Muhamed Safwan Ktkl محمد صفوان عبد الكريم

my personal things Thank God for everything �

25/06/2024

"സരളമായ ദീനിൻ പാത പിന്തുടരണം,
സമസ്തയാം സരണിയിൽ ശക്തിയാവണം...
രാജ്യനന്മക്കായി നാം കൈകൾ കോർക്കണം..
രമ്യതയും മൈത്രിയും പടുത്തുയർത്തണം..."
-വാഫി ഗീതം

സമസ്ത സ്ഥാപകദിനം

വാഫി വഫിയ്യ കുടുംബം

[428]
Coordination of Islamic Colleges - CIC

27/10/2023

اللهم صل على النور واهله

19/10/2023

വസന്തം യാത്ര പറഞ്ഞു... എങ്കിലും വസന്തത്തിന്റെ ആ സൂഗന്ധം കാലാതീതമായി ബാക്കിയാണ്. ഇശ്ഖിന്റെ മഷിക്കുപ്പി തുറന്ന് ഒന്ന് കുടഞ്ഞാൽ പോലും ആ തിരുഗന്ധത്തിൽ ആരും ലയിച്ച് ചേരും...

12/10/2023

حمدا على الله جل ذاته
رب ورحمن كان رحيما
وله الملك وكل شيئ حافظا
خالقنا ومولانا رب عظيما
صلوا حبيبا وسلموا تتميما

عشقت حبيبا صرت محبوبا
أوصلنا دينا حقا من المنعما
أجمل خلق وخلق سالما
أكمل خلق بكمال تتميما
صلوا حبيبا وسلموا تتميما

مرفوع اسم نقشه في اللوح
مكتوب هذا رأى نبي آدما
مطهر جسم منور في الحرم
مقدسها ومعطرها دائما
صلوا حبيبا وسلموا تتميما

الهدى والهداية من نوره
شمس وبدر ليسه ظلما
يخدمه جبريل خدما وخادما
نبينا صاحب الجود والكرما
صلوا حبيبا وسلموا تتميما

عشق طه يصفو للقلب
حب الحبيب يصل الحرم
أفضل عمل مدح السيد
طه ويس احمدا ومكرما
صلوا حبيبا وسلموا تتميما

عالم الحب انت البحر
قرة عين وطاب الأمما
طبيب انت سيد الكونين
يحي بقلب وعطر مشمما
صلوا حبيبا وسلموا تتميما

دعي النبي إلى مكان قدسه
ليلة اسراء بمركب مميزا
قدم بحر النور و المنتهى
يصحب معه جبريل خادما
صلوا حبيبا وسلموا تتميما

اصحاب كل وآله مشهورا
صاروا امة خير بخلق افضلا
يرجوا جميعا الوصول قيما
يقبلهم جميعا حتما متمما
صلوا حبيبا وسلموا تتميما

اتيت بحب وصرت مادحا
دعني تقبل كلنا مكملا
ليس ادري مدحك مصححا
ليس ازكى واتقى من الآدما
صلوا حبيبا وسلموا تتميما

يا رب صل وسلم على نبينا
كثر عليه ابدا ودائما
وآل وصحب مع الأنبيا
والمسلمين جميعا من الكرما
صلوا حبيبا وسلموا تتميما

بقلم محمد صفوان عبد الكريم
اللهم صل وسلم وبارك على سيدنا وحبيبنا ومولانا محمد ﷺ وعلى آله وأصحابه أجمعين

22/09/2023

"ആകാശ ഭൂമികളിൽ എന്നെന്നും മദ്ഹ് ചെയ്യപ്പെടുന്നതിന് വേണ്ടി മുഹമ്മദ് എന്ന് ഞാൻ നാമകരണം ചെയ്തു"

#മീലാദുന്നബി #ميلادالنبي

16/09/2023

"ഏറ്റവും വലിയതും മഹത്വവുമായ ആഘോഷം പ്രവാചക ജന്മദിനാഘോഷം തന്നെ" - ശൈഖ് അഹ്മദ് ത്വയ്യിബ്ബ് (ശൈഖുൽ അസ്ഹർ ശരീഫ്)

15/09/2023

റബീഉൽ അവ്വൽ കടന്നുവരുന്നു. പ്രവാചകാനുരാഗികൾ മദ്ഹിന്റെ നശീദകളും പറച്ചിലുകളും കൊണ്ട് പ്രേമഭാജനത്തിൽ സ്നേഹ സ്മരണകളിൽ ലയിച്ചു ചേരുന്നു.
🤍❤️
اللهم صل وسلم وبارك على سيدنا ونبينا وحبيبنا محمد صلى الله عليه وسلم وعلى آله وأصحابه وسلم

26/08/2023

വിഷം തുപ്പുന്ന വിഷജീവികൾക്കെതിരെ കടുത്ത കീടനാശിനി പ്രയോഗം എത്രയും വേഗം നടത്തേണ്ടതുണ്ട്. ഇല്ലങ്കിൽ അത്തരം നികൃഷ്ട ജീവികളുടെ ദ്വംസനത്തിൽ ഈ രാജ്യം മുഴുവൻ കരിഞ്ഞ് പോകും. പക്ഷെ അത്തരം ദ്വംസങ്ങളെ അധികകാലം വാഴ്ത്തിയ ചരിത്രം ഈ മാഹാരാജ്യത്തിനും അതിലെ ജനങ്ങൾക്കും ഇല്ല എന്നുള്ളത് എല്ലാ തരം വിഷജീവികളും ഓർത്താൽ നല്ലത്.

19/08/2023

ഗുരുവിന്റെ ആത്മ സന്നിതി തേടി കൊണ്ടുള്ള യാതയിലാണ്. മനസ്സിൽ ഗുരുവിന്റെ പ്രഭാമയമായ ആ പവിത്ര മുഖം മാത്രം. കാണുന്നതിലും കേൾക്കുന്നതിലും അനുഭവിക്കുന്നതിലും എല്ലാം ഗുരുവിന്റെ മഹത്വമായ സ്വഭാവ സവിശേഷതകൾ മാത്രം കാണുന്ന അപൂർവ്വ യാത്ര. ചുണ്ടുകൾ ഇഷ്ഖിന്റെ ലയനത്തിന്റെ മനോഹരമായ നശീദകൾ കൊണ്ട് എപ്പോഴും ജോലിയാണ്. ഖൽബും ശരീരവും ഒരേ പോലെ തുടിക്കുകയാണ് ലയന ലഹരിയുടെ ധന്യ നിമിഷത്തിന്. തീവണ്ടിക്ക് എന്തൊന്നില്ലാത്ത വേഗത. പിന്നിട്ട് പോകുന്ന മരങ്ങളും പർവ്വതങ്ങളും ഇങ്ങോട്ട് മാത്രം നോക്കി നിൽക്കുന്നു. എല്ലാവരും എന്തോ പറഞ്ഞ് തരാൻ വെമ്പൽ കൊള്ളുന്നത് പോലെ... അതെ, ഗുരുവിന്റെ ആ വ്യക്തി പ്രഭാവത്തെ കുറിച്ച് ആർക്കാണ് പറഞ്ഞവസാനിപ്പിക്കാൻ സാധിക്കുക. ആർക്കാണ് പറയാതിരിക്കാനും സാധിക്കുക.

