Kaalikkuppi, Malappuram Videos

Videos by Kaalikkuppi in Malappuram. KAALIKKUPPI Malayalam Exploration Hub by Inflect Media City

Talk 3

മഴതുള്ളിയാക്, തുള്ളികൾ ചേർന്ന കടലും.....
#motivation #spark #insight #power

നാമെല്ലാവരും ഓരോ മഴത്തുള്ളിക്ക് സമാനമാണ്. നമുക്കൊരിടത്ത് വീണ് ആ മണ്ണിൽ ചുമ്മാ അലിഞ്ഞില്ലാതാകാം. അല്ലെങ്കിൽ ഒരു കിണറ്റിലോ കുളത്തിലോ ആരുമറിയാതെ ഒതുങ്ങിക്കൂടാം. അതുമല്ലെങ്കിൽ ആ ഭാഗത്തെ വരണ്ട മണ്ണിന് പുൽനാമ്പുകളാൽ ഹരിത വർണ്ണമേകാം. അതിനുമപ്പുറം നിരവധി കണ്ഠങ്ങളുടെ ദാഹമകറ്റുന്ന ഒരു നീരുറവയായി ഗമിക്കാം. അതിനും മീതെ നമുക്ക് കഴിയുമെങ്കിൽ ഈ ഭൂമിയെ ചുറ്റിപ്പൊതിഞ്ഞ കടലായി പരിണമിക്കാം. എവിടെയിറ്റി വീണു എന്നതിനേക്കാൾ പ്രധാനം വീണതിനു ശേഷം നാമെന്ത് ചെയ്തു എന്നതിലാണ്. നാമൊരു നീർത്തുള്ളിയാണെന്ന് സ്വയം വിശ്വസിക്കുക. വീണത് മരുഭൂമിയിലാണെങ്കിലും നാം തീർക്കുന്ന തണൽ പടർപ്പിനു താഴെ മറ്റുള്ളവർ വിശ്രമിച്ചാശ്വസിക്കുന്ന ഒരു നാളിനെ സ്വയം നിർമിക്കുക.

Script : Afsal Klari
Vocal : Ranees Klari

Click to enable sound Next

Other Kaalikkuppi videos

Talk 3 മഴതുള്ളിയാക്, തുള്ളികൾ ചേർന്ന കടലും..... #motivation #spark #insight #power നാമെല്ലാവരും ഓരോ മഴത്തുള്ളിക്ക് സമാനമാണ്. നമുക്കൊരിടത്ത് വീണ് ആ മണ്ണിൽ ചുമ്മാ അലിഞ്ഞില്ലാതാകാം. അല്ലെങ്കിൽ ഒരു കിണറ്റിലോ കുളത്തിലോ ആരുമറിയാതെ ഒതുങ്ങിക്കൂടാം. അതുമല്ലെങ്കിൽ ആ ഭാഗത്തെ വരണ്ട മണ്ണിന് പുൽനാമ്പുകളാൽ ഹരിത വർണ്ണമേകാം. അതിനുമപ്പുറം നിരവധി കണ്ഠങ്ങളുടെ ദാഹമകറ്റുന്ന ഒരു നീരുറവയായി ഗമിക്കാം. അതിനും മീതെ നമുക്ക് കഴിയുമെങ്കിൽ ഈ ഭൂമിയെ ചുറ്റിപ്പൊതിഞ്ഞ കടലായി പരിണമിക്കാം. എവിടെയിറ്റി വീണു എന്നതിനേക്കാൾ പ്രധാനം വീണതിനു ശേഷം നാമെന്ത് ചെയ്തു എന്നതിലാണ്. നാമൊരു നീർത്തുള്ളിയാണെന്ന് സ്വയം വിശ്വസിക്കുക. വീണത് മരുഭൂമിയിലാണെങ്കിലും നാം തീർക്കുന്ന തണൽ പടർപ്പിനു താഴെ മറ്റുള്ളവർ വിശ്രമിച്ചാശ്വസിക്കുന്ന ഒരു നാളിനെ സ്വയം നിർമിക്കുക. Script : Afsal Klari Vocal : Ranees Klari

🎤 Talk 2 ▶ സഹനത്തിലൂടെ മാത്രമേ ദീർഘകാല വിജയങ്ങൾ സാധ്യമാകൂ... മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് അവൻ്റെ നല്ല സമയങ്ങൾ. കൊഴിഞ്ഞു പോയാൽ ഒരിക്കലും തിരിച്ചു വരാത്തതായ ഒന്ന്. വേണമെങ്കിൽ നമ്മുക്ക് കഴിഞ്ഞുപോയ സമയങ്ങളെ ഓർത്ത് ദുഖിക്കാം അല്ലെങ്കിൽ സന്തോഷിക്കാം. കാര്യം അതിലല്ല അടുത്ത നിമിഷം വെറുതെ കളയാതിരിക്കാൻ നമ്മുക്ക് എന്ത് ചെയ്യാനാകും എന്നതിനെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. ഏതൊരാൾക്കും അവൻ്റെ സമയം വെറുതെ കളയാം, അല്ലെങ്കിൽ അവൻ്റെ പുരോഗതിക്കായി നന്മയിലാക്കാം. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് കൃത്യമായി ചെയ്തില്ലായെങ്കിൽ പിന്നെ സമയത്തെ പഴിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സ്വയം വിചാരണ നടത്തി മുന്നോട്ട് പോകുക മാത്രമേ മാർഗ്ഗമുള്ളൂ. സമയം ആർക്കുവേണ്ടിയും കാത്തു നി

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പോവുകയല്ല, ഇരുട്ടിൽ വെളിച്ചമായി നാം മാറുകയാണ് വേണ്ടത്. നമ്മളെപ്പോഴും കേൾക്കുന്ന ഒരു വാക്കാണല്ലോ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരൂ എന്ന്. എന്നാൽ നിങ്ങൾ ഇരുട്ടിൽ വെളിച്ചമാകൂ എന്ന് തിരുത്തി വായിക്കാൻ തയ്യാറായാൽ നാളെയുടെ ഉദയസൂര്യൻ ഒരു പക്ഷേ നിങ്ങളായേക്കാം. ഇരുട്ടിൽ നഷ്ടപ്പെട്ടതിനെ തിരയേണ്ടത് വെളിച്ചമുള്ളിടത്തല്ല. മറിച്ച് നഷ്ട്ടപ്പെട്ടിടത്താണ്. അവയെ കിട്ടുവാൻ ചില സമയങ്ങളിൽ നാം സ്വയം പ്രകാശിക്കേണ്ടി വരും. ആ ഇരുട്ടിൽ വെട്ടമായി നിറയുമ്പോൾ അതു വരെ അന്ധരാണെന്ന് വിശ്വസിച്ചാശ്വസിക്കാൻ വിധിക്കപ്പെട്ടവരുടെ കാഴ്ച്ച നമ്മിലൂടെയായി മാറും. നാം മെഴുകു തിരിയിലെരിഞ്ഞൊടുങ്ങുന്ന നൂൽക്കനലായാലും അവരാരും ഒരു പക്ഷേ നമ്മെ കണ്ടെന്നു വരില്ല. അവർ നഷ്ടപ്പെട്ടതിനെ തിരയുന്ന തിരക്കിലായിരിക്കും. വെളിച്ചത്തെ