View Life

കായികം ആരോഗ്യം സൗന്ദര്യം

02/10/2023

ഐഎസ്‌എല്ലിന്റെ പത്താം സീസണില്‍ കരുത്തരായ എഫ്‌സി ഗോവയ്ക്കു വിജയത്തുടക്കം. ഹോംഗ്രൗണ്ടില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ പഞ്ചാബ് എഫ്‌സിയെയാണ് ഗോവ കീഴടക്കിയത്.

ബീയാർ പ്രസാദിന് ആദരാഞ്ജലികൾ 04/01/2023

Movies Political Curious

ബീയാർ പ്രസാദിന് ആദരാഞ്ജലികൾ ഗാനരചിയിതാവ് ബീയാർ പ്രസാദിന് അന്ത്യാഞ്ജലി

ജനറേഷൻ ഗ്യാപ്പ് 04/01/2023

Movies Political Curious

ജനറേഷൻ ഗ്യാപ്പ് ജനറേഷൻ ഗ്യാപ്പ് ഒരു ചെറുപ്പക്കാരൻ അവൻ്റെ അച്ഛനോട് ഇങ്ങനെ ചോദിച്ചു., " സെൽഫോൺ, ടിവി, കമ്പ്യൂട്ടർ, ഇൻറർനെറ്റ്, എ.സി, ....

01/05/2022

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉയര്‍ന്ന അളവില്‍ വഴുതനയില്‍ അടങ്ങിയിട്ടുണ്ട്.ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യം വ‌ര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്കുകയും ചെയ്യുന്നു

സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും
കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വഴുതന നല്ലതാണ് . വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും എല്ലുകള്‍ക്ക് ശക്തി നല്‍കും. അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാനും ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
#വഴുതന

22/04/2022

✅️ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു

✅️വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്

✅️വ്യായാമ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം കുടിയ്ക്കുന്നത് അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ വളരെ നല്ലതാണ്

✅️ജീരകവെള്ളം ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നല്ലതാണ്

✅️ശരീരത്തിലെ കൊഴുപ്പു നീക്കാനും ആമാശയ ആരോഗ്യത്തെ സംരക്ഷിക്കാനും ജീരകവെള്ളം സഹായിക്കുന്നു

✅️ജീരക വെള്ളത്തിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു
#ജീരകവെള്ളം #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

20/04/2022

✅️ചെറുനാരങ്ങാനീരോ വിനാഗിരിയോ എടുത്ത് അതില്‍ ഉപ്പ് ചേര്‍ത്ത് ഉപയോഗിച്ചാല്‍ തുരുമ്ബ് മാറാൻ സഹായകരമാണ്

✅️കറ പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം നാരങ്ങ നീര് അവിടെ പിഴിയുക.അതിന് ശേഷം ഉപ്പ് ഉപയോഗിച്ച്‌ നാരങ്ങ നീര് മറക്കുക .അര മണിക്കൂര്‍ കഴിഞ്ഞ് വൃത്തിയാക്കുക

✅️വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് കളയാൻ ഒരു ലിറ്റര്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷം ഇത് കഴുകിക്കളയുക. സാറ്റിന്‍ പോലുള്ള ദുര്‍ബലമായ തുണിത്തരങ്ങളില്‍ നിന്ന് കറ മായില്ല എന്നത് ശ്രദ്ധിക്കുക

✅️പച്ചക്കറികള്‍ അരിയുന്ന കട്ടിങ് ബോര്‍ഡിലെ കറ നീക്കം ചെയ്യാൻ, ബോര്‍ഡില്‍ കുറച്ച്‌ ഉപ്പ് വിതറിയ ശേഷം നാരങ്ങ ഉപയോഗിച്ച്‌ തടവുക. കഠിനമായ പാടുകള്‍ പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും
#ഉപ്പ് #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

18/04/2022

✅️ചൂടുകാലത്ത് തണ്ണിമത്തൻ നല്‍കുന്ന ആശ്വാസം ചെറുതല്ല

✅️തണ്ണിമത്തന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്, എന്നാൽ ഇത് അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല

✅️ദിവസവും അധിക അളവില്‍ തണ്ണിമത്തന്‍ കഴിക്കുമ്ബോള്‍ ശരീരത്തില്‍ ആവശ്യമായതിലും അധികം ജലാംശം നിലനില്‍ക്കും

