Jai Sreeram ജയ് ശ്രീരാം പൂരാഘോഷകമ്മിറ്റി - ഒറ്റപ്പാലം

Jai Sreeram ജയ് ശ്രീരാം പൂരാഘോഷകമ്മിറ്റി - ഒറ്റപ്പാലം

ചിനക്കത്തൂരമ്മയുടെ തട്ടകത്തിൽ ഒറ്റ?

02/12/2023

ശ്രീ ചിനക്കത്തൂർ പൂരം 2024

No1

ജയ്ശ്രീരാം പൂരാഘോഷ കമ്മിറ്റിയുടെ ഒരു പരിപാടിയായി ശ്രീ കലാക്ഷേത്രയുടെ മേളം ഫെബ്രുവരി #23 #24

കലാക്ഷേത്ര കലാസമിതി ❤️‍🔥💥💥

16/11/2023

ചിനക്കത്തൂർ പൂരം 2024








Feb 23rd & Feb 24th

25/10/2023

ചിനക്കത്തൂർ പൂരം 2024

ready for the blast

15/10/2023

ചിനക്കത്തൂർ പൂരം 2024

#കാവിലെ പൂരം
#നമ്മടെ പൂരം
#എങ്ങിന്യാ തുടങ്ങല്ലേ....???

08/03/2023

Pooram 2023!!!!🔥🔥😍😍😇

05/03/2023

VR Changs Shingarimelam Pallassana

03/03/2023

23/02/2023

"ഇക്കുറി പൂരത്തിന് മക്കൾ നേരത്തെ എത്തണണ്ടാവും ല്ല്യേ "

ചിനക്കത്തൂർ പൂരം മുളയിട്ടാൽ ഒറ്റപ്പാലത്തെ എല്ലാ പ്രായം ചെന്ന അച്ഛനമ്മമാരോടും ആരും ചോദിക്കാറുണ്ടായിരുന്ന ഒരു ചോദ്യം ഒരു പക്ഷെ ഇതാകും .

അതിനുത്തരം വളരെ മുമ്പു തന്നെ പ്രവാസ ലോകത്തു നിന്നും വരുന്ന ഫോൺ വിളികളിൽ അവർ ചോദിച്ച് ഉറപ്പാക്കിയിട്ടുണ്ടാവും .

" ഇത്രാംന്തി ചിനക്കത്തൂർപൂരം മുളയിടും.. നിങ്ങൾ കുട്ട്യോളുമായി നാട്ടിലേക്ക് ഇക്കൊല്ലം ആ സമയത്തേയ്ക്ക് ഇവടെ ഉണ്ടാവില്ല്യേ . അവർക്ക് ഇതൊക്കെ കാണാൻ നല്ല രസാവും "

നോക്കട്ടേ , ശ്രമിക്കാം .. എന്നൊക്കെ പറഞ്ഞ് ഫോൺ വെക്കുമ്പോൾ മുതൽ അവരുടെ കാതിൽ പണ്ടു കേട്ട ഒരു അയ്യയ്യോ നിലവിളി ശബ്ദം മുഴങ്ങി തുടങ്ങും .

അതിപ്പോൾ നാസയിൽ സ്പേസ് റിസർച്ച് സെന്ററിന്റെ ശാസ്ത്രഞ്ജൻ ആയാലും ഗൾഫിലെ മരുഭൂമിയിൽ കെട്ടിട ജോലിക്കാരൻ ആയാലും മുംബായിലെ ബിസിനസ്സ്കാർ ആയാലും ചെന്നൈയിലെ ഹോട്ടൽ ജോലിക്കാരൻ ആയാലും ഒന്നു പോലെ ..

നാട്ടിടവഴികളിലൂടെ സന്ധ്യമയങ്ങി വീട്ടിലേക്കുള്ള മടക്കങ്ങളിൽ കൂട്ടുകാരുമൊത്ത് അയ്യയ്യോ തച്ചു കൊല്ലുന്നേ എന്നു വിളിച്ച് ആർമാദിച്ചിരുന്ന ഓർമ്മകളുടെ കാണാചരടുകൾ അവരെ വലിച്ചു കൊണ്ടേ ഇരിയ്ക്കും..

