Hello Jesus

Hello Jesus

HAVING ENLIGHTENMENT in LIFE from LOVE of the OMNIPOTENT CHRIST

01/05/2024
SAKALESHVARANAM DAIVAM| തൂയൈ| SYRO MALABAR RASA QURBANA #melbinkazhunnukandathil 20/08/2023

https://urlgeni.us/youtube/tlOS

SAKALESHVARANAM DAIVAM| തൂയൈ| SYRO MALABAR RASA QURBANA #melbinkazhunnukandathil വ്യാഖ്യാനഗീതം (തുർഗാമ)വായിക്കാൻ പോകുന്ന ലേഖനഭാഗത്തിന്ആമുഖമായുള്ള ധർമ്മോപദേശം Vocal: Bro. Melbin KazhunnukandathilPrograming and mixing : Tom PalaVideo editti...

27/07/2023

7 വർഷങ്ങൾക്ക് മുൻപ് Jacques Hamel എന്ന വൃദ്ധപുരോഹിതന്റെ തലയറക്കപ്പെട്ട ദിനം ബഹു. Manoj ottaplackal അച്ചന്റെ കുറിപ്പ് ഇന്ന് ഇത് പങ്കുവെയ്ക്കുമ്പോൾ അദ്ദേഹവും മണവാളനോട്‌ ചേർന്നിരിക്കുന്നു....

Manoj Paul Ottaplackal Manoj Paul Ottaplackal

കാസയിലെ തിരുരക്തത്തോട് ജീവരക്തവും കലരുമ്പോഴാണ് ബലിയർപ്പണം പൂർണ്ണമാകുന്നത് എന്ന് പുരോഹിതരായ ഞങ്ങൾക്ക് അറിവുള്ളതാണ്. വടക്കൻ ഫ്രാൻസിലെ ഗ്രാമീണ ദൈവാലയത്തിലെ ജീവിത ബലിയർപ്പണം വേദനയോടെ ഞങ്ങൾ ഉൾകൊള്ളുന്നു.
രക്തസാക്ഷിത്വം എന്നും നസ്രായൻ്റെ ശിഷ്യരേയും സ്നേഹിതരേയും ആനന്ദിപ്പിക്കുന്നതാണ്. നിറഞ്ഞ പുഞ്ചിരിയോടെ അധരങ്ങളിൽ ദൈവ സ്തുതി കീർത്തനങ്ങളോടെ മരണത്തിലേക്ക് സധൈര്യം ഇറങ്ങി പോയ ധീരരുടെ ജീവിതം കേട്ട് വളർന്നവരാണ് ഞങ്ങൾ.ആറടി മണ്ണിൽ വീണുടഞ്ഞ് തീരുന്നതല്ല ജീവിതമെന്ന് ഗുരു പഠിപ്പിച്ചതുകൊണ്ട് ഭയമൊട്ടും ഇല്ലതാനും...പാടത്തെ പണിക്ക് വരമ്പത്ത് തന്നെ കൂലി എന്നൊക്കെ പറയാൻ, ആക്രമിച്ചവർ ഗ്രാമം വിട്ട് വന്നതു പോലെ തിരിച്ച് പോകരുത് എന്നൊക്കെ ആക്രോശിക്കാൻ ഗുരുമൊഴിയുടെ പൊരുളറിഞ്ഞ ഞങ്ങൾക്ക് ഒരിക്കലും പറ്റില്ലല്ലോ.കുരിശിൽ കിടക്കുന്ന ഗുരുവിൻ്റെ ഹൃദയത്തിൻ്റെ ആഴം ശത്രുക്കൾ കുന്തമുന കൊണ്ട് പരിശോദിക്കുമ്പോഴും പ്രാർത്ഥനയുടെ മന്ത്രണങ്ങളാണ് ചുടുചോരയോടൊപ്പം വായുവിൽ അലിഞ്ഞത്. അത് നിരന്തരം ഓർക്കുന്നതുകൊണ്ടാണ് ആത്മമിത്രത്തിന് വേണ്ടിയെന്ന പോലെ സഹോദരരെ നിങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നത്.

ഞങ്ങളെ തേടുന്നവരുടെ കനത്ത കാലൊച്ചകൾ ഞങ്ങളുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്.... മരണ രഥചക്രങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടിയിറങ്ങുന്നത് ഞങ്ങൾ അറിയുന്നു. ഒരു പാട് ധീര രക്തസാക്ഷികൾ ഞങ്ങളെ ധൈര്യപെടുത്തുന്നു. നിസ്സഹായനായി നിൽക്കുന്ന പ്രിയപ്പെട്ടടോം അച്ചൻ്റ മുഖം ഞങ്ങളുടെ നെഞ്ചിലുണ്ട്. ഫാ.ഷാക് ഹാമലിൻ്റെ മുറിഞ്ഞ് വീണ ശിരസ്സ് ഞങ്ങളെയും പ്രചോദിപ്പിക്കുന്നു. ബലി ജീവിതം തുടരാൻ...

