Dr. Sreenath Karayatt
commit to give abundance
നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന യേശുദേവന്റെ വാക്കുകളിൽ അധിഷ്ഠിതമായി പരസ്പര സ്നേഹത്തിന്റെ വലിയ അടയാളമായി മാറട്ടെ യേശുദേവൻ ഭൂജാതനായ ഈ ദിനവും. എല്ലാവർക്കും ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാദമിയുടെഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
ആത്മാന്വേഷണത്തിൻറെ യാത്രയ്ക്ക് ഇടയിലെപ്പോഴോ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ഒരു ബുദ്ധിക്ക് സ്ഥിരതയില്ലാത്ത കുട്ടി എന്തോ ഒരു കാര്യത്തിനുവേണ്ടി വാശി പിടിച്ച് കരയുന്നത് കണ്ടത് ആ കുട്ടിയുടെ അച്ഛൻ ആ കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്തുപോയി നോക്കിയപ്പോഴാണ് ഓഷോയുടെ പുസ്തകത്തിന് വേണ്ടിയാണ് ആ കുട്ടി കരയുന്നത്. കുട്ടിയുടെ ശ്രദ്ധ തിരിക്കാനായി ഐസ്ക്രീമും മിഠായികളും മറ്റുപലതും അച്ഛൻ ഓഫർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സത്യത്തിൽ ആർക്കാണ് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്.
പുസ്തകത്തിൻറെ ചട്ടിയിലെ തീവ്രമായ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി ആ കുട്ടി ആ പുസ്തകത്തിനു വേണ്ടി വീണ്ടും വാശി പിടിച്ചു കൊണ്ടിരിക്കുന്നു. ഒരു പുസ്തകത്തിന്റെ പുറം ചട്ടയിലെ ചിത്രത്തിലെ കണ്ണുകൾ ഒരു കുട്ടിയെ ഇത്രത്തോളം തന്നിലേക്ക് ആകർഷിക്കുന്നു ഉണ്ടെങ്കിൽ ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ എത്ര ആയിരം മനുഷ്യരെ തന്നിലേക്ക് ആകർഷിച്ചിട്ടുണ്ടാവും.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഓഷോ ജീവിതത്തിലേക്ക് വരുന്നത്. ഒഴിഞ്ഞ തോണി എന്ന പുസ്തകത്തിലൂടെയാണ് ഓഷോയിലേക്ക് എത്തുന്നത്. ഓഷോയുടെ മുഖമുള്ള പുസ്തകം വായിക്കുമ്പോൾ ഒരു പ്രത്യേക കണ്ണോടു കൂടിയാണ് മറ്റുള്ളവർ നമ്മളെ നോക്കിക്കണ്ടിരുന്നത്. ചെക്കന്റെ പോക്ക് ശരിയല്ല ഒന്ന് ശ്രദ്ധിച്ചോളൂ എന്ന് അച്ഛനോട് ഉപദേശിച്ച് വരും കുറവല്ല.
സത്യത്തിൽ അത് തന്നെയാണ് സംഭവിച്ചതും അതുവരെയുള്ള എല്ലാ സങ്കൽപങ്ങളും തച്ചുടച്ച് നമ്മൾ കെട്ടിയുണ്ടാക്കിയ വലിയൊരു ചീട്ടു കൊട്ടാരത്തെ തവിടു പൊടിയാക്കി പുതിയ കണ്ണിലൂടെ ലോകത്തെ കാണാനുള്ള കാഴ്ചയാണ് അദ്ദേഹം എനിക്ക് തന്നത്.
കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ എത്ര ദിവസങ്ങൾ 15 രൂപ ടിക്കറ്റ് എടുത്തു ഓഷോ പുസ്തകം വായിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തിട്ടുണ്ട്. അഷ്ടാവക്രൻ ആണ് ഏറ്റവും ആഴത്തിൽ എന്നെ സ്പർശിച്ചത്.
നേമിയേയും ലവോത്സു വിനെയും സരതുഷ്ട്രരെ യും താവോയേയും സെനിനെയും നമുക്ക് പരിചയപ്പെടുത്തിയതും ആ മഹാത്മാവാണ്
സാക്ഷി ആവേണ്ടത് എങ്ങനെ എന്ന് വളരെ ധൈര്യത്തോടുകൂടി നമ്മളോട് പറഞ്ഞത് അഷ്ട്രാവക്രനിലൂടെ ഓഷോയാണ്. കാലദേശങ്ങളെ അപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു അനുഗ്രഹം ( Time Travel)എന്നെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒന്ന് ഓഷോ ആണ് പിന്നെ ഒന്ന് രമണമഹർഷിയും.
ഓഷോപുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്നത് അറിവല്ല ഒരു ഷോക്കാണ് ,ഒരു വെളിച്ചമാണ്. ഇപ്പോഴും ഓഷോയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ അദ്ദേഹം മുമ്പിലിരുന്ന് പറഞ്ഞുതരുന്നത് ആയിട്ടാണ് അനുഭവപ്പെടാറുള്ളത്.
