രാമനാട്ടുകരക്കാര്
രാമനാട്ടുകര കോഴിക്കോടിനു തെക്ക് പതി? In the histories of ancient Kerala, Ramanattukara had an important and notable role.
ഇന്ത്യാ മഹാരാജ്യത്തിന്‍റെ പൂര്‍വ്വകാല ചരിത്രത്തില്‍, അഥവാ അതിന്‍റെ ചരിത്രപരമായ വഴിതിരിച്ചിലില്‍ കേരളത്തിന് ഇതര സംസ്ഥാനങ്ങള്‍ക്കില്ലാത്ത സവിശേഷമായ ഒരു പങ്കുണ്ടായിരുന്നു എന്നത് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുള്ള ശ്രദ്ധേയമായ ഒരു വസ്തുതയാണ്. അത് പോലെ കോഴിക്കോടിനും, കോഴിക്കോട് ജില്ലയിലെ (രാമനാട്ടുകര ഉള്‍പ്പെടെ) ഒട്ടനവധി പ്രദേശങ്ങള്‍ക്കും, കേരളത്തിലെ ഇതര ജില്ലകള്‍ക്കും, പ്രദേശങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത
#വണ്ണാത്തിപ്പുള്ള്
എന്നനുരാഗം പൂത്ത്
പൂവിട്ടൊരു ചെടിച്ചില്ലയിൽ;
രാവുംപകലും
ചാലിച്ച് നിറം ചാർത്തിയ
കൊക്കും തൂവൽച്ചിറകുമായൊരു
ചെറു വണ്ണാത്തിപ്പുള്ള്
വന്നിരിക്കുന്നു..
എന്നിട്ട്
പൃഷ്ഠം കാണിച്ചെന്തോ
തോന്ന്യാസങ്ങൾ
വിളിച്ചു പറയുന്നു...
"പ്രണയം,
ഒന്നോർത്താൽ
ശരിക്കുമൊരു
ഭ്രാന്താത്രെ...!"
അത് പറയ്വാ...!
ആ വണ്ണേത്തിപ്പുള്ളേയ്....???
_________________________
_ മാലി കടുങ്ങഞ്ചിറ _ചിറകുമായൊരു
#ജീവിതവും_ഞാനും:
ജീവിതത്തോട് വെറുതേ ഞാനൊന്ന് ചോദിച്ചു:
"എന്തിനാണ് എന്നോടൊട്ടും മയമില്ലാതെ നീയിങ്ങനെ കഠിനമായിട്ടിരിക്കുന്നത്...? എന്ത്കൊണ്ടാണ് നിന്റെ വഴികളിങ്ങനെ കനൽപ്പാതകൾ പോലെയിരുന്നിട്ടെന്റെ കാലുകൾ പൊള്ളിക്കുന്നത്...? എങ്ങുമൊരു തണല് നൽകാതെ ഈ ചുടുപാതകളിലൂടെന്നെയെന്തിനാണ് നീയിവ്വിധം അലയിക്കുന്നത്...?
ജീവിതം ഒന്ന് ചിരിച്ചിട്ട് ചിരി നിർത്തി. പിന്നെ ഗൗരവം പൂണ്ടെന്നോടൊരു മറുചോദ്യം ചോദിച്ചു:
"എളുപ്പമുള്ള വല്ലതിനോടെങ്കിലും, വല്ലപ്പോഴെങ്കിലും, നിനക്ക് വല്ല മതിപ്പും തോന്നിയിട്ടുണ്ടോ? ഇല്ലല്ലോ... അത് തന്നെയാണ് അതിന്ന് കാരണം..."
അതും പറഞ്ഞ് ജീവിതം മുന്നോട്ട് നടന്നു..
ചിരിക്കാതെ, കരയാതെ.. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു കൊണ്ട് പുറകെ ഞാനും....!
___________________________
_ മാലി കടുങ്ങഞ്ചിറ _
സൂറത്ത് നഗരത്തിലെ (ഗുജറാത്ത്) ടെക്സ്റ്റൈൽസ് മാർക്കറ്റുകളിലേക്ക് തുറന്ന് വെച്ച ക്യാമറക്കണ്ണുകൾ
(സുഹൃത്ത് മഹേന്ദ്ര സിംഗ് (പഞ്ചാബ്) പങ്ക് വെച്ച വീഡിയോ)
വിഷമിച്ചിരിക്കുന്നത് കൊണ്ട് നാളത്തെ പ്രശ്‌നങ്ങളൊന്നും തന്നെ തീരാൻ പോകുന്നില്ല.
