Kolathur vartha

നാട്ടുവർത്തമാനങ്ങളുടെ ഉയർന്ന ശബ്ദം കൊളത്തൂർ കേന്ദ്രമാക്കി നാട്ടുവാർത്തകളുടെ വലിയ ശബ്ദം.

23/06/2024

*ഞായറുൾപ്പെടെ എല്ലാ ദിവസവും ജനറൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.*

◼️ *DR. AYISHA YUSRA*
*(ജനറൽ വിഭാഗം, [ലേഡി] )*
8:30Am മുതൽ രാത്രി *10.30* വരെ ഉണ്ടായിരിക്കുന്നതാണ്.

TRUST MEDICITY
Kolathur kuruppathal
Opposite Bus stand
Booking no: *8075204798*

22/06/2024

ചെവിയുടെ സംരക്ഷണം ??

എണ്ണയോ, ദ്രാവകങ്ങളോ ചെവിയ്ക്കുള്ളിൽ ഒഴിക്കരുത് അത് അണുബാധയ്ക്ക് കാരണമാകും !

ഡോ. ആദിൽ ഉമ്മർ കാരാടൻ
(MBBS, MS ENT Specialist)
സേവനം എല്ലാബുധനാഴ്‌ചയും വൈകീട്ട് 4 മുതൽ 5 വരെ

ഡോ. അമിത് ജേക്കബ്
(MBBS, MS ENT Specialist) (Head & Neck Surgeon)
എല്ലാ വ്യാഴാഴ്ച്ചയും വൈകീട്ട് 7 മുതൽ 8 വരെ

എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 6 മുതൽ 7 വരെ
കോസ്മിക് മെഡികെയറിൽ പരിശോധന ഉണ്ടായിരിക്കുന്നതാണ്

COSMIC MEDICARE
TBS Tower, Kolathur
8943 99 88 11 -
8943 99 88 22

22/06/2024

കൊളത്തൂർ കുറുപ്പത്താൽ ഫെഡറൽ ബാങ്ക് റോഡ് ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു

കൊളത്തൂർ: അബ്ദുസമദ് സമദാനി എം പി യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച കൊളത്തൂർ കുറുപ്പത്താൽ ഫെഡറൽ ബാങ്ക് റോഡ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് , ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് ജുവൈരിയ, മൂർക്കനാട് ഗ്രാമ പഞ്ചായത്ത എഴാം വാർഡ് മെമ്പർ നഫ്‌ല ടീച്ചർ , കെ. പി ഹംസ മാസ്റ്റർ , കെ ടി ഹംസ മാസ്റ്റർ , അഡ്വ : വി മൂസക്കുട്ടി, എം.ടി ഹംസ മാസ്റ്റർ സഹൽ തങ്ങൾ എന്നിവർ പങ്കെടുത്തു

22/06/2024

എസ് എസ് എഫ് കൊളത്തൂർ സെക്ടർ സാഹിത്യോത്സവ് തുടങ്ങി

മനുഷ്യ ഹൃദയങ്ങളെ സംയോജിപ്പിക്കുകയാണ് സാഹിത്യോത്സവുകൾ: ഡോ.എം പി നാരായണനുണ്ണി

കൊളത്തൂർ | മനുഷ്യ ഹൃദയങ്ങളെ സംയോജിപ്പിക്കുകയാണ് എസ് എസ് എഫിൻ്റെ സാഹിത്യോത്സവുകളെന്ന് ഡോ.എം പി നാരായണനുണ്ണി. മുപ്പത്തിയൊന്നാമത് എഡിഷൻ കൊളത്തൂർ സെക്ടർ സാഹിത്യോത്സവ് വെങ്ങാട് മേൽമുറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സയ്യിദ് വി പി മുഹ്സിൻ അധ്യക്ഷത വഹിച്ചു. ശാക്കിർ സിദ്ദീഖി മഞ്ചേരി പ്രമേയ പ്രഭാഷണം നടത്തി. പി എസ് കെ ദാരിമി എടയൂർ, പി കെ മുഹമ്മദ് ശാഫി, ശറഫുദ്ദീൻ പൂളക്കൽ, ബശീർ ഹാജി, അബൂബക്കർ ഹാജി പ്രസംഗിച്ചു.സെക്ടറിലെ ഒമ്പത് യൂനിറ്റുകളിൽ നിന്നായി 120 ഇനങ്ങളിലായി മുന്നൂറോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്. മത്സരം ഇന്ന് സമാപിക്കും.

22/06/2024

*ഇന്നത്തെ ഡോക്ടർമാർ*( ശനി )

◼️ *DR. AFNITHA*
*(ചർമ്മ രോഗ വിഭാഗം )*
വൈകുന്നേരം 6.00 മണി മുതൽ 7.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

◼️ *DR. VISHNU*
( *ശിശു രോഗ വിഭാഗം )*
വൈകുന്നേരം 5.30 മുതൽ 6.30 വരെ ഉണ്ടായിരിക്കുന്നതാണ്.