ഏതെങ്കിലും പ്രതിസന്ധിയിൽ നിങ്ങൾ എത്തിനിൽക്കുമ്പോൾ തീർച്ചയായും ഓഷോയുടെ ഒരു പുസ്തകം എടുത്ത് ഒരു പേജ് മറച്ചാൽ നിങ്ങൾക്കുള്ള ഉത്തരം ആ പേജിൽ ഉണ്ടാവും എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. ഇത്ര ധീരതയോടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ ഒരു മനുഷ്യനെ ഭൂമിയിൽ നമ്മൾ വേറെ കണ്ടിട്ടില്ല. എത്ര ആയിരം പുസ്തകങ്ങളാണ് ആ മനുഷ്യൻ വായിച്ച് തള്ളിയത് എത്രയായാലും പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്.
ബല്ലാത്ത ജാതി ജന്മം തന്നെ. ഞങ്ങൾ അൽകുൽത്ത് കളുടെ നേതാവാണ് ഓഷോ.ജനനമരണങ്ങളില്ലാത്ത മഹാഗുരുവിന് അനന്തകോടി പ്രണാമങ്ങൾ. ഞങ്ങൾ അൽകുൽത്ത്കളുടെ ചർച്ചയിൽ നിന്നും സ്വരുക്കൂട്ടി ലഭിച്ച ആശയങ്ങളാണ്. രാംജിയോടും ഹരീഷ് ജിയോടും കടപ്പാട്.
ബുദ്ധനും പുനർ ജൻമവും
ഒരിക്കൽ ഒരു കൊടുംകുറ്റവാളിയും കൊലപാതകിയും പാപിയുമായ ഒരുവൻ ഗൗതമ സിദ്ധാർത്ഥ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ ആശ്രമത്തിൽ എത്തി. അയാൾ ഭയപ്പെട്ടിരുന്നു അയാളെ ആശ്രമത്തിൽ ഉള്ളവർ അകത്തുകടക്കാനും ബുദ്ധനെ കാണാനും അനുവദിക്കുമോ എന്ന്. അതുകൊണ്ട് ആളുകൾ അധികം ഇല്ലാത്ത സമയം നോക്കിയാണ് അയാൾ അവിടെ ചെന്നത് പിന്നെ പ്രധാന കവാടത്തിലൂടെയല്ലാതെ മതിൽ ചാടിയാണ് ചെന്നത്. നിർഭാഗ്യവശാൽ ബുദ്ധൻ ഭിക്ഷാടനത്തിനായി പുറത്തുപോയിരുന്ന സമയമായിരുന്നു, അയാളെ ബുദ്ധന്റെ ശിഷ്യന്മാർ കൈയോടെ പിടികൂടി. അയാൾ ശിഷ്യന്മാരോട് പറഞ്ഞു ഞാൻ മോഷ്ടിക്കാനോ മറ്റു ദുരുദ്ദേശത്തോടെയോ വന്നതല്ല. നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു എല്ലാവർക്കും എന്നെ അറിയാം ഞാൻ ഒരു കുപ്രസിദ്ധ കുറ്റവാളിയാണ്. ഈ നാട്ടിലെ നാട്ടുകാർ ഏറ്റവും ഭയപെടുന്നവനും വെറുക്കപ്പെടുന്നവുമായ വ്യക്തിയാണ് ഞാൻ . അതുകൊണ്ട് നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു ''ഞാൻ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്ന് എന്ന് നിങ്ങൾ വിശ്വസിക്കുമോ എന്നും ഭയപ്പെട്ടിരുന്നു''. അപ്പോൾ ശിഷ്യന്മാർ അയാളെ ബുദ്ധന്റെ പ്രിയശിഷ്യന്മാരിൽ ഒരാളായ സാരിപുത്രയുടെ പക്കൽ കൊണ്ടുചെന്നു. സാരിപുത്ര ഒരു ജോതിഷനായിരുന്നു, അദ്ദേഹത്തിന് ആളുകളുടെ മുൻ ജന്മങ്ങൾ കാണാൻ കഴിവുള്ള ആളായിരുന്നു. ശിഷ്യന്മാർ സാരിപുത്രയോട് പറഞ്ഞു ഈയാളെ നോക്കു ഇയാൾ ഈ ജന്മത്തിൽ കൊലപാതകിയും പാപിയും കള്ളനും ഒക്കെയാണ് പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഇയ്യാൾ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടോ എന്ന് നോക്കണം അതുകൊണ്ടാണോ ഇയ്യാൾ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നത് എന്ന സംശയം ദുരീകരിക്കണം അതുകൊണ്ട് ഇയാളുടെ കഴിഞ്ഞ ജന്മങ്ങൾ ഒന്ന് പരിശോധിക്കണം എന്നും പറഞ്ഞു. സാരിപുത്ര അദ്ദേഹത്തിന്റെ എൺപത്തിനാല് ജന്മങ്ങളിലോട്ട് നോക്കാൻ ഇടയായി അയാൾക്ക് മുൻകാലങ്ങളിലും പറഞ്ഞതിൽനിന്നും ഒരു മാറ്റവും ഉണ്ടായിരുന്നില്ല സാരിപുത്രപോലും വിറയ്ക്കാൻ തുടങ്ങി അതുകണ്ട്. സാരിപുത്ര പറഞ്ഞു ഇയ്യാൾ വളരെ അപകടകാരിയാണ് അംഗീകൃത സ്ഥാപിത പാപിയാണ്. ഇയ്യാളിൽ പരിവർത്തനം അസംഭവ്യമാണ്. ഇനി ബുദ്ധനുപോലും ഒന്നും ചെയ്യാൻ സാധിക്കില്ല.