✅️ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമായെക്കും

✅️പിന്നീട് കരള്‍ പ്രശ്‌നം, ഷുഗര്‍ നില കൂടുന്ന അവസ്ഥ, ദഹനപ്രശ്‌നം തുടങ്ങി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വരെ ഇത് നയിക്കാൻ സാധ്യത ഉണ്ട്

✅️അതിനാല്‍ മിതമായ അളവില്‍ മാത്രം തണ്ണി മത്തൻ കഴിക്കുക
#തണ്ണിമത്തൻ #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

16/04/2022

✅️നല്ല ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നവർക്ക് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടി കൂടുതലാണ്

✅️തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. കൂടിയ അളവില്‍ ചൂടുള്ള എന്ത് പാനീയമായാലും ഉള്ളിലെത്തുന്നത് അന്നനാളത്തിന് അപകടമാണ്

✅️നന്നായി ചൂടായ ചായ, കോഫി, മറ്റു പാനീയങ്ങള്‍ എല്ലാം അന്നനാളത്തെ ദോഷകരമായി ബാധിക്കുന്നു

✅️ചായയും കാപ്പിയും ഒരല്‍പം തണുപ്പിച്ച ശേഷം മാത്രം കുടിക്കുക

✅️സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്ബോള്‍ ആണ് പ്രശ്‌നം

✅️അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി 50,045 ആളുകള്‍ക്കിടയില്‍ അതും 40 – 75 പ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍

✅️ഇന്ത്യയില്‍ കാന്‍സര്‍ മരണങ്ങളില്‍ ആറാം സ്ഥാനമാണ് അന്നനാള കാന്‍സറിന് എന്നാണ് കണക്കുകള്‍ പറയുന്നത്
#ഹോട്ട്ടി #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

14/04/2022

✅️ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന മികച്ച ഭക്ഷണമാണ് മുട്ട

✅️മുട്ടയുടെ വെള്ള മാത്രമല്ല മുഴുവനായി കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും കൂടി സഹായിക്കുന്നു

✅️കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം

✅️പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലത്

✅️തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുഉള്ളതിനാൽ ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു

✅️കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും "കോളിന്‍" എന്ന പോഷകം വഴി മുട്ടയിലൂടെ സഹായിക്കുന്നു

✅️ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുഉള്ളതിനാൽ കണ്ണിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്

✅️ല്യൂട്ടീൻ, ഒമേഗ 3 എന്നീ ആന്റി ഓക്സിഡന്റുകൾ റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു

✅️മുട്ടയിൽ പ്രോട്ടീൻ സമ്ർദ്ദമായതിനാൽ ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും

✅️ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിൽ ഉണ്ട്

✅️മുട്ടയിലുള്ള ഫോളേറ്റ് ചുവന്ന രക്താണുക്കളുടെ നിർമാണത്തിന് സഹായിക്കുന്നു

✅️ഗർഭസ്ഥശിശുവിന്റെ വികാസത്തിനും വളർച്ചയ്ക്കും ഫോളെറ്റ് പോഷകം പ്രധാനമായതിനാൽ ഗർഭിണികൾക്കും ഏറ്റവും നല്ല ഭക്ഷണമാണിത്

✅️മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സ​ഹായിക്കുന്നു

✅️എച്ച്ഡിഎൽ അളവ് കൂടുതലുള്ള ആളുകൾക്ക് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതിനാൽ മുട്ട ഗുണം ചെയ്യും
#മുട്ട #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

12/04/2022

✅️വെളുത്തുള്ളി ഒരു കറിക്കൂട്ട് എന്ന നിലയിൽ മാത്രമല്ല ഔഷധമൂല്യമുള്ള ഒന്നായിട്ട് കൂടിയാണ് ആദ്യകാലം മുതൽക്കേ നമ്മൾ കണ്ടു വരുന്നത്

✅️രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിൽ വെളുത്തുള്ളിക്ക് വലിയ സ്ഥാനമുണ്ട്

✅️വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്

✅️വെളുത്തുള്ളിയും ഹൃദയാരോഗ്യവും തമ്മിൽ ചില ബന്ധങ്ങളുണ്ട്

✅️ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്

✅️രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമായി ഉയരുന്നതും, കൊളസ്ട്രോള്‍ ലെവല്‍ കൂടുന്നതുമെല്ലാം ഹൃദയാഘാതത്തിന് വരെ കാരണമാകാറുമുണ്ട്