◼️ *DR.ABDUL BAISE*
*(ജനറൽ വിഭാഗം MBBS)*
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഉണ്ടായിരിക്കുന്നതാണ്

◼️ *DR. AYISHA YUSRA*
*(ജനറൽ വിഭാഗം, MBBS )*
ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 10.30 വരെ ഉണ്ടായിരിക്കുന്നതാണ്

21/06/2024

ജില്ലാ റവന്യു അസ്സംബ്ലിയിൽ മങ്കടയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എ

മങ്കട : റെവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന മലപ്പുറം ജില്ലാ റവന്യു അസ്സംബ്ലിയിൽ മങ്കടയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു മങ്കട നിയോജക മണ്ഡലം എം എൽ എ മഞ്ഞളാംകുഴി അലി. ഓരാടം പാലം വൈലോങ്ങര ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുക.മങ്കട മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കോഡൂര്‍ വില്ലേജിലെ കമ്പിവളപ്പ് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി എത്രയും വേഗം പൂര്‍ത്തീകരിക്കുക.
കുറുവ പരിയാരത്ത് നഗറിലെ കുടുംബങ്ങൾക്ക് പട്ടയം നൽകുക,
പുഴക്കാട്ടിരി മഞ്ഞളാംകുഴി നഗറിലെ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് പട്ടയം നൽകുക.
അങ്ങാടിപ്പുറം, പുഴക്കാട്ടിരി എന്നീ ടൗണുകളില്‍ റോഡ് നവീകരണത്തിന് സര്‍വ്വേ നടപടികള്‍ ആരംഭിക്കുക
പുഴക്കാട്ടിരി ഐ.ടി.ഐ- ക്ക് മൂര്‍ക്കനാട് വില്ലേജില്‍ കണ്ടെത്തിയ സ്ഥലം സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുക
പനമ്പറ്റ കടവ് പാലം അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുത്ത 23 ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകുക
​ വില്ലേജോഫീസുകളുടെ നവീകരിക്കുക കൂട്ടിലങ്ങാടി, മൂര്‍ക്കനാട്, പുഴക്കാട്ടിരി, കുറുവ, അങ്ങാടിപ്പുറം എന്നീ വില്ലേജോഫീസ് കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്തുക കൂമങ്കട വില്ലേജോഫീസിന് ചുറ്റു മതിൽ നിർമിക്കുക .വലമ്പൂര്‍ വില്ലേജോഫീസിനെ സ്മാര്‍ട്ട് വില്ലേജ് പ്രവൃത്തി ആരംഭിക്കുക . ആയതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം സ്മാര്‍ട്ട് വില്ലേജോഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം വടക്കാങ്ങര വില്ലേജോഫീസ് കെട്ടിടം പൊളിച്ചുമാറ്റി ഗ്രാമപഞ്ചായത്തിന് കെട്ടിടം നിര്‍മ്മിയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് സമീപമുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലെ സ്ഥലത്ത് സ്മാര്‍ട്ട് വില്ലേജോഫീസായി പുതിയ കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ യോഗത്തിൽ എം.എൽ.എ ഉന്നയിച്ചു.
​​ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് മുഴുവന്‍ വില്ലേജോഫീസുകളിലേയ്ക്കും താലൂക്കോഫീസിലേയ്ക്കും എം.എല്‍.എ.യുടെ പ്രാദേശിക വികസനനിധിയില്‍ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും റെവന്യൂ അസംബ്ലിയുടെ ഭാഗമായി മഞ്ഞളാംകുഴി അലി എം എൽ എ നേരത്തെ നൽകിയിരുന്നു.
അങ്ങാടിപ്പുറം , കൂട്ടിലങ്ങാടി വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

21/06/2024

മാലിന്യമുക്ത നവകേരളം; അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡുകൾ പതിക്കൽ ആരംഭിച്ചു

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമസേനയുടെ സേവനം എല്ലായിടത്തും ഉറപ്പുവരുത്തുന്നതിനായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ച് എല്ലാ വീടുകളും സ്ഥാപനങ്ങളും QR കോഡ് പതിച്ച് ഡിജിറ്റൽ കണക്ടിവിറ്റി സ്ഥാപിക്കുന്നതിനുള്ള തുടക്കം കുറിച്ചു.

കുടുംബശ്രീ മുഖേനെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 20/06/2024 ന് അങ്ങാടിപ്പുറത്ത് വെച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സുനിൽ ബാബുവിന്റെ വസതിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ശ്രീ.ഷബീർ കറുമുക്കിൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുനിൽ ബാബു വാക്കാട്ടിൽ, പഞ്ചായത്ത് മെമ്പർ ശ്രീ.ശിഹാബ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ സി.കെ അജയകുമാർ, ചാർജ് ഓഫീസർ ശ്രീമതി സ്മിത ടി.ജി,ക്ലാർക്ക് ശ്രീമതി ലീന മോൾ, കുടുംബശ്രീ പ്രവർത്തകരായ ശ്രീമതി. ചിത്ര പി, ഹസീന ആർ എന്നിവർ പങ്കെടുത്തു.