സാരിപുത്ര പറഞ്ഞു ഇയ്യാളെ വെളിയിൽ തള്ളു ഇപ്പോൾ തന്നെ ബുദ്ധനുപോലും ഇയ്യാളെ മാറ്റിയെടുക്കാൻ സാധിക്കില്ല. അയ്യാൾ ജന്മനാ സ്ഥാപിതകുറ്റവാളിയാണ് ഇയ്യാളിൽ മാറ്റം കൊണ്ടുവരുക അസംഭവ്യമാണ്.
എനിക്ക് ഇതിൽക്കൂടുതൽ കാണാനുള്ള ത്രാണിയില്ല കണ്ടത് മതി.
ആ മനുഷ്യനെ ബുദ്ധന്റെ ശിഷ്യന്മാർ അവിടെനിന്നും പുറത്തുതള്ളി. പരിവർത്തനത്തിനു ഒരു സാധ്യതയും ഇല്ല എന്ന് മനസിലാക്കിയ അയ്യാൾക്ക് വളരെയധികം മാനസികമായി മുറിവേറ്റിരുന്നു ബുദ്ധനിൽ അഭയം പ്രാപിക്കാനുള്ള അയാളുടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു. അയ്യാൾ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. അവിടെ പ്രധാന കവാടത്തിന്റെ മൂലയിൽ മതിലിനോട് ചേർന്നുനിന്നു അയ്യാൾ തല ഭിത്തിയിൽ അടിക്കാൻ തുടങ്ങി സ്വയം മരിക്കാൻ. ഭിക്ഷാടനത്തിനു ശേഷം മടങ്ങിവരുന്ന ബുദ്ധൻ അതുകാണാൻ ഇടയായി. ബുദ്ധൻ അയ്യാളെ തടഞ്ഞു അയാളെ ശിഷ്യനാക്കാൻ തീരുമാനിച്ചു അകത്തോട്ട് കൊണ്ടുപോയി.
കഥ പറയുന്നത് ഇങ്ങനെയാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ബോധോദയം ലഭിക്കുകയും ഒരു ബുദ്ധൻ ആയിമാറാനും സാധിച്ചു. അപ്പോൾ എല്ലാവരും ആശ്ചര്യപെടാൻ തുടങ്ങി. സാരിപുത്ര ബുദ്ധന്റെ പക്കൽ ചെന്ന് ചോദിച്ചു എന്റെ കഴിവുകളെല്ലാം കപടമാണോ എന്റെ ജ്യോതിഷ ഫലങ്ങളും കപടമാണോ? ഞാൻ ഇയ്യാളുടെ എൺപത്തിനാല് ജന്മങ്ങൾ നോക്കിക്കണ്ടു! അതൊക്കെ വെറുതെയായിരുന്നോ? എങ്ങനെ ഇത് സംഭവിച്ചു?
ഗൗതമൻ ബുദ്ധൻ പറഞ്ഞു . '' നീ അയാളുടെ കഴിഞ്ഞ ജന്മങ്ങൾ അല്ലെ നോക്കിയത് നീ അയാളുടെ ഭാവി നോക്കിയിരുന്നില്ല. കഴിഞ്ഞത് കഴിഞ്ഞതാണ് ഏതു നിമിഷത്തിൽ വേണമെങ്കിലും ഒരാൾ മാറണമെന്ന് തീരുമാനിച്ചാൽ മാറാനാകും. അയ്യാളുടെ ആ തീരുമാനമാണ് നിർണായകമാകുന്നത്. പിന്നെ ഒരു മനുഷ്യൻ എൺപത്തിനാലു ജന്മങ്ങൾ സംഘർഷഭരിതമായ വീർപ്പുമുട്ടലുകളിലൂടെ കടന്നു പോകുമ്പോൾ അയ്യാൾ മാറാൻ നിർബന്ധിതനാകുന്നു. അയാളുടെ ആവശ്യത്തിന്റെ ദൃഢതയും വ്യാപ്തിയും തീവ്രതയും അനന്തമാണ്. അതുകൊണ്ട് തന്നെ ഏഴുദിവസങ്ങളിൽ അത് സംഭവ്യമാണ്.
