുകുട്ടനെ കട്ടിൽ ഉൾപ്പടെ പിടിച്ചു കുലുക്കിയ അവനെ വായിൽ വന്ന ചീത്ത മുഴുവൻ വിളിച്ചോണ്ടു കണ്ണുതുറന്നു നോക്കിയ അപ്പുക്കുട്ടൻ കണ്ടത്.

ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു

അവൻ ആ കൂട്ടുകാരൻ മുറിയിൽ പോലും ഇല്ല.

പക്ഷെ കട്ടിൽ കുലുങ്ങുന്നുണ്ട്

ദൈവമേ എസ് ൽ സി ടെ ആദ്യദിവസം തന്നെ വട്ടയോ ?

ചാടി കട്ടിലിനു എഴുന്നേറ്റ അപ്പുകുട്ടനു വിശ്വസിക്കാൻ ആവുന്നില്ല

വീട് ഉൾപ്പടെ കുലുങ്ങുന്നു

പിന്നെ ഒന്നും നോക്കിയില്ല

ഒറ്റ ശ്വാസത്തിനു ചാടി വെളിയിൽ ഇറങ്ങി

വീട്ടിൽ ഉള്ളവരെയും വിളിച്ചിറക്കി.

അതേ ഇത് അത് തന്നെ

അപ്പുകുട്ടന്റെ പഠനത്തിൽ ഭൂമി വരെ ക്ഷുഭിതയായിരിക്കുന്നു

കുലുക്കം കഴിഞ്ഞു പുത്തകം ഒക്കെ മടക്കിവെച്ചു അയൽവാസികളും ഒത്തു ഭൂമികുലുക്കത്തെപറ്റി കനത്ത ചർച്ചയായി .

അങ്ങനെ ആ മലയാളം പരീക്ഷയോടാനുബന്ധിച്ചു ഈ ദേശകത്തിലെ ആദ്യ ഭൂമികുലുക്കം ആഘോഷിച്ചു .

പിന്നീട് പല കുലുക്കം വന്നെങ്കിലും ഇത്ര മനോഹരമായ ഒരെണ്ണം ഉണ്ടായിട്ടില്ല

ഈ കഥ വായിക്കുമ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു അക്ഷരങ്ങളും വള്ളികളും പുള്ളികയും അന്നത്തെ കുലുക്കത്തിൽ നഷ്ടപെട്ടതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
.....................................................................

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യുക മറ്റുള്ളവരും വായിക്കട്ടെന്നു

എന്ന്
പ്രശസ്ത എഴുതാൻ പഠിക്കുന്ന
ജെ കൊല്ലി

26/12/2021

ഇന്റർനാഷണൽ പുതപ്പ്

ഏറെക്കുറെ പന്ത്രണ്ടു വർഷം മുന്നേ അപ്പുക്കുട്ടൻ അറബി നാട്ടിൽ പണിക്കുപോകാൻ ഇടയായി .

മലയാളം അല്ലാതെ മറ്റൊരു ഭാഷ അറിയാൻമേല എന്നതാണ് ആകെയുള്ള ഗുണവും

എന്തായാലും വടി വിഴുങ്ങിയപോലെ അറബിയുടെ എയർ പോർട്ടിൽ നിന്ന അപ്പുകുട്ടനെ ഒരു അറബി വന്നു കൂട്ടിക്കൊണ്ടു പോയി

എങ്ങിട്ടന്നൊ എന്തിനാണെന്നോ അറിയാത്ത ഒരു യാത്രാ

പോണ പോക്കിൽ "അറബിസർ" എന്തൊക്കെയോ വള വള പറയുന്നുണ്ട്

വലേക്കും അസ്ലം ഗഫൂർ ക ദോസ്ത് എന്നല്ലാതെ വേറെ ഒന്നും അറിയില്ലക്കാണ്ട് എല്ലാം ചിരിച്ചോണ്ടു തല ആട്ടി .

ആ വണ്ടി ചെന്ന് നിന്നതു ഒരു പടുകൂറ്റൻ കെട്ടിടത്തിന്റെ മുന്നിൽ ആയിരുന്നു

അവിടെ ഒരു സ്റ്റോർ റൂമിലോട്ടു അയാൾ അപ്പുകുട്ടനെ വിളിച്ചു ഒരു ബെഡും തലയിണയും പിന്നെ ചതുരത്തിൽ ഉള്ള ഒരു പ്ലാസ്റ്റിക് കൂട് പെട്ടിയും എടുക്കാൻ ആംഗ്യം കാണിച്ചു

അള്ളാ അള്ളാ എന്നു എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു

ബെഡും തലയിണയും പെട്ടിയും പിന്നെ നാട്ടിന് കൊണ്ടുവന്ന ലഗ്ഗേജ്ജും എടുത്തോണ്ട് അറബിയുടെ പിന്നാലെ ഒരു ജൈത്ര യാത്ര ആയിരുന്നു .

അയാൾ ഒരു അപ്പർട്മെന്റിൽ കേറി അതിൽ ഒരു മുറി കാണിച്ചു

അള്ളാ അള്ളാ എന്ന്‌ പറഞ്ഞു .