യാത്ര തുടരുന്നു. മരുധമുള്ള യാത്ര. ദിവ്യ യാത്ര എന്തെന്ന് അനുഭവിക്കുകയാണ്. മനസ്സ് മുഴുവൻ ഒരു ചിന്ത മാത്രം. ഗുരു. ആ പ്രഭാമയമായ മുഖം മാത്രം. കൂടെ ഒരു ദുഃഖവും. ആ തിരുസന്നിതിയിൽ എത്തുമ്പോൾ ഗുരു നോക്കുമോ സംസാരിക്കുമോ.... വിടാതെ അലട്ടികൊണ്ടിരിക്കുന്നുണ്ട്.

ഗുരു നിറഞ്ഞിരിക്കുന്ന സദസ്സിന്റെ മുമ്പിലേക്ക് കടന്ന് വരുമ്പോൾ വല്ലാത്തൊരു നിശബ്ദതയാണ്. അത് തന്നെ മതി ലയന ലഹരി പിടിച്ച് മസ്താവാൻ. പിന്നീടുള്ള സംസാരവും ജപമാലയുടെ മണികളുടെ താളത്തിലുള്ള ഒഴുക്കും ഹൃദത്തെ ആത്മീയാനന്ദത്തിൽ ലയിപ്പിക്കും. ശേഷമുള്ള ഖവ്വാലി നശീദകളും മനസ്സിനെ ഹുബ്ബിന്റെ ഇഷ്ഖിന്റെ ബഹറിലേക്ക് വലിച്ച് കൊണ്ടു പോകും. എന്തൊന്നില്ലാത്ത ഒരു ഫീലിംങ്...

ആ ആത്മീയ ലയന ലഹരിയും കാത്ത് ഈ യാത്ര അതിവേഗം തുടർന്നുകൊണ്ടേയിരിക്കുന്നു... കാടും നാടും കുന്നും മരവും മുറിച്ച് മാറ്റി തീവണ്ടി പാഞ്ഞ് കൊണ്ടിരിക്കുന്നു. ലക്ഷ്യം ഗുരുവിന്റെ ആത്മീയ ധന്യ ലഹരിയുടെ ഇഷ്ഖിന്റെ സന്നിതി...

✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ

15/08/2023

"രാജ്യ നന്മക്കായി നാം കൈകൾ കോർക്കണം..
രമ്യതയും മൈത്രിയും പടുത്തുയർത്തണം.."
- വാഫി ഗീതം

'സ്വാതന്ത്ര്യദിനാശംസൾ'

11/08/2023

പ്രിയപ്പെട്ട ഹിഷാമിന്‍റെ ഈ നേട്ടത്തില്‍ ഒത്തിരി സന്തോഷം രേഖപ്പെടുത്തുകയാണ്. തൂത ദാറുല്‍ ഉലൂം വാഫി കോളേജ് പഠന കാലത്ത് എന്‍റെ ജൂനിയറായിരുന്നു. തന്‍റേതായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ഹിഷാമിന്‍റെ താല്‍പര്യവും മിടുക്കും എന്നും അഭിനന്ദനാര്‍ഹമാണ്. ഇന്ന് ആൽഫബെറ്റ്സ് ഓർഡറിൽ 18 സെക്കൻഡ് കൊണ്ട് ആഗോളതരത്തിലെ മികച്ച കവികളുടെ പേര് ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഉയരങ്ങളിലെത്താന്‍ സര്‍വ്വശക്തന്‍ തുണക്കട്ടെ.ആമീന്‍

أسر كثيرا في هذا الإنجاز الذي حققه صديقي العزيز هشام. كان هو صغيري اثناء دراستي في كلية دار العلوم للآداب والدراسات الإسلامية، توتا (الوافي). إن اهتمام هشام ومهارته في ترك بصمة في مجاله جدير بالثناء.
اليوم ، وهو دخل كتاب السجلات الهندية (Indian Book of records) لتلاوة أسماء أفضل شعراء العالم في 18 ثانية بالترتيب آلفابيتس. أتمنى لك الأفضل. وأتمنى أن يساعدك الله في الوصول إلى المزيد من المرتفعات

Congratulations Hishammon Hisham

10/08/2023

🙏

18/07/2023

ആദരാഞ്ജലികൾ

16/07/2023

كاد المعلم أن يكون رسولا 🤍❣️

15/07/2023

ശൈഖുനാ🤍
المدد يا شيخنا

https://m.facebook.com/story.php?story_fbid=579778740373104&id=100389944978655&mibextid=Nif5oz

#ശൈഖുനാ...
ആത്മീയതയുടെ മാധുര്യം വളരെ വലിയ അളവിൽ തന്നെ ലോകർക്ക് സമ്മാനിച്ച മഹത് വ്യക്തിത്വമാണ് ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ നവറള്ളാഹു മർഖദഹു. ആത്മീയത പാനം ചെയ്യുന്നവർക്ക് മതിവരുവോളം ദാഹം അകറ്റാൻ അവിടുത്തെ ഹളറത്തിൽ നിന്നും കഴിയുന്നുണ്ട് എന്നുള്ളതാണ് അനുഭവിദ്യമായിട്ടുള്ളത്. തീർത്തും പൂർണ്ണ ആത്മീയതയിൽ ആയുഉള്ള മഹത് കുടുംബമാണ് ശൈഖുനായുടേത്. ആത്മീയപാതയിൽ മാതാവും പിതാവും സഞ്ചരിക്കുന്ന ഒരു കുടുംബം, ഇൽമിന്റെ ബാലപാഠങ്ങളും കിതാബിന്റെ ആദ്യവും എല്ലാം തന്റെ കുടുംബത്തിൽ നിന്ന് തന്നെ. ശേഷം പ്രഗൽഭരായ അക്കാലത്തിലെ വലിയ പണ്ഡിതന്മാരിൽ നിന്നും പഠനം നേടി കേരള ജനതയ്ക്ക് ആത്മീയ നേതൃത്വം നൽകിയ ശൈഖുനാ.