അത് കൊണ്ട് ഇന്നത്തെ മനസ്സമാധാനം പോയിക്കിട്ടും എന്നേയുള്ളൂ
#വിശുദ്ധ_റംസാൻ_മാസം_ഇവിടെത്തീരുന്നു:
#ശവ്വാൽ_മാസപ്പൂംപിറ_മാനത്തുദിച്ചു_പുഞ്ചിരിക്കുന്നു:
റംസാനിന്റെ ഒടുവിലത്തെ സന്ധ്യാ ചക്രവാളത്തിലൊരു പൊൻ പൂംപുഞ്ചിരി പോലെ പെരുന്നാളിന്റെ നിലാക്കതിർ നിമിഷങ്ങളോളം ഒളി ചിന്തി നിൽക്കുന്നു...
പള്ളി മിനാരങ്ങളിൽ നിന്നപ്പോൾ അള്ളാഹു വലിയവനാണ്.. ദൈവം മഹത്വപ്പെട്ടവനാണ് (അള്ളാഹു അക്ബർ) എന്ന തക്ബീർധ്വനികൾ കാറ്റേറ്റുവാങ്ങി നവാനന്ദത്തിന്റെ പ്രതീകപ്പതാക പോലെ പറത്തികൊണ്ടിരിക്കുന്നു...
ഉദയം തൊട്ടസ്തമയം വരെ അന്നപാനീയങ്ങളും, മൈഥുനാദി സകല ദേഹേഛകളും വെടിഞ്ഞ്,
നീണ്ട ഒരു മാസക്കാലം മുഴുവനും സർവ്വാത്മനാ ദൈവസമർപ്പിതനായ ഭക്തന്
പെരുന്നാളാഘോഷത്തിന്റെ സന്തോഷങ്ങളിലേക്ക് കവാടം തുറന്ന് കിട്ടപ്പെടുന്ന മനോഹരമായ മുഹൂർത്തമാണ് ഈ വേള..
പ്രിയപ്പെട്ടവരേ,
എല്ലാവർക്കും ഈ സന്ദർഭത്തിൽ ഈദുൽ ഫിത്വർ ആശംസിക്കുന്നു...
നിങ്ങളെല്ലാവർക്കും ജീവിതാനന്ദങ്ങളും, സർവ്വൈശ്വര്യങ്ങളും, മനസ്സമാധാനങ്ങളുമുണ്ടാവട്ടെ എന്നാശംസിക്കുന്നു...
______________________
Muhamedali Thotathil
ഉത്തരം:
പാമ്പ് തവളയെ തിന്നുന്നു
ഞണ്ട് അത് കണ്ട് നിൽക്കുന്നു
ൂക്ഷിക്കണം:
_(ഒരു മുല്ലാ നസ്റുദ്ദീൻ കഥ)_
ഒരിക്കൽ മുല്ലയ്ക്ക് അത്യാവശ്വമായി കുറച്ചു പണം വേണ്ടി വന്നു. വായ്പ വാങ്ങാനായി തൊട്ടടുത്തുള്ള ഒരു പണക്കാരന്റെ വീട്ടിലേക്കു കയറിച്ചെന്ന മുല്ല, ഉമ്മറത്തു നിൽക്കുകയായിരുന്ന വേലക്കാരനോട് താൻ വന്ന കാര്യം പറഞ്ഞു.
"നിന്റെ യജമാനനോട് ചെന്നു പറ;
നസ്റുദ്ദീൻ കുറച്ചു പണം വായ്പ വാങ്ങാൻ വന്നിട്ടുണ്ടെന്ന്"
അകത്തു ചെന്ന വേലക്കാരൻ കുറച്ചു സമയം കഴിഞ്ഞ് തിരികെ വന്നിട്ടു പറഞ്ഞു:
“അയ്യോ യജമാനൻ ഇവിടെ ഇല്ലല്ലോ..മുല്ലാ സാബ്.. അദ്ദേഹം പുറത്തു പോയിരിക്കുകയാണ്. ഇനി നാളെയേ മടങ്ങി വരൂ"
അതിനിടയിൽ മുല്ലയുടെ പ്രതികരണം എന്താണ് എന്നറിയാൻ വേണ്ടി ഉത്കണ്ഠയോടെ ജനലിലൂടെ ഒളിച്ചു നോക്കുകയായിരുന്ന പണക്കാരന്റെ തല മുല്ല ഒളിഞ്ഞു കാണുവാൻ ഇടയായി.
