PV ANVAR
Member of Legislative Assembly from Nilambur LA Constituency, State of Kerala P.V. Anvar is an Indian politician and the current MLA of Nilambur, Kerala.
He was born in Edavanna, Malappuram district on 26 May 1967 as third son of P.V. Shoukath Ali and Mariyumma. Puthanveettil family is one of the ancient families of Malabar which was very close to Indian National Congress from the great struggle of independence on. Anvar was attracted by the same ideology. He completed his schooling from Malabar Christian College School, Kozhikode and moved to DGM
മലപ്പുറം ജില്ലാ സുബ്രതോ കപ്പ്:
റണ്ണേഴ്സ് അപ്പ് ട്രോഫി നേടി നിലമ്പൂർ മാനവേദൻ സ്കൂൾ ടീം.
കാൽപ്പന്തുകളിയുടെ ഈറ്റില്ലമായ മലബാറിൽ നിന്ന് ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ട്.ഇക്കഴിഞ്ഞ ദിവസം സമാപിച്ച മലപ്പുറം ജില്ലാ സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിൽ അഭിമാനിക്കാൻ ഞങ്ങൾ നിലമ്പൂരുകാർക്കും വകയുണ്ട്.എം.എസ്.പി ടീമിനെ 1-1 എന്ന സ്കോറിൽ തളയ്ക്കാൻ നിലമ്പൂർ മാനവേദൻ സ്കൂൾ ടീമിലെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു.ടൈ ബ്രേക്കറിൽ നിർഭാഗ്യവശാൽ,ഭാഗ്യം എം.എസ്.പിയെ തുണയ്ക്കുകയും ഞങ്ങളുടെ മാനവേദൻ സ്കൂൾ ടീം റണ്ണറപ്പുമായി.ഇതിനെ ഒരു പരാജയമായി ഞങ്ങൾ കാണുന്നില്ല.ചാമ്പ്യൻസ് ട്രോഫിയേക്കാൾ ഞങ്ങൾ വിലമതിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തേയും ആത്മസമർപ്പണത്തേയുമാണ്.
ഒന്നാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുൻകൈ എടുത്ത്,അന്തരാഷ്ട്ര നിലവാരത്തിൽ പണികഴിപ്പിച്ച മാനവേദൻ സ്കൂൾ സ്റ്റേഡിയത്തിലെ ഫുട്‌ബോൾ ഗ്രൗണ്ടിലാണ് ഇവർ പരിശീലനം നടത്തിയിരുന്നത്.ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയത്തിലെ പരിശീലനം അവരുടെ പ്രകടനത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഏറ്റവും അഭിനന്ദനം അർഹിക്കുന്നത്,മാനവേദൻ സ്കൂളിലെ ഈ ടീമിനെ ഇത്ര മികച്ച രീതിയിൽ പരിശീലിപ്പിച്ച് വളർത്തിയെടുത്ത മൂന്ന് വ്യക്തികളെയാണ്.സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായ ഷാഹിദ് കോഴിശ്ശേരി ഈ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.കുട്ടികളെ സൗജന്യമായി,അങ്ങേയറ്റം ആത്മാർത്ഥമായി പരിശീലിപ്പിച്ച ഒരാൾ മുൻ വിവ കേരള താരം സലാം എൻ.കെ.യാണ്.പരിശീലകനായ കമാലും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അവരുടെ വിജയത്തിൽ പങ്കാളിയായി.ഈ മൂന്ന് പേരോടുമുള്ള നന്ദി ഹൃദയപൂർവ്വം ഇവിടെ രേഖപ്പെടുത്തുന്നു.
നിലമ്പൂർ മാനവേദൻ സ്കൂൾ ഫുട്‌ബോൾ ടീമിലെ എല്ലാ അംഗങ്ങളേയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.ഭാവിയിൽ ഫുട് ബോൾ രംഗത്ത് ഉന്നതങ്ങളിൽ എത്താൻ ഇവർക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു..
ടീം ഇന്ത്യ ♥️
ഇന്നത്തെ നിയമസഭാ പ്രസംഗത്തിൽ നിന്ന്..
