Kavumvattam MUP School

The official page of Kavumvattam MUP School.

21/03/2024

മക്കളോട് നീതി പുലർത്തുക!
അവരെ ജീവിതം പഠിപ്പിക്കുക!
പൊതുവിദ്യാലയങ്ങളിൽ മക്കൾ പഠിക്കട്ടെ.
അവർ മനുഷ്യരാകട്ടെ !
മിടുക്കരായ മനുഷ്യർ!

ഒരു അധ്യയന വർഷം കൂടി. അവസാനിക്കുന്നു.അടുത്ത അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളാരംഭിക്കുന്ന കാലവുമാണിത്.കുട്ടികളെ പുതിയതായി ചേർക്കുന്നവരും അല്ലാത്തവരിലും നിലവിലുള്ള വിദ്യാലയത്തിൽ തന്നെ കുട്ടി പഠിക്കണമോ എന്ന് ആലോചിക്കുകയും ചെയ്യുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്.. കഴിഞ്ഞ ഏഴ് വർഷമായി രക്ഷിതാക്കൾ ഇത്തരത്തിൽ നടത്തിയ ചിന്തകളുടെ ഭാഗമായാണ് പതിനൊന്ന് ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് മടങ്ങിവന്നത്.പൊതു വിദ്യാലയങ്ങളുടെ വ്യാപനമാണ് ഇതിന് ഒരുകാരണം .നമുക്ക് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു എൽ .പി സ്കൂൾ ഒന്നര കിലോമീറ്റർ ചുറ്റളവിൽ യു.പി സ്കൂൾ പഞ്ചായത്തിൽ ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കൻഡറി സ്കൂളും ഉറപ്പാണ്.

പൊതുവിദ്യാലയങ്ങളിൽ മക്കളെ പഠിപ്പിക്കാത്ത രക്ഷിതാക്കൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്തണം. മക്കളെ പൊതു വിദ്യാലയത്തിന്റെ നന്മകളിലേക്ക് തിരികെയെത്തിക്കുവാനുള്ള ഉചിതമായ സന്ദർഭത്തെ ഉപയോഗപ്പെടുത്തുക. യാതൊരുവിധ അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്. ഇവയിലേറെയും ജാതിമത സംഘടനകൾ സ്പോൺസർ ചെയ്യുന്ന വിദ്യാലയങ്ങളും ആണ്. സ്വാർത്ഥതയുടെ കൂടാരങ്ങളിൽ നിന്ന് ഈ കുഞ്ഞുങ്ങളെ മനുഷ്യ നന്മയുടെ മഹാ വിസ്മയങ്ങളിലേക്ക് നയിക്കുവാൻ പൊതുഇടങ്ങൾ തന്നെയാണ് ആവശ്യം. ഇല്ലാത്ത മികവുകളും ആംഗലേയ ഭാഷാ മാധ്യമമെന്ന വീമ്പുപറച്ചിലും നിലകൊള്ളുന്ന ഇത്തരം വിദ്യാലയങ്ങളുടെ വെളിച്ചം കടക്കാത്ത മതിലുകൾക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അവിടം ഉപേക്ഷിച്ച രക്ഷിതാക്കൾ പറയുന്നുണ്ട്.

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളും പൊതുവിടങ്ങളിൽ പഠിക്കട്ടെ! പൊതുവിദ്യാലയങ്ങൾ ഒരുക്കുന്ന സൗകര്യങ്ങൾ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയും ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളുടെയും അവകാശമാണ്. മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുക എന്നത് നിങ്ങൾക്ക് നിർവഹിക്കാവുന്ന ഏറ്റവും വലിയ കടമയാണ്. ( കടപ്പാട് )

27/02/2024

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലണ്ടി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട നടേരിയുടെ വിദ്യാഭ്യാസ രംഗത്ത് വളരെ പ്രാധാന്യം നിറഞ്ഞ പഴയതും പുതിയതുമായ തലമുറ വിദ്വ അഭ്യസിച്ച മഹത്തുക്കളായ ഗുരുവര്യന്മാർ പടിയിറങ്ങിപ്പോയ ഏതാണ്ട് നൂറു വർഷത്തെ പാരമ്പര്യം ഉള്ള കാവും വട്ടം എം യു പി സ്കൂൾ എന്ന മഹത്തുറ്റ കലാലയത്തിന് കേരളത്തിലെ ഏറ്റവും മികച്ചയു പി സ്കൂൾ എന്ന പ്രൗഡി നൽകുവാൻ ഉതകുന്ന തരത്തിലുള്ള
പ്രവർത്തനങ്ങൾക്കാണ് നിലവിലെ പുതിയ മാനേജ്‍ മെന്റ് മുൻഗണന നൽകുന്നത്