നാളെ മുതൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത മിത്രം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ എത്തുമെന്നും എല്ലാ നല്ലവരായ നാട്ടുകാരും സ്ഥാപന ഉടമകളുംഈ പദ്ധതിയോട് സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും അഭ്യർത്ഥിച്ചു.

21/06/2024

പാതിവഴിയിൽ പഠനം നിർത്തിയ വനിതകൾക്ക്
ഡിഗ്രി പഠനം പൂർത്തിയാക്കാൻമങ്കട എംഎൽഎയുടെ സഹായഹസ്തം

മങ്കട :വിവിധ കാരണങ്ങളാൽ
പാതിവഴിയിൽ പഠനം നിർത്തിയമങ്കട മണ്ഡലത്തിലെ വനിതകൾക്ക്
ഡിഗ്രി പഠനം പൂർത്തിയാക്കാൻ
മഞ്ഞളാംകുഴി അലിഎംഎൽഎയുടെ സഹായഹസ്തം.
എം.എൽ.എ യുടെ നേതൃത്വത്തിൽ, രാമപുരം ജെംസ് കോളേജിന്റെ സഹകരണത്തോടെ ഡിഗ്രി പഠനം പൂർത്തിയാക്കാനാണ് അവസരം ഒരുങ്ങുന്നത്. പദ്ധതിയിൽ ചേർന്ന് ഡിഗ്രി പഠനം തുടരാൻ താൽപര്യമുള്ള വനിതകൾ രാമപുരം ജെംസ് കോളേജുമായി ബന്ധപെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഫോൺ: 9895117265

21/06/2024

അന്താരാഷ്ട്ര
യോഗാ ദിനം - ഇന്ന്

ഷംസുദ്ദീൻ്റെജീവിതം യോഗ തന്നെ.
യോഗ പരിശീലനവുമായി മൂന്നര പതിറ്റാണ്ട്

റിപ്പോർട്ട്:ഷമീർ രാമപുരം

ഏതു കാര്യവും സമൂഹം ഏറ്റെടുക്കണമെങ്കിൽ ആദ്യം അതിന്റെ എതിർപ്പുകൾമറികടക്കേണ്ടി വരും ,ഇന്ന് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും യോഗയും അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രവർത്തനങ്ങളും നമ്മുടെ നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും സജീവമായി നടന്നുവരുന്നുണ്ട്, എന്നാൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് മുമ്പ് യോഗ പരിശീലനവുമായി സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ച്നിരവധി എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും നേരിട്ട വ്യക്തിയാണ് പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശിയായ ചപ്പങ്ങൾ ഷംസുദ്ധീൻ.ഇന്ന് നാടും നഗരവും സമൂഹവും യോഗയുടെ ഗുണഫലങ്ങൾ അനുഭവിച്ചുമുന്നേറുമ്പോൾ ഷംസുദ്ദീന്റെമനസ്സും ഹൃദയവും കൂടെ സഞ്ചരിക്കുകയാണ്.ഭക്ഷണത്തെ അറിഞ്ഞുകൊണ്ട് ജീവിതശൈലി രോഗങ്ങളെ പടികടത്താൻ ലോകാടിസ്ഥാനത്തിൽ പരീക്ഷിക്കപ്പെട്ട യോഗക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്,യോഗയെ സാധാരണക്കാരിലേക്ക് എത്തിച്ച്ജനകീയ മുഖം നൽകിയാണ്
മൂന്നര പതിറ്റാണ്ട് പൂർത്തീകരിക്കുകയാണ് ഷംസുദ്ദീൻ, ആധുനിക മലയാളി വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ടു ആതുരാലയങ്ങൾ മാറി മാറി കയറുമ്പോൾ യോഗയിലൂടെ പരിഹാരം നിർദ്ദേശിക്കുകയാണ് ഷംസുദ്ദീന്റെ ജീവിതം.ഏതു സാധാരണക്കാരനും യോഗാ പരിശീലനം നേടാവുന്ന വിധത്തിൽ കൃമപ്പെടുത്തിയാണ് വിവിധ മേഖലയിലുള്ളവർക്ക് ക്ലാസ് നൽകുന്നത്.പെരിന്തൽമണ്ണ ടൗണിലെ സാധാരണക്കാരനായ ഒരു ഓട്ടോ തൊഴിലാളിയിൽ നിന്നാണ് യോഗാഭ്യാസ പാഠങ്ങൾ പഠിച്ച് സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ തന്റേതായഇടം നേടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരകണക്കിന് ശിഷ്യ സമ്പത്തുകളാണുള്ളത്. പാലിയേറ്റീവ് കെയർ ,സ്കൂൾ ,കോളേജ് ,പോലീസ് ക്യാമ്പുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിത്യ പരിശീലകനായി ഷംസു എത്തിച്ചേരുന്നുണ്ട്, യോഗയുടെ ഗുണഫലങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്ന സൗജന്യ പാഠശാലയിലൂടെ നിരവധി പേർക്കാണ്
ഇദ്ദേഹം ആശ്വാസം പകരുന്നത് .തന്റെ പിതാവിന്റെ ജീവിതം കവർന്ന ക്ഷയ രോഗത്തെ തോൽപ്പിക്കാൻ യോഗ മാർഗ്ഗമാക്കി , ഷംസുവിന് ഏഴു വയസ്സുള്ളപ്പോഴാണ് ക്ഷെരോഗം ബാധിച്ച് പിതാവ് മുഹമ്മദ് മരണപ്പെടുന്നത്.സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല ഉമ്മയും ഇളയ രണ്ടു സഹോദരന്മാരും അടങ്ങുന്ന കുടുംബത്തിൻറെ ഏകഅത്താണി കൊച്ചു ബാലന്റെ ചുമലിലായി ,വൈകാതെ ക്ഷേരോഗ ലക്ഷണങ്ങൾ ഷംസുദ്ദീനിലും കണ്ടുതുടങ്ങി, പിന്നാലെ ആസ്മ അലർജി വിട്ടു മാറാത്ത ചുമ,തലവേദന സ്ഥിരമായി നെഞ്ചുവേദന കഠിന രോഗത്തെ തുടർന്ന് .പത്താം ക്ലാസിനു ശേഷം പഠനവുംനിർത്തി ,പല കച്ചവട സ്ഥാപനങ്ങളിലും ജോലിക്ക് കയറിയെങ്കിലും രോഗം കാരണം ഒഴിവായി ,പതിനാറാം വയസ്സിൽ ഗോവിന്ദാചാര്യനിൽ നിന്ന് യോഗപഠിച്ചു പരിശീലിച്ചു.ആരോഗ്യം വീണ്ടെടുത്തു. എല്ലാരോഗവും പൂർണമായി മാറിയതോടെ ഷംസുദ്ദീനുംയോഗയും തമ്മിൽ ആത്മബന്ധമായി, അധിക പാഠങ്ങൾ അഭ്യസിച്ചു യോഗാദ്ധ്യാപകനുമായി, മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് പ്രകൃതി ചികിത്സയിലും യോഗാ തൊറാപ്പിയിലും ബിരുദം നേടി ,മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ തെറാപ്പിസ്റ്ററ്റായി ജോലി ചെയ്തു ,വിവിധസ്ഥാപനങ്ങളിൽ ഇപ്പോഴും യോഗ പരിശീലകനായി ജോലി ചെയ്യുന്നു .അതോടൊപ്പംലഹരിക്ക് അടിമപ്പെട്ട് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് ആശ്രയമായ പെരിന്തൽമണ്ണമൌലാന ഹോസ്പിറ്റലിന്റെ സ്ഥാപനമായ ന്യൂ ഹോപ്പ് ഡി അഡിക്ഷൻ സെന്ററിൽ യോഗ ട്രൈനെറായിസേവനം അനുഷ്ഠിക്കുന്നു.
Iഷംസുദ്ദീൻചപ്പങ്ങൽ >
Phone:+91 93882 61183