ആദരാഞ്ജലികൾ..
"അമേഠിയിൽ സ്മൃതി ഇറാനി പരാജയപ്പെടും" എന്ന് മെയ് 30-ന് ഈ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.സ്മൃതി ഇറാനിയും,എതിർ സ്ഥാനാർത്ഥിയായ ആർ.എൽ.ശർമ്മയും പോലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
"യു.പിയിൽ ഇന്ത്യ മുന്നണി 43 സീറ്റ് നേടും" എന്നും പറഞ്ഞിരുന്നു.അതും കൃത്യമായിട്ടുണ്ട്.
Orginal Video Link:
https://www.facebook.com/share/v/UyQ5AmjzJWHgAxrj/?mibextid=oFDknk
Time starting from 13:20 @ video..
ലോക്‌സഭാ ഇലക്ഷൻ 2024
കേരളത്തിലെ സാധ്യതകൾ..
ലോക്‌സഭാ ഇലക്ഷൻ 2024
ആകെയുള്ള 543 സീറ്റുകളിൽ,
ഇന്ത്യ മുന്നണി 298 സീറ്റ് വരെ നേടും.ഇന്ത്യ മുന്നണിയിൽ ഉൾപ്പെടാത്ത മറ്റുള്ളവർ 52 സീറ്റ് വരെ നേടും.എൻ.ഡി.എ പരമാവധി 193 സീറ്റ് നേടും.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള എന്റെ വിശകലനത്തിന്റെ വീഡിയോ ഇന്ന് രാത്രി 9 മണിക്ക് ഈ പേജിൽ പോസ്റ്റ് ചെയ്യും.
പൊതു തിരഞ്ഞെടുപ്പ് 2024
എന്റെ വിശകലനം..
ജന്മദിനാശംസകൾ..♥️
Bineesh Kodiyeri..♥️
ഇന്ത്യാ മുന്നണി അധികാരത്തിലെത്തും.
ഇക്കാര്യത്തിലുള്ള എന്റെ വിശകലനം വൈകിട്ട് 7 മണിക്ക് ഈ പേജിലുണ്ടാവും.
ഇങ്ങനെയും ചില മനുഷ്യരുണ്ട്..♥️
പറഞ്ഞ് വരുന്നത് എടക്കര പാർളിയിലെ ശ്രീനിലയത്തിൽ ശ്രീ.വിജയനേയും,അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.നിഷയേയും കുറിച്ചാണ്.ദുബായ് കേന്ദ്രീകരിച്ച് ബിസിനസ്സ് നടത്തുന്നവരാണ് ഇരുവരും.
കഴിഞ്ഞ ദിവസം ഇവരുടെ ഇരുപത്തി അഞ്ചാം വിവാഹ വാർഷികം പ്രമാണിച്ച് ഇവർ നടത്തിയ ഒരു പുണ്യകർമ്മത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പാർളിയിലെ ഇവരുടെ വീടിനോട് ചേർന്ന്,ഭൂരഹിതരായ ഏഴ് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം സ്ഥലം സൗജന്യമായി നൽകി ഇവർ ആ അഞ്ച് കുടുംബങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകി.ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉള്ള ഈ കുടുംബങ്ങൾക്ക് അധികം വൈകാതെ തന്നെ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും.
ശ്രീനിലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച്,പ്രമാണങ്ങൾ വിജയനിൽ നിന്നും,നിഷയിൽ നിന്നും ഏറ്റ് വാങ്ങി ഏഴ് കുടുംബങ്ങൾക്കും കൈമാറി.
വിജയനും,നിഷയ്ക്കും എല്ലാ പിന്തുണകളും നൽകി മക്കളായ സിദ്ധാർത്ഥും,ശ്രീലക്ഷ്മിയും ഒപ്പമുണ്ട്.അടുത്തിടെയാണ് ശ്രീലക്ഷ്മി എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കിയത്.ഈ കുടുംബത്തിന്റെ സഹജീവികളോടുള്ള കരുതലിനേയും,സ്നേഹത്തിനേയും അങ്ങേയറ്റം അഭിനന്ദിക്കുന്നു.