നിളയുടെ തീരത്തെ ഈ ചെറു പട്ടണത്തിന്റെ മടിത്തട്ടിലേക്ക്..

അദൃശ്യമായ ഒരു ബന്ധനത്തിന്റെ പിരിമുറക്കത്തോടെ ..

പിന്നെ മറ്റു വലിയ ജോലി തടസ്ഥങ്ങൾ ഇല്ലെങ്കിൽ നാട്ടിലേക്ക് ഉള്ള ഒരു ഋസ്വ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ അവിടെ തുടങ്ങും .

അച്ഛനമ്മമാരോടും സഹോദരങ്ങളോടും ഒപ്പം ഒരു പൂരക്കാലം കൂടി ഓർമ്മകളിൽ കൂട്ടിചേർത്തു വെക്കാൻ ..

പുതിയ തലമുറയെ നാടിനെ ഒന്നു പരിചയപെടുത്താൻ..

പഴയ കൂട്ടുകാരെയും പരിചയക്കാരേയും വീണ്ടും കണ്ട് പണ്ടത്തെ ഇടങ്ങളിൽ ഒന്നു കൂടി ഒത്തുകൂടി ഭൂതകാലത്തേയ്ക്ക് ഒരു ഒളിച്ചോട്ടത്തിന്..

ഓരോ സന്ദർശനങ്ങളുടെ ഇടയിൽ
വെച്ചും കൊഴിഞ്ഞു പോയ മുഖങ്ങൾ വീണ്ടും ഒന്ന് ഓർത്തെടുക്കാൻ..

കഥയായി മാറിയ അവരുടെ പഴം കഥകൾ വീണ്ടും വീണ്ടും പറഞ്ഞ് നനവാർന്ന സ്നേഹത്തിൽ അവരെ ഒന്നു പുനർ ജീവിപ്പിക്കാൻ ..

ഇത്ര ഒക്കെ നേടാനായി ഇടയിലെ ദൂരങ്ങളുടെ കണക്കും ചിലവും ഏതു വിധേനയും പറ്റുമെങ്കിൽ സാരമാക്കാതെ തന്നെ ..

ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം എന്നാണ്

ഉച്ചത്തിലുള്ള ആ അയ്യയ്യോ നിലവിളികൾ
കാർഷിക സംസ്കാരം ആഴത്തിൽ വേരോടിയ ഒരു പ്രദേശത്തെ ആണ് ഉണർത്തിയിരുന്നത് ..

നാടുകാണാനിറങ്ങുന്ന ശ്രീ ഭഗവതിയെ വരവേൽക്കാൻ പറയും നിറച്ച് പടിക്കരികിൽ വിളക്കു കത്തിച്ച് കാത്തു നിൽക്കുന്ന തട്ടകത്തെ മക്കൾ

വീടുകളുടെയും പറകളുടെയും എണ്ണം താരതമ്യേന കുറഞ്ഞിരുന്ന പഴയ നാളുകളെക്കാൾ ഇന്ന് പൂരത്തിനു മുന്നോടിയായ ദിനങ്ങൾ കൂടിയിട്ടുണ്ട്

ഇന്ന് മുളയിട്ട് പത്താം നാൾ പൂരം .