✅️ഈ രണ്ട് അവസ്ഥകളേയും നിയന്ത്രിച്ചുനിര്‍ത്താന്‍ വെളുത്തുള്ളി ശരീരത്തെ സഹായിക്കുന്നു

✅️പ്രായം കൂടുമ്ബോള്‍ ഹൃദയധമനികളിലുണ്ടാകുന്ന മാറ്റങ്ങളുടെ കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും
#വെളുത്തുള്ളി #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

11/04/2022

✅️ഒരുപാട് ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ ഒന്നാണ് കക്കരിക്ക.

✅️കക്കരിയിലെ "കുക്കുര്‍ബിറ്റന്‍സ്" എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാൻ കഴിവുണ്ട്

✅️വേനലിൽ ശരീരത്തിന്റെ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍(കക്കരി )ജ്യൂസ് ഉത്തമം

✅️രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കക്കരിക്ക വളരെയധികം സഹായിക്കും

✅️ബേക്കറി ഒഴിവാക്കി കക്കരിക്ക കഴിക്കുന്നത് പതിവാക്കിയാൽ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടും

✅️കക്കരി ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതകൊഴുപ്പ് കുറക്കാൻ സഹായിക്കും

✅️പൊട്ടാസ്യത്തിന്റെ ഉറവിടമായ കക്കരിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതൽ പൊട്ടാസ്യം ലഭിക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

✅️കക്കരിക്കയിൽ ആരോഗ്യകരമായ അളവിലുള്ള "പെക്റ്റിൻ" അടങ്ങിയിട്ടുഉള്ളതിനാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു
#കക്കരിക്ക #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

08/04/2022

✅️നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വെള്ളം

✅️ഏതൊക്കെ സമയത്ത് വെള്ളം കുടിച്ചാൽ ഗുണം ലഭിക്കും എന്ന് നോക്കാം.

✅️രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സഹായകരമാകും

✅️ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കുന്നതാണ്

✅️കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും

✅️ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ പിടിപ്പെടാനുള്ള സാധ്യത കുറക്കും
#ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

07/04/2022

✅️പോഷക ഘടകങ്ങളുടെ കലവറയായാണ് ബീട്ട്‌റൂട്ട്

✅️സാധാരണ ഭക്ഷണ ക്രമത്തില്‍ മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്

✅️ഏറ്റവും ശക്തമായ 10 ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്‌റൂട്ട്

✅️ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു

✅️ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു

✅️ബീറ്റ്‌റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്‌സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാണ്

✅️അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്‌റൂട്ട് ഉപയോഗിക്കാം

✅️വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു

✅️ബീറ്റ്‌റൂട്ട് നൈട്രേറ്റ്‌സ് എന്ന സംയുക്തങ്ങളാല്‍ സമ്പുഷ്ടമായതിനാൽ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

✅️രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാന്‍ നല്ലതാണ്
#ബീറ്റ്റൂട്ട് #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

05/04/2022

✅️ഇളനീർ ക്ഷീണമകറ്റും ഉന്‍മേഷം നല്‍കും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും

✅️സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുള്ള ഇളനീരിൽ ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം നൽകുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു

✅️ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളനീര്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനും അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്

✅️ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത ടെന്‍ഷനും സ്ട്രോക്കിനും ഇളനീര്‍ കുടിക്കുന്നത് ഗുണം ചെയ്യുന്നു

✅️ലോറിക് ആസിഡിന്റെ കലവറയായ ഇളനീർ അണുബാധ തടയാന്‍ നല്ലതാണ്.

