rashtradeepika ltd

Rashta Deepika Lts. is the publisher of Deepika, the oldest Malayalam newspaper, established in 1887. RDL is a public limited company based in Kerala.

23/01/2024

മ​ണി​പ്പു​ര്‍ വരെ...

ജോ​​​​ര്‍ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍

ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മു​​​​ന്നൂ​​​​റി​​​​ലേ​​​​റെ ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വീ​​​​ടു​​​​ക​​​​ളും ക​​​​ത്തി​​​​യ​​​​മ​​​​രുകയും ചെയ്ത മ​​​​ണി​​​​പ്പു​​​​രി​​​​ലെ ക​​​​ലാ​​​​പ​​​​ത്തി​​​​ല്‍ വം​​​​ശീ​​​​യ​​​​ത​​​​യോ​​​​ടൊ​​​​പ്പം കൃ​​​​ത്യ​​​​മാ​​​​യ ക്രൈ​​​​സ്ത​​​​വവേ​​​​ട്ട​​​​യും കാ​​​​ണാ​​​​നാ​​​​കും. ഇ​​​​നി​​​​യും തീ​​​​യ​​​​ണ​​​​യാ​​​​ത്ത മ​​​​ണി​​​​പ്പു​​​​ര്‍ ക​​​​ലാ​​​​പം രാ​​​​ജ്യ​​​​ത്തു പ​​​​ട​​​​രു​​​​ന്ന വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും വെ​​​​റു​​​​പ്പി​​​​ന്‍റെ​​​​യും വ​​​​ര്‍ഗീ​​​​യ​​​​ത​​​​യു​​​​ടെ​​​​യും നേ​​​​ര്‍ചി​​​​ത്ര​​​​മാ​​​​ണ്. അ​​​​വ​​​​ശ​​​​ത​​​​യും അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യും നേ​​​​രി​​​​ടു​​​​ന്ന ആ​​​​ദി​​​​വാ​​​​സി, ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഭൂ​​​​മി​​​​യി​​​​ലും വി​​​​ദ്യാ​​​​ഭ്യാ​​​​സ, തൊ​​​​ഴി​​​​ല്‍ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​നു​​​​ള്ള ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ കു​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളും ഒ​​​​പ്പ​​​​മു​​​​ണ്ട്.

മ​​​​ണി​​​​പ്പു​​​​ര്‍ മ​​​​റ്റൊ​​​​രു സാ​​​​ധാ​​​​ര​​​​ണ ക​​​​ലാ​​​​പ​​​​മ​​​​ല്ല. ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഇ​​​​ന്നേ​​​​വ​​​​രെ ഉ​​​​ണ്ടാ​​​​കാ​​​​ത്ത കൊ​​​​ടി​​​​യ ക്രൂ​​​​ര​​​​ത​​​​ക​​​​ളു​​​​ടെ​​​​യും ഗോ​​​​ത്ര​​​​വ​​​​ര്‍ഗ, ക്രൈ​​​​സ്ത​​​​വ ന്യൂ​​​​ന​​​​പ​​​​ക്ഷ വേ​​​​ട്ട​​​​ക​​​​ളു​​​​ടെ​​​​യും സാ​​​​ക്ഷ്യ​​​​പ​​​​ത്ര​​​​മാ​​​​ണ്. 2023 മേ​​​​യ് മൂ​​​​ന്നി​​​​നു തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പം 2024 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലും രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ഇ​​​​ന്നേ​​​​വ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ല്‍ സം​​​​ഭ​​​​വി​​​​ക്കാ​​​​ത്ത ദു​​​​ര​​​​ന്ത​​​​മാ​​​​ണ്. ജ​​​​നു​​​​വ​​​​രി 16നു ​​​​ശേ​​​​ഷം മാ​​​​ത്രം ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ അ​​​​ട​​​​ക്കം ചു​​​​രു​​​​ങ്ങി​​​​യ​​​​ത് 12 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ബി​​​​എ​​​​സ്എ​​​​ഫ് ഭ​​​​ട​​​​ന്മാ​​​​ര്‍ ഉ​​​​ള്‍പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക​​​​റു​​​​ത്ത ക​​​​ര​​​​ങ്ങ​​​​ള്‍

ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ള്‍ക്കു പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​യി​​​​ലെ തോ​​​​ക്കും വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളും സ്‌​​​​ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും കി​​​​ട്ടി​​​​യ​​​​ത് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ഒ​​​​ത്താ​​​​ശ​​​​യി​​​​ലല്ലാ​​​​തെ ന​​​​ട​​​​ക്കി​​​​ല്ല. ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ടെ 5,668 തോ​​​​ക്കു​​​​ക​​​​ളും 6,64,002 വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളും 14,825 സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളും കൊ​​​​ള്ള​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​യി മ​​​​ണി​​​​പ്പു​​​​ര്‍ പോ​​​​ലീ​​​​സ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഐ.​​​​കെ. മു​​​​യി​​​​വാ ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 14ന് ​​​​അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ല്‍ വെ​​​​റും 1,329 തോ​​​​ക്കു​​​​ക​​​​ളും 15,050 വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളും 400 സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളും മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​തു​​​വ​​​​രെ വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​ക​​​​ളി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന 4,339 തോ​​​​ക്കു​​​​ക​​​​ളും 6,48,852 വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളും 14,425 സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളും ഇ​​​പ്പോ​​​ഴും ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ പ​​​​ക്ക​​​​ലു​​​​ണ്ട്. സ്വ​​​​ന്തം സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ പ​​​​ര​​​​സ്പ​​​​രം വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലാ​​​​ന്‍ ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ള്‍ക്കു ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ല്‍ സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക​​​​റു​​​​ത്ത ക​​​​ര​​​​ങ്ങ​​​​ള്‍ കാ​​​​ണു​​​​ന്ന​​​​വ​​​​രെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കി​​​​ല്ല.

ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ ചി​​​​ല​​​​രെ ജീ​​​​വ​​​​നോ​​​​ടെ ചു​​​​ട്ടെ​​​​രി​​​​ച്ചു, ചി​​​​ല​​​​രെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു, ചി​​​​ല​​​​രെ ക​​​​ല്ലെ​​​​റി​​​​ഞ്ഞു കൊ​​​​ന്നു, ചി​​​​ല​​​​ര്‍ മ​​​​രി​​​​ക്കാ​​​​ന്‍ തെ​​​​രു​​​​വി​​​​ല്‍ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടു, ചി​​​​ല​​​​ര്‍ മാ​​​​നം​​​​ഭം​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. മ​​​​ണി​​​​പ്പു​​​​രി​​​​ലെ ബി​​​​ജെ​​​​പി സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ സ​​​​മ്പൂ​​​​ര്‍ണ പ​​​​രാ​​​​ജ​​​​യ​​​മാ​​​ണ് ഒ​​​​മ്പ​​​​താം മാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നി​​​​ട്ടും ശ​​​​മി​​​​ക്കാ​​​​ത്ത ക​​​​ലാ​​​​പം എ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യ​​​​മി​​​​ല്ല. പ​​​​ക്ഷേ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ള്‍ അ​​​​ഹ​​​​ന്ത​​​​യോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ തു​​​​ട​​​​രു​​​​ന്നു. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ ഒ​​​​ളി​​​​ഞ്ഞും തെ​​​​ളി​​​​ഞ്ഞും സ​​​​ഹാ​​​​യി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ന്‍. ബി​​​​രേ​​​​ന്‍സിം​​​​ഗി​​​​നെ​​​​തി​​​​രേ ചെ​​​​റു​​​​വി​​​​ര​​​​ല​​​​ന​​​​ക്കാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രും ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ക്രൈ​​​​സ്ത​​​​വ വേ​​​​ട്ട​​​​യു​​​​ടെ നേ​​​​ര്‍ചി​​​​ത്രം