പുരം മുളയിടുന്നതു തന്നെ ഒരു പ്രത്യേകതയുള്ള ചടങ്ങാണ്

ദേശത്തെ പരമ്പരാഗത അവകാശികളുടെയും സ്ഥാനികളുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യം ഉറപ്പാക്കി ഒരോരുത്തരെയും വിളിച്ച് അനുവാദം ചോദിക്കുന്നത് ഇങ്ങിനെ ആണ്

" നാലു തുറ നൂറു നായരും ,
ചെമ്പിൽ പണിക്കരും , ചുങ്കത്തച്ഛനും ,
നമ്പ്രത്ത് നായരും , ചെറുകര നായരും ,
കൂട്ടാല നായരും , കയ്പഞ്ചീരി നായരും ,പങ്കുരായത്ത് നായരും , പ്ലാക്കോട്ട് നായരും ,കുളപ്പുള്ളി സ്വരൂപവും , തെക്കേപ്പാട്ട് കുറുപ്പും , മഞ്ചട്ടി ഗുരുക്കളും , തോട്ടക്കര നാൽപത്തിയൊമ്പതും ,
നടുവത്ത് വീട്ടിൽ നായരും ,
തച്ചോത്ത് കോയ്മയും ,
മംഗലം ഇരുനൂറും , ഊരായ്മക്കാരും കോയ്മയും , തന്ത്രി നമ്പൂതിരിയും ,
സമുദായവും , പണ്ടാരത്തിൽ നിന്നും എത്തിയോ പൂരം കൊടി കയറുക അല്ലേ ..

ഇതിൽ ഒരോ പേർ വിളിക്കുമ്പോഴും യുവാക്കൾ നിറഞ്ഞ ജനക്കൂട്ടം 'ആ ആ ' എന്ന് ആർത്തു വിളിച്ചു കൊണ്ടേ ഇരിക്കും അവസാനത്തെ സമ്മതം കൊടുക്കൽ വരെ ..

ആ പൂരാവേശം ശമനം കാണണം എങ്കിൽ പൂര പിറ്റെന്നാൾ ആകണം

മുളയിട്ടാൽ പിന്നെ ഒരു പണിക്കും ആരെയും കാത്തു നിൽക്കേണ്ട .നിരാശപ്പെടേണ്ടി വരും.

മഴ വരുമ്പോഴെക്കും ആ ഓട് ഒന്ന് ഇളക്കി നാലു പട്ടിക മാറ്റണമല്ലോ അതെല്ലങ്കിൽ ആ ലീക്കുള്ള പൈപ്പ് ഒന്നു മാറ്റണമല്ലോ എന്നൊക്കെ പറഞ്ഞ് ആരെ വിളിച്ചാലും കിട്ടുന്ന ഒരു സ്ഥിരം ഉത്തരമുണ്ട് ..

ഈ പൂരത്തിരക്ക് ഒന്നു കഴിയട്ടെ.. എന്നിട്ടാവാം

പൂരം മുളയിട്ടാൽ തട്ടകം മാറി താമസിക്കുകയും ഇല്ല .. രാത്രി ഉറങ്ങാൻ തട്ടകത്ത് ഉള്ളിൽ എത്തണം..

ഇതൊക്കെ ഇന്ന് പ്രയോഗികമല്ലെങ്കിലും പാലിക്കുന്നവർ ഒട്ടും ഇല്ലാ എന്നും പറയാനും പറ്റില്ല .

സമൂഹത്തിലെ തൊഴിലാളി വിഭാഗകങ്ങൾ ആണ് ചിനക്കത്തൂർ പൂരം ഉള്ളറിഞ്ഞ് ആഘോഷിച്ചിരുന്നത്

വാശിയും വീറോടേയും ..

വിവാഹം കഴിഞ്ഞു പോയവരുടെ വിരുന്നു വരവും ബന്ധു മര്യാദകളും കേമം ആക്കും.. ആഘോഷം കൊഴുപ്പിക്കാൻ പുതുവസ്ത്രങ്ങളും കോഴിയും ആടും നിറത്ത സദ്യയും കൂട്ടു ചേരും .. ലഹരിയും ഒട്ടും പിന്നോക്കം നിൽക്കില്ല

പൂരദിവസം രാവിലെ ഇരുവശത്തും വീടുകളിൽ ഭക്തിയോടെ തിരുവോർത്തു വെയ്ക്കും

തെക്കൊട്ടെ പൊങ്കാലയ്ക്ക് ഇവിടെ പേർ തിരുവോർത്തു വെക്കൽ എന്നാണ്

എന്തെങ്കിലും കാര്യം പറഞ്ഞ് ഒരു ചെറിയ അടിയെങ്കിലും ഉണ്ടാക്കണം ഒരാചാരമായി ചിനക്കത്തൂർ പൂരത്തിന് ..

