O.M.R

Psc preparation group

10/04/2024
19/03/2024

LDC 2024 SCERT ക്ലാസ്സ്‌ 9 ബയോളജി ക്വിസ് ചുവടെ. ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR

ക്ലാസ്സ് 9 ബയോളജി - 1 (ചോദ്യങ്ങൾ)

1. പകൽ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

A. CO2
B. ഓക്സിജൻ

2. സുക്രോസിനെ അതെ രൂപത്തിൽ സസ്യ ഭാഗങ്ങളിൽ സംഭരിക്കുന്ന സസ്യം?

A. മരച്ചീനി
B. കരിമ്പ്

3. ശരിയായ പ്രസ്താവന ഏത്?

A. പല്ല് നിർമിച്ചിരിക്കുന്ന ഡെന്റൈൻ ഒരു ജീവനുള്ള കല ആണ്

B. കാൽസ്യം അടങ്ങിയിട്ടില്ലാത്ത ഒരു യോജക കലയാണ് സിമന്റം

4. ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധി വരെ നശിപ്പിക്കാൻ സഹായിക്കുന്ന ഘടകം?

A. ലൈസോസൈം
B. സലൈവറി അമിലേസ്

5. ശരീരത്തിൽ ജലം ആഗിരണം ചെയ്യപ്പെടുന്ന പ്രക്രിയ ആണ്

A. ഓസ്‌മോസിസ്
B. ഡിഫ്യൂഷൻ

6. രക്തത്തിലെ രക്തകോശങ്ങളുടെ അളവ്?

A. 55 %
B. 45 %

7. ശരിയായ പ്രസ്താവന ഏത്?

i. ശ്വാസ കോശ സിര സഹിക്കുന്നത് അശുദ്ധ രക്തമാണ്

ii. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ മഹാ ധമനി ആണ്

iii. ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് സൈനോ എട്രിയൽ നോഡ് ആണ്

iv. കൃത്രിമ പേസ് മേക്കർ കണ്ടുപിടിച്ചത് വിൽസൺ ഗ്രേറ്റ് ബാച്ച്

A. i, ii, iv
B. i, ii, iii
C. i, ii, iii, iv
D. ii, iii, iv

8. രക്ത സമ്മർദ്ദം സാധാരണ നിരക്കിൽ നിന്ന് കൂടിയാൽ അത് ഹൈപോ ടെൻഷൻ എന്നറിയപ്പെടുന്നു.

A. പ്രസ്താവന ശരിയാണ്
B. പ്രസ്താവന തെറ്റാണ്

9. 1946 ഇൽ നായയിൽ ഹൃദയം മാറ്റി വെച്ച് കൊണ്ട് ഹൃദയം മാറ്റൽ ശാസ്ത്രക്രിയക്ക് തുടക്കം കുറിച്ചത്?

A. ക്രിസ്ത്യൻ ബർണാട്
B. ഡെമികോവ്

10. ആദ്യമായി മനുഷ്യരിൽ രോഗ ബാധിത ഹൃദയത്തിന് പകരം കൃത്രിമ ഹൃദയം വെച്ച് പിടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്?

A. ക്രിസ്ത്യൻ ബർണാട്
B. ജോഹാൻ കോഫ്

ഉത്തരങ്ങൾ ലഭിക്കുന്ന കംബൈൻഡ് സ്റ്റഡി ഗ്രൂപ്പ്‌ ലിങ്ക് -

https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR

16/03/2024

2024 LDC, LGS, LPUP തുടങ്ങിയ PSC പരീക്ഷകൾക്കായുള്ള combined study ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ഈ ഗ്രൂപ്പ്‌ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. 👇🏻

https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR

SCERT ക്ലാസ് 10 ബയോളജി - ഉത്തരങ്ങൾ -

1. ശരിയായ പ്രസ്താവന ഏത്?

i. മസ്‌തിഷ്കത്തിലും സുഷുംനയിലും മയലിൻ ഷീത്തുള്ള നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗമാണ് ഗ്രെ മാറ്റർ

ii. പ്രേരക നാഡീ കോശങ്ങൾ തലച്ചോറ്, സുഷുംന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്നു.

A. i
B. ii
C. Both i & ii
D. None of these ✅

2. സുഷുംന നാഡികളുടെ എണ്ണം?

A. 12 ജോഡി
B. 31 ജോഡി ✅

3. സെറിബ്രവുമായി ബന്ധം ഇല്ലാത്ത പ്രസ്താവന ഏത് ?

A. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം

B. ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം

C. ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം

D. ഹൃദയ സ്പന്ദനം ശ്വാസോച്വാസം എന്നിവയെ നിയന്ത്രിക്കുന്നു ✅

4. ആന്തര സമസ്ഥിതി പാലനത്തിനു പ്രധാന പങ്ക് വഹിക്കുന്ന ഭാഗം?

A. മെഡുല്ല ഒബ്ളാങ്കേറ്റ
B. ഹൈപോ തലാമസ് ✅

5. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്?

A. തലാമസ്
B. സെറിബെല്ലം ✅

6. വേദന സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം?

A. സെറിബെല്ലം
B. തലാമസ് ✅

7. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത്?

i. മസ്‌തിഷ്കത്തിലെ ഗംഗ്ലീയോണുകൾ നശിക്കുന്നു

ii. ഡോപമിൻ എന്ന നാഡീയ പ്രേക്ഷകത്തിന്റെ ഉത്പാദനം കൂടുന്നു

iii. മസ്‌തിഷ്കത്തിലെ നാഡീകലകളിൽ പ്രോട്ടീൻ അടിയുന്നു

iv. ശരീര തുലന നില നഷ്ടപെടുന്നു.

A. iii
B. iii, iv
C. i, iii
D. ii, iii ✅

8. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശം?

A. കോൺ കോശം
B. റോഡ് കോശം ✅

9. വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ കോശം?

A. കോൺ കോശം ✅
B. റോഡ് കോശം

10. കണ്ണിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് ചെങ്കണ്ണ്?

A. കൺജക്ടൈവ ✅
B. കോർണിയ

ജോയിൻ ചെയ്യാനായി 9495070439 എന്ന നമ്പറിൽ "Join" എന്ന് whatsapp മെസ്സേജ് ചെയ്യുക.

ഗ്രൂപ്പ്‌ ലിങ്ക് - https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR

24/02/2024

PSC പരീക്ഷകളിൽ ചോദിക്കുന്ന കറന്റ്‌ അഫയേഴ്‌സ് നോട്സ് എല്ലാ ദിവസവും ലഭിക്കാനായി ചുവടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

വാട്സ്ആപ്പ് study ഗ്രൂപ്പ്‌ ലിങ്ക് -
https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR

Message Gud Buy on WhatsApp. https://wa.me/message/5IWD7U5EUIMQF1

Or Whatsapp - 'PSC' to 9495070439

കറന്റ്‌ അഫയേഴ്‌സ് 2023 -

1. ഈ വർഷത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൌണ്ടേഷൻ പുരസ്‌കാരം ലോങ്ങ്‌ ജമ്പ് താരം ഒളിമ്പ്യൻ എം ശ്രീശങ്കറിന്.

2. ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവിയിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയായി ആർ വൈശാലി (ആർ പ്രഗ്നാനന്ദയുടെ സഹോദരിയാണ്)

3. മലയാളി ശാസ്ത്രജ്ഞയായ വി ആർ ലളിതാംബികയ്ക്ക് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ലീജിയൻ ദി ഹോണർ പുരസ്‌കാരം ലഭിച്ചു

4. 2023 വർഷത്തെ ലത മങ്കേഷ്‌കർ പുരസ്‌കാരം പിന്നണി ഗായകൻ സുരേഷ് വാട്കർക്ക് ലഭിച്ചു.