ഉടനെ മുല്ല വേലക്കാരനോടു പറഞ്ഞു:
“ഓ... ശരി.. ആയിക്കോട്ടെ.. നല്ല കാര്യം. പക്ഷേ നിന്റെ യജമാനൻ നാളെ വരുമ്പോൾ ഒരു കാര്യം നീ അദ്ദേഹത്തോട് പ്രത്യേകം പറയണം. ഇനി മുതലെങ്കിലും പുറത്ത് പോകുന്ന നേരത്ത് സ്വന്തം തലകൂടെ കൊണ്ടുപോകാൻ മറന്നു പോകരുതെന്ന്. കാലമൊക്കെ വളരെ മോശമാണ്. തല സൂക്ഷിക്കണം. പണക്കാരന്റെ തലയാണ്. ഇന്നത്തെപ്പോലെ എപ്പോഴും അതെങ്ങാൻ ജനൽക്കൽ വച്ച് പോയാൽ ചിലപ്പോൾ വല്ലവരും അതും കൊണ്ടങ്ങു പോയെന്ന് വരും."
_____________________
~mali's👁️collection~
#പൊളിച്ചടുക്കപ്പെടും_മതാവശിഷ്ടങ്ങൾക്കുള്ളിൽ_നിന്നൊരു_കുഞ്ഞു_നിലവിളി:
ആധുനിക മനുഷ്യൻ അധിക സിദ്ധമായ തന്റെ അറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണുമ്പോൾ, മതം അല്ലെങ്കിൽ മതങ്ങൾ കാലഹരണപ്പെട്ടതോ, അപ്രസക്തമോ ആയ ഒരു സംഗതിയാണ് എന്നൊരു നിലപാടോ, വാദഗതിയോ നിലവിലുണ്ട് .
അക്ഷരാഭ്യാസമില്ലാത്ത വെറും അല്പജ്ഞാനികൾ ആണ് ഈ വാദഗതി മുന്നോട്ടുവെക്കുന്നത് എന്ന് വിചാരിക്കരുത്. വിദ്യാസമ്പന്നരും ഞങ്ങൾ വിദ്യാസമ്പന്നരാണ് എന്ന് സ്വയം അറിയുന്നവരും കൂടിയാണ് ഇവരിൽ ഏറെയും.
ചരിത്രത്തിൽ നിന്നും ശാസ്ത്രത്തിൽ നിന്നും തങ്ങളുടെ കൈയ്യെത്തും ദൂരത്ത് നിന്നെവിടെ നിന്നും അതിനവർ തെളിവുകൾ കണ്ടെത്തും. യുക്തികൾ കണ്ടെത്തും. എന്നിട്ടവർ താത്വികമായും, സൈദ്ധാന്തികമായും, ചിലപ്പോൾ പ്രയോഗികമായിത്തന്നെയും മറ്റു സകല പ്രകാരത്തിലും മതത്തെ പൊളിച്ചടുക്കാനുള്ള പൊരുളുകൾ ഒരുക്കിയെടുക്കും..
എന്നിട്ടവർ ചെന്ന് മതത്തെ പൊളിച്ചടുക്കും. ദൈവത്തെ ആകാശത്തുനിന്ന് പിടിച്ചിറക്കിക്കൊണ്ടുവന്ന് അറബിക്കടലിലോ, ബംഗാൾ ഉൾക്കടലിലലോ അല്ലെങ്കിൽ തൊട്ടടുത്തുള്ള ചവറ്റുകുട്ടയിലോ അവർ വലിച്ചെറിയും.
എന്നിട്ട് മാസ് ഡയലോഗും ആക്ഷനും അവതരിപ്പിച്ച ചലച്ചിത്ര താരത്തെ പോലെ കറുത്ത കണ്ണട മുഖത്ത് വെച്ച്, എല്ലാം ജയിച്ചടക്കിയ ഹീറോ പരിവേഷം ധരിച്ചപോലെ കയ്യും വീശി മുന്നോട്ട് നടക്കും. അവരോട് അനുകൂലിക്കുന്നവരപ്പോൾ ആ പോക്ക് നോക്കിനിന്നു കയ്യടിക്കും, വിസില് വിളിക്കും.