കളം പാട്ടിൽ തുടങ്ങി കൂത്തിൽ കൂടി നീണ്ടു പോകുന്ന പരമ്പരാഗത ആചാരങ്ങളും അനുഷ്ടാനങ്ങളും കാവിൽ തുടരുന്നുണ്ടാകും..

പുണ്യ പുരാണ ബാലേകളും ഗാനമേളകളും പിന്നിട് വന്ന മറ്റു കലാപരിപാടികളും പൂര പറമ്പിൽ ഒരു വശത്തായി ജനങ്ങൾക്കായി നടക്കുന്നും ഉണ്ടാകും..

പറയെടുപ്പും പൂതനും തറയും വെള്ളാട്ടും തെക്കനും തെക്കത്തിയും നായാടി കളിയും എല്ലാം ദേശങ്ങളിലെ ഇടവഴികളിലും വീടുകളിലും നിറഞ്ഞാടി തുടങ്ങും

കേട്ടു തഴമ്പിച്ച ആ പഴയ നാടൻ ശീലുകൾ രണ്ടു മുളം കമ്പുകൾ താളത്തിൽ ഇരു കൈയ്യാലും തമ്മലടിപ്പിച്ച് വീണ്ടും ഒരിക്കൽ കൂടി പാടി കേൾക്കാം

"നാടുവാഴുക നഗരം വാഴുക
വീടു വാഴുക വിരുത്തം വാഴുക
ചെറിയൊരാണ്ടികൾ കളിക്കുന്ന് കാണുമ്പോൾ പാവങ്ങൾ തോന്നണെ ഭഗവതിയമ്മയക്ക്

തന്തിനും തിന്താം തിന്താം തോരിനാം
ആരുടെ ആരുടെ നേർച്ച വഴിപാട്
ചെനക്കത്തുർ നല്ലേമ്മടെ നേർച്ച
വഴിപാട് "

ഇതൊക്കെ അതിൽ ചിലതു മാത്രം ..

കൈയ്യിൽ പിടിപ്പിച്ച് കളിപ്പിക്കുന്ന പല നിറങ്ങളിൽ ഉള്ള തുണി കൊണ്ടു നിർമ്മിച്ച പാവകളുടെ കൈയ്യിൽ നിറയെ കരിവളകൾ ഉണ്ടാകും .

വടക്കൻ വീരഗാഥയിലെ ചന്തു പറയുന്ന പോലെ എന്തൊക്കെ പാടി നടക്കുന്നുണ്ട് നിങ്ങളുടെ നാട്ടിലെ പാണന്മാർ എന്ന് ചോദിച്ചാൽ പലതും എന്നു പറയാമായിരുന്നു ..

എന്നാൽ ചെനക്കത്തൂരമ്മയുടെ തിരുവെങ്കടർ എന്ന സ്ഥാന വിളിപ്പേർ ഉണ്ടായിരുന്ന അവർ ഇവിടെ പാടി നടന്നത് നിമിഷ കവിതകൾ ആയിരുന്നു

വേണ്ട വസ്ത്രങ്ങളും ധാന്യങ്ങളും പണവും പാട്ടിൽ കൂടി പുകഴ്തി വാങ്ങാൻ തക്ക മിടുക്കുള്ള , കാവ്യ ഗുണമുണ്ടായിരുന്ന ഗാന ശകലങ്ങൾ സന്ദർഭത്തിനനുസരിച്ച് ചമച്ച് പാടി കൊണ്ടു തന്നെ ..