ഗൗതമൻ ബുദ്ധൻ പറഞ്ഞു! ''സാരിപുത്ര നിനക്കു ഇതുവരെ ബോധോധയം ലഭിച്ചു ബുദ്ധൻ ആവാൻ സാധിച്ചിട്ടില്ല''. നീ നല്ല മനുഷ്യൻ ആണ്, നിനക്ക് നല്ല മുൻകാല ജന്മങ്ങളും ഉണ്ടായിരുന്നു-- അതുകൊണ്ടു തന്നെ നിനക്ക് ഭൂതകാലത്തിന്റെ വീർപ്പുമുട്ടലുകളോ അലട്ടുകളോ ബാധ്യത ആയിട്ടു ഉണ്ടാകുന്നില്ല. നിനക്ക് ചുറ്റും നിന്റേതായ ഒരു നീതിബോധം നിന്നോടൊപ്പം അഹങ്കാരമായി നിലനിൽക്കുന്നുണ്ട്. നീ ഒരു ബ്രാഹ്മണനായി പല ജൻമം ഒരു ജ്ഞാനിയായി ബഹുമാക്കിക്കപ്പെടുന്നവനായി ജീവിച്ചിരിക്കുന്നു. പക്ഷേ നീ ഈ മനുഷ്യനെ നോക്കു അയ്യാൾ എൺപതിത്തിനാലു ജന്മങ്ങളും സ്വയം വീർപ്പുമുട്ടി വ്യഥഭാരം ചുവന്നാണ് ജീവിച്ചത്. അയാൾക്ക് അതിൽനിന്നും മോചിതനാവേണ്ടത് അത്യാവശ്യമായിരുന്നു. അയാൾക്ക് മോക്ഷപ്രാപ്തിയല്ലാതെ മറ്റൊരാവശ്യവും ഇല്ല. അതുകൊണ്ടു തന്നെ അത്ഭുതങ്ങൾ സംഭവ്യമാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ആ കാരാഗൃഹത്തിൽ നിന്നും മോചിതനായി. ഭൂതകാലത്തിന്റെ തീവ്രതയാണ് അയാളെ നയിച്ചത്.
മനുഷ്യന്റെ ബോധോദയത്തിലോട്ടുള്ള പരിവർത്തനത്തിനായി വളരെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യമാണ് ഇത്. ആത്മാർഥമായി ആഴത്തിൽ കുറ്റബോധമുള്ളവർ എളുപ്പത്തിൽ പരിവർത്തനത്തിനു വിധേയമാകും. എന്നാൽ സ്വയം നല്ലവനാണ് എന്ന് കരുതുകയും ചെയുന്ന പ്രവർത്തിയെല്ലാം ശരിയാണെന്നും ധരിക്കുന്ന ഒരാൾ പരിവർത്തനപ്പെടാൻ ബുദ്ധിമുട്ടാണ്. അസാന്മാർഗിയായ വ്യക്തി എളുപ്പത്തിൽ പരിണാമത്തിനു വിധേയമാകും. അതുകൊണ്ട് തന്നെ സദാചാര പ്രിയരായ ആളുകൾ എന്റെ അടുത്തു വരുമ്പോൾ ഞാൻ അത്ര കാര്യമാക്കാറില്ല. പക്ഷേ ഒരു അസാന്മാർഗിയായ ഒരുവൻ ആണെങ്കിൽ ഞാൻ വളരെ തല്പരനാണ്. ഞാൻ അവനിൽ പൂർണമായി നിക്ഷേപം നടത്തും. അയാളുടെ കൂടെ തന്നെ ഉണ്ടാകും കാരണം അവിടെ സാധ്യത കൂടുതലാണ്. അയാളുടെ ആവശ്യത്തിന്റെ തീവ്രതയും വ്യാപ്തിയും ദൃഢതയും അതിനു എന്നെ കൂടുതൽ സഹായിക്കും . 🙏ഓഷോ🙏
Dr sreenath karayatt
Friends in and around USA can connect me @ +1 (917) 684-6620
Whatsapp is still active at the same number 9946740888
പ്രിയരേ വാട്സപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്. ശ്രീനാഥ് കാരയാട്ട് അക്കാദമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭിക്കുവാനും ,സൈക്കോളജി കൗൺസിലിംഗ് തുടങ്ങിയവയും ഭാരതീയമായ അറിവുകളെ കുറിച്ചുള്ള വിവിധ പരിപാടികളുടെ അപ്ഡേറ്റുകളും ചാനലിൽ പങ്കുവെക്കുന്നതാണ്.താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് ചാനലിൽ പ്രവേശിക്കാവുന്നതാണ്.
മുതിർന്ന പ്രചാരകനും മുൻ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖും എഴുത്തുകാരനും ചിന്തകനും ബഹുഭാഷാ പണ്ഡിതനും സ്നേഹ വാത്സല്യത്തിന്റെ നിറദീപവുമായ മാനനീയ ഹരിയേട്ടൻ വിഷ്ണുപാദം പൂകി. സംഘ സന്ദേശവുമായി ഭൂഖണ്ഡങ്ങൾ താണ്ടി യാത്രചെയ്ത പ്രചാരകൻ; ഉച്ചനീചത്വങ്ങളിൽ നിന്ന് സേവാഭാവത്തിലേയ്ക്ക് സമാജത്തെ കൈപിടിച്ചുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ് ആയിരുന്നു അദ്ദേഹം.പത്തോളം ഭാഷകളിൽ പ്രാവീണ്യമുള്ള, വായനയെയും എഴുത്തിനെയും അത്രമേൽ ഇഷ്ടപ്പെട്ട ഋഷി തുല്യൻ.എല്ലാവരെയും സ്നേഹത്താൽ ചേർത്തുപിടിച്ച മഹാത്മാവ്.ശ്രീനാഥ് കാരയാട്ട് അക്കാദമിയുടെ പ്രണാമം ...
വിജയദശമിയിൽ സരസ്വതി ദേവിയുടെ കടാക്ഷത്തോടെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ശ്രീനാഥ് കാരയാട്ടക്കാദമിയുടെ ആശംസകൾ..