അപ്പോഴും പള്ളിക്കൂടം കയറിക്കണ്ടിട്ടില്ലാത്ത പരീത്ക്കുട്ടിക്ക പള്ളിയിലേക്ക് നടക്കുന്നുണ്ടാവും. വുളു എടുത്തു നിസ്കരിക്കുന്നുണ്ടാവും. അല്ലാഹുവിനോട് തനിക്ക് കിട്ടിയതിനു നന്ദി പറയുന്നുണ്ടാകും. കിട്ടാത്തത് കിട്ടാൻ വഴി കാണിക്കണേ എന്ന് ദുആ ചെയ്യുന്നുണ്ടാകും.
പരീത്കുട്ടിക്കക്ക് വലിയ പണവും പത്രാസും ഒന്നും ഉണ്ടാകില്ല. മുന്തിയ വസ്ത്രങ്ങളും ആർഭാടങ്ങളും ഉണ്ടാകില്ല. എന്നാലും ഉള്ളത് കൊണ്ട് അദ്ദേഹം തൃപ്തനായിരിക്കും. ആരുടേതും പിടിച്ചു പറിക്കാൻ പദ്ധതി ആലോചിക്കില്ല. ആർക്കും ദ്രോഹം ചെയ്യില്ല. ആരെക്കുറിച്ചും ഏഷണി പറഞ്ഞു പരത്തില്ല. പരദൂഷണം പറഞ്ഞ് ആളുകളെ ചിരിപ്പിക്കാൻ നിൽക്കില്ല. മറ്റൊരാത്മാവിനെയും വേദനിപ്പിക്കില്ല. ആളുകൾക്ക് ഒരു ഉപദ്രവവും ഉണ്ടാക്കാനും നിൽക്കില്ല. കളവ് പറയില്ല. കക്കില്ല മദ്യപിക്കില്ല, വ്യഭിചരിക്കില്ല.
തന്റെ ആത്മീയ ഗുരുവിന്റെ പാത അനുകരിച്ചു കൊള്ളാൻ മാതാപിതാക്കളെ ആദരിക്കും. അവർക്ക് വേണ്ടി ചെയ്യേണ്ട സംഗതികൾ ആരാധനകൾ പോലെ നിർവ്വഹിച്ചു കൊണ്ടിരിക്കും. കുഞ്ഞുങ്ങൾ ആരുടേതായാലും അവരോട് വാത്സല്യപൂർവ്വം ഇടപഴകും. തന്റെ മത ഗുരുവിനോടുള്ള ആദരവ് നിലനിർത്താൻ സ്ത്രീജനങ്ങളോട് മര്യാദകെട്ട് പെരുമാറുകയേയില്ല. അവർക്കെതിരെയുള്ള ചൂഷണങ്ങളേയും, കടന്നുകയറ്റങ്ങളേയും തന്നാലാവും വിധം പ്രതിരോധിക്കും.
ഇതിനൊക്കെ കാരണം എന്താണെന്ന് അറിയുമോ? പരീത്കുട്ടിക്കാ വേറൊന്നും പഠിച്ചില്ലെങ്കിലും മതം പഠിച്ചിട്ടുണ്ട്; അതുകൊണ്ടാണ്..!
അത് ചിലപ്പോൾ വായിച്ചു പഠിച്ചതോ എഴുതി പഠിച്ചതോ ആകണമെന്നില്ല. ചിലപ്പോൾ പണ്ഡിതരിൽ നിന്ന് കേട്ട് മാത്രം പഠിച്ചതാവും., മറ്റു ചിലപ്പോൾ മതം പഠിക്കുന്ന പേരക്കുട്ടികളിൽ നിന്ന് കേട്ട് മാത്രം പഠിച്ചത് പോലുമാവും. എന്നാലും അതയാൾ മറക്കില്ല. ജീവിതത്തിൽ പകർത്താൻ മടിക്കുകയില്ല. അതായിരിക്കും കാരണം.