ആ സർഗ്ഗവൈഭവത്തിന്റെ ഐതിഹ്യം ഒരു തിരുവെങ്കടനിൽ നിന്നറിഞ്ഞ് കയറാട്ടെ ഇള ബാലചന്ദ്രൻ പറഞ്ഞത് ഇപ്രകാരമാണ്

ഇവരുടെ കഷ്ടം കണ്ട ഭഗവതി ഭഗവാനോട് ആപേക്ഷിച്ചു അവരുടെ ദുരിതം തീർക്കണേ എന്ന്

ആദ്യം ഒരു ആനയെ നൽകി . ആനയെ പുരയുടെ കാലിൽ ബന്ധിച്ചു .. ആന പുര വലിച്ചു വീഴ്തി ..

പിന്നീട് രണ്ടു പോത്തുകളെ പൂട്ടാനും നുകത്തോടോപ്പം കൊടുത്തു ..

അങ്ങോട്ടും ഇങ്ങോട്ടും തെറ്റിച്ചു കെട്ടിയ പോത്തുകൾ ഇരുവശത്തേയ്ക്കും ഓടിപ്പോയി.. ഒന്നു കാട്ടുപോത്തും മറ്റേത് നാട്ടുപോത്തും ആയി ..

അടുത്തത് സ്വർണ്ണം കൊടുത്തു .. മുറത്തിൽ വാങ്ങി ഉരലിൽ ഇടിച്ചു പൊടിച്ചപ്പോൾ പാറിയത് മിന്നാം മിനുങ്ങികൾ ആയി മാറി ..

മണ്ണിൽ പോയത് കാക്കപ്പൊന്നും ..

അവസാനം ഭഗവാൻ വിരുത്തം വരുന്ന ശീലുകൾ ചമച്ച് ചൊല്ലാനുള്ള വരം കൊടുത്തു അഷ്ടിക്ക് വകയില്ലാതാവില്ല ഒരിക്കലും എന്ന് പറഞ്ഞ് അനുഗ്രഹിച്ച് എന്നാണ് ..

നാടോടി കഥകളിൽ രാഷ്ട്രീയ സാമൂഹിക ശരികൾ തപ്പാതെ അവയെ രസകരമായ മിത്തുകൾ ആയി തന്നെ കണ്ട് ഭൂതകാല സാഹചര്യങ്ങളോട് ചേർത്ത് വെച്ച് കേൾക്കാവുന്ന ലാഘവമേ ഇവയ്ക്ക് നൽകാവൂ..

ദേശ കുതിരയുടെ തല പൂരതലേന്ന് ഉച്ചയ്ക്ക് ഉറപ്പിച്ച് കതിനവെടി പൊട്ടിയാൽ പണി ആയുധങ്ങൾ നിലത്തു വെക്കണം

കുതിരയ്ക്കൽ തൊഴാൻ പോവൽ ഒരു ചടങ്ങാണ്..അതുപോലെ കാവിൽ പട്ടു ചാർത്തലും..

ഒറ്റപ്പാലം ഹൈസ്കൂളിലെ പണ്ടത്തെ തുറന്ന് കിടന്നിരുന്ന പരന്ന മൈതാനവും നിഴൽ വിരിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങളും ദേശത്തിന്റെ പൂരപുറപ്പാട് ഒരു ഗംഭീര കാഴ്ചയാക്കിയിരുന്നു

ദേശ കുതിരയ്ക്കു പിന്നിൽ കുരുത്തോല കുടകളും മുളയിൽ കെട്ടിച്ച കാളകളും കാളവണ്ടിയിൽ സിംഹാസനത്തിൽ ഇരിക്കുന്ന പുരാണവേഷങ്ങളും മുന്നിൽ നടക്കുന്ന കരിവേഷങ്ങളും എഴുന്നള്ളിച്ച ആനകളു കളിച്ചു നീങ്ങുന്ന പൂതനും തറകളും വെള്ളാട്ടുകളും അവേശലഹരിയിൽ പൊരിവെയിലത്ത് കാവു വരെ ഒഴുകുന്ന ജാതിമത ഭേദമില്ലാത്ത ജന സമുദ്രവും വഴിവാണിഭക്കാരും എല്ലാം ചേർന്ന കാവിലേക്കുള്ള ആ യാത്ര കാണാൻ വഴിവക്കിലെ മതിലുകളിലും വീടുകളിലും സ്ഥലം പിടിച്ചിട്ടുണ്ടാകും സ്ത്രീകളും കുട്ടികളും..