Abhinavagupta Institute of Advanced Studies | Stone laying ceremony
ശത ചണ്ഡീ മഹാ യാഗം | തൃശ്ശൂർ
അന്തരിച്ച മാതൃഭൂമി ഡയറക്ടറും നിർമ്മാതാവുമായ പി വി ഗംഗാധരനു ശ്രീനാഥ് കാരയാട്ട് അക്കാദമിയുടെ പ്രണാമം..🌹🙏
എന്തും സാധിക്കുന്ന മന്ത്രം..
കഴിഞ്ഞദിവസം വാട്സപ്പ് ചാനൽ ലിങ്ക് ഇവിടെ പങ്കുവെച്ചിരുന്നു.എന്നാൽ ആ ലിങ്ക് ഉപയോഗിച്ച് എല്ലാവർക്കും ചാനലിൽ ജോയിൻ ചെയ്യാൻ കഴിയുന്നില്ല എന്നതിനാൽ പുതിയ ലിങ്ക് താഴെ നൽകുന്നു.
https://whatsapp.com/channel/0029VaAl8xtCsU9GzDPnZ61n
ശത ചണ്ഡീ മഹായാഗം
2023 ഒക്ടോബർ 22
അജ്‌മാൻ
പ്രിയബന്ധോ .......
അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കാറുള്ള ശത ചണ്ഡീ മഹാ യാഗം അജ്‌മാൻ ,UAE യിൽ വെച്ച് ആചാര്യന്‍ ശ്രീനാഥ്ജിയുടെ (ഡോ .ശ്രീനാഥ് കാരയാട്ട് )കീഴിൽ പരിശീലനം ലഭിച്ച നൂറിലധികം സാധകരുടെ നേതൃത്വത്തിൽ നടക്കുകയാണ്
തദവസരത്തില്‍ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സഹായവും പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
രാജഗോപാൽ
യാഗ സംയോജകൻ
കൃഷ്ണദാസ്
കൺവീനർ യാഗ നിർവഹണ സമിതി
ഭാരതീയ ധർമ്മ പ്രചാര സഭ
പ്രിയരേ വാട്സപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്. ശ്രീനാഥ് കാരയാട്ട് അക്കാദമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭിക്കുവാനും ,സൈക്കോളജി കൗൺസിലിംഗ് തുടങ്ങിയവയും ഭാരതീയമായ അറിവുകളെ കുറിച്ചുള്ള വിവിധ പരിപാടികളുടെ അപ്ഡേറ്റുകളും ചാനലിൽ പങ്കുവെക്കുന്നതാണ്.താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് ചാനലിൽ പ്രവേശിക്കാവുന്നതാണ്
Follow the Dr. Sreenath Karayatt channel onhttps://whatsapp.com/channel/0029VaAl8xtCsU9GzDPnZ61n
ലോക ചരിത്രത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അനവധിയായ സമരങ്ങളും യുദ്ധങ്ങളും നാം കണ്ടിട്ടുണ്ട്. ആയുധമെടുത്ത് പോരാടിയ സമരമുറകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഗാനമാലപിച്ചും ഉപവാസമനുഷ്ഠിച്ചും മൗന വ്രതമെടുത്തും മനസ്സിനെയും തപസിനെയും ആയുധമാക്കിയും ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ സമരമുറകൾ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. സത്യാഗ്രഹങ്ങളും പ്രാർത്ഥനയും ഹേ റാം മന്ത്രധ്വനികളും കൊണ്ട് ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോൽപ്പിച്ച് ലോകത്തിന് പുതിയ മാതൃക കാട്ടിയ ഋഷിതുല്യ വ്യക്തിത്വം. വിപ്ലവം തോക്കിൻ മുനയിലൂടെ എന്ന് ചിന്തിച്ചിരുന്ന ലോകത്തിന് മുന്നിൽ ആയുധമെടുക്കാതെ നിശബ്ദമായി നിശ്ചയദാർഢ്യവും മനസ്സിന്റെ ബലവും കൊണ്ട് ഏതു ലക്ഷ്യവും നമുക്ക് കൈവരിക്കാം എന്ന് ലോക ജനതയ്ക്ക് മുന്നിൽ തെളിയിച്ച മഹാത്മജിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കേണ്ടതുണ്ട്. ഇന്ന് ഗാന്ധിജയന്തി ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏🙏
പ്രിയപ്പെട്ടവരെ,
ഈ വരുന്ന വിജയദശമിയക്ക് നമ്മൾ തുടങ്ങുകയാണ്. ഭാരത സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നമ്മൾ ഇന്ത്യൻ നോളെജ് സിസ്സ്ടംസ് (IKS) ഗവേഷണ കേന്ദ്രമായി പ്രവർത്തനം ആരംഭിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ക്ഷണക്കത്തിൽ ഉണ്ട്.
എല്ലാവരെയും ക്ഷണിക്കുന്നു , ഇതൊരു ക്ഷണമായി സ്വീകരിക്കണം.
ഡോ ശ്രീനാഥ് കാരയാട്ട്
ചെയർമാൻ
ഋതംബര ട്രസ്റ്റ്
വാഗമൺ
ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് വാഗമൺ, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. എന്നാൽ സാഹസിക കായിക വിനോദങ്ങൾക്ക്, പ്രത്യേകിച്ച് പാരാഗ്ലൈഡിങ്ങിന് അനുയോജ്യമായ സ്ഥലമാണിതെന്ന് ആളുകൾക്ക് അറിയില്ല.