വം​​​​ശീ​​​​യക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളും ഭ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണു മ​​​​ണി​​​​പ്പു​​​​രി​​​​ല്‍ ത​​​​ക​​​​ര്‍ത്തു തീ​​​​യി​​​​ട്ട​​​​ത്. ക​​​​ലാ​​​​പം തു​​​​ട​​​​ങ്ങി 36 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം 249 പ​​​​ള്ളി​​​​ക​​​​ള്‍ ക​​​​ത്തി​​​​ച്ച​​​​താ​​​​യി ഇം​​​​ഫാ​​​​ലി​​​​ലെ അ​​​​ന്ന​​​​ത്തെ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഡൊ​​​​മി​​​​നി​​​​ക് ലു​​​​മോ​​​​ണ്‍ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. വ​​​​ലു​​​​തും ചെ​​​​റു​​​​തു​​​​മാ​​​​യ 360 ക്രൈ​​​​സ്ത​​​​വ പ​​​​ള്ളി​​​​ക​​​​ള്‍ മെ​​​​യ്‌​​​​തെ​​​​യ്ക​​​​ള്‍ ത​​​​ക​​​​ര്‍ത്തു​​​​വെ​​​​ന്നാ​​​​ണു കു​​​​ക്കി​​​​ക​​​​ളു​​​​ടെ 2024 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ വാ​​​​ര്‍ത്താ​​​​പ​​​​ത്രി​​​​ക പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​യ ജൂ​​​​ത സി​​​​ന​​​​ഗോ​​​​ഗു​​​​ക​​​​ളു​​​​മു​​​​ണ്ട്. ക​​​​ലാ​​​​പ​​​​ത്തി​​​​ല്‍ 158 ക്രൈ​​​​സ്ത​​​​വ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ കു​​​​ക്കി ഗ്രാ​​​​മ​​​​ങ്ങ​​​​ള്‍ ക​​​​ത്തി​​​​ച്ചു. 7,000ത്തിലേ​​​​റെ ക്രൈ​​​​സ്ത​​​​വ ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി. ക​​​​ലാ​​​​പ​​​​ത്തി​​​​ല്‍ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യ അ​​​​ര ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ പേ​​​​രി​​​​ല്‍ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​രു​​​​ന്ന 41,425 പേ​​​​രും ക്രൈ​​​​സ്ത​​​​വ ഗോ​​​​ത്ര​​​​ജ​​​​ന​​​​ത​​​​യാ​​​​ണെ​​​​ന്നും കു​​​​ക്കി ഇ​​​​ര​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ന്ന പേ​​​​രി​​​​ല്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച പ​​​​ത്രി​​​​ക​​​​യി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

മ​​​​ണി​​​​പ്പു​​​​ര്‍ ക​​​​ലാ​​​​പ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ക​​​​ത്തി​​​​ച്ച വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്ക് ആ​​​​ര്‍ക്കു​​​​മ​​​​റി​​​​യി​​​​ല്ല. മെ​​​​യ്‌​​​​തെ​​​​യ് അ​​​​നു​​​​കൂ​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും സ​​​​ര്‍ക്കാ​​​​രും പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത സം​​​​ശ​​​​യി​​​​ക്കാ​​​​തെ ത​​​​ര​​​​മി​​​​ല്ല. 2023 ജൂ​​​​ലൈ നാ​​​​ലു വ​​​​രെ മാ​​​​ത്രം മ​​​​ണി​​​​പ്പു​​​​രി​​​​ല്‍ 142 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യും 5,053 ക​​​​ത്തി​​​​ക്കു​​​​ത്തു കേ​​​​സു​​​​ക​​​​ളുണ്ടായതായും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ സം​​​​സ്ഥാ​​​​ന ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി വി​​​​നീ​​​​ത് ജോ​​​​ഷി ന​​​​ല്‍കി​​​​യ സ​​​​ത്യ​​​​വാ​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് 54,488 പേ​​​​ര്‍ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​യും കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ര​​​​ക്ഷ​​​​ണം പ്ര​​​​ധാ​​​​നം

നൂ​​​​റ്റാ​​​​ണ്ടി​​​​നു മു​​​​മ്പേ ക്രൈ​​​​സ്ത​​​​വ മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ച മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും അ​​​​വ​​​​രു​​​​ടെ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍ക്കു​​​​മെ​​​​തി​​​​രേ വ​​​​ള​​​​രെ ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യ അ​​​​ക്ര​​​​മ​​​​മാ​​​​ണ് ഭൂ​​​​രി​​​​പ​​​​ക്ഷ മെ​​​​യ്‌​​​​തെ​​​​യ് ജ​​​​ന​​​​ത അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ വ​​​​ള​​​​ര്‍ച്ച​​​​യി​​​​ലും അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലും നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ത​​​​ഴ​​​​യ​​​​പ്പെ​​​​ട്ട ഗോ​​​​ത്ര​​​​ജ​​​​ന​​​​ത​​​​യ്ക്കു നേ​​​​രേ​​​​യാ​​​​ണ് ഭൂ​​​​രി​​​​പ​​​​ക്ഷ സ​​​​മൂ​​​​ഹം ക്രൂ​​​​ര​​​​മാ​​​​യ അ​​​​ക്ര​​​​മ​​​​വും നുണ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന​​​​ത് അ​​​​തീ​​​​വഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

https://www.deepika.com/feature/leader_page.aspx?topicId=31&ID=24797

23/01/2024

മധ്യപ്രദേശില്‍ നാലു പള്ളികളില്‍ കാലിക്കൊടി കെട്ടി

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തില്‍ മധ്യപ്രദേശില്‍ നാലു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പള്ളിക്കു മുകളില്‍ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കള്‍ കാവി പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി.
മധ്യപ്രദേശില്‍ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ചിന്റെ മൂന്ന് പള്ളികളിലും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിയിലും കഴിഞ്ഞ ഞായറാഴ്ച ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം പള്ളികളില്‍ കാവിക്കൊടി സ്ഥാപിച്ചു.
രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നാണ് ഹിന്ദുത്വവാദികളായ യുവാക്കള്‍ പറഞ്ഞത്.
ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു ആണ്‍മക്കളെയും ഹിന്ദുത്വ തീവ്രവാദികള്‍ ചുട്ടുകൊന്നതിന്റെ 25-ാം വാര്‍ഷികത്തിലാണ് ക്രൈസ്തവ ദേവാലയങ്ങളെ കടന്നുകയറി അപമാനിച്ചതെന്നതു കൂടുതല്‍ വേദനിപ്പിക്കുന്നതാണെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. പള്ളികളിലെ കുരിശിനു മുകളിലായി കാവി പതാക സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വാസികളെ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് ശാലോം ചര്‍ച്ചിലെ സഹ ബിഷപ് പോള്‍ മുനിയ പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസിനെ അറിയിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചുവെന്ന് പാസ്റ്റര്‍ നര്‍ബു അമലിയാര്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു അന്വേഷണം നടത്തി. അതൊരു പള്ളിയായിരുന്നില്ലെന്നും ഒരു വ്യക്തിയുടെ വീടായിരുന്നതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്യാത്തതെന്നും ജാബുവ പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് 'ദി ക്വിന്റ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, എല്ലാ ഞായറാഴ്ചകളിലും പ്രാര്‍ഥന നടത്തുന്ന പള്ളിയിലാണ് കാവി പതാക കെട്ടിയതെന്ന് പാസ്റ്റര്‍ പറഞ്ഞു. 2016-ല്‍ താന്‍ തുടങ്ങിയ പള്ളിയാണിത്. എല്ലാ ഞായറാഴ്ചകളിലും 30 മുതല്‍ 40 വരെ ആളുകള്‍ ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ 25ഓളം പേര്‍ ജയ് ശ്രീറാം എന്ന് വിളിച്ച് എവിടെ നിന്നോ എത്തിയാണ് പള്ളിയുടെ മുകളില്‍ കയറി കുരിശിന്റെ മുന്നില്‍ കാവിക്കൊടി കെട്ടിയത്. കുറച്ച് പുരുഷന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ അറിയാമെന്നും പറഞ്ഞു.
സംഭവം ഒത്തുതീര്‍പ്പിലെത്താന്‍ പോലീസ് നിര്‍ബന്ധിക്കുകയാണെന്നു ശാലോം സഭയുടെ സഹമെത്രാന്‍ പോള്‍ മുനിയ അറിയിച്ചു. പോലീസിലെ ഉന്നതരെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. അനുകൂല മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ബിഷപ്പ് മുനിയ പറഞ്ഞു. ഹിന്ദുത്വ ഗ്രൂപ്പ് മാപ്പു പറഞ്ഞതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നു പള്ളിയിലെ പാസ്റ്റര്‍ അമലിയാര്‍ വ്യക്തമാക്കി. ഗ്രാമ സര്‍പഞ്ചുമായി ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ പരാതി നല്‍കും.
അതേസമയം, മൂന്നു പള്ളികളിലെ കാവിക്കൊടികള്‍ നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. നാലാമത്തേതും ഉടന്‍ നീക്കും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജാബുവ കാത്തലിക് രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കാന്‍ കുറച്ച് ആളുകള്‍ ശ്രമിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരേ ഹിന്ദുത്വ തീവ്രവാദികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്. ഒരു വശത്ത് മതപരിവര്‍ത്തനത്തിനെതിരേ നിലപാടെടുക്കുന്ന ജാംബുവ ജില്ലയിലെ ഹിന്ദു ഗ്രൂപ്പുകള്‍ തദ്ദേശീയരായ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനായി സജീവമായി പ്രചാരണം നടത്തിവരികയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=684434