✅️ഇളനീര്‍ ദിവസവും കുടിക്കുന്നത് മൂത്ര സംബന്ധമായ രോഗങ്ങളെ തടയും

✅️കരിക്കിന്‍ വെള്ളത്തില്‍ ലീനമായ പൊട്ടാസ്യം, മെഗ്നീഷ്യം ധാതുക്കള്‍ കിഡ് നിയിലെ കല്ലിനെ അലിയിച്ചുകളയും

✅️ഇളനീരിൽ മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്

✅️പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീര്‍

✅️രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു,രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്തുന്നു

✅️വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികള്‍ക്ക് ഇളനീര്‍ നല്ലൊരു സിദ്ധൌഷധമാണ്

✅️മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ ഡയറ്ററി ഫൈബറും വിറ്റാമിന്‍-സി, പൊട്ടാസ്യം, മെഗ്നീഷ്യം, മാംഗനീസ് എന്നീ ധാതുക്കളും ഇളനീരിൽ അടങ്ങിയിട്ടുണ്ട്

✅️ഭക്ഷണത്തോടുള്ള അത്യാര്‍ത്തിക്ക് ശമനം വരുത്തുന്ന ഇളനീർ ശരീരഭാരം കുറക്കുന്നതിന് വളരെ നല്ലതാണ്, ഇതിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്

✅️മുഖക്കുരു, കലകള്‍, ചുളിവുകള്‍, ചര്‍മ്മം വലിഞ്ഞുണ്ടാകുന്ന പാടുകള്‍, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇളനീര്‍ പരിഹരമാണ്.
കിടക്കാന്‍ നേരം ഈ കലകളില്‍ നീര്‍ പുരട്ടുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഫലം കാണും
#ഇളനീർ #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

04/04/2022

✅️പേക്കറ്റുകളിലുംകുപ്പികളിലും നിറച്ച ശീതള പാനീയങ്ങള്‍ക്ക് പകരമായി പരിഗണിക്കാവുന്ന ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ മികച്ച പാനീയമാണ് കരിമ്ബിന്‍ ജ്യൂസ് (Sugarcane Juice)

✅️കരിമ്പിൻ ജ്യൂസ് നിര്‍ജ്ജലീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും പെട്ടെന്ന് ഊര്‍ജസ്വലരാകാനും സഹായിക്കുന്നു

✅️മൂത്രനാളിയില്‍ അണുബാധയും മൂത്രമൊഴിക്കുമ്ബോള്‍ കഠിനമായ വേദനയും ഉള്ളവര്‍ കരിമ്ബിന്‍ ജ്യൂസ് അവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

✅️കരിമ്ബിന്‍ ജ്യൂസ് അണുബാധകളെ പ്രതിരോധിക്കുന്നു

✅️കരിമ്ബിന്‍ ജ്യൂസ് ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, ഇരുമ്ബ്, മറ്റ് ഇലക്‌ട്രോലൈറ്റുകള്‍ എന്നിവയാൽ സമ്ബുഷ്ടമായതിനാൽ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

✅️മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറക്കാന്‍ കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു

✅️കരിമ്ബില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ബലക്ഷയം കുറക്കാനും സഹായിക്കും.

✅️കരിമ്ബ് ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച്‌ അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു

✅️കരിമ്ബില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെയുള്ള ധാതുക്കള്‍ അടങ്ങിയിട്ടുഉള്ളതിനാൽ പല്ലുകളെ ശക്തിപ്പെടുത്തുന്നു

✅️കരിമ്പിൻ ജ്യൂസിലെ സ്വാഭാവിക പഞ്ചസാരയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത് എന്നതിനാൽ മിതമായ അളവില്‍ ഈ ജ്യൂസ് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി വര്‍ദ്ധിക്കുന്നത് തടയുന്നു

✅️കരിമ്പിൻ ജ്യൂസ് ദിവസവും ഒരു ഗ്ലാസ് മാത്രം കഴിച്ചാല്‍ മതിയാകും
#കരിമ്പിൻജ്യൂസ് #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

02/04/2022

✅️ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങള്‍

❤ഹൃദ്രോഗങ്ങള്‍
❤ഉയര്‍ന്ന രക്തത സമ്മര്‍ദ്ദം
❤സ്ട്രോക്ക്
❤പ്രമേഹം
❤മൈഗ്രൈന്‍
❤കുറഞ്ഞ പ്രതിരോധശേഷി
❤വൈജ്ഞാനിക വൈകല്യം
❤പെരുമാറ്റ വൈകല്യങ്ങള്‍
❤അമിതഭാരം
#ഉറക്കക്കുറവ് #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

01/04/2022

✅️പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്‍ക്കണ്ടം ദിവസവും കുറേശ്ശേ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമാണ്

✅️അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കല്‍ക്കണ്ടം നല്ലൊരു മരുന്നാണ്