5. 2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല - മലപ്പുറം

6. ടൈം മാഗസിന്റെ 2023 ലെ അത്ലേറ്റ് ഓഫ് ദി ഇയർ 2023 പുരസ്‌കാരം നേടിയത് - ലയണൽ മെസി

7. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരം എന്ന ബഹുമതി തുടർച്ചയായി മൂന്നാം തവണയും നേടിയത് - കൊൽക്കത്ത

8. ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം 2023 നേടിയത് -

വിക്ടർ ഒസിംഹൻ (നൈജീരിയ)
അസിസാറ്റ് ഒഷേല (വനിത)

9. ലോക അത്ലറ്റിക് കൗൺസിൽ 2023 ലെ മികച്ച അത്ലറ്റുകളായി തിരഞ്ഞെടുത്തത് -

നോഹ ലൈൽസിൻ (പുരുഷൻ)
ഫെയ്ത കിപ്യേഗാ (വനിത)

10. 2023 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദി ആയത് - തിരുവനന്തപുരം

11. സർക്കാർ സ്കൂളുകളിൽ ഇന്റർനെറ്റ്‌ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം

12. സിംഗപ്പൂരിന്റെ പരമോന്നത കലാ പുരസ്കാരമായ കൾച്ചറൽ മെഡലിയൻ പുരസ്‌കാരം ഇന്ത്യൻ വംശജയായ മീര ചന്ദിനു ലഭിച്ചു.

13. ഫിഫ അണ്ടർ 17 ഫുട്ബോൾ വേൾഡ്കപ്പ് കിരീടം നേടിയത് - ജർമനി

14. ടൈം മാഗസിന്റെ 2023 വർഷത്തെ വ്യക്തി ആയി (പേഴ്സൺ ഓഫ് ദി ഇയർ) തിരഞ്ഞെടുത്തത് - ടെയ്‌ലർ സ്വിഫ്റ്റ് (അമേരിക്ക)

15. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുള്ള വനിതകളുടെ പട്ടികയിൽ നിർമല സീതാരാമൻ 32 ആം സ്ഥാനത്ത്.

16. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുള്ള വനിതകളുടെ പട്ടികയിൽ 1 ആം സ്ഥാനത്ത് - യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ ഉർസുല വോണ്ടെൻലേയ്ൻ

17. Unicef ന്റെ 2023 ലെ യൂത്ത് കോൺടെന്റ് ക്രീയേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി എസ് ഉമ

18. Dr എം കുഞ്ഞാമൻ - നെ പറ്റിയുള്ള വിവരങ്ങൾ പഠിക്കുക

19. US സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി - സാന്ദ്ര ഡേ ഓകൊണർ

20. 2023 ഇൽ അന്തരിച്ച നയതന്ത്രജ്ഞനായ ഹെൻറി കിസിഞ്ചറിന് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ച വർഷം - 1973

21. 2023 ICC ക്രിക്കറ്റ്‌ ഏകദിന ലോകകപ്പ് നേടിയ രാജ്യം - ഓസ്‌ട്രേലിയ (എതിരാളികൾ - ഇന്ത്യ)

ഓസ്‌ട്രേലിയയുടെ ആറാം ലോകകപ്പ് കിരീടം ആണിത്.

ഫൈനലിലെ താരം - ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ)

ടൂർണമെന്റിലെ താരം - വിരാട് കോലി (ഇന്ത്യ)

22. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് എക്ത കപൂറിനും ഹസ്യവതാരകൻ വീർദാസിനും എമ്മി പുരസ്‌കാരം.

23. 28 ആമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് നേടിയ പോളിഷ് സംവിധായകൻ - ക്രിസ്റ്റോഫ് സനൂസി

24. 2023 ലെ ജെസിബി സാഹിത്യ പുരസ്‌കാരം നേടിയത് - പെരുമാൾ മുരുകൻ

(തമിഴ് പുസ്തകമായ ആലണ്ട പാച്ചി യുടെ ഇംഗ്ലീഷ് വിവർത്തനമായ ഫയർ ബേഡിനാണു പുരസ്‌കാരം)

25. 2023 വർഷത്തെ ബുക്കർ പ്രൈസ് നേടിയ പ്രോഫിറ്റ് സോങ് എന്ന നോവൽ രചിച്ചത് - പോൾ ലിഞ്ച് (ഐറിഷ്)

26. ജസ്റ്റിസ് എം ഫാത്തിമ ബീവിയെ പറ്റി പഠിക്കുക

27. വയനാട്ടിലെ ആദിവാസികളുടെ ജീവിതം ആസ്പദമാക്കി 'നെല്ല്' എന്ന നോവൽ എഴുതിയത് - പി. വത്സല.

വാട്സ്ആപ്പ് study ഗ്രൂപ്പ്‌ ലിങ്ക് -
https://chat.whatsapp.com/LiABjXfTDlX4iNtlUsSJiR

11/02/2024

മത്സര പരീക്ഷകളിൽ ചോദിക്കുന്ന കറന്റ്‌ അഫയേഴ്‌സ് - ഭാഗം - 1

2023 നവംബർ മാസം

Whatsapp PSC to 9495070439

എല്ലാ ദിവസവും notes ലഭിക്കുവാനായി ഈ പേജ് ലൈക്‌ ചെയ്യൂ..

1. ഈ വർഷത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൌണ്ടേഷൻ പുരസ്‌കാരം ലോങ്ങ്‌ ജമ്പ് താരം ഒളിമ്പ്യൻ എം ശ്രീശങ്കറിന്.

2. ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവിയിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയായി ആർ വൈശാലി (ആർ പ്രഗ്നാനന്ദയുടെ സഹോദരിയാണ്)

3. മലയാളി ശാസ്ത്രജ്ഞയായ വി ആർ ലളിതാംബികയ്ക്ക് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ലീജിയൻ ദി ഹോണർ പുരസ്‌കാരം ലഭിച്ചു

4. 2023 വർഷത്തെ ലത മങ്കേഷ്‌കർ പുരസ്‌കാരം പിന്നണി ഗായകൻ സുരേഷ് വാട്കർക്ക് ലഭിച്ചു.

5. 2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല - മലപ്പുറം

6. ടൈം മാഗസിന്റെ 2023 ലെ അത്ലേറ്റ് ഓഫ് ദി ഇയർ 2023 പുരസ്‌കാരം നേടിയത് - ലയണൽ മെസി

7. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരം എന്ന ബഹുമതി തുടർച്ചയായി മൂന്നാം തവണയും നേടിയത് - കൊൽക്കത്ത

8. ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം 2023 നേടിയത് -

വിക്ടർ ഒസിംഹൻ (നൈജീരിയ)
അസിസാറ്റ് ഒഷേല (വനിത)

9. ലോക അത്ലറ്റിക് കൗൺസിൽ 2023 ലെ മികച്ച അത്ലറ്റുകളായി തിരഞ്ഞെടുത്തത് -

നോഹ ലൈൽസിൻ (പുരുഷൻ)
ഫെയ്ത കിപ്യേഗാ (വനിത)

10. 2023 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദി ആയത് - തിരുവനന്തപുരം

11. സർക്കാർ സ്കൂളുകളിൽ ഇന്റർനെറ്റ്‌ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം

12. സിംഗപ്പൂരിന്റെ പരമോന്നത കലാ പുരസ്കാരമായ കൾച്ചറൽ മെഡലിയൻ പുരസ്‌കാരം ഇന്ത്യൻ വംശജയായ മീര ചന്ദിനു ലഭിച്ചു.

13. ഫിഫ അണ്ടർ 17 ഫുട്ബോൾ വേൾഡ്കപ്പ് കിരീടം നേടിയത് - ജർമനി

14. ടൈം മാഗസിന്റെ 2023 വർഷത്തെ വ്യക്തി ആയി (പേഴ്സൺ ഓഫ് ദി ഇയർ) തിരഞ്ഞെടുത്തത് - ടെയ്‌ലർ സ്വിഫ്റ്റ് (അമേരിക്ക)

15. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുള്ള വനിതകളുടെ പട്ടികയിൽ നിർമല സീതാരാമൻ 32 ആം സ്ഥാനത്ത്.

16. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുള്ള വനിതകളുടെ പട്ടികയിൽ 1 ആം സ്ഥാനത്ത് - യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ ഉർസുല വോണ്ടെൻലേയ്ൻ

17. Unicef ന്റെ 2023 ലെ യൂത്ത് കോൺടെന്റ് ക്രീയേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി എസ് ഉമ

18. Dr എം കുഞ്ഞാമൻ - നെ പറ്റിയുള്ള വിവരങ്ങൾ പഠിക്കുക

19. US സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി - സാന്ദ്ര ഡേ ഓകൊണർ

20. 2023 ഇൽ അന്തരിച്ച നയതന്ത്രജ്ഞനായ ഹെൻറി കിസിഞ്ചറിന് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ച വർഷം - 1973

21. 2023 ICC ക്രിക്കറ്റ്‌ ഏകദിന ലോകകപ്പ് നേടിയ രാജ്യം - ഓസ്‌ട്രേലിയ (എതിരാളികൾ - ഇന്ത്യ)

ഓസ്‌ട്രേലിയയുടെ ആറാം ലോകകപ്പ് കിരീടം ആണിത്.

ഫൈനലിലെ താരം - ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ)

ടൂർണമെന്റിലെ താരം - വിരാട് കോലി (ഇന്ത്യ)

22. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് എക്ത കപൂറിനും ഹസ്യവതാരകൻ വീർദാസിനും എമ്മി പുരസ്‌കാരം.

23. 28 ആമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് നേടിയ പോളിഷ് സംവിധായകൻ - ക്രിസ്റ്റോഫ് സനൂസി

24. 2023 ലെ ജെസിബി സാഹിത്യ പുരസ്‌കാരം നേടിയത് - പെരുമാൾ മുരുകൻ

(തമിഴ് പുസ്തകമായ ആലണ്ട പാച്ചി യുടെ ഇംഗ്ലീഷ് വിവർത്തനമായ ഫയർ ബേഡിനാണു പുരസ്‌കാരം)

25. 2023 വർഷത്തെ ബുക്കർ പ്രൈസ് നേടിയ പ്രോഫിറ്റ് സോങ് എന്ന നോവൽ രചിച്ചത് - പോൾ ലിഞ്ച് (ഐറിഷ്)

26. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി - ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു.

27. വയനാട്ടിലെ ആദിവാസികളുടെ ജീവിതം ആസ്പദമാക്കി 'നെല്ല്' എന്ന നോവൽ എഴുതിയത് - പി. വത്സല.

Send PSC to 9495070439

എല്ലാ ദിവസവും കറന്റ്‌ അഫയേഴ്‌സ് ലഭിക്കുവാനായി ഈ പേജ് ലൈക്‌ ചെയ്യൂ..

LP/ UP 👫LDC 2024 CAMPAIGN STUDY 👍🏻 04/09/2023

🔥ഒത്തൊരുമിച്ചു പഠിക്കാം 🔥
നിങ്ങൾക്കിതാ സുവർണാവസരം

PSC യുടെ വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പഠിക്കാം...

Lp/up
LDC
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിയാണോ നിങ്ങൾ?
എങ്കിൽ പഠനം ആരംഭിക്കേണ്ട സമയം ആയിരിക്കുന്നു. ഇനിയും മടിച്ചിരിക്കാതെ പഠിക്കാൻ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി പഠിക്കാൻ താഴെയുള്ള ഗ്രൂപ്പിൽ join ചെയ്തോളു
👇👇👇👇👇👇👇👇👇👇👇👇👇👇👇👇

📚 SCERT പാഠപുസ്തകങ്ങളിലൂടെയുള്ള പഠനം
📚 ഡെയിലി കറന്റ്‌ അഫയേഴ്‌സ്
📚 ടോപിക് വൈസ് ക്ലാസുകൾ
📚വാട്സ്അപ്പിലൂടെ വോയിസ്‌ ക്ലാസുകൾ
📚ദിവസവും പഠിച്ച ടോപിക് based റിവിഷൻ. 👍🏻👍🏻 Follow this link to join my WhatsApp group:

LP/ UP 👫LDC 2024 CAMPAIGN STUDY 👍🏻 WhatsApp Group Invite

13/03/2023

95-ാം ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് വിഭാഗങ്ങളിലാണ് ഓസ്‌കര്‍ വേദിയില്‍ ഇന്ത്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നത്.

നാട്ടു നാട്ടു സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്‌കര്‍ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. ദ എലഫന്റ് വിസ്പറേഴ്‌സിന് ലഭിച്ച പുരസ്‌കാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഏറ്റുവാങ്ങി. ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്‌സിന് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയി.

മികച്ച നടന്‍

ലോക സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി. ബ്രണ്ടന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ദി വെയ്ല്‍ എന്ന സിനിമയ്ക്കാണ് അംഗീകാരം. ദി മമ്മി സിനിമയിലൂടെ 90കളുടെ അവസാനത്തില്‍ കുട്ടികളുടെ ഇഷ്ടതാരമാണ് ബ്രണ്ടന്‍. അമിത വണ്ണം കാരണം വീടിനുള്ളില്‍ കഴിയേണ്ടി വന്ന ചാര്‍ളിയുടെ കഥയാണ് ദി വെയ്ല്‍. വെനീസ് മുതല്‍ ടൊറന്റെ വരെയുള്ള എല്ലാ ചലച്ചിത്ര മേളകളിലും ദി വെയ്ല്‍ കണ്ട് മിനിറ്റുകളോളം നിന്ന് കൈയ്യടി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ഏറ്റവും മികച്ച അംഗീകാരം തന്നെയായിരുന്നു ആ കൈയ്യടി. തന്റെ മികവിന് മങ്ങലേറ്റിട്ടില്ല എന്ന് തെളിയിച്ച ചിത്രം.

മികച്ച നടി: ആദ്യ ഏഷ്യന്‍ വനിതയായി മിഷേല്‍ യോ

95-ാം ഓസ്‌കറില്‍ മികച്ച നടിയായി മിഷേല്‍ യോ. എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. എവ്‌ലി എന്ന കഥാപാത്രമാണ് ചിത്രത്തിലേത്. ഡാനിയല്‍സ് എന്നറിയപ്പെടുന്ന ഡാനിയേല്‍ ഷീനെര്‍ട്ടും ഡാനിയല്‍ ക്വാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം, മികച്ച ചിത്രത്തിനും മികച്ച സംവിധായകനും അഭിനയത്തിനും ഉള്‍പ്പെടെയുള്ള നോമിനേഷനുകളില്‍ ഉള്‍പ്പെട്ടിരുന്നു. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവയിലും അംഗീകരിക്കപ്പെട്ടു. അഞ്ച് പുരസാകാരങ്ങളാണ് എവരിതിങ്ങിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച നിര്‍മ്മാണം, മികച്ച സംവിധാനം, മികച്ച ചിത്ര സംയോജനം എന്നിവയാണ് പുരസ്‌കാരം ലഭിച്ച മറ്റ് വിഭാഗങ്ങള്‍.

13/05/2022

തിയറി ഓഫ് യൂട്ടിലിറ്റിയെ പറ്റി നിങ്ങൾ കെട്ടിട്ടുണ്ടാവും. അതായത്, ഒരു വസ്തുവോ സേവനമോ ഭക്ഷണമോ ഒക്കെ ഉപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷവും സംതൃപ്തിയുമാണ് ഇതിൽ പറയുന്നത്. അതിൽ വ്യക്തമായി പറയുന്ന കാര്യം ഇതാണ്. ഇന്ന് നിങ്ങൾ ഒരു ഐസ്ക്രീം കഴിച്ചാൽ കിട്ടുന്ന സന്തോഷം എത്രയാണോ അതിലും ഏതാനും ശതമാനം കുറവായിരിക്കും നാളെ അതേ ഐസ്ക്രീം കഴിച്ചാൽ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ നാലു വയസ്സുള്ള മകന് കളിക്കാൻ കൊടുത്തിരിക്കുന്നത് അയാളുടെ ഒന്നരലക്ഷം രൂപയുടെ ഫോൺ ആണ്. 🙆‍♂️
നാലു വയസിൽ അവനു ഒന്നര ലക്ഷം രൂപയുടെ ഫോൺ വെച്ച് കളിക്കാൻ സാധിക്കുമ്പോൾ 16 വയസ്സ് ആകുമ്പോൾ അവൻ ആഗ്രഹിക്കുന്ന ഫോൺ ഒരിക്കലും പതിനായിരം രൂപയുടെ ഫോൺ ആയിരിക്കില്ല എന്നുള്ളതാണ് സത്യം. എത്ര ഭീകരമായിരിക്കും അവന്റെ മാനസികാവസ്ഥ അല്ലെങ്കിൽ, അവനെ താങ്ങേണ്ടി വരുന്ന അവന്റെ മാതാപിതാക്കന്മാരുടെ അവസ്ഥ ?

