Kpm nadapuram
Kpm nadapuram
അൽഹംദുലില്ലാഹ്.. എത്രയെത്ര രോഗികൾക്കാണ് ലോകമെമ്പാടുമുള്ള കരുണമനസ്സുകളായ നിങ്ങളോരോരുത്തരും കാരണം ആശ്വാസം പകരാൻ സാധിക്കുന്നത്..
പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിലെ മുഹമ്മദ് അനസ് മോനുവേണ്ടി ലോകം കൈ കോർത്തപ്പോൾ മണിക്കൂറുകൾ കൊണ്ട് ഒഴുകിയെത്തിയത്
2 കോടി 32 ലക്ഷത്തി 93835 രൂപ..!!
ചെറുതോ വലുതോ ആയിക്കോട്ടെ, വേദനയുള്ള ഓരോ കുടുംബത്തിന്റെയും സങ്കടം പരിഹരിക്കുന്നത് പൊതു സമൂഹമായ നിങ്ങളോരോരുത്തരുമല്ലാതെ മാറ്റാരാണ്..☺️🤲 നിങ്ങൾക്കു തിരിച്ചു നൽകാൻ നന്ദിയും പ്രാർത്ഥനയും മാത്രമേ ഈയുള്ളവന്റെ കയ്യിലുള്ളൂ..
ഒരു പാവപ്പെട്ടവന്റെ ദൗത്യം ഏറ്റെടുത്താൽ പിന്നീടങ്ങോട്ട് എന്റെ ചിന്തയും എന്റെ സമയവും ആരോഗ്യവും ആ ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ ആ കുടുംബത്തോടും നാടിനും ഒപ്പം മാറ്റിവെക്കാറുണ്ട്..
ഇൻഷാ അല്ലാഹ്.. ഈ കുടുംബത്തിനു നിങ്ങൾ നൽകിയ ഈ വലിയ സഹായം ഒരുപാട് കുടുംബങ്ങൾക്ക് കൂടി അവരുടെ കണ്ണീരും ദയനീയാവസ്ഥയും മൊബൈൽ ക്യാമറയിലൂടെ പകർത്താതെ ആശ്വാസം പകരാൻ സാധിക്കും..
സംസാരിക്കാനും കേൾക്കനുമാവാത്ത ഈ കുടുംബത്തിന്റെ ഹൃദയം കൊണ്ടുള്ള പ്രാർത്ഥനകൾ സഹായിച്ചവരിൽ വർഷിക്കട്ടെ..🤲
NB: അക്കൗണ്ടുകൾ മുഴുവനും 23/01/2023 തിങ്കളാഴ്ച ക്ലോസ് ചെയ്തിട്ടുണ്ട്..
ഇതിന്റെ കൂടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ അറ്റാച്ച് ചെയ്യുന്നു.. മറ്റു രോഗികൾക്കുള്ള സഹായവിതരണത്തിനു ശേഷം കമ്മിറ്റി ചുമതലപ്പെടുത്തിയ ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോർട്ട് പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നതായിരിക്കും..
ഏറെ സ്നേഹത്തോടെ
Adv Shameer Kunnamangalam Calicut
095677 46003
Bank Statements 📃
https://drive.google.com/drive/folders/1_EeDf3PGM_8EaFoPCnjQ3RcYDm86e1Wi
ട്രെയിൻ യാത്ര സംബന്ധമായ മുഴുവൻ വിവരങ്ങളും ലഭിക്കുന്ന അടിപൊളി ആപ്പ്. ഡൗൺലോഡ് ലിങ്ക് ആദ്യ കമന്റിൽ.
ഷെയർ ചെയ്‌ത് വച്ചാൽ പിന്നീട് ഉപകാരപ്പെടും.
കടപ്പുറത്തോക്ക് ഒരു യാത്ര
ലോക്ക്ഡൗണ്‍
നാളെ മുതല്‍ പുതിയ സമയക്രമം
വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെ വ്യാപാര-സഞ്ചാര വിലക്ക്
സ്വന്ത ലേഖകന്‍
മസ്‌കത്ത് | ഒമാനില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച പുതിയ ലോക്ക്ഡൗണ്‍ സമയക്രമം നാളെ പ്രാബല്യത്തില്‍ വരും. വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് നിയന്ത്രണം. 11 മണിക്കൂര്‍ നേരം വ്യാപാര-സഞ്ചാര വിലക്കുകള്‍ നിലനില്‍ക്കും. ജൂലൈ 31 വരെ പുതിയ സമയക്രമം തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
അതേസമയം, ജൂലൈ 20, 21, 22 തീയതികളില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. പെരുന്നാള്‍ ദിനം ഉള്‍പ്പടെ മൂന്ന് ദിവസങ്ങളില്‍ 24 മണിക്കൂര്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടും. ജനങ്ങള്‍ വാഹനങ്ങളിലോ അല്ലാതെയോ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്.
നാളെ മുതല്‍ വൈകിട്ട് അഞ്ച് മണിക്ക് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനാല്‍ ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും പ്രവൃത്തി സമയം പുനഃക്രമീകരിക്കും. രാവിലെ ആറു മണിക്കു തന്നെ ജീവനക്കാരോട് എത്താന്‍ നിര്‍ദേശിച്ച ചില സ്ഥാപനങ്ങളുണ്ട്. ചില സ്വകാര്യ കമ്പനികളും ഓഫീസുകളും മറ്റും ഒരു മണിക്കൂര്‍ നേരത്തെ തുറക്കും.
വൈകിട്ട് നാല് മണിയോടെ തന്നെ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കും. അഞ്ച് മണിക്ക് മുമ്പ് ജീവനക്കാര്‍ക്ക് വീടുകളിലെത്തുന്നതിനാണിത്. അഞ്ച് മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ പിഴ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ക്ക് വിധേയമാകും.
അതേസമയം, കടകള്‍ നേരത്തെ അടയ്ക്കുമെങ്കിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും അവസാന സമയങ്ങളിലെ തിരക്ക് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പെരുന്നാള്‍ വിപണി സമയമായതിനാല്‍ കച്ചവടക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഒരേ സമയം 50 ശതമാനത്തില്‍ അധികം ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുത്. പകല്‍ സമയങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Nadapuram
673506