✅️കല്‍ക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നു

✅️കൽക്കണ്ടം ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുന്നു

✅️മുലപ്പാല്‍ ഉല്‍പാദനത്തിന് കല്‍ക്കണ്ടം ഏറെ ഗുണം ചെയ്യുന്നു

✅️കല്‍ക്കണ്ടം ഭക്ഷണത്തിനു ശേഷം കഴിച്ചാല്‍ വായിലും ശ്വസനത്തിലും ഫ്രഷ്‌നെസ്സ് നൽകുന്നു

✅️കല്‍ക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാല്‍ ചുമ കുറയാൻ സഹായിക്കും

✅️കല്‍ക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേര്‍ത്ത് രാത്രിയില്‍ കഴിച്ചാല്‍ വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്

✅️തൊണ്ടവേദന, ഒച്ചയടപ്പും ഒഴിവാക്കാന്‍ കല്‍ക്കണ്ടം കുരുമുളകും ചേര്‍ത്തു പൊടിച്ച്‌ നെയ്യില്‍ ചേര്‍ത്ത് കഴിയ്ക്കാം

✅️ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാൽ ജലദോഷത്തിന് ശമനം നല്‍കും

✅️ലൈംഗിക ശേഷിയ്ക്ക് ബദാം, കല്‍ക്കണ്ടം, കുങ്കുമപ്പൂ എന്നിവ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്
#കൽക്കണ്ടം #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

31/03/2022

✅️അമിത വിയര്‍പ്പിനെ അകറ്റാന്‍ സഹായിക്കുന്ന ചില വഴികൾ

✅️നന്നായി വെള്ളം കുടിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക

✅️ചെറുനാരങ്ങയിൽ ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ സഹായിക്കും

✅️ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി നന്നായി വിയര്‍ക്കുന്ന ഭാഗത്ത് പുരട്ടുന്ന രീതി വിയർപ്പിനെ അകറ്റും

✅️ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളില്‍ നന്നായി മസ്സാജ് ചെയ്യുക
#വിയർപ്പ് #അമിതവിയർപ്പ് #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

30/03/2022

✅️കൂൺ(Mushrooms) ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു

✅️ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്ബ്, ഇരുമ്ബ്, സെലിനിയം എന്നിവയുടെ അളവ് കൂണില്‍ വളരെയധികമാണ്

✅️'എര്‍ഗോതെന്‍' പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയതിനാൽ ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറക്കുന്നൂ

✅️ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നു.

✅️കൂണ്‍ അടങ്ങിയിരിക്കുന്ന സെലിനിയം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം മെച്ചപ്പെടുത്തുന്നു

✅️അസ്ഥികളുടെ ശക്തിക്ക് കരുത്തു പകരുന്ന വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് കൂണ്‍

✅️പതിവായി കൂണ്‍ കഴിക്കുന്നതിലൂടെ ഒരാള്‍ക്ക് ശരീരത്തിന്റെ വിറ്റാമിന്‍ ഡി ആവശ്യകതയുടെ 20 ശതമാനം ലഭിക്കുന്നു

✅️കൂണിൽ ഉള്ള കോളിന്‍ എന്ന പ്രത്യേക പോഷകം പേശികളുടെ പ്രവര്‍ത്തനത്തെയും നിങ്ങളുടെ മെമ്മറിയെയും ശക്തിപ്പെടുത്തുന്നു

✅️മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നു

✅️കൂണ്‍ കഴിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറക്കുന്നു
#കൂൺ #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

28/03/2022

✅️ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

✅️ക്യാരറ്റില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തുന്നത് കൊണ്ടു കണ്ണിന്റെ കാഴ്ച വര്‍ദ്ധിക്കുന്നു

✅️മോണയുടെ ആരോഗ്യത്തിന് ഏറെ മികച്ചു നിൽക്കുന്നു കാരറ്റ് ഇഞ്ചി നീര് മിശ്രിതം

✅️വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ഏറെ സഹായിക്കുന്നു ഈ മിശ്രിതം

✅️ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റുകൾ ക്യാൻസറിനെ തടയുന്നു

✅️ക്യാരറ്റ്, ഇഞ്ചിനീര് മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുഉള്ളതിനാൽ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു

✅️ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണ് ക്യാരറ്റ് ഇഞ്ചി നീര് അതിനാൽ ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ സഹായിക്കുന്നു

✅️മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണ് ഇത്

✅️ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനാൽ ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായകരമാണ്