എടക്കര പഞ്ചായത്തിൽ സബ് രജിസ്ട്രാർ ഓഫീസ് നിർമ്മിക്കുന്നതിനായി അടുത്തിടെ ടൗണിനോട് ചേർന്നുള്ള പത്ത് സെന്റ് സ്ഥലവും ഇവർ സൗജന്യമായി വിട്ട് തന്നിരുന്നു.2019- ലെ പ്രളയകാലത്ത് റീബിൾഡ് നിലമ്പൂരിനായി നല്ലൊരു തുകയും ഇവർ സംഭാവനയായി നൽകിയിരുന്നു.
ശ്രീ.വിജയനും,നിഷയ്ക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
ജന്മദിനാശംസകൾ നേർന്ന
ഏവർക്കും ഹൃദയപൂർവ്വം
നന്ദി..♥️
Birthday Wishes
Dear Comrade..♥️
Pinarayi Vijayan..♥️
"ഞാൻ മാത്രമല്ല, കേരളം മുഴുവൻ മമ്മൂക്കക്ക് ഒപ്പമാണ്.ആ മഹാനായ നടനെ മതത്തിന്റെ ലേബലിൽ കോർണർ ചെയ്യുന്നത് അങ്ങേയറ്റം ഖേദകരമാണ്."
"ഞാൻ പുഴുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.എല്ലാം മമ്മൂട്ടിയുടെ സുഹൃത്തും,സഖാവുമായ ഷർഷാദാണ് പറഞ്ഞത്".
ഷാജൻ സ്കറിയ കഴിഞ്ഞ ദിവസം അടിച്ച ഡയലോഗുകളാണ്.
വെറുതെയാണ്.
ഈ പടം റിലീസായ കാലത്ത്,അതായത് ഏകദേശം രണ്ട് വർഷത്തോളം മുൻപ് ഷാജൻ സ്കറിയ "വർഗ്ഗീയ ചാപ്പ" കുത്തി ഈ സിനിമയേയും മമ്മൂട്ടിയേയും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചിരുന്നു.അന്ന് മുതൽ നടപ്പിലാക്കാൻ ശ്രമിച്ച പ്ലാനാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അതായത്,മമ്മൂട്ടിയോട് ഇവന് ഇന്നോ ഇന്നലെയോ തുടങ്ങിയ സൂക്കേടല്ല ഇത്.ഇന്നും ഈ വീഡിയോ യൂട്യൂബിലുണ്ട്.കാലത്തിന്റെ കൈയ്യൊപ്പ് പോലെ.
അത് കൊണ്ട് വല്യ പുണ്യാളനൊന്നും ആകാൻ നിൽക്കേണ്ട..😉
ബിജെപിക്കാരുടെ കൺകണ്ട ദൈവമായ ഷായൻ സ്കറിയ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചാൽ അത് തെറ്റാകാൻ വഴിയില്ല..
ഇത് മാക്സിമം പ്രചരിപ്പിക്കൂ ഷായൻ ഫാൻസായ ബിജെപിക്കാരേ..
😉😎
രാവിലെ തന്നെ നേരം വെളുത്തല്ലോ..😄
എനിക്ക് ഏറ്റവും പ്രിയപ്പെട്ട,
എനിക്ക് "ടോപ്പ് ഫാൻ ബാഡ്ജൊക്കെ"
തന്ന ഷാജൻ സ്കറിയ സാർ "യു.കെ മലയാളിയായ സുഭാഷ് മാനുവലിന്റെ കാലിൽ പിടിക്കുന്നു" എന്നും പറഞ്ഞ് ആരോ അയച്ച് തന്നതാണിത്.
കേട്ടപ്പോൾ ശരിക്കും ഞെട്ടി പോയി.!
സത്യപ്രവാചകനായ,മാധ്യമരംഗത്തെ കുലപതിയായ,മല്ലു റൂപേർട്ട് മർഡോക്കായ ഷാജൻ സാർ വ്യാജവാർത്ത അടിച്ച് വിട്ടതിന്റെ പേരിൽ മറ്റൊരാളുടെ കാലിൽ പിടിക്കുകയോ.!