തണ്ണീർ പന്തലുകളിൽ ശർക്കര ചേർത്ത പാനീയം വിതരണവും നടക്കുന്നുണ്ടാവും..

കാവിലെത്തിയാൽ സാമൂതിരിയുടെ മാമാങ്കത്തെ ഓർമ്മിപ്പിക്കുന്ന രണ്ടുവശത്തും നിരന്നു നിൽക്കുന്ന പതിനാറ് കുതിരകളുടെ ആവേശക്കളിയും കാളകളുടെ കളിയും പിന്നിൽ നിരക്കുന്ന ആനകളുടെ എഴുന്നള്ളിപ്പും വെടിക്കെട്ടും തിമർക്കും ..കണ്ണിനും കാതിനും ..

രാത്രി പൂരവും കഴിഞ്ഞ് വാങ്ങിയ പൊരിയും മുറുക്കും നിറച്ച സഞ്ചികളുമായി മടക്കി ചുരുട്ടിയ പായയുമായി പുലർച്ചെ ഒരു മടക്ക യാത്ര ചെയ്യുന്ന ചെറു കുടുംബങ്ങൾ .. അവരെ ഒന്നും അത്ര ഇന്നു കാണാറില്ല എങ്കിലും..

വീണ്ടും ഒരു പൂരത്തിനായുള്ള ചിനക്കത്തുരമ്മയുടെയും മക്കളുടെയും കാത്തിരുപ്പ് അവിടെ തുടങ്ങുന്നു .. വീണ്ടും..

By Kozhipurath Parvathy Chettur

11/02/2023

VR Changs Shingarimelam Pallassana 🎻 vidhu
🎹 alan

09/02/2023

🎻 vidhu
🎹 alan

07/02/2023

ഇന്ന് മുതൽ ഈ നാട് കഥ പറഞ്ഞ് തുടങ്ങുന്നു...
യുഗങ്ങൾക്കപ്പുറം കാണാതെ പോയൊരു കഥ പാടിയും പറഞ്ഞും ഇനി പതിനേഴ് ദിനരാത്രങ്ങൾ, ഇനിയുള്ള രാത്രികളിൽ കമ്പരാമായണ ശീലുകളാൽ,പാവക്കൂത്തിനാൽ, എണ്ണയിട്ട ചെറിയ ദീപങ്ങളാൽ കൂത്തുമാടം നിറയും ..... ഒരു നാടിന്റെ മനസ്സും ........
ചിനക്കത്തൂർ പൂരം❤

06/02/2023

#2023

VR Changs Shingarimelam Pallassana

22/01/2023

#2023
മഹാമാരിയുടെ വിപത്തിനാൽ അടച്ചിട്ട മുറികളിൽ നിന്ന് ആഘോഷത്തിന്റെ പൂര പറമ്പിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ വരുന്നു!!!!

16/02/2022
17/02/2021

കോടിയേറ്റം 2021 🚩

23/08/2020

Sivahari Bhajans vaikom

🙏🙏🙏🙏

19/08/2020

🕉 ഓം ഗം ഗണപതയേ നമഃ🙏

"സർവ്വവിഘ്നഹരം ദേവം
സർവ്വവിഘ്നവിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം"

#വിനായക ചതുർത്ഥി സ്പെഷ്യൽ പ്രോഗ്രാം

14/08/2020

#ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന്ന് വേണ്ടി
വീരമൃത്യുവരിച്ച ധീരദേശാഭിമാനികൾക്ക്
പ്രണാമം അർപ്പിച്ചു കൊണ്ട്...
#വന്ദേ മാതരം
happy independence day