പരീത്ക്കുട്ടിക്ക പള്ളിയിൽ പോയത് പോലെ, അറുമുഖേട്ടൻ അപ്പോൾ അടുത്തുള്ള അമ്പലത്തിലേക്ക് പോകുന്നുണ്ടാകും. പോകുന്ന വഴിയിൽ കണ്ട ഒരു അഗധിക്ക് പൈസ കൊടുക്കുന്നുണ്ടാകും, അല്ലെങ്കിൽ ഭക്ഷണം വാങ്ങി കൊടുക്കുന്നുണ്ടാകും, വഴിതെറ്റിയ ഒരാൾക്ക് വഴി പറഞ്ഞു കൊടുക്കുന്നുണ്ടാകും, വഴിയിൽ തളർന്നിരിക്കുന്ന ഒരു വയോധികക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ടാകും.
അമ്പലനടയിൽ ചെന്നിട്ട് ദൈവത്തിൻറെ മുന്നിൽ കൈകൂപ്പി നിന്നിട്ട്, ഈശ്വരാ രക്ഷിക്കണേ! കുടുംബത്തിന് ഐശ്വര്യം ഉണ്ടാകണേ! ആർക്കും ആപത്തൊന്നും വരുത്തരുതേ.. നാട്ടിൽ ശാന്തിയും, ലോകം മുഴുവനും സമാധാനവും പുലരുവാൻ വഴി തെളിയണേ. എന്നോ മറ്റോ ഒക്കെ തൊഴുത് പ്രാർത്ഥിക്കുന്നുണ്ടാകും.
കാരണം ദൈവേച്ഛ കൊണ്ടല്ലാതെ അതൊന്നും നടക്കുകയില്ലെന്നും,
മാനുഷ സേവ തന്നെയാണ് മാധവനുള്ള ഇഷ്ടസേവ' എന്നുംഅയാൾ മനസ്സിലാക്കിയിട്ടുണ്ടാവും. അങ്ങനെ അയാൾ വിശ്വസിക്കുന്നുണ്ടാകും.
പത്രോസ് ചേട്ടൻ അപ്പോൾ ഞായറാഴ്ച വിശുദ്ധാവ്കുർബാന കൊള്ളാൻ വേണ്ടി പള്ളിയിലേക്കുള്ള വഴിനടത്തത്തിലായിരിക്കും. അവിടെച്ചെന്ന് നെഞ്ചിൽ കുരിശു വരച്ച്, അൾത്താരയിൽ മുട്ടുകുത്തി, യേശു ദേവന്റെയോ, വിശുദ്ധ മാതാവിന്റെയോ തിരുരൂപത്തിൽ ഭക്തിയർപ്പിച്ചു കൊണ്ട്, തനിക്കുവേണ്ടിയും, തന്റെ ആശ്രിതർക്ക് വേണ്ടിയും, ക്രിസ്തുവിനെപ്പോലെ ലോക സൗഖ്യത്തിന് വേണ്ടിയും അയാൾ മുട്ടിപ്പായി പ്രാർത്ഥിക്കുകയായിരിക്കും.
കാരണം നിന്നെപ്പോലെ നീ നിന്റെ അയൽക്കാരനെയും, നിന്റെ സ്നേഹിതരെയും സ്നേഹിക്കണം എന്നാണല്ലോ ക്രിസ്തു മിശിഹാ അയാളെ പഠിപ്പിച്ചിരിക്കുന്നത്. പാവപ്പെട്ടവർക്ക്, ഉണ്ണാനില്ലാത്തവർക്ക്, ഉടുക്കാനില്ലാത്തവർക്ക് അയാൾ തന്നാലാവുന്ന വിധം സഹായം ചെയ്യും.
"നിന്നിൽ എളിയവന്ന് നീ ചെയ്യാത്ത സഹായമെന്തോ, അത് നീ എനിക്ക് വേണ്ടി ചെയ്യാത്തത് പോലെത്തന്നെയാകുന്നു." എന്നാണല്ലോ ഒരു ഭയപ്പെടുത്തൽ പോലെ ക്രിസ്തുവചനം അയാളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്.
എല്ലാവരും ആദാമിന്റെയും ഈവായുടെയും സന്തതികളായതിനാൽ, മനുഷ്യരെല്ലാവരും പരസ്പരം സഹോദന്മാരെപ്പോലെ വർത്തിക്കേണ്ടതുണ്ടെന്ന് പത്രോസ് ചേട്ടൻ മനസ്സിലാക്കി വെച്ചിട്ടുണ്ടാകുമല്ലോ..