റിപ്പോർട്ട്:
ഷമീർ രാമപുരം

21/06/2024

മൂർക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു

മൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ മുനീറിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട്‌ രശ്മി ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ടീച്ചർ മെഡിക്കൽ ഓഫീസർ ആശ, വാർഡ് മെമ്പർമാരായ ദീപ, നഫ്‌ ല ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

21/06/2024

അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം വൈലോങ്ങര ബൈപ്പാസിന്റെ നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വി ആർ വിനോദുമായി മങ്കട എം എൽ എ ശ്രീ മഞ്ഞളാം കുഴി അലി കൂടിക്കാഴ്ച നടത്തി.

എം എൽ എ ഫേസ്ബുക്ക്‌ പേജിൽ കുറിച്ചത്‌ 👇

കിഫ്‌ബി ലാന്റ് അക്വസിഷൻ തഹസിൽദാർ വി പി രഘുമണി ചർച്ചയിൽ പങ്കെടുത്തു. സാമൂഹികാഘാത പഠനവും, വിദഗ്ദ്ധ സമിതി റിപ്പോർട്ടും ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നു. സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥലമുടമകൾക്കുള്ള പരമാവധി നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ ഇടപെടൽ ഉണ്ടാകും. തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് നടപടിയും സ്വീകരിക്കും...

21/06/2024
21/06/2024

*ഇന്നത്തെ ഡോക്ടർമാർ*( വെള്ളി )

◼️ *DR. ANWAR SADATH*
*(ഇ. എൻ. ടി- തൈറോയ്ഡ് വിഭാഗം )*
വൈകുന്നേരം 3.00 മണി മുതൽ 4.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

◼️ *DR. VISHNU*
( *ശിശു രോഗ വിഭാഗം )*
വൈകുന്നേരം 5.30 മുതൽ 6.30 വരെ ഉണ്ടായിരിക്കുന്നതാണ്

◼️ *DR.ABDUL BAISE*
*(ജനറൽ വിഭാഗം MBBS)*
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഉണ്ടായിരിക്കുന്നതാണ്

◼️ *DR. AYISHA YUSRA*
*(ജനറൽ വിഭാഗം, MBBS )*
ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 10.30 വരെ ഉണ്ടായിരിക്കുന്നതാണ്.