23/01/2024

മക്രോണ്‍ മോദിക്കൊപ്പം ജയ്പൂരില്‍ റോഡ് ഷോയ്ക്ക്

ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യാഴാഴ്ച ജയ്പൂരിലെത്തി അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ റോഡ് ഷോ നടത്തുന്ന മോദിയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിന്റെ പ്രസിഡന്റ് ആദ്യം ജയ്പൂരിലെത്തുന്നത്.
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ വെള്ളിയാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മക്രോണ്‍ രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഉന്നതലതല ഉഭയകക്ഷി ചര്‍ച്ചയും നടത്തും. പരേഡില്‍ റഫാല്‍ വിമാനങ്ങളും അവതരിപ്പിക്കും. പ്രതിരോധ ഇടപാടുകളും നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ സഹ വികസനത്തിലും സംയുക്ത നിര്‍മാണത്തിനുമുള്ള കരാറുകളും ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചേക്കും. പ്രതിരോധ, തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ ആവര്‍ത്തിക്കും.
പ്രതിരോധത്തിനു പുറമെ സുരക്ഷ, ശുദ്ധ ഊര്‍ജം, വ്യാപാരം, നിക്ഷേപം, പുതിയ സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം ഉയരുന്നതിനിടയിലാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മക്രോണിന് ക്ഷണം. നിരവധി മന്ത്രിമാര്‍, സിഇഒമാര്‍, സാംസ്‌കാരിക, ശാസ്ത്ര മേഖലകളിലെ പ്രമുഖര്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തോടൊപ്പമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള വരവ്. കഴിഞ്ഞ വര്‍ഷം ജൂലൈ 14ന് പാരീസില്‍ നടന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിന്റെ അതിഥിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിനായി ഫ്രാന്‍സിന്റെ 95 അംഗ സംഘവും 33 അംഗ ബാന്‍ഡും നേരത്തെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞിനിടയിലും ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം പരേഡ് നടക്കുന്ന കര്‍ത്തവ്യ പാതയില്‍ റിഹേഴ്‌സല്‍ നടത്തി. ഡല്‍ഹി പോലീസിന്റെ മുഴുവന്‍ വനിതാ സംഘം, അഗ്‌നിവീര്‍ അംഗങ്ങള്‍, സീമ ഭവാനി അടക്കം ബിഎസ്എഫ് വനിതാ ഡെയര്‍ ഡെവിള്‍സ് ടീം തുടങ്ങിയവയും ഇത്തവണത്തെ പരേഡില്‍ ശ്രദ്ധേയമാകും. പരേഡിന് 100 വനിതാ സംഗീതജ്ഞര്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിക്കും. ഇവര്‍ക്കു മുന്നോടിയായി പരമ്പരാഗത, നാടോടി നര്‍ത്തകരും കര്‍ത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ഫ്രാന്‍സിലെ ബാസ്റ്റില്‍ ദിന ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത സ്‌ക്വാഡ്രണ്‍ ലീഡര്‍ സുമിതാ യാദവ് ഉള്‍പ്പെടെയുള്ളവരും ഡല്‍ഹിയിലെ പരേഡിലുണ്ടാകും.

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=684418

20/01/2024

അ​യോ​ധ്യ​യും രാ​മ​ക്ഷേ​ത്ര​വും

ഡൽഹഡയറി / ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ഏ​തു​വി​ധ​ത്തി​ലാ​യാ​ലും ച​രി​ത്ര​മാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി തി​ങ്ക​ളാ​ഴ്ച ന​ട​ത്തു​ന്ന ശ്രീ​രാ​മ​ന്‍റെ വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ച​ട​ങ്ങ് (പ്രാ​ണ്‍ പ്ര​തി​ഷ്ഠ എ​ന്ന പ്രാ​ണ പ്ര​തി​ഷ്ഠ) രാ​ജ്യ​ത്താ​കെ ത​ത്‌​സ​മ​യ സം​പ്രേ​ഷണം ചെ​യ്തു വ​ൻ സം​ഭ​വ​മാ​ക്കാ​ൻ സ​ർ​ക്കാ​രും ബി​ജെ​പി​യും ദേ​ശീ​യ, പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളും മ​ൽ​സ​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് 2020 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മോ​ദി​ത​ന്നെ ത​റ​ക്ക​ല്ലി​ട്ട രാ​മ​ക്ഷേ​ത്ര​മാ​ണ് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞു​ള്ള ജ​നു​വ​രി 22ന് ​അ​ദ്ദേ​ഹം​ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ൽ സ്ഥാ​പി​ച്ച പു​തി​യ രാ​മ​വി​ഗ്ര​ഹ​ത്തെ ചൊ​ല്ലി​യും രാ​ഷ്‌​ട്രീ​യ​നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മാ​യ മോ​ദി പ്ര​തി​ഷ്ഠ നി​ർ​വ​ഹി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യും ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ൾ ഉ​ട​നെ കെ​ട്ട​ട​ങ്ങി​ല്ല.

രാ​മ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​യോ​ധ്യ ഹി​ന്ദു​ക്ക​ളു​ടെ പു​ണ്യ​ഭൂ​മി​യാ​ണ്. ഹി​ന്ദു​ഭൂ​രി​പ​ക്ഷ ഇ​ന്ത്യ​യി​ലെ ഹി​ന്ദു​ക്ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി അ​യോ​ധ്യ​യെ മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​മി​തി​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണു​ണ്ടാ​യ​ത്. ന​ല്ല​തു​ത​ന്നെ. ഹൈ​ന്ദ​വ​രു​ടെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി അ​യോ​ധ്യ വ​ള​രു​ന്ന​ത് രാ​ജ്യ​ത്തി​നാ​കെ പ​ല​ത​ര​ത്തി​ൽ നേ​ട്ട​മാ​കും. മ​ത​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ ആ​ത്മീ​യ​ത​യു​ടെ​യും പ്ര​തീ​ക​മാ​ക​ണം അ​യോ​ധ്യ. എ​ന്നാ​ൽ വി​ശ്വാ​സ​വും രാ​ഷ്‌​ട്രീ​യ​വും കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്ന​തും ഭൂ​രി​പ​ക്ഷ-ന്യൂ​ന​പ​ക്ഷ വി​ഭ​ജ​നം ഉ​ണ്ടാ​ക്കു​ന്ന​തും തീ​ർ​ത്തും തെ​റ്റും അ​പ​ക​ട​ക​ര​വു​മാ​ണ്. മ​ത​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും വി​ഷ​മി​ശ്രി​ത​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്.

ആ​പ​ത്താ​യി വോ​ട്ടു​രാ​ഷ്‌​ട്രീ​യം

നി​ർ​ണാ​യ​ക​മാ​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പാ​യി തി​ര​ക്കി​ട്ട് രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ നി​ർ​വ​ഹി​ക്കു​ന്ന​തി​ലെ രാ​ഷ്‌​ട്രീ​യ​ലാ​ക്ക് വ്യ​ക്തം. ബി​ജെ​പി​യു​ടെ കെ​ണി​യി​ൽ വീ​ഴാ​തെ രാ​മ​ക്ഷേ​ത്ര​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ത​ന്നെ മോ​ദി​യു​ടെ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള മി​ക്ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ​യും ത​ന്ത്ര​വും മ​ന​സി​ലാ​കും. രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ വി​ശ്വാ​സി​ക​ളെ​ക്കാ​ളേ​റെ നേ​താ​ക്ക​ളാ​കും വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ൽ​സ​രി​ക്കു​ക. ഹി​ന്ദു​ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളി​ലാ​ണു രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളു​ടെ ക​ണ്ണ്.

തി​ക​ച്ചും വി​ശ്വാ​സ​പ​ര​മാ​യ രാ​മ​ക്ഷേ​ത്രം പോ​ലും വി​വാ​ദ​ങ്ങ​ളി​ൽ നി​റ​യു​ന്ന​താ​ണ് പു​തി​യ​കാ​ല ഇ​ന്ത്യ​യു​ടെ ആ​പ​ത്ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ധ്രു​വീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തും രാ​ജ്യം ക​ണ്ടു. വി​ദ്വേ​ഷം വ​ള​ർ​ത്തി മു​ത​ലെ​ടു​പ്പി​നു​ള്ള ശ്ര​മ​ങ്ങ​ൾ കൂ​ടി​വ​രി​ക​യു​മാ​ണ്. ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​വും ന്യൂ​ന​പ​ക്ഷ രാ​ഷ്‌​ട്രീ​യ​വു​മെ​ല്ലാം കൂ​ട്ടി​ക്കു​ഴ​ച്ചു ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന​തി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​ർ വി​ജ​യി​ക്കു​ന്നു. ശ​രി​യാ​യ ജ​നാ​ധി​പ​ത്യ, മ​തേ​ത​ര സ​ങ്ക​ൽ​പ്പ​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ക​ട​ലി​ലെ​റി​യ​പ്പെ​ടു​ന്നു! സ്വ​ന്തം രാ​ജ്യ​ത്ത് ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ൾ പ​ല​ത​ര​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു.

വ്യ​ക്തി​പൂ​ജ​യും മ​ത​പൂ​ജ​യും!

ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നാ​ലു തൂ​ണു​ക​ളും ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യും മ​ത​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ന​രേ​ന്ദ്ര​ മോ​ദി മാ​ത്ര​മ​ല്ല, ബി​ജെ​പി​യി​ൽത​ന്നെ അ​മി​ത് ഷാ ​മു​ത​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് വ​രെ​യു​ള്ള​വ​ർ കു​റേ​ക്കൂ​ടി ശ​ക്ത​മാ​യി ഹി​ന്ദു​ത്വ​രാ​ഷ്‌​ട്രീ​യം പ​യ​റ്റു​ന്നു. വോ​ട്ടു​ബാ​ങ്ക് രാ​ഷ്‌​ട്രീ​യം ക​ളി​ച്ചി​രു​ന്ന കോ​ണ്‍ഗ്ര​സ് മു​ത​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വ​രെ​യു​ള്ള പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളും ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ, പി​ന്നാ​ക്ക, ദ​ളി​ത് വോ​ട്ടു​ക​ൾ​ക്കാ​യു​ള്ള ക​ളി​ക​ളി​ൽ പി​ന്നാ​ക്ക​മ​ല്ല. ച​രി​ത്രം ര​ചി​ച്ച ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര​യ്ക്കു​ശേ​ഷം കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ ഗാ​ന്ധി ക​ലാ​പ​ത്തീ​യി​ൽ വെ​ന്തു​രു​കു​ന്ന മ​ണി​പ്പു​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യും തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്കം കൂ​ടി​യാ​കും.

പ​ക്ഷേ, വ്യ​ക്തി​പൂ​ജ​യും മ​ത​പൂ​ജ​യും രാ​ഷ്‌​ട്രീ​യ​ത്തി​ൽ ത​ക​ർ​ത്താ​ടു​ന്പോ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളും വ​ലി​യൊ​രു വി​ഭാ​ഗം യു​വ​ജ​ന​ങ്ങ​ളും അ​ങ്ക​ലാ​പ്പി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​വും സ​ർ​വ​മ​ത സാ​ഹോ​ദ​ര്യ​വും ശ​ക്തി​യേ​കി​യ രാ​ജ്യ​ത്ത് ഇ​ന്നു മ​ത​തീ​വ്ര​വാ​ദ​വും രാ​ഷ്‌​ട്രീ​യാ​ന്ധ​ത​യും വ​ള​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന സ​മൂ​ഹ​ത്തി​ന് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണു പ​ല​തും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ആ​ദി​വാ​സി​ക​ളും ദ​ളി​ത​രും പാ​വ​പ്പെ​ട്ട​വ​രും അ​ട​ക്ക​മു​ള്ള ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഇ​രു​ള​ട​ഞ്ഞ ഭാ​വി മു​ന്നി​ൽ കാ​ണു​ന്ന​തു ന​ല്ല​ത​ല്ല.

രാ​ജ്യ​ത്തി​ന്‍റെ നേ​താ​ക്ക​ളു​ടെ പോ​ക്കി​ൽ മ​നം മ​ടു​ത്ത യു​വാ​ക്ക​ളി​ൽ പ​ല​രും മ​റ്റു വ​ഴി​ക​ളി​ല്ലാ​തെ രാ​ജ്യം വി​ട്ടു​പോ​കു​ന്നു. ഒ​രു​വി​ഭാ​ഗം തീ​വ്ര മ​ത​വാ​ദ​ത്തി​ലേ​ക്കും വ​ർ​ഗീ​യ​ത​യി​ലേ​ക്കും തി​രി​യു​ന്പോ​ൾ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ത്ത​രം പോ​ക്കി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ പോ​ലു​മാ​കാ​തെ ത​രി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ പ​ല​രും അ​രാ​ഷ്‌​ട്രീ​യ​വാ​ദി​ക​ളും മ​ത​വി​ദ്വേ​ഷി​ക​ളും വി​ശ്വാ​സം​ത​ന്നെ ന​ഷ്‌​ട​പ്പെ​ട്ട​വ​രു​മാ​യി മാ​റു​ന്നു.

വേ​ണ്ടി​നി പു​റ​കോ​ട്ടു ന​ട​ത്തം

അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ച്ച​താ​കും തെ​റ്റ്. സ​ത്യാ​ന്വേ​ഷ​ണ​ത്തി​നും ഈ​ശ്വ​രാ​ന്വേ​ഷ​ണ​ത്തി​നു​മു​ള്ള ഇ​ട​ങ്ങ​ളാ​ണു ക്ഷേ​ത്ര​ങ്ങ​ളെ​ന്ന് ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​താ​ണു ശ​രി. ഭാ​ര​തീ​യ​ർ​ക്കാ​കെ അ​ഭി​മാ​ന​മാ​കു​ന്ന ക്ഷേ​ത്ര​ന​ഗ​രി​യാ​ക​ണം അ​യോ​ധ്യ എ​ന്നാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. രാ​മ​ക്ഷേ​ത്രം ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ​യും വാ​സ്തു​വി​ദ്യ​യു​ടെ​യും അ​ഭി​മാ​ന​പ്ര​തീ​ക​മാ​ക​ട്ടെ. ശ്രീ​രാ​മ​നും സീ​ത​യും ശ്രീ​കൃ​ഷ്ണ​നും രാ​ധ​യും ശി​വ​നും പാ​ർ​വ​തി​യും അ​യ്യ​പ്പ​സ്വാ​മി​യു​മെ​ല്ലാം ഭാ​ര​തീ​യ​രു​ടെ മ​ത​ബോ​ധ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല സാം​സ്കാ​രി​ക​ബോ​ധ​ത്തി​ന്‍റെ​യും ഭാ​വ​ന​യു​ടെ​യും ഭാ​ഷ​യു​ടെ​യു​മെ​ല്ലാം അ​ന്ത​ർ​ധാ​ര​യും ആ​വി​ഷ്കാ​ര​ങ്ങ​ളും കൂ​ടി​യാ​ണ് എ​ന്ന​തി​ൽ അ​ഭി​മാ​നം കൊ​ള്ളാ​ത്ത ആ​രു​ണ്ടെ​ന്നാ​ണ് ഫാ.​ വ​ർ​ഗീ​സ് ചോ​ദി​ക്കു​ന്ന​ത്.

മു​റി​വേ​റ്റ ഓ​ർ​മ​ക​ളും ഇ​ന്ന​ലെ​ക​ളു​ടെ മു​റി​പ്പാ​ടു​ക​ളും മാ​ഞ്ഞു​പോ​ക​ട്ടേ​യെ​ന്ന​ത് ആ​ശം​സ​യി​ൽ ഒ​തു​ങ്ങ​രു​ത്. പു​റ​കോ​ട്ടു ന​ട​ന്നു ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കാ​മെ​ന്നു വ്യാ​മോ​ഹി​ക്ക​രു​ത​ല്ലോ. മ​ല​യാ​ളി​യാ​യ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ കെ.​കെ. മു​ഹ​മ്മ​ദി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ രാ​മ​ഭ​ക്ത​രെ​ങ്കി​ലും മ​റ​ന്നേ​ക്കി​ല്ലെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലും ന​ന്നാ​യി. ദേ​വാ​ല​യ​ങ്ങ​ൾ ഏ​തെ​ങ്കി​ലു​മൊ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റേ​തോ, ജാ​തി​യു​ടേ​തോ മാ​ത്ര​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തു​ന്പോ​ൾ മാ​ത്ര​മാ​കും ഈ​ശ്വ​ര​സാ​ന്നി​ധ്യം ന​ഷ്‌​ട​മാ​കു​ക. എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ആ​ദ​ര​വോ​ടെ കാ​ണു​ന്ന​താ​ണ് ഭാ​ര​തീ​യ സം​സ്കാ​രം.

സ​ർ​വ​മ​ത സ​മ​ഭാ​വ​ന​യി​ൽ വ​ള​രാം

കൂ​റ്റ​ൻ ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ, മോ​സ്കു​ക​ൾ, പ്ര​തി​മ​ക​ൾ എ​ന്നി​വ​യെ​ക്കാ​ളേ​റെ പു​തു​ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലു​മാ​ക​ട്ടെ മു​ത​ൽ​മു​ട​ക്ക്. രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കാ​ക്കു​ന്ന​തി​ലും സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ നേ​ട്ട​ങ്ങ​ൾ പാ​വ​ങ്ങ​ൾ​ക്കു​കൂ​ടി എ​ത്തി​ക്കു​ന്ന​തി​ലു​മാ​ക​ണം ഇ​നി​യു​ള്ള മു​ൻ​ഗ​ണ​ന. അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ക്ഷേ​ത്രം യാ​ഥാ​ർ​ഥ്യ​മാ​യ​തി​ലൂ​ടെ മ​ത​വി​ദ്വേ​ഷ​ത്തി​ന്‍റെ അ​ധ്യാ​യം അ​ട​യ്ക്ക​ട്ടെ. സ​ർ​വ​മ​ത സ​മ​ഭാ​വ​ന​യി​ലും തു​ല്യ​നീ​തി​യി​ലും പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ലും ആ​ക​ട്ടെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം. രാ​ജ്യ​പു​രോ​ഗ​തി​ക്കും ഭാ​വി സ​മാ​ധാ​ന​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും ഇ​നി എ​ല്ലാ​വ​രും കൂ​ട്ടാ​യി ശ്ര​മി​ക്ക​ട്ടെ.

ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തെ അ​റി​യു​ക

ഇ​ന്ത്യ​ൻ വാ​സ്തു​വി​ദ്യ​യോ​ടെ പ​ര​ന്പ​രാ​ഗ​ത നാ​ഗ​ർ ശൈ​ലി​യി​ലാ​ണ് 360 അ​ടി നീ​ള​വും (കി​ഴ​ക്ക്-​പ​ടി​ഞ്ഞാ​റ്) 235 അ​ടി വീ​തി​യും 161 അ​ടി ഉ​യ​ര​വു​മു​ള്ള രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 20 അ​ടി ഉ​യ​രം വീ​ത​മു​ള്ള മൂ​ന്നു നി​ല​ക​ളി​ലാ​ണ് ക്ഷേ​ത്രം. സ​ങ്കീ​ർ​ണ​വും മ​നോ​ഹ​ര​വു​മാ​യ കൊ​ത്തു​പ​ണി​ക​ളു​ള്ള 392 തൂ​ണു​ക​ളും 44 വാ​തി​ലു​ക​ളു​മു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ ഏ​റ്റ​വും ന​ല്ല മാ​ർ​ബി​ൾ, പി​ങ്ക് മ​ണ​ൽ​ക്ക​ല്ല് (സാ​ൻ​ഡ്സ്റ്റോ​ണ്‍) എ​ന്നി​വ​യും കാ​ന്പു​ള്ള തേ​ക്കു​ത​ടി​യും ഉ​പ​യോ​ഗി​ച്ചാ​ണ് ക്ഷേ​ത്രം പ​ണി​ത​ത്. ആ​കെ 57,400 ച​തു​ര​ശ്ര അ​ടി​യാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ വി​സ്തൃ​തി.

കി​ഴ​ക്കു​നി​ന്നാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. മൊ​ത്തം 12 വാ​തി​ലു​ക​ൾ. ഭ​ക്ത​ർ 32 പ​ടി​ക​ൾ ക​യ​റ​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പ്രാ​യ​മാ​യ​വ​രു​ടെ​യും സൗ​ക​ര്യാ​ർ​ഥം റാ​ന്പു​ക​ളും ലി​ഫ്റ്റു​ക​ളു​മു​ണ്ട്. നൃ​ത്ത മ​ണ്ഡ​പം, രം​ഗ് മ​ണ്ഡ​പം, സ​ഭാ മ​ണ്ഡ​പം, പ്രാ​ർ​ഥ​നാ മ​ണ്ഡ​പം, കീ​ർ​ത്ത​ന മ​ണ്ഡ​പം എ​ന്നി​ങ്ങ​നെ അ​ഞ്ചു ഹാ​ളു​ക​ളു​ണ്ട്. കോ​ന്പൗ​ണ്ടി​ന്‍റെ നാ​ലു കോ​ണു​ക​ളി​ലാ​യി നാ​ലു ക്ഷേ​ത്ര​ങ്ങ​ളു​ണ്ട് - സൂ​ര്യ​ദേ​വ​ൻ, ഭ​ഗ​വ​തി, ഗ​ണേ​ശ​ൻ, ശി​വ​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ക്കു​ഭാ​ഗ​ത്ത് മാ ​അ​ന്ന​പൂ​ർ​ണ ക്ഷേ​ത്ര​വും തെ​ക്കു​വ​ശ​ത്ത് ഹ​നു​മാ​ൻ ക്ഷേ​ത്ര​വു​മാ​ണ്.

ക്ഷേ​ത്ര​ത്തി​ൽ ഒ​രി​ട​ത്തും ഇ​രു​ന്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ട്ര​സ്റ്റ് പ​റ​യു​ന്നു. 14 മീ​റ്റ​ർ ക​ന​ത്തി​ലു​ള്ള റോ​ള​ർ-​കോം​പാ​ക്‌​റ്റ​ഡ് കോ​ണ്‍ക്രീ​റ്റി​ന്‍റെ (ആ​ർ​സി​സി) പാ​ളി ഉ​പ​യോ​ഗി​ച്ചാ​ണു ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ന് കൃ​ത്രി​മ പാ​റ​യു​ടെ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഭൂ​മി​യി​ലെ ഈ​ർ​പ്പം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗ്രാ​നൈ​റ്റ് ഉ​പ​യോ​ഗി​ച്ച് 21 അ​ടി ഉ​യ​ര​മു​ള്ള തൂ​ണും നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി-​ജ​ല സം​ര​ക്ഷ​ണ​ത്തി​ന് പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു.

ക്ഷേ​ത്ര​ത്തി​നാ​യി 1,800 കോ​ടി

ര​ണ്ടാ​യി​രം കോ​ടി രൂ​പ​യോ​ളം ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു ചെ​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 1,800 കോ​ടി രൂ​പ ചെ​ല​വാ​കു​മെ​ന്ന് 2022ൽ ​ക്ഷേ​ത്ര ട്ര​സ്റ്റ് ക​ണ​ക്കാ​ക്കി​യി​രു​ന്നു. സു​പ്രീംകോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ട്ര​സ്റ്റാ​ണ് 2.7 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. എ​ന്നാ​ൽ ചു​റ്റി​ലു​മു​ള്ള 70 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് രാ​മ​ക്ഷേ​ത്ര സ​മു​ച്ച​യം രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റാ​ണു ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

രാ​മ​ക്ഷേ​ത്ര​ത്തി​നു പു​റ​മെ അ​യോ​ധ്യ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി 30,670 കോ​ടി രൂ​പ​യു​ടെ 187 പ​ദ്ധ​തി​ക​ൾ യു​പി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് അ​യോ​ധ്യ വി​ക​സ​ന അ​ഥോ​റി​റ്റി​യു​ടെ (എ​ഡി​എ) ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ത്തു വ​ർ​ഷം കൊ​ണ്ട് 85,000 കോ​ടി രൂ​പ സ​ർ​ക്കാ​രു​ക​ൾ 1,200 ഏ​ക്ക​റി​ലാ​യു​ള്ള ഹി​ന്ദു​ക്ക​ളു​ടെ വി​ശു​ദ്ധ ന​ഗ​ര​മാ​യ അ​യോ​ധ്യ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​പി മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ് അ​യോ​ധ്യ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ ദീ​പോ​ത്സ​വ​ത്തി​ൽ 22.23 ല​ക്ഷം മ​ണ്‍വി​ള​ക്കു​ക​ൾ ക​ത്തി​ച്ചി​രു​ന്നു. ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റിക്കാ​ർ​ഡി​ൽ 17 ല​ക്ഷം വി​ള​ക്കു​ക​ൾ ക​ത്തി​ച്ച​തി​ന്‍റെ സ്വ​ന്തം റിക്കാ​ർ​ഡാ​ണ് മു​ഖ്യ​മ​ന്ത്രി മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.

ര​ഞ്ജ​ൻ ഗൊ​ഗോ​യ് ചീ​ഫ് ജ​സ്റ്റീ​സാ​യി​രി​ക്കേ 2019 ന​വം​ബ​ർ ഒ​ന്പ​തി​നാ​ണ് നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ത​ർ​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ അ​ന്തി​മ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ വി​ധി​ക്കു പി​ന്നാ​ലെ രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ൽ​കി മോ​ദി​സ​ർ​ക്കാ​ർ ഗൊ​ഗോ​യി​യെ ആ​ദ​രി​ച്ചി​രു​ന്നു. ത​ക​ർ​ത്ത ബാ​ബ​റി മ​സ്ജി​ദി​നു പ​ക​ര​മാ​യി അ​യോ​ധ്യ​യി​ൽ മ​റ്റൊ​രി​ട​ത്ത് പു​തി​യൊ​രു മസ്ജിദ് പ​ണി​യാ​ൻ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു.

https://www.deepika.com/feature/leader_page.aspx?topicId=31&ID=24788

16/12/2023

പുകയാക്രമണമായ ചോദ്യങ്ങള്‍!

ഡൽഹിഡയറി /ജോർജ് കള്ളിവയലിൽ

ഇ​​​ന്ത്യ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റ് വെ​​​റു​​​മൊ​​​രു കെ​​​ട്ടി​​​ട​​​മ​​​ല്ല. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ശ്രീ​​​കോ​​​വി​​​ലാ​​​ണ്. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും സു​​​ര​​​ക്ഷ​​​യു​​​ള്ള പ​​​വി​​​ത്ര​​​മാ​​​യ ഇ​​​ട​​​മാ​​​ണ​​​ത്. ലോ​​​ക്‌​​​സ​​​ഭ​​​യു​​​ടെ ചേം​​​ബ​​​റി​​​ലേ​​​ക്കു ചാ​​​ടി​​​യി​​​റ​​​ങ്ങി മ​​​ഞ്ഞ​​​പ്പു​​​ക സ്‌​​​പ്രേ ചെ​​​യ്തു ഭീ​​​തി പ​​​ര​​​ത്തി​​​യ സം​​​ഭ​​​വം രാ​​​ജ്യ​​​ത്തെ​​​യാ​​​കെ ഞെ​​​ട്ടി​​​ച്ചു. സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​ന്ദ​​​ര്‍ശ​​​ക ഗാ​​​ല​​​റി​​​യി​​​ല്‍നി​​​ന്നു ര​​​ണ്ടുപേ​​​ര്‍ താ​​​ഴേ​​​ക്കു ചാ​​​ടി പു​​​ക​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യതെ​​​ന്ന​​​തു പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം കൂ​​​ട്ടു​​​ന്നു.

മ​​​ഞ്ഞ വാ​​​ത​​​ക​​​ത്തി​​​നു പ​​​ക​​​രം വി​​​ഷ​​​വാ​​​ത​​​കം ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ എ​​​ന്ന എം​​​പി​​​മാ​​​രു​​​ടെ ചോ​​​ദ്യം പ്ര​​​ധാ​​​ന​​​മാ​​​ണ്. ഷൂ​​​സി​​​നു​​​ള്ളി​​​ല്‍ പു​​​ക​​​ക്കു​​​റ്റി (സ്‌​​​മോ​​​ക് സ്‌​​​കാ​​​നി​​​സ്റ്റ​​​ര്‍) ഒ​​​ളി​​​ച്ചു ക​​​ട​​​ത്താ​​​നും ര​​​ണ്ടു പേ​​​ര്‍ക്കു ലോ​​​ക്‌​​​സ​​​ഭാ ഹാ​​​ളി​​​ലേ​​​ക്കു ചാ​​​ടി​​​യി​​​റ​​​ങ്ങാ​​​നും ക​​​ഴി​​​ഞ്ഞാ​​​ല്‍, ഇ​​​നി​​​യെ​​​ന്താ​​​കും സം​​​ഭ​​​വി​​​ക്കു​​​ക​​​യെ​​​ന്ന സം​​​ശ​​​യ​​​വും ബാ​​​ക്കി. സോ​​​ണി​​​യ ഗാ​​​ന്ധി​​​യും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യും ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളെ​​​യോ അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രെ​​​യോ സ്ത്രീ​​​ക​​​ളും മു​​​തി​​​ര്‍ന്ന​​​വ​​​രു​​​മാ​​​യ എം​​​പി​​​മാ​​​രെ​​​യോ ശാ​​​രീ​​​രി​​​ക​​​മാ​​​യി കൈ​​​യേ​​​റ്റം ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ല്‍ എ​​​ന്താ​​​കു​​​മെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​മി​​​ല്ല.

സം​​​ഭ​​​വി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​ത്ത വീ​​​ഴ്ച

ഇ​​​ന്ത്യ​​​യെ ഞെ​​​ട്ടി​​​ച്ച 2001 ഡി​​​സം​​​ബ​​​ര്‍ 13ലെ ​​​ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വാ​​​ര്‍ഷി​​​കദി​​​ന​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. 22 വ​​​ര്‍ഷം മു​​​മ്പു​​​ണ്ടാ​​​യ ന​​​ടു​​​ക്കു​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വീ​​​ര​​​മൃത്യു വ​​​രി​​​ച്ച ഒ​​​മ്പ​​​തു സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്ക് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ജ​​​ഗ​​​ദീ​​​പ് ധ​​​ന്‍ക​​​റും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും സോ​​​ണി​​​യ ഗാ​​​ന്ധി​​​യും മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യും ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലെ​​​ത്തി ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​യ​​​ര്‍പ്പി​​​ച്ച് മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ക്ക​​​ക​​​മാ​​​ണു വീ​​​ണ്ടും വ​​​ന്‍ സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​ത്.

2001-ലെ ​​​ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വാ​​​ര്‍ഷി​​​ക​​​മാ​​​യ ഡി​​​സം​​​ബ​​​ര്‍ 13നോ ​​​അ​​​തി​​​നു​​​മു​​​മ്പോ ഇ​​​ന്ത്യ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റ് ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ള്ള ഖ​​​ലി​​​സ്ഥാ​​​ന്‍ ഭീ​​​ക​​​ര​​​ന്‍ ഗു​​​ര്‍പ​​​ട്വ​​​ന്ത് സിം​​​ഗ് പ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി വീ​​​ഡി​​​യോ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു. മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ ത​​​ന്നെ വ​​​ധി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തി​​​നു പ​​​ക​​​രം വീ​​​ട്ടു​​​മെ​​​ന്ന് ഖലി​​​സ്ഥാ​​​ന്‍ ഭീ​​​ക​​​ര​​​നാ​​​യ പ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു നി​​​സാ​​​ര​​​മ​​​ല്ല. ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ കാ​​​ണു​​​ന്നു​​​വെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് അ​​​രി​​​ന്ദം ബാ​​​ഗ്ചി പ്ര​​​തി​​​ക​​​രി​​​ച്ച​​​താ​​​ണ്. എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​നം ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തി​​​നെത്തു​​​ട​​​ര്‍ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സം പ​​​ന്നു​​​വി​​​നെ​​​തി​​​രേ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി (എ​​​ന്‍ഐ​​​എ) കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

“പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​ത്ത​​​റത​​​ന്നെ ഇ​​​ള​​​ക്കും’’ എ​​​ന്ന ഖാ​​​ലി​​​സ്ഥാ​​​നി ഭീ​​​ക​​​ര​​​ന്‍റെ ഭീ​​​ഷ​​​ണി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഡ​​​ല്‍ഹി പോ​​​ലീ​​​സും സു​​​ര​​​ക്ഷാ സേ​​​ന​​​യും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​യി​​​രു​​​ന്ന ദി​​​വ​​​സ​​​മാ​​​ണു പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ അ​​​തീ​​​വ ഗു​​​രു​​​ത​​​ര സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​ത്. അ​​​തി​​​നാ​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ല്‍നി​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്കും ഒ​​​ഴി​​​യാ​​​നാ​​​കി​​​ല്ല. ഏ​​​താ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യു​​​ന്ന​​​തു ബ​​​ലി​​​യാ​​​ടാ​​​ക്ക​​​ലാ​​​കും.

ചോ​​​ദ്യ​​​ക്കാ​​​ര​​​ന്‍ കു​​​റ്റ​​​ക്കാ​​​രാ​​​നാ​​​കും കാ​​​ലം

പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലും പു​​​റ​​​ത്തും പു​​​ക​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യി​​​ലെ സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. വ്യ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടും ഇ​​​ത്ര വ​​​ലി​​​യ വീ​​​ഴ്ച എ​​​ങ്ങ​​​നെ​​​യാ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ ജീ​​​വ​​​ന്‍ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ വീ​​​ഴ്ച​​​യ്ക്ക് പ​​​ക്ഷേ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​ര്‍ ധാ​​​ര്‍മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പോ​​​ലും ഏ​​​റ്റെ​​​ടു​​​ത്തി​​​ല്ല! കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ലും ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ ത​​​ന്നെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കും ഒ​​​ഴി​​​ഞ്ഞു​​​നി​​​ല്‍ക്കാ​​​നാ​​​കി​​​ല്ല. എ​​​ന്തി​​​നേ​​​റെ, സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കി​​​ടെ പു​​​ക​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​ര്‍ക്കു പാ​​​സ് ന​​​ല്‍കി​​​യ ബി​​​ജെ​​​പി എം​​​പി പ്ര​​​താ​​​പ് സിം​​​ഹ​​​യ്ക്കും പ്ര​​​ശ്‌​​​ന​​​മി​​​ല്ല.

പ​​​ക്ഷേ, പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട 14 എം​​​പി​​​മാ​​​രെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തു. പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന​​​പ്പോ​​​ള്‍ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ ഇ​​​ല്ലാ​​​തി​​​രു​​​ന്ന ഡി​​​എം​​​കെ​​​യി​​​ലെ എ​​​സ്.​​​ആ​​​ര്‍. പാ​​​ര്‍ഥി​​​പ​​​നെ കൂ​​​ടി സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്ത​​​തു വെ​​​റും ത​​​മാ​​​ശ​​​യ​​​ല്ല. സ​​​ഭ​​​യി​​​ല്‍ പോ​​​ലും ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​യാ​​​ള്‍ പാ​​​ര്‍ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി ബ​​​ഹ​​​ളമു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് എ​​​ങ്ങി​​​നെ, ആ​​​രാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ളു തെ​​​റ്റി​​​യ​​​താ​​​ണെ​​​ങ്കി​​​ല്‍ യ​​​ഥാ​​​ര്‍ഥ​​​ത്തി​​​ല്‍ ബ​​​ഹ​​​ളമു​​​ണ്ടാ​​​ക്കി​​​യ എം​​​പി​​​യെ കൂ​​​ടി സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യാ​​​ത്ത​​​തെ​​​ന്താ​​​ണ്? പാ​​​ര്‍ല​​​മെ​​​ന്‍റി​​ന്‍റെ ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം തീ​​​രു​​​ന്ന 22 വ​​​രെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യാ​​​ന്‍ ലോ​​​ക്‌​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യം പി​​​ന്നീ​​​ട് സ്പീ​​​ക്ക​​​ര്‍ക്കു ത​​​നി​​​യെ തി​​​രു​​​ത്താ​​​നാ​​​കു​​​മോ​​​യെ​​​ന്ന​​​തു ചോ​​​ദ്യ​​​മാ​​​യി ശേ​​​ഷി​​​ക്കും.

പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ല്‍ പു​​​റ​​​ത്താ​​​ക്ക​​​ണോ?

രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സു​​​ര​​​ക്ഷ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലെ അ​​​തീ​​​വ ഗു​​​രു​​​ത​​​ര സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ​​​യ​​​ല്ല, മ​​​റി​​​ച്ച് അ​​​തേ​​​ക്കു​​​റി​​​ച്ച് ചോ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യ ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ത​​​ന്നെ തീ​​​രാ ക​​​ള​​​ങ്ക​​​മാ​​​കും. സ​​​ഭാ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് എം​​​പി​​​മാ​​​രെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യാ​​​ന്‍ തു​​​ട​​​ങ്ങി​​​യാ​​​ല്‍ യു​​​പി​​​എ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് പാ​​​ര്‍ല​​​മെ​​​ന്‍റി​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും തു​​​ട​​​ര്‍ച്ച​​​യാ​​​യി സ്തം​​​ഭി​​​പ്പി​​​ച്ചി​​​രു​​​ന്ന അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബി​​​ജെ​​​പി​​​യി​​​ലെ ഒ​​​രാ​​​ളും ബാ​​​ക്കി​​​യു​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. 2 ജി ​​​സ്‌​​​പെ​​​ക്‌ട്രം ഇ​​​ട​​​പാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​യു​​​ക്ത പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 2010ലെ ​​​പാ​​​ര്‍ല​​​മെ​​​ന്‍റ് ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം തു​​​ട​​​ര്‍ച്ച​​​യാ​​​യി സ്തം​​​ഭി​​​പ്പി​​​ച്ച​​​തു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ മ​​​റ​​​ക്കാ​​​നി​​​ട​​​യി​​​ല്ല.

ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ല്‍ എം​​​പി​​​മാ​​​രെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യു​​​ന്ന രീ​​​തി ത​​​ന്നെ തെ​​​റ്റാ​​​ണ്. ബ​​​ല​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ളും തെ​​​റി​​​വി​​​ളി​​​ക​​​ളു​​​മി​​​ല്ലാ​​​തെ മാ​​​ന്യ​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ന്‍ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്കു പോ​​​ലും അ​​​വ​​​സ​​​രം ഇ​​​ല്ലാ​​​താ​​​യാ​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യം മ​​​രി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​കും. സു​​​ര​​​ക്ഷാ​​വീ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്ത​​​ത് വി​​​ചി​​​ത്ര​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും രാ​​​ജ്യ​​​ത്തി​​​നാ​​​കെ തീ​​​രാ ക​​​ള​​​ങ്ക​​​വു​​​മാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യു​​​ടെ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ ക​​​ഴ​​​മ്പു​​​ണ്ട്. പാ​​​ര്‍ല​​​മെ​​ന്‍റ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ അ​​​വി​​​ടെ പ​​​റ​​​യാ​​​തെ പു​​​റ​​​ത്ത് പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ അ​​​മി​​​ത് ഷാ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ​​​യും ഖാ​​​ര്‍ഗെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​ക്ക​​​ളും ചോ​​​ദ്യം ചെ​​​യ്തു.

സ​​​ര്‍വ​​​ത്ര പാ​​​ളി​​​ച്ച; ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​ര് ‍‍?

പു​​​തി​​​യ പാ​​​ര്‍ല​​​മെ​​​ന്‍റ് നി​​​ര്‍മാ​​​ണ​​​ത്തി​​​ലെ പ്ലാ​​​നിം​​​ഗ്, ഡി​​​സൈ​​​ന്‍, നി​​​ര്‍മാ​​​ണം തു​​​ട​​​ങ്ങി സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ള്‍ക്കു വ​​​രെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര്‍ക്കാ​​​ണ്? പ​​​ഴ​​​യ പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലെ സ​​​ന്ദ​​​ര്‍ശ​​​ക ഗാ​​​ല​​​റി​​​യു​​​ടെ മു​​​ന്‍ഭാ​​​ഗ​​​ത്തേ​​​തി​​​ല്‍നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഗാ​​​ല​​​റി​​​യു​​​ടെ മു​​​ന്‍ഭാ​​​ഗം കൂ​​​ടു​​​ത​​​ല്‍ താ​​​ഴേ​​​ക്കും ലോ​​​ക്‌​​​സ​​​ഭാ ഹാ​​​ളി​​​ന്‍റെ പി​​​ന്‍ഭാ​​​ഗം കൂ​​​ടു​​​ത​​​ല്‍ ഉ​​​യ​​​ര്‍ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​ണു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. അ​​​തൊ​​​ടൊ​​​പ്പം ഗാ​​​ല​​​റി​​​ക​​​ളി​​​ല്‍നി​​​ന്നു താ​​​ഴെ ലോ​​​ക്​​​സ​​​ഭാ ചേം​​​ബ​​​റി​​​ലേ​​​ക്ക് ആ​​​രെ​​​ങ്കി​​​ലും ചാ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് കാ​​​ണാ​​​തെപോ​​​യ​​​ത്? ഗാ​​​ല​​​റി​​​ക​​​ളി​​​ല്‍നി​​​ന്നു ചാ​​​ടാ​​​ന്‍ പോ​​​കു​​​ന്ന​​​വ​​​ര്‍ക്കു പി​​​ടി​​​ച്ചുനി​​​ല്‍ക്കാ​​​നും താ​​​ഴോ​​​ട്ടു ചാ​​​ടാ​​​നും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി ന​​​ല്ല ക​​​മ്പി​​​ക​​​ള്‍ പി​​​ടി​​​പ്പി​​​ച്ച​​​തും പാ​​​ളി​​​ച്ച​​യ​​​ല്ലേ?

പ​​​ഴ​​​യ പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ല്‍ ഇ​​​ല്ലാ​​​തി​​​രു​​​ന്ന ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​വി​​​ധാ​​​നം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ര​​​ണ്ടു യു​​​വാ​​​ക്ക​​​ളെ​​​യും ചാ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​ത്. സാ​​​ങ്കേ​​​തി​​​ക​​​ത്വം പ​​​റ​​​ഞ്ഞ് ഇ​​​ത്ത​​​രം ഡി​​​സൈ​​​ന്‍ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​ക​​​ളെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം അ​​​പ​​​ഹാ​​​സ്യ​​​മാ​​​ണ്. മു​​​മ്പ് സ​​​ന്ദ​​​ര്‍ശ​​​ക ഗാ​​​ല​​​റി​​​ക​​​ളി​​​ലെ ഓ​​​രോ ബെ​​​ഞ്ചി​​​ലും നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന മ​​​ഫ്തി പോ​​​ലീ​​​സ് പു​​​തി​​​യ പാ​​​ര്‍ല​​​മെ​​​ന്‍റി​​ലെ ഗാ​​​ല​​​റി​​​യി​​​ല്‍ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്താ​​​ണ്? പ​​​ല മു​​​റി​​​ക​​​ളാ​​​യി തി​​​രി​​​ച്ച പു​​​തി​​​യ ഗാ​​​ല​​​റി​​​ക​​​ളി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ വീ​​​ത​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, പ​​​ഴ​​​യ പാ​​​ര്‍ല​​​മെ​​​ന്‍റി​​ലെ സ​​​ന്ദ​​​ര്‍ശ​​​ക ഗാ​​​ല​​​റി​​​യി​​​ല്‍ ഒ​​​രു ഡ​​​സ​​​നി​​​ലേ​​​റെ പേ​​​ര്‍ ഒ​​​രോ സ​​​മ​​​യ​​​വും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

നാ​​​ലു ത​​​ല​​​ത്തി​​​ലു​​​ള്ള സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ക​​​ട​​​ന്നുപോ​​​യി​​​ട്ടും ഷൂ​​​സി​​​ല്‍ എ​​​ന്തെ​​​ങ്കി​​​ലും ഒ​​​ളി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന സം​​​ശ​​​യം പോ​​​ലും ഉ​​​ണ്ടാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മി​​​ല്ല. പു​​​ക​​​ക്കു​​​റ്റി ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ന​​​ട​​​ത്ത​​​ത്തി​​​ന് വ്യ​​​ത്യാ​​​സം കാ​​​ണാ​​​നാ​​​കും. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ര​​​ണ്ടു ദി​​​വ​​​സം മു​​​മ്പ് കോ​​​ട്ട​​​യ​​​ത്തുനി​​​ന്നെ​​​ത്തി​​​യ ഒ​​​രു മ​​​ല​​​യാ​​​ളി സ​​​ന്ദ​​​ര്‍ശ​​​ക​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ആ​​​ദ്യ മൂ​​​ന്നു ഘ​​​ട്ടം പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും ആ​​​രും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​ക ഗാ​​​ല​​​റി​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന വാ​​​തി​​​ലി​​​ല്‍ മാ​​​ത്ര​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ദേ​​​ഹ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ സം​​​ഭ​​​വ ദി​​​വ​​​സം ത​​​ന്നെ പാ​​​ര്‍ല​​​മെ​​ന്‍റി​​​ലെ​​​ത്തി​​​യ സ്ഥി​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​മു​​​ണ്ട്.

മാ​​​ര്‍ഗം തെ​​​റ്റ്; കാ​​​ര്യം പ്ര​​​ധാ​​​നം

പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലെ​​​ത്തു​​​ന്ന ഏ​​​തു സ​​​ന്ദ​​​ര്‍ശ​​​ക​​​നും താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലെ മ്യൂ​​​സി​​​യ​​​ത്തി​​​ലേ​​​ക്കു പോ​​​കാ​​​നും അ​​​വി​​​ടെ​​നി​​​ന്ന് എ​​​ങ്ങോ​​​ട്ടും പോ​​​കാ​​​നു​​​മു​​​ള്ള സ്വാതന്ത്ര്യവും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. ലോ​​​ക്‌​​​സ​​​ഭ​​​യ്ക്കും രാ​​​ജ്യ​​​സ​​​ഭ​​​യ്ക്കും ഇ​​​ട​​​യി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ സെ​​​ന്‍ട്ര​​​ല്‍ ഹാ​​​ള്‍ ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​ണ് ന​​​ടു​​​ഭാ​​​ഗ​​​ത്ത് മ്യൂ​​​സി​​​യം സ്ഥാ​​​പി​​​ച്ച​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ ശ്രീ​​​കോ​​​വി​​​ലി​​​നെ വെ​​​റു​​​മൊ​​​രു മ്യൂ​​​സി​​​യ​​​മാ​​​ക്കി പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ശ​​​രി​​​യ​​​ല്ല.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​പ്പ​​​ണം​​കൊ​​​ണ്ട് കോ​​​ടി​​​ക​​​ള്‍ മു​​​ട​​​ക്കി പു​​​തി​​​യ മ​​​ന്ദി​​​ര​​​വും സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് ജ​​​ന​​​ങ്ങ​​​ളോ​​​ട് ഉ​​​ത്ത​​​രം പ​​​റ​​​യാ​​​നും ക​​​ട​​​മ​​​യു​​​ണ്ട്. പാ​​​ര്‍ല​​​മെ​​​ന്‍റി​​ല്‍ പോ​​​ലും ഗു​​​രു​​​ത​​​ര സു​​​ര​​​ക്ഷാ​​വീ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍ച്ച​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പി​​​ന്നെ​​​യെ​​​വി​​​ടെനി​​​ന്നാ​​​ണ് ജ​​​നം സ​​​ത്യം അ​​​റി​​​യു​​​ക? അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളു​​​ടെ ല​​​ക്ഷ്യ​​​വും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും പ്രേ​​​ര​​​ക​​​ശ​​​ക്തി​​​യും, പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ച​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്തി സ​​​ത്യം തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട​​​ട്ടെ. കു​​​റ്റ​​​ക്കാ​​​രെ ക​​​ര്‍ശ​​​ന​​​മാ​​​യി ശി​​​ക്ഷി​​​ക്കു​​​കയും വേ​​​ണം.

അതേസമയം, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, വി​​​ല​​​ക്ക​​​യ​​​റ്റം, ഏ​​​കാ​​​ധി​​​പ​​​ത്യം, ക​​​ര്‍ഷ​​​ക- തൊ​​​ഴി​​​ലാ​​​ളി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി പ്ര​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളു​​​ടേ​​​തുകൂ​​​ടി​​​യാ​​​ണ്. ജ​​​ന​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ര്‍ഷി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച മാ​​​ര്‍ഗം തെ​​​റ്റാ​​​ണെങ്കിലും അ​​​തു​​​കൊ​​​ണ്ട് പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ മെ​​​റി​​​റ്റ് ഇ​​​ല്ലാ​​​താ​​​കു​​​ന്നി​​​ല്ല. ജ​​​ന​​​കീ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ രാ​​​ജ്യ​​​ത്തു സ​​​മാ​​​ധാ​​​ന​​​വും പു​​​രോ​​​ഗ​​​തി​​​യും വി​​​ക​​​സ​​​ന​​​വും അ​​​ക​​​ലെ​​​യാ​​​കും.

https://www.deepika.com/feature/leader_page.aspx?topicId=31&ID=24659

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Website

Address

Kottayam

Other Kottayam media companies (show all)
Biki vai gaming Biki vai gaming
Kottayam, 686104

https://youtu.be/YuHyHUrJyO4

Barnabas Media & Broadcast Barnabas Media & Broadcast
Kottayam, 686515

Rock Star Mega Media Rock Star Mega Media
Kottayam
Kottayam, 686008

ഇത് നമ്മുടെ ലോകം ഇനി നിങ്ങൾക്കൊപ്പം

Focusing Kerala Focusing Kerala
Elamgulam
Kottayam, 00000

Entertainment & News Company Online Promotion For Movies, Short Films, Etc. Page by - Team J M

Vibgeor media mtter Vibgeor media mtter
Kottayam, KOTTAYAM

all new tech travel food any of variety videos on stand whatch and enjoyed

The Malayali Verse The Malayali Verse
Kottayam, 686536

An online Malayalam writing platform initiated by Academic Nature.

Nayan magar Nayan magar
Kottayam, 686001

saporting me my fb page

Colour Pencil Entertainments Colour Pencil Entertainments
Devagiri PO, Kangazha
Kottayam, 686555

Making you smile and keeping you entertained is our vision

Yuvika Fanss Yuvika Fanss
Kottayam
Kottayam, 678631

love to tavel enjoy all the vibes in life watch and enjoy all the videos available in this page

Elia Media Elia Media
MAR ELIA CATHEDRAL
Kottayam, 686001

ELIA MEDIA provides affordable, professional, High quality Full HD live video streaming services suited for Marriage Ceremony, Funeral Services, Holy Mass, Baptism.

FreeFlree FreeFlree
Kottayam, 12345

23

ജനഹിതം Anoop pala ജനഹിതം Anoop pala
Pala
Kottayam, 686574

TRUTH