വിശ്വസിക്കാൻ പറ്റുന്നില്ല.!
ഇവിടെ വന്ന് കമന്റൊക്കെ ഇടുന്ന ഷാജൻ സാർ,ഈ ഓഡിയോ വ്യാജമാണെന്ന് അണികളെയും കൂട്ടി ഇവിടെ വന്ന് മാസ്സ് കമന്റ് ഇട്ടിട്ട്,അഗ്നിശുദ്ധി വരുത്തി പോകണം.വരാണ്ടിരിക്കരുത്..
പി.വി.അൻവർ ചമ്മിപ്പോകട്ടേ..😉
ഷാജൻ സ്കറിയ:"ഞാൻ മാത്രമല്ല, കേരളം മുഴുവൻ മമ്മൂക്കക്ക് ഒപ്പമാണ്.ആ മഹാനായ നടനെ മതത്തിന്റെ ലേബലിൽ കോർണർ ചെയ്യുന്നത് അങ്ങേയറ്റം ഖേദകരമാണ്."
വീരപ്പൻ:"ഞാൻ മാത്രമല്ല,ലോകം മുഴുവൻ ചന്ദനമരങ്ങൾക്ക് ഒപ്പമാണ്.ആ മഹത്തായ മരത്തിനെ കച്ചവടക്കണ്ണോടെ കണ്ട് വെട്ടിമുറിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്".
"പതിയെ പതിയെ ആ മറുനാടൻ അഭിമുഖം വൈറലാകുന്നു.മമ്മൂട്ടി എയറിലാണ്".
ഇന്നലെ രാവിലെ ഷാജൻ പബ്ലിഷ് ചെയ്ത വീഡിയോയുടെ ടൈറ്റിൽ ആണിത്.
"ഞാൻ വല്യ സംഭവം ആണ്.മമ്മൂട്ടിയെ പോലും എയറിൽ വിടാൻ എനിക്ക് പറ്റും.വേണമെങ്കിൽ എല്ലാവരും എന്നെ ഒന്ന് പേടിച്ചോ" എന്ന ലൈനിൽ ആണ് ഷാജൻ ഇന്നലെ വന്നിരുന്ന് ഡയലോഗ് അടിച്ചത്.
ഇന്ന് നേരേ യു-ടേൺ അടിച്ചിട്ടുണ്ട്."മമ്മൂട്ടിക്കെതിരെ ഞങ്ങൾ ഒന്നും പറഞ്ഞില്ല.എല്ലാം കമ്മികൾ പറഞ്ഞുണ്ടാക്കുന്നതാണ്.ചർച്ച വഴി തിരിച്ച് വിടാൻ".!!
സംഗതി സീൻ ആകുന്നു എന്ന ബോധം വന്നപ്പോൾ ഇന്ന് നല്ല രീതിയിൽ മെഴുകുന്നുണ്ട്.
"മമ്മൂട്ടി മറുപടി പറയുന്നില്ല" എന്നതാണ് മഞ്ഞപത്രക്കരന്റെ മൊറ്റൊരു ആശങ്ക.അത് മറ്റൊന്നും കൊണ്ടല്ല."അതിനുള്ള ക്ലാസ്സ് ഇവനൊന്നും ഇല്ലെന്ന്" മമ്മൂട്ടിക്ക് തോന്നിക്കാണും.
അപ്പോ മെഴുകൽ തുടരട്ടേ ഷാജാ..
ഒന്നൂടെ പറഞ്ഞോട്ടേ..
മമ്മൂട്ടിയെ എയറിൽ വിടാൻ ഒന്നും നീ ആളായിട്ടില്ല..
"ഇച്ചിരൂടെ നീ മൂക്കണം അതിന്"..