തീർത്തും വിനയവും ലാളിത്യവും ജീവിതത്തിൽ കൊണ്ട് നടന്ന ശൈഖുനാ ആത്മീയ മേഖലയിൽ വളരെ വലിയ പദവിയിലാണ് വിരാജിച്ചിരുന്നത്. മഹത്തുക്കളായ പല ആത്മീയ ഗുരുക്കന്മാരുമായും ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമൊക്കെ നടന്നുവരുന്ന ശൈഖുനായുടെ ദിക്ർ ഹൽക്ക ആത്മീയ ഗുരുക്കളുമായുള്ള ബന്ധത്തിന്റെ തുടർഫലം ആണെന്നുള്ളതും വസ്തുതയാണ്. ജീവിതകാലത്ത് ശൈഖുന നേരിട്ട് വന്ന് തുടക്കം കുറിക്കുകയും ദിക്റുകളുടെ വാർഷികങ്ങൾക്ക് നേരിട്ട് നേതൃത്വം കൊടുക്കുന്നതും കണ്ടവരുടെ അനുഭവങ്ങൾ വളരെ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നതാണ്. ശൈഖുനായുടെ ദിക്ർ ഹൽക്കകളെല്ലാം അത്ഭുതമാണ്. മനസ്സറിഞ്ഞ് ആത്മാർത്ഥതയോടെ അതിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും തൻ്റെ ജീവിതത്തിലെ ഭൗതിക സുഖങ്ങൾക്കപ്പുറത്ത് ആത്മീയ ലോകത്തെ ആനന്ദിക്കാൻ കഴിയുമെന്നുള്ളത് തീർച്ചയാണ്. അനുഭവമാണ്. കറാമത്തുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു കലവറയാണ് ആ ദിക്ർ ഹൽക്കകൾ ഒക്കെയും. അവസാനം മരണസമയത്ത് ഈമാനോടുകൂടി മരിക്കുക എന്നുള്ള പ്രഥമവും പ്രധാനവുമായ ലക്ഷ്യത്തെയാണ് ഇവിടെയൊക്കെ മുറുകെ പിടിക്കുന്നതും പിടിക്കേണ്ടതും.

ശൈഖുനായുടെ മഖ്ബറയിലേക്ക് സിയാറത്തിനു വേണ്ടി കടന്നു ചെല്ലുമ്പോഴൊക്കെ ആത്മീയ സാന്നിധ്യത്തെ അനുഭവിക്കാൻ കഴിയും. നിശബ്ദമായുള്ള ആ ജീവിതം ഓരോരുത്തരുടേയും ഹൃദയങ്ങളെ തമ്മിൽ ഒരു സേതുബന്ധനം പോലെ നിലനിർത്താൻ ശൈഖുനാക്ക് കഴിയുന്നു എന്നുള്ളതാണ്. ഇന്നും ശൈഖുനായുടെ ഹളറത്തിലേക്ക് ജനങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ കൈപ്പുനീരനുഭവിക്കുന്നവരും ആത്മീയതയ്ക്ക് വേണ്ടി ദാഹിക്കുന്നവരും എല്ലാവരും ശൈഖുനായുടെ ഹളറത്തിലേക്ക് എല്ലാം മറന്നുകൊണ്ട് സഞ്ചരിക്കുകയാണ്. അല്ലാഹുവേ ശൈഖുനായുടെ ഹിമായത്തിലും ഹിഫ്ളിലും ഞങ്ങളെ നീ ആകേണമേ... അവിടുത്തെ പാദങ്ങൾക്ക് താഴെ എന്നും അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകേണമേ... ശൈഖുനായുടെ കൂടെ സ്വർഗത്തിൽ നീ ഒരുമിപ്പിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ.

ഇന്ന് ദുൽഹിജ്ജ 26 ശൈഖുനായുടെ 44-ാം വഫാത്ത് ദിനം. ശെെഖുനായുടെ ഹള്റത്തിലേക്ക് നമുക്ക് ഫാത്തിഹ ഹദിയ ചെയ്യാം...

കറാമത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ധാരാളം പറയാനുണ്ട്. അനുഭവമുള്ളതുണ്ട്. പല പർക്കും പല വിധത്തിലുള്ള അനുഭവമുണ്ടാകും. മുഴുവൻ അത്ഭുതമായിരുന്ന ആ ധന്യജീവിതം തന്നെ പ്രത്യേകതയായിരുന്നു. ഇന്നും ജീവിചിരിക്കുന്ന കറാമത്തായി വളവന്നൂർ ബാഫഖി യത്തീംഖാനയെ പറയാൻ കഴിയും. അഹ് ലു ബൈത്തിനോടുള്ള അതിരറ്റ സ്നേഹവും ബാഫഖി തങ്ങളോടുള്ള സ്നേഹബന്ധവും ഇവിടെ മനസ്സിലാക്കാൻ കഴിയും. യഥാർത്ഥ മാർഗദർശിയും തത്വജ്ഞാനിയുമായ ശൈഖുനാ കറാമത്തുകൾ കൊണ്ട് ഇന്നും അത്ഭുതം കാണിച്ച് കൊണ്ടിരിക്കുന്നു....

ഇഷ്ടം💖❤️ സ്നേഹം💞
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://www.facebook.com/100389944978655/posts/579778740373104/

09/07/2023

انتقل أخونا نواب الوافي إلى ربه الكريم... 😥
غفر له وجعل الفردوس مثواه... آمين....

06/07/2023

എല്ലാ കാട്ടിക്കൂട്ടലുകളെയും അപലപിക്കുന്നു. അത് ആത്മീയതയിലാണെങ്കിലും ഭൗതികതയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും സംഘടനകളിലാണെങ്കിലും മതത്തിലാണെങ്കിലും സ്വതന്ത്രചിന്ത വാതഗതികളിലാണെങ്കിലും നിരീശ്വരത്വത്തിലാണെങ്കിലും എന്തിലാണെങ്കിലും കാട്ടിക്കൂട്ടലുകൾ ഓവറാക്കലുകൾ തീവ്രചിന്താമനോഗതികൾ എല്ലാത്തിനെയും അപലപിക്കുന്നു. വെറും അവജ്ഞയോടെ തള്ളുകയും ചെയ്യുന്നു. അതിനൊക്കെ പുല്ലുവിലകൾ മാത്രമാണ് കൊടുക്കേണ്ടത്.

അനുയായികൾക്കിടയിൽ പ്രശ്നം നടക്കുമ്പോൾ ലോകസഞ്ചാരം നടത്തുന്നതും മനുഷ്യാമേധ്യവും മൂത്രവും കൊണ്ട് തൻറെ സഹോദരൻറെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതും അത് കണ്ടുരസിക്കുന്നതും അതിന്നെതിരെ ക, മ മിണ്ടാത്തതിനെയും അപലപിക്കുന്നു.