വേറൊരു ബന്ധു പറഞ്ഞതാണ് അയാളുടെ ഏഴു വയസുള്ള മകൻ വല്ലാത്ത ആഗ്രഹം പറഞ്ഞതുകൊണ്ട് അയാൾ ഒരു BMW കാർ വാങ്ങിയത്രേ. മേൽപ്പറഞ്ഞ രണ്ടുപേരും മിഡിൽക്ലാസ് ആൾക്കാർ മാത്രമാണ്. ഗൾഫിൽ ജോലി ഉണ്ടെന്നു മാത്രം .

ഈ BMW ക്കാരൻ ഒരിക്കലും മകനോട് പറയാൻ പാടില്ലായിരുന്നു .നിന്റെ ആഗ്രഹം കൊണ്ടാണ് ഞാൻ ഈ കാർ വാങ്ങിയതെന്ന്.

Developmental task എന്നുപറഞ്ഞ ഒരു മനശാസ്ത്ര സിദ്ധാന്തമുണ്ട്. ഓരോ പ്രായത്തിലും കുട്ടികൾ ഘട്ടംഘട്ടമായി ആർജിച്ചെടുക്കേണ്ട സാമൂഹികപരമായുള്ള, മനശാസ്ത്രപരമായ കഴിവുകൾ. അതുപോലെത്തന്നെയാണ് സന്തോഷങ്ങളും നേട്ടങ്ങളും. അത് ഘട്ടംഘട്ടമായി ഉണ്ടാവേണ്ടതാണ്.

അതായത് സ്ലേറ്റിൽ എഴുതേണ്ട പ്രായത്തിൽ കുട്ടിക്ക് പേന കൊടുത്താൽ പിന്നെ എന്ത് കിട്ടിയാൽ ആയിരിക്കും അവനു പിന്നീട് സന്തോഷമുണ്ടാവുക?

ലോക പ്രശസ്തമായ MIT സർവകലാശാലയിൽ പഠിച്ചു വന്ന രത്തൻ ടാറ്റാക്ക് ടാറ്റ കമ്പനി കൊടുത്തത് മാനേജർ പോസ്റ്റ് അല്ല,ടാറ്റാ കെമിക്കൽസിൽ വെറും ഫ്ലോർ സൂപ്പർവൈസർ ആയിട്ടാണ്. ഐപിഎസ് കിട്ടുന്ന ആൾക്ക് ആദ്യം കൊടുക്കുന്ന പദവി എസ് പി ആയിട്ടല്ല. അവരെ ഒരു പോലീസ് സ്റ്റേഷൻ ചാർജുള്ള SHO ആയിട്ടാണ് ആദ്യം നിയമിക്കുക. അതുപോലെ ഐഎസ് കാർ വില്ലേജ് ഓഫീസറുടെ പണി മുതൽ പഠിച്ചു വരുന്നുണ്ട്.

കേരളത്തിലെ ബഹുഭൂരിപക്ഷം ആൾക്കാരും വളരെ പിന്നോക്കം അവസ്ഥയിൽ നിന്ന് വന്നത് ആയതുകൊണ്ട് അവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട്.,,,, ഞങ്ങളുടെ ചെറുപ്പത്തിൽ ഇതൊന്നും കിട്ടിയില്ല. അതുകൊണ്ട് ഞങ്ങൾ എല്ലാവിധ സൗഭാഗ്യങ്ങളും കുട്ടികൾക്ക് കൊടുക്കും.

പോസ്റ്റ് ഒളിമ്പിക്സ് ഡിപ്രെഷൻ എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ട്.ഒളിമ്പിക്സ് ആരവങ്ങളും സൗഹൃദങ്ങളും ഉത്സവത്തിമിർപ്പും, ഹർഷാരവങ്ങളും സ്വീകരണങ്ങളും സ്നേഹങ്ങളും വിരുന്നുകളും എല്ലാം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ സ്പോർട്സ് താരങ്ങൾക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. പലരും വിഷാദരോഗത്തിലേക്ക് വഴുതിവീഴാറുണ്ട്.നമ്മളുടെ ജീവിതത്തിലേക്ക് സന്തോഷങ്ങളുടെ ഒരു പെരുമഴ ഒരുമിച്ചു വന്നു കഴിഞ്ഞു, അതു തീരുമ്പോൾ നമ്മുടെ മനസ്സ്,പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ശൂന്യമാകും.

കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എന്ത് തെരഞ്ഞെടുക്കുമ്പോഴും ബോധപൂർവ്വമായി ലിമിറ്റ് ചെയ്യുക. അവന്റെ പ്രായത്തിൽ ഉള്ളത് മാത്രം കൊടുക്കുക നിങ്ങളുടെ പോക്കറ്റിന് ചേർന്നതല്ല .

ആഗ്രഹിച്ച ഫോൺ കിട്ടാത്തതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്ത എത്ര കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവസാനമായി കേട്ടത് ഒരു സൈക്കോളജിസ്റ്റ് പറഞ്ഞ സംഭവമാണ്. 16 വയസ്സുള്ള മകനു വേണ്ടിയിട്ട് ഫോൺ മേടിക്കാൻ വേണ്ടി അമ്മ കടയിൽ ചെന്നു. അവന്റെ "പിയർ ഗ്രൂപ്പ്" അതായത്, സമപ്രായക്കാർക്ക് ഉള്ള ഫോണിന്റെ നിലവാരമാണ് അവൻ കടയിൽ ചെന്ന് ചോദിച്ചത്. അമ്മ താലി പണയം വച്ചാണ് ഫോണിനുള്ള പൈസ ഉണ്ടാക്കിയത്. അമ്മ കൈയിലുള്ള പണം വെച്ച് ഒരു ഫോൺ വാങ്ങി. പക്ഷേ അവൻ ആഗ്രഹിച്ച സ്പെസിഫിക്കേഷൻ ഉള്ള ഫോൺ അല്ലായത്. വീട്ടിൽ ചെന്ന് അവൻ കതക് അടച്ചു തൂങ്ങിമരിക്കുകയായിരുന്നു.

നമ്മുടെ കുട്ടികളെ നമ്മൾ അറിഞ്ഞുകൊണ്ട് ഈ അവസ്ഥയിലേക്ക് തള്ളിവിടരുത്. ഫോൺ ഒരു ഭീകരജീവി തന്നെയാണ്.😢

എനിക്ക് ജീവിതം മടുത്തു എന്നും എനിക്കിനി ഒരു കാര്യവും സാധിക്കാൻ ഇല്ല എന്നും പറഞ്ഞു ആത്മഹത്യചെയ്ത ജോണിനെ ഞാനോർക്കുന്നു(പേര് യഥാർത്ഥമല്ല) .എന്റെ സീനിയറായിരുന്നു. എപ്പോഴും ചിരിക്കുന്ന എല്ലാവർക്കും ഇഷ്ടമുള്ള കാഞ്ഞിരപ്പള്ളിയിലെ കോടീശ്വരനായ ഡോക്ടറുടെ മകൻ. മാതാപിതാക്കന്മാർ ക്കൊപ്പം സിനിമ കണ്ട്, ഭക്ഷണം കഴിച്ചു, അവർക്കു ഉമ്മയും കൊടുത്തു അവൻ മുറിയിലേക്ക് ഉറങ്ങാൻ പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത വണ്ണം തെക്കോട്ട് പോയി അവൻ.