മതപ്രമാണങ്ങൾ പരിശോധിച്ചു നോക്കുക; ലോകത്ത് ആർക്കും ദ്രോഹം ചെയ്യാതെ ജീവിക്കാൻ വേണ്ടിയാണ് മതങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത് എന്ന് കാണാം.
അപ്പോൾ പിന്നെ നേരത്തെ പറഞ്ഞ അറിവിൻറെ അപ്പോസ്തലന്മാർ മതം പൊളിച്ചടുക്കുമ്പോൾ കൂടെ പൊളിച്ചടുക്കപ്പെടുന്നത് എന്തൊക്കെക്കൂടിയാണ് എന്ന് സത്യത്തിൽ അവർ അറിയുന്നില്ലല്ലോ.
അള്ളാഹുവേ, ഈശ്വരാ, കർത്താവേ, അവരോടു പൊറുക്കേണമേ!
അവർ പാവം, 'അറിയേണ്ടതറിയാത്തവർ' മാത്രമാണെങ്കിലോ ..!?
_________________________
Muhamedali Thotathil
റഫി സാഹബിന്റെ പ്രസിദ്ധമായ ആ ഗാനം ആഫ്രിക്കയിലെ കെനിയയിൽ നിന്നുള്ള ഒരു ഗായകൻ നെഞ്ചിൽ ഒരാരാധനയോടെ എന്നപോലെ പാടുന്നു...
അപ്പോൾ ഇന്ത്യ തന്നെ ഒരൊറ്റ ഭൂഖണ്ഡമായി മാറിയ പോലെ തോന്നുന്നു
ജീസസ് ക്രിസ്തുവിന്റെ മരണാനന്തര വസ്ത്രത്തിൽ നടത്തപ്പെട്ട ഗവേഷണത്തിൽ തെളിഞ്ഞു കണ്ട ചില അത്ഭുത ഫലങ്ങൾ (വീഡിയോ)
ഷാംപൂ
#വിഷു_എന്ത്_എന്തിന്_എന്ത്കൊണ്ട് ?
പകലും രാത്രിയും സമം ആകുന്ന ദിവസം എന്നാണത്രെ വിഷു എന്ന പദത്തിന് അര്‍ത്ഥം. അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു.
വർഷത്തിൽ രണ്ടു പ്രാവശ്യം വിഷു ഉണ്ട്. തുലാം ഒന്നിനും,മേടം ഒന്നിനും. ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത്. സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്. സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത്. സംക്രാന്തി പകല്‍ ആണെങ്കിൽ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു. വസന്ത കാല ഉത്സവം ആണ്, വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ട്ടവും ആണ് .
കണിക്കൊന്ന, വെള്ളരിക്ക, നെല്ല്, ഉണക്കല്ലരി, വാല്‍ക്കണ്ണാടി, വസ്ത്രം, ചെമ്പക, വെറ്റില, അടയ്ക്ക, പൂകുല, ചക്ക, മാങ്ങാ, നാളികേരം, അരി, നെല്ല്, ദീപം, നവധാന്യം തുടങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ്. ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും, ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വർഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം. കണ്ണുകള്‍ അടച്ചു എണീറ്റ് കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും, ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിനു തുല്യം ആണ്.
വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു. എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു. കണിഒരുക്കല്‍, കൈനീട്ടം, പടക്കം, സദ്യ, ക്ഷേത്ര ദര്‍ശനം, വിഷു വിളക്ക് എന്നിങ്ങനെ പല ആചാരങ്ങള്‍ ഉണ്ട്. കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക്. വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത്. ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങ്ങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത്..
______________________
കടപ്പാട് : Anonymous
കളിയിലായാലും ശരി ഇനി കാര്യത്തിലായാലും ശരി ഓവർ സ്മാർട്നസ്സും, ഓവർ കോൺഫിഡൻസും ആർക്കും അത്ര നന്നല്ല.
അത് ചിലപ്പോൾ വലിയ ദുഃഖത്തിനും മാനഹാനിക്കുമായിരിക്കും വഴി വെക്കുക എന്നൊരു സാമൂഹ്യ പാഠം...