സംഘം ചേർന്ന് നിൽക്കാൻ സംഘടനയിലൂടെ കഴിയുള്ളൂ എങ്കിലും സംഘടനയെ ഉച്ചിയിൽ പ്രതിഷ്ഠിച്ചു എല്ലാ നിലയിലും പൂവിട്ട് പൂജിക്കുക എന്നത് ആർക്കും ഉചിതമല്ല. ദൈവവിശ്വാസിയും മതവിശ്വാസിയും ഒക്കെ ആണെങ്കിൽ ദൈവകൽപ്പനകൾക്കും മതമനുശാസിക്കുന്ന കാര്യങ്ങളുമാണ് അവൻ ഏറ്റവും ഉയർത്തിപ്പിടിക്കേണ്ടത്. അല്ലാതെ പല ചിന്തകളും കയറിക്കൂടി തീവ്ര മനോഭാവം ചെലുത്തുന്നത് അബദ്ധത്തിലേക്കും വിഡ്ഢിത്തത്തിലേക്കും എത്തിക്കും എന്നതിൽ സംശയമില്ല.

ഫാസിസം എല്ലാ വിഭാഗത്തിലും കയറി കൂടിയിട്ടുണ്ട്. അധികാരമേഖലകളിലും നേതൃത്വ മേഖലകളിലും സംഘടനാ തലങ്ങളിലും (ആത്മീയതയിലാണെങ്കിലും ഭൗതികതയിലാണെങ്കിലും) ഫാസിസം അരങ്ങ് തകർത്തു കൊണ്ടിരിക്കുകയാണ്. അധികാരമോഹം കൊണ്ടും ഏകാധിപത്യ സ്വച്ഛാധിപത്യ മോഹം കൊണ്ടും സമൂഹത്തെയും സമുദായത്തെയും തിന്മകളിലേക്കും അധാർമ്മികതകളിലേക്കും തള്ളി വിടുന്ന ആധുനിക നവ നേതൃനിരകളെ പാടെ ഉച്ഛാടനം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ നല്ല ഭാവി തലമുറയ്ക്ക് അത് ദോഷം ചെയ്യും എന്ന് മാത്രമല്ല, നല്ല ഭാവിയെ തന്നെ ഇല്ലാതാക്കി കളയുന്നത്.

ഉള്ളിൽ നിന്നുകൊണ്ട് കുത്തിതിരിപ്പ് ഉണ്ടാക്കുകയും കപടപ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക് ഇതൊക്കെ മനസ്സിലാകാഞ്ഞിട്ടാണോ? പ്രതിഷേധം വിശദീകരണം ആകുന്നതും വിശദീകരണം വിശദീകരിച്ച് വിശദീകരിച്ച് വീണ്ടും ഒരു വിശദീകരണത്തിലേക്ക് എത്തുന്നതുമൊക്കെ ഇന്ന് സുലഭമായി കണ്ടുകൊണ്ടിരിക്കുകയാണ്.
വിശുദ്ധ ഖുർആനിൽ പറഞ്ഞ പോലെ "...ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..."

✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ

23/12/2022

اللهم صل على النور وأهله...❣️
🥺

22/12/2022

ഖലീബമാർ വീട് വീടാന്തരം കയറിയിറങ്ങി അറബനമുട്ടി പാട്ട് പാടി നടന്നിരുന്ന സമയമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ അപ്രത്യക്ഷമായി പലപ്പോഴും അത് അവരുടെ ജീവിത പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണെങ്കിലും ആസ്വാദകഹൃദയങ്ങളിൽ സ്വാധീനങ്ങൾ ഉണ്ടാക്കന്നു എന്നുള്ളത് ഒരു സത്യമാണ്. എന്നാൽ പലപ്പോഴും അവർക്കിടയിൽ ആത്മീയത നിറഞ്ഞുതുളുമ്പുന്ന ആളുകളും കടന്നു വന്നിരുന്നു എന്നുള്ളത് അനുഭവസാക്ഷ്യങ്ങൾ തെളിയിക്കുന്നുണ്ട്. ഒരു നിലക്ക് പറയുകയാണെങ്കിൽ ആത്മീയതയുടെ അനന്തവിഹായസ്സിൽ വിരാജിക്കുന്നവരിൽ പലരും ഇത്തരത്തിലൂടെ കടന്നുവന്നിട്ടുണ്ട് എന്നുള്ളത് തന്നെയാണ്. പലരും പല അനുഭവങ്ങളും പറയാറുണ്ട്.
"ഖലീബാ മുട്ടല്ലിം..... കൂട്ടിയൊന്നുറങ്ങട്ടെ.... നുള്ളിട്ട പാത്രത്തിൽ..... അരിണ്ടോ നോക്കട്ടെ...."
ഒരുകാലത്ത് ഇവർ വളരെ കൂടുതലായിരുന്നു എന്നുള്ളത് ഇത്തരത്തിലുള്ള അവരെക്കുറിച്ചുള്ള പല പാട്ടുകളും വരികളും ഒക്കെ പഴമക്കാർ പറഞ്ഞു കേൾക്കുന്നത് തെളിവാണ്. ഖലീബമാർക്കായിട്ട് അവർ എന്നും പാത്രത്തിൽ അരി നുള്ളി ഇടാറുണ്ട്. അത് മാസത്തിലോ മറ്റോ ഇവർ വരുമ്പോൾ അവർക്ക് കൊടുക്കാറുണ്ട് എന്നുള്ളതൊക്കെ ഈ വരികളിൽ നിന്നും നമുക്ക് മനസ്സിലാകുന്നുണ്ട്.

ഖലീബമാർ എന്നും ആസ്വാദകരം തന്നെയാണ്. പലപ്പോഴും ഇങ്ങനെ ഖലീഫമാരെ കാത്തിരുന്ന സന്ദർഭങ്ങൾ വരെയുണ്ട്. ഒന്നുമില്ല അവരുടെ അറബനയുടെ മുട്ടും പാട്ടിൻറെ ഈണവും താളവും ഒക്കെ ആസ്വദിക്കുന്നതിന് വേണ്ടി. മറ്റുള്ള സ്ഥലത്ത് വന്നാൽ അവിടെ പോയി വരെ കേൾക്കാറുണ്ട്. പക്ഷേ ഇപ്പോൾ അത്തരത്തിലുള്ള സംഭവങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ അപൂർവമായതുകൊണ്ടുതന്നെ അതിൻറെ പ്രസക്തിയും ആഗ്രഹവും കൂടി വരികയാണ്. അപൂർവമായി ഉണ്ട് എന്നുള്ളത് വിസ്മരിക്കാൻ ആവില്ല.