വാഗമണിലെ പാരാഗ്ലൈഡിംഗ് ഒരു അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നു, മലനിരകളുടെയും പച്ചപ്പ് നിറഞ്ഞ വനങ്ങളുടെയും വളഞ്ഞുപുളഞ്ഞ അരുവികളുടെയും അതിമനോഹരമായ കാഴ്ചകൾ കാണുമ്പോൾ ആകാശത്തിലൂടെ പറക്കാൻ നിങ്ങൾക്ക് കഴിയും. ഈ അനുഭവം ഒരേ സമയം സമാധാനപരവും ഉന്മേഷദായകവുമാണ്, മാത്രമല്ല ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ നിങ്ങൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
വാഗമണിലെ പാരാഗ്ലൈഡിംഗ് സീസൺ ഒക്ടോബറിൽ ആരംഭിച്ച് മെയ് വരെ നീണ്ടുനിൽക്കും, ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലാണ് പോകാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത്, കാലാവസ്ഥ വ്യക്തവും പറക്കുന്നതിന് അനുയോജ്യവുമാണ്, സുരക്ഷിതവും ആസ്വാദ്യകരവുമായ വിമാനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു.
പരിചയസമ്പന്നരായ പരിശീലകരും നന്നായി പരിപാലിക്കുന്ന ഉപകരണങ്ങളും ഉള്ള പാരാഗ്ലൈഡിംഗ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി പാരാഗ്ലൈഡിംഗ് സ്കൂളുകളും ഓപ്പറേറ്റർമാരും വാഗമണിലുണ്ട്. ഈ സ്കൂളുകളിൽ ഭൂരിഭാഗവും ടാൻഡം പാരാഗ്ലൈഡിംഗ് വാഗ്ദാനം ചെയ്യുന്നു, അവിടെ നിങ്ങൾക്ക് പരിചയസമ്പന്നനായ ഒരു പരിശീലകനോടൊപ്പം പറക്കാൻ കഴിയും, അവർ പറക്കലിന്റെ എല്ലാ സാങ്കേതികതകളും കൈകാര്യം ചെയ്യും, ഇത് നിങ്ങളെ വെറുതെ ഇരിക്കാനും വിശ്രമിക്കാനും ഫ്ലൈറ്റ് ആസ്വദിക്കാനും അനുവദിക്കുന്നു.
നിങ്ങൾ ഒരു പരിചയസമ്പന്നനായ പാരാഗ്ലൈഡറാണെങ്കിൽ, ആവശ്യമായ പരിശീലനം പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഒറ്റയ്ക്ക് പറക്കുന്ന സോളോ ഫ്ലൈറ്റുകൾക്ക് പോകാം. ആകാശം പര്യവേക്ഷണം ചെയ്യാനും പക്ഷിയെപ്പോലെ പറക്കുന്നതിന്റെ ത്രിൽ അനുഭവിക്കാനും ഇത് അവസരമൊരുക്കുന്നതിനാൽ, ആവേശം തേടുന്നവർക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇതൊരു മികച്ച അവസരമാണ്.
പാരാഗ്ലൈഡിംഗിന് പുറമേ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും വാഗമൺ പേരുകേട്ടതാണ്, കൂടാതെ നിരവധി ട്രെക്കിംഗ് പാതകൾ, വെള്ളച്ചാട്ടങ്ങൾ, പുൽമേടുകൾ എന്നിവയും നിങ്ങൾക്ക് ഈ പ്രദേശത്ത് സന്ദർശിക്കാൻ കഴിയും. ഇത് ഔട്ട്ഡോർ ആക്ടിവിറ്റികളും സാഹസിക കായിക വിനോദങ്ങളും ആസ്വദിക്കുന്നവർക്കും പ്രകൃതിയുടെ നടുവിൽ വിശ്രമിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.