*ആർഭാട നിർമാണങ്ങൾ മാത്രമല്ല വികസനം, അതിലേക്കുള്ള ബാലപാഠമായ അതിരില്ലാത്ത സന്തോഷവും സമ്മാനങ്ങളും ഒക്കെ വികസനങ്ങൾ ആണ്, ആഗോളതാപന കാരണങ്ങളുടെ ആദ്യ ചവിട്ടുപലക.....* മനുഷ്യനാവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്, എന്നാൽ ഒരുവന്റെപോലും അത്യാഗ്രഹത്തിനുള്ളത് ഭൂമിയിലില്ല - ഗാന്ധിജി.

കടപ്പാട്.

29/04/2022

മുന്നോട്ട് പോകാനും ലക്ഷ്യത്തിലെത്താനും നമുക്ക് സുവ്യക്തമായ പാതയുള്ളപ്പോള്‍ വെറുതെ ഉറങ്ങരുത്.. എണീക്കുക, പരിശ്രമിക്കുക..

13/04/2022

ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് ? (ക്ളൂ - കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്ന 'വെള്ളയാട് ' പറയും)

19/04/2021

Animals and their young ones class now .. Join this link - https://youtu.be/MkoCzjJVk2w

25/01/2021

വിഷയം - പ്രിലിമിനറി സിലബസിലെ കേരളത്തിലെ സ്വാതന്ത്ര്യ സമരം, സാമൂഹ്യ പരിഷ്കരണം.

Maths - സമയവും ദൂരവും, ശ്രേണികള്‍

No of Questions - 50

ഉത്തരങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി താഴെയുള്ള ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

https://wa.me/message/5IWD7U5EUIMQF1

1. ചാലിയം കോട്ടയിലെ വിജയത്തെ പ്രകീര്‍ത്തിച്ച് ഫത്ത്ഹുല്‍ മുബീന്‍ എന്ന അറബികാവ്യം എഴുതിയത് ?

A. ഖാസി മുഹമ്മദ്
B. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്

2. ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തകം എഴുതിയത് ?

A. സി. വി. രാമന്‍പിള്ള
B. സര്‍ദാര്‍ കെ എം പണിക്കര്‍

3. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം ?

A. ആറ്റിങ്ങല്‍ കലാപം
B. അഞ്ചുതെങ്ങ് കലാപം

4. മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കാന്‍ കാരണമായ സന്ധി ?

A. വേണാട് ഉടമ്പടി
B. ശ്രീരംഗപട്ടണം സന്ധി

5. ''അന്യരുടെ രാജ്യങ്ങള്‍ വഞ്ചനകൊണ്ട് കൈയടക്കുന്നത് അവരുടെ വംശപാരമ്പര്യമാണ്'' ബ്രിട്ടീഷുകാരെ പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടത് ?

A. വേലുത്തമ്പി ദളവ
B. പാലിയത്തച്ഛന്‍

6. ആറ്റിങ്ങല്‍ കലാപത്തെ തുടര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി ?

A. വേണാട് ഉടമ്പടി
B. മാവേലിക്കര ഉടമ്പടി

7. ആലപ്പുഴയില്‍ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിച്ച വര്‍ഷം ?

A. 1859
B. 1861

8. FACT യുടെ ആസ്ഥാനം ?

A. കളമശേരി
B. ആലുവ

9. മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയാറാക്കിയത് ?

A. അര്‍ണോസ് പാതിരി
B. ഡോ. ആഞ്ചലോസ് ഫ്രാന്‍സിസ്

10. ആദ്യത്തെ ഇംഗ്ളീഷ് - മലയാളം നിഘണ്ഡു തയാറാക്കിയത് ?

A. ബെഞ്ചമിന്‍ ബെയ്ലി
B. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

11. പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് 1817 ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ?

A. ഗൗരി ലക്ഷ്മി ഭായി
B. ഗൗരി പാര്‍വതി ഭായി

12. ചാന്നാര്‍ ലഹള നടന്ന വര്‍ഷം ?

A. 1915
B. 1859

13. കേരളത്തിലെ ആദ്യത്തെ സ്വകാര്യബാങ്ക് സ്ഥാപിച്ചത് ?

A. 1899
B. 1961

14. സിവില്‍ നിയമലംഘനത്തിന് പയ്യന്നൂരില്‍ നേതൃത്വം നല്‍കിയത് ?

A. മുഹമ്മദ് അബ്ദുറഹിമാന്‍
B. കെ. കേളപ്പന്‍

15. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപപ്പെട്ട വര്‍ഷം ?

A. 1939
B. 1920

16. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ INC യുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?

A. അമരാവതി സമ്മേളനം
B. നാഗ്പൂര്‍ സമ്മേളനം

17. ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം എഴുതിയത് ?

A. മൊയ്യാരത്ത് ശങ്കരന്‍
B. ചേറ്റൂര്‍ ശങ്കരന്‍ നായര്‍

18. ''രാജ്യസ്നേഹം വീറ് കൊണ്ടെ ധീരരുണ്ടീ നാട്ടില് '' മലബാര്‍ കലാപത്തെക്കുറിച്ച് ഈ വരികള്‍ എഴുതിയത് ആര് ?

A. കമ്പളത്ത് ഗോവിന്ദന്‍ നായര്‍
B. കെ. മാധവന്‍ നായര്‍

19.കലാപകാരികളാല്‍ കൊല്ലപ്പെട്ട മലബാര്‍ കലാപത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് പോലീസ് മേധാവി ?

A. ഹിച്ച്കോക്ക്
B. ആര്‍തര്‍ വെല്ലസ്ളി

20. എന്‍റെ ദൈവം കല്ലും മരവുമല്ല എന്നഭിപ്രായപ്പെട്ട സ്വാതന്ത്ര്യസമര സേനാനി ?

A. കെ. രാമകൃഷ്ണപിള്ള
B. അയ്യങ്കാളി

21. 1931 ല്‍ കോണ്‍ഗ്രസ് വടകര സമ്മേളനത്തിന്‍റെ ഭാഗമായി മഹിളാസമ്മേളനം ചേര്‍ന്നപ്പോള്‍ മലബാറില്‍ നേതൃത്വം നല്‍കിയത് ?

A. ആനി ബസന്‍റ്
B. എ.വി. കുട്ടിമാളു അമ്മ

22. KPCC നിലവില്‍ വന്നത് ?

A. 1921
B. 1939

23. 1928 ലെ പയ്യന്നൂര്‍ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത് ?

A. ആനിബസന്‍റ്
B. ജവഹര്‍ലാല്‍ നെഹ്റു

24. 1947 ല്‍ ഐക്യകേരള പ്രമേയം അവതരിപ്പിക്കപ്പെട്ട ഐക്യകേരള കണ്‍വെന്‍ഷന് അദ്ധ്യക്ഷത വഹിച്ചത് ?

A. കെ. കേളപ്പന്
B. പട്ടം താണുപിള്ള

25. തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചത് ?

1949 july 1
1950 july 1

26. കേരള സംസ്ഥാന രൂപീകരണത്തോട് അനുബന്ധിച്ച് ഐക്യകേരള പ്രതിജ്ഞ എഴുതിയത് ?

A. കെ. പി. കേശവമേനോന്‍
B. എന്‍. വി. കൃഷ്ണവാര്യര്‍

27. പഴശി കുടീരം സ്ഥിതി ചെയ്യുന്നത് ?

A. മാനന്തവാടി
B. വയനാട്

28. കേരളത്തില്‍ ഡച്ചുഭരണം അവസാനിക്കാന്‍ കാരണമായ സന്ധി ?

A. മാവേലിക്കര ഉടമ്പടി
B. വേണാട് ഉടമ്പടി

29. മാപ്പിള ലഹളയുടെ താല്‍ക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടത് ?

A. അലി മുസലിയാര്‍
B. വാരിയംകുന്നത്ത് മുഹമ്മദ് ഹാജി

30. മലബാര്‍ കലാപത്തോടനുബന്ധിച്ച് വാഗണ്‍ ട്രാജഡി നടന്നത് ?

A. 1929
B. 1921

31. കുറിച്യര്‍ ലഹള നടന്നത് എവിടെ ?