എത്ര നല്ല മനുഷ്യൻ ദൈവത്തെ പിടിച്ചേ എന്തു പറയൂ

മുറി തുറന്നതും

ആദ്യത്തെ അറബി വാക്ക് പഠിച്ചു

അതൊരു തെറി ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി

അകത്തു കിടന്നു ഉറങ്ങിയവനെ ശല്യം ചെയ്തതിന്റെ ദേഷ്യം അവൻ തെറി വിളിച്ചു രേഖപ്പെടുത്തി

ബാഗൊക്കെ അവിടെ വെച്ച് ബെഡിന്റെയും തലയിണയുടെയും കൂടെ കിട്ടിയ പെട്ടി പരിശോദ്ദിച്ചു .

അവിടെ വെച്ചു അപ്പുക്കുട്ടൻ ആ പുതപ്പിനെ കണ്ടുമുട്ടുകയായിരുന്നു

പതുപതുത്ത പഞ്ഞികെട്ടു പോലുള്ള പുതപ്പ്

ചുമല പൂക്കൾ ഉള്ള പുതപ്പു

പിന്നീട് ഏതൊരു പ്രവാസിയെപോലെ അപ്പുകുട്ടനും കൂട്ടായി കിടന്നുറങ്ങിയ പുതപ്പ്

മലയാളികൾ ആദ്യം പഠിക്കുന്ന അറബിവാക്കുകള ആയ

മിതനാക്ക്

ഹൈവൻ

കൾബ്‌

പോലുള്ള പുണ്യപ്പെട്ട വാക്കുകളുടെ അമർഷം അടക്കിപിടിച്ചു മൂടി പുതച്ചു കിടക്കാൻ സഹായിച്ച പുതപ്പ്

പിന്നീട് അറബിനാട് വിട്ട് പൊന്നപ്പോൾ കൂടെ കൂട്ടിയ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി

ജീവിതത്തിലെ പല പ്രധാന മേഖലയും കണ്ട പുതപ്പ്

അപ്പുകുട്ടന്റെ ഭാര്യയുടെ കൂടെ വീണ്ടും പ്രവാസത്തിനു പോയ കട്ടിയുള്ള പുതപ്പ്

അങ്ങനെ കറങ്ങി തിരിഞ്ഞു ഇന്ന് മഞ്ഞിന്റെയും തണുപ്പിന്റെയും നാട്ടിൽ സുഖമായി ഉറങ്ങുന്ന

നാലോ അഞ്ചോ രാജ്യങ്ങൾ സന്ദർശിച്ചു ഇന്നും ജീവിതത്തിനും ജീവനും ചൂടേക്കുന്ന പുതപ്പ്

അപ്പുകുട്ടന്റെ സ്വന്തം ഇന്റർനാഷണൽ പുതപ്പ്
.....................................................................

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യിൻ മറ്റുള്ളവരും വായിക്കട്ടെന്നു

എന്ന്
പ്രശസ്ത എഴുതാൻ പഠിക്കുന്ന
ജെ കൊല്ലി

03/12/2021

കഞ്ഞിസർ
********************************************

കണക്കുമാഷിന്റെ സ്ഥിരം പല്ലവിയാണ്

"കഞ്ഞി കുടിക്കാൻ മാത്രം ഇങ്ങോട്ട് വന്ന മതി ഒരക്ഷരം പടിക്കേണ്ട "

പള്ളികൂടം മൊത്തം സാറന്മാരാ

കണക്ക്‌സർ

ഹിന്ദി സർ

സമൂയപാഠം സർ

ഹെമമാഷ്

ആപ്പീസിലെ സർ

ബെല്ലടിക്കണ സർ

അങ്ങനെ അങ്ങനെ കുറെ ഉണ്ടേലും പിള്ളേർക്ക് കൂടുതൽ ഇഷ്ടം കഞ്ഞി ഉണ്ടാക്കിത്തരുന്ന സർ നെ ആയിരിക്കും

ആളാകുമ്പോ വടികൊണ്ട് അടികില്ല

ഇടക്ക് തവിക്കണ കൊണ്ട്‌ രണ്ടു പൂശിയാലും ഇലോളം കഞ്ഞിയും പയറും അധികം തരും

മിക്ക പള്ളികൂടത്തിലും ഹെഡ്മാഷിന് പോലും അസിസ്റ്റന്റ് ഇല്ലാത്തപ്പോൾ കഞ്ഞി സർ നു അസിസ്റ്റന്റുമാർ ഉണ്ടായിരുന്നു

ഹോംവർക് ചെയ്യാത്തവൻ , ഉഴപ്പൻ താമസിച്ചു വരുന്നവൻ

എന്നിങ്ങനെ സ്ഥാനപേരുള്ള മിടുക്കന്മാരായിരുന്നു കഞ്ഞി സർന്റെ ആസിസ്റ്റാൻസ്

പിള്ളേര് കണക്കും സയൻസും സാമൂഹ്യ പാഠവും മാത്രം പഠിച്ചാൽ പോരല്ലോ

ആന്ന് കഞ്ഞിസറിന്റെ സ്ഥിരം അസിസ്റ്റേന്റ് ആയിരുന്നവൻ പിന്നീട് മുന്തിയ ഇനം സ്റ്റാർ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് വരെ ആയ ചരിത്രമുണ്ട്