Booking no: *8075204798*

20/06/2024

ഡോ. ശാരിക ഇ.എം ന്റെ നേതൃത്വത്തിൽ നേത്രരോഗ വിഭാഗം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ
2 മണി മുതൽ 4 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

ഡോ. ശാരിക ഇ. എം
MBBS, DNB ( OPH ), FICO MRCS (ED) FELLOW IN MEDICAL RETINA
MEDICARE

✅എല്ലാ ദിവസവും സൗജന്യ കണ്ണ് പരിശോധന,

✅കണ്ണടകൾക്ക് 50% വരെ ഡിസ്കൗണ്ട്.

COSMIC MEDICARE
Kolathur,

8943 99 88 11
8943 99 88 22

19/06/2024

*ഇന്നത്തെ ഡോക്ടർമാർ*(ബുധൻ )

◼️ *DR. നൗഫൽ ചൂരിയത്ത്*
*(നെഞ്ച് രോഗ വിഭാഗം )*
രാത്രി 6:pm മണി മുതൽ 7:00 വരെ ഉണ്ടായിരിക്കുന്നതാണ്

Booking no : *8075204798*

Photos from Kolathur vartha's post 18/06/2024

രാമപുരവും നാറാണത്തും തേങ്ങിയ
33 വർഷം മുമ്പൊരു ദിനം.
ഓർമ്മകളുടെ തീരത്തെനൊമ്പര പെരുന്നാൾ'

|ഷമീർ രാമപുരം |

33 വർഷം മുമ്പ്
ഇങ്ങനെയൊരു ബലിപെരുന്നാൾദിനത്തിൽ
ഒരുനാടുമുഴുവൻ തേങ്ങിയ ദിവസമാണ്.
33 വർഷം മുമ്പ് ഒരു അറഫാ ദിനത്തിൽ ബലിപെരുന്നാൾ തലേദിവസം രാമപുരം മഹല്ലിനുംനാറാണത്തു ഗ്രാമത്തിനുംദുഃഖ ദിനമായിരുന്നു.
23/6/ 1991 .മഹല്ല് സ്ഥാപനകാലംമുതൽ ഖാസിയായിരുന്ന കെ സി മുഹമ്മദ് മുസ്ലിയാരുടെ ആഗസ്മിക വിയോഗം നാട്ടിലെ എല്ലാവരും ഒരുപോലെ ദുഃഖിച്ച ദിനം. നാടുമുഴുവനും ഖാസിയുടെ വീട്ടിലേക്കു ഒഴുകുന്നു.എല്ലാവരെയും പോലെ പാറക്കടവത്ത് അബ്ദുൽ ജലീലും ഖാസിയുടെ ജനാസ സന്ദർശിച്ചു വീട്ടിലേക്ക് മടങ്ങി.പെരുന്നാൾ ആഘോഷത്തിന്റെ പൊലിവുകൾ മങ്ങിയെങ്കിലും കയ്യിൽ മൈലാഞ്ചിയുടെ പരിശുദ്ധിയും അണിഞ്ഞ് മക്കരപ്പറമ്പിലേക്ക് സുഹൃത്തിനേയുംകൂട്ടിയുള്ള സൈക്കിളിൽ ലുള്ള യാത്ര,രാത്രിയുടെ ആദ്യ യാമം തുടങ്ങുന്ന സമയം മക്കരപ്പറമ്പ് അമ്പലപ്പടിക്കും അങ്ങാടിക്കുമിടയിലുള്ള സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച സൈക്കിളിലേക്ക് ഒറ്റ കണ്ണ്
വെളിച്ചത്തിൽ എത്തിയ ജീപ്പ് ഇടിച്ചുകയറുന്നു.ഗുരുതര പരുക്കുകളോട് നാട്ടുകാരുടെ എല്ലാമെല്ലാമായ ഒരു നാടിൻറെ കായിക പ്രതീക്ഷയായ ജലീൽ എന്നന്നേക്കുമായി വിട വാങ്ങുന്നു ......കൂടെ യാത്രചെയ്ത പ്രിയസുഹൃത്ത് ഗുരുതര പരിക്കുകളുമായി മാസങ്ങളോളം ചികിത്സ തുടരുന്നു. നാടും നഗരവും ഒരുമിച്ച് പ്രാർത്ഥിച്ചു മനസ്സുകൾ ഒന്നിച്ച് മന്ത്രിച്ചതിൻ്റെപ്രതിഫലമായി സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.ജലീൽ എന്ന നാട്ടുകാരുടെ സ്വന്തം മാൻ ലോകത്തോട് വിട പറഞ്ഞു.
നാടും നാട്ടുമനസ്സുകളും ഒരുമിച്ച് ദുഃഖ പെരുന്നാൾ ദിനത്തിൽ രാവിലെ ഖാസിയുടെ ജനാസ ഖബറടക്കം വൈകുന്നേരം നാടിൻറെ നൊമ്പരമായി ജലീലിനുള്ള യാത്രമൊഴിയും , വർഷങ്ങൾ മൂന്നു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും രാമപുരം മഹല്ലിനും നാറാണത്തു ഗ്രാമത്തിനും ഓരോ ബലിപെരുന്നാൾ രാവുകളും മായാത്ത നൊമ്പര മുദ്രകളാണ് തികട്ടിവരുക. നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം അവർക്ക് വേണ്ടി ,കൂടെ സഞ്ചരിക്കാം അവരുടെ ഓർമ്മകളോടൊപ്പം.1936 സെപ്റ്റംബര്‍ 20 മഹല്ല് സ്ഥാപനകാലം മുതൽ 1991 ജൂൺ 22 ന്അവസാന നിമിഷം വരെ ഖാസി സ്ഥാനം വഹിച്ചിരുന്നത് ചക്കംതൊടി മുഹമ്മദ്‌ മുസ്‌ലിയാരാണ് ,മുസ്ലിയാരുടെ വിയോഗവും ജലീലിന്റെ വിയോഗവും നാടിൻറെ നൊമ്പരമായി ഇന്നും നിലനിൽക്കുന്നു. വർഷങ്ങൾക്കിപ്പുറം 2007 ലേ ഒരു ബലി പെരുന്നാൾ രാവിൽ നാറാണത്തിന് വല്ലത്ത് ഹബീബ് എന്ന മണീസിനെയും നഷ്ടമായിട്ടുണ്ട്. അവൻ സഞ്ചരിച്ച സൈകിളിനേ മറ്റേതോ വാഹനം ഇടിച്ചു തെറിപ്പിച്ചു..അവൻ അതേ സ്പോട്ടിൽ അന്ത്യ യാത്രയായി.. 08/8/1988 ന്
വിടവാങ്ങിയ പിലാക്കൽ അബ്ദുസമദും നാറാണത്ത് ഗ്രാമത്തിൻ്റെ പ്രതീക്ഷയായിരുന്നു.
ഓരോ ഓർമ്മകളും നാളെയുടെ ചരിത്രങ്ങളാണ്.