നാട്ടുകാരേയും രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ഒറ്റക്കെട്ടായി ചേർത്ത്
പിടിച്ച് നടേരി എന്ന കൊച്ചു ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളെ ഇവിടെ തന്നെ പഠിപ്പിക്കുവാനുള്ള ഭൗതിക സാഹചര്യം വേണ്ടുവോളം ഉള്ള
കെ എം യൂ.പി സ്കൂളിൽ കൊയിലാണ്ടി സബ് ജില്ലയിൽ തന്നെ മുന്നര ഏക്കറിൽ അതിവിശാലമായ കെട്ടിടങ്ങളും കളി സ്ഥലങ്ങളും മറ്റുമുള്ള യു.പി സ്കൂളാണ് .
വിദ്വാർത്ഥികളും രക്ഷിതാക്കളും ആഗ്രഹിക്കുന്ന തരത്തിലുള്ള മാറിയ രീതിയിലുള്ള പാഠ്യപ്രവർതനങ്ങളും
വിവിധങ്ങളായ ടാലൻ്റ് ടെസ്റ്റുകൾക്ക് പുറമെ
ഗ്രൗണ്ടിൽ ഒരു ടെർഫും പ്ലൈ ഗ്രൗണ്ടും
മനോഹരമായ ഒരു പൂന്തോട്ടവും പണിയലാണ് പ്രഥമ ലക്ഷ്യം.
സ്കൂളിൻ്റെ 10 കിലോമീറ്റർ ചുറ്റളവിൽ നിനുള്ള സ്ഥലങ്ങളിൽ നിന്ന് ഇവിടെ വന്ന് പഠിക്കുന്നതിന് വാഹന സൗകര്യമൊരുക്കും.
ഒരു മനസ്സായി നിന്ന്
ഒരു നാട്ടിൻ്റെ അഭിമാനമായ ഒരു വിദ്യാലയത്തിൻ്റെ യസ്സസ് ഉയർത്താൻ നമുക്ക് കൂട്ടായ ശ്രമം നടത്താം.😍😍

✍️ ഷംസുദ്ധീൻ കെ പി

27/10/2023

സ്കൂൾ തല ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യൻസ് ആയ കാവും വട്ടം എം യു പി സ്കൂൾ ഫുട്‌ബോൾ ടീമിനെ സ്കൂൾ അശംബ്ലിയിൽ വെച്ച് കോച്ച് കണ്ണൻ മെഡൽ അണിയിച്ചു അനുമോദിക്കുന്നു 😍

25/08/2023

ഇന്നൊണ സദ്യ..

Photos from Kavumvattam MUP School's post 25/08/2023

ഇന്നോണം പൊന്നോണം...

25/08/2023

ഇന്നോണം പൊന്നോണം

25/08/2023

ഉറിയടി മത്സരത്തിൽ നിന്നും.. 😍

25/08/2023

ഇന്നോണം പൊന്നോണം.. തകർത്തോണം!

25/08/2023

ഇന്നോണം പൊന്നോണം.. നമ്മുടെ ഓണം തകർത്തോണം!

28/07/2023
Photos from Kavumvattam MUP School's post 23/07/2023
22/06/2023

ദേശാഭിമാനി എൻ്റെ പത്രം പദ്ധതിയിൽ TK ദാമോധരൻ മാസ്റ്ററുടെ ഓർമ്മക്ക് കുടുംബവും,അരിക്കുളം സർവീസ് സഹകരണ ബേങ്കും കാവും വട്ടം എം യു.പി സ്കുളിൽ നൽകിയ പത്രം ബേങ്ക് പ്രസിഡണ്ട് സി.അശ്വനി ദേവ് സ്കൂൾ ലീഡർക്ക് കൈമാറുന്നു RK അനിൽ കുമാർ, TE ബാബു, MM അച്ചുതൻ, സ്കൂൾ HM മനോജ്മാസ്റ്റർ എന്നിവർ പങ്കെടുത്തു