#കാരറ്റ്_ഇഞ്ചിനീർ #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

27/03/2022

✅️ഒരു ദിവസത്തെ മുഴുവൻ ഊർജ്ജം പ്രധാനമായും അന്നത്തെ രാവിലത്തെ ഭക്ഷണത്തെ ആശ്രയിച്ചാണ്

✅️എന്നാൽ രാവിലെ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്

✅️വെറും വയറ്റില്‍ തക്കാളി കഴിക്കാന്‍ പാടില്ല. ഇത് അസിഡിറ്റി, അൾസർ എന്നിവക്ക് കാരണമാകുന്നു

✅️മധുരം ചേര്‍ത്ത ധാന്യങ്ങള്‍ ഒരു കാരണവശാലും രാവിലെ കഴിക്കരുതെന്നാണ് പറയുന്നത്

✅️പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകൾ ഇതില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയതിനാൽ പ്രമേഹത്തിന് കാരണമാകാം

✅️പാന്‍കേക്കുകള്‍, ജാം, കാര്‍ബോണേറ്റ് ഡ്രിങ്കുകള്‍, പാകം ചെയ്യാത്ത പച്ചക്കറികള്‍, ഐസ്ക്രീം, പ്രോട്ടീന്‍ ബാര്‍ എന്നിവ രാവിലെ കഴിക്കുന്നത് നല്ലതല്ല

✅️ഇവയൊക്കെ നമ്മുടെ ശരീരത്തിന് ദോഷകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്

#ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

25/03/2022

✅️പേരയ്ക്കയും അതിന്റെ ഇലകളും വളരെയേറെ ഔഷധമൂല്യമുള്ളതാണ്

✅️പേരക്കയിൽ നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്

✅️രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 സഹായികരമാണ്

✅️പേരക്കയിലെ വൈറ്റമിൻ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും വളരെ മികച്ചതാണ്

✅️ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക വളരെ നല്ലതാണ്

✅️പേരക്കയിലുള്ള ആന്റിഓക്സിഡന്റുകള്‍ അകാലവാര്‍ധക്യം, അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുന്നു

✅️കോശങ്ങളുടെ നാശം തടയാന്‍ പേരക്കയിലുള്ള വൈറ്റമിന്‍ സി സഹായിക്കും

✅️പേരയ്ക്ക പ്രമേഹരോഗികള്‍ തൊലി ഒഴിവാക്കി ദിവസവും കഴിക്കുന്നതു രക്തത്തില്‍ നിന്ന് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ സഹായിക്കും

✅️ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുന്നതിനാൽ ടൈപ്പ് 2 ഡയബറ്റിസിനെ പേരക്ക തടയുന്നു

#പേരക്ക #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

24/03/2022

✅️ഏറെ ഔഷധഗുണമുള്ള തക്കാളി ഉപയോഗം അധികമായാൽ ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്

✅️പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെ കുരു അത്ര നല്ലതല്ല എന്ന് പറയപ്പെടുന്നുണ്ട്

✅️പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും തക്കാളി കാരണമാകുന്നു

✅️തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിന്നാൽ അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനു കാരണമായേക്കാം

✅️തക്കാളി അധികം കഴിച്ചാല്‍ ദഹനത്തെ അത് ബാധിക്കുന്നത് കൊണ്ട് വയറിളക്കം ഉണ്ടാക്കും

✅️തക്കാളി അമിതമായി കഴിച്ചാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ 'സോലാനിന്‍' കാരണമായി കൈ-കാലുകളുടെ മുട്ടിന് വേദന ഉണ്ടാകാൻ സാധ്യത ഉണ്ട്

✅️തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജികൾക്ക് കാരണമാകും

✅️തക്കാളിയുടെ അമിതമായ ഉപയോഗം ചില സമയത്ത് പുളിച്ചു തെകിട്ടലിനു കാരണമാകുന്നു
#തക്കാളി #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

23/03/2022

✅️റെഡ് കാബേജ് എന്നപേരു കൂടിയുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ നിരവധി

✅️ഈ കാബേജിൽ നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയ 'ആന്തോസയാനിന്‍' എന്നൊരു പ്രത്യേകഘടകം അടങ്ങിയിട്ടുണ്ട്