ഡൽഹി മെട്രോ സ്റ്റേഷനുകളെ കുറിച്ചുള്ള ചില പ്രത്യേക വിവരങ്ങൾ
*മധു വധക്കേസ്; നരഹത്യാക്കുറ്റം തെളിഞ്ഞെന്ന് കോടതി, 14 പ്രതികൾ കുറ്റക്കാർ, രണ്ടുപേരെ വെറുതേവിട്ടു:*
_04 April, 2023 | Tuesday_
മണ്ണാർക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് മണ്ണാർക്കാട് SCST കോടതി കണ്ടെത്തി. അന്യായമായ സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, പട്ടികവർഗ അതിക്രമം എന്നിങ്ങനെയുള്ള ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായും കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്,എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞിട്ടുണ്ട്. നാലാം പ്രതി അനിഷീനെയും പതിനൊന്നാം പ്രതി അബ്‌ദുൾ കരീമിനെയും വെറുതേ വിട്ടു. മധു കൊല്ലപ്പെട്ട് അഞ്ചു വർഷത്തിനുശേഷമാണ് വിധി വരുന്നത്. മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ വൻ ജനാവലിയാണ് കോടതിയിൽ എത്തിയിരുന്നത്.
നേരത്തെ മാർച്ച് 18നും പിന്നീട് 30നും വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി നടപടികൾ പൂർത്തിയാകുന്നതിലെ കാലതാമസം മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2018 ഫെബ്രുവരി 22നാണ് അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾക്കൂട്ടം പിടികൂടി മർദ്ദിച്ചത്. ആൾക്കൂട്ട മർദ്ദനത്തിലാണ് മരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് 16 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് ഒന്നര വർഷത്തിനുശേഷം 2019ൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തില്ല.
വിചാരണ നീണ്ടതോടെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം.മേനോനെ അഡിഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ.
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അപൂർവ നടപടിയും ഈ കേസിൽ ഉണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും ഈ കേസ് സാക്ഷ്യം വഹിച്ചു.
പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപ്പെടുത്തിയ സംഭവവുമുണ്ടായി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനിൽകുമാറിനെ കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. മാർച്ച് നാലിനാണ് അന്തിമവാദം പൂർത്തിയായത്. മെഡിക്കൽ തെളിവുകൾക്കൊപ്പം ഡിജിറ്റൽ തെളിവുകളും വിചാരണയ്ക്കിടെ വിശദമായി കോടതി പരിശോധിച്ചു.
"കളവിന് കാവലില്ല" എന്ന ചൊല്ലിനെ അർത്ഥവത്താക്കിയ ഒരു സ്വർണ്ണക്കടക്കൊള്ളയുടെ വിശദാംശങ്ങൾ...
വിഷു ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്നും അമിതചാർജ്
ഈടാക്കുന്ന അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി.
ആയതിൻറെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുന്നതിനു എല്ലാ ആർ ടി ഓ, എൻഫോഴ്സ്മെന്റ് ആർ ടി ഓ മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിൻറെ വെബ്സൈറ്റിൽ ലഭ്യമായ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ആർ ടി ഓ മാരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കാവുന്നതാണ്.
വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പടെയുള്ള കർശന നടപടികൽ സ്വീകരിക്കുന്നതാണ്.
ജീവിതം കൊണ്ട് കല കാണിക്കുന്നവരെ നമ്മളൊന്നും കണ്ടിട്ടില്ല;
അതൊക്കെക്കാണാൻ നമ്മൾ ആഫ്രിക്കയിൽ ചെല്ലണം.
അവിടെയാണ് വിശപ്പ് മാറ്റാൻ കയ്യിലൊരു കലയെങ്കിലും ആവശ്യമുള്ളത്..
#ഇന്നല്ല_ഇപ്പോഴാണ്_നാം_ജീവിക്കുന്നത്:
ജീവിതം ഈയൊരു നിമിഷത്തിൽ നടക്കുന്നു.
പോയ നിമിഷം ഭൂതമാണ്.
അതോർമ്മയിലേക്ക് വകയിരുത്തപ്പെട്ടുകഴിഞ്ഞു.
വരാനുള്ള നിമിഷം ഭാവിയാണ്.
വ്യക്തിഗതമായോ, പ്രപഞ്ചികമായിത്തന്നെയോ വന്ന് ഭവിക്കുമെന്നോ, വരാതെ പോകുമെന്നോ ഉറപ്പിച്ചു പ്രവചിക്കാനാവാത്ത ഒരു ഭാവനാത്മകത മാത്രമാണ് ഭാവി.