റിപ്പോർട്ട്:
@ ഷമീർ രാമപുരം
17/ June / 2024

18/06/2024

അരിപ്ര വേളൂർ മഹല്ല്
ദർസ് വിദ്യാർത്ഥികളുടെ
മാഗസിൻ പ്രകാശനം ചെയ്തു

അരിപ്ര : വേളൂർ മഹല്ല്ജുമാ മസ്ജിദിലെറബ്ബനിയ ദർസ് ബലിപെരുന്നാളിനോടനുബന്ധിച്ച് ഇഖ്റഅ് മാഗസിൻ പുറത്തിറക്കി. മഹല്ല് പ്രസിഡണ്ട് മാമ്പ്രതൊടി അബ്ദുല്ല എന്ന കുട്ടിമാൻ സെക്രട്ടറി കക്കാട്ടിൽ അബ്ദുൽ റഷീദിന് നൽകി പ്രകാശനം ചെയ്തു. മഹല്ല് ഖാളി എ. പി. അബ്ദുൽ കരീം ഫൈസി പരിയാപുരം, യൂനുസ് അലി ഫൈസി, മുഹമ്മദലി മാസ്റ്റർ, കക്കാട്ടിൽ മൊയ്തീൻകുട്ടി, അസ്കർ അലി ഫൈസി,ഉനൈസർ റബ്ബാനി അജ്സൽ മുസ്ലിയാർ, ഷാമിൽ മുസ്ലിയാർ പങ്കെടുത്തു.

റിപ്പോർട്ട്: ഷമീർ രാമപുരം

18/06/2024

ദാരിദ്ര നിർമ്മാർജനത്തിന് മഹല്ലുകൾ നേതൃത്വം നൽകണം. സി പി ഉമർ സുല്ലമി

മങ്കട : ഹിറ സെന്ററിൽ പ്രവർത്തിക്കുന്ന വിവിധ സംരംഭങ്ങളിൽ ഒന്നായ ബൈത്തുൽമാലിന്റെ കീഴിൽ കരിമ്പനക്കുണ്ടിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി നിർവ്വഹിച്ചു. ചടങ്ങിൽ മങ്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് അസ്ക്കറലി, വാർഡ് മെമ്പർ ഉഷാദേവി, അസീസ് തച്ചമ്പത്ത്, ഡോ. യുപി യഹ്‌യാഖാൻ മദനി, നാസർ പട്ടാക്കൽ, റിയാസ് അൻവർ എം , നൂറുദ്ദീൻ എടവണ്ണ, ഷഹർബാനു എന്നിവർ പങ്കെടുത്തു.