"നിങ്ങൾ എല്ലാവരും കൂടി ഇനിയും ആരോപണം ഉന്നയിച്ചോ.ഒരു ചുക്കും ചെയ്യാൻ കഴിയില്ല നിങ്ങൾക്ക് പി.വി.അൻവറിനെ.ഞാൻ വെല്ലുവിളിക്കുകയാണ് കേരളത്തിലെ മുഴുവൻ പത്രക്കാരേയും.നിലമ്പൂരിൽ വന്ന് എനിക്കെതിരെ പണിയെടുക്കാൻ."
24 ന്യൂസ് ചാനലിന്റെ ഇന്റർവ്വ്യൂവിനിടയിൽ ഞാൻ ഈ വാക്കുകൾ പറഞ്ഞത് 2021 അസംബ്ലി ഇലക്ഷന്റെ പീക്ക് ടൈമിലാണ്.അതായത് ഇലക്ഷൻ നടക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ.
അഹങ്കാരമല്ല,അതെന്റെ ആത്മവിശ്വാസമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്.
അപ്പോളാണ് കുറച്ച് ലീഗുകാരും,കോൺഗ്രസുകാരും
ബി.ജെ.പിക്കാരും കൂടി വന്നിരുന്ന് പി.വി.അൻവറിന് ഇന്റർവ്വ്യൂവിൽ പങ്കെടുക്കാൻ പേടിയാണെന്ന് തള്ളുന്നത്.
ഒരു ചുക്കും ചെയ്യാൻ നിനക്കൊന്നും കഴിയില്ല.ഒരിക്കൽ കൂടി പറയുന്നു.
"ഇത് അഹങ്കാരമല്ല.എന്റെ ആത്മവിശ്വാസമാണ്."
"ഇത്തവണ നിലമ്പൂരിൽ നിന്ന് പി.വി.അൻവർ തിരഞ്ഞെടുക്കപ്പെട്ടത് ബഹുഭൂരിപക്ഷം മാപ്രകളുടെയും നെഞ്ചത്ത് ചവിട്ടി നിന്ന് കൊണ്ട് തന്നെയാണ്."
"ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ,
പി.വി.അൻവർ അഭിമുഖത്തിന്
തയ്യാറാണെങ്കിൽ അദ്ദേഹത്തിന്റെ
അഭിമുഖം എടുക്കാനും ഞാൻ തയ്യാറാണ്"
:ഷാജൻ സ്കറിയ
പേടിച്ച് മുള്ളി നീ വിളിക്കുമ്പോ വന്ന് സെറ്റിൽ ചെയ്ത്,നിന്റെ സ്റ്റുഡിയോയിൽ വന്നിരുന്ന്, നിന്റെ കോളാമ്പി വായുടെ മുന്നിൽ കുമ്പിട്ട്
ഇരിക്കുന്നവന്മാരെയേ നീ കണ്ടിട്ടുള്ളൂ.
ഷാജാ,പി.വി.അൻവർ ഒരു ഇമേജിന്റെയും തടവറയിലല്ല.ഒരു മാപ്രയുടെയും താരാട്ട് പാട്ട് കേട്ടല്ല അൻവർ വളർന്നത്.
ഇനിയായാലും അത് വേണ്ട താനും.
ഈ നാട്ടിലുള്ള സകല മാധ്യമങ്ങളും, മാപ്രകളും കൂടി ഒന്നിച്ച് വന്ന് കാലങ്ങളായി എനിക്കെതിരെ പണിയെടുക്കുന്നുണ്ട്.
എന്നിട്ട് പോകുന്നില്ല ഒരുത്തന്റെയും മുന്നിൽ.പിന്നാണിനി വർഗ്ഗീയത മാത്രം വിളമ്പി,നാട് കുട്ടിച്ചോറാക്കി,ആ കൊലച്ചോർ വിറ്റ് ജീവിക്കുന്ന നിന്റെ സയനൈഡ് ഫാക്ടറിയിൽ വന്നിരുന്ന് നിനക്ക് ഇന്റർവ്വ്യൂ തരുന്നത്.അങ്ങനെ ഒരു സാഹചര്യം വന്നാൽ അന്ന് ഞാൻ സ്വയം കുത്തിയങ്ങ് ചാവും.അത്രേ ഉള്ളൂ..