എന്ത്കൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന്വെച്ചാൽ, ഈ ലോകത്തിൽ മൊത്തത്തിലോ, മനുഷ്യരോരോരുത്തരുടെയും വ്യക്തി ജീവിതത്തിലോ തൊട്ടടുത്ത നിമിഷം സംഭവിക്കാനിരിക്കുന്നതെന്തെന്ന് അത് സംഭവിച്ചു കഴിയുന്നത് വരെ നമുക്കാർക്കും അറിയില്ല.
രണ്ട് ശ്വാസങ്ങൾക്കിടയിലുള്ള ഓരോ ഇടവേളയിങ്കൽ വെച്ചും, മനുഷ്യ ജീവിതം ഭൂതം-ഭാവി-വർത്തമാനം എന്നിങ്ങനെ മൂന്ന് കാലങ്ങൾക്കിടയിൽ സദാ കുടമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നത് കൊണ്ട്‌തന്നെ സമാധാനപൂർവ്വം ഈയൊരു നിമിഷത്തിൽ ജീവിച്ചുപോയ്ക്കൊണ്ടിരിക്കാൻ ഭാവിയെക്കുറിച്ചൊരു സുരക്ഷിതത്വ ബോധം നമുക്കൊക്കെയും അനിവാര്യമാണ്.
ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയും കയ്യിലില്ലാത്തവരുടെ വർത്തമാനത്തെ, അവരുടെ അജ്ഞാത ഭാവിയെക്കുറിച്ചുള്ള ചിന്തകൾ വളരെയേറെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും.
അത്കൊണ്ട് ജീവിതം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ ആദ്യം നാം വേണ്ടത് ഒരു ജീവിത പദ്ധതി തയ്യാറാക്കലും, രണ്ടാമതായി വേണ്ടത് എത്ര പതുക്കെയാണെങ്കിലും അതിലേക്ക് നടന്നടുക്കലും തന്നെയാണ്..
💓 Have a Nice Day Friends 💓
________________________
_ Muhamedali Thotathil _
#ഉറപ്പുകൾ_ഉറപ്പില്ലായ്മകളും:
ഉറങ്ങിയാൽ വീണ്ടും
ഉണരുമെന്നുറപ്പില്ല...
ഉണർന്നാൽ വീണ്ടു-
മുറങ്ങാമെന്നുറപ്പില്ല...
ഉള്ളതൊക്കെ എന്നും
ഉണ്ടാകുമെന്നുറപ്പില്ല...
ഉണ്ടായിരുന്നതൊക്കെ
വീണ്ടുമുണ്ടാകുമെന്നുറപ്പില്ല
ഉള്ളിലുള്ളതൊക്കെ എന്നും
ഉള്ളിലിരിക്കുമെന്നുറപ്പില്ല...
ഇല്ലാത്തവർക്കാർക്കും
ഇനി ഉണ്ടാകില്ലെന്നുറപ്പില്ല...
പിന്നെ..
ഉള്ളവരാരുമിനി
ഇല്ലാത്തവരാകില്ല എന്നുറപ്പില്ല...
+++++ +++++ +++++
ഉറപ്പൊന്നിനേയുള്ളൂ
ഉയിരോടെയെന്നുമിനിയിവിടെ..
ഉണ്ടാവുകയില്ല നാം എന്നൊരു
ഉണ്മ തന്നുണ്മയ്ക്ക് മാത്രം....
_______________________
_മാലി👁️കടുങ്ങഞ്ചിറ_
എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദ്യമായ റംസാൻ ആശംസകൾ
لا تكن فخورا أمام من يسأل.
ولا تتوسل أمام المتغطرس
Do not be proud before
the one who asks.
And do not beg before
the one who is an arrogant..
मांगने वाले के सामने
गर्व न करें।
और अभिमानी के सामने
भीख मत मांगो।
கேட்பவர் முன் கர்வம் கொள்ளாதீர்கள். ஆணவம் கொண்டவரிடம் பிச்சை எடுக்காதீர்கள்
Click here to claim your Sponsored Listing.
Videos (show all)
Contact the organization
Telephone
Address
Kozhikode
673633
Govt. College Of Teacher Education, Mananchira Kozhikode
Kozhikode, 673001
Thiruvancheripoyil
Kozhikode, 673612
The Official Page of Panangad Gramapanchayat