✅️വൈറ്റമിന്‍ സി, ഇ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു

✅️അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കുന്ന 'സയാന്തിന്‍' 'ല്യൂട്ടിന്‍' എന്നീ ഘടകങ്ങള്‍ ഇതിലുണ്ട്

✅️രക്താണുക്കളുടെ നിര്‍മ്മിതിക്ക് പര്‍പ്പിള്‍ ക്യാബേജ് ഏറെ ഗുണകരമാണ്

✅️രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുന്നു

✅️വയലറ്റ് ക്യാബേജ് കഴിച്ചാൽ കഴിച്ചാല്‍ ആവശ്യത്തിന് പൊട്ടാസ്യം ലഭിയ്ക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്

✅️'സള്‍ഫര്‍' അടങ്ങിയതിനാൽ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കും

✅️ഫ്രീ റാഡിക്കലിനോടു പ്രതിരോധിക്കുന്ന ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയുന്നു

✅️വൈറ്റമിന്‍ സി ധാരാളമുഉള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും

✅️ഈ നിറത്തിലെ ക്യാബേജിൽ വൈറ്റമിന്‍ കെ ധാരാളമുള്ളതു കൊണ്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്

✅️കൊളാജിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതിനാൽ ഇതിലെ
വൈറ്റമിന്‍ സി, ഇ, എ എന്നിവ ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായികരമാണ്
#വയലറ്റ്കാബേജ് #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

22/03/2022

✅️പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാൻ കാരണമാകും

✅️കഫ, വാതരോഗങ്ങള്‍ കുറക്കാൻ പുതിന വളരെ നല്ലതാണ്

✅️പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ ഗുണം ചെയ്യും

✅️ഭക്ഷ്യവിഷബാധ ഇല്ലാതാക്കാൻ പുതിനക്ക് കഴിയും.

✅️പുതിനയില പിഴിഞ്ഞെടുത്ത നീര് 5 മില്ലി കഴിച്ചാല്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ദഹനക്കുറവ് എന്നീ അസുഖങ്ങളെ മാറ്റാം

✅️പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ പനി, മൂക്കടപ്പ്, ജലദോഷം എന്നിവ ശമിക്കും

✅️വയറ് സംബദ്ധമായ എല്ലാ അസുഖങ്ങള്‍ക്കും പുതിനയില വളരെ മികച്ചു നിൽക്കുന്നു
#പുതിന #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

21/03/2022

✅️പാലും തുളസിയും ഇവ രണ്ടും ചേരു‌മ്പോള്‍ പല ആരോഗ്യ ഗുണങ്ങളും കൂടി ചേരുന്നു.

✅️തുളസി, പാല്‍ എന്നിവ ചേർത്തു കഴിച്ചാൽ പനി മാറും

✅️തുളസിയിലെ യൂജെനോള്‍ എന്നൊരു ആന്റിഓക്സ്ഡിന്റും പാലിലെ പല ധാതുക്കളും കൂടി ചേര്‍ന്നാല്‍ ഹൃദയരോഗ്യം ഇരട്ടിക്കും.

✅️പാലില്‍ തുളസി ചേര്‍ത്തു കുടിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനാൽ 'സ്ട്രെസ്' 'ടെന്‍ഷന്‍' എന്നിവ കുറയാന്‍ ഏറെ നല്ലതാണ്

✅️ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിയ്ക്കും

✅️കിഡ്നി സ്റ്റോണ്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍

✅️ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു

✅️ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ വളരെ നല്ലതാണ്

✅️ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാൽ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാലില്‍ തുളസി ചേര്‍ത്തു കഴിക്കുന്നതു സഹായിക്കുന്നു

✅️ചൂടുള്ള പാലില്‍ തുളസി ചേര്‍ത്തു കുടിക്കുന്നത് തലവേദന മാറാന്‍ ഏറെ ഗുണം ചെയ്യും

#തുളസി #പാൽ #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

19/03/2022

✅️തണ്ണിമത്തന്‍ (WaterMelon) വേനലിൽ ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഏറ്റവും മികച്ച ഒന്നാണ്

✅️തണ്ണിമത്തനിൽ ഏകദേശം 92% ജലാംശം (Water Content) അടങ്ങിയതിനാൽ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു

✅️ചൂടുള്ള കാലാവസ്ഥയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു

✅️ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം സുഗമമാക്കുന്ന വൈറ്റമിൻ സി ഒരു തവണ തണ്ണി മത്തൻ കഴിക്കുന്നതിലൂടെ ദിവസം ആവശ്യമുള്ള അതിന്റെ 16%ലഭിക്കുന്നു

