Metro Malabar Cardiac Centre

Metro Malabar Cardiac Centre

Cardiac specialty Centre in Manjeri Malabar Hospital

20/10/2021

മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററും മാധ്യമം ദിനപത്രവും സംയുക്തമായി ശിശുമിത്ര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് കുഞ്ഞു ഹൃദയങ്ങൾക്ക് വലിയ കരുതലുമായി ഇനി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ..
ഈ ക്യാമ്പിൽ കുട്ടികൾക്ക്‌ ഉള്ള പരിശോധന, ടെസ്റ്റ് തുടങ്ങി എല്ലാം സൗജന്യമായിരിക്കും
മാത്രമല്ല ഈ ക്യാമ്പിൽ പങ്കെടുത്ത അർഹരായ കുട്ടികൾക്ക് (സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന)ഏതെങ്കിലും തരത്തിലുള്ള തുടർ ചികിത്സ ആവശ്യമായി വരുകയാണെങ്കിൽ സർജറി അടക്കം എല്ലാ ചികിത്സയും ശിശുമിത്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ വെച്ച് സൗജന്യമായി തന്നെ ചെയ്ത് കൊടുക്കുന്നു..

25/09/2021

https://m.facebook.com/story.php?story_fbid=4353451781416717&id=251322544963015

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണ്. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണം. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടേണ്ടതാണ്.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ എല്ലാ ആദരവും അറിയിക്കുന്നു.

29/06/2021
07/06/2021

ഹാർട്ട് അറ്റാക്ക് വരുന്നതിന് മുൻപായി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Heart attack Malayalam | @Arogyam 21/04/2021

https://youtu.be/RNo9trHFox8

ഹാർട്ട് അറ്റാക്ക് വരുന്നതിന് മുൻപായി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Heart attack Malayalam | @Arogyam ഹാർട്ട് അറ്റാക്ക് വരുന്നതിന് മുൻപായി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾDr Neoman Hamza - Consultant Interventional Cardiologist (Metro Malabar Cardiac Centre, Manje...

16/04/2021

ഹൃദയാഘാതം എന്നാൽ എന്താണ് ? എന്തൊക്കെ ലക്ഷണങ്ങൾ ആണ് പ്രധാനമായും നമ്മിൽ കാണിക്കുക, ഹൃദയാഘാതം വന്ന ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിനായി പ്രധാനനമായും എന്തെല്ലാം കാര്യങ്ങൾ ആണ് നാം ചെയ്യേണ്ടത്
അതിന്റെ ചികിത്സ എന്തൊക്കെ ആണ്
എന്നീ കാര്യങ്ങളെ കുറിച്ചു മെട്രോ മലബാർ കാർഡിയാക് സെന്റർ മഞ്ചേരിയിലെ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ന്യൂമാൻ ഹംസ സംസാരിക്കുന്നു..

07/04/2021

സൗജ്യന്യ ഹൃദ് രോഗനിർണയ ക്യാമ്പ്

മെട്രോ ഇൻറർനാഷണൽ കാർഡിയാക് സെൻറർ കാലിക്കറ്റും മെട്രോ മലബാർ കാർഡിയാക് സെൻറർ മഞ്ചേരിയിയും ( 2nd Floor മലബാർ ഹോസ്പിറ്റൽ ) ചേർന്ന് 8/4/21 മുതൽ 13/4/21 വരെ 6 ദിവസത്തെ സൗജന്യ ഹൃദ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

Want your practice to be the top-listed Clinic in Manjeri?
Click here to claim your Sponsored Listing.

Videos (show all)

എന്താണ് ഹൃദയാഘാതം.? തീർച്ചയായും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

Category

Telephone

Website

Address

Malabar Hospital Manjeri
Manjeri
676123