പള്ളിക്കൂടത്തിലെ ഉപ്പിട്ട കഞ്ഞി , പയറിൽ പേരിനു മാത്രം തേങ്ങാ ഒരു പത്തലമുളക്. അയലത്തെ വീട്ടിലെ കാര്യപ്പില കുശാലെ കുശാൽ

പയറിൽ തേങ്ങാക്കു പകരം പേപ്പറിൽ തേങ്ങാ എന്നു എഴുതി ഇട്ടാൽ കറി ആവില്ല എന്ന് പറഞ്ഞു ഹെഡ്മാഷിനെ വിറപ്പിച്ചു നിർത്തുന്ന കഞ്ഞിസാറന്മാരും നാട്ടിൽ ഉണ്ടായിരുന്നു

അപ്പുക്കുട്ടനെ ഘടാത് ആഘർഷിച്ചതും കഞ്ഞിസർ ആയിരുന്നിരിക്കണം അതുകൊണ്ടയിരിക്കും പിൽക്കാലത്തു അപ്പുക്കുട്ടൻ ഹോട്ടൽ പഠിക്കാൻ പോയത് ..

അന്നൊക്കെ കഞ്ഞി സർ ഒഴികെ മറ്റെല്ലാ സാറന്മാരും പിറകിലെ ബെഞ്ചിൽ ഇരിക്കുന്ന മഹാന്മാരെ ഒരുപോലെ വിളിക്കുന്ന ഒരു പേരുണ്ട് "യൂസ്ലെസ്"

പക്ഷെ കഞ്ഞിസർ മാത്രം അങ്ങനെ വിളിക്കില്ല കാരണം അവർക്ക് മാത്രം അറിയാവുന്ന ഒരു വലിയ സത്യമുണ്ട്

"യൂസ് ലെസ്സ്" എന്നല്ല "യൂസ്ഡ് ലെസ്സ്"

ഓരോ തവണ "യൂസ്ലെസ്" എന്നു വിളിക്കുമ്പോളും അവർ സ്വയം പുകഴ്ത്തുകയായിരുന്നു

"വേണ്ടവണ്ണം ഉപയോഗികക്കാൻ അറിയാത്തവർ എന്ന്"

"There is no such thing called useless, only used less
Osho"
അതുകൊണ്ടെന്താ കഞ്ഞിസർന്റെ ശിഷ്യന്മാർ ആരും ജീവിതത്തിൽ തോറ്റു പോയിട്ടില്ല.

*******************************************

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട്ങ്ങു പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യിൻ മറ്റുള്ളവരും വായിക്കട്ടെ

എന്ന്
എഴുതി പഠിക്കുന്ന
ജെ കൊല്ലി

26/11/2021

മീന്മുൾ
*******************************************
"കിട്ടുന്നുണ്ടോ

കിട്ടിയോ

ക്ലീയർ ആയോ

നല്ല ക്ലീയർ ആണോ

എവിടെയോ കേട്ടു മറന്ന നിലവിളി"

നല്ല നാടൻ മത്തി കുരുമുളകും ഉപ്പും കിടിപിടി മസാലകളും ചേർത്ത് വെളിച്ചെണ്ണയിൽ പൊള്ളിച്ചു മുള്ള് ഉൾപ്പടെ തിന്നിട്ടുണ്ടോ

ഇമ്മിണി വലിയ അയല പൊരിച്ചതാണേൽ മുള്ള് ബാക്കി വെച്ചിട്ട് ബാക്കി ഒക്കെ സാപ്പിടും

പണ്ടൊക്കെ വീടുകളുടെ മുകളിൽ കാണാം അങ്ങനെയൊരു മീന്മുൾ

അന്നൊക്കെ ആകെ ഞായറാഴ്ച ഒരു സിനിമ കാണും ടിവിയിൽ,

വെള്ളിയാഴ്ച ആയാൽ ഒരൊറ്റ ആഗ്രഹമേയുള്ളൂ ഏഴരയാകുമ്പോൾ കാരണ്ടുപോകാരുതെ ചിത്രഗീതം കാണാൻ പാറ്റണെ

ശിനിയാഴ്ച പിള്ളേരെപ്പോലെ തന്നെ അമ്മച്ചിമാർക്കും ഒരൊറ്റ ആഗ്രഹമേയുള്ളൂ രാമായണത്തെ, ഓമ്‌നമശിവയ ഒക്കെ കാണണം

ഞായറാഴ്ച ആയാൽ പത്രണ്ടരയുടെ ശക്തിമാൻ

അങ്ങനെ അങ്ങനെ

ഈ മുൾ ഇല്ലാത്ത വീട്ടുകാർ ഉള്ളവരുടെ വീട്ടിൽ ഞായറാഴ്ച വൈകുന്നേരം ഇടിച്ചുകയറും

ഈച്ച പറക്കുന്ന ബ്ലാക്ക്‌ ആൻഡ് വൈറ്റ് റ്റിവിയിൽ ക്രിക്കറ്റ് കാണുമ്പോൾ അതാണ് ബോൾ അതാണ് ബോൾ എന്നു നിലവിളിക്കുന്ന മണ്ടന്മാർ