മൂനകൂർപ്പിച്ച ആയുധങ്ങളുമായ് മനസാക്ഷി മരവിച്ച മനസ്സുമായ് ക്രിസ്തുവിൻ്റെ പ്രിയപ്പെട്ടവരെ തേടിയലയുന്നവരേ... ലോകത്തെമ്പാടുമുള്ള ദൈവാലയങ്ങളിൽ നാളെയും ബലിയർപ്പണമുണ്ട്.. കരുണയുടെ കവാടം തുറന്ന് തന്നെ കിടക്കും, നിങ്ങൾക്ക് സ്വാഗതം.

അങ്ങനെ തിരുരക്തത്തോടൊപ്പം ജീവരക്തവും കലരട്ടെ.. ബലിപൂർത്തിയാകട്ടെ, ഇത് നിങ്ങൾക്ക് വേണ്ടി മുറിക്കപ്പെട്ട ശരീരമാണ് ചിന്തപ്പെട്ട രക്തമാണ് എന്ന ബലിമൊഴി
ഭൂമിയിൽ നിറയട്ടെ.

ഫാ. അബ്രാഹം (മനോജ് ) ഒറ്റപ്ലാക്കൽ

23/07/2023

മഹത്വത്തിൻറെ😇 ചിഹ്നമായി പ്രഭാഷകൻ വരച്ചിടുന്ന നരച്ച മുടിയും ആയുസ്സിന്റെ നല്ല ഭാഗവും മക്കൾക്ക് വേണ്ടി മാറ്റിവെച്ച നല്ല ഓർമ്മകളും,വിയർപ്പൊഴുക്കിയ പകലുകളും കണ്ണീരൊഴുക്കിയ രാത്രികളും......ഇതിൽ കവിഞ്ഞ് ഒരു മുത്തശ്ശനേയും മുത്തശ്ശിയെയും വർണ്ണിക്കുവാൻ എന്താണുള്ളത്....സ്വന്തം മാതാപിതാക്കളെക്കാൾ ഒരു കുട്ടിക്ക് എത്രയോ പ്രധാനപ്പെട്ടവരാണ് മുത്തശ്ശനും മുത്തശ്ശിയും. അവരുടെ സ്നേഹ വാത്സല്യങ്ങൾക്കു മീതെ ജീവിതാനുഭവങ്ങളും നല്ല മാതൃകകളും ഒക്കെ തുടിഞ്ഞു കിടക്കുമ്പോഴാണ് ഓരോ ബാല്യവും അർത്ഥപൂർണ്ണം ആകുന്നതും.തങ്ങൾ പകുത്തു നൽകിയ ജീവിതങ്ങൾ തന്നെ തങ്ങളെ പെരുവഴിയിലേക്ക് ഇറക്കുന്നത് കാണേണ്ടി വരുന്ന എത്രയോ മാതാപിതാക്കൾ ഉണ്ട് ഇന്ന് നമുക്ക് ചുറ്റും.
അവർ നമുക്ക് നൽകിയ ത്യാഗങ്ങൾ അളന്നെടുത്ത് തിരിച്ചു നൽകാൻ ആവില്ലെങ്കിലും തങ്ങളുടെ കൊച്ചുമക്കൾ വിരലിൽ തൂങ്ങി നിറ ചിരിയോടെ നടന്നുനീങ്ങുന്നതും കൂടെ കളിക്കാൻ വാശിപിടിക്കുന്നതും കണ്ണീരൊപ്പി ഉമ്മ നൽകുന്നതും ഒക്കെയാണ് ഓരോ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ജീവിത സന്തോഷം .🥰🥰🥰🥰🥰🥰🥰
ഇന്ന് ലോകമെമ്പാടുമുള്ളവർ ഗ്രാൻഡ്‌ പേരൻസ് ഡേ ആഘോഷിക്കുമ്പോൾ നമ്മുടെ മുത്തശ്ശനെയും മുത്തശ്ശിയേയും സ്നേഹത്തോടെ ചേർത്തു പിടിക്കുവാനും അനാദത്വത്തിലേക്ക് അവരെ കടത്തിവിടാതിരിക്കാനും നമുക്ക് പരിശ്രമിക്കാം.നമ്മൾ കൂടെ ആയിരിക്കാൻ അവർ കൊതിക്കുന്നുണ്ടെന്ന് അറിഞ്ഞു അവർക്കൊപ്പം ആയിരിക്കാം.😇😇😇😇😇

09/07/2023

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Grandparent's Day
When we put God first, all other things fall into their proper place or drop out of our lives. Our love of the Lord will...
#Christianity #jesuslover #jesusloves #Godslove #popefrancis #Catholic #catholicfaith #bible #bibleverse #bible #motivat...
സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.മത്തായി 12 : 50 #je...
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭ...
ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്...
Dear young people: the happiness you are seeking, the happiness you have the right to enjoy has a name and a face: it's ...

Website

Address

Kottayam