സ്വാഭാവികമായും അവരുടെ പാട്ടിൻറെ വിഷയങ്ങളായി വരുന്നത് ആത്മീയ ഗുരുക്കന്മാരെ കുറിച്ചും ദിവ്യസ്നേഹത്തെ കുറിച്ചും ദിവ്യ പ്രേമത്തെ കുറിച്ചുമൊക്കെയാണ്. കുറച്ചുകൂടെ അപ്പുറത്ത് പറഞ്ഞാൽ സ്നേഹവും ധർമ്മവും സത്യവും എല്ലാം ഉൾക്കൊള്ളുന്ന ദിവ്യ ഗുണങ്ങളെയാണ് അവർ പാടി പറഞ്ഞു അനുവാചകരിൽ എത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതിത്രത്തോളം പ്രാധാന്യം ജനിപ്പിക്കുന്നത്, ആസ്വാദകരമാകുന്നത്, വീണ്ടും വീണ്ടും അനുവാചകർക്ക് കേൾക്കാൻ കൊതിക്കുന്നത്, ഉള്ള സ്ഥലങ്ങളിൽ പോയി അതിനെ കേൾക്കാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും പാട്ട് ഹരമാണ്, ആസ്വാദകരമാണ്, ലയിച്ചുചേരാൻ ഉതകുന്നതുമാണ്. തീർച്ചയായും അത് വളരെ പ്രകൃതിദത്തമായ രീതിയിൽ നിഷ്കളങ്കതയുടെ ഉള്ളിൽ നിന്നും കടന്നുവരുമ്പോൾ അത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുക, കുറിക്ക് കൊള്ളിക്കുക ഒക്കെ പറ്റുന്നതാണ് എന്നുള്ളതിന് സംശയമില്ലല്ലോ... അതുകൊണ്ടുതന്നെ ഖലീബമാരെ അവരുടെ പാട്ടിനെ, ആശയങ്ങളെ, ഈണങ്ങളെ, താളങ്ങളെ ഒക്കെ വീണ്ടും വീണ്ടും കൊതിക്കുകയാണ്.

സത്യാസത്യവും ധർമാധർമ്മവും നീതിയും അനീതിയും വ്യത്യാസം ഇല്ലാതെ കാണുന്ന ലോകത്ത് ഇത്തരത്തിലുള്ള ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരികളും ആശയങ്ങളും ധാർമികതയിൽ ജീവിച്ചിരുന്ന ആത്മീയ നേതാക്കന്മാരെയും പണ്ഡിത പടുക്കളെയും സൽസ്വഭാവത്തിന്റെ ഉടമകളെയും ഒക്കെ വർണ്ണിക്കുന്ന അവരുടെ ജീവിതശൈലികൾ ആവിഷ്കരിക്കുന്ന പറഞ്ഞു തരുന്ന ആശയസംവേദനം ചെയ്യുന്ന പാട്ടുകളുടെയും എഴുത്തുകളുടെയും ഭാഷണങ്ങളുടെയും സർവ്വോപരി ജീവിതങ്ങളുടെയും പ്രസക്തി ദിനംപ്രതി വർധിച്ചുവരികയാണ്. ഇന്ന് അത്തരത്തിലുള്ള ധാർമിക മൂല്യങ്ങൾ മുന്നോട്ടുവെച്ച് പുതിയ ലോകത്തെ സൃഷ്ടിച്ച് മനുഷ്യരെ എല്ലാവരെയും ഒന്നായി കണ്ട് തന്നാൽ കഴിയുന്ന എല്ലാ ഉപയോഗങ്ങളും ഉപകാരങ്ങളും മറ്റുള്ളവർക്ക് പകർന്നു നൽകി ലോകത്തിന് മാതൃകയായി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ ...

ഇഷ്ടം💖❤️ സ്നേഹം💔
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://fb.watch/hzAEtXoLYR/

21/12/2022

ضيف مكرم الأمس في كلية الشيخ ابو بكر للآداب والعلوم الإسلامية (الوافي) من مركز التربية الإسلامية في كيرالا الهند هو نجيب علي حمود ملقات من اليمن. لقد كان من دواعي سروري أن أحظى بفرصة قضاء بعض الوقت مع الضيف المكرم في البرنامج الذي نظمته المنظمة مسرح المواهب الطلابية (MMSA) بعنوان "في ساعة ض" حيث كان الضيف الرئيسي. هذا البرنامج بمناسبة اليوم العالمي للغة العربية سلط الضوء على أهمية اللغة العربية. الأستاذ نجيب علي حمود ملقات الذي شارك أيضا في البرنامج بكلية الغيث (الوفية) يودعنا بأبواب المعرفة المفتوحة. كان بليغاً في أصل اللغة العربية ونموها وقدم جمال الإسلام بشكل مؤثر للغاية. تمكنت أيضًا من تقديم هدية صغيرة له منا ومن كليتنا. الأستاذ نجيب علي هو باحث دكتوراه في جامعة كاليكوت حاليا.

Mmsa Kkhm
KKHM Islamic & Arts College _ Valanchery

Muhamed Safwan Ktkl محمد صفوان عبد الكريم
https://www.facebook.com/100064706351519/posts/533270452173162/?mibextid=Nif5oz

19/12/2022

പ്രവാചകാനുരാഗത്തിൽ അന്തമായി അലിഞ്ഞു ചേരുമ്പോഴാണ് വരികളിലും ആനന്ദം സാധ്യമാകുന്നത്. ഈ ആനന്ദമാണെങ്കിലോ നിന്നെ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധ്യമാകുന്നതാണ്. ലോകം തന്നെ സൃഷ്ടിച്ചു വച്ചത് മദ്ഹിന്റെ ഈരടികൾ കൊണ്ട് നുകരിതമാക്കാനാത്ര. മണ്ണും വിണ്ണും ആ ആനന്ദത്താൽ നൃത്തമാടുകയാണ്. സ്നേഹം ലോകമെങ്ങും ഒഴുകി പരക്കട്ടെ... ഹുബ്ബ് ഒരോ ഹൃദയങ്ങളെയും തപം ചെയ്യട്ടെ... തപം ചെയ്ത ഹൃദയങ്ങളെ മദ്ഹിന് തണുപ്പിക്കാനാകട്ടെ...

പരന്നൊഴുകുന്ന നദികണക്കെ ഹുബ്ബായി നീ നിറഞ്ഞൊലിച്ചാൽ സാഗരമെത്തുന്ന വഴിയെ നിനക്കുള്ള തടസ്സങ്ങളും കൽചീലുകളും തടഞ്ഞുനിർത്താതെ തഴുകി തലോടി എല്ലാത്തതിനെയും മിനുസപ്പെടുത്തി സർവ്വതും നെെർമല്യപ്പെടുത്തി എല്ലാവരോടും സ്നേഹം പകർന്ന് സർവ്വസാഗരത്തിൽ അലിഞ്ഞു ചേരാൻ സാധിക്കും.