✅️ഇത് പല അണുബാധകള്‍ക്കെതിരെയും പോരാടുന്നതിന് അത്യന്താപേക്ഷിതമാണ്

✅️വേനല്‍ക്കാലത്ത് ജലദോഷം ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാൽ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

✅️ശാരീരിക പ്രവര്‍ത്തനങ്ങളില്‍ 'അവശ്യ അമിനോ' ആസിഡുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന 'ആല്‍ഫ-അമിനോ' ആസിഡായ 'സിട്രുലൈനിന്റെ' മികച്ച ഉറവിടമായ തണ്ണിമത്തന്‍
വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാവുന്നതാണ്

✅️വ്യായാമത്തിന് ശേഷം കഴിക്കുകയാണെങ്കില്‍, തണ്ണിമത്തന്‍ ശരീരത്തിലെ വളര്‍ച്ചാ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായകാരമാണ്

✅️തണ്ണിമത്തന്‍ ആന്റിഓക്സിഡന്റുകളാല്‍ പ്രത്യേകിച്ച് 'ലൈക്കോപീന്‍' സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫലപ്രദമാണ്

✅️'ലൈക്കോപീന്‍' ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു

✅️ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതില്‍ തണ്ണിമത്തന്‍ മികച്ച ഫലം നൽകുന്നു

✅️ഗ്ലോക്കോമ പോലുള്ള നിരവധി നേത്രരോഗങ്ങള്‍ തടയുന്നതിനും കണ്ണിന്റെ വരൾച്ച തടയുന്നതിനും നല്ലൊരു പരിഹാരമാർഗമാണ് തണ്ണിമത്തൻ

✅️ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്ന 'കാത്സ്യം, പൊട്ടാസ്യം' തുടങ്ങിയ ധാതുക്കള്‍ നല്ല അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്

✅️രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും വൃക്കസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും തണ്ണിമത്തൻ സഹായിക്കുന്നു

✅️തണ്ണിമത്തൻ ശരീരത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്താതെ മൂത്രത്തിന്റെ ആരോഗ്യകരമായ ഒഴുക്ക് നിലനിര്‍ത്തുകയും ചെയ്യുന്നു
#തണ്ണിമത്തൻ #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി

Want your business to be the top-listed Beauty Salon in Manjeri?
Click here to claim your Sponsored Listing.

Videos (show all)

മഞ്ഞപ്പട.. ലൂണയുടെ ഗോൾ#viewlife #keralablasters #keralablastersfans #manjappada_kbfc

Category

Address

Manjeri
676121

Other Health/Beauty in Manjeri (show all)
Elmelone Diet Consultancy LLP Elmelone Diet Consultancy LLP
DOCTORS COLONY MANJERI
Manjeri, 676121

best diet clinic in kerala ,on a mission to help 1lack family achieve stay alive using healthy food

indus viva indus viva
Cherukad Po. Elankur
Manjeri, 676122

India'smost leading company product No side effects 0% chemicals. 100%organic Delivery All india

HASNA Beauty VLOGS HASNA Beauty VLOGS
Manjeri, 676121

HASNA BEAUTY VLOGS is a Beauty-Family YouTube channel where you can find Beauty , shopping, travel, family vlogs and many more.

indus viva indus viva
Karimbullakath
Manjeri, 676122

James caves anz James caves anz
Manjeri, 6208

Change your $tyle Change your $tyle
Manjeri

make your self happy

BN Ayurvedics wellness manjeri BN Ayurvedics wellness manjeri
Manjeri, 676121

We provide all kinds of quality ayurvedic medicines Panchakarma for people's Ayurvedic peace of mind.

Ayur wellness Ayur wellness
Manjeri Anakkayam Road
Manjeri, 676509

Mallu corner Mallu corner
Manjeri, Ernad
Manjeri, 676121

f***y videos കോമഡി

Fini x-ray digital labrotry Fini x-ray digital labrotry
Manjeri, 676121

BS cosmetics BS cosmetics
Manjeri, Ernad
Manjeri, 676121

cosmetics wholesale and retail Himalaya,shahnaz Husain, being Indian,aroma,vlcc,supermax, Gillette,