ഇടദിവസംഗളിൽ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ടിവിയിൽ

നസീറിന്റെയു, ജയന്റെയും, ഉമ്മറിന്റെയും ഒക്കെ പഴയ പടങ്ങൾ കാണാൻ മെട്രോ ചാനൽ തിരിക്കും

അത് ഇമ്മിണികൂടി നന്നായികിട്ടാൻ മീന്മുൾ ഒരല്പം കറക്കി തിരിക്കും

അന്നൊക്കെ റ്റിവിക്ക് റിമോട്ടില്ലായിരുന്നു എന്നുപറഞ്ഞാൽ ഇന്നത്തെ തലമുറ വിശ്വസിക്കില്ല

മിക്ക വീട്ടിലും അന്നത്തെ റിമോട്ട് കുട്ടികൾ ആയിരുന്നു

കാറ്റും മഴയും വന്നു മീന്മുൾ തിരിഞ്ഞുപോയൽ ഓടുംപുറത്തു കയറി ഒരാൾ മീന്മുൾ തിരിക്കും താഴെ ടിവിയുടെ മുന്നിൽ നിന്നു വേറൊരാൾ

"ക്ലിയറായി ക്ലിയറായി"

"അല്പം പിറകോട്ടു"

"ഇടത്തോട്ടു തിരി"

"വലത്തോട്ടു തിരി"

ഈ വിളിച്ചുകൂവൽ അഞ്ചാറു വീടിനപ്പുറം കേൾക്കാം

ചിലർ ഈ മുള്ളിനെ ആകാശ കോടാലി മരത്തിന്റെ മുകളിൽ കെട്ടിവെക്കും

തെങ്ങേൽ കെട്ടിവെക്കും

വലിയ പൈപ്പ് ഇടും

ശാസ്ത്രത്തെ വെല്ലുവിളിച്ചു "പീസ്" ആയ ട്യൂബ് ലൈറ്റ് വെച്ചു കെട്ടും

വീട് അപ്പാടെ ഇടിവെട്ടി പോകുന്ന ആനമണ്ഡതരം പോലെ ചെമ്പ് കമ്പി ചുറ്റി വെച്ച മീന്മുൾ കണ്ടിട്ടുണ്ട്

എന്തൊക്കെ കെട്ടിവെച്ചാലും

ആകെ കാണുന്നത് രണ്ടോ മൂന്നോ മണിക്കൂർ

ആ മീന്മുളളിനെ ചിലർ ആന്റിന എന്നൊക്കെ വിളിച്ചിരുന്നു

പിന്നെ കാലം മാറി കുട വന്നു

പിൽക്കാലത്തു പല വീട്ടിലും കിണറ്റിൽ ചപ്പും ചവറും വീഴാതെ അടച്ചുവെക്കാൻ കുട ഉപയോഗിച്ചു

ചിലർ കോഴികുഞ്ഞിനെ വളർത്താൻ കുട കമിഴ്ത്തിവെച്ചു ഉപയോഗിച്ചു

കാലം മാറി കോലം മാറി

"പരിപാടിയിൽ തടസം നേരിട്ടെത്തി ഘേധിക്കുന്നു"

********************************************

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു follow തന്ന് കഥാകൃത്തിനെ വല്ലാണ്ട്ങ്ങു പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യിൻ മറ്റുള്ളവരും വായിക്കട്ടെ

എന്ന്
പ്രശസ്ത എഴുതാൻ പഠിക്കുന്ന
ജെ കൊല്ലി

17/11/2021

കഷ്ടപ്പാട്
********************************************

വിരുന്നുകാരനെ ശല്യമെന്നും ബംഗാളിയെ അതിഥി എന്നും വിളിച്ചു തുടങ്ങുന്നതിനു മുമ്പുള്ള കാലം.

അന്നൊക്കെ പല വീട്ടിലും ഒരു അംഗത്തെപോലെ ആയിരുന്നു പാടത്തും പറമ്പിലും പണിക്കുവരുന്ന ചേട്ടന്മാരും ചേച്ചിമാരും .

അപ്പുകുട്ടന്റെ ചെറുപ്പകാലത്തു പറമ്പിലോ പാടത്തോ പണിയുള്ളപ്പോൾ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത് പണിക്കാരുടെ കൂടെ പറമ്പിലോ വരമ്പിലോ ഇരുന്നിട്ടായിരുന്നു

വീട്ടിൽ ഉണ്ടാക്കുന്ന സ്ഥിരം കപ്പ മത്തി, ചോറ് ചക്കക്കുരു മാങ്ങാ ചാർ പടവലങ്ങ തോരൻ എന്നിവ വീട്ടിൽ ഇരുന്നു കഴിക്കുന്നതിലും സ്വാത് ഉണ്ടായിരുന്നു പണിക്കാരുടെ കൂടെ ഇരുന്നു കഴിക്കുമ്പോൾ

രുചിയുള്ള കറി കുറവാണേലും എരിവുള്ള പുളിയുള്ള മധുരമുള്ള കഥകൾ കേൾക്കാം

സത്യം പറഞ്ഞാൽ ഒക്കത്തിരുത്തി അമ്പിളിമാമന്റെ കഥ പറഞ്ഞുതന്നു ചോറുണ്ണിച്ച പ്രായം കഴിഞ്ഞാൽ പിന്നെ കഥകളും കേട്ടു ഭക്ഷണം കഴിക്കുന്നത് ഇവരുടെ കൂടെയാണ്