മമ്മൂട്ടിക്കെതിരെ കൃത്യമായ
ഗൂഡാലോചന നടന്നിട്ടുണ്ട്.
"അടുത്ത ദിവസങ്ങളിൽ സ്ക്രിപ്റ്റോട് കൂടി വരും.എന്റെ ഇന്റൻഷൻ സിനിമ നിർത്തുക എന്നുള്ളതാണ്."
"നെഗറ്റീവ് ന്യൂസ്സ് അടിക്കാനുള്ള ആൾക്കാരുമുണ്ട് നമ്മുടെ അടുത്ത്."
പുഴു ചിത്രത്തെ കുറിച്ച് ഉന്നയിച്ച ആരോപണത്തെ പറ്റി ഇന്റർവ്വ്യൂ നൽകിയ ആൾ പറയുന്നത് കേൾക്കുക.
"കേരളത്തിൽ ഇങ്ങനത്തെ തുറുപ്പ് ചീട്ടൊക്കെ ഏശും.അത് വച്ച് കളിക്കാൻ തന്നെയാണ് എന്റെ തീരുമാനം."
അതായത്,മമ്മൂട്ടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി ഇങ്ങനത്തെ ഒരു വർഗ്ഗീയ ആരോപണം ഉന്നയിച്ച് കേരളത്തിലെ മതേതര അന്തരീക്ഷം തകർക്കുക.അതിന് ഷാജൻ സ്കറിയയുടെ സഹായത്തോടെ സ്ക്രിപ്റ്റെഴുതി വിവാദത്തിന് തിരികൊളുത്തുക.ഒരു പ്രത്യേകതരം ഇന്റൻഷൻ.!!
സ്ക്രിപ്റ്റ് എഴുതി നെഗറ്റീവ് ന്യൂസ്സ് അടിക്കാൻ ഷാജൻ സ്കറിയയോളം മിടുക്കൻ ഇന്ന് കേരളത്തിൽ ആരുമില്ല.ഷാജൻ നടത്തിയ ഇന്റർവ്വ്യൂ വഴി,ആരോപണം ഉന്നയിച്ച ആളാണ് "മമ്മൂട്ടി പ്രൊപ്പഗണ്ട ഫിലീം ചെയ്യുന്നു" എന്ന് പ്രഖ്യാപിച്ചത്.അതിൽ പിടിച്ചാണ് സംഘപരിവാർ ഹാൻഡിലുകൾ മമ്മൂട്ടിയെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.
കൃത്യമായ ഗൂഡാലോചനയും,സാമ്പത്തിക ഇടപാടുകളും ഈ ഇന്റർവ്വ്യൂവിന് പിന്നിൽ നടന്നിട്ടുണ്ട്.അതിന് ഇനി മറ്റ് തെളിവുകൾ നിലവിൽ ആവശ്യമില്ല.
ആദ്യം യൂസഫലിയെ ഇസ്ലാമിസ്റ്റാക്കി..
പിന്നീട് പി വി.അൻവറിനെ ഇസ്ലാമിസ്റ്റാക്കി..
അവസാനം,മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കാൻ നോക്കുന്നു..
ഇതെല്ലാം തുടങ്ങി വച്ചത് ഷാജൻ സ്കറിയ എന്ന കൊടും വിഷമാണ്.
ഇത്തവണത്തേതും.
ഒരു ജനതയെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിച്ച് അന്നം കണ്ടെത്തുന്നവൻ.
അയാൾ ഈ സമൂഹത്തിനുണ്ടാക്കുന്ന ഡാമേജ് അത്രമാത്രം വലുതാണ്.
ലണ്ടൻ മലയാളിയായ രാജേഷ് കൃഷ്ണയെ വീണ്ടും,വീണ്ടും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു..
അത് മാത്രമാണ് ഈ സൂക്കേടിനുള്ള മരുന്ന്..
Rajesh Krishna ♥️
സ്വന്തം വീട് സ്വയം കത്തിച്ചിട്ട്,
അത് സി.പി.ഐ.എമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയ ഒരു എം.എൽ.എ ഉണ്ടായിരുന്നു മുൻപ് കേരള നിയമസഭയിൽ.