പ്രവാചകാനുരാഗത്തിൽ തിളച്ചുമറിഞ്ഞ ഓരോരുത്തരിൽ നിന്നും പൊങ്ങി വരുന്ന നീരാവി ആനന്ദമായിരിക്കും. ഹുബ്ബിന്റെ സുഗന്ധം നമ്മെ ആകെ പൊതിയും. പരിസരം മുഴുവൻ ആ സുഗന്ധം അടിച്ചു വീശും. ആ പ്രഭയിൽ ലോകം മുഴുവൻ തന്നെ പ്രഭാമയമാകും. ആ പ്രഭയിൽ ഏതിരുളും വെട്ടിത്തിളങ്ങും.
ഹബീബേ അങ്ങ് പ്രഭയിലും പ്രഭയല്ലോ.... അൻത നൂറുൻ ഫൗഖ നൂരീ ....

ഇഷ്ടം💖❤️ സ്നേഹം💔
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://fb.watch/hwayf7dsFv/

Kabeer Baqavi

16/12/2022

രണ്ട് മൂന്ന് ദിവസത്തെ ടീച്ചിംഗ് ട്രെയിനിങ്ങിന് വേണ്ടി ശംസുൽ ഉലമ ദാറുസ്സലാം ഇസ്ലാമിക് അക്കാദമി കിൻയ വാഫി കോളേജിലായിരുന്നു. വളരെ നല്ല അനുഭവമായിരുന്നു കിൻയ വാഫി കോളേജ് സമ്മാനിച്ചത്. പ്രിയപ്പെട്ട വിദ്യാർത്ഥികളും ബഹുമാനപ്പെട്ട അമീൻ വാഫി ഉസ്താദ്, സ്വാലിഹ് വാഫി ഉസ്താദ്, ഹുദവി ഉസ്താദ് എന്നിവരൊക്കെ നല്ല സ്വീകരണവും സഹകരണവുമാണ് നൽകിയത്. നാഥൻ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ... ഇനിയും ഉയരങ്ങളിലേക്ക് എത്താൻ തൗഫീഖ് ഉണ്ടാവട്ടെ ആമീൻ.


Shamsul Ulama Darussalam Academy Wadithwaiba Shamsul Ulama Darussalam Wafy College, Kinya

Thanks for memorable moments 😍

ഇഷ്ടം💖❤️സ്നേഹം💞
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://m.facebook.com/story.php?story_fbid=528889315944609&id=100064706351519&mibextid=Nif5oz

13/12/2022

തർക്കങ്ങൾ = വൃഥാതർക്കങ്ങൾ എന്നൊരു എഴുത്ത് മുമ്പ് എഴുതിയിരുന്നു. അക്ഷേപങ്ങളും അതിക്രമങ്ങളും താൻ പോരിമയും എതിർ കക്ഷിയുടെ കുറ്റങ്ങളും കുറവുകളും എല്ലാം പറഞ്ഞ് സ്വയം താഴുന്ന അവസ്ഥയെ ഒഴിവാക്കണമെന്നതായിരുന്നു ഹൈലൈറ്റ്. അത് പോലെ സത്യം തിരിഞ്ഞിട്ടും മനസ്സിലാക്കാതെ ദാഷ്ട്യം കാണിക്കുന്നതുമാണ് വിഷയം.
https://m.facebook.com/story.php?story_fbid=589430019407976&id=100389944978655&mibextid=Nif5oz

എന്നാൽ ഈ അടുത്ത് കഴിഞ്ഞ സംവാദത്തിൽ രണ്ട് സംവാദകരിലും നമ്മുക്ക് മാതൃകയുണ്ട്. വെറുതെയുള്ള ആക്ഷേപങ്ങൾ പൊട്ടത്തരങ്ങൾ വൃത്തികേടുകൾ ഇതൊക്കെ പറഞ്ഞ എസ്സൻസിന്റെ ആരിഫ് ഹുസൈനും വ്യക്തതയും കൃത്യതയും ആക്ഷേപമില്ലാതെയും സമാധാനപരമായും സന്തോഷത്തോടെയും സംസാരിച്ച മറുപടി പ്രാസഗികർ ശുഹൈബുൽ ഹൈതമിയുമാണ് അവർ. എല്ലാവരും സംവാദം കേൾക്കണം. യുക്തിവാദിക്ക് ശരിയായ സംവാദത്തിനുള്ള യുക്തി പോലുമില്ലെന്ന് മനസ്സിലാക്കാൻ കഴിയും. യുക്തിവാദി യുക്തി മുക്തവാദിയാണെന്ന് ഒന്നും കൂടെ ഉറപ്പിക്കാൻ സാധിക്കും. ഒരു നല്ല സംവാദകനെന്ന നിലയിൽ ശുഹൈബുൽ ഹൈതമിയിൽ നിങ്ങൾക്ക് മാതൃകയുണ്ട്. എന്നാൽ ഒരു സംവാദന ഗുണമോ മേന്മയോ ഇല്ലാത്ത ആരിഫ് ഹുസൈനിൽ ഉള്ള മാതൃക തെറ്റ് മനസ്സിലാക്കി ശരി അംഗീകരിച്ചു എന്നതിലാണ്. മതം വേണോ മനുഷ്യന്? എന്ന വിഷയത്തിലുള്ള സംവാദത്തിൽ മതം വേണം, മതമാകാം എന്ന് അവസാനം സമ്മതിച്ച് അംഗീകരിച്ച അംഗീകാരത്തിലും നമുക്ക് മാതൃകയുണ്ട്.

യുക്തിവാദികളുടെ യുക്തിഹീനതയും യുക്തി മുക്തിയും വീണ്ടും വീണ്ടും തെളിയുകയാണ്. തെളിയിക്കുകയാണ്. യുക്തിവാദികളെ ഒന്ന് ചിന്തിച്ചാൽ മതി... യാഥാർഥ്യം മനസ്സിലാക്കാൻ...

✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://m.facebook.com/story.php?story_fbid=525796392920568&id=100064706351519&mibextid=Nif5oz

10/12/2022

04/12/2022

ജനങ്ങളിൽ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരും അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹു അവരെ കാണാനും അവർ അല്ലാഹുവിനെ കാണാനും കൊതിക്കുന്നതായ കുറച്ച് ആളുകൾ ഉണ്ട് .അവരുടെ അടയാളം അവർ പകൽ സമയത്ത് തണലുകൾ തേടി നടക്കുന്നവരാണ്, പക്ഷി തന്റെ കൂടിനായി കൊതിക്കുന്നതുപോലെ അസ്തമയ സൂര്യനെ കൊതിക്കുന്നവരാണ്, അങ്ങനെ രാത്രി വന്നാൽ ഇരുട്ട് പകലുമായി കൂടിക്കലർന്നാൽ ഓരോ പ്രിയപ്പെട്ടവനും തൻറെ പ്രിയപ്പെട്ടവനുമൊപ്പം തനിച്ചാകുന്നു. അല്ലാഹുവിനും റസൂലിനുമൊപ്പം തനിച്ചാകുന്നു. കരയുന്നവരുടെയും ഞെരുക്കം അനുഭവിക്കുന്നവരുടെയും സംശയിക്കുന്നവരുടെയും ഇടയിൽ എൻറെ വാക്കുകൾ അവർ സംസാരികും. ഇവിടെ അല്ലാഹു തനിച്ചാകിലിനെയാണ് (ഖൽവത്) കൊണ്ടുവരുന്നത്. ഈ തനിച്ചാകൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ തനിച്ചാകലിൽ നിന്നും വന്നതാണ്. ഇമാം ബുഖാരി തന്റെ കിതാബിൽ ആദ്യത്തിൽ തന്നെ വഹ് യികുറിച്ച് പറയുന്ന അദ്ധ്യായത്തിൽ ഇഖൽവത്തുമായി ബന്ധപ്പെട്ട് പറയുന്നുണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ കുറച്ചു രാത്രികളിൽ ഇറാ ഗുഹയിൽ മാലാഖ വരുന്നത് തനിച്ചായപ്പോഴാണ് ദിവ്യബോധനം ലഭിച്ചത്.

നമുക്കൊക്കെ വാതിലടക്കലും അല്ലാഹുവിനെ സ്മരിക്കലും പ്രതിഫലം ആഗ്രഹിച്ച് പ്രകാശം നേടിയെടുക്കലും ചോദ്യവും ഉത്തരവും ഒക്കെ ആവശ്യമാണ്. രാത്രി എന്നത് ഇരുളു നിറഞ്ഞതാണ് ആരും വിളിക്കാതെ തന്നെ ഇങ്ങോട്ട് വരുന്നതാണ് അങ്ങനെ രാത്രി വന്നു കഴിഞ്ഞാൽ രാത്രി നക്ഷത്രത്തെ കാണിച്ചു തരും. ശൈഖ് മുഹിയുദ്ദീൻ ഇബ്നു അറബി രാത്രിയെയും അതിൻറെ ഭംഗിയെയും കുറിച്ച് സംസാരിച്ചിട്ടുണ്ട്. അല്ലാഹു ഖുർആനിൽ പറയുന്നുണ്ട് രാത്രിയെയും പകലിനെയും കുറിച്ച് അല്ലാഹു പറയുന്നത് - പകലിനെ അല്ലാഹു കാണുന്നതും രാത്രിയെ ഇരുൾ നിറഞ്ഞതുമാക്കി രാത്രിയെ കുറിച്ചുള്ള ചിന്തകളെ ഇല്ലാതാക്കുകയും ചെയ്തു ഇല്ലാതാക്കുക മാത്രമല്ല രാത്രിയുടെ പവിത്രതയെ അല്ലാഹു ഉയർത്തുകയും ചെയ്തു റസൂലിനെ രാത്രി സഞ്ചരിപ്പിച്ചു എന്നത് കൊണ്ട് തന്നെ. അതുകൊണ്ടുതന്നെ രാത്രി അടയാളമാണ് ഏറെ കാര്യങ്ങൾ കൊണ്ട് നിറഞ്ഞതുമാണ്. അല്ലാഹു പറഞ്ഞ പോലെ രാത്രി ദൃഷ്ടാന്തമാണ് പകലിനെ നാമതിൽ നിന്നും വലിച്ചൂരുകയും ചെയ്തു. കവികളൊക്കെ പറഞ്ഞിട്ടുണ്ട് ലൈലിനെ കുറിച്ച്, രാത്രിയെക്കുറിച്ച് യാ ലൈലാ ലൈലത്തുൽ ജന്ന: ....

പ്രണയകാവ്യങ്ങളിലെ അധിക പ്രേമചനത്തിന്റെയും നാമം ലൈലാ ആയതും ഇതുതന്നെ ആവാം കാരണം. ലൈലാ നിനക്കെന്തു ഭംഗി, നിൻറെ സ്നേഹത്തിൻറെ ബഹറിൽ മുങ്ങിയ ആളുകളൊക്കെ അവനിൽ എത്തിച്ചേർന്നു... നാഥാ തോഫീഖ് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ.

പ്രഭാഷണം: ജനറർ സൂഫീ അസംബ്ലി അംഗവും (المجمع الصوفي العام) ഇമാം അൽ അശ്അരി സയന്റിഫിക് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലും (الجمعية الإمام الأشعري العلمية) Omdurman Islamic University Sudan അഖീദ വിഭാഗം തലവനുമായ ഡോക്ടർ ശൈഖ് സ്വലാഹുദ്ധീൻ ബദവി ഖൻജർ.( الشيخ صلاح الدين الخنجر )

ഇഷ്ടം💖❤️സ്നേഹം💞
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://fb.watch/hc9njs-lPe/

30/11/2022

ഇഷ്ഖിലലിഞ്ഞ് ഹബീബിൽ ലയിക്കാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ട്. ഇഷ്ഖ് വല്ലാത്തൊരു അനുഭൂതിയാണ്. കിട്ടുന്തോറും കൂടിക്കൂടി വരാനാണ് എല്ലാവരും ആഗ്രഹിക്കുക. കിട്ടിയവരെയൊക്കെ കാണുമ്പോൾ തന്നെ ഒരു ആനന്ദമാണ്. എങ്ങനെയായിരിക്കും ഇഷ്ഖിന്റെ മാധുര്യം?! എങ്ങനെയാണ് അനുഭവം?! എത്ര ആളുകളാണ് അതിനെ കൊതിക്കുന്നത് ?! എന്തൊക്കെയാണ് ഇതിനുവേണ്ടി ചെയ്യുന്നത്?! ചെയ്തവർക്ക് ഒക്കെ കിട്ടിയിട്ടും ഉണ്ടല്ലോ!.... ആ താളവും ലയനവും വാക്കുകളും മൗനങ്ങളും പാട്ടുകളും പറച്ചിലുകളും എല്ലാം ഇഷ്ഖിന്റെ വേരിൽ ഇറങ്ങി നിന്ന് ഇഷ്ഖുള്ളതിനെയൊക്കെ ആലിംഗനം ചെയ്തു കൂട്ടിപ്പിടിച്ച് ഉണ്ടായതാണ്. എന്ത് സന്തോഷമാണ് അവർക്ക് . ഇഷ്ക്കിന് വേണ്ടി എല്ലാവരും കൊതിക്കുകയാണ്. മദീന മൊത്തം സ്നേഹം തന്നെ. ലോകം മുഴുവൻ മദീനയിലേക്ക് സഞ്ചരിക്കുകയാണ് ഇഷ്ഖിനുവേണ്ടി. സ്നേഹം മദീനയിൽ ആണല്ലോ. മിഴിനീരിന്റെ ഉപ്പ് രസത്തിന് തേനിനേക്കാൾ മാധുര്യം അനുഭവിക്കുന്ന ഇടം പ്രേമഭജനത്തിന്റെ മുമ്പിൽ മൗനമായി നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീരിന്റെ രുചിക്കാണെന്നതിൽ സംശയമൊന്നുമില്ല.