ചക്കയ അപ്പുക്കുട്ടനും തമ്മിലുള്ള പ്രണയം അന്ന് പണിക്കാരുടെ സ്ഥിരം ചർച്ചാ വിഷയം ആയിരുന്നു

ആ പ്രണയംകാരണം ആവണം അവരിൽ ചിലർ അപ്പുക്കുട്ടനെ കൂഴച്ചക്ക എന്നുപോലും വിളിക്കാറുണ്ടായിരുന്നു

അപ്പുക്കുട്ടൻ ഒരിക്കൽ ഒരു സംശയം തോന്നി . ചേട്ടന്മാർ സംസാരിക്കുമ്പോൾ നെറ്റിയിൽ മടക്കുകൾ ഉണ്ടാകുന്നു അപ്പുകുട്ടന്റെ നെറ്റി പരന്നുതന്നെയാണ്

"ചോദിച്ചുകളയാം"

അങ്ങനെ കൂട്ടത്തിൽ പ്രായമുള്ള എന്നാൽ ഏറെ സ്വാതത്ര്യം അപ്പുകുട്ടന് കൊടുക്കുന്ന പണിക്കാരൻ ചേട്ടനോട് ചോദിച്ചു

"എന്താണ് നെറ്റിയിൽ ഇങ്ങനെ മടക്കുകൾ"

"എനിക്കില്ലലോ"

കൊച്ചേ അതാണ്

"കഷ്ടപ്പാട്"

"നീ വളർന്നു വലുതാവുമ്പോൾ മനസ്സിലാവും"

ശെരിയാണ് നെറ്റിയിലെ ആ പാടുകൾ ശെരിക്കും കഷ്ടപാടിന്റെ കാലകളാണോ എന്നുപോലും തോന്നാറുണ്ട്

അപ്പുക്കുട്ടനു കഷ്ടപ്പാട് ഉണ്ടാകുന്നത് കാണാൻ നിൽക്കാതെ ആ ചേട്ടൻ നേരത്തെ പോയി മറഞ്ഞു .

ഇപ്പോൾ കഷ്ടപാടുകളുടെ എണ്ണം നെറ്റിയിൽ കൂടിവരുന്നു ....

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യിൻ മറ്റുള്ളവരും വായിക്കട്ടെന്നു

എന്ന്
ജെ കൊല്ലി

13/11/2021

ക്യാൻഡിൽ ലൈറ്റ് ഡിന്നർ
********************************************

ജൂണിലെ കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ , പ്രിയപ്പെട്ടവരുമൊത്തു ശീതളീച്ച മുറിയിൽ ക്യാൻഡിൽ ലൈറ്റ് ഡിന്നർ കഴിക്കുന്ന ഒരു ഫീൽ അനിർവജനിയമാണ്.

ഏതാണ്ട് ഓർമകളുടെ ഫിലിമിൽ പൂപ്പൽ പിടിച്ച് തുടങ്ങിയ കാലത്തുള്ള അനുഭവമാണ് .

അന്നൊക്കെ പള്ളിക്കൂടം വിട്ട് വന്നാൽ പുഴുക്കും കാപ്പിയും കഴുതറ്റം അടിച്ചുകേട്ടി ഒരു ഓട്ടമാണ്

നൂർത്തു പിടിച്ചാൽ സ്തംഭം പോലെ നിക്കുന്ന തോർത്തും ലൈഫ് ബോയ് സോപ്പും കാണും കൈയിൽ .

പോണ പൊക്കിൽ കണ്ണിൽ കണ്ട വാഴയുടെഅനുവാദം ചോദിക്കാതെ കുറച്ചു 'സ്ക്രബ്ബർ" പറിച്ചെടുക്കും

ഓട്ടം എത്തി നിൽക്കുന്നത് തൊട്ടിറമ്പിൽ .

ചേട്ടന്മാർക്കു ചാടാൻ ആനകുഴി ഉള്ള ഭാഗം അപ്പുകുട്ടനും കൂട്ടുകാർക്കും മുട്ടോളം വെള്ളം ഉള്ള മണൽപരപ്പു അതും പ്രായത്തെ ബഹുമാനിച്ചു

അച്യുതൻ ഡ്യൂട്ടി കഴിഞ്ഞു പോകും വരെ വെള്ളത്തിൽ കിടക്കും .

തിരിച്ചു വഴുവഴുത്ത വരമ്പിലൂടെ കൂരാകൂരിരുട്ടത് ഒരു അഭ്യസിയെപോലെ വീട്ടിലോട്ടു നടന്നു അടുക്കുമ്പോൾ കാലിന്റെ അടിയില്നിന്നും ചാടിപോകുന്ന "ഫ്രോഗ്" കൈത്തൊട്ടിൽ പുളയുന്ന പുളവൻ എന്നിവരോട് വിശേഷം പറഞ്ഞു വീട്ടിൽ എത്തുമ്പോൾ ഏറെക്കുറെ സത്യപ്രാര്ഥനക്കു സമയമാകും