ഇന്നദ്ദേഹം എക്സ്.എം.എൽ.എയാണ്.
ആറ്റം ബോംബ് ഇട്ട കഥ മാധ്യമങ്ങളെ വിളിച്ചറിയിച്ച തിരക്കഥാകൃത്തുകളെ ചുമ്മാ ഒന്ന് ഓർമ്മിപ്പിച്ചു എന്ന് മാത്രം..😉
പിന്നെ,പേഴ്സണലായി ഒരു കാര്യം.
പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസ് എന്റെ ഏറ്റവും അടുത്ത ആളാണെന്ന് തന്നെ വച്ചോ.വടകരയിലെ ആർ.എം.പിക്കാരും,യു.ഡി.എഫുകാരും ഒക്കെ എന്താ ജൂലിയസിനെ അങ്ങ് മൂക്കിൽ കയറ്റുമോ..
കെ.എസ്.ഹരിഹരൻ എന്ന ഞരമ്പ് രോഗിയോടാണ്.
"മഞ്ജു വാര്യർ" എന്താടാ സ്ത്രീയല്ലേ??
"മഞ്ജു വാര്യരുടെ പോൺ വീഡിയോ ആയിരുന്നെങ്കിൽ" എന്ന് നീ ആസ്വദിച്ച് പറഞ്ഞപ്പോൾ കൈയ്യടിച്ച സ്റ്റേജിലും പന്തലിലും ഇരുന്ന ആ കൂട്ടമാണ് വടകരയിലെ ഞരമ്പ് രോഗികളുടെ ആകെ തുക.സ്വയം "തിങ്ക് ടാങ്ക്" ചമയുന്ന നിന്നോളം മികച്ചൊരു പ്രാസംഗികനെ നിന്റെ വൃത്തികെട്ട വാക്കുകൾ കേട്ട് കൈയ്യടിച്ച ആ കൂട്ടത്തിന് ഇനി കിട്ടാനില്ല.അർഹിക്കുന്ന നേതാവിനെ തന്നെ അവർക്ക് കിട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ യാത്രയേ കുറിച്ചുള്ള വിവാദങ്ങൾ സംബന്ധിച്ച്..
ചാൻസിലർ പദവിയുടെ പിൻബലത്തിൽ സർവ്വകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റുന്നത് അത്ര നല്ല പരിപാടിയല്ല.കേരള സർവ്വകലാശാല സെനറ്റിൽ ഉൾപ്പെടെ ആർ.എസ്.എസ് അനുകൂലികളെ ഗവർണ്ണർ നോമിനേറ്റ് ചെയ്തത് അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
യു.ഡി.എഫ് പ്രവർത്തരോടാണ്.
ഇതിനെതിരെ പ്രതിപക്ഷ നേതാവോ,കെ.പി.സി.സി പ്രസിഡന്റോ,യൂത്ത് കോൺഗ്രസ്സോ,കെ.എസ്.യുവോ,മറ്റേതെങ്കിലും പ്രതിപക്ഷ സംഘടനകളോ എവിടെയെങ്കിലും ഒരു വാക്ക് കൊണ്ടെങ്കിലും പ്രതികരിച്ച് നിങ്ങൾ കണ്ടോ?
ഈ നാട്ടിലെ ഉന്നതവിദ്യാഭ്യാസ രംഗം കാവിവത്ക്കരിക്കപ്പെടുന്നത് എതിർക്കേണ്ടത് സി.പി.ഐ.എമ്മിന്റെയോ,
ഡി.വൈ.എഫ്.ഐയുടെയോ, എസ്.എഫ്.ഐയുടെയോ മാത്രം ബാധ്യത ആണോ.!?
ഒരു വാക്ക് കൊണ്ട് പോലും എതിർക്കാൻ കഴിയുന്നില്ലെങ്കിൽ,നിങ്ങൾ ബി.ജെ.പിയുമായി ലയിച്ച് ചാൻസിലറെ പ്രതിപക്ഷ നേതാവാക്കണം.
Click here to claim your Sponsored Listing.