04/08/2020

🔥

04/08/2020

Violion: vidu Mohan🧡

01/08/2020

#2020 sreeram 😍
kalasamithy

24/07/2020

#2020 😍
kalasamithy

18/07/2020

#2019
kalasamithy

11/07/2020

#2017

10/07/2020

#2017 😍
#പൂര #പുറപ്പാട്

26/06/2020

#2020 😍

14/06/2020

2017😍😍!!!! committee 😍😍
# sri ayyappa kalasamithy

23/05/2020

BAND

22/05/2020

Stay Tuned ♥️ Saturday, May 23rd @🕖 07:00 PM

07/05/2020

Updates❗❗❗
💡Stay Tuned…..Today @ 8PM ⏰ പ്രോഗ്രാം സമയം രാത്രി 8 ലേക്ക് മാറ്റി

ഇന്ന് വൈകിട്ടു 8 മണിക്ക് ഒരു സംഗീത കലാകാരൻ കൂടി വിധുമോഹനു കൂടെ ചേരുന്നു ഗിറ്റാറിൽ ഇന്ദുഗോപൻ

വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നി പോകുന്ന ഒരു സംഗീത വിരുന്ന്.....!

06/05/2020

Stay tuned!!!! Tomorrow 7pm!!

25/04/2020

തളം കെട്ടി നിൽക്കുന്ന മൂകത...
നമ്മുടെ വിദൂരസ്വപ്നങ്ങളിൽ പോലും കാണില്ല ഇങ്ങനെ ഒരു പൂരനാൾ...
ആളും ആരവങ്ങളും ഇല്ലാതെ ഒരു കിള്ളിപൂരം കടന്ന് പോയിരിക്കുന്നു...
ഇനി 2021ലേക്ക് കാത്തിരിക്കാം

14/04/2020

ബോറടി സംഗീതത്തിന് വഴിമാറി പോട്ടെ...
15/04/2020 (നാളെ) രാത്രി 8 മണിക്ക്

യുവ കലാകാരൻ വിഘ്‌നേശ് KS

Want your establishment to be the top-listed Arts & Entertainment in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

ശ്രീ ചിനക്കത്തൂർ പൂരം  2024 #Token No1ജയ്ശ്രീരാം പൂരാഘോഷ കമ്മിറ്റിയുടെ ഒരു പരിപാടിയായി ശ്രീ കലാക്ഷേത്രയുടെ മേളം ഫെബ്രുവര...
ചിനക്കത്തൂർ പൂരം  2024#staytuned #Livepercussion#15hours #2days #2teams Feb 23rd & Feb 24th#team #jaisreeram #loading #s...
ചിനക്കത്തൂർ പൂരം  2024#Get ready for the blast #team #jaisreeram #loading #season #2k24 #pooram #pooramvibes
ചിനക്കത്തൂർ പൂരം  2024 #കാവിലെ പൂരം  #നമ്മടെ പൂരം#എങ്ങിന്യാ തുടങ്ങല്ലേ....???#staytuned #team #jaisreeram #loading #seas...
Pooram 2023!!!!🔥🔥😍😍😇
#chinakkathoorpooram2023 #Ottappalam#JaiSreeRam VR Changs Shingarimelam Pallassana
#chinakkathoorpooram2023

Category

Website

Address

Ottapalam

Other Festivals in Ottapalam (show all)
Nila Festival Nila Festival
Area 51
Ottapalam, 679511

Change the Flow ●

New Kizhakkan New Kizhakkan
Vengassery
Ottapalam

MALHAR_2k19 MALHAR_2k19
JCET College Lakkidi, Palakkad
Ottapalam

Official Facebook Account of Malhar - Annual Intra College Arts Fest of JCET.

Team Pranavam:-Thekkumangalam Team Pranavam:-Thekkumangalam
Lakkidi Ottappalam
Ottapalam, 679301