ചില ദിവസത്തെ പ്രാർത്ഥന കർത്താവ് അങ്ങു നേരിട്ടു സ്വീകരിക്കും

"കർത്താവേ പ്രാർത്ഥന കഴിഞ്ഞു കഞ്ഞികുടിച്ചു നേരെ പോയി കിടക്കാൻ സാധിക്കണേ"

അന്നൊക്കെ ദൈവം കൂടെ തന്നെ ഉണ്ടായിരുന്നു

എവിടുന്നേലും ഇരച്ചു വരുന്ന ഒരു മഴയുടെകൂടെ കറണ്ട് ഇറങ്ങിപോകും

പിന്നെ കുശാൽ അന്നത്തെ ദിവസം നേരത്തെ ഉറങ്ങാം പഠിക്കേണ്ട

കുരിശുവര കഴിഞ്ഞാൽ ഉടനെ അത്താഴം

അടുക്കളയുടെ നടുക്ക് ഒരു തടിസ്റ്റൂളിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചു വെക്കും

അതിനുചുറ്റും ആദ്യം ഈയാപാറ്റ പിന്നെ അപ്പുക്കുട്ടനും കുടുംബവും വട്ടമിട്ടു നിരക്കും

സ്റ്റീൽ പ്ലേറ്റിൽ ചോറും ചാറും ചമ്മന്തിയും അച്ചാറും കണ്ടത്തീന്നു പിടിച്ച മീനും.

പ്രസ്തുത ക്യാൻഡിൽ ലൈറ്റ് ഡിന്നറിന് അകമ്പടി സംഗീതമേന്തി കണ്ടതിലും പറമ്പിലും ഉള്ള തവളകൾ വിട്ടിലുകൾ ചീവീടുകൾ

ഡിന്നർ അവസാനിപ്പിച്ചു നേരെ പോയി തഴപ്പായ വിരിച്ചു പറമ്പിലെ പഞ്ഞി നിറച്ചുണ്ടാക്കിയ തലയിണയും കെട്ടിപിടിച്ചു കോട്ടൻ പുതപ്പും പുതച്ചു ഒരു സുഖ നിദ്ര.

അപ്പുകുട്ടന്റെ ബാല്യകാലം ക്യാൻഡിൽ ലൈറ്റ് ഡിന്നറുകളാൽ സമ്പന്നമായിരുന്നു
.....................................................................

കഥ ഇഷ്ടപെടുന്ന മുറക്ക് പേജിന് ലൈക്കു തന്ന് കഥാകൃത്തിനെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം , കഥ ഷെയർ ചെയ്യിൻ മറ്റുള്ളവരും വായിക്കട്ടെന്നു

എന്ന്
പ്രശസ്ത എഴുതാൻ പഠിക്കുന്ന
ജെ കൊല്ലി

06/11/2021

ടെറകോട്ട
********************************************

ഉണ്ടയാണ്,
അപ്പുക്കുട്ടന് ആയിരത്തി തൊള്ളായിരത്തി അന്ന് ടെറകോട്ട എന്ന സാദനം എന്നതാണ് എന്നു പോയിട്ടു വീടിനു പെയിന്റ് അടിക്കാം എന്നു പോലും അറിയാൻമേലാഞ്ഞു..

അന്നൊരു മഴക്കാലം , നാട്ടിൻപുറത്തെ ലോക്കൽ ഇംഗ്ലീഷ് മീഡിയം പഠനം പോരാഞ്ഞു ആ കാലത്തു അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ പഠിക്കാൻ പോയ കാലം .

കൂടെ പഠിക്കുന്ന , എന്നാൽ ഇന്ന് ഓർമയിൽ ഉള്ള കൂട്ടുകാരിൽ ഒരുത്തി ഒരു സ്വർണക്കട മുതലാളിയുടെ മകൾ മറ്റൊരുത്തി ഒരു വക്കീലിന്റെ മകൾ. ഒരുത്തൻ ഹോസ്റ്റലിൽ നിക്കുന്ന ചെക്കൻ. അനാഥൻ അല്ല അബറിയുടെ ഇടം കൈ ആയ ഡാഡിയുടെ മകൻ.

നാലാമത്തവൻ ആണ് ബഹു കേമൻ കമ്പൂട്ടർ എന്നൊരു വലിയ സാദനം ഉണ്ട് അതിൽ എന്ജിനീർ ആയ ഒരു വലിയ സാറിന്റെ മകൻ .

വഴി ടാർ ചെയ്യാൻ വരുന്ന എഞ്ചിനീർ പോലത്തെ അല്ല വേറെ ഒരുതരം എഞ്ചിനീർ .

"ടാ കമ്പ്യൂട്ടർ എന്നു പറഞ്ഞാൽ റ്റി വീ പോലെ ഒരു സാധനമാണ് , കീ ബോർഡ് ഒക്കെ ഉണ്ട്"

സ്വന്തം വീട്ടിൽ റ്റി വി പോലും ഇല്ലാത്ത അപ്പുകുട്ടന് നല്ലോണം മനസ്സിലായി .