ഇഷ്ടം💖❤️സ്നേഹം💞
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://fb.watch/h714-tVGCt/

28/11/2022

തിരൂർ മേഖല സർഗലയത്തിൽ വിധികർത്താവായി പങ്കെടുക്കാൻ സാധിച്ചു. സംഘാടന മികവ് കൊണ്ടും പ്രതിഭാസമ്പന്നരായ മത്സരാർഥികളുടെ കലാപരിപാടികൾ കൊണ്ടും സർഗലയo എല്ലാ കലകൾ കൊണ്ടും മറ്റും ശ്രദ്ധേയമായിരുന്നു. ഇനിയും ഉയർന്ന നിലവാരത്തിലേക്ക് എത്താൻ നാഥൻ എല്ലാവരെയും തുണക്കട്ടെ... അർഹമായ പ്രതിഫലം ഇരുവീട്ടിലും നൽകട്ടെ ആമീൻ.

#സർഗലയ

മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://m.facebook.com/story.php?story_fbid=513720054128202&id=100064706351519&mibextid=Nif5oz

26/11/2022

فقد روى الطبراني في الأوسط والحاكم والبيهقي في شعب الإيمان وغيرهم عن ابن عباس رضي الله عنه قال : قال رسول الله صلى الله عليه وسلم : ( أحبوا العرب لثلاث لأني عربي ، والقرآن عربي ، وكلام أهل الجنة عربي ) .

21/11/2022

The first goal of Qatar world cup is in the mouth of racism.

يَأَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا
وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ

"മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയൻ നിങ്ങളിൽ കൂടുതൽ ഭയഭക്തിയുള്ളവനാണ്; തീർച്ച. അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." (Sura 49: Aya 13)

ഇസ്‌ലാം എത്ര സുന്ദരമാണ്. ആരുടെ മുന്നിലും വ്യക്തമായി എന്നും അവതരിപ്പിക്കാനാകുന്നതുമാണത്. പുതിയ രീതികളും ശൈലികളും മാർഗങ്ങളും അതിന്നുപയോഗിക്കൽ അത്യാവശ്യവുമാണ്. ലോക ജനങ്ങൾ അത് മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയും പഴമയുടെ അഴകളിൽ തൂങ്ങിക്കിടക്കാതെ കാലത്തിനൊപ്പം ലോകത്തിനൊപ്പം ധാർമികതും സത്യവും മതാതിർവരമ്പുകളും മുറുകെ പിടിച്ച് മുന്നേറാൻ സാധിക്കണം. ഇസ്‌ലാമോഫോബിയയും മറ്റും അതിക്രമങ്ങൾ അധികരിച്ച കാലത്ത് ഇത്തരം പ്രബോധന മാർഗങ്ങൾ വളരെ ഗുണം ചെയ്യും. സത്യസന്ധമായ നിലപാടുകളുള്ളവർക്ക് ആരെയും പേടിക്കാതെ നിലപാടിലുറച്ച് നിൽക്കാനും മുന്നോട്ട് പോകാനും സാധ്യമാക്കുന്നതാണ്.

ഇഷ്ടം💖❤️സ്നേഹം💞
✍️മുഹമ്മദ് സഫ്‌വാൻ കോട്ടക്കൽ
Muhamed Safwan Ktkl محمد صفوان عبد الكريم
https://m.facebook.com/story.php?story_fbid=508467144653493&id=100064706351519&mibextid=Nif5oz

Want your public figure to be the top-listed Public Figure in Malappuram?
Click here to claim your Sponsored Listing.

Videos (show all)

وعبد القادر المشهور اسمي وجدي صاحب عين الكماليالمدد يا جيلاني...المدد
വെളിയംകോട് പാടത്തകായിൽ ശൈഖുൽ മശാഇഖ് ശൈഖുനാ മുഹമ്മദ് സ്വാലിഹ് മൗലാ റളിയള്ളാഹു അൻഹുവിന്റെ 51-ാം വഫാത്ത് ദിനമാണ്. ലോക പ്രശ...
ഇഷ്ഖ് പരന്നൊഴുകട്ടെ... ലോകമെങ്ങും മദ്ഹിനാൽ നുകരിതമാകട്ടെ... തിരുചര്യ ജീവിതചര്യയിലേക്ക് ചേർത്തി വെച്ച് ജീവിതം ധന്യമാകട്ടെ...

Category

Telephone

Website

Address

Kottakkal
Malappuram
676501

Other Public Figures in Malappuram (show all)
Panakkad Syed Mohammed Ali Shihab Thangal Panakkad Syed Mohammed Ali Shihab Thangal
Panakkad
Malappuram

Tribute to Muhammed Ali Shihab Thangal.With the demise of our beloved leader, Panakkad Shihab Thangal, here comes an end of a great era in the history of the Kerala Muslims and lea...

iQBAL iBN MOiDEEN iQBAL iBN MOiDEEN
Valluvambram
Malappuram

Hai Dears It is me IQBAL IBN MOIDEEN In this page i am sharing about so many tech related videos

Anolis Sweden Anolis Sweden
Malappuram

Sidan har upphört!!!!!

the_moto_riser the_moto_riser
Malappuram

Pks Mujeeb Hassan Pks Mujeeb Hassan
Kodur
Malappuram, 676504

Kodur, Malappuram

Siyasbabu Melmuri Siyasbabu Melmuri
Malappuram, 676517

കണ്ണാടിക്ക്‌ പകരക്കാരൻ

Travel Around By Azeem Travel Around By Azeem
DOWN Hill PO
Malappuram, 676519

Travel Around The Globe

Askar Chiramangalam Askar Chiramangalam
Parappanangadi, Chiramangalam
Malappuram, 676303

Social worker

Quranic verses Quranic verses
Malappuram

Best emotional heart Touching& Most Soothing quran recitations

Haroon's weddings &events Haroon's weddings &events
Malappuram, 676541

Updating the means of celebration, we r into the wedding, catering service, cultural events, corpora

Phool mala Phool mala
Kerela
Malappuram

hello friends please follow me

VK Manzoor Mankada VK Manzoor Mankada
Mankada
Malappuram

Do good for others