A. കാസര്‍ഗോഡ്
B. വയനാട്

32. മലയാളത്തിലെ ആദ്യ ചരിത്രനോവലായ മാര്‍ത്താണ്ഡവര്‍മ്മ എഴുതിയത് ?

A. സി. വി. രാമന്‍പിള്ള
B. സര്‍ദാര്‍ കെ. എം. പണിക്കര്‍

33. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി ?

A. കെ. എം. പണിക്കര്‍
B. ജോണ്‍ മത്തായി

34. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ?

A. പറവൂര്‍ ടി. കെ. നാരായണപിള്ള
B. പട്ടം താണുപിള്ള

35. തിരുകൊച്ചി സംസ്ഥാനത്തെ അവസാന മുഖ്യമന്ത്രി ?

A. പനമ്പള്ളി ഗോവിന്ദമേനോന്‍
B. പട്ടം താണുപിള്ള

36. തിരുവിതാംകൂര്‍, തിരുകൊച്ചി , കേരളം എന്ന മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി , മുഖ്യമന്ത്രി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചത് ?

A. പനമ്പള്ളി ഗോവിന്ദമേനോന്‍
B. പട്ടം താണുപിള്ള

37. മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്‍റെ പാലക്കാട് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ?

A. ആനി ബസന്‍റ്
B. ജവഹര്‍ലാല്‍ നെഹ്റു

38. സി. കേശവന്‍റെ ആത്മകഥ ?

A. ജീവിതസമരം
B. സമരം തന്നെ ജീവിതം

39. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട വര്‍ഷം ?

A. 1941
B. 1938

40. ആരുടെ നേതൃത്തത്തിലാണ് ഹോംറൂള്‍ ലീഗിന്‍റെ ഒരുശാഖ 1916 ല്‍ മലബാറില്‍ ആരംഭിച്ചത് ?

A. കെ. പി. കേശവമേനോന്‍
B. ആനി ബസന്‍റ്

41. വൈകുണ്ഠ സ്വാമികള്‍ ജനിച്ചത് ?

A. കൊല്ലൂര്‍
B. ശാസ്താംകോയില്‍

42. സമപന്തിഭോജനം സംഘടിപ്പിച്ചത് ?

A. വൈകുണ്ഠ സ്വാമികള്‍
B. സഹോദരന്‍ അയ്യപ്പന്‍

43. വേല ചെയ്താല്‍ കൂലി കിട്ടണം എന്ന് പറഞ്ഞത് ?

A. വൈകുണ്ഠ സ്വാമികള്‍
B. പണ്ഡിറ്റ് കറുപ്പന്‍

44. ''വിദ്യയും വിത്തവും ഉണ്ടെങ്കിലെ മനുഷ്യപുരോഗതി സാധ്യമാകൂ'' എന്ന് പറഞ്ഞത് ?

A. വൈകുണ്ഠ സ്വാമികള്‍
B. ചട്ടമ്പിസ്വാമികള്‍

45. രണ്ടുതവണ ശ്രീമൂലം പ്രജാസഭയില്‍ അംഗമായ സാമൂഹ്യ പരിഷ്കര്‍ത്താവ് ?

A. കുമാരഗുരുദേവന്‍
B. അയ്യങ്കാളി

46. ഒന്നാം മഹായുദ്ധകാലത്ത് യുദ്ധവിരുദ്ധജാഥ നയിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ നവോത്ഥാന നേതാവ് ?

A. പണ്ഡിറ്റ് കറുപ്പന്‍
B. പൊയ്കയില്‍ യോഹന്നാന്‍

47. മേച്ചില്‍ പുല്ല് സമരം നയിച്ചത് ?

A. കാര്‍ത്യായനി അമ്മ
B. കണ്ടകൈ കുഞ്ഞാക്കമ്മ

48. നമ്പൂതിരി സ്ത്രീകളുടെ അവസ്ഥ തുറന്നുകാട്ടിയ ഋതുമതി എന്ന നാടകത്തിന്‍റെ രചയിതാവ് ?

A. വി.ടി. ഭട്ടതിരിപ്പാട്
B. പ്രേംജി

49. കല്യാണദായിനി സഭ രൂപീകരിച്ചത് ?

A. സഹാേദരന്‍ അയ്യപ്പന്‍
B. പണ്ഡിറ്റ് കറുപ്പന്‍

50. ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ഉള്‍പ്പെടാത്തത് ?

A. കേദാര്‍നാഥ്
B. ബദരീനാഥ്

51. മണിക്കൂറില്‍ 54 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന 150 മീറ്റര്‍ നീളമുള്ള തീവണ്ടി 450 മീറ്റര്‍ നീളമുള്ള പാലം കടക്കാന്‍ എത്ര സെക്കന്‍റ് സമയമെടുക്കും ?

A. 45 sec
B. 40 sec
C. 50 sec

52. ഒരു ബസ് മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 5 മണിക്കൂര്‍ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂര്‍ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കില്‍ ബസിന്‍റെ വേഗത എത്ര വര്‍ദ്ധിപ്പിക്കണം ?

A. 10 km/hr
B. 16 km/hr
C. 14 km/hr

53. അടുത്ത സംഖ്യ ഏത് ?

4, 25, 64, ___ ?

A. 121
B. 81

54. 120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 km/hr വേഗതയില്‍ സഞ്ചരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?

A. 12 sec
B. 20 sec
C. 18 sec

55. അടുത്ത സംഖ്യയേത് ?

3,12,24,96,192, ___ ?

A. 768
B. 702
C. 384

56. അടുത്ത പൂര്‍ണ്ണസംഖ്യയേത് ?

3 × 1/5 , 3 × 3/5 , 4 , 4 × 2/5 , _____ ?

A. 6
B. 5
C. 7

57. സംഖ്യാശ്രേണിയിലെ അടുത്ത പദമേത് ?

7, 12, 19, ____ ?

A. 33
B. 28
C. 26

58. ഒരു കാര്‍ ആദ്യത്തെ രണ്ട് മണിക്കൂറില്‍, ഒരു മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കിലോമീറ്റര്‍ എന്ന വേഗതയില്‍ അടുത്ത രണ്ട് മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര ?

A. 100
B. 140
C. 70

59 അടുത്ത സംഖ്യയേത് ?

5, 9, 4, 8, 3, 7, ___ ?

A. 5
B. 4
C. 2

60. 1, 22, 333, 4444, 55555, _____ എന്ന ശ്രേണിയിലെ 12 ആം പദത്തിലെ അക്കങ്ങളുടെ തുക എത്ര ?

A. 48
B. 36

ഉത്തരങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി താഴെയുള്ള ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

https://wa.me/message/5IWD7U5EUIMQF1

23/01/2021

പത്താംതരം പ്രിലിമിനറി സ്പെഷ്യല്‍ - SCERT യിലെ ശ്രീനാരായണഗുരു (തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങള്‍)

നിങ്ങള്‍ അടുത്തമാസം നടക്കുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ടെങ്കില്‍ ചുവടെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യൂ..

https://wa.me/message/5IWD7U5EUIMQF1

1. വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനുമാണ് എന്ന് ഉദ്ഘോഷിച്ചത് ?

ശ്രീനാരായണഗുരു , ആലുവ സര്‍വമതസമ്മേളനത്തിന്‍റെ കവാടത്തില്‍

2. സംഘടന കൊണ്ട് ശക്തരാകുക, ഒരു ജാതി ഒരു മതം, മനുഷ്യത്വമാണ് മനുഷ്യന്‍റെ ജാതി എന്നിങ്ങനെ പ്രസ്താവിച്ചത് ?

ശ്രീനാരായണഗുരു

3. പുളികുടി, തിരണ്ടുകല്യാണം, താലികെട്ടുകല്യാണം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ പ്രയത്നിച്ചത് ?

ശ്രീനാരായണഗുരു

4. SNDP സ്ഥാപിക്കപ്പെട്ട വര്‍ഷം ?

1903

5. ഗുരുവിന്‍റെ പ്രധാന കൃതികള്‍ ?

ആത്മോപദേശ ശതകം, ദര്‍ശനമാല, ദൈവദശകം

6. ശ്രീനാരായണഗുരു ജനിച്ചത് ?