"വലിയ വലിയ ഏമാന്മാരുടെ കൂട്ടത്തിൽ കണ്ടത്തിൽ പണിയുന്ന, പശുവിനെ കുളിപ്പിക്കുന്ന, പാലുംകൊണ്ടു പോകുന്ന അപ്പുക്കുട്ടൻ"

ഒരിക്കൽ ഒരു വൈകുന്നേരം ഇംഗ്‌ളീഷ് മീഡിയം സ്കൂൾ വിട്ടു

"സ്‌കൂൾ ജീപ്പിൽ"

പെരെലോട്ടു പോകുന്ന വഴി കമ്പ്യൂട്ടർ എഞ്ചിനീയർ മകൻ അവന്റെ വീട് കാണിച്ചുതന്നു .

"എടാ ആ ടെറാകോട്ട കളർ അടിച്ച രണ്ടുനില വീട് "

"നിന്റെ വീട് ഏത് കളറാ ?"

കണ്ടതിലും പറമ്പിലും പണിയുന്ന ഇംഗ്ലീഷ്‌മീഡിയത്തിൽ പഠിക്കുന്ന അപ്പുകുട്ടന് ആകെ അറിയാവുന്നത്

ടയറുകൊട്ടയാണ്

പഴയ ടയറു കൊണ്ടു ഉണ്ടാക്കുന്ന കുട്ട.

പ്രിയ കൂട്ടുകാരാ നീ പറഞ്ഞതു ടയറുകുട്ട അല്ല ടെറകോട്ട ആണെന്ന് മനസ്സിലാക്കാൻ തന്നെ കൊല്ലം കുറെ എടുത്തു കെട്ടോ

മാപ്പാക്കണം

21/10/2021

ചക്ക
*******************************************
ഓണത്തിന് മഴ പെയ്താൽ ആ കൊല്ലം ധാരാളം ചക്ക ഉണ്ടാകും എന്ന് ഒരു വിശ്വാസം ഉണ്ട് . അതുപോലെ അവസാന ചക്ക പറിച്ചു കഴിഞ്ഞു ഒരുപിടി മണ്ണുവാരി പ്ലാവിലോട്ടു എറിയും.

"കടലാട്ടുക"

എന്നാണ് ആ വിശ്വാസത്തിന്റെ പേര്‌ മേലോട്ടു കടലാട്ടി എറിയുന്ന മണൽ തരിയോളം എണ്ണം ചക്ക അടുത്ത കൊല്ലം ഉണ്ടാകണം എന്നും പ്രാർഥിച്ചാണ് കടലാട്ടുക .

അപ്പുകുട്ടന് എത്ര വയസുള്ളപ്പോഴാണ് ആദ്യം പ്ലാവിൽ കയറിയത് എന്നു കൃത്യം ഓർമയില്ല

പറമ്പിലൂടെ ഓടി കളിക്കുന്ന പ്രായം മുതലേ ചക്കയിടാൻ പ്ലാവിൽ കേറും

മാനം മുട്ടെ ഉയരമുള്ള പ്ലാവിൽ ഏണി വെച്ചു കേറി പിന്നെ കുറെ കവരകൾ ചവിട്ടി കേറി അവിടെ നിന്നു തോട്ടി കൊണ്ടു ചക്ക പറിക്കുന്ന സാഹസികത കണ്ടാൽ ഇവൻ പണ്ട് ജംബോ സർക്കസിൽ ആയിരുന്നോ എന്നുപോലും തോന്നിപ്പോകും .

ചിലപ്പോഴൊക്കെ പ്ലാവിൽ കേറി ഇരുന്നു പഴുത്ത കൂഴചക്ക പറിച്ചു ഒറ്റക്ക് സാപ്പിട്ടതും മറ്റൊരു അനുഭവം

ഇടക്ക് കാറ്റും മഴയും വന്നു ഇടിഞ്ചക്ക മുഴുവനോടെ പൊഴിഞ്ഞു വീണാൽ കൂട്ടിൽ കിടക്കുന്ന കുട്ടക്ക് കുശാൽ .

ദിവസം 3 തവണ ചക്കപ്പഴം തിന്നുപോയാൽ അന്ന് കുത്തിയിരുന്നു ഊപ്പാട് വരും .....

ചക്കകാലം ആയാൽ പിന്നെ വീടുകളിൽ
ചക്കപ്പുഴുക്കു
ഇടിഞ്ചക്ക തോരൻ
ചക്കക്കുരു തോരൻ
ചക്കക്കുരു മാങ്ങ ചാർ
ചക്കക്കുരു മെഴുക്കുവാരട്ടി
ചക്കപഴം കുമ്പിൾ
ചക്ക അട
ചക്ക വട്ടയപ്പം
ചക്ക വറുത്തത്
അങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങൾ

പിന്നീട് ചക്കയൊക്കെ ലോറിയിൽ കേറി ടൂർ പോകുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട് .

ആ ചക്ക ഒക്കെ തമിഴ്നാട്ടിലോട്ടു പോകുന്നതെന്ന് ആരോ പറഞ്ഞുകേട്ട

കാലം മാറി കോലം മാറി ചക്കകൾ പ്ലാവിൻ ചുവട്ടിൽ വീണുകിടന്നു ചീഞ്ഞു പൊക്കുന്നിടം മുതൽ പ്ലാവുകൾ ഇല്ലാത്ത വീടുകൾ വരെ കണ്ടുതുടങ്ങി

ദുരഭിമാനം ചക്കയെ നാടുകടത്തി

നാടുവിട്ടോടിയ ചക്കയെ ഈ അടുത്തു ഒരു അലമാരയിൽ കണ്ടുമുട്ടി . അഞ്ചു ചുള അഞ്ചു കുരു ഇച്ചിരി ചകിണി അതിനൊത്ത മടൽ. കൂഞ്ഞിൽ

വിലയോ സുമാറു മുക്കാൽ കിലോ ഉള്ള ഒരു തുണ്ടിനു ആറേമുക്കൽ ഡോളർ അതായത് മുന്നൂറ്റിയമ്പതു രൂപയ്ക്ക് മേലെ.