ഉപസംഹാരമായി, നിങ്ങൾ അദ്വിതീയവും ആവേശകരവുമായ ഒരു സാഹസികതയാണ് തിരയുന്നതെങ്കിൽ, വാഗമണിൽ പാരാഗ്ലൈഡിംഗ് തീർച്ചയായും എടുക്കേണ്ടതാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, അനുയോജ്യമായ കാലാവസ്ഥാ സാഹചര്യങ്ങൾ, പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാർ എന്നിവയാൽ, ജീവിതകാലം മുഴുവൻ നിങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവം നിങ്ങൾക്കുണ്ടാകുമെന്ന് ഉറപ്പാണ്. അതിനാൽ, നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്ത് ആകാശത്തിലൂടെ കുതിച്ചുയരാൻ തയ്യാറാകൂ, വാഗമണിന്റെ സൗന്ദര്യം ഒരു പുതിയ വീക്ഷണകോണിൽ നിന്ന് കാണാം
നമ്മുടെ ഋതംഭരയിൽ നിന്നും വളരെ അടുത്താണിത് 4500 രൂപ യാണ് ദക്ഷിണ
onam @ pasupathinath
നേപ്പാൾ യാത്ര ഏഴാം ദിവസം
ഇന്ന് 28/08/23)
ഭക്തപ്പൂർ (പഴയ കാഠ്മണ്ഡു )
സംഗം
ഡോളേശ്വർ
1950-കളിൽ പൊഖാറയിൽ ഇടയന്മാരാണ് ഈ ഗുഹ കണ്ടെത്തിയത്. ഗുഹയുടെ പഴയ പേര് 'അധീരോ ഭവൻ' എന്നായിരുന്നു, അതിന്റെ അർത്ഥം ഇരുണ്ട ആവാസ കേന്ദ്രം എന്നാണ്. നെവാരി ഭാഷാ പത്രത്തിൽ വായിച്ചറിഞ്ഞ ഉടനെ ഈ സ്ഥലം സന്ദർശിച്ച അന്നത്തെ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന അന്തരിച്ച രാജാവ് മഹേന്ദ്ര ബിർ ബിക്രം ഷാ ദേവിൽ നിന്നാണ് ഈ ഗുഹയ്ക്ക് ഈ പേര് ലഭിച്ചത്. അന്നത്തെ രാജാവ് മഹേന്ദ്രൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിനെ തുടർന്നാണ് ഈ ഗുഹയ്ക്ക് മഹേന്ദ്ര എന്ന് പേരിട്ടത്.രാജകീയ സന്ദർശനത്തിന് ശേഷം ഈ ഗുഹ പെട്ടെന്ന് ആകർഷണീയമായിത്തീർന്നു, അതിനുശേഷം ഇത് പൊഖാറയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായി തുടരുന്നു.1976-ൽ യുകെയിൽ നിന്നുള്ള ജെയ്ൻ വിൽസൺ-ഹവാർത്ത് ഉൾപ്പെടെയുള്ള ഒരു ചെറിയ സംഘം സ്പീലിയോളജിസ്റ്റുകൾ ഗുഹയുടെ ഇരുണ്ട മേഖലയിൽ ജീവിച്ചിരുന്ന മൃഗങ്ങളെ രേഖപ്പെടുത്തി.
*ENNEAGRAM*
(Understanding 9 Types of Personality)
On SEP 3rd Onwards 10 Days Course
In zoom platform @ 9.00 PM
*എനിയഗ്രാം*
*ഞാനെന്തുകൊണ്ടിങ്ങനെ ചിന്തിക്കുന്നു എന്ന് നാം ചിന്തിക്കാറില്ല. എല്ലാവരും നമ്മൾ ചിന്തിക്കുന്ന വഴിക്ക് വരണമെന്ന് നാം വാശി പിടിക്കാറല്ലേ ഉള്ളൂ"....
*ഈ ഭൂമിയിലെ 730 കോടി മനുഷ്യർക്കും വേണ്ടി പ്രകൃതി വിവിധ ആകൃതിയിലും വർണത്തിലുമുള്ള 9 തരം മുഖം🎭 മൂടികൾ(Persona)ഇറക്കിയിട്ടുണ്ട്*
*ഈ മുഖമൂടികൾ ഓരോന്നിനും അനേകം പ്രത്യേകതകളുണ്ട്....*
*മുഖം മൂടികൾ അണിഞ്ഞാൽ പിന്നെ അവരവർക്ക് തന്നെ സ്വയം തിരിച്ചറിയാൻ പ്രയാസമാണ്*
*ഓരോ ആളിന്റെയും മുഖം മൂടികൾ അഴിക്കാനോ, കത്തിക്കാനോ അവരവർക്ക് മാത്രമേ സാദ്ധ്യമാവൂ....*
*നമ്മളെല്ലാവരും ഇതെടുത്തണിഞ്ഞിട്ടുമുണ്ട്... ഇതഴിക്കാനുള്ള മാർഗങ്ങൾ പ്രകൃതി തന്നെ വികസിപ്പിച്ചിട്ടുണ്ട്.... അതാണ്*
*"അന്വേഷണം "*😌
*നിങ്ങളും ഒരു മുഖംമൂടിയണിഞ്ഞിട്ടുണ്ട്... അറിയേണ്ടേ, അഴിക്കേണ്ടേ നമുക്കാ മുഖം മൂടി..... നിങ്ങളുടെ യഥാർത്ഥ മുഖം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാനും സ്വയം തിരിച്ചറിയാനും ( ) നിങ്ങൾക്കും ആഗ്രഹമില്ലേ?
ഇവിടെ നമ്മുടെ നാട്ടിൽ *ഡോ:ശ്രീനാഥ് കാരയാട്ട്* (M.phil, p.hd)
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ കഥകളുടെയും നർമ്മത്തിന്റെയും ഭാഷയിൽ നിങ്ങളിലേക്ക് പകരുകയാണ്
*ഈ അവസരത്തിൽ.....*
👉 *നാം* ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ഒരു തിരിച്ചറിവ് ഇതിലൂടെ നമുക്ക് സാധിക്കുന്നു.
👉 ഓരോ വ്യക്തികൾക്കും അവരവരുടെ തന്നെ ഉപബോധത്തിൽ നിന്നും ഉടലെടുക്കുന്ന വ്യത്യസ്തങ്ങളായ ചിന്തകളും, വികാരങ്ങളും, പെരുമാറ്റ രീതികളും ഉണ്ട്. അവയെ തിരിച്ചറിയാൻ പരിശ്രമിക്കുന്നതിലൂടെ തന്നെ ഇതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്ന സ്വഭാവ സവിശേഷതകളെ കണ്ടെത്താൻ സാധിക്കുന്നു.