ചെമ്പഴന്തി

7. ശ്രീനാരായണഗുരു അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം ?

കളവന്‍കോട്, ആലപ്പുഴ

8. ശ്രീനാരായണഗുരു കളവന്‍കോട് പ്രതിഷ്ഠിച്ചത് ?

''ഓം'' എന്നെഴുതിയ കണ്ണാടി

9. ''ഇനി ക്ഷേത്രനിര്‍മ്മാണമല്ല, വിദ്യാലയനിര്‍മ്മാണമാണ് ജനതയ്ക്ക് വേണ്ടത്. പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം'' ഇങ്ങനെ അഭിപ്രായപ്പെട്ടത് ?

ശ്രീനാരായണഗുരു

10. ശ്രീനാരായണഗുരു സമാധിയായ വര്‍ഷം ?

1928 (1856 - 1928)

Photos from O.M.R's post 23/01/2021

PSC പരീക്ഷകള്‍ക്കായി തയാറെടുക്കുന്നവരാണൊ നിങ്ങള്‍ ? ജോലിസമയത്തും വീട്ടിലിരുന്നും പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ഇതാ അവസരം..

എല്ലാദിവസവും SCERT യില്‍ നിന്നുള്ള ചോദ്യങ്ങള്‍, മുന്‍വര്‍ഷ പരീക്ഷകളിലെ LDC, LGS പ്രിലിമിനറി സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങള്‍ എന്നിവ PDF ആയും Audio ആയും വാട്സാപ്പില്‍ ലഭിക്കാനായി omr paid online class ല്‍ അംഗമാകുക..

പ്രിലിമിനറി സിലബസിലെ കണക്ക്, LDC, LGS പരീക്ഷകളിലെ ഇംഗ്ളീഷ് എന്നിവ ഒരൊ വിഷയങ്ങളും പ്രത്യേകം ക്ളാസെടുക്കുന്നു..

24×7 Teachers നോട് online ആയി സംശയങ്ങള്‍ ചോദിക്കാന്‍ അവസരം..

ജോയിന്‍ ചെയ്യാനായി ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യൂ..

https://wa.me/message/5IWD7U5EUIMQF1

21/01/2021

പ്രിലിമിനറി സിലബസിലെ 48 വിഷയങ്ങള്‍, കറന്‍റ് അഫയേഴ്സ്, SCERT , പ്രിലിമിനറി സിലബസിലെ മുന്‍വര്‍ഷ ചോദ്യങ്ങള്‍ (കണക്ക് ഉള്‍പ്പെടെ) pdf ആയും Audio ആയും ലഭിക്കുന്നു. കണക്ക് പ്രത്യേകം ടീച്ചര്‍ ക്ളാസ് എടുക്കുന്നു..

കൂടാതെ ക്വിസ്, സാമ്പിള്‍ പരീക്ഷകള്‍ എന്നിവയും..

ഇനിയുള്ള ഒരുമാസം കഠിനപരിശ്രമം നടത്തി പ്രിലിമിനറി നേടിയെടുക്കൂ.. ഇത് പാസായെങ്കില്‍ മാത്രമെ ഇനി വരുന്ന LDC, LGS മുതലായ പരീക്ഷകള്‍ എഴുതാന്‍ കഴിയൂ..

പരീക്ഷാ ദിവസം വരെ ഒറ്റ തവണ payment Rs - 500 only.. ജോയിന്‍ ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യൂ..

https://wa.me/message/5IWD7U5EUIMQF1

18/01/2021

PSC പ്രിലിമിനറി പരീക്ഷ തീയതി എത്തിയിരിക്കുന്നു.. ഇനിയുള്ള ഒരുമാസം കഠിനപരിശ്രമം നടത്താം..

പ്രിലിമിനറി സിലബസ് മുഴുവനായും കവര്‍ ചെയ്തുള്ള full course fee rs 500 only. SCERT, മുന്‍വര്‍ഷ ചോദ്യങ്ങളിലെ പ്രിലിമിനറി സിലബസ്, പ്രിലിമിനറി സിലബസ് അനുസരിച്ചുള്ള കറന്‍റ് അഫയേഴ്സ് എന്നിവ pdf ആയൊ Audio ആയൊ ലഭിക്കുന്നതോടൊപ്പം ക്വിസ്, പരീക്ഷ മുതലായവ നടത്തി അത് നിങ്ങള്‍ക്ക് ഓര്‍മ്മ നില്‍ക്കാനും സഹായിക്കുന്നു. കണക്ക് പ്രത്യേകമായി ക്ളാസെടുക്കുന്നു..

ജോയിന്‍ ചെയ്യാനായി താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

https://wa.me/message/5IWD7U5EUIMQF1

09/01/2021

ഇന്നത്തെ ദിവസത്തിന്‍റെ
(9 ജനുവരി)
പ്രത്യേകത എന്താണ് ?

29/12/2020

പ്രിലിമിനറിക്ക് ഇനി പഠിക്കാം, പഠിക്കേണ്ടത് മാത്രം

എല്ലാവരും ഒരുകാര്യം ഓര്‍ക്കുക. വരുന്നത് പ്രിലിമിനറി പരീക്ഷ ആണ്. മെയിന്‍ പരീക്ഷ അല്ല. LGS കാരും LDC ക്കാരും എല്ലാവരും എഴുതുന്ന പരീക്ഷ. പ്രാഥമിക ഘട്ടമായതിനാല്‍ പ്രൈമറി ലെവലില്‍ ഒരു പരീക്ഷ നടത്തി അത്യാവശ്യം അറിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനായി ചെറിയ ഒരു സിലബസില്‍ നടത്തുന്ന പരീക്ഷ. അതിനാല്‍ കാടടച്ച് പഠിക്കാനിരുന്നാല്‍ പരീക്ഷയ്ക്ക് മുന്‍പ് തീരുകയുമില്ല. അതായത് ഇപ്പോള്‍ ആവശ്യം സിലബസ് അനുസരിച്ച് പഠിക്കേണ്ട ഭാഗങ്ങള്‍ മാത്രം മനസിരുത്തി പഠിക്കുക എന്നതാണ്. അത് ഒന്നുപോലും മറന്നുപോകാതിരിക്കുന്നവര്‍ വിജയിച്ചു. എല്ലാം കൂടി കാടടച്ച് വായിച്ചിട്ട് പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ ആകെയൊരു പുക പോലെയാകരുത്.. അതിനാല്‍ ഇനി പഠിക്കാം, അത്യാവശ്യം ഉള്ളത് മാത്രം.. അതും കൃത്യമായ സിലബസിലും Scert base ചെയ്തും. കാച്ചിക്കുറുക്കിയ കൃത്യമായ ചോദ്യങ്ങള്‍ പ്രിലിമിനറി സിലബസിലെ 65 അദ്ധ്യായങ്ങളില്‍ നിന്ന് എല്ലാദിവസവും pdf ആയി ലഭിക്കാനായി താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക. കൂടാതെ കണക്ക്, ഇംഗ്ളീഷ് എന്നിവയുടെ LDC, LGS main Exam ന് വേണ്ടിയുള്ള വോയിസ് ക്ളാസും ലഭിക്കും.

February 1 വരെ one time payment rs - 500 only.

ജോയിന്‍ ചെയ്യാനുള്ള ലിങ്ക് -

https://wa.me/message/5IWD7U5EUIMQF1

21/12/2020

ഇന്നലത്തെ Weekend Exam ഉത്തരങ്ങള്‍.

പ്രിലിമിനറി പ്രിപറേഷന്‍ കോഴ്സില്‍ ജോയിന്‍ ചെയ്യാനായി താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക. One time payment rs 500 only. പ്രിലിമിനറി സിലബസ് ഉള്‍പ്പെടെ 65 വിഷയങ്ങള്‍. എന്ന് ജോയിന്‍ ചെയ്താലും ആദ്യം മുതലെ ഉള്ള നോട്ടുകളും വോയിസ് ക്ളാസും പെഴ്സണല്‍ ആയി ലഭിക്കും.

https://wa.me/message/5IWD7U5EUIMQF1

ഇന്നലത്തെ weekend exam ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ..

1. ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ?

A. GSAT 11✅
B. GSAT 29

2. 2020 ല്‍ കായികരംഗത്തുനിന്നും പദ്മഭൂഷണ്‍ നേടിയത് ?

A. പി.വി സിന്ധു
B. മേരികോം ✅

3. 2019 ലെ ജ്ഞാനപീഠ ജേതാവ് ?

A. അക്കിത്തം ✅
B. അമിതാഭ് ഘോഷ്

4. 2019 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് ?

A. പോള്‍ സക്കറിയപ
B. ആനന്ദ് ✅

5. ഇപ്പോഴത്തെ വിദേശകാര്യവകുപ്പ് മന്ത്രി ?

A. നിര്‍മലാ സീതാരാമന്‍
B. എസ് ജയശങ്കര്‍ ✅

6. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ?

A. SA Bobde
B. ശക്തികാന്ത ദാസ് ✅

7. 2020 ലെ അര്‍ജുന അവാര്‍ഡ് നേടിയ ക്രിക്കറ്റ് താരം ?

A. ഇഷാന്ത് ശര്‍മ ✅
B. വിരാട് കോഹ്ലി

8. 2018 ല്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ ജേതാക്കള്‍ ?

A. ഇംഗ്ളണ്ട്
B. ഫ്രാന്‍സ് ✅

9. ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2020 പുരുഷവിഭാഗം ജേതാവ് ?

A. റാഫേല്‍ നദാല്‍
B. നൊവാക് ദ്യോക്കോവിച് ✅

10. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങള്‍ കടം കൊണ്ടിരിക്കുന്നത് ?

A. റഷ്യ
B. USA ✅

11. അഖിലേന്ത്യാ സര്‍വീസിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ?

A. വല്ലഭായി പട്ടേല്‍ ✅
B. കോണ്‍വാലിസ്

12. ബാലവേല നിരോധിക്കുന്ന വകുപ്പ് ?

A. അനുച്ഛേദം 23
B. അനുച്ഛേദം 24 ✅

13. റിട്ടുകളുടെ എണ്ണം ?

A. 5 ✅
B. 6

14. ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രം പുറപ്പെടുവിക്കുന്ന റിട്ട് ?

A. പ്രൊഹിബിഷന്‍ ✅
B. മാന്‍ഡമസ്

15. ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശക തത്വങ്ങള്‍ കടം കൊണ്ടിരിക്കുന്നത് ?

A. അയര്‍ലണ്ട് ✅
B. ബ്രിട്ടണ്‍

16. കേരളാ വനിതാകമ്മീഷന്‍ നിലവില്‍ വന്നത് ?

A. 1996 march 14 ✅
B. 1992 january 31

17. ഇന്ത്യയിലെ പോസ്റ്റല്‍ സോണുകളുടെ എണ്ണം ?

A. 9 ✅
B. 18

18. ഇന്ത്യയില്‍ ജനനനിരക്ക് കൂടിയ സംസ്ഥാനം ?

A. ബീഹാര്‍ ✅
B. ഛത്തീസ്ഗഡ്

19. പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

A. ഉത്തര്‍പ്രദേശ്
B. മധ്യപ്രദേശ് ✅

20. 46 നെ റോമന്‍ സംഖ്യാ രൂപത്തില്‍ എഴുതുക ?

A. XVLI
B. XLVI ✅

21. രഘു ഒരു സംഖ്യയെ 15 കൊണ്ട് ഹരിക്കുന്നതിന് പകരം 12 കൊണ്ട് ഹരിച്ചപ്പോള്‍ ഹരണഫലം 13 എന്നും ശിഷ്ടം 9 എന്നും കിട്ടി. എങ്കില്‍ ശരിയായ ഹരണഫലം എന്ത് ?

A. 11 ✅
B. 12

22. രണ്ട് സംഖ്യകളുടെ ലസാഗു 12 ഉം ഉസാഘ 8 ഉം അതില്‍ ഒരു സംഖ്യ 24 ഉം ആയാല്‍ രണ്ടാമത്തെ സംഖ്യ എത്ര ?

A. 4 ✅
B. 8

23. 6,9,10,18 എന്നിവകൊണ്ട് നിശേഷം ഹരിക്കുമ്പോള്‍ 5 ശിഷ്ടം വരുന്ന ഏറ്റവും വലിയ മൂന്നക്കസംഖ്യ ?

A. 725
B. 995 ✅

24. ഒരു സംഖ്യ 48 ല്‍ നിന്ന് എത്ര കൂടുതലാണൊ അത്ര കുറവാണ് 124 ല്‍ നിന്ന് . എന്നാല്‍ സംഖ്യ എത്രയാണ് ?

A. 84
B. 86 ✅

25. ഏറ്റവും ചെറിയ അഖണ്ഡസംഖ്യ ?

A. 1
B. 0 ✅

പ്രിലിമിനറി പ്രിപറേഷന്‍ കോഴ്സില്‍ ജോയിന്‍ ചെയ്യാനായി താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക. One time payment rs 500 only. പ്രിലിമിനറി സിലബസ് ഉള്‍പ്പെടെ 65 വിഷയങ്ങള്‍. എന്ന് ജോയിന്‍ ചെയ്താലും ആദ്യം മുതലെ ഉള്ള നോട്ടുകളും വോയിസ് ക്ളാസും പെഴ്സണല്‍ ആയി ലഭിക്കും.

https://wa.me/message/5IWD7U5EUIMQF1

Want your school to be the top-listed School/college in Kottayam?
Click here to claim your Sponsored Listing.

Videos (show all)

പി.എസ്.സി ക്ക് പഠിക്കുന്നവര്‍ ഇദ്ദേഹത്തെ പോലെ ആകരുത് patience ഉണ്ടാവണം 🥰🤣

Category

Telephone

Website

Address

Kottayam

Other Tutors/Teachers in Kottayam (show all)
Paadashaala Academy Paadashaala Academy
Kottayam

Online Tutoring | Grade 9,10,+1,+2 Mathematics, Physics, Chemistry, Biology Online Live face to face Classes Learn with Confidence

Bright Learning Centre Bright Learning Centre
Panamattam
Kottayam, 686522

TUITION FOR SSLC PLUS TWO DEGREE AND Poly. Tech

Agate Academy Agate Academy
Kooroppada
Kottayam, 686502

Agate Academy is a competitive exam coaching center situated at Kooroppada -Kottayam. focusing on di

SMART KIDS Abacus Kottayam SMART KIDS Abacus Kottayam
Smartkids Abacus Classes YMCA Building Kottayam
Kottayam, 686001

Abacus Teaching Centre

Maths Tuition Classes Maths Tuition Classes
Perumbaikdadu
Kottayam, 686016

Maths Tuition for Classes 8, 9, 10, +1 & +2 CBSE & Kerala State Syllabus Location:Perumbaikadu WhatsApp:+91 8848238145

The Chess Village The Chess Village
Kottayam, 686534

#1 Online Chess Academy 🥇led by FIDE Instructor Sanjay S Pillai

CRACK  It TODAY CRACK It TODAY
Kottayam
Kottayam

Brainobrain Kottayam Brainobrain Kottayam
Baker Junction
Kottayam, 686001

Is one of the world's leading children's institute for self empowerment.

Jyothis Academy Jyothis Academy
Kottayam, 686004

Coaching Center

Trinity Edu Co - Online IELTS Training Trinity Edu Co - Online IELTS Training
Koothattukulam
Kottayam, 686662

Trinity Edu Co provides Online classes to the students who are appearing for IELTS.

ROYAL Institute Thalayolaparambu ROYAL Institute Thalayolaparambu
ICM Computer Campus, Pallikkavala, Near IOC Petrol Pumb
Kottayam

We provide IELTS OET German Prometric DHA HAAD MOH Classes.

Trinity Language Centre Trinity Language Centre
Kizhekkethil Arcade, Nagambadom
Kottayam, 686001

Get the Best and Result oriented IELTS and OET Training from the Experts with proven track record.