അന്നൊക്കെ പറമ്പീന്നു പറിക്കുന്ന വലിയ ചക്കയുടെ രണ്ട് തുണ്ട് കാപ്പിയും കൂട്ടി നാലുമണിക്ക് തിന്നും അതും ഫ്രീ ആയി.

ഓർമകൾ മാത്രം

14/10/2021

എടാ എടാ എന്നാടാ
*******************************************

വളരെ പഴക്കമുള്ള ചിലപ്പോൾ ഓർത്തെടുക്കാൻതന്നെ പ്രയാസമുള്ള കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവും

പക്ഷെ ഓർമിക്കാൻ നല്ല രേസമുള്ളവയും ആയിരിക്കും അത്തരം ഓർമകൾ

"എടാ എടാ എന്നാടാ"

ഈ ഡയലോഗ്‌ മാത്രം മനസ്സിൽ മായാതെ കിടന്നത് ഈ മനുഷ്യനെ ഓർമിക്കാനും എഴുതാനും വേണ്ടി ആവും

പണ്ട് അമ്മച്ചിമാരു ചന്തക്ക് പോകും ഇന്നത്തെപ്പോലെ പലചരക്ക് കട സുലഭം ആയി ഇല്ലാഞ്ഞ കാലം , അന്നത്തെ സൂപ്പർമാർക്കറ്റ് എന്നു പറയപ്പെടുന്നത് ചന്തയാണ് ആഴ്ചയിൽ ഒരിക്കൽ കൂടുന്ന

ആഴ്ച്ച ചന്ത

ചന്തക്ക് പോകുമ്പോൾ മുട്ട , ചേമ്പ്കണക്ക്, ചേനകണക്ക്, കോച്ചുകാച്ചിൽ, കുരുമുളക്, മഞ്ഞൾ തട , എന്തിനു ഏറെ പറയണം റബ്ബറുംക പൊട്ടിച്ചു അകത്തെ വെളുത്ത സാദനം വരെ വിൽക്കാൻ കൊണ്ടുപോകും

തിരിച്ചു വരുമ്പോൾ കയ്യിൽ ഉപ്പു തൊട്ടു കർപ്പൂരം വരെ കാണും . അന്ന് കടുക് കടലാസു കുമ്പിളിൽ പൊതിഞ്ഞു ആയിരുന്നു കിട്ടുന്നത്

വീട്ടിൽ വന്നു കുരണ്ടിയിൽ കടുക് തെള്ളി എടുക്കുന്ന രസകരമായ അനുഭവം .

സാധാരണ ഒരു പതിനൊന്നുമണി വാക്കിനാണ് വഴിയില്നിന്നും ആ വിളി കേൾക്കാം

"എടാ എടാ എന്നാടാ"

അപ്പോൾ ആ വെളുത്ത ഒറ്റമുണ്ടും വര വര ഉള്ള വെളുത്ത ഷർട്ടും ഇട്ടു വരുന്ന വെളുത്ത മുടിയുള്ള ആ അപ്പൂപ്പന്റെ സേവനം ആവശ്യമുള്ളവർ വീട്ടിൽ നിന്ന് കൂവണം.

കൂവൽ കേട്ട വീട് എത്തുന്നവരെ അയാള് അതേ വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറയും

ഇറമ്പടിയിൽ എത്തിയാൽ ഉടൻ തലയിലെ കുട്ട തിണ്ണയിലോട്ടു ഇറക്കി വെക്കുയും എന്നിട്ടു ഒരു പത്രം വെള്ളം കുടിക്കാൻ ചോദിക്കും, അത് പതിവാണ്

വീട്ടിൽ ഉള്ള കുട്ടികൾ ഒക്കെ കുട്ടയിൽ ഉഉള്ളത് നോക്കി ഇരിക്കും

പിടി J പോലത്തെ ഒരു പഴയ കുട, ഒരു പ്ളാസ്റ്റിക് കൂട്ടിൽ കുറച്ചു പൈസ, പിന്നെ ആളുടെ കച്ചവടമായ മുട്ടകൾ വെളുത്തതും , തവിട്ടു നിറമുള്ളതുമായ മുട്ടകൾ

ആ അപ്പൂപ്പൻ മുട്ടകച്ചവടക്കാരനാണ്

വീട്ടിലെ കോഴി ഇടുന്ന മുട്ട മേടിക്കാൻ വന്ന ചേട്ടൻ,

വിലപേശി മുട്ടകൾ മേടിച്ചു ഉള്ള ചില്ലറയും തന്നിട്ട് വീണ്ടു

എടാ എടാ എന്നാടാ എന്നും പറഞ്ഞു അയാൾ നടന്നു അകലും

Website