👉മറ്റുള്ളവരുടെ പ്രത്യേകതകൾ തിരിച്ചറിയുന്നതുവഴി കുടുംബത്തിലും ജോലിയിടങ്ങളിലും സമൂഹത്തിലും ശരിയായ കാഴ്ചപ്പാടോടുകൂടി ഉറച്ച ബന്ധങ്ങൾ സൃഷ്ടിക്കാൻ ഈ ശാസ്ത്രം നമ്മെ സഹായിക്കുന്നു.
💡☀ പുതിയ അറിവുകളോടെ ജീവിതത്തെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും എനിയഗ്രം ക്ലാസ്സിലേക്ക് സ്വാഗതം
*For Booking* -
📞 +91 8943740888
📞 +91 9746788876
ഈ പരിശീലനവും ആയി ബന്ധപ്പെട്ട വാർത്തകൾ നിർദ്ദേശങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ
https://chat.whatsapp.com/EL2iPfn4RftJeUe0X0CFHu
☝🏻ക്ലിക്ക് ചെയ്ത് ഞങ്ങളുടെ WhatsApp group -ൽ അംഗമാകുക.
നേപ്പാൾ യാത്ര നാലാം ദിവസം ഇന്ന് പക്കാറോ
ഒന്നാം ദിവസം ഗോരഖ്പുർ
രണ്ടാം ദിവസം ലുംബിനി
മൂന്നാം ദിവസം ചിത്വാൻ ദേശീയ ഉദ്ധ്യാനം
നാലാം ദിവസം പൊക്കാറ
net വല്ലപ്പോഴുമേ കിട്ടുന്നുളൂ
വിശേഷങ്ങളും വീഡിയോകളും വഴിയേ പോസ്റ്റ് ചെയ്യാം
wait and see
അഭിമാന നിമിഷം
അങ്ങനെ വീണ്ടും
ഹിമലയം വിളിക്കുന്നു
വർഷത്തിൽ ഒരു തവണയെങ്കിലും ഹിമാലയത്തിന്റെ ഏതെങ്കിലും ഭാഗത്തു പോവുക എന്ന സങ്കല്പത്തിന്റെ ഭാഗമായി
ഈ പ്രാവശ്യം മുക്തിനാഥ് സന്ദര്ശിക്കുകയാണ്
യാത്രകളോട് എന്നും ഭ്രാന്തമായ പ്രണയമാണ്
ഇന്നു രാവിലെ യാത്ര തുടങ്ങി
ഘോരക്പുർ എത്തി യോഗി ആദിത്യനാഥിന്റെ നാട്ടിലൂടെ യാത്ര ചെയ്യുന്നു
ദിവസവും അപ്ഡേറ്റ് ചെയ്യാം
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി
ഇവിടുന്നങ്ങോട്ടുള്ള യാത്ര നമ്മൾ ഒന്നിച്ചായിരിക്കും
നടുക്കത്തോടെയാണ് ഓരോ വാർത്തകളും കേൾക്കുന്നത് ,ചാന്ദിനി മോൾ ഒരു തീരാ വേദനയാണ് ഒരർത്ഥത്തിൽ നമ്മളെല്ലാവരും ഉത്തരവാദിയാണ്
ഇനി ഇത് ആവർത്തിക്കപെടരുത്
നമ്മൾക്ക് ഒരുമിച്ചു ഒരുപാട് പ്രവർത്തിക്കേണ്ടതുണ്ട്
പോലീസും സർക്കാരും ഉണർന്നു പ്രവർത്തിക്കട്ടെ
മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ശ്രെദ്ധ ഉണ്ടാവട്ടെ
മദ്യവും മയക്കുമരുന്നും വില്ലന്മാരാവാതിരിക്കട്ടെ
Kayaking in New York
New York vibes
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Address
Kozhikode
673017
Devagiri Autonomous College
Kozhikode, 673008
Established in 2014 with a broad objective of promoting positive mental health through various social extension activities.
First Floor, Ameen Complex, East Kottaparamba, Muthalakulam
Kozhikode, 673002
*Family Counselling* Student Counselling* Memory Boosting * To control anxious & nervous* S*x educat
Kozhikode, 673001
We form an understanding relationship as well as interventions focused on helping clients change spe
C H Cross Road, Nadakave
Kozhikode, 673011
It imparts everyone Psychological knowledge and Counseling techniques which would help them to know his limitations, his capacities, shortcomings etc.
IMHANS, Govt Medical College
Kozhikode, 673008
3rd International Conference on Solution Focused Practices 2020 (ICSFP2020) & 5th Annual Meet of Ass
Westhill
Kozhikode
central institute of clinical hypnosis and Psychological Research Centre is a gov.reg.trust by Psychologist dr.ck. Anil Kumar & Psy.counsellor Risnabilkees
Dr. Titus P. Varghese
Kozhikode, 673008
S*xologist & Psychologist for S*xual Problems, Behavioral Problems, Personality Problems, Scholastic problems etc. Drugless-Shockless Psycho-S*xual Personality development program...
Kozhikode, 673604
Mysterious knowledge of psychology is not the monopoly of a few people. It is the birth right of everybody.