18/06/2024

മണ്ണാറമ്പ - മേലെ അരിപ്ര ബൈപാസ് റോഡ് മഞ്ഞളാംകുഴി അലി എം എൽ എ നാടിന് സമർപ്പിച്ചു

മങ്കട : മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തി നിർമിച്ച മണ്ണാറമ്പ - മേലെ അരിപ്ര ബൈപാസ് റോഡ് മഞ്ഞളാംകുഴി അലി എം എൽ എ ഉദ്‌ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത് . ഈ റോഡ് ഗതാഗത യോഗ്യമാക്കിയതിനാൽ ഇരു പ്രദേശത്തെ യാത്രക്കാർക്ക് ഈ പാത ഏറെ ഉപകാര പ്രദമാകും . പ്രദേശത്തെ ജനപ്രതിനികളുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ കെ മുസ്തഫ , അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ ,പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. നജ്മ തബ്ഷീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയമു എന്ന മാനു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, വാർഡ് മെമ്പർമാരായ ജസീന അങ്കക്കാടൻ,ദാമോദരൻ കാക്ക കുന്നുമ്മൽ, ബഷീർ തൂമ്പലക്കാടൻ,അൻവർ സാദാത്ത് കെടി,അബൂ താഹിർ തങ്ങൾ ഹാരിസ് കളത്തിൽ അനീഷ് കെഎസ് തുടങ്ങിയവർ സംസാരിച്ചു.

18/06/2024

*ഇന്നത്തെ ഡോക്ടർമാർ*( ചൊവ്വ )

🔺ജനറൽ ഫിസിഷ്യൻ, പ്രേമേഹ രോഗ വിദഗ്ധൻ
Dr:Sooraj cs[MBBS, MD(General medicine ),diabetologist(MES medical college)]
എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 5.30 മുതൽ 6:30

◼️ *DR. VISHNU*
( *ശിശു രോഗ വിഭാഗം )*
വൈകുന്നേരം 5.30 മുതൽ 6.30 വരെ ഉണ്ടായിരിക്കുന്നതാണ്

◼️ *DR. AYISHA YUSRA*
*(ജനറൽ വിഭാഗം, MBBS )*
8:30am മുതൽ രാത്രി 10.30 വരെ ഉണ്ടായിരിക്കുന്നതാണ്.

Booking no: *8075204798*

17/06/2024

*17/06/24 തിങ്കളാഴ്ച ബലി പെരുന്നാൾ ആയതിനാൽ വൈകുന്നേരം 3.00 മണി മുതൽ രാത്രി 10.30 വരെ ക്ലിനിക് തുറന്ന് പ്രവർത്തിക്കുന്നതായിരുക്കും*

◼️ *5.30* മുതൽ. *6.30* വരെ കുട്ടികളുടെ വിഭാഗം
*Dr. വിഷ്ണു* (MBBS, MD)
പരിശോധന ഉണ്ടായിരിക്കുന്നതാണ്.

◼️ *3.* മുതൽ *10.30* വരെ ജനറൽ വിഭാഗം
*Dr.ആയിഷ യുസ്‌റ* (MBBS) പരിശോധന ഉണ്ടായിരിക്കുന്നതാണ്.

16/06/2024

ലോക രക്ത ദാതൃ ദിനാചരണം : എടപ്പാൾ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ: ജൂൺ 14 - ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റലും സംയുക്തമായി ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 15 ശനിയാഴ്ച രാവിലെ മുതൽ ഉച്ച വരെ നടന്ന ക്യാമ്പിൽ
നിരവധി പേർ പങ്കെടുക്കുകയും നിരവധി പേർ രക്‌തദാനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽസ് നഴ്സിങ് കോളേജ് വിദ്യാർത്ഥികളും ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു.
ബ്ലഡ്‌ സെന്റർ ഇൻ ചാർജ് ഹിജാസ് മാറഞ്ചേരി, ബി ഡി കെ ജില്ലാ ഭാരവാഹികളായ ജുനൈദ് നടുവട്ടം, നൗഷാദ് അയിങ്കലം ജീവനക്കാരായ അബ്ദുൽ നാഫിഹ്, അഖില എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.

16/06/2024

പെരുന്നാൾ നിസ്കാര സമയം
7 : AM
പലകപ്പറമ്പ് ജുമാ മസ്ജിദ്
പള്ളിയാൽ കുളമ്പ് നൂറാനിയ്യ ജുമാ മസ്ജിദ്
എരുമത്തടം ജുമാ മസ്ജിദ്

7:15 AM
മൂർക്കനാട് റോഡ് ത്വാഹ മസ്ജിദ്

7:30
കുറുപ്പത്താൽ റഹ്മാനിയ്യ ജുമാ മസ്ജിദ്

8 AM
കൊളത്തൂർ പടിഞ്ഞാറെ കുളമ്പ് ശിഹാബുദ്ധീൻ ജുമാ മസ്ജിദ്

കൊളത്തൂർ - തെക്കുംപുറം ജുമാ മസ്ജിദ്

പുന്നക്കാട് ജുമാ മസ്ജിദ്

കാരാട്ട് പറമ്പ് ജുമാ മസ്ജിദ്

ഓണപ്പുട ജുമാ മസ്ജിദ്

8:30 AM
മൂർക്കനാട് - പടിഞ്ഞാറ്റും പുറം ജുമാ മസ്ജിദ്

16/06/2024

"നിങ്ങൾ ഡോക്ടറെയല്ല , ഡോക്ടർ നിങ്ങളെയാണു കാണുന്നത്‌ "

കോസ്മിക്‌ മെഡി കെയർ - കുറുപ്പത്താൽ 8943998811-8943998822

16/06/2024

ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍; ഒമാനിലും കേരളത്തിലും നാളെ.

ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിന്നത്. വിവിധ രാജ്യങ്ങളിലെ ഭരണ കർത്താക്കൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു. ഒമാനിൽ നാളെ (തിങ്കൾ) ആണ് ബലിപെരുന്നാൾ. കേരളത്തിലും നാളെയാണ് പെരുന്നാൾ.

ദൈവകല്‍പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്.

യുഎഇ പ്രസിഡന്‍റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു

16/06/2024

*ഞായറുൾപ്പെടെ എല്ലാ ദിവസവും ജനറൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.*

◼️ *DR.ABDUL BAISE*
*(ജനറൽ വിഭാഗം[male])*
രാവിലെ *8.30* മുതൽ ഉച്ചയ്ക്ക് *12.30* വരെ ഉണ്ടായിരിക്കുന്നതാണ്

◼️ *DR. AYISHA YUSRA*
*(ജനറൽ വിഭാഗം, [ലേഡി] )*
ഉച്ചയ്ക്ക് *12.30* മുതൽ രാത്രി *10.30* വരെ ഉണ്ടായിരിക്കുന്നതാണ്.

TRUST MEDICITY
Kolathur kuruppathal
Opposite Bus stand
Booking no: *8075204798*

Want your business to be the top-listed Media Company in Malappuram?
Click here to claim your Sponsored Listing.

Videos (show all)

കൊട്ടും പാട്ടും കുറെയേറേ വർണങ്ങളുടെ ഉട്ടോപ്യൻ ഫെസ്റ്റ് മുന്നോട്ട് ......
പാണക്കാട്‌ നിന്നും...
എംഎസ്എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബാലകേരളം സൂപ്പർ ലീഗ് മാമാങ്കം 2024
മൂർക്കനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പന്നിക്കോട് - അരിമ്പ്രത്തൊടി റോഡ് നവീകരണത്തിന് മുമ്പും ശേഷവും
പ്ല വൺ അധിക ബാച്ചുകൾ അനുവദിക്കുക - മുസ്ലിം ലീഗ്‌ കളക്ടറേറ്റ്‌ ധർണ്ണ | മലപ്പുറം
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു..മൂർക്കനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നും SSLC, +2 പരീക്ഷയിൽ ഉന്നത വിജ...
ട്രസ്റ്റ്‌ മെഡിസിറ്റി കുറുപ്പത്താലിൽ പ്രവർത്തനമാരംഭിച്ചു
മണ്ണുകിളക്കാൻ ഇനി യന്ത്രവും. ഓണപ്പുടയിലെ അബ്ബാസാണു കൃഷിക്കായി ഉപകരണം പുറത്തിറക്കിയത്‌.9656978735
ട്രസ്റ്റ്‌ മെഡിസിറ്റി കുറുപ്പത്താലിൽ പ്രവർത്തനമാരംഭിച്ചു
മാലാപറമ്പ്‌ മുതൽ വെങ്ങാട്‌ വരെ കുഴിയടക്കൽ തുടരുന്നു . ഓണപ്പുടയിൽ നിന്നും ....
ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട് ❤️
ജലീൽ കൊളത്തൂർ , കൊളത്തൂർ വാർത്തയിൽ ...  https://youtu.be/_HoXMXbVVUE?feature=shared

Telephone

Address

Kolathur
Malappuram
679338

Other News & Media Websites in Malappuram (show all)
Janayugom Online Janayugom Online
JANAYUGOM MALAPPURAM BUREAU, BUILDING, KUNNUMMAL, MALAPPURAM
Malappuram, 676505

Official page of Malappuram Bureau News by Janayugom online.

Effect Malayalam Effect Malayalam
Malappuram, 676521

Welcome to Effect Malayalam, വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ...

𝐊𝐎𝐍𝐃𝐎𝐓𝐓𝐘 𝐔𝐏𝐃𝐀𝐓𝐄𝐒 𝐊𝐎𝐍𝐃𝐎𝐓𝐓𝐘 𝐔𝐏𝐃𝐀𝐓𝐄𝐒
Malappuram, 673638

കൊണ്ടോട്ടിയിലെ വാർത്തവിശേഷങ്ങൾ പങ്കിടാം

East Live Kondotty East Live Kondotty
Malappuram

East Live News which delivers News to people from Malappuram District, Kerala, India.

Thara group Feeds Thara group Feeds
Perinthalmanna
Malappuram, 679325

Chemmankadavu Times Chemmankadavu Times
Malappuram, 676504

The Tint Art The Tint Art
Nilambur
Malappuram, 679329

LOVE ART

Media click Media click
Edathanattukara, Alanallur, Melattur
Malappuram, 678601

The news media industry are forms of mass media that focus on delivering news to the general public or a target public

Kerala News Hub Kerala News Hub
Malappuram

Kerala News Hub

Wikibook Wikibook
Malappuram
Malappuram

East Live Edavanna East Live Edavanna
Malappuram

East Live News which delivers News to people from Malappuram District, Kerala, India.

24 Newsnet 24 Newsnet
Malappuram
Malappuram

24 newsnet is malayalam online newsportel and entertainment website. We provide you with the latest