01/06/2023

അക്ഷരപ്പൂവിളി കേൾക്കുന്നു
അറിവിന്റെ പൂക്കൾ വിളിക്കുന്നു
അക്ഷരത്തോണി തുഴയാൻ വരൂ
അറിവിന്റെ പൂമധു നുകരാൻ വരൂ
തുമ്പികളോടൊത്തു തുള്ളാൻ വരൂ
സ്വപ്ന ലോകത്തു പറക്കാൻ വരൂ
പൊട്ടിച്ചിരിക്കാൻ തുള്ളിക്കളിക്കാൻ മഴവില്ലിലൂഞ്ഞാലു കെട്ടിയാടാൻ
വരൂ വരൂ വരൂ
കടലാസുതോണിയുണ്ടാക്കാം
മഴവെള്ളച്ചാലിലൊഴുക്കിക്കളിക്കാം
മഴയുടെ കുളിരിലലിയാം
കാറ്റിന്റെ കൈയിൽ പിടിക്കാം
കഥകൾ കേട്ടു രസിക്കാം
പാട്ടുകൾ പാടിക്കളിക്കാം കൂടിക്കളിക്കാൻ
ആർപ്പുവിളിക്കാൻ ഉത്സവമായ് ഉത്സവമായ്
പുതിയൊരുത്സവമായ്
പാട്ടിന്റെ കൂട്ടിന്റെ
ഉത്സവമായ് ,
ആർപ്പുവിളിക്കാം ആർത്തു രസിക്കാം
ഉത്സവമായല്ലോ
പ്രവേശനോത്സവമായല്ലോ
ഹാ
പ്രവേശനോത്സവമായല്ലോ.... അറിവിന്റെ പൂമധു നുകരാൻ വരുന്ന എല്ലാ പിഞ്ചോമനകൾക്കും ആശംസകൾ.. പി ടി എ കെ എം യു പി

Want your school to be the top-listed School/college in Koyilandy?
Click here to claim your Sponsored Listing.

Videos (show all)

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലണ്ടി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട നടേരിയുടെ വിദ്യാഭ്യാസ രംഗത്ത്...
സ്കൂൾ തല ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യൻസ് ആയ കാവും വട്ടം എം യു പി സ്കൂൾ ഫുട്‌ബോൾ ടീമിനെ സ്കൂൾ അശംബ്ലിയിൽ വെച്ച് കോച്ച് കണ...
ഇന്നൊണ സദ്യ..
ഇന്നോണം പൊന്നോണം
ഉറിയടി മത്സരത്തിൽ നിന്നും.. 😍
ഇന്നോണം പൊന്നോണം.. തകർത്തോണം!
ഇന്നോണം പൊന്നോണം.. തകർത്തോണം!
ഇന്നോണം പൊന്നോണം.. നമ്മുടെ ഓണം തകർത്തോണം!
ഇന്നോണം പൊന്നോണം -23 ഒരുക്കത്തിൽ കാവുംവട്ടം എം യു പി സ്കൂൾ
പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കോൽക്കളി..

Category

Telephone

Website

Address

Kavumvattam, Naderi Post
Koyilandy
673620

Opening Hours

Monday 10:15am - 4:30pm
Tuesday 10:15am - 4:30pm
Wednesday 10:15am - 4:30pm
Thursday 10:15am - 4:30pm
Friday 10:15am - 4:30pm

Other Schools in Koyilandy (show all)
New Direction Institute Of Science  Koyilandy & Chingapuram New Direction Institute Of Science Koyilandy & Chingapuram
Koyilandy

NEW DIRECTION INSTITUTE OF SCIENCE NEAR LIC OFFICE KOYILANDY COURCES OFFERED: +1, +2 SCIENCE(TUITION+ ENTRANCE COACHING) CBSE TUITION

Vidyasadanam Model School Purakkad Vidyasadanam Model School Purakkad
Kidanjikunnu, Purakkad
Koyilandy, 673522

Govt. of Kerala recognised educational institution in Purakkad, 3902/18. Kozhikode Dt.School code: 1

Memmories of G V H S S Boys Koyilandy Memmories of G V H S S Boys Koyilandy
Koyilandy

our boys school which is situated @ the heart of koyilandy.................this page is memmories of school days

Jamia Furquaniyya Purakkad Jamia Furquaniyya Purakkad
P. O. PURAKKAD, KOZHIKODE-